രചന: ഗോപിക.
ഒരു പിടച്ചിലോടു കൂടിയവൻ ബെഡിലേക്കിരുന്നു. ഇപ്പോഴും ഒന്നും പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ല.
ദക്ഷയുടെ വാക്കുകൾ ഓർക്കെ അവൻ ഷെൽഫിനരുകിലേക് ചെന്നു. ഭ്രാന്തനെ പോലെ അടുക്കിവെച്ചിരുന്ന ഓരോ വസ്ത്രങ്ങളും വലിച്ചെറിഞ്ഞു. വിറയർന്ന കായികളോട് കൂടിയവൻ ആ ഡയറി എടുത്ത് പതിയെ വായിക്കാൻ തുടങ്ങി.
ഓരോ താളുകൾ മാറ്റുമ്പോഴും ദിവ്യയുടെ മുഖവും അവരുടെ പ്രണയ നിമിഷങ്ങളു മായിരുന്നു ദേവന്റെ മനസ് മുഴുവനും.
" Noo............ ഇല്ല ദിവ്യ നിനക്കെന്നേ ഒറ്റയ്ക്കാക്കി പോകാൻ കഴിയില്ല "
അലറി വിളിച്ചവൻ കരഞ്ഞു. തലമുടിയിഴകൾക്കിടയിലൂടെ വിരലുകൾ കോർത്തു വലിച്ചു. സ്വബോധം നഷ്ടപ്പെട്ടവനെ പോലെ ഓരോന്നും എറിഞ്ഞുടച്ചു.
..... എനിക്ക് നിന്നെ വേണം ദിവ്യ. നമ്മൾ ആഗ്രഹിച്ചത് പോലെ ഒരുമിച്ചു ജീവിക്കും. എവിടെയാണേലും ഞാൻ കണ്ടുപിടിക്കും.
നീ മരിച്ചിട്ടില്ല, എന്നേ വിട്ടുപോകാൻ നിനക്ക് കഴിയില്ല.......
ബെഡിൽ മലർന്നു കിടക്കെ അവന്റെ മനസ് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
************--******--***********
ഡ്രൈവ് ചെയ്യുമ്പോഴും ദേവന്റെ ചിന്തകൾ മറ്റെന്തൊക്കെ ആയിരുന്നു.ദക്ഷയോട് മനസാൽ ആയിരം പ്രാവശ്യം ക്ഷമചോദിച്ചിരുന്നു.ദക്ഷയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി അവൻ ഇറങ്ങി. ഡോറിൽ മുട്ടി ഒരുപാട് തവണ വിളിച്ചു. പക്ഷെ നിരാശ ആയിരുന്നു ഫലം..... തിരികെ പോകുമ്പോൾ കാറിന്റെ മിററിലൂടെ കണ്ടിരുന്നു കണ്ടിരുന്നു ഞെഞ്ചോടടക്കി പിടിച്ച ബാഗുമായി നടന്നു വരുന്ന ദക്ഷയെ. അവൾക് കുറുകെ കാർ നിർത്തി അവനിറങ്ങി. ദേവനെ കണ്ടവൾ പകച്ചെങ്കിലും അവനു മുന്നിൽ തലയിൽ താഴ്ത്തി നിന്നു........ ഏറെ നേരം അവളെ നോക്കി അവനും..
" തന്നോട് എങ്ങനെ ക്ഷമ ചോദിക്കണം എന്നെനിക്കറിയില്ല. ഞാൻ...... ഞാൻ ചെയ്തത് തെറ്റാണു. എന്റെ വാശിക്കുപുറത് ചെയ്തു പോയതാ.... ഒരു പ്രാവശ്യമെങ്കിലും നിനക്കെന്നോട് പറയാമായിരുന്നില്ലേ. ഒരൊറ്റ പ്രാവശ്യം... അറിഞ്ഞു വെച്ചുകൊണ്ടെന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്.....
ദിവ്യ എന്നേ വിട്ടുപോകില്ല. അവൾ മരിച്ചിട്ടില്ല എന്റെ മനസ് പറയുന്നുണ്ട്.എവിടെ ആയാലും ഞാൻ കൂട്ടികൊണ്ട് വരും..... അതിനു മുന്നേ ചെയ്തു പോയ തെറ്റിന് ഞാൻ മാപ്പുചോദിക്കുവാ.......
