ആർദ്രമായ്, തുടർക്കഥ 4 ഭാഗങ്ങളും ഒരുമിച്ച് വായിക്കൂ...

Valappottukal Page





രചന :ഗോപിക


".... എന്തിനാ എല്ലാവരും കൂടി ആ ഭ്രാന്തനെ എന്റെ തലയിൽ കെട്ടിവെച്ചത്.... അതിന് മാത്രം എന്ത് തെറ്റാണു ഞാൻ അച്ഛനോട് ചെയ്തത്.... അച്ഛന് ഞാനൊരു ഭാരമായി തോന്നിയിരുന്നെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ എങ്ങോട്ടേലും പോകുമായിരുന്നില്ലേ ഞാൻ...."


പൊട്ടികരഞ്ഞുകൊണ്ട് ദക്ഷ പറയുമ്പോഴും ഒരിക്കൽ പോലും താൻ പറയുന്നത് തെറ്റായിരുന്നുവെന്നു അവൾക് തോന്നിയില്ല.

" അച്ഛനെന്താ ഒന്നും പറയാത്തത് .. ഏയ്‌.. നിങ്ങൾ ഒറ്റൊരാൾ കാരണമല്ലേ ഞാൻ ഇന്ന് ഈ അവസ്ഥയിൽ.... കഴിഞ്ഞ 2 മാസമായി സന്തോഷമെന്തെന്നോ സമാധാനമെന്തെന്നോ ഞാനറിഞ്ഞിട്ടില്ല... ഇനിയും വയ്യെനിക് അത്രക്കും ഞാൻ മടുത്തു പോയി... "

      ദക്ഷയുടെ ചോദ്യത്തിനൊന്നും മറുപടിയില്ലാതെ നിൽക്കാനേ ആ പിതാവിനു കഴിഞ്ഞോളൂ. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ് സ്വന്തം മകളുടെ ജീവിതം നശിപ്പിച്ച പാപിയല്ലേ ഞാൻ..... പറക്കമുറ്റാതാ രണ്ടു പെൺകുഞ്ഞുങ്ങളെ തന്റെ കയ്യിലെല്പ്പിച്ചു അവൾ പോയി. അന്നുമുതലിന്നു വരെ അവർക്ക് വേണ്ടിയാണു താൻ ജീവിച്ചതും ജീവിക്കുന്നതും....
 കണ്ടവനോടൊപ്പം മൂത്തവൾ ഇറങ്ങിപോയപ്പോൾ തകർന്നുപോയി ... . ജീവനെ പോലെ കൊണ്ട് നടന്നതല്ലേ ഞാനവളെ.........

ദക്ഷയെ ഒന്ന് നോക്കി അയാൾ പുറത്തേക്കിറങ്ങി... നിലത്തു ചുരുണ്ടുകൂടി കരയുന്ന അവളെ കൺകെ ആ പിതാവിന്റെ ഹൃദയം തേങ്ങി.. മുറ്റത്തിട്ടിരിക്കുന്ന ചെറിയ കാട്ടിലിലേക്കിരുന്നു പതിയെ കണ്ണുകളടച്ചു.......
         **********************************

ദക്ഷയ്ക്കു മൂന്നുവയസുള്ളപ്പോഴാണ് അവരുടെ അമ്മ മരിക്കുന്നത്. അന്ന് മൂത്തവൾക് 5 വയസേ ഉള്ളു..... കൂലി പണിക്കാരനായ താൻ ജീവിച്ചത് പോലും അവര്ക് രണ്ടാൾക്കും വേണ്ടിയാ.... അമ്മയില്ലാത്ത കുറവ് ഒരിക്കൽ പോലും തന്റെ മക്കൾ അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ എവിടെയാണ് തനിക്ക് പിഴച്ചത്...... ഇരുപതാം വയസിലാണ് മൂത്തവൾ ഞങ്ങളെ ഉപേക്ഷിച്ചു പോയത്. എവിടെ പോയെന്നോ ആരുടെ കൂടെ പോയെന്നോ ഒന്നും ഞങ്ങൾക്കറിയില്ല. നാട്ടുകാർവഴിയാണ് അറിഞ്ഞത് ആരുടെയോ കൂടെ അവളെ കണ്ടുവെന്നു. ഇപ്പോഴും യഥാർഥ്യമെന്താന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. താൻ വളർത്തിയ എന്റെ കുട്ടിക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല... ഇപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയും അത്.... എങ്കിലും ഒരിക്കൽ പോലും അവളെ അന്വേഷിച്ചു പോയിട്ടില്ല. പോകാൻ തോന്നിയിട്ടില്ല........


