അച്ചായന്റെ പെണ്ണ്, ഭാഗം 23

Valappottukal




"മോൾക്ക് ഇത് ആരാണ് എന്ന് മനസ്സിലായോ.. "?

"ഇല്ല പപ്പാ... "

മോള് വാ... ഇവിടെ വന്നു ഇരിക്ക്. "അയാൾ അവളോട് പറഞ്ഞു എങ്കിലും അവൾ ഇരുന്നില്ല...

ആരെയും മനസിലായില്ല എന്ന് പറഞ്ഞു എങ്കിലും അവൾക്ക് ആ അപ്പച്ചനെ കണ്ടപ്പോൾ എവിടെയൊക്കെയോട്  എന്തൊക്കെയോ സാമ്യം തോന്നി..

"വരു മോളെ..."ഏലിയാമ്മ അവളുടെ കൈയിൽ പിടിച്ചു..

അവരുട കണ്ണുകൾ നിറഞ്ഞൊഴുകി...

നന്ദനയ്ക്ക് തോന്നി ഇവർ തനിക് വേണ്ടപ്പെട്ടവർ ആണോ എന്ന്...

അപ്പോളേക്കും വരുൺ എത്തിയിരിന്നു..

മാത്തച്ചൻ വെളിയിലേക്ക് ഇറങ്ങി വന്നു..

വരുണിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.

"പപ്പാ... അവൾ എന്ത് പറഞ്ഞു... "

"മോൾക്ക് ഒന്നും മനസിലായില്ല.... ആരും ഒന്നും പറഞ്ഞു ഇല്ല "

"മ്മ്.. എങ്കിൽ അവർ സംസാരിക്കട്ടെ... നമ്മൾക്ക് അങ്ങോട്ട് മാറാം അല്ലെ പപ്പാ.. "

"നീ ആദ്യം അകത്തേക്ക് കയറി വാ.. ജസ്റ്റ്‌ നമ്മൾക്ക് സംസാരിക്കാം.. അവരെ പരിചയപ്പെടണ്ടേ.. "

"ഓക്കേ.. എങ്കിൽ വാ.. "

അവൻ പപ്പയുടെ പിന്നാലെ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്ന്.. "

"ഇത് എന്റെ മകൻ ആണ്.. വരുൺ.. "

മാത്തച്ചൻ പറഞ്ഞു..

"ഹെലോ... "

അയാൾ അവനു ഷേക്ക്‌ ഹാൻഡ് നൽകി..

"എസ്റ്റേറ്റിൽ പോയിരിക്കുവായിരുന്നു അല്ലെ "

"അതേ "

"ഞങ്ങളെ മനസ്സിലായോ.. "

"പപ്പാ പറഞ്ഞു ഇപ്പോൾ... "

"മ്മ്... "

"ചായ കുടിക്കാം.. "എന്ന് പറഞ്ഞു കൊണ്ട് ആൻസി അവർക്ക് ചായയും പലഹാരവും ഒക്കെ ആയിട്ട് