ചെകുത്താൻ, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (6) ഒന്നിച്ചു വായിക്കൂ...

Valappottukal Page



രചന: ഗൗരിനന്ദ

അത്യാവശ്യം വീർത്തവയറിൽ കൈകളമർത്തി *ദക്ഷ*  വേച്ചുനടന്നു...തന്നെ നോക്കുന്നവരുടെ കണ്ണിൽ തീർത്തും പരിഹാസവും പുച്ഛവും മാത്രം...അവിടിവിടയായി മുറിഞ്ഞ കാൽപാദങ്ങൾ വേദന സൃഷ്ടിച്ചിരുന്നെങ്കിലും അവളത് അറിഞ്ഞിരുന്നില്ല...തിണിർത്ത് കിടക്കുന്ന കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നെങ്കിലും ഉള്ളിൽ കൂട്ടിവെച്ചിരുന്ന ധൈര്യം വർധിക്കുകയാണ് ചെയ്തത്...എങ്ങോട്ടാണ് പോകേണ്ടത്...?? മുന്നിൽ നിറഞ്ഞു നിൽക്കുന്ന ശൂന്യത മാത്രമാണ്...ഉടുത്തിരുന്ന കോട്ടൺ സാരിയിൽ വിയർപ്പ് തുടച്ച് വഴിയരുകിലെ അരഭിത്തിയിലേക്ക് ചാഞ്ഞു നിന്നു....

കരയാനോ സ്വന്തം വിധിയെ പഴിക്കാനോ തോന്നിയില്ല...മെല്ലെ കണ്ണുകളടയ്ക്കുമ്പോ കഴിഞ്ഞ കാലജീവിതം മുന്നിൽ വന്ന് കൊഞ്ഞനം കുത്തുന്നത് പോലെതോന്നിയവൾക്ക്...മൂന്ന് വർഷം,,,ജീവിതം എന്തെന്ന് പഠിച്ചത് ഈ മൂന്ന് വർഷങ്ങളിലാണ്...ഇരുപത്തിമൂന്ന് വയസ്സിനിടയിൽ സഹിക്കാൻ പറ്റുന്നതൊക്കെയും മൂന്ന് വർഷം കൊണ്ട് സഹിച്ചു കഴിഞ്ഞിരിക്കുന്നു...പിറന്ന് വീണതും തള്ളയെ കൊന്നവളെന്ന് പേരുദോഷം കേൾപ്പിച്ചവൾ,,,അപ്പോഴും ചേർത്ത് പിടിച്ചതും,കുത്തുവാക്കുകളിൽ നിന്നും രക്ഷിച്ചതും അച്ഛനാണ്...തറവാട്ടിലെ ഏക പെൺതരിയെന്ന നിലയിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു ദക്ഷ എന്ന ദച്ചു...അതിനിടയിൽ കേൾക്കാറുള്ള അർത്ഥം വെച്ചുള്ള മുറുമുറുപ്പുകൾ കണ്ടില്ലെന്ന് തന്നെ നടിച്ചു...ഇരുപത് വർഷത്തോളം അച്ഛന്റെ സ്നേഹത്തണലിൽ രാജകുമാരിയെ പോലെ കഴിഞ്ഞവൾ...കാലചക്രം വേഗത്തിൽ കറങ്ങുന്നതനുസരിച് ജീവിതം സന്തോഷം മാത്രമല്ലെന്ന് കാലം തെളിയിച്ചു...

മൂന്ന് വർഷങ്ങൾക്ക് മുൻപ് അച്ഛന് സംഭവിച്ചൊരു ആക്‌സിഡന്റ്,,,അതോടെയാണ് കുടുംബത്തിലെ താളം പിഴച്ചത്...അൽപപ്രാണൻ ബാക്കിവെച്ച് അച്ഛൻ കിടപ്പിലായതോട് കൂടി പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു...അച്ഛന്റെ പേരിലുള്ള തറവാട് ചതിയിലൂടെ കൈവശപ്പെടുത്തി തന്നെ ഒരു വീട്ടുജോലിക്കാരിയുടെ സ്ഥാനത്തേക്ക് തഴഞ്ഞിരുന്നു...തോറ്റുകൊടുക്കാതെ വാദിച്ചും കയർത്തും ഡിഗ്രി കംപ്ലീറ്റ് ചെയ്തു...തന്റെ ശരീരത്തിന് നേരെ നീളുന്ന കഴുകൻ കണ്ണുകളെ തോൽപ്പിക്കാൻ തന്റെടിയുടെ മുഖം മൂടിയണിയുമ്പോഴും വേദനയോടെ ജീവച്ഛവമായി കിടക്കാനല്ലാതെ അച്ഛന് മറ്റൊന്നിനും സാധിച്ചിരുന്നില്ല...അതിൽ പരാതിയും ഉണ്ടായിരുന്നില്ല...ആരോഗ്യമുള്ളിടത്തോളം രാജകുമാരിയെ പോലെ നോക്കി...അങ്ങനെയുള്ള മനുഷ്യന് ഈ അവസ്ഥയിൽ മറ്റെന്ത് ചെയ്യാൻ കഴിയും...?? അഞ്ചു മാസങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചതും ആശ്വാസം മാത്രമായിരുന്നു തോന്നിയത്...നരകിക്കാതെ ദൈവം തിരിച്ചു വിളിച്ചല്ലോ...