' മഠത്തിൽ വീട് '.. നാട്ടിലെ തന്നെ പേരുകേട്ട കുടുംബം. ഒരു നൂറുജന്മം ജീവിച്ചു തീർക്കാനുള്ള സ്വത്തുക്കൾ. മുക്കിനു മുക്കിനു മഠത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ.... അവിടെ നിന്നൊരു ബന്ധം തന്റെ കുടുംബത്തിലേക്ക് വരുന്നത് ചിന്തിക്കാൻ കൂടികഴിയാത്ത ഒന്നാണ്. ദക്ഷയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ദേവനാരായണൻ വന്നപ്പോൾ അവനോട് എന്ത് പറയണമെന്നറിയില്ലായിരുന്നു.18 വയസുള്ള തന്റെ കുട്ടിയെ എങ്ങനെ ആണ് താൻ.....

ദേവനാരായണൻ..... മഠത്തിൽ ഗ്രൂപിന്റെ അനന്ദരവകാശി.... മഹാദേവന്റെ ചെറുപുത്രൻ. എന്തിനായിരിക്കും ഇതുപോലൊരു കുടുംബത്തിൽ നിന്നും വിവാഹം ചെയുന്നത്... പിന്നീട് ഓരോ ദിവസവും തന്നോട് തന്നെ സ്വയം ചോദിച്ച ചോദ്യം....
ഒരു ദിവസം ജോലിക്ക് പോയിട്ട് വരുമ്പോഴാണ് വഴിയിൽ തടഞ്ഞു നിർത്തി കാറിലേക് കയറാൻ ആവശ്യപ്പെട്ടത്.....


"... തന്റെ മകളെ എനിക്ക് വേണം അതിന് എത്ര പണം വേണമെങ്കിലും ഞാൻ തരാം..

"ദക്ഷയെ ഈ ദേവനാരായണൻ കൊണ്ട് പോയിരിക്കും ആരേതിർത്താലും "
കടൽ തീരത്ത് വണ്ടി നിർത്തി തനിക്കുമുന്നിൽ നിന്നും അവൻ പറയുമ്പോഴും അതിന്റെ പൊരുൾ എന്താണെന്ന് മനസിലായില്ല. എന്താണ് അവനോട് പറയേണ്ടത് എന്ന് അറിയാതെ നിന്നുപോയി.


" സാർ...
എന്തൊക്കെയാണ് ഈ പറയുന്നത് നിങ്ങളെ പോലൊരു വലിയ മനുഷ്യൻ എന്തിനാണ് ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ഞങ്ങളുടെ അടുത്തേക് വരുന്നത്.'ദക്ഷ ' അവൾ കുഞ്ഞല്ലേ സാർ. പതിനെട്ടു വയസു കഴിഞ്ഞിട്ടേയുള്ളു. പഠിച്ചു നല്ല  നിലയിലെത്തണമെന്നാണ് എന്റെ മകളുടെ ആഗ്രഹം അതിനു ഞാനൊരു തടസമാകില്ല സാർ.....
എന്തിനു വേണ്ടിയാണു സാർ ദക്ഷയെ ചോദിക്കുനബതെന്നറിയില്ല.. പക്ഷെ എനിക്ക് ഒരിക്കലും അവളെ നിങ്ങൾക് തരാൻ കഴിയില്ല. എന്നോട് ക്ഷെമിക്കണം...."
  തൊഴുകയ്യികളോടെ അത്രയും പറയുമ്പോഴും ഒരിക്കൾ പോലും വാക്കുകൾ ഇടറിയിരുന്നില്ല. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴെക്കും മറുവിളി വന്നിരുന്നു.....


"അതാണ് തന്റെ തീരുമാനമെങ്കിൽ തന്തയും മോളും ഇനി പുറംലോകം കാണില്ല... ഒരിക്കലും."

