ഇച്ചായനുംകാന്താരിയും, ഭാഗം: 2

Valappottukal Page



രചന: ശിവ
""അല്ല പിള്ളേരെ നിങ്ങൾ ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ എങ്ങനെ ആയിരിക്കും..??
"ഹഹഹ അമ്മ അതൊന്നും ഓർത്തു പേടിക്കണ്ട..
ഞങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ആണ് അല്ലേ ഇച്ചായാ..
"അതേ അതേ ഞങ്ങൾ ഇങ്ങനെ ഒക്കെ  ആണ് അമ്മേ..
 ഇതൊക്ക തമാശ ആണ്....
ഡി പുല്ലേ  കിടക്കാൻ നേരത്ത്  നീ  വാ കേട്ടോ 
നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് എന്ന് ഞാൻ അവൾ കേൾക്കെ പതിയെ  പൊറു പൊറുത്തു.....
""ഉവ്വ ഉവ്വേ എന്തായാലും ഇപ്പോൾ  മോള്  പോയി കുളിച്ചു ഫ്രഷ് ആയി വാ..
  ഉള്ള കറി ഒക്കെ കൂട്ടി നമുക്ക്  ചോറുണ്ണാം .....
"ചോറ് വേണ്ടമ്മേ ഇച്ചായൻ പൊറോട്ടയും ചിക്കനും വാങ്ങിയിട്ടുണ്ട് എന്നും പറഞ്ഞു അവൾ ബാഗിൽ നിന്നും പൊതി എടുക്കുമ്പോൾ അമ്മ എന്നെ ഒന്ന് നോക്കി..
"നോക്കണ്ട അമ്മേ അമ്മക്കുള്ളതും ഉണ്ട് എന്നും പറഞ്ഞു ഞാൻ തല ചൊറിഞ്ഞു കൊണ്ട് ഒരു  അവിഞ്ഞ  ചിരി പാസ്സാക്കി....
എന്റെ മുഖഭാവം കണ്ട്  അമ്മയ്ക്കും ചിരി വന്നു..
അപ്പോളേക്കും അവൾ കുളി കഴിഞ്ഞു ഇടാനുള്ള ഡ്രെസ്സും എടുത്തു കൊണ്ട് കുളിക്കാനായി  ബാത്‌റൂമിലേക്ക് പോയി....
 കുളി കഴിഞ്ഞു അവൾ  ഡ്രസ്സ്‌ മാറി എത്തിയപ്പോഴേക്കും  അമ്മ കഴിക്കാനായി എല്ലാം എടുത്തു വെച്ചിരുന്നു ....
പതിയെ ഞങ്ങൾ മൂന്നു പേരും കഴിച്ചു തുടങ്ങിയതും അവളുടെ ഫോൺ ബെല്ലടിച്ചു.....
""ഡി ഫോൺ കിടന്നു അടിക്കുന്നത് കണ്ടില്ലേ..
നീ അതെടുക്കാൻ നോക്ക്...


 ഞാൻ പറഞ്ഞത് കേട്ടു  അവൾ ഫോൺ എടുത്തു  കോൾ അറ്റൻഡ് ചെയ്തു....
കുറച്ചു സമയം എല്ലാം  മൂളി കേട്ടുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി..
അതു കണ്ടതും വിളിച്ചത് അവളുടെ വീട്ടിൽ നിന്നാവും എന്നെനിക്ക് മനസ്സിലായി.....
പെട്ടെന്ന് ഞാൻ ഇച്ചായന് കൊടുക്കാം എന്നും പറഞ്ഞവൾ എന്റെ നേർക്ക് ഫോൺ നീട്ടിയതും ഒരൽപ്പം വിറയലോടെ ഞാൻ ഫോൺ വാങ്ങി.....
അമ്മാവന്മാർ എന്തൊക്ക പറയുമെന്ന് തമ്പുരാന് അറിയാം.....
എന്റെ നെഞ്ച് ആണെങ്കിൽ  പട പടാന്നു ഇടിച്ചു തുടങ്ങി..
നെഞ്ചിനകത്തു ഒരു ചെണ്ടമേളം തന്നെ അരങ്ങേറി എന്ന് വേണമെങ്കിൽ പറയാം.....
അൽപ്പം വിറയാർന്ന ശബ്ദത്തോടെ ഞാൻ മെല്ലെ ഹലോ വെച്ചതും ഏതോ അമ്മാവന്റെ ഘനഗംഭീര ശബ്ദം ആയിരുന്നു മറുവശത്തു..
