ഇച്ചായനും കാന്താരിയും, ഭാഗം: 3

Valappottukal Page



രചന: ശിവ
ആദ്യരാത്രി ആഗ്രഹം പൊളിഞ്ഞു പാളിസ് ആയതോടെ
രാവിലെ കുളിച്ചു ഈറൻ മുടിയോടെ കാപ്പിയുമായി വന്നു..
 മുടിയിലെ വെള്ളത്തുള്ളികൾ മെല്ലെ എന്റെ മുഖത്തേക്ക് ഇറ്റിറ്റു വീഴിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും എന്നെ  ഉണർത്തി നെറ്റിയിൽ ഒരു ചുംബനം സമ്മാനിക്കുന്നവളെയും സ്വപ്നം കണ്ടു ഞാൻ ഉറങ്ങി.....
പിറ്റേന്ന് രാവിലെ ഉറങ്ങി കിടന്നിരുന്ന എന്റെ  മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ  കൈകൊണ്ടു തുടച്ചു സ്വപ്നത്തിൽ കണ്ടത് പോലെ  പ്രതീക്ഷിച്ചു കൊണ്ട് കണ്ണ് തുറന്നു നോക്കിയ ഞാൻ കണ്ടത് മുടിയൊക്കെ മുകളിലേക്ക് കെട്ടി വെച്ചു കൈയിൽ ഇരുന്ന ഗ്ലാസിലെ   വെള്ളം എന്റെ മുഖത്തേക്ക് കൈകൊണ്ടവൾ  തളിക്കുന്നത് ആണ്....
ഇവൾക്ക് രാവിലെ കുളിയും ജപവും ഒന്നുമില്ലേ കർത്താവെ..
ആഗ്രഹങ്ങൾ എല്ലാം ഫ്ലോപ്പ് ആവുക ആണല്ലോ....
"നിങ്ങൾ ഇത് എന്തോന്ന് ആലോചിച്ചു കിടക്കുവാ മനുഷ്യാ എന്നും പറഞ്ഞവൾ വീണ്ടും വെള്ളം എന്റെ  മുഖത്തേക്ക് തളിച്ചു..
"ശ്ശെ നീ ഇതെന്തോന്ന് ആണെടി ഈ  കാണിക്കുന്നത്..??
""അതുപിന്നെ നേരം വെളുത്തു മനുഷ്യാ.. എഴുന്നേറ്റു പോയി പല്ല് തേക്ക് ..
"അതിന് കാപ്പി കിട്ടിയില്ല..
"കാപ്പി കൊണ്ടാണോ നിങ്ങൾ പല്ല് തേക്കുന്നത്..??
""അതല്ലടി രാവിലെ കാപ്പി കുടിച്ചോണ്ട് എഴുന്നേറ്റാലെ ഒരു സുഖമുള്ളൂ..
നിനക്കറിഞ്ഞൂടെ ഞാനൊരു കാപ്പി ഭ്രാന്തൻ ആണെന്ന്....


"ആയിക്കോട്ടെ  പക്ഷേ അതൊക്കെ പണ്ട്  ഇന്ന് മുതൽ എന്റെ പൊന്നു മോൻ പല്ല് തേച്ചു വന്നാലേ കാപ്പി തരുകയുള്ളു....
"ഒന്നു പോടീ അവിടുന്നു വെറുതെ കളിക്കല്ലേ..
അമ്മ വിചാരിച്ചിട്ട് നടന്നില്ല പിന്നല്ലേ ഇന്നലെ വന്ന നീ....
മര്യാദക്ക് പോയി കാപ്പി എടുത്തു കൊണ്ടു വാടി......."
""നോക്കി ഇരുന്നോ കോപ്പ് കൊണ്ടു വരും....""
"ഓഹോ നിനക്കിത്രക്ക് അഹങ്കാരമോ..എന്നാൽ നമുക്ക് കാണാം..