ആരുമില്ലെന്ന തോന്നലിൽ കൂട്ടായത് വയറ്റിൽ കുരുത്ത ജീവനായിരുന്നു...തന്നിലെ സ്ത്രീയെ കവർന്നെടുത്ത ചെകുത്താന്റെ മുഖം മനസിലേക്കോടിയെത്തിയതും കണ്ണുകൾ വലിച്ചു തുറന്നു...എത്രനാൾ മറ്റുള്ളവരിൽ നിന്നും മറച്ച് വയ്ക്കാൻ സാധിക്കും...?? ശരീരം തന്നെ സൂചനകൾ നൽകിയിരുന്നു...പിഴച്ചവളെന്നെ വാക്ക് കൂരമ്പ് പോലെ തുളച്ചു കയറുമ്പോഴും പതറിയിരുന്നില്ല...സ്വതവേ സ്ത്രീകളെ അടിച്ചമർത്തി പുരുഷന്മാർ വാണിരുന്ന ചെമ്പഴം ഇല്ലത്തെ നാണം കെടുത്താനായി പിറന്നവൾ...ഇന്നത്തെ മേൽവിലാസം അതാണ്‌...അവസാനം തന്റെ കുഞ്ഞിന്റെ ജീവന് വരെ ഭീക്ഷണിയാകുമെന്ന് തോന്നിയപ്പോ ഇറങ്ങിയതാണവിടെ നിന്ന്...ആരും പിൻവിളി വിളിച്ചില്ല,,,കാർക്കിച്ചു തുപ്പുന്നത് കണ്ടു ഇല്ലത്തെ മൂത്ത കാരണവർ...പലദിവസങ്ങളിലും പട്ടിണി തന്നെയായിരുന്നു,,,കൂടെ ഉപദ്രവവും... 

ആലോചനകളെ അടർത്തി മാറ്റി സാരിത്തുമ്പ് കൊണ്ട് വയറിനെ പൊതിഞ്ഞു പിടിച്ച് മെല്ലെ നടന്നു...വല്ലാത്ത ദാഹം തോന്നിയിരുന്നു,,,ഒരാശ്രയത്തിനായ് കണ്ണുകൾ ചുറ്റും പരതിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം...വളവ് തിരിഞ്ഞതും മുന്നിലേക്ക് ബ്രേക്ക്‌ ഇട്ട് നിർത്തിയ ജീപ്പിൽ നിന്നിറങ്ങിയ രൂപത്തെ കണ്ട് ഒരുനിമിഷം പിടഞ്ഞു പോയി...വെറുപ്പോടെ മുഖം തിരിച് നടക്കാനാഞ്ഞതും കയ്യിൽ പിടി വീണിരുന്നു...അലസമായി നീട്ടി വളർത്തിയ താടിയും നെറ്റിയിലേക്ക് പാറിക്കിടക്കുന്ന മുടിയും...കണ്ണിന് ചുറ്റും കറുപ്പ് ബാധിച് ചുവന്ന കണ്ണുകൾ...അവന്റെ നോട്ടം വയറിലേക്ക് നീണ്ടതും വെറുപ്പോടെ ആ കൈകൾ തട്ടിയെറിഞ്ഞു...

"വാ കയറ്..."

ദച്ചുവിന്റെ മുഖത്തേക്ക് മിഴികളൂന്നിയവൻ പറഞ്ഞു നിർത്തിയതും അവള്ടെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞിരുന്നു... 

"കയറാനോ...?? എങ്ങോട്ട്...?? എന്താവകാശത്തിലാ ഞാൻ കൂടെ വരേണ്ടത്...?? അറപ്പാ എനിക്ക്...വെറുപ്പാ നിങ്ങളോടും നിങ്ങളുടെ ചുറ്റുമുള്ളതിനോടുമൊക്കെ..."

അത്രയും പറഞ്ഞപ്പോഴേക്കും ശബ്ദം തൊണ്ടക്കുഴിയിൽ വിങ്ങിപ്പോയിരുന്നു...കരഞ്ഞ കണ്ണുകൾ നീറിപ്പുകയുന്ന പോലെ തോന്നി...അവന്റെ മുഖമപ്പോഴും ശാന്തമായിരുന്നുവെന്നത് അവളിൽ അത്ഭുതം നിറച്ചിരുന്നു...
പതിയെ ചേർന്ന് നിന്നവളെ നെഞ്ചിലേക്ക് അണയ്ക്കുമ്പോൾ കുതറി മാറാൻ ശ്രമിച്ചേങ്കിലും തോറ്റുപോയിരുന്നവൾ...

"എനിക്ക് വേണ്ടത് നിന്നെയല്ല,,,നിന്റെ ഉദരത്തിൽ വളരുന്ന എന്റെ ചോരയെയാണ്...ഈ ധ്രുവനാഥിന്റെ സ്വന്തം ചോരയെ...കൂടുതൽ വാശിപിടിക്കാൻ നിൽക്കണ്ട...അത് നിനക്ക് നന്നാവില്ല..."

അവളിലെ പിടി അയച്ചുകൊണ്ടവൻ പറഞ്ഞു നിർത്തിയതും ദക്ഷയുടെ കൈകൾ ഒരൂക്കോടെയവന്റെ കവിളിൽ പതിഞ്ഞിരുന്നു...ഒഴുകിയിറങ്ങിയ കണ്ണുനീർ വാശിയോടെ തുടച്ച് അമർഷത്തോടെ അവനെ നോക്കി...കയ്യിലും നെറ്റിയിലും പൊന്തി വന്ന പച്ചഞരമ്പുകളും കുറുകിയ കണ്ണുകളും അവന്റെയുള്ളിലെ രോക്ഷം എടുത്തു കാട്ടിയിരുന്നു...ഒരുനിമിഷം കൊണ്ടവളുടെ കവിളിൽ കുത്തിപ്പിടിച്ചവൻ ജീപ്പിനോട് ചേർത്തു.... 

"പുന്നാര മോളെ,,,കൂടുതൽ നെഗളിക്കല്ലേ...നിനക്കറിയില്ല ധ്രുവനെ...കൂടുതൽ ശീലാവതി ചമയണ്ട നീ,,,ഇപ്പോഴും എന്റെ വിയർപ്പ് നാറുന്നുണ്ട് നിന്നേ...കാശ് കൊടുത്ത് സ്വന്തമാക്കിയിട്ടുണ്ടേൽ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ധ്രുവനറിയാം...കേറടീ..."

ദക്ഷയെ വണ്ടിയിലേക്ക് വലിച്ചു  കയറ്റിക്കൊണ്ടവൻ പറഞ്ഞതും ബലിഷ്ടമായ അവന്റെ കൈക്കരുത്തിന് മുന്നിൽ ഒരുനിമിഷം അവളൊന്ന് പതറിയിരുന്നു...നുരഞ്ഞു പൊന്തിയ ദേഷ്യം ഉള്ളിലടക്കിയവൾ കണ്ണുകൾ അമർത്തി തുടച്ചു...ധ്രുവന്റെ ചുണ്ടുകളിൽ വിരിയുന്ന നേരിയ പുഞ്ചിരി പോലും അവളിൽ വെറുപ്പുളവാക്കുകയാണ് ചെയ്തത്...വലിയൊരു തറവാടിന് ഉള്ളിലേക്ക് വണ്ടി കയറിയതും നേര്യതുടുത്തൊരു സ്ത്രീയും പുറകെ പത്ത് പതിമൂന്ന് വയസ് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയും ഇറങ്ങി വന്നു...

"ഇവൾക്കിവിടെ യാതൊരു കുറവും ഉണ്ടാകാൻ പാടില്ല...നോക്കിക്കോണം..."