""നിന്നോട് കൂടുതൽ ഒന്നും ഞങ്ങൾക്ക് പറയാൻ ഇല്ല..
 ഇതിന് നീ അനുഭവിക്കും എന്നും പറഞ്ഞൊരു ഭീഷണിയും  മുഴക്കി  അമ്മാവൻ കോൾ കട്ട്‌ ആക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
നിറകണ്ണുകളോടെ അവളെന്നെ നോക്കി.....
"ഹേ എന്താടി ഇത്..എന്തിനാണ് കരയുന്നത്..?? സാരമില്ല പോട്ടെ പെട്ടെന്നുള്ള ദേഷ്യത്തിൽ അവരോരോന്നു പറഞ്ഞതാവും..
നീ അത് കാര്യമാക്കേണ്ട എന്നൊക്ക  പറഞ്ഞു കൊണ്ട്  അവളെ ആശ്വസിപ്പിക്കാനായി  ഞാൻ അടുത്തേക്ക് ചെന്നു.....
""ഇല്ല ഇച്ചായാ എനിക്ക് സഹിക്കാൻ പറ്റണില്ല ഇച്ചായാ..
"ഹാ പോട്ടെടി നീ ഇങ്ങനെ കരയല്ലേ..
"പോട്ടെന്നോ മനുഷ്യൻ ഇവിടെ മുളകിനിട്ട്  കടിച്ചു എരിഞ്ഞിട്ട് നിക്കാൻ വയ്യാ..
നോക്കി നിൽക്കാതെ  പോയി ഇത്തിരി വെള്ളം എടുത്തു താ മനുഷ്യാ.....
"ങ്ങേ അപ്പോൾ എരിഞ്ഞിട്ട് ആയിരുന്നോ  നിന്റെ കണ്ണ് നിറഞ്ഞത്..??


""അതേ അല്ലാതെ പിന്നെ നിങ്ങൾ എന്താണ് വിചാരിച്ചത്..??
""അല്ല ഞാനോർത്തു നിന്റെ അമ്മാവന്മാരും അമ്മയും വല്ലതും പറഞ്ഞതിന്റെ പേരിൽ ആവുമെന്ന്....
"ഓ അതോ ഞാൻ പ്രതീക്ഷിച്ച ഡയലോഗ് ഒന്നും അവർ പറഞ്ഞില്ലെന്നേ.....
 പിന്നെ മനുഷ്യൻ ഇവിടെ  വിശന്നു ഇരിക്കുവായിരുന്നു  അപ്പോൾ പിന്നെ ഫുഡിൽ ആയിരുന്നു എന്റെ കോൺസെൻട്രേഷൻ മുഴുവൻ അതാണ് പെട്ടെന്ന് ഞാൻ  നിങ്ങളുടെ കൈയിലേക്ക് ഫോൺ തന്നത്..
"ബെസ്റ്റ് അപ്പോൾ ഇറങ്ങി വന്നതിൽ നിനക്ക് ഒട്ടും വിഷമം ഇല്ലേടി..??
"അതു പിന്നെ എനിക്ക്  വിഷമം ഇല്ലാതെ ഇരിക്കുമോ..
പിന്നെ അവരുടെ  അടിയും തൊഴിയും ഒക്കെ കൊണ്ടിട്ടും മാറാതെ ഞാൻ നിങ്ങളെ തന്നെയെ  കെട്ടുകയുള്ളു എന്ന് മര്യാദക്ക് പറഞ്ഞതാണ്  എന്നിട്ട് അവർ 
അത് കേൾക്കാതെ എനിക്ക് വേറെ കല്യാണം ഉറപ്പിക്കാൻ പോയത് കൊണ്ടല്ലേ എനിക്ക്  ഇറങ്ങി പോരേണ്ടി വന്നത്..
അപ്പോൾ പിന്നെ എന്റെ കുഴപ്പം ഒന്നും  അല്ലല്ലോ..
മര്യാദക്ക് നമ്മുടെ കല്യാണത്തിന്  സമ്മതിച്ചിരുന്നു എങ്കിൽ എനിക്ക്  ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നോ ..??
"ഹാ ശെരിയാ.. എന്നാലും.."
""ഒരു എന്നാലും ഇല്ല വേഗം പോയി വെള്ളം എടുത്തുകൊണ്ടു വാ മനുഷ്യാ  എനിക്ക് എരിഞ്ഞിട്ട് വയ്യ എന്നവൾ പറയുബോൾ
എന്ത് ഓർത്താണെന്ന് അറിയില്ല അമ്മ ഇരുന്നു ചിരിക്കുന്നു ണ്ടായിരുന്നു......