കാപ്പി തന്നിട്ടേ ഞാൻ ഇവിടുന്ന് എഴുന്നേൽ ക്കുന്നുള്ളു.....
"ഓഹോ എങ്കിൽ എനിക്ക് അതൊന്നു കാണണമല്ലോ..
ഒരു മിനിറ്റ് ഞാൻ പോയി ഒരു കുടം വെള്ളവുമായി വേഗം വരാം..
നിങ്ങളെ എഴുന്നേൽപ്പിക്കാൻ പറ്റുമോന്നു ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി.....
കർത്താവെ ബുദ്ധിയും ബോധവും ഇല്ലാത്തവളാണ്..
 അവൾ ചിലപ്പോൾ അതും ചെയ്യും..
വാശി കാണിക്കാതെ വേഗം എഴുന്നേൽക്കു ന്നതാണ് ബുദ്ധി എന്നും പറഞ്ഞു എഴുന്നേറ്റു ഞാൻ നേരെ  ചെന്ന് പെട്ടത് അമ്മയുടെ മുന്നിൽ ആയിരുന്നു....
"അപ്പോൾ കാപ്പി കിട്ടാതെ എഴുന്നേറ്റു വരാനൊക്കെ എന്റെ മോന് അറിയാമല്ലേ എന്നും പറഞ്ഞു അമ്മ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.....
""അല്ല അമ്മേ.. അമ്മ രാവിലെ തന്നെ എനിക്കിട്ടു ട്രോളാൻ നിൽക്കുവാണോ..??
""അതിന് ഞാൻ എന്ത് ചെയ്തു.. നീ ആയിട്ട് വരുത്തി വെച്ചത് അല്ലേ..
"ശവത്തിൽ കുത്തല്ലേ അമ്മേ
 നിങ്ങൾ എന്റെ അമ്മ തന്നെ അല്ലേ ഒരൽപ്പം സഹതാപം ഒക്കെ ആവാം..
"സഹതാപമോ നിന്നോടോ..
എന്നെ ഇവിടെ ഇട്ടു വട്ടു കളിപ്പിച്ചവനാണ് നീ..
എല്ലാം തിരു മുമ്പിൽ കൊണ്ടു വന്നു വെച്ചു തന്നാൽ മാത്രമല്ലെ   രാജാവിനു തൃപ്തിയാവത്തൊള്ളൂ..
എന്നിട്ട് ഇപ്പോളോ..??
ഇത് ദൈവം നിനക്ക് അറിഞ്ഞു തന്ന  പണിയാണ്....
സത്യം പറഞ്ഞാൽ ദൈവം എന്റെ പ്രാത്ഥന കേട്ടത് ആണെന്നും പറയാം......
നിന്നെ മര്യാദ പഠിപ്പിക്കുന്ന ഒരുത്തിയെ തന്നെ എനിക്ക് മരുമകളായി കിട്ടിയല്ലോ എനിക്ക്  സന്തോഷമായി എന്നും പറഞ്ഞു അമ്മ ചിരിക്കുമ്പോൾ എല്ലാം കേട്ട് ചിരിച്ചു കൊണ്ട് അവളും അങ്ങോട്ടേക്ക് വന്നു....
"ബെസ്റ്റ് സ്വന്തം മകനിട്ട് എട്ടിന്റെ പണികിട്ടാൻ പ്രാത്ഥിച്ച ലോകത്തിലെ ആദ്യത്തെ അമ്മ എന്തായാലും നിങ്ങൾ തന്നെ ആയിരിക്കും.. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു....
""അതിന് ഞാൻ എന്ത് ചെയ്തു.. നീ സ്വയം  അല്ലേ വേലിയെ ഇരുന്ന പാമ്പിനെ എടുത്തു വെച്ചത്..


""ഹാ പെട്ട് പോയതാണ് അമ്മേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല....