ഇടർച്ചയോടെ അവൻ പറഞ്ഞു മുഴുവപ്പികുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
" സാരമില്ല സാർ....., എനിക്ക് മനസിലാകും. എനിക്കതിലൊന്നും ഒരു വിഷമവും ഇല്ല.... പക്ഷെ എന്റെ ചേച്ചി.... അവളിപ്പോഴും നമുക്കൊപ്പം ഉണ്ടെങ്കിൽ എനിക്കൊന്ന് കണ്ടുപിടിച്ചു തരുവാ...... അതുമാത്രം മതി...... മറിച്ചാണെൽ സാർ "
ഇല്ല... ഒരിക്കലുമില്ല. അവൾ ഉണ്ട്. എവിടെയോ..... ഞാൻ കണ്ടുപിടിക്കും അതിന് നീ എന്റെ കൂടെ വേണം...
വീട്ടിലേക്കു പോകുമ്പോൾ ദക്ഷയെ അവൻ കൂടെ കൂട്ടി... പിന്നീടോരോ ദിവസവും ഇരുവരും ദിവ്യ യെ അന്യൂഷിച്ചു.... പക്ഷെ നിരാശയോടെ മടങ്ങുകയായിരുന്നു ഓരോ ദിവസവും.
**********-----------********-------*********
ജനൽ കമ്പികളിൽ പിടിച്ചു ദൂരേക്ക് നോക്കി നില്കുവായിരുന്നു അവൾ..... ഏകാന്തതയെ കൂട്ടുപിടിച്ചു പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
"....... ദിവ്യ....."
പുറകിൽ നിന്ന ശബ്ദത്തെ ശ്രവിച്ചു കൊണ്ടു പതിയെ അവൾ തിരിഞ്ഞു നോക്കി
വരണ്ട ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു
" എന്താലോചിച്ചു നിൽക്കുവാണ് നീ "ശരത്തിന്റെ ചോദ്യങ്ങൾക് അവൾ മറുപടി പറഞ്ഞില്ല.
" എനിക്ക് ദേവേട്ടനെയും..... ദാക്ഷായെയും ഒന്ന് കാണണം "അപേക്ഷ സ്വർണ അവൾ ശരത്തിനോടവശ്യപ്പെട്ടു.
" എന്തിനാണ്???? അകന്നു നിന്നു പലപ്പോഴും നീ അവരെ കണ്ടതല്ലേ... ദാക്ഷായിപ്പോൾ നിന്റ അനുജത്തി മാത്രമല്ല ദേവന്റെ ഭാര്യ കൂടിയാണ്. നിനക്ക് വേണ്ടി അവൻ വിവാഹം ചെയ്തതാണ് അവളെ. അത് നീ മറക്കരുത്."
"എനിക്കറിയാം... ദക്ഷ പാവമാണ്. ഒരുനാൽ ദേവേട്ടൻ അവളെ സ്നേഹിക്കും... പക്ഷെ അവസാനമായി എനിക്കവരെയൊന്നു കാണണം. എനിക്കിനി അധിക നാളുകളില്ലന്ന് മനസ് പറയുന്നു. അതിനു മുൻപ് അവരെ കണ്ടേ പറ്റു ...... എന്റെ അച്ഛൻ ആ മനുഷ്യനെ ഇനിയും ഞാൻ വേദനിപ്പിക്കില്ല. എന്നെ കണ്ടാൽ ആ പാവം തകർന്നു പോകും.അത് വേണ്ട...."
എല്ലാമുപേക്ഷിച്ചു ചാകാൻ ഇറങ്ങിയ എന്നേ സംരക്ഷിച്ചത് ശരത്തീട്ടനല്ലേ. ഇത്രയും നാളും കൂടെ നിന്നു ചികിൽസിപ്പിച്ചില്ലേ. ഒരനിയത്തിയെ പോലെ ചേർത്തു പിടിച്ചില്ലേ. ആ എനിക്ക് വേണ്ടി ഈ ഒരു സഹായം കൂടി ചെയ്യില്ലേ ഏട്ടാ........
അവളോട് എന്താണ് പറയേണ്ടതെന്നറിയാതെ അവൻ മുറിവിട്ട് പുറത്തേക്ക് പോയി
-----------------------------------------------
മഠത്തിൽ വീടിന്റെ പഠിച്ചവിട്ടുമ്പോൾ ശരത്തിന്റെ ഹൃദയം പതിമടങ്ങു വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. ദേവനെയും ദക്ഷയെയും കണ്ടു എല്ലാം കാര്യങ്ങളും സംസാരിച്ചു........