ഭക്ഷണം കഴിച്ചു കഴിഞ്ഞതും  ഇപ്പോൾ വരാം എന്നും പറഞ്ഞു ഞാൻ  വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരനുമായി ടൗണിൽ ചെന്നു മുല്ലപ്പൂ ഒക്കെ വാങ്ങി....
ഇന്ന് ആദ്യരാത്രി  ആണല്ലോ അപ്പോൾ പിന്നെ അത് അതിന്റെതായ ഭംഗിയിൽ നടക്കണമല്ലോ..... 
മുല്ലപ്പൂവും  ഒക്കെ വാങ്ങി കൂടിലാക്കി ചുരുട്ടി പിടിച്ചു തിരികെ  ഞാൻ വീട്ടിൽ എത്തിയപ്പോൾ ഹാളിൽ ടീവി കണ്ടുകൊണ്ട് അമ്മയും അവളും ഇരുപ്പുണ്ടായിരുന്നു.....
"നീ ഇതെവിടെ പോയതാടാ..??"
"അതുപിന്നെ  അമ്മേ ഞാൻ കൂട്ടുകാരന്റെ വീട് വരെ ഒന്ന് പോയതാണ്.."


"ഹായ് നല്ല മുല്ലപ്പൂവിന്റെ മണം.. ഇതെവിടുന്നാണ് അമ്മേ പെട്ടന്ന് ഈ മണം എന്നവൾ കേറി ചോദിച്ചതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി .....
കാര്യം മനസ്സിലായിട്ട് ആവണം അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു .....
"പറഞ്ഞത് പോലെ മുല്ലപ്പൂവിന്റെ നല്ല മണം വരുന്നുണ്ടല്ലോ ....
"ഓ അതോ അത് അവന്റെ വീട്ടിൽ ഇരുന്ന സ്പ്രേ ഞാൻ എടുത്ത് അടിച്ചിരുന്നു അതുകൊണ്ട് ആവും..
എന്ന് ഞാൻ അൽപ്പം വെപ്രാളപ്പെട്ടു പറഞ്ഞൊപ്പിച്ചു......
""അല്ല മോനെ നിന്റെ കൈയിൽ എന്താണ്..??

"ഇത്  കുറച്ചു മുറുക്കാൻ ആണ് എന്തേ വേണോ..?? അൽപ്പം ദേഷ്യം നടിച്ചു ഞാൻ പറഞ്ഞൊപ്പിച്ചു..
""ശ്ശെടാ നീ എന്തിനാ ദേഷ്യപ്പെടുന്നത് ഞാൻ വെറുതെ ചോദിച്ചത് ആണ്.."
"മ്മ്മം എന്നും വെച്ചു മുഖത്തെ കലിപ്പ് മൂഡ് പിടിച്ചു കൊണ്ട് തന്നെ ഞാൻ വേഗം റൂമിലെത്തി.....
ബെഡ്ഷീറ്റൊക്കെ ശെരിക്കും വിരിച്ചു   അതിന് മുകളിലേക്ക് മുല്ല പൂക്കൾ വാരി വിതറി.....
എന്നിട്ട് ഞാൻ മെല്ലെ ഹാളിലേക്ക് ചെന്നു..
കുറച്ചു നേരം ടീവി ഒക്കെ കണ്ടിരുന്നു....
അൽപ്പം ആക്രാന്തം കൂടി പോയത് കൊണ്ടാവും 
 അതിനിടയിൽ അവളെ ചെറിയ പിച്ചലും തൊണ്ടലും ഒക്കെ ഒന്ന്  നടത്തി നോക്കി....
പക്ഷേ തിരികെ കിട്ടിയത്  നല്ല ഹൈ പിച്ച് ആയത് കൊണ്ട് ആ പരുപാടി പെട്ടെന്ന് തന്നെ ഞാൻ നിർത്തി...
അമ്മയും മോളും ടീവി പരുപാടിയിൽ മുഴുകി ഇരിക്കുവാണ്....
ശ്ശെടാ ഇവളെ എങ്ങനെ മുറിയിൽ എത്തിക്കും എന്നോർത്ത് ഒടുവിൽ ഒരു ഐഡിയ ഉദിച്ചു വന്നു......
""ഡി ഐഷു നീ യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേ നല്ല ക്ഷീണം കാണും വാ കിടക്കാം എന്ന് ഞാൻ കേറി അവളോട് പറഞ്ഞു.....