"എന്തോ എങ്ങനെ..?? വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്നും നോക്കണ്ട നീയിങ്ങു ഇറങ്ങി പോര് ഞാൻ നോക്കിക്കോളാം.....
 എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലെടി എന്നൊക്ക  പറഞ്ഞു എനിക്ക് സമാധാനം തരാതെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നിട്ട് ഇപ്പോൾ പറ്റി പോയെന്നോ..
എന്നെ ക്കൊണ്ടൊന്നും പറയിക്കല്ലേ ഇച്ചായാ  എന്നും പറഞ്ഞു അവൾ അതിനിടക്ക് കേറി .....
"അതിപ്പോൾ അന്നേരത്തെ  ഒരു ആവേശത്തിന്റെ പുറത്ത് ഞാൻ അങ്ങനെ പറഞ്ഞെന്ന് വെച്ചു നിന്നോട് ആരാടി  പറഞ്ഞത് ഉടനെ പെട്ടിയും കിടക്കയും ആയി ഇറങ്ങി പോരാൻ.....
""ഓഹോ ഇപ്പോൾ അങ്ങനെ ആയോ എങ്കിൽ ഞാൻ അങ്ങ് പോയേക്കാം..
എന്റെ ഗുരുവായൂരപ്പ ഈ ആസ്ഥാന കോഴിയുടെ വാക്കും വിശ്വസിച്ചു ഇറങ്ങി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ എന്നും പറഞ്ഞവൾ  ദേഷ്യം കേറി റൂമിലേക്ക് പോയി.....
അതുകണ്ടു ചിരിച്ചു കൊണ്ട് ഞാൻ നേരെ പോയി പല്ലും തേച്ചു വന്നു കാപ്പിയും എടുത്തു കൊണ്ട് സിറ്റ് ഔട്ടിൽ വന്നിരുന്നു.....
പതിവ് പത്രം വായന തുടങ്ങിയ പ്പോഴേക്കും അമ്മ ഓടി വന്നു....
""ഡാ ചെറുക്കാ അവൾ ദേ ഒരുങ്ങി  ബാഗും എടുത്തു കൊണ്ട്  പോവാനായി ഇറങ്ങുന്നു.....
പോവരുതെന്ന് ഞാൻ പറഞ്ഞിട്ട് അവൾ കേൾക്കുന്നില്ല..
നീ ഒന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്ക്....
അമ്മ പറയുന്നത്  കേട്ടു ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് വീണ്ടും ഇരുന്നു പത്രം വായിച്ചു....
അമ്മ ആണെങ്കിൽ ആകെ ടെൻഷൻ കേറി നിൽക്കുവാണ് എന്നെനിക്ക് മനസ്സിലായി....
അപ്പോഴേക്കും അമ്മേ ഞാൻ പോവാണ് ....
ഇനിയൊരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല എന്നും പറഞ്ഞവൾ സിറ്റ് ഔട്ടിലേക്ക് വന്നു..
"മോളെ നീ എന്താണ് ഈ കാണിക്കുന്നത്.. ഇങ്ങനെ പോവാൻ മാത്രം ഇപ്പോൾ എന്തുണ്ടായി..??
നിങ്ങൾ ജീവിതം വെച്ച് തമാശ കളിക്കുവാണോ....??
""വേണ്ടമ്മേ അമ്മ ഒന്നും പറയണ്ട.. എന്നെ ആരും അങ്ങനെ ബുദ്ധിമുട്ടി സഹിക്കണ്ട കാര്യമില്ല..
ഞാൻ പോവുന്നത്  തന്നെയാണ് നല്ലത്..
""ഡാ ചെറുക്കാ  നീ ഇതൊന്നും കേൾക്കുന്നില്ലേ.. നിന്നോട് ആണ് ചോദിച്ചത് എന്നും പറഞ്ഞു അമ്മ എന്റെ നേർക്ക് ദേഷ്യപ്പെട്ടു..