തന്നെ ആ സ്ത്രീയുടെ കൈകളിലേൽപ്പിച് പുറത്തേക്ക് പായുന്ന അയാളെ ഒരുനിമിഷം നോക്കി നിന്നു...തന്നെ പിടിക്കാനായി വന്ന ആ സ്ത്രീയെ നോട്ടം കൊണ്ട് തടഞ്ഞിരുന്നു...മുറിയുടെ മൂലയ്ക്ക് തളർന്നിരുന്നു...കുഞ്ഞിന് മൂന്ന് മാസമായിട്ടുണ്ട്...പിഴച്ചതാണെങ്കിലും ഇനി തനിക്ക് സ്വന്തമെന്ന് പറയാൻ ഈ കുഞ്ഞ് ജീവനെയൊള്ളു...താൻ ഗർഭിണി ആണെന്നറിഞ്ഞ ദിവസം മുതൽ ഒളിഞ്ഞും തെളിഞ്ഞും കണ്ടിട്ടുണ്ട് അയാളെ...തന്നിൽ മറ്റുള്ളവരെക്കാൾ അധികാരമയാൾക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ രാത്രിയുടെ ചീളുകൾ മനസിലേക്കോടിയെത്തിയതും കണ്ണുകൾ അമർത്തി അടച്ചു...എത്ര ധൈര്യവാതിയായിരുന്നാലും ഉള്ള് നിറയെ ഭയമാണ്...ശരീരത്തേക്കാൾ ഏറെ വേദനിക്കുന്നുണ്ട് മനസ്...അപ്പോഴും ഇവിടുന്നൊരു രക്ഷപെടൽ അസാധ്യമെന്ന് മനസ് ഉച്ചത്തിൽ പറയുന്നതറിഞ്ഞിരുന്നു...

പലപ്പോഴായി ആ സ്ത്രീ തന്നിലേക്ക് നോട്ടം നൽകുന്നതും കണ്ണ് തുടയ്ക്കുന്നതും ശ്രദ്ധിച്ചിരിന്നു...വന്ന നേരം മുതൽ കൊണ്ടുവച്ച പാൽ പാടകെട്ടി തുടങ്ങിയിരുന്നു...മൂടിവെച്ച പ്ലേറ്റ് തുറന്ന് നോക്കാനോ കഴിക്കാനോ മനസനുവദിച്ചില്ല...അല്ലെങ്കിൽ അല്പം പോലും വിശപ്പ് തോന്നിയിരുന്നില്ലെന്നതാണ് സത്യം... 
എപ്പോഴോ കണ്ണുകൾ അടഞ്ഞു വന്നതും ഭിത്തിയിലേക്ക് തലചായ്ച്ച് ഇരുന്നു...വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയതും ക്ഷീണിച്ച കണ്ണുകൾ വലിച്ചു തുറന്നു...കിടക്കുന്നത് ബെഡിലാണെന്ന് മനസിലായതും തലചെരിച്ചു നോക്കി...അടുത്തിരുന്ന് നിറകണ്ണുകളോടെ വയറിൽ മെല്ലെ തലോടുന്ന ധ്രുവനെ കണ്ടതും വെപ്രാളത്തോടെ അയാളുടെ കൈ തട്ടിമാറ്റിയെഴുന്നേറ്റു... 

"കഴിച്ചോ നീയ്...?? വാ..."

ശാന്തമായി ചോദിച്ചു കൊണ്ട് കൈകളിൽ പിടിക്കാൻ വന്നതും പിന്നിലേക്ക് രണ്ടടി നീങ്ങി അയാൾക്ക് നേരെ കൈ ചൂണ്ടി...കണ്ണുകളിൽ  തീഷ്ണത നിറഞ്ഞിരുന്നെങ്കിലും അതിനുള്ളിലെ തളർച്ച അവൻ ശ്രദ്ധിച്ചിരുന്നു...

"എന്നെ ഊട്ടാനും ഉണ്ണിക്കാനും താൻ  നോക്കണ്ട...ഇവിടുന്ന് എന്തെങ്കിലും കഴിക്കുന്നതും വിഷം കഴിക്കുന്നതും ഒരുപോലെയാ...ഇവിടെ കിടന്ന് ചത്താലും ഒരുതുള്ളി വെള്ളത്തിന് വേണ്ടി പോലും ഞാൻ യാചിക്കില്ല..."

വല്ലാതെ ക്ഷീണിച്ചിരുന്നവൾ...ഭിത്തിയിൽ ചാരിനിന്ന് കിതച്ചുകൊണ്ടത്രയും പറഞ്ഞ് നിർത്തിയതും താഴെ നിന്ന് ആ സ്ത്രീയും പെൺകുട്ടിയും ശബ്ദം കേട്ട് മുകളിലേക്ക് ഓടിയെത്തിയിരുന്നു... 

