ചെകുത്താൻ, ഭാഗം: 2

Valappottukal Page



രചന: ഗൗരിനന്ദ

"വല്ലാണ്ട് നോവാ...കഴിക്കാൻ വയ്യാ..."

മുന്നിലേക്ക് നീക്കി വെച്ച പ്ലേറ്റിലേക്ക് നോക്കിയവൾ നിറക്കണ്ണുകളോടെ പറഞ്ഞതും അന്നമ്മ അവൾക്കടുത്തേ കസേരയിലേക്കിരുന്നു...ശ്രദ്ധയോടെ അവളുടെ മുഖത്തെ മുറിവിലൂടെ കണ്ണോടിച്ചു...എന്തോ ആലോചിച്ച ശേഷം അകത്തേക്കവർ പോയതും നീറുന്ന കവിൾത്തടം ദച്ചുവിൽ അസ്വസ്ഥത നിറച്ചിരുന്നു...ഡെറ്റോളിൽ മുക്കി കാലിലെ മുറിവ് കഴുകികഴിഞ്ഞതും വേദന കൊണ്ട് കണ്ണിറുക്കെ അടച്ചിരുന്നു...കവിളിൽ നനുത്തൊരു സ്പർശനം അറിഞ്ഞതും ഞെട്ടലോടെ കണ്ണുകൾ തുറന്നു...അന്നമ്മയുടെ കയ്യിൽ നിന്നും ഡെറ്റോൾ വാങ്ങി അവൻ തന്നെ പഞ്ഞിയിൽ മുക്കി മുറിവ് വൃത്തിയാക്കാൻ തുടങ്ങി...ഒന്നും തന്നെ സംസാരിച്ചിരുന്നില്ലങ്കിലും മരവിച്ചത് പോലെ അവന്റെ പ്രവർത്തി ആശ്ചര്യത്തോടെ നോക്കിയവളിരുന്നു...പഞ്ഞി മുറിവിൽ നന്നായി അമർത്തിയിരുന്നതിനാൽ ഇടയ്ക്ക് വല്ലാത്തൊരു നോവവൾക്ക് അനുഭവപ്പെട്ടിരുന്നു...

"കൂടുതൽ വാശി കാണിക്കാതെ കഴിച്ചിട്ട് പോകാൻ നോക്ക്..."

അത്രയും പറഞ്ഞവൻ മുന്നിലേക്ക് നടന്നപ്പോഴാണ് ധ്രുവന്റെ കയ്യുടെ പിൻഭാഗത്ത് നിന്ന് ചോരയോലിക്കുന്നത് അന്നമ്മ ശ്രദ്ധിച്ചത്...

"കുഞ്ഞേ...കയ്യിൽ നിന്ന് ചോരയൊഴുകുന്നു...?? "

തിടുക്കപ്പെട്ടവർ ധ്രുവന്റെ കയ്യിലെ ചോരയൊപ്പിയെടുത്തതും കത്തുന്ന കണ്ണുകളോടെ ഒരുനിമിഷമവൻ അമർഷത്തോടെ അവരെ നോക്കി...

"തരുന്ന ശമ്പളത്തിനുള്ള ജോലി മതി...കൂടുതൽ സ്നേഹപ്രകടനം കൊണ്ട് എന്റടുത്തേക്ക് വരരുത്...ആരുടേയും സിമ്പതിയും സഹതാപവും ധ്രുവന് വേണ്ട..."

അത്രയും പറഞ്ഞയാൾ സ്റ്റെപ്പുകൾ കയറിയതും കുനിഞ്ഞ ശിരസോടെ അന്നമ്മ അവൾക്കരുകിലേക്ക് വന്നിരുന്നു...

"അയാള് നിങ്ങടെ മകനാണോ...?? "

ഒരു സംശയത്തോടെയവൾ ചോദിച്ചതും അന്നമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നിരുന്നു...

"സ്വന്തം മകനല്ല മോളെ,,,എങ്കിലും കർമ്മം കൊണ്ട് ഞാനവന് അമ്മ തന്നെയാ...ഇവിടുത്തെ ജോലിക്കാരിയാ,,,അന്നമ്മ...നേരത്തെ കണ്ടത് എന്റെ കൊച്ചുമോളെയാ...എനിക്ക് ഒരേ ഒരു മകളായിരുന്നു...അവളും കെട്യോനും  കടം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുമ്പോ മേരിമോൾക്ക് നാല് വയസാ...പിന്നേ മേരിമോളെയും കൊണ്ട് ഇങ്ങോട്ടേക്ക് പോന്നു...കുഞ്ഞിനോട് എന്ത് പറയണമെന്നറിയില്ല...എങ്കിലും അന്നമ്മച്ചിക്ക് മോൾടെ മനസ്സ് മനസിലാകും...മോൾക്ക് വിരോധമില്ലെങ്കിൽ ആ മുറിവൊന്ന് വെച്ച് കെട്ടിക്കൊടുക്കുവോ...ശരീരം കീറിമുറിഞ്ഞാലും ആരോടും പറയില്ല,,,സ്വയം സഹിക്കും...എന്നെ അടുപ്പിക്കത്തില്ല കുഞ്ഞേ...കണ്ട് നിക്കാൻ വയ്യാഞ്ഞിട്ടാ,,,ഒത്തിരി മുറിഞ്ഞിട്ടുണ്ട്...മോള് കഴിച്ചിട്ട് ചെല്ലുവോ..."

പ്രതീക്ഷയോടെ ചോദിച്ച അവരുടെ കണ്ണുകളിൽ നോക്കി എതിർത്ത് പറയാൻ തോന്നിയില്ല...നിഷ്കളങ്കമായ അവരുടെ മുഖത്തേക്ക് നോക്കി തലയാട്ടുമ്പോഴും കയ്യിൽ വെച്ച് തന്ന മരുന്ന് കൂട്ടങ്ങളുമായി മുറിയിലേക്ക് നടക്കുമ്പോഴും ഉള്ളിലെ അയാളോടുള്ള വിദ്വേഷത്തിന് അല്പം പോലും അയവ് തോന്നിയിരുന്നില്ല...അയാളുടെ മുറിയിലേക്ക് കയറുമ്പോ ഒരുനിമിഷം കാലുകൾ വിറച്ചിരുന്നു...കട്ടിലിലേക്ക് ചാരി നിലത്തിരിക്കുന്നുണ്ടയാൾ...കയ്യിലിരുന്ന ബ്രാണ്ടിക്കുപ്പിയിൽ നിന്നും മദ്യം കഴിക്കുന്നതോടൊപ്പം മുറിവിലേക്ക് പകയോടെ അത് പകരുന്നുമുണ്ട്...അറപ്പ് നിറച്ചിരുന്നു  ആ കാഴ്ച...

"നീയോ...?? അവര് പറഞ്ഞയച്ചിട്ട് വന്നതാണോ...?? "

നാവ് കുഴയുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്ക് മൂർച്ചയെറിയിരുന്നു...ഒന്നും പറയാൻ തോന്നിയില്ല,,,കയ്യിലെ മരുന്നയാൾക്ക് നേരെ നീട്ടിയതും പുച്ഛത്തോടെയത് തട്ടിയെറിഞ്ഞിരുന്നു...

"കൂടുതൽ ഒട്ടാൻ വരണ്ടടീ നീ...ധ്രുവനാദിന്റെ എച്ചില് തിന്ന് ജീവിക്കുന്നവളാണെന്ന് ഓരോ നിമിഷവും ഓർമ ഉണ്ടായിരിക്കണം...നീ മരുന്ന് തന്നില്ലേലും അങ്ങനെയൊന്നും ചാകുന്നവനല്ല ഞാൻ...എന്റെ കുഞ്ഞിന് വേണ്ടിയാ ധ്രുവൻ ജീവിക്കുന്നത് പോലും...അതിന് നീയൊരു വഴിത്തിരിവ് ആയെന്ന് മാത്രം...അവനെ പ്രസവിച്ചു തരുന്നിടത്ത് നിന്റെ ജോലി അവസാനിക്കും...പിന്നേ എങ്ങോട്ടും പോകാം നിനക്ക്,,,എത്ര കാശ് വേണമെങ്കിലും ചോദിക്കാം നിനക്ക്..."

അവന്റെ വാക്കുകൾക്ക് മറുപടിയായി അവള്ടെ ചുണ്ടിലൊരു പരിഹാസം വിടർന്നിരുന്നു...