""ഹാ കേട്ട്.. ഞാൻ പത്ര പരസ്യത്തിൽ നല്ല പെൺകുട്ടികൾ വല്ലതും ഉണ്ടോന്ന് നോക്കുവായിരുന്നു..
അതുകേട്ടവൾ ദേഷ്യത്തിൽ ബാഗ് താഴേക്ക് ഇട്ടു.....

""നീ എന്തോന്ന് ഒക്കെയാടാ ഈ പറയുന്നത്..
 നീ എന്താ തമാശ കളിക്കുവാണോ..?? എന്നും ചോദിച്ചു അമ്മ എന്റെ നേരെ വല്ലാതെ ദേഷ്യപ്പെട്ടു.....
"വേണ്ടമ്മേ.. എനിക്ക് വേണ്ടി അമ്മ ആരോടും ദേഷ്യപ്പെടണ്ട ഞാൻ പോവുന്നത് തന്നെ ആണ് നല്ലത് എന്നും പറഞ്ഞവൾ ബാഗും എടുത്തു സ്റ്റെപ് ഇറങ്ങിയിട്ട്  എന്നെ തിരിഞ്ഞു ഒന്ന് നോക്കുന്നത് ഞാൻ ഏറു കണ്ണിട്ട് നോക്കി കണ്ടു....
ഞാൻ തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയിൽ ഗേറ്റിന്റെ മുന്നിൽ ചെന്നു നിന്ന് അവളെന്നെ വീണ്ടും തിരിഞ്ഞു നോക്കി..
ഞാൻ മൈൻഡ് ചെയ്തില്ല..
അമ്മ ആണെങ്കിൽ ഒന്നും മനസ്സിലാവാതെ ആകെ  ടെൻഷൻ അടിച്ചു വെപ്രാളപ്പെട്ടു നിൽക്കുകയാണ്.....


"അമ്മേ അമ്മേടെ മോനോട് പറ.. എന്നെ തിരിച്ചു വിളിക്കുന്നെങ്കിൽ ഇപ്പോൾ വിളിച്ചോണം അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോവും ..
അത്  കേട്ടെനിക്ക് ചിരി വന്നെങ്കിലും  ഉള്ളിൽ ഒതുക്കി പിടിച്ചു കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കി ആളാകെ കലി കൊണ്ടു നിൽക്കുകയാണ്.....
""മോളെ നീ ഇങ്ങ് കേറി വാ അമ്മയല്ലേ പറയുന്നത്..
""അമ്മ അല്ലല്ലോ എന്നെ ഇങ്ങോട്ട്  വിളിച്ചോണ്ട് വന്നത്.... അമ്മയുടെ മോനല്ലേ..
അപ്പോൾ ആ മോൻ പറയട്ടെ ഞാൻ നിക്കണോ പോണോ എന്ന്.....
"ഹായ് കിട്ടിപ്പോയി സുന്ദരിയും സുശീലയുമായ ക്രിസ്ത്യൻ യുവതിക്ക് അനുയോജ്യനായ വരനെ തേടുന്നു..
ഇത് കൊള്ളാമല്ലോ..
അമ്മേ ഞാൻ ഈ പെണ്ണിനെ ഒന്നു പോയി കണ്ടാലോ എന്നു അവൾ കേൾക്കെ ഞാൻ  ഉറക്കെ പറഞ്ഞു നിർത്തിയതും 
പിന്നെ അവളുടെ കൈയിൽ ഇരുന്ന ബാഗ് എന്റെ നേരെ പറന്നു വരുന്നത് ആണ് ഞാൻ കാണുന്നത്.....
"ഞാനുള്ളപ്പോൾ ഇനി നിങ്ങൾക്ക് വേറെ കെട്ടണോടാ  കാട്ടു കോഴി..
നിങ്ങളെ ഇന്ന് ഞാൻ കൊല്ലും എന്നും പറഞ്ഞു ദേഷ്യം കേറി വന്ന് അവളെന്നെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നത് കണ്ടു അമ്മ ആകെ  അന്തം വിട്ടു നിന്നു.....
