"""വിച്ചേട്ടാ....""" ഉമിനീർവറ്റിയ ചുണ്ടുകൾ തുരുമ്പിച്ച ഇരുമ്പുകമ്പിയിൽ അമർന്നു...
"നോവുന്നു വിച്ചേട്ടാ.... പ്രാണൻ പോകുന്ന വേദന.... സ്വയം ശപിച്ചുപോകുന്നു... എന്നെപ്പോലൊരു പാഴ്ജന്മം.... ആരുമാരും എന്നെ കേൾക്കുന്നില്ല.... ഇനിയൊരിക്കലും നാമ്പിടാൻ കഴിയാത്തവണ്ണം നശിച്ചുപോയൊരു പ്രണയത്തെ ഞാൻ എങ്ങനെ അപ്പുവേട്ടന് നൽകും.... അപ്പുവേട്ടന്റെ ഒന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയത്തിനുമുൻപിൽ നീറി നീറി ഞാൻ മരിച്ചുപോകും...." ഹൃദയം ഉറക്കെ നിലവിളിച്ചു....
ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു.... എന്തോ ഒരു മന്ദഹാസം....
""ദച്ചൂട്ടിയെ കിടന്നോ നീയ്യ്...??? ഇല്യാച്ചാൽ കിടന്നോ നാളെ രാവിലെ അപ്പു കൂട്ടാൻ വരും....""
"മ്മ്മ്ഹ്ഹ്..." ഒന്ന് മൂളി മുറിയിലെ ലൈറ്റ് അണച്ചു......
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
എന്തുപറ്റി....???
ഒരുപാട് നേരായി മോനെ.... അവളിത്തിനകത്തുണ്ട് പക്ഷേ തുറക്കുന്നില്ല ഞങ്ങൾക്കെന്തോ പേടി തോന്നുന്നു....
""ദച്ചൂ...."" അടഞ്ഞ മുറിവാതിലിൽ അവൻ മുട്ടിവിളിച്ചു...
""ദച്ചൂ.....കതക് തുറക്ക്..."" അനക്കമൊന്നും കേൾക്കുന്നില്ല.... മാളൂട്ടി ചിണുങ്ങി കരയാൻ തുടങ്ങിയിരുന്നു... രണ്ടുതവണ ഡോറിൽ ആഞ്ഞുചവിട്ടി.... മൂന്നാമതൊന്നിനുമുൻപ് വാതിൽ തുറക്കപ്പെട്ടു.....
""മാറ്റുവായിരുന്നു... എനിക്ക് ആ ചുവന്ന സാരി വേണ്ടച്ഛെ ഞാൻ ഈ മാമ്പഴ മഞ്ഞ ഉടുത്തോളാം.... ഇതുപോരെ അപ്പുവേട്ടാ..."" ഉടുത്തിരിക്കുന്ന സാരി അവൾ ഒന്നുകൂടെ പിടിച്ചിട്ടു... കൺപോളകൾ കരഞ്ഞു വീർത്തിരുന്നു.... കണ്ണാടിയിൽ ഒട്ടിച്ചുവച്ച പഴയ ചുവന്ന വട്ടപൊട്ടെടുത്ത് നെറ്റിയിൽ അമർത്തി വച്ചു...
"ഇറങ്ങാം..." എല്ലാവർക്കും മുൻപേ പടികൾ ഇറങ്ങിയവൾ താഴേക്ക് ചെന്നുനിന്നു.... താഴെ കാറിൽ കുഞ്ഞിനോടൊപ്പമിരിക്കുന്ന അമ്മുവിന്റെ അരികിൽ ഡോർ തുറന്ന് കയറി ഇരുന്നു... മാളൂട്ടിയും ഓടി കയറി വന്ന് ദച്ചുവിന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ചു.....
കൊട്ടും കുരവയും ആളും ആരവങ്ങളും ഒന്നുമില്ലാതെ തീർത്തും ശാന്തമായിരുന്ന ആാാ അമ്പലനടയിൽവച്ചവൻ അവളെ താലിയണിയിച്ചു... സീമന്തരേഖയിൽ സിന്ദൂരപൊടി നിറഞ്ഞു...
ഒരുവട്ടംപോലും തനിക്കത് ചാർത്തിത്തന്നവനെ നോക്കിയില്ല.... ദൈവത്തെനോക്കി ഒന്ന് തൊഴുകപോലും ചെയ്യാതെയവൾ മാളൂട്ടിയുടെ കൈകളിൽ പിടിച്ച് നടയ്ക്ക് പുറത്തിറങ്ങി.... മുട്ടുകുത്തി അവൾക്കൊപ്പം ഇരുന്നു....
""ഇത് നിനക്ക് വേണ്ടിയാ... എന്റെ പൊന്നുമോൾക്ക് വേണ്ടി... അമ്മയ്ക്കറിയാം അമ്മേടെ കുട്ടിക്ക് അമ്മയെ വേണ്ട പ്രായമാണിത്... അതുകൊണ്ട് മാത്രം ജീവിച്ചിരുക്കുന്നവളാണീയമ്മ....
പിന്നെ ഈ വിവാഹം അതും എന്റെ കുഞ്ഞിനും അവളുടെ അച്ഛനും വേണ്ടിയുള്ളതാ..... നിന്നെ സ്നേഹിച്ച നിന്നെ മാറോടടക്കിപ്പിടിച്ച് പോറ്റിവളർത്തിയ, നിനക്ക് ഭക്ഷണം വാരിത്തന്ന് നടക്കാൻ പഠിപ്പിച്ച നിന്റച്ഛയ്ക്ക് നിന്നെ നിഷേധിക്കാൻ ഈയുള്ളവളാരാ....
അമ്മ ഇല്ലാതായാലും ആരുടേയും ചോദ്യം ചെയ്യലില്ലാതെ എന്റെമോളാ അച്ഛന്റെ സ്നേഹം ആസ്വദിച്ച് തന്നെ വളരണം.... ജീവിതത്തിൽ നീയോ നിന്റച്ഛയോ തനിച്ചായി പോവരുത്....
ഒരുത്തന്റെയും കാമവെറിക്കുമുൻപിൽ എന്റെ കുഞ്ഞിനി പെട്ടുപോകരുത്... "" കുഞ്ഞുമുഖം കൈകുമ്പിളിൽ കോരിയെടുത്ത് താടിയിലെ ചുഴിയിൽ മാത്രം തുരുതുരെ ചുംബിച്ചു....
""പൂവാം അമ്മേ... അച്ഛമ്മ മധുരള്ള പായചം ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ മോളോട്.... വേഗം പോയാൽ വേഗം കുടിച്ചാലോ.....""
""മ്മ്മ്ഹ്ഹ്...."" നിഷ്കളങ്കമായ മുഖത്ത് ഒന്ന് തലോടി അപ്പോഴേക്കും അപ്പുവേട്ടൻ അരികിൽ എത്തിയിരുന്നു മോളെയുമെടുത്ത് അദ്ദേഹം മുന്നിൽ നടന്നു....
കാറിൽ കയറുന്നതിനു മുൻപ് തനിക്ക് സ്വന്തമായിരുന്നവരെയെല്ലാം ഒരുവട്ടം നോക്കി കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞു.....
നിലവിളക്കേന്തി വലതുകാൽ വച്ച് ആ പടികൾ കയറി.... ഒരേ സ്പൂണിൽ മധുരം നുകർന്നു... അരികിലേക്ക് നോക്കി... കയ്യിലിരിക്കുന്ന സ്റ്റീൽഗ്ലാസ്സിൽ നിന്നും പുഞ്ചിരിയോടെ കൊതിയോടെ പായസം ഞൊട്ടിനുണയുണയുന്ന മാളൂട്ടിയെക്കണ്ടു.... നനയുന്ന കണ്ണുകളെ തടഞ്ഞുനിർത്താൻ ആ പുഞ്ചിരി ഒന്ന് മാത്രം മതിയായിരുന്നു ആ അമ്മയ്ക്ക്...
മോളെയും എടുത്ത് മുകളിലെ ഒറ്റമുറിയിലേക്ക് കയറി.... ആകെ മാറിയിരിക്കുന്നു കുത്തിനിറഞ്ഞിരുന്ന പുസ്തകങ്ങളൊക്കെ മാറ്റപ്പെട്ട് കഴിഞ്ഞിരുന്നു..... ചുമരിലെ ചില്ലുഗ്ലാസ്സിട്ട ഷെൽഫിൽ മാത്രം പുസ്തകങ്ങൾ അതേപോലെയുണ്ട്....