റീജിയണൽ കാൻസർ സെന്റർ എന്നെഴുതിയ ബോർഡ് കണ്ടപ്പോഴേ ദേവേട്ടന്റെ കയ്യിലെക് ദക്ഷ ഇറുകെ പിടിച്ചു. ഡോക്ടറിന്റെ പെർമിഷനോട് കൂടി ദിവ്യയെ കാണാൻ ചെന്നു. ബെഡിൽ കിടക്കുന്ന രൂപത്തെ കണ്ടപ്പോഴേ ദക്ഷ കരഞ്ഞു പോയി. മെലിഞ് ഒരു കൊലു പോലെ ആയി. തലമുടി മുഴുവനായി പോയിരുന്നു. കവിളുകൾ ഒട്ടി കണ്ണുകൾ കുഴിഞ്ഞു ആകെ അവൾ വികൃതമായിരുന്നു....
" ദിവ്യ... അവൾക്കരുകിൽ ചെന്നുകൊണ്ട് ശരത്തുവിളിച്ചു. പതിയെ കണ്ണുകൾ തുറന്ന് നോക്കി. മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടപാടെ മിഴികൾ ഈറനണിഞ്ഞു. ചേച്ചിയെന്ന് പറഞ്ഞു ദക്ഷ ഏങ്ങി കരഞ്ഞു അപ്പോഴും ദേവന്റെ കണ്ണുകൾ ദിവ്യയിൽ ആയിരുന്നു. അവന്റെ മുഖത്തെ ഭാവം മനസിലാകാതെ ദിവ്യ അവനിൽ നിന്നും കണ്ണുകൾ മാറ്റി.
ദേവനെ ഒന്ന് നോക്കികൊണ്ട് ദക്ഷ പതിയെ ആ മുറിവിട്ട് പുറത്തിറങ്ങി. അവൾക്ക് പിറകെ ശരത്തും....
വീണ്ടും ആ മുറിയിൽ നിശബ്ദത തളം കെട്ടി
"നിനക്ക് ഒരിക്കലെങ്കിലും എന്നോട് പറയാമായിരുന്നില്ലേ... "
വിങ്ങളോടെ അവളുടെ കരങ്ങളെ കവർന്നു കൊണ്ടു ദൈവം ചോദിച്ചു...
"..... വേണ്ട ദേവേട്ടാ അതിനെ കുറിച്ചൊന്നും എന്നോട് പറയണ്ട. എനിക്കിപ്പോൾ ഒരാഗ്രഹമേ ഉള്ളു... ഏട്ടനും ദക്ഷയും ഒരുമിച്ചു ജീവിക്കണം.
അവളെന്താണ് പറയുന്നത് എന്ന് മനസിലാകാതെ അവൻ മുഖത്തേക്ക് നോക്കി.
"എനിക്കെല്ലാമറിയാം എന്നോടുള്ള വാശിക്ക് പുറത്താണ് അവളെ സ്വീകരിച്ചതെന്നുമെല്ലാം. പക്ഷെ അത് എന്നോടുള്ള സ്നേഹ കൂടുതലിന്റെ പുറത്തു ചെയ്തുപോയതെന്ന് ഞാൻ വിശ്വസിക്കുന്നു. ദച്ചു പാവമാണ്. ഈ ജന്മം ഏട്ടന്റെ ഭാര്യയായി വരേണ്ടതിരുന്നത് അവളാ. ഏട്ടൻ ഒരിക്കലും അവളെ കരയിക്കരുത്. നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം. അത് kanananu ഞാൻ ഇപ്പോൾ ഏറെ ആഗ്രഹിക്കുന്നത്. ഒന്നിന്റെ പേരിലും അവളെ ഉപേക്ഷിക്കരുത്. എനിക്ക് വാക്ക് തരണം...."
ദിവ്യയുടെ വാക്കുകൾ ദേവന് ഉൾകൊള്ളാൻ കാഴിയുന്നുണ്ടായിരുന്നില്ല മറുതൊന്നും പറയാതെ അവൻ നിന്നതേയുള്ളു...
"...എന്നെ സ്നേഹിച്ചത് സത്യമായിരുന്നെങ്കിൽ ഏട്ടൻ വാക് തരാൻ,"
ദിവ്യയോടുള്ള സ്നേഹത്തിന്റെ പുറത്ത് മനസില്ല മനസോടെ മടിച്ചു മടിച്ചു അവൻ അവളുടെ കായികളിൽ കൈ ചേർത്തു.
" ഞാൻ കാരണം ഇനി അവളുടെ കണ്ണുകൾ നിറയില്ല. ഞാൻ നിനക്ക് വാക്ക് തരുന്നു. നിനക്കുവേണ്ടി ദക്ഷയെ ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുവാ... "
അവന്റെ വാക്കുകൾ അവളിൽ ഒരുപാട് സന്തോഷം നൽകിയിരുന്നു. പുറത്തിറങ്ങിയ ദേവനെ കണ്ടപ്പോൾ ദക്ഷ അടുത്തേക് ചെന്നു.