"ധ്രുവനാഥിനു ജീവിക്കാൻ പണവും സൗകര്യങ്ങളുമൊക്കെയുണ്ട്,,,പക്ഷേ ദക്ഷയുടെ ജീവനും ജീവിതവുമെല്ലാം എന്റെ കുഞ്ഞാണ്...അവന് വേണ്ടിയാണ് ഞാനിതൊക്കെ സഹിക്കുന്നതും...അവനെ വിട്ട് തന്നുള്ള ഒരു സുഖവും സന്തോഷവും എനിക്ക് വേണ്ട,,,അതെത്ര തന്നെയായാലും..."

വാശിയോടെയുള്ള അവളുടെ വാക്കുകൾ തീചൂള പോലെ കാതിൽ പതിച്ചതും ദേഷ്യം കൊണ്ട് വിറച്ചു പോയിരുന്നവൻ...ഒരുനിമിഷം കൊണ്ടുള്ള അവന്റെ മാറ്റം അവളെയും ഭയപ്പെടുത്തിയിരുന്നു...പാഞ്ഞു വന്നവളെ ചേർത്ത് പിടിച്ചതും പേടിയോടെയവളവനെ തട്ടിമാറ്റി മൂലയിലേക്ക് ചുരുങ്ങിയിരുന്നു...മൂലയിലേക്ക് ചേർന്നിരിക്കുമ്പോഴേക്കും വീണുടയുന്ന മുറിയിലെ വസ്തുക്കൾ അവളിലെ ഭീതി വർധിപ്പിച്ചിരുന്നു....

"മോളെ,,,വാ...എണീറ്റ് വാ...വരാൻ..."

അന്നമ്മച്ചി കയ്യിൽ ബലമായി പിടിച്ചു വലിച്ചതും ഒരു പ്രതിമ കണക്കെയവൾ അവർക്ക് പിന്നാലെ നടന്നു...തലയ്ക്ക് കൈ താങ്ങി നിലത്തിരിക്കുന്ന ധ്രുവനെ തിരിഞ്ഞോന്ന് നോക്കാനവൾ മറന്നിരുന്നില്ല...കണ്ട് കഴിഞ്ഞ കാഴ്ചയുടെ പ്രതിഭലമെന്നോണം വല്ലാത്തൊരു അവസ്ഥയിലായിരുന്നു ദക്ഷ...അന്നമ്മച്ചി അവളെ ചേർത്ത് പിടിച്ചതോ ആശ്വസിപ്പിച്ചതോ അവളറിഞ്ഞിരുന്നില്ല...

"എന്താ...?? എന്താ അയാൾക്ക്...?? "

അവളൊരു പരിഭ്രമത്തോടെ ചോദിച്ചതും അന്നമ്മച്ചി സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു...