""പുസ്തകങ്ങളൊക്കെ ഇന്നലെതന്നെ മാറ്റി ഏട്ടൻ... കുറെ പഴയ പുസ്തകങ്ങളും ഉണ്ടായിരുന്നല്ലോ ഉറുമ്പുപൊടിയും ചിതൽപൊടിയും ഒക്കെ തൂവിയിരിക്കുകയായിരുന്നു... മാളൂട്ടിക്ക് പൊടിയടിച്ചാൽ വയ്യാതാവുമെന്ന് പറഞ്ഞ് ഇന്നലെ രാത്രി ഉറങ്ങാതിരുന്നാ ഏട്ടനതൊക്കെ മാറ്റിയത്....."" മറുപടിയായി ഒന്ന് ചിരിച്ചെന്നു വരുത്തി....
അമ്മു കട്ടിലിലേക്ക് കുഞ്ഞുവാവയെ കിടത്തി....
""പാവാടി എന്റേട്ടൻ... നിന്നെയും മോളെയും സംരക്ഷിക്കാനാ വേറൊരുമോഹവും ആാാ മനസ്സിൽ ഉണ്ടാവില്ല.... കഴിഞ്ഞ ദിവസം നിനക്കും മോൾക്കും ബോധം വരുന്നത് വരെ ആ മനുഷ്യൻ കാട്ടിക്കൂട്ടിയ വെപ്രാളം നീ കാണാഞ്ഞിട്ടാ.... ഒരുതരിപോലും തിരിച്ചുകിട്ടാത്ത സ്നേഹത്തിനെയാ കഴിഞ്ഞ പതിനേഴ് വർഷമായി ഏട്ടൻ ഭ്രാന്തമായി സ്നേഹിക്കുന്നത്....
നിന്നോട് എനിക്കൊന്നേ പറയാനുള്ളു ഇല്ലാത്ത സ്നേഹം നീ ഉണ്ടെന്ന് നടിച്ച് ആ മനുഷ്യനെ മോഹിപ്പിക്കരുത്....
അതൊരു സാധുവാടി വീണ്ടും വീണ്ടും നിന്നെ ആഴത്തിൽ സ്നേഹിക്കും... ഇപ്പേട്ടന് പൂർണ ബോധ്യം ഉണ്ട് നീ നിന്റെ ഇഷ്ടത്തിന് വേണ്ടിയല്ല മാളൂട്ടിക്ക് വേണ്ടിമാത്രം സ്വീകരിച്ച ബന്ധമാണിതെന്ന്....
എന്നെങ്കിലും നീയെന്റെ ഏട്ടനെ മനസിലാക്കും, സ്നേഹിക്കും.... എനിക്കുറപ്പുണ്ട്..."" പറഞ്ഞവസാനിപ്പിക്കുമ്പോൾ സാരിതുമ്പ്കൊണ്ട് അമ്മു കണ്ണുനീർ ഒപ്പി.... എല്ലാം കേട്ട് നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല....
""ചെന്ന് കുളിച്ചോ രണ്ടാളും...."" വാവയെയും എടുത്ത് അമ്മു മുറിക്ക് പുറത്തിറങ്ങിയപ്പോൾ വാതിലു ചാരി .... അത്രയും നേരം പിടിച്ചുനിർത്തിയ സങ്കടം പൊട്ടിയൊലിച്ചൊഴുകി....
ബന്ധുക്കൾക്കെല്ലാം പരിചിതമായവൾ ആയതുകൊണ്ടാകാം ആരും കാണാനായി വന്നില്ല അതൊരു ആശ്വാസമായിരുന്നു....
കൊണ്ടുവന്ന ബാഗിൽ നിന്നും വിച്ചുവിന്റെയും മീനുട്ടിടേയും ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്തു....
""നിങ്ങള് ഫ്രഷായോടോ...??"" ചാരിയ കതക് തുറന്ന് അപ്പു അകത്തേക്ക് കടന്നു കയ്യിലിരുന്ന ഫോട്ടോ അവള് പിന്നിലോട്ട് മറച്ചു പിടിച്ചു നിറഞ്ഞൊഴുകിയ കണ്ണുകൾ വ്യഗ്രതയിൽ തുടച്ചു....
""എന്തിനാ മറച്ചു പിടിക്കുന്നെ അതിവിടെ ഇരിക്കട്ടെ.... എനിക്ക് മനസിലാകുമെടോ തന്നെ...."" കയ്യിലിരുന്ന ഫോട്ടോ വാങ്ങി മരത്തടിയിൽ പണിഞ്ഞ കുഞ്ഞു മേശയിലേക്ക് എടുത്തുവച്ചു....
""ഈ മനസ്സ് വേദനിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട ദച്ചൂ....."" പറഞ്ഞുകൊണ്ട് മോളെയുമെടുത്ത് മുറിക്ക് പുറത്തോട്ടിങ്ങി... വീണ്ടും വീണ്ടും ഹൃദയം നീറി...
കണ്ണുകൾ ഇറുകെ മൂടിയപ്പോൾ തന്റെ മകളെ ബലമായി പിടിച്ച് കാമകണ്ണോടെ ചൂഴ്ന്ന് നോക്കുന്ന മഹിയുടെ മുഖം മനസ്സിൽ തെളിഞ്ഞു....
"""ഇരുപതും നാലും തമ്മിലുള്ള വ്യത്യാസം മഹിക്കിന്നറിയണം ഏതാ കൊള്ളാവുന്നതെന്ന് ഒടുക്കം നിനക്ക് ഞാൻ പറഞ്ഞുതരുന്നുണ്ട്...""" ആ വൃത്തികെട്ടവന്റെ വാക്കുകൾ ചെവിയിലൂടെ തുളഞ്ഞു കയറി... കണ്ണുകൾ വലിച്ചു തുറന്നു....
"""ഞാൻ ചെയ്തതൊരിക്കലും തെറ്റായിരുന്നില്ല വിച്ചേട്ടാ... നമ്മടെ മോള് സുരക്ഷിതയായിരിക്കണം... ഒരമ്മയുടെ സ്വാർത്ഥത തന്നെയാണ്... ഇനിയൊരുത്തനും ജന്മം കൊടുത്തവൻ ഇല്ലാ എന്നതിന്റെ പേരിൽ എന്റെ മോളെ തൊടരുത്.... """""
കണ്ണുകളിൽ തീയാളികത്തി.... പുറത്തെവിടെനിന്നോ അച്ഛന്റെയും മോളുടെയും കളിചിരികൾ മുഴങ്ങിക്കേട്ടു... അതൊരു പുഞ്ചിരിക്ക് വഴിമാറി.... ഒരമ്മയുടെ മനസ്സ് നിറഞ്ഞുള്ള ചിരി...
തോളിൽ കിടന്നുറങ്ങിയ മോളെയും കൊണ്ട് മുകളിലേക്ക് കയറുമ്പോൾ ബേബിയമ്മ കയ്യിലേക്ക് ഒരു ഗ്ലാസ് ചൂട് പാൽ വച്ചുതന്നു.... അതുംവാങ്ങി മുറിക്കുള്ളിലേക്ക് നടന്നു.... മോളെ കിടക്കിയിലേക്ക് കിടത്തി ഒരരുകിലായി ഇരിപ്പുറപ്പിച്ചു.... അപ്പുവേട്ടൻ കയറിവന്ന് മോളെ തലോടി ചുംബിച്ചു.... സ്ഥാനം മാറികിടന്ന അവളുടെ കുഞ്ഞുടുപ്പ് താഴ്ത്തിയിട്ടു കൊടുത്തു.... എല്ലാം നോക്കിക്കണ്ട് മിഴികൾ ചിമ്മാതെ അവനെ തന്നെ നോക്കിയിരുന്നു.... നോട്ടം തന്നിലേക്ക് പതിക്കുന്നതിനുള്ള കാത്തിരിപ്പ്.... ഇടയ്ക്കെപ്പഴോ അത് തൻറെ കണ്ണുകളുമായി കോർത്തു....
കുറേനേരം ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു....
ഒരു പുരുഷന് എപ്പഴാണ് ഏറ്റവും നോവുന്നതെന്ന് അറിയുമോ അപ്പുവേട്ടന്...??? ഒരുപാട് സ്നേഹിക്കുന്നവൾ ശവംപോലെ വിവസ്ത്രയായി ഭോഗിക്കാൻ മുന്നിൽ കിടക്കുന്നത് ഓർക്കാൻ പറ്റുന്നുണ്ടോ... ചങ്ക് പൊടിയും അല്ലേ....