ദേവന്റെ വാക്കുകൾ ഒരുനിമിഷം ബോധം നഷ്ടപ്പെടുത്തുമെന്ന് തോന്നി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ മുഖത്തേക്ക് ഉറ്റു നോക്കി.....

" ഇനി തനിക്കു തീരുമാനിക്കാം എന്തുവേണമെന്ന്.... തീരുമാനം മാറ്റാൻ ഉദ്ദേശമില്ലെങ്കിൽ... മോളുടെ ജീവൻ ഞാനെടുക്കും. "
അത്രയും പറഞ്ഞു കാറിൽ കയറി പോകുന്ന അവനെ കണ്ണ് നിറച്ചു നോക്കിനിന്നുപോയി. പിന്നീട് ദക്ഷയോട് അഞ്ജപിക്കയായിരുന്നു വിവാഹത്തിന് സമ്മതിക്കണമെന്നും.ഒരുപാട് പ്രാവശ്യം തന്റെ കൽപ്പിടിച്ചവൾ അപേക്ഷിച്ചു. താല്പര്യം ഇല്ലെന്നു പറഞ്ഞു ഉറക്കെ കരഞ്ഞു. അപ്പോഴൊക്കെയും അതിനെതിരെ മുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല. എല്ലാം പെട്ടന്നായിരുന്നു അവരുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കനുസരിച്ചും കല്യാണം നടന്നു. ചെറുപ്രായത്തിൽ തന്നെ എന്റെ കുട്ടി സുമംഗലിയായി.....
അന്ന് മുതൽ തുടങ്ങിയ കരച്ചിലാണ് എന്റെ കുട്ടിയുടേത്.
ഒരു വേലക്കാരിയെ പോലെ ഇത്രയും നാളും കഴിച്ചു കൂടി... സഹിക്കാൻ വയ്യാതായപ്പോഴാണ് അവിടെ നിന്നും തന്റെ അടുത്തേക്ക് ഇറങ്ങി വന്നത്... ഇപ്പോഴും മനസിലാകുന്നില്ല അവനെന്തിനാ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന്.... ഓർമകൾക്ക് കടിഞ്ഞാനിട്ടു കൊണ്ട് പതിയെ നിദ്രയിലേക്ക് വീണു......

      ഇടക്കൊപ്പോഴേ മുഖത്തേക്ക് വെളിച്ചം പതിച്ചപ്പോഴാണ് കണ്ണുകൾ തുറന്നത്.. മുന്നിൽ നിൽക്കുന്ന ദേവനാരായണനെ കണ്ടപ്പോൾ സ്തംഭിച്ചു നിന്നു പോയി....

"എവിടെ അവളു.... ദക്ഷ എന്തിയെന്ന്... ആരോടും ഒന്നും പറയാതെ പോകാനും വരാനും അത് സത്രം അല്ല...".
കത്തിജ്വലിക്കുന്ന മുഖവുമായി നിൽക്കുന്ന ദേവനെ നോക്കി മറുതൊന്നും പാറയാതെ തല കുനിച്ചു നിന്നു.

"തനിക് ചെവികേൾക്കാൻ പാടില്ലേ... അവളെ വിളിക്കാൻ. ദക്ഷയെ ഇവിടുന്നു കൊണ്ട് പോകാനാണ് ഞാൻ വന്നത്."

"അവളെ ഇവിടെന്ന് കൊണ്ട് പോകാൻ കഴിയില്ല മോനെ... ഇനിയും നിനക്കത്തിനെ ഇഞ്ചിഞ്ചയി കൊല്ലാൻ ഞാൻ വിട്ട് തരില്ല.... എന്റെ കുഞ്ഞിനെ "..


"കൊണ്ട് പോകാനാണ് ഞാൻ വന്നതെങ്കിൽ.. തന്റെ വാക്കു കേൾക്കേണ്ടവശ്യമില്ല.. അവൾ എന്റെ ഭാര്യയാണ്. ഈ ദേവനാരായണൻറെ പെണ്ണ്....."


" ഭാര്യ "
മ്ഹും പുച്ഛിച്ചു പറഞ്ഞു കൊണ്ടു ദക്ഷ പുറത്തേക്ക് വന്നു...

അവളെ കണ്ടപാടെ ദേവൻ അവൾക് നേരെ തിരിഞ്ഞു.