"അറിയില്ല കുഞ്ഞേ...വല്ലാതെ ദേഷ്യം വന്നാ പിന്നെ പിടിച്ച് നിക്കാൻ പറ്റില്ല...എല്ലാരും കൂടെ ഒരു ഭ്രാന്തനെ പോലെ ആക്കിയതാ...അന്നമ്മച്ചി ഒന്ന് മാത്രം പറയാം,,,ഒത്തിരി വേദന സഹിച്ചവനാ...അഞ്ചര വയസ്സിൽ സ്വന്തം അമ്മയെ അച്ഛൻ കെട്ടിത്തൂക്കുന്നത് നേരിട്ട് കണ്ടു...അയാളൊരു ദുഷ്ടനാ കുഞ്ഞേ...തരം കിട്ടുമ്പോഴൊക്കെ ധ്രുവനെ ഉപദ്രവിക്കും...ഒരിക്കല് അയാളെൽപ്പിച്ച ജോലിയെന്തോ ചെയ്തില്ലെന്ന് പറഞ്ഞ് പുറത്തെ തൂണിൽ കെട്ടിയിട്ടടിച്ചു...ഒരു രാവ് പുലരും വരെ...ഒരിറ്റ് വെള്ളം കൊടുത്തില്ല...കണ്ടുനിൽക്കാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും കഴിഞ്ഞില്ല...മരിച്ചു പോവൂന്നാ ഞാൻ കരുതിയെ,,,അവിടെയും എന്നെ തോൽപ്പിച്ചു...തൊലിപ്പുറത്ത് സിഗരറ്റ് കുത്തിയിറക്കും,,,നിർബന്ധിപ്പിച് മദ്യം വായിലേക്ക് കമിഴ്ത്തും,,ദേഹം പൊള്ളിപ്പിക്കും...ഇത്രയൊക്കെ അനുഭവിച്ചിട്ടും ഒരിക്കൽ പോലും അവനൊന്നു കരയുന്നത് ഞാൻ കണ്ടിട്ടില്ല കുഞ്ഞേ...അന്നൊക്കെ ധ്രുവന്റെ അച്ഛനൊന്ന് മരിച്ചു പോകാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്...വല്ലപ്പോഴും അയാളിങ്ങോട്ട് വരും,,,കൂടെ വല്ല പെണ്ണുങ്ങളും കാണാറുണ്ട്...അന്ന് ഞാൻ മേരിമോളെയും കൂട്ടി ഞങ്ങടെ വീട്ടിലേക്ക് പോകും...നല്ലവനാ കുഞ്ഞേ,,,എന്റെ മോൾടെ പഠിപ്പ് ഒക്കെ അവന്റെ പൈസയിലാ നടക്കുന്നെ...ഒന്നും ചോദിക്കണ്ട,,,മാസമാസം പൈസ അക്കൗണ്ടിൽ വരും...തിന്നാനും കുടിക്കാനും ഉണ്ടാക്കി വെച്ചാലും വേണ്ട...വല്ല നേരവും വന്ന് കഴിച്ചിട്ട് പോകും...കാണാൻ വല്യ വീടും കാറും സൗകര്യങ്ങളുമൊക്കെ ഉണ്ടന്നെയുള്ളൂ...ജീവിതത്തിലേക്ക് എത്തി നോക്കുമ്പോ ഇത്തിരി പോലും സന്തോഷം കാണില്ല..മോളോട് എന്തിനാ അവനങ്ങനെയൊരു തെറ്റ് ചെയ്തേതെന്ന് അന്നമ്മച്ചിക്ക് അറിയില്ല...എങ്കിലും അവനെ സ്നേഹിക്കാനും അവന് സ്നേഹിക്കാനും ആരെങ്കിലും വേണമെന്ന തോന്നൽ ആ മനസിലിപ്പോ ഉണ്ട്,,,കാത്തിരിക്കുവാ മോൾടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് വേണ്ടി..."

അത്രയും പറഞ്ഞേഴുന്നേറ്റ് പോയ അന്നമ്മച്ചിയെ ഒരുനിമിഷം നോക്കിയിരുന്നു...മനസിലപ്പോഴും തെളിഞ്ഞത് തൂണിൽ അടികൊണ്ട് തളർന്നു നിൽക്കുന്നൊരു കുട്ടിയുടെ മുഖമാണ്...എന്തെന്നില്ലാത്തൊരു അലിവ് തോന്നിയതും മുകളിലേക്കുള്ള സ്റ്റെപ്പുകൾ വേഗത്തിൽ കയറി...നിലത്ത് തളർന്നു കിടപ്പുണ്ട് ആള്...കയ്യിൽ നിന്നും അല്പാല്പമായി തറയിലേക്ക് രക്തം ഒലിച്ചിറങ്ങുന്നു...തട്ടിയെറിഞ്ഞ പഞ്ഞിയും മരുന്നും എടുത്തോണ്ട് വന്ന് ചോരയൊപ്പിയ ശേഷം മുറിവ് കഴുകി മരുന്ന് വെച്ച് കൊടുത്തു...ചെറിയ ഞരക്കങ്ങളും മുറുമുറിപ്പുകളും അവനിൽ നിന്നും കേട്ടിരുന്നു...മടിയിലേക്കാവന്റെ തലയെടുത്ത് കിടത്തി നെറ്റിയിലെ മുടിയത്രയും വകഞ്ഞു മാറ്റി... 

"തന്നോട് ഒരുപാട് ദേഷ്യം തോന്നിയിരുന്നു...ഇപ്പൊ ചെറിയൊരു അലിവും...എന്തിനാ എന്റെ അനുവാദാമില്ലാതെ എന്നെ സ്വന്തമാക്കിയേ...?? കുഞ്ഞിനെ മാത്രം മതിയോ ഇയാൾക്ക്...?? എന്നെ വേണ്ടേ...?? എല്ലാം കഴിഞ്ഞ ശേഷം കെട്ടിത്തന്ന ഈ താലിക്ക് ഇപ്പോഴും വിലയില്ലേ...?? "

അത്രയും ചോദിച്ചവസാനിപ്പിച്ചപ്പോഴേക്കും മിഴിനീർ ഇറങ്ങി വന്നിരുന്നു... 

"ആ...ആരും വേണ്ട...കുഞ്ഞനും അ...അവന്റെ അച്ഛനും മാത്രം..."

ഞരങ്ങിക്കൊണ്ടവൻ സ്വപ്നത്തിലെന്ന പോലെ പുലമ്പിയതും ദച്ചു വേദനയോടെ തിരിഞ്ഞു നടന്നു...

©©©©

"ചെകുത്താനിന്നലെ ചേച്ചിയെ ഉപദ്രവിച്ചോ...?? "

അടുക്കളപ്പുറത്തിരിക്കുമ്പോഴാണ് പേരക്കയും കടിച്ചു കൊണ്ടുള്ള  മേരിമോൾടെ വക ചോദ്യം...അന്നമ്മച്ചി അവളെ ചട്ടുകം പൊക്കി പേടിപ്പിക്കുന്നുണ്ട്...ചെകുത്താനെന്നുള്ള അവളുടെ വിളിയിൽ അറിയാതെ ചിരിച്ചു പോയിരുന്നു... 

"എന്റെ മേരികൊച്ചേ,,,ചെകുത്താൻ ചെറിയ തോതിൽ ഒരു ലോലഹൃദയനാ...ചേച്ചിയെ വേദനിപ്പിച്ചാൽ ചെകുത്താനാകും നോവുന്നെ...ചേച്ചീടെ വാവയെ മാത്രേ സ്നേഹിക്കുന്നുള്ളൂന്ന് പറഞ്ഞാലും അതിലൂടെ ചേച്ചിയെയും ആ ചെകുത്താൻ പ്രണയിക്കുന്നുണ്ട്...എന്തെ സംശയമുണ്ടോ...?? "

ഒരു പിരികം പൊക്കി ദച്ചു കളിയോടെ ചോദിച്ചതും കഴിച്ചോണ്ടിരുന്ന പേരയ്ക്ക നിലത്തിട്ടവൾ പാവാടയും പൊക്കിപ്പിടിച്ചോടി...കാര്യം മനസിലായതും ദേഹമാകെ ഒരു വിറയൽ പടർന്നു കയറിയിരുന്നു...അനങ്ങാതെ അവിടെത്തന്നെയിരുന്നു...അനക്കമൊന്നും കേൾക്കാതായതും മെല്ലെ തലചെരിച്ചൊന്ന് നോക്കി...ഫ്രിഡ്ജിൽ ചാരി രൂക്ഷമായി നോക്കി പേടിപ്പിക്കുണ്ട്...അന്നമ്മച്ചി ദയനീയമായി തന്നെയും ധ്രുവനെയും നോക്കുന്നത് കണ്ടു... 

"മുറിയിലേക്ക് വാ..."

അത്രമാത്രം പറഞ്ഞ് തിരിഞ്ഞു നടന്നതും അന്നമ്മച്ചി പോകേണ്ടെന്ന് പറഞ്ഞ് തടഞ്ഞു നിര്ത്തിയിരുന്നു..അങ്ങോട്ട് ചെന്നില്ലെങ്കിൽ ഇങ്ങോട്ട് വരുമെന്ന് ഉറപ്പുള്ളതിനാൽ പതിയെ മുറിയിലേക്ക് നടന്നു...മുൻവശത്തെ വാതിലിലൂടെ അകത്തെന്താ നടക്കുന്നതെന്നറിയാൻ ഒളിഞ്ഞു നോക്കുന്ന മേരിമോളെ കണ്ടതും ചിരിയോടെ കണ്ണടച്ച് കാണിച്ചിരുന്നു... 
ചാരിയിട്ട മുറി തുറന്ന് അകത്ത് കയറിയതും ഒരുനിമിഷം കൊണ്ടവൻ ചേർത്ത് പിടിച്ചിരുന്നു...പ്രതീക്ഷിച്ചതിനാലാവാം ദച്ചുവിന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നില്ല...