എന്നാ ഞാൻ കിടന്നിട്ടുണ്ട് അങ്ങനെ... താങ്ങാൻ പറ്റിയിട്ടുണ്ടാവില്ല ആാാ പാവത്തിന്.... ഹൃദയം പൊട്ടിയാവും മരിച്ചിട്ടുണ്ടാവുക.... കോരിച്ചൊരിയുന്ന മഴയിൽ എന്നെ ഒരായിരം തവണ വിളിച്ചിട്ടുണ്ടാവും വിച്ചേട്ടൻ.... കേട്ടില്ല മനഃപൂർവം കേൾക്കാഞ്ഞതാണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്.... ഒക്കെ മനസിന്റെ അഭിനയം ആയിരുന്നില്ലേ...
അല്ലാതെ മരണവെപ്രാളം കൊണ്ട് ഒരാള് വിളിക്കുന്നത് കേൾക്കാതിരിക്കാന്മാത്രം ബോധം നഷ്ടപെട്ടവളായിരുന്നോ ഞാൻ...?? പറയുന്ന ഓരോ വാക്കുകളും അത്രയും സൗമ്യമായിരുന്നു... ഒരിക്കൽ പോലും വാക്കുകളിൽ ഇടർച്ച വന്നില്ല....
അപ്പു അവളിൽ തന്നെ മിഴിയുറപ്പിച്ചിരുന്നു...
""താൻ കിടന്നോ ഞാൻ പുറത്ത് കിടക്കുവാ... എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാമതി... മറ്റന്നാള് കാലത്ത് ഞാൻ പോവും... പിന്നെ ആഴ്ചയിൽ ഒരിക്കലെ വരൂ താൻ സമാധാനമായിട്ട് ഇരിക്ക്.... ഇനി അതും ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാമതി...."" അവസാനവാക്കുകൾ പറയുമ്പോ ശബ്ദം തീരെ നേർത്തിരുന്നു.... മുന്നിലേക്ക് നടന്ന അവന്റെ കൈകളിലവൾ പിടുത്തമിട്ടു....
""അറിയുന്നുണ്ട് ഞാൻ ഈ മനസിലെ എന്നോടുള്ള സ്നേഹവും പ്രണയവും എന്റെ കുഞ്ഞിനോടുള്ള വാത്സല്യവുമെല്ലാം... അതിന്റെ ആഴവും എനിക്ക് മനസ്സിലാവുന്നുണ്ട്.... പക്ഷേ ഒരു മുറിഞ്ഞ ഹൃദയമാണ് എന്റേത്... മുറികൂടുന്ന നാള് എന്റെ ജീവിതത്തിൽ ഉണ്ടാവുമോന്ന് അറിയില്ല അപ്പുവേട്ടാ....""
""വേണ്ടെടോ ആ വേദന തനിക്ക് സുഖവും സന്തോഷവും നൽകുമെങ്കിൽ അത് ഉണങ്ങാതെ കരിഞ്ഞുപോകാതെ അവിടെത്തന്നെ നിന്നോട്ടെ.... എനിക്കൊന്നും വേണ്ട... കണ്മുന്നിൽ നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ കണ്ടാൽ മാത്രം മതി....
അല്ലെങ്കിൽ തന്നെ തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടുള്ള സ്നേഹത്തിന് എന്ത് അർത്ഥമാണുള്ളത്.... ഇയാള് ചെന്ന് കിടന്നോ..."" അരികിലെത്തി കവിളിൽ ഒന്ന് തട്ടി തിരിഞ്ഞുനടന്നു...... പ്രണയത്തിന്റെ മറ്റൊരു രൂപം തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നുപോയി.... എത്രനേരമെന്നറിയില്ല മോളൊന്ന് ചിണുങ്ങിയപ്പോൾ വെളിച്ചം കെടുത്തി തുറന്നിട്ട വാതിൽപൊളി അടയ്ക്കാനായി ചെന്നു.... ദിവാൻകോട്ടിൽ കണ്ണിൽ കൈവച്ച് മലർന്നു കിടക്കുന്ന അപ്പുവേട്ടനെ ചില്ലുജനല്പാളിയിലൂടെ അരിച്ചെത്തിയ നിലാവെളിച്ചത്തിൽ വ്യക്തമായി കണ്ടു.....
തുടരും...
©️Anjali mohan
രചന :: അഞ്‌ജലി മോഹൻ
വായനക്കാരോട് ഒരു കഥ തുടങ്ങുമ്പോ അതിന്റെ ഒടുക്കവും മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് തുടങ്ങാറ് അത്തരത്തിൽ മാത്രമേ ഇത് അവസാനിക്കുകയുള്ളു ട്ടോ ❤️❤️
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