" ആരോട് ചോദിച്ചിട്ടാടി &#%&#മോളെ നീ ഇറങ്ങി പോന്നത് "
അവളുടെ കഴുത്തിൽ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് അവൻ ചോദിച്ചു. കഴുത്തിലമർന്ന അവന്റെ കയ്യികളെ മാറ്റാൻ പരിശ്രമിക്കികയായിരുന്നു അവൾ.

" അയ്യോ എന്റെ കുട്ടിയെ വിട്ടേക് മോനെ ഞാൻ കാലുപിടിക്കാം "
കരഞ്ഞപേക്ഷിച്ചു കൊണ്ടു ആ പിതാവ് അവന്റെ കാലിലേക്കു വീണു. കാലുകൊണ്ട് അയാളെ തള്ളിമാറ്റി കൂടുതലൊന്നും സംസാരിക്കാതെ ദക്ഷയെയും വലിച്ചു കൊണ്ടവൻ കാറിനടുത്തേക്ക് പോയി... നിറഞ്ഞ മിഴിയാലേ അവൾ ആ അച്ഛനെ തീഞ്ഞു നോക്കി.....


"എന്റീശ്വരാ.... ഇതെന്തു വിധിയാണ്.."ഇനിയും ഇതൊന്നും കാണാൻ വയ്യ എന്നേ കൂടി അങ്ങോട്ടേക്ക് കൊണ്ടുപോയിക്കൂടെ..."മേളിലേക്ക് നോക്കി തൊഴുകയ്യികളോടെ അയാൾ പറഞ്ഞു.
       *********************

തറവാട്ടിലേക്കെത്തിയവൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു.. അവളെ  നിലത്തേക്ക് തള്ളിയിട്ടു് മുന്നിൽ ഇരുന്നു.

" എന്തിനാടി ഇറങ്ങി പോയത്.... ആരെ തേടി പോയതാ നീ... "
കലിപൂണ്ട് നിൽക്കുന്ന അവനോട് ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലന്ന് മനസിലാക്കി കൊണ്ടവൾ നിറഞ്ഞ മിഴികളെ വാശിയോടെ തട്ടിയെറിഞ്ഞു എഴുന്നേറ്റു......


"....എന്തിന്റെ പേരിലാണ് ഞാനിവിടെ നിൽക്കേണ്ടത്. ഓരോ ദിവസം കൂടും തോറും നിങ്ങൾ എന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരൽപ്പം പോലും അയവ് വന്നിട്ടില്ല. ഇനിയും വയ്യ. താന്റെ ഇഷ്ടങ്ങൾക് വേണ്ടി താൻ നശിപ്പിച്ചത് എന്റെ ജീവിതവും സ്വപ്നങ്ങളുമാണ് ഇതിനു മാത്രം എന്ത് തെറ്റാണു ഞാൻ  ചെയ്തത്. മുൻപ് ഒരിക്കൽ പോലും തന്നെ ഞാൻ കണ്ടിട്ടില്ല. പിന്നെയും എന്തിനാ എന്നോടിങ്ങനെ.... പറയ്.."
ഇടർച്ച വീഴാതെ വാക്കുകൾ പറഞ്ഞു തീർത്തു അവനെ രൂക്ഷമായി നോക്കി. അപ്പോഴും കണ്ണുകൾ ആർക്കെന്നോപോലെ തുളുമ്പുന്നുണ്ടായിരുന്നു.


"...അതിന് നീ തെറ്റ് ചെയ്‌തെന്ന് ആരു പറഞ്ഞു. തെറ്റ് ചെയ്തത് അവളാണ് നിന്റെ ചേച്ചി... അവൾ കാരണമാണ് ഇന്ന് നീ അനുഭവിക്കുന്നതും......"
    കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവൾ മിഴിച്ചു നോക്കി.....


