ആർദ്രമായ്, ഭാഗം 3

Valappottukal Page



രചന: ഗോപിക

ആർത്തിരമ്പി വരുന്ന സഗരത്തെ സാക്ഷിയാക്കി ഏറെ നേരം അവൻ ആ മണൽ പരപ്പിൽ കിടന്നു..
മനസ്സിൽ ഇപ്പോഴും ദിവ്യയും ദക്ഷയും മാത്രം......
ദിവ്യ.... അവൾക്ക് വേണ്ടി ഒന്നും അറിയാത്ത ആ പാവത്തിനെ ഒരുപാട് ദ്രോഹിച്ചു. ഇനിയും എന്തിനു വേണ്ടിയവളെ ഞാൻ കരയിപ്പിക്കുന്നത്...
ഒരുപാട് ആയി.. ഇനിയും മതി.... അതിന്റെ കണ്ണിരു കണ്ടാൽ ഒരുപക്ഷെ എനിക്ക് ഗതിപിടിക്കില്ല.
സ്വാതന്ത്രയക്കണം.. എന്നിൽ നിന്നും അവളെ. എന്നെന്നേക്കുമായി..... ഇനിയൊരിക്കലും ഈ ദേവന്റെ ക്രൂരതയ്ക്ക് ഇരയാവാതെ... പോട്ടെ അവൾ.....അവൾക്കിഷ്ട്ടമുള്ള  ആളോടൊപ്പോം സുഗമായി ജീവിക്കട്ടെ. പാതിവഴിയിൽ ഉപേക്ഷിച്ച പഠനം അവൾ പൂർത്തിയാക്കട്ടെ. എന്നാൽ കഴിയുന്ന പോലെ ഞാൻ സഹായിക്കും.....അതിനു മുൻപ് എനിക്ക് ദിവ്യയെ കണ്ടുപിടിക്കണം എന്നോടിങ്ങനെ ചെയ്തതിനു തിരിച്ചു ചോദിക്കണം....... അപ്പോഴും അവളുടെ ജീവിതം ഞാൻ നശിപ്പിക്കില്ല.... പിടിച്ചു വാങ്ങുന്ന സ്നേഹം അത് ശാസ്വാതമല്ല. എന്നേ വേണ്ടാതെ പോയവളെ എനിക്കും. വേണ്ട... ഈ ദേവനാരായണൻറെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല....
മനസ്സിൽ ചിലകാര്യങ്ങൾ ഉട്ടിയുറപ്പിച്ചു കൊണ്ടവൻ പതിയെ എഴുന്നേറ്റു...
**************************

രാത്രി ഏറെ വായിക്കിയിട്ടും  ദേവനെ കണ്ടില്ല....11 മണി കഴിഞ്ഞു. ഞാൻ വന്നതിൽ പിന്നെ നാളിതുവരെയും അവൻ ഇത്രയും ലേറ്റ് ആയിട്ടില്ല.
എവിടെയായിരിക്കും????
എന്തിനാന്നറിയാതെ ദക്ഷ അവനു വേണ്ടി കാത്തിരുന്നു. വെറുത്തിരുന്നു ഒരുപാട്..... ശപിച്ചിരുന്നു ആവോളം... പക്ഷെ ഇപ്പോഴെന്തോ ആ മനുഷ്യനെ ഓർക്കെ  സങ്കടം മാത്രം.......
നെഞ്ചിൽ ഒരു നോവായി ഇപ്പോഴും ചേച്ചിയുണ്ട്...... മേശമേൽ ചാഞ്ഞിരുന്ന പതിയെ കണ്ണുകളടച്ചു......
ഡോറിലെ ഹാൻഡ്‌ൽ ലോക്ക് തിരിക്കുന്ന ശബ്ദം കേൾക്കേ പെട്ടന്നു ഞെട്ടിപിടഞഴുന്നേറ്റു...... കാലുകൾക്ക് ബലമില്ലാതെ വേച്ചു വേച്ചു വരുന്ന ദേവൻ ദക്ഷക്ക് പരിചയമുള്ള മുഖമായിരുന്നില്ല. തന്റെ മുന്നിൽ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുന്ന അവനെ അവൾ ഭയപ്പോട് കൂടി നോക്കി.. മധ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മുഖം ചുളിപ്പിച്ചില്ല.
ഏറെ നേരത്തെ നിശബദ്ധയെ ഭേധിച്ചു കൊണ്ടു അവൻ തന്നെ സംസാരത്തിനു തുടക്കമിട്ടു..................

"ഇന്ന് ആദ്യമായി ഞാൻ മദ്യപിച്ചു.....
ഒരുപാട്......പക്ഷെ..... പക്ഷെ ഞാനിപ്പോ സംസാരിക്കുന്നത് ഒരിക്കലും മാധ്യത്തിന് പുറത്തല്ല......"
കുഴഞ്ഞു കുഴുഞ്ഞുള്ള സംസാരമാണെങ്കിലും മനസിലായിരുന്നു... അവൻ എന്താ പറയുന്നതറിയാനായി സംശയത്തോടെ നോക്കി..

