ആർദ്രമായ്, ഭാഗം 2

Valappottukal Page




രചന: ഗോപിക

വിറയാർന്ന കയ്യികളോടെ നോക്കുമ്പോഴും അതിൽ എന്തെന്നറിയാനുള്ള ആകാംശ ഏറിവരുന്നുണ്ടായിരുന്നു. ഓരോ താളുകളും വായിക്കുമ്പോഴും ജീവിതം ഒരു ചിത്രം പോലെ മുന്നിലൂടെ തെന്നി മാറി പൊക്കൊണ്ടിരുന്നു......
കണ്ണീരാൾ നിറം മങ്ങിയ അക്ഷരങ്ങൾ ഒരു പകപ്പോടെ സൂക്ഷിച്ചു നോക്കി.....

"മോളെ... ദച്ചു ഇത് നീ വായിക്കുന്ന ദിവസം ഒരുപക്ഷെ ചേച്ചി  ഈ ലോകത്തോട് എന്നുന്നേക്കുമായി വിടപറഞ്ഞിട്ടുണ്ടാകും.....
നിന്നിൽ നിന്നും നമ്മുടെ അച്ഛനിൽ നിന്നും ഞാൻ ജീവിതത്തിൽ ഒരു കാര്യമേ മറച്ചു പിടിച്ചിട്ടുള്ളു....... അതിന്റെ തിരിച്ചടിയെന്നോണം ദൈവം തന്നതാകാം ഈ ശിക്ഷ.... അച്ഛൻ എത്ര കഷ്ടപെട്ടാണ് നമ്മളെ സ്നേഹിച്ചതെന്ന് എനിക്കറിയാം... എന്നിട്ടും ഞാൻ ആ അച്ഛനോട്.......
എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നില്ല ഞാനിപ്പോഴും സ്നേഹിക്കുന്നു ദേവേട്ടനെ.... മഠത്തിൽ തറവാട്ടിലെ ദേവനാരായണൻ... എന്റെ പ്രണനയിരുന്നവൻ.... എല്ലാം അറിഞ്ഞിട്ടും നമ്മുടെ അവസ്ഥ മനസിലാക്കിയിട്ടും എന്നേ സ്നേഹിച്ച ആ മനുഷ്യനോട്‌  ഒരുപാട് നാൾ  മുഖം തിരിക്കാനായില്ല... എപ്പോഴോ  എന്റെ മനസിലും ഒരു സ്നേഹം വളർന്നു.... എന്റെ ഇഷ്ടം തുറന്നു പറഞ്ഞനാൾ മുതൽ സ്നേഹം കൊണ്ട് മൂടുകയായിരുന്നു..... പിന്നീട് ഞങ്ങടെ പ്രണയത്തിന്റെ ദിവസങ്ങളായിരുന്നു. ഒരു നിമിഷം ഞാൻ എല്ല അർത്ഥത്തിലും  ദേവേട്ടന്റെ മാത്രമായി....
സ്വന്തംക്കും എന്നു ഉറപ്പുള്ളത് കൊണ്ടുമാത്രം ഞാനും  മൗനമായി സമ്മതമറിയിച്ചു...
പക്ഷെ വിധി എല്ലാം  മാറ്റിമറിച്ചു. വൈകിയാണ് ഞാൻ അറിഞ്ഞത് എനിക്ക് ക്യാൻസർ ആണെന്ന്.....
ഒരിക്കലും ഇത് നിങ്ങൾ അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. അച്ഛൻ ഇത് സഹിക്കില്ല. ദേവേട്ടൻ അറിഞ്ഞാൽ ഒരുപാട് ചികിൽസിക്കുമായിരുന്നു. പക്ഷെ എനിക്കിനി അധിക നാളില്ല.. ഞാനായി ആ മനുഷ്യന്റെ ജീവിതം നശിപ്പിക്കില്ല...... പാവം ആണ് ദേവേട്ടൻ കുറച്ചു വിഷമിച്ചാലും സാരമില്ല... ഏട്ടൻ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം.. അത് കാണാൻ ഒരു കുഞ്ഞു നക്ഷത്രമായി ഞാനെന്നും വരും.
ഈ ചേച്ചിയെ നീ വെറുക്കരുത്...പഠിച്ചു വല്യ നിലയിലാകണം എന്റെ കുട്ടി. അച്ഛനെ നോക്കണം. ഞാൻ പോവുകയാ... ഇവിടേം വിട്ട് ഒരിക്കലും തിരിച്ചു വരാതെ........... "

പൊട്ടിക്കരച്ചിലോടെ നിലത്തേക്കുർന്നിരുന്നു. ആ  ഡയറി നെഞ്ചോട് ചേർത്തു നിശബ്ദമായി തേങ്ങി...
എന്തിനാ ചേച്ചി... എന്തിനാ ഞങ്ങളെ വിട്ടു  പോയത് ഒരിക്കലെങ്കിലും എന്നോട് പറഞ്ഞുടായിരുന്നോ.......
എന്ത് ജോലി ചെയ്തിട്ടാണെങ്കിലും ഞാൻ നോക്കുവായിരുന്നില്ല എന്റെ ചേച്ചിയെ... പതം പറഞ്ഞു ഏങ്ങി ഏങ്ങി കരഞ്ഞു.....


റൂമിലേക്ക് വന്ന ദേവൻ കാണുന്നത് തളർന്നു നിലത്തുകിടക്കുന്ന ദക്ഷയെ ആണ്... മാറോടണച്ചു പിടിച്ചിട്ടുണ്ട് ആ ഡയറിയും..... കാൽ പെരുമാറ്റം കെട്ടിട്ടാണ് ദക്ഷ ഞെട്ടി കണ്ണ്ണുകൾ തുറന്നു....
അവൻ കാണാതെ അതിനെ മറച്ചു പിടിച്ചവൾ പുറകിലേക്ക് മാറി..... കരഞ്ഞു വീർത്ത കണ്ണുകളും കണ്ണീരാൽ പാടുകെട്ടിയ കവിൾ തടങ്ങളും കൺകെ ഒരുനിമിഷം അവൻ സംശയത്തോടെ അവളെ നോക്കി.......
പിന്നീട് കൂടുതൽ ചിന്തിക്കാതെ അവളെ മറികടന്നു അവൻ ബാത്‌റൂമിലേക്ക് പോയി....

അവളെന്തായിരിക്കും എന്നിൽ നിന്നും മറച്ചു പിടിച്ചത്........ഞാൻ അറിയാത്തതായി എന്ത് ഉണ്ടായിട്ടുണ്ട് ഇന്ന്. മുഖം കാണുമ്പോഴേ അറിയാം ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന്. എന്തിനായിരിക്കും??? ചോദിക്കണോ???
ഓരോ ചോദ്യങ്ങളും അവനിൽ ആസ്വതത ഉളവാക്കി........ കണ്ണുകൾ മുറുകെ  അടച്ചു ഒന്ന് നിശ്വസിച്ചു കൊണ്ടവൻ ഫോണുമായി ബാൽകണ്ണിയിലേക്ക് മാറി..
ഏറെ നേരം ദിവ്യയുടെ ഫോട്ടോയിലേക്ക്  നോക്കി...........

പിന്നെ എന്തോ ഓർത്തപോലെ വണ്ടിയുടെ ചാവിയുമായി റൂംവിട്ടിറങ്ങി.


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top