"ശെരിയാ മോളെ.. ക്ഷീണം കാണും മോള് കിടന്നോ എന്ന് അമ്മ കൂടി പറഞ്ഞതോടെ എന്റെ മുഖത്ത് പതിനായിരം വോൾട് ബൾബ് തെളിഞ്ഞത് പോലെ ആയിരുന്നു..
ഒരു നിമിഷം കൊണ്ട് നൂറായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടിക്കൊണ്ട് 
ചെറിയ മൂളിപ്പാ ട്ടൊക്കെ പാടികൊണ്ട് ഞാൻ റൂമിലേക്ക് നൈസ് ആയി കേറി അവളുടെ വരവും കാത്തിരുന്നു ......
അൽപ്പം സമയം കഴിഞ്ഞതും ടീവി നിർത്തി 
അഴിച്ചിട്ട മുടി മെല്ലെ ഒരു വശത്തേക്ക് ആക്കി കൊണ്ട് ഒരു ചെറു പുഞ്ചിരി തൂകി കൊണ്ടവൾ റൂമിലേക്ക് വന്നു.....
"അല്ല ഇച്ചായാ നിങ്ങളുടെ തലക്ക് ഓളം വല്ലതും ഉണ്ടോ..??
ഉള്ള മുല്ലപ്പൂക്കളൊക്കെ എന്തിനാ കട്ടിലിൽ ഇട്ടു വെച്ചിരിക്കുന്നത്.....
"ഓ ഒന്നും അറിയാത്ത പോലെ..
 ഡി പോത്തേ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ.....
അപ്പോൾ പിന്നെ ആ ട്രെഡിഷണൽ സ്റ്റൈലിൽ തന്നെ അതങ്ങു ആഘോഷിക്കാം എന്നോർത്തു വാങ്ങി വിതറിയത് ആണ്..
എങ്ങനെ ഉണ്ട് ....??
""അയ്യ വയസാം കാലത്ത് കിളവന്റെ ഓരോരോ  പൂതി.. ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ നടക്കുന്നു.. കഷ്ടം. 
""വയസായത് നിന്റെ കുഞ്ഞമ്മേടെ നായർക്ക്.."
മര്യാദക്ക് വന്നു കിടക്കടി..
""ഇല്ല മോനെ ഇച്ചായാ..
എന്റെ പൊന്നുമോൻ ഒറ്റക്ക് കിടന്നു ആദ്യരാത്രി ആഘോഷിച്ചോ കേട്ടോ ഞാൻ ഇന്ന് അമ്മയുടെ കൂടെയാണ് കിടക്കുന്നത് എന്നും പറഞ്ഞവൾ ചിരിച്ചു..
"അമ്മയുടെ കൂടെയോ അതെങ്ങനെ ശെരിയാവും....
നീ ഇവിടെ കിടന്നാൽ മതി..
""അതേ ശെരിയാവു.. എനിക്ക് മോനെ അത്ര വിശ്വാസം പോരാ.. ഇതൊക്ക കണ്ടപ്പോൾ പിന്നെ പറയുകയേ വേണ്ട..


"ഡി അതിന് ഞാൻ നിന്റെ കെട്ടിയോൻ അല്ലേ..
""കെട്ടിയോൻ ആയില്ലല്ലോ.. ആദ്യം നാളത്തെ രജിസ്റ്റർ ഒക്കെ കഴിയട്ടെ എന്നിട്ട് ആവാം ഫസ്റ്റ് നൈറ്റിനെ കുറിച്ച് ഒക്കെയുള്ള ചിന്ത....
കെട്ടു കഴിഞ്ഞു നമുക്ക് ഭാവി കാര്യങ്ങൾ ഒരുപാട് പ്ലാൻ ചെയ്യാൻ ഉണ്ട് എന്നിട്ട് മതി ഫസ്റ്റ് നൈറ്റ്‌ ഒക്കെ ....
""എന്ത് പ്ലാൻ നിന്റെ അമ്മുമ്മയെ വീണ്ടും കെട്ടിക്കാൻ പോവുന്നുണ്ടോ..??
""അതും കേട്ട്  അപ്പോൾ  ഗുഡ് നൈറ്റ്‌ ഇച്ചായാ എന്നും പറഞ്ഞവൾ ചിരിച്ചു കൊണ്ട്  റൂമിന് പുറത്തേക്ക് ഇറങ്ങി.....