'"...അതെ ദിവ്യ.... എന്റെ ജീവനായിരുന്നവൾ. അവളില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലുംകഴിയുമായിരുന്നില്ല. ഒരുപാട് സ്നേഹിച്ചു. കൂടെ വേണമെന്നാഗ്രഹിച്ചു.... എല്ലാം.. എല്ലാം നശിപ്പിച്ചു അവൾ . എന്നേ ചതിച്ചു മറ്റൊരുത്തന്റെ കൂടെ പോയി....
അവന്റെ കൂടെ അവൾ സന്തോഷമായി ജീവിക്കുമ്പോൾ ഞാൻ മാത്രമെന്തിനാടി... നീറി നീറി ജീവിക്കുന്നത്....."
  ... ചേച്ചിയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴുണ്ടായിരുന്ന നീർതിളക്കം എത്രപെട്ടന്നാണ് ചുവപ്പേറിയതെന്ന് അവൾ പകപ്പോടെ നോക്കി കണ്ടു.....
 
"....അവൾ അറിയണം നീ പറഞ്ഞപോലെ നിന്നെ ഞാൻ  ഇഞ്ചിഞ്ചയി കൊല്ലുന്നത്.... ചെയ്തത് തെറ്റായി പോയെന്ന് അവൾക്  തോന്നണം. നിനക്ക് വേണ്ടി എന്റെ മുന്നിൽ അവൾ യാചിക്കണം.... അതിനു വേണ്ടി മാത്രമാണ് നിന്നെ ഞാൻ എന്റെ തലയിലേക്ക് എടുത്തു വെച്ചത്. അല്ലാതെ നിന്നോടുള്ള പ്രേമം മൂത്തിട്ടല്ല.... "

ഒരുമിനിഷം ചേച്ചിയോട് പോലും വെറുപ് തോന്നിപോയി. പക്ഷെ ചേച്ചിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മനസ് ഉറക്കെ വിളിച്ചു പറയുന്നു......
കണ്ടുപിടിക്കണം എന്തിനു വേണ്ടിയാ എല്ലാം ഉപേക്ഷിച്ചു പോയതെന്ന്.... ആർക്കു വേണ്ടിയെന്ന്... എല്ലാം..
എവിടെ നിന്നും തുടങ്ങും... ഒന്നുമറിയുന്നില്ല.

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. അതിനു ശേഷം ഒരിക്കൽ പോലും ദേവൻ ദക്ഷയോട് സംസാരിക്കാൻ ശ്രെമിച്ചിട്ടില്ല. എങ്കിലും അവളോടുള്ള വെറുപ്പ് ദിനംപ്രതി കൂടികൊണ്ടിരുന്നു......
അവന്റെ മാറ്റം ദക്ഷയ്ക്കൊരു ആശ്വാസമായിരുന്നു.

****************

കാബോർഡിലെ ഡ്രസ്സ്‌ ഒതുക്കി വെയ്ക്കുന്നതിനിടയിലാണ് നിലത്തേക് ഒരു ഡയറി വീണത്. അതെടുത്തു തിരിച്ചും മറിച്ചും നോക്കി.

     ഇത്  ദിവ്യേച്ചിയുടേതാണല്ലോ........
 ചേച്ചി പോയതിൽ പിന്നെ അവളുടെ സാധനങ്ങളൊക്കെയും അച്ഛൻ ചുട്ടേരിച്ചിരുന്നു. കത്തിച്ചു കളയാൻ എടുത്ത സാധനങ്ങളുടെ കൂട്ടത്തിൽ നിന്നും അച്ഛനറിയാതെ മാറ്റിയതാണ് ഇത്. ഒരിക്കൽ പോലും ആരെയും ഇതവൾ കാണിച്ചിട്ടില്ലായിരുന്നു. പലപ്പോഴും തുറന്ന് നോക്കാൻ ശ്രെമിച്ചാലും ശക്കാരിച്ചു നിർത്തും. അതുകൊണ്ടുതന്നെ പിന്നീട് അത് തുറന്ന് നോക്കാൻ ശ്രെമിച്ചില്ല.....
 ഇങ്ങോട്ട് വന്നപ്പോൾ ആരുമറിയാതെ കൊണ്ടു വന്നതാ... അവിടെയിരുന്നാൽ അച്ഛൻ നശിപ്പിച്ചാലോന്നോർത്ത്....
എന്നാൽ ഇപ്പോൾ മനസ് പറയുന്നു. തുറന്നു നോക്കാൻ.. വിറയർന്ന കായികളോട് കൂടി പതിയെ ആദ്യത്താള് മറിച്ചു.


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top