"ചേച്ചി എന്ത് പറഞ്ഞു സാർ...,,നമുക് കൊണ്ടു പോകാവോ അവളെ, എന്ത് ചികിത്സാ നൽകിയിട്ടാണെലും അവളെ തിരിച്ചി കൊണ്ട് വരണം. ഞാൻ ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം സാർ...."
ദക്ഷയുടെ ചോദ്യങ്ങൾക്കെല്ലാം അവന്റ മറുപടി മൗനം മാത്രമായിരുന്നു.
റൂമിലേക്കു കയറിയ ദക്ഷയെ തലചരിച്ചു ഒരു നോക്ക് നോക്കിയപ്പോഴേക്കും ദിവ്യയുടെ ശ്വാസം നിലച്ചിരുന്നു...
"... ചേച്ചി......"
ദക്ഷയുടെ ശബ്ദം കേട്ടുകൊണ്ടാണ് ശരത്തും ദേവനും അകത്തേക്കു ഓടിയെത്തിയത്. അനക്കമില്ലാതെ കിടക്കുന്ന ദിവ്യയെയും അവൾക്കരുകിൽ പൊട്ടികരയുന്ന ദക്ഷയെയും കണ്ടപ്പോഴേക്കും ഇരുവരും സ്തംഭിച്ചു പോയി.
നാട്ടിലേക്ക് കൊണ്ട് പോകാതെ ശരത്തിന്റെ വീട്ടിൽ തന്നെ അവളെ ദഹിപ്പിച്ചു. കണ്ണീരുവർത്തു നിൽക്കുന്ന ഡിക്ഷയ്ക്കരുകിലേക് ചെന്നവൻ അവളെ ചേർത്തു പിടിച്ചു.
..,.............................................
3 വർഷങ്ങൾക് ശേഷം
ഇന്ന് ദിവ്യയുടെ ഓർമ ദിവസമാണ്....... ദക്ഷയും ദേവനും അവരുടെ ആദ്യ കണ്മണിയും കൂടി അവളുടെ അസ്ഥിതറയ്ക്കു മുന്നിൽ നിന്നു. ആ കുഞ്ഞി കൈകൾ കൊണ്ടു അതിൽ ഒരുപിടി പനിനീർപ്പൂക്കൾ വായിച്ചു. ഏറെ നേരം അവരവിടെ മൗനമായി നിന്നു.
........ നിനക്ക് വേണ്ടിയാണു ഞാൻ ദക്ഷയെ സ്വീകരിച്ചത്. പക്ഷെ ഇന്നീ നിമിഷം ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എന്റെ എല്ലാമാണ് ഇന്ന് ദച്ചു. അവളില്ലാതെ ഞാൻ പൂർണമാകില്ല. എന്റെ നല്ല പാതി. എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നവൾ . നിന്റെ പുനർജ്ജന്മം ഞങ്ങടെ മോളിലൂടെയാണ്. ദിവ്യ മോളിലൂടെ നീ ജീവിക്കും.......
ദേവൻ കണ്ണുകൾ ഇറുകെ അടച്ചു.
രാത്രിയിൽ ദേവന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുവായിരുന്നു ദക്ഷ.
ഏട്ടാ....
എന്താടി
ശെരിക്കും. എന്നേ ഇഷ്ടാണോ.... ഇറക്കിവിട്ടതല്ലേ എന്നേ. എന്റെ ചേച്ചിയുടെ സ്ഥാനത് എന്നേ കാണാൻ കഴിയുവോ ഏട്ടന്.
ഇന്ന് ഞാൻ മറ്റെന്തിനെക്കാളും നിന്നെയും നമ്മുടെ മോളെയും സ്നേഹിക്കുന്നു. എന്റെ ലോകം അത് നിങ്ങള....
..... അവളെ നെഞ്ചോടു ചേർത്തു പിടിച്ചവൻ മൂർദ്ധാവിൽ അമർത്തി ചുമ്പിച്ചു. അതിനെ സ്വീകരിച്ചു കൊണ്ടവൾ ഒന്നുകൂടി അവനിലേക്ക് ഒതുങ്ങി ചേർന്ന്...
അവരുടെ സ്നേഹത്തെ പൂർണ ചിരിയാലേ കണ്ടു കൊണ്ടു അങ്ങ് മേലെ ആകാശത്തു ഒരു കുഞ്ഞു നക്ഷത്രം തിളങ്ങി. അതി ശോഭയോടെ........ ശുഭം
ലൈക്ക് ചെയ്ത് 2 വരി അഭിപ്രായങ്ങൾ അയക്കണേ... ഷെയർ ചെയ്യണേ...