" നീ പൊക്കോ.... ഇവിടുന്ന് നിന്റെ വീട്ടിലേക്കു...... കഴിയുന്നതും നാളെത്തന്നെ. ഇനിയും നിന്നെ ഇവിടെ നിർത്തി ഞാൻ കൊല്ലുന്നില്ല... നിന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചു ജീവിച്ചോളു.
ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല ഞാൻ ചെയ്തത്. നിന്റെ ജീവിതം ഞാൻ നശിപ്പിച്ചു..... എന്റെ സ്വാർത്ഥത അല്ല എന്റെ വാശി. അത് മാത്രം ആണ് എന്നേ കൊണ്ടിങ്ങനെ ചെയ്യിച്ചത്.... അവളോടുള്ള ദേഷ്യം ഞാൻ നിന്നിൽ തീർത്തും. ഇനിയും ഇത് തുടരുന്നതിൽ അർത്ഥമില്ല.....
ദിവ്യ ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാകും.... അവൾ ജീവിക്കട്ടെ എന്റെ കണ്ണീരിനുമേളിലാണ് അവളുടെ ജീവിതം.......
ഒരുപക്ഷെ എന്നേ അവൾക് മടുത്തു കാണും അതുകൊണ്ടാകും മറ്റൊരുത്തനെ തേടി പോയത്.പോട്ടെ എല്ലാവരും എന്നേ വിട്ട് പോട്ടേ...നീയും പോണം... എന്റെ ജീവിതത്തിൽ നിന്നും. എന്റെ വാശിപുരത്താണിയിച്ച താലിയാണ്  നിന്റെ കഴുത്തിൽ. അത് തിരികെ എടുക്കുവാ ഞാൻ...... "ദക്ഷയെ നോക്കി അവൻ അവളുടെ കഴുത്തിലേക്ക്  കയ്യിചേർത്ത് പതിയെ അത് അഴിച്ചെടുക്കാൻ തുടങ്ങി......

"വേണ്ട....
പ്ലീസ് അതഴിച്ചെടുക്കല്ലേ..... എനിക്ക് വേണം... ഞാൻ സാർന്റെ ഭാര്യ ചമയാൻ വരില്ല...  പക്ഷെ ഇതെനിക്ക് വേണം...
എവിടെ വേണേലും ഞാനൊപ്പിട്ടു തരാം. എങ്കിലും പോലും ഇതഴിച്ചു മാറ്റാൻ എനിക്ക് കഴിയില്ല സാർ.....
ഞാൻ പൊക്കോളാം നാളെ തന്നെ എന്റെ വീട്ടിലേക്ക്......
ഈ മഞ്ഞ ചരട് എന്റെ കഴുത്തിലേക് വീണ നിമിഷം മുതൽ ഒരുപാട് വെറുത്തിരുന്നു.ഭാരമായി തോന്നിയിരുന്നു..... എന്നാൽ ഇപ്പോൾ......
വേണ്ട സാർ എനിക്കിത് തരാൻ കഴിയില്ല "

അവനോട് അപേക്ഷിക്കുമ്പോഴും താൻ എന്താണീ പറയുന്നതെന്ന് അവൾക് അറിയുന്നുണ്ടായിരുന്നില്ല...
മുറിഞ്ഞുപോയ വാക്കുകൾ സംശയത്തിന്റെ നാമ്പ് വളർത്തിയിരുന്നു അവനിൽ.........

എന്താ... നിനക്കിവിടെ നിന്നു സുഖിച്ചു പോയോ??? അതോ ഇപ്പൊ എന്നോട് സ്നേഹം തോന്നിയിട്ടാണോ??
പുച്ഛം കലർത്തിയ വാക്കുകൾ എന്നത്തേയും പോലെ അവളെ കരയിച്ചില്ല..... അവളെ ഒന്ന് നോക്കി അവൻ ബെഡിലേക് വീണു....

*************************

സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ദേവൻ കണ്ണുകൾ തുറന്ന് നോക്കിയത്. തലക്ക് നല്ല ഭാരം തോന്നിയിരുന്നു....
ബെഡിലേക്ക് എഴുന്നേറ്റിരുന്നു. ടേബിളിൽ വെച്ചിരിക്കുന്ന കോഫി കയ്യെത്തിയെടുത്തു. പതിയെ ചുണ്ടിലേക് ചേർക്കാൻ തുടങ്ങുമ്പോഴായിരുന്നു കാറ്റത്തു പാറിപോയ പേപ്പർ അവന്റെ കണ്ണിൽ പെട്ടത്.... എന്തെന്നറിയാതെ ഒരു നിമിഷം അവൻ നിന്നു... കോഫി ടേബിളിൽവെച്ചുകൊണ്ടവൻ  അത് കയ്യിലെക്കെടുത്തു.....

" ഞാൻ പോവുകയാണ്..... സാറിന്റെ ജീവിതത്തിൽ നിന്നു.. എന്തിനു വേണ്ടിയാണോ സാറെന്നെ സ്വീകരിച്ചത് എന്നിപ്പോൾ എനിക്ക് അറിയാം... എന്റെ ചേച്ചിയെ വെറുക്കരുത്. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങൾക് വേണ്ടിയാണവൾ എല്ലാം ഉപേക്ഷിച്ചു പോയത്. ഒരാളെ മടുക്കുമ്പോൾ മറ്റൊരുത്തനെ തേടി പോകുന്നവളല്ല എന്റെ ചേച്ചി..... സാർ അവളെ സ്നേഹിച്ചതല്ലേ ഒരുപാട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ അങ്ങനെ?????
സ്വയം ചോദിച്ചു നോക്ക്...
പക്ഷെ ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം ഇന്നിപ്പോൾ ചേച്ചി ഈ ലോകത്തില്ല... അവൾ പോയി.സാർ ന്റെ ഷെൽഫിൽ ഞാൻ ഒരു ഡയറി വെച്ചിട്ടുണ്ട്. അതെന്റെ ചേച്ചിയുടേതാണ്.വായിച്ചു നോക്കണം..... അത്രയും മാത്രമേ എനിക്ക് പറയാനുള്ളു....പിന്നെ ഈ താലി മാത്രമേ ഞാൻ എടുതൊളു.എന്ന് എവിടെ ഒപ്പിട്ട് തരണമെന്ന് അറിയിച്ചാൽ മതി. ഞൻ വരാം........


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top