"ഡി കാന്താരി..ചക്കരെ ഞാൻ  പറയുന്നത്  കേൾക്ക് പോവല്ലേ എന്നും പറഞ്ഞു അവളുടെ പിന്നാലെ ചെന്ന ഞാൻ ചെന്ന് പെട്ടത് അമ്മയുടെ മുന്നിൽ ആയിരുന്നു....
"എന്താടാ.. എന്താ നീ അവളുടെ  പിന്നാലെ ഇങ്ങനെ  നടക്കുന്നത് ....
"അല്ലമ്മേ പേടിയുണ്ടെങ്കിൽ അവളോട് എന്റെ കൂടെ കിടന്നോളാൻ പറയുവായിരുന്നു....
എന്ന് ചമ്മിയ മുഖത്തോടെ ഞാൻ ഒരുവിധം  പറഞ്ഞൊപ്പിച്ചു....
"ഓഹോ പേടിയുണ്ടെങ്കിൽ ഇപ്പോൾ എന്താ കുഴപ്പം..
അവൾ എന്റെ കൂടെ അല്ലേ കിടക്കുന്നത്..
എന്റെ മോൻ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞു അമ്മ അമ്മയുടെ റൂമിലേക്ക് കേറിയതും എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിച്ചു കൊണ്ട് അവളും റൂമിലേക്ക് കേറി കതകടച്ചു......
പ്രതീക്ഷകൾ എല്ലാം പടക്കം പോലെ പൊട്ടി ഒരുമാതിരി ഇഞ്ചി കടിച്ച അണ്ണാനെ പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു....
 ഒടുവിൽ നിരാശയോടെ കുറച്ചു നേരം എന്തെങ്കിലും പാട്ടോ കോമെഡിയോ ഒക്കെ കണ്ടിരിക്കാം  എന്ന് വിചാരിച്ചു ടീവി വെച്ചതും..
കണ്ട സോങ് ഫുൾ റൊമാന്റിക്..
ലിപ് ലോക്കും കണകുണയും എല്ലാം കൂടി കേറി വന്നു ഒരുമാതിരി എരിതീയിൽ എണ്ണ ഒഴിച്ച അവസ്ഥ പിന്നെ ഒന്നും നോക്കിയില്ല ടീവി ഓഫാക്കി വന്നു കിടന്നു.....
ഉറക്കം വരാതെ കുറച്ചു സമയം യൂട്യൂബിൽ ഒക്കെ കേറി നടന്നു സമയം കളഞ്ഞു.....
അപ്പോഴേക്കും സമയം പതിനൊന്നര കഴിഞ്ഞിരുന്നു......
എന്തായാലും അമ്മ ഇപ്പോൾ ഉറങ്ങി കാണും..
അവളെ ഒന്നു വിളിച്ചു സോപ്പിട്ടു  നോക്കിയാലോ..
ചിലപ്പോൾ ഒരു കിസ്സ് എങ്ങാനും കിട്ടിയാലോ എന്നോർത്തു ഞാൻ അവളെ ഫോണിൽ വിളിച്ചു....
പാ കണ്ടാൽ ബോധക്കേട് ഉണ്ടാവുന്നവൾ ആണെന്ന് ആണ് അവൾ പറഞ്ഞിട്ടുള്ളത്....
ഫോൺ എടുത്താൽ മതിയായിരുന്നു..... 
അൽപ്പം സമയം റിങ് ചെയ്തതും കോൾ കണക്ട് ആയി.....
""ഡി അമ്മ ഉറങ്ങിയോ....
നീ ഒന്ന് പുറത്തേക്ക് വന്നേ ഒരു കാര്യം പറയാനുണ്ട്..""
"അമ്മ ഉറങ്ങിയില്ല മോനെ....
നിനക്കെന്താണ് പറയാനുള്ളത് ഞാൻ  വരണോ പുറത്തേക്ക്....
മനുഷ്യന്റെ ഉറക്കം കളയാനായിട്ട് നട്ടപാതിരക്ക് ഫോൺ ചെയ്തു കളിക്കുന്നോ..
കിടന്നു ഉറങ്ങാൻ നോക്കെടാ ചെക്കാ എന്നും പറഞ്ഞു അമ്മ കോൾ കട്ട്‌ ചെയ്തു....
"ശ്ശെ വേണ്ടായിരുന്നു.. ഇനി അമ്മയുടെ മുഖത്തു എങ്ങനെ നോക്കും എന്നോർത്ത് 
ആകെ ചമ്മി നാശ കോശമായി അടുത്ത് ഉണ്ടായിരുന്ന തലയിണയും കെട്ടിപിടിച്ചു ഞാനും കിടന്നു.....


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top