"നീ എന്നെ പ്രണയിക്കുന്നുണ്ടോ...??"

നെറ്റിയിലേക്ക് വീണ് കിടന്ന കുറുനിരകൾ മാടിയൊതുക്കി കണ്ണുകളിലേക്ക് നോക്കിയവൻ ചോദിച്ചതും ദച്ചുവിന്റെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടർന്നു... 

"ചെറുതായിട്ട്...അതിനേക്കാൾ വെറുക്കുന്നുമുണ്ട്..."

പറഞ്ഞു നിർത്തിയതും തോളിലായി ഒരു പൊള്ളൽ പോലെ തോന്നിയതും ഒന്ന് പിടഞ്ഞു കൊണ്ടവൾ പല്ല് കടിച്ച് കണ്ണുകൾ അമർത്തിയടച്ചു...

"കണ്ണ് തുറക്കെടി...തുറക്കാൻ..."

ഒന്നുകൂടിയവളെ ചേർത്ത് പിടിച്ചതും ദച്ചു വേദന കടിച്ചമർത്തി കണ്ണുകൾ തുറന്നു...ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ടിട്ടും വിടാനവനൊരുക്കമല്ലായിരുന്നു....

"ഇനി പറ...നിനക്ക് വേദനിച്ചാൽ കൂടുതൽ വേദനിക്കുന്നത് എനിക്കാണെന്നല്ലേ പറഞ്ഞത്...നോക്കെടി എന്റെ കണ്ണിലേക്ക്,,,കാണാനാവുന്നുണ്ടോ നീ പറഞ്ഞ ദിവ്യപ്രണയം..."

സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞുകൊണ്ടവൻ ചോദിച്ചതും വരണ്ടൊരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി... 

"ഇത് ബോധിപ്പിക്കാനാണോ സ്വയം വേദനിക്കുമെന്നറിഞ്ഞിട്ടും എന്നെ വേദനിപ്പിച്ചത്...എന്റെ ദേഹം പൊള്ളിയപ്പോ നീറ്റൽ  തോന്നിയിരുന്നു,,,പക്ഷേ തന്റെ ചോദ്യം കേട്ടപ്പോ വേദന കുറയും പോലെ...എന്നെ വേദനിപ്പിക്കുമ്പോ ഒന്നികൂടി ഓർക്കണം,,,ഞാനിപ്പോ ഒന്നല്ല,,,രണ്ടാണ്...വേദനിപ്പിക്കുന്നത് കാത്തിരിക്കുന്ന നിങ്ങളുടെ കുഞ്ഞിനെ കൂടിയാണ്..."

ഞെട്ടലോടെയവൻ പിടി വിടുന്നത് കണ്ടു...ഒട്ടൊരു കുറ്റബോധത്തോടെ കൈ ഭിത്തിയിലേക്ക് അടിച്ചതും അവന്റെ പ്രവർത്തികളെ സൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുവായിരുന്നവൾ...പിന്തിരിഞ്ഞു നടക്കാൻ ആഞ്ഞതും പിന്നിലൂടെ ചേർത്ത് പിടിച്ച് പൊള്ളിയിടത്തവൻ ചുണ്ടുകൾ ചേർത്തു... 

"ഉപദ്രവിച്ചു കഴിഞ്ഞുള്ള സ്നേഹപ്രകടനമാ വല്ലാതെ നോവിക്കുന്നത്..."

ധ്രുവന്റെ കൈ വിടീപ്പിച്ചവൾ നടന്നു നീങ്ങിയതും അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു...സ്റ്റെപ്പുകൾക്ക് താഴെ അന്നമ്മച്ചിയും മേരിമോളും പരിഭര്മത്തോടെ നിന്നിരുന്നു...കണ്ണുകൾ അമർത്തി തുടച്ച് പുഞ്ചിരിയോടെ ഇറങ്ങിചെന്നു... 
ഒന്നുമില്ലെന്ന് പറഞ്ഞ് നടക്കാനാഞ്ഞെങ്കിലും വട്ടത്തിൽ കറുത്ത് കിടക്കുന്ന ഭാഗം കണ്ട് അന്നമ്മച്ചിക്ക് കാര്യം വ്യക്തമായിരുന്നു...