""ഇപ്പോൾ എന്ത് പറയുന്നു അമ്മേ..??
ഇനി നിങ്ങളെ ഞാൻ വിളിക്കില്ല എല്ലാം നിർത്തി എന്നൊക്ക പറഞ്ഞു  ദേഷ്യം കേറി കോളും  കട്ട്‌ ആക്കി പോയിട്ട്  അഞ്ചു മിനിറ്റ് ആവും മുൻപ് തന്നെ  ഇച്ചായ എന്നും വിളിച്ചു വരുന്ന മുതലാണ് ഇത്....
ആ ഇവളാണോ എന്നെ വിട്ടു  ഇറങ്ങി പോവാൻ പോവുന്നത്.....
ഈ കുരിശ്  എന്നെയും കൊണ്ടേ പോവുള്ളു അമ്മേ
എന്ന് ഞാൻ പറയുമ്പോൾ അവളുടെ കൈകൾ എന്റെ ദേഹത്തു തബല വായിച്ചു..
""ഇവിടെ ഉള്ളതും കൊള്ളാം  വന്നു കേറിയതും കൊള്ളാം..
രണ്ടും പിരി വെട്ടിയത് ആണല്ലോ കർത്താവെ എന്നും പറഞ്ഞു ഞങ്ങളെ ആക്കി ചിരിച്ചു കൊണ്ട് അമ്മ അകത്തേക്ക് പോയി....
പെട്ടെന്ന്  ഞാൻ അവളെ പിടിച്ചു വലിച്ചു എന്റെ മടിയിൽ ഇരുത്തിച്ചു..
""ഡി കാന്താരി.. എനിക്ക് അറിഞ്ഞൂടെ  നിനക്കെന്നെ വിട്ടു പോവാൻ ആവില്ലെന്ന്..
പിന്നെ എന്തിനാടി വെറുതെ ഈ നമ്പർ ഇറക്കുന്നത്....
""ജസ്റ്റ്‌ ഫോർ എ രസം ഇച്ചായാ.." എന്നും പറഞ്ഞവൾ ചിരിച്ചു. 
""അതേ നീ എന്നും ഫോണിൽ കൂടി തരാറുണ്ടായിരുന്ന എന്റെ  രാവിലത്തെ കോട്ട എനിക്ക് കിട്ടിയില്ല..
ഇനിയിപ്പോൾ ഇന്ന് മുതൽ അത് നേരിട്ട് ആയിക്കോട്ടെ..
""അയ്യടാ..""


""എന്ത് അയ്യടാ.. മര്യാദക്ക് താടി..
""ദേ ചുമ്മാ ഇരിക്ക് ഇച്ചായ റോഡിൽ കൂടി ആൾക്കാരൊക്ക പോവുന്നതാണ്..
""അതിനിപ്പോൾ എന്താ .. ആരേലും വരും മുൻപ് വേഗം താ.....
""ഓ ഈ മനുഷ്യന്റെ ഒരു കാര്യം..
ഉമ്മ ഭ്രാന്തൻ....
""ഡയലോഗ് അടിച്ചോണ്ട് നിൽക്കാതെ വേഗം താ കുരുപ്പേ....
""മ്മ്മം ഇച്ചായൻ  കണ്ണടക്ക് ഞാൻ  തരാം എന്നവൾ പറഞ്ഞതും സിനിമയിലെ ലിപ് ലോക്ക് സീനുകൾ ഒരു നിമിഷം എന്റെ മനസിലൂടെ മിന്നി മറഞ്ഞു......
 ഒരു അടാർ ലിപ് ലോക്ക് പ്രതീക്ഷിച്ചു കൊണ്ട്  ഞാനെന്റെ കണ്ണുകൾ മെല്ലെ  അടച്ചു ......

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top