"അല്ലെങ്കിലും തന്നെപ്പോലൊരുത്തന് എന്റെ മാനസികാവസ്ഥ മനസിലാക്കാൻ പറ്റില്ല...ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളിൽ അധികാരം സ്ഥാപിച്ചിരിക്കുന്നു...അതിനും മാത്രം നിങ്ങളാരാ എന്റെ...ആരെ ബോധിപ്പിക്കാൻ കെട്ടിയതാ ഈ താലി...നിങ്ങടെ മനസാക്ഷിയെയോ...?? ഒരു വർഷത്തെ കരാറ് പോലും....തന്നെ പോലൊരു ചെകുത്താനേ കണ്ടിട്ടും ഒരു പെൺകുട്ടിയെയും കൂട്ടി ഈ വീട്ടിൽ താമസിക്കുന്നവരെ സമ്മതിക്കണം...അതോ അതിന് വേറെയും തരുന്നുണ്ടോ ഇയാള്...?? "

അവസാനമായി പുറത്ത് നിൽക്കുന്ന സ്ത്രീയോട് പുച്ഛത്തോടെ ചോദിച്ചതും ആ പെൺകുട്ടിയെ നെഞ്ചോടടക്കി പിടിച്ചവർ വിതുമ്പിയിരുന്നു...വാതിലൊരു ശബ്ദത്തോടെ കൊട്ടിയടഞ്ഞതും ഞെട്ടലോടെ കണ്ണുകൾ ഉയർത്തി നോക്കി...എന്തെങ്കിലും ചിന്തിക്കും മുൻപേ കഴുത്തിൽ അയാളുടെ കൈകൾ മുറുകിയിരുന്നു...ഒരുനിമിഷം ചുവപ്പ് പരന്ന ആ കണ്ണുകളിലേക്ക് നോക്കാൻ പോലും അവൾ ഭയപ്പെട്ടു... 

"നായെ...കൊന്ന് കളയും ഞാൻ,,,അടികൊള്ളാൻ നിന്റെ ശരീരത്തിലിനി ഒരിടം ബാക്കിയില്ലാത്തത് കൊണ്ടാ നോവിക്കാതെ വിടുന്നത്...ഇതുപോലൊരു വാക്ക് നിന്റെ നാവിൽ നിന്നും ഇനി കേൾക്കാൻ ഇടവരരുത്...ധ്രുവൻ ചെറ്റ തന്നെയാണ്...പക്ഷേ നിന്നെ അല്ലാതെ മറ്റൊരുത്തിയേയും തൊട്ടിട്ടില്ല..."

പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും വാതിലിൽ കൊട്ടുയർന്നിരുന്നു...കഴുത്തിൽ നിന്ന് കയ്യയച്ചതും വിറയലോടെ മാറിനിന്നു...മെല്ലെ പിടിച്ചതിനാൽ വേദന തോന്നിയിരുന്നില്ല...വാതിൽ തുറന്നയാൾ പുറത്തേക്ക് പോകാൻ ഭാവിച്ചതും ആ സ്ത്രീ തടഞ്ഞിരിന്നു...

"കൊന്നോ...??കൊന്നോ അതിനെ...??" 

ചോദ്യത്തിൽ വല്ലാത്തൊരു പേടിയും വേദനയും കലർന്നിരുന്നു...കാറ്റ് പോലെ വന്ന് കയ്യിൽ പിടിച്ച് അവരുടെ കയ്യിലെക്കിട്ട് കൊടുത്തു... 

"കഴിക്കാൻ കൊടുക്കിവൾക്ക്..."

അത്രയും പറഞ്ഞുകൊണ്ടവൻ പുറത്തേക്ക് പോയതും ഒരേ സമയം അവന്റെയുള്ളിലെ ദേവാസുര ഭാവത്തെ കണ്ടവൾ തറഞ്ഞു നിന്നിരുന്നു...യാഥാർദ്ധ്യത്തിൽ ആരാണിവൻ,,,ഒരു മഞ്ഞചരട് കൊണ്ട് അധികാരം സ്ഥാപിക്കുമ്പോഴും ശരീരം കീഴടക്കുമ്പോഴും ചെകുത്താനായിരുന്നവൻ...ഇന്നതിനേക്കാൾ സുരക്ഷതത്വം തനിക്ക് നൽകാൻ ശ്രമിക്കുന്നവൻ...ഒരേ സമയം കണ്ണുകൾ ആ സ്ത്രീയെ തേടി ചെന്നിരുന്നു...അവരുടെ കണ്ണുകളിൽ താൻ നേരത്തെ പറഞ്ഞ് പോയ തെറ്റിന്റെ പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല...മറിച്ച് കരുതലും ഒരമ്മയുടെ വാത്സല്യവും മാത്രമായിരുന്നു....

രചന: ഗൗരിനന്ദ 



കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top