"എന്തിനാ കുഞ്ഞേ പോയത്...?? ചില സമയത്ത് ഭ്രാന്ത് വന്നപോലെയാ...മുന്നിൽ ചെന്ന് നോവിക്കാൻ ഇട്ടുകൊടുക്കുന്നതെന്തിനാ...?? ഗർഭിണി ആണെന്ന് കൂടി ഓർക്കാതെയാണല്ലോ അവനീ ക്രൂരത ചെയ്തത്..."

ദൃതിപ്പെട്ട് മരുന്നെടുക്കുന്നതിനിടയിൽ അന്നമ്മച്ചി പറഞ്ഞതും മനസ്സിൽ ധ്രുവൻ തന്നെയായിരുന്നു...എത്രപെട്ടന്നാണ് ഉള്ളിൽ അയാളോട് ഒരു സഹതാപം തോന്നിയത്...അത്രയും വെറുത്തിരുന്നൊരാൾ മറ്റൊന്നില്ലെന്ന് കരുതിയിരുന്നു...എന്നാലിപ്പോ വല്ലാത്തൊരു ആത്മബന്ധം പോലെ...അതിന്റെ പേര് സഹതാപമെന്ന് തന്നെയാണ്...ഇതൊരിക്കലും ഒരു പ്രണയമല്ലെന്ന് ഉറപ്പാണ്...എങ്കിലും തന്നെ വേദനിപ്പിക്കുമ്പോ അയാളും വേദനിച്ചിരുന്നുവോ...?? അറിയില്ല...പൊള്ളിയ ഭാഗത്ത്‌ മരുന്ന് വെച്ചതും നീറ്റലോടെ ഓർമയിൽ നിന്നും ഉണർന്നു...

"മോളിവിടെ ഇരിക്ക്,,,അമ്മച്ചി ഇപ്പൊ വരാം..."

മേരിമോളെ തന്റെയടുത്തിരുത്തി അന്നമ്മച്ചി പോയതും ആ വഴിയേ തന്റെ കണ്ണുകളും സഞ്ചരിച്ചിരുന്നു...അടുക്കളയിൽ നിന്നും സ്റ്റീൽ പാത്രത്തിൽ കഞ്ഞിയും കൊണ്ട് താഴത്തെ മുറിയിലേക്ക് കയറി വാതിലടച്ചതും സംശയത്തോടെ ഇരുന്നിടത്ത് നിന്നും ഉയർന്നിരുന്നു...

"മേരിമോള് ഇവിടെ ഇരിക്കുട്ടോ...ചേച്ചി ഇപ്പൊ വരാവേ..."

മോളോട് പറഞ്ഞവൾ ആ മുറിയുടെ അടുത്തേക്ക് നടന്നു...വേണോ വേണ്ടയോന്ന് ഒരുനിമിഷം ആലോചിച്ച ശേഷം മെല്ലെ വാതിൽ ചെറുതായൊന്ന് തുറന്ന് നോക്കി...ബെഡിൽ കിടക്കുന്നൊരു രൂപത്തെ കണ്ടതും സംശയത്തോടെ നെറ്റി ചുളിഞ്ഞിരുന്നു...ജനലിൽ നിന്നരച്ചിറങ്ങുന്ന വെളിച്ചത്തിൽ നീണ്ട മുടിയും ജഡപിടിച്ച താടിയും കാണാൻ സാധിച്ചിരുന്നെങ്കിലും അപ്പോഴും മുഖം അവ്യക്തം തന്നെയായിരുന്നു...ആരായിരിക്കുമെന്ന ആലോചനയിൽ സംശത്തോടെ വാതിൽ ചാരാൻ തുടങ്ങുമ്പോഴാണ് കയ്യിലൊരു പിടി വീണത്...ഒരു നിമിഷം കൊണ്ട് ശ്വാസഗതി ഉയർന്നതും മെല്ലെ തിരിഞ്ഞു നോക്കി... 

രചന : ഗൗരിനന്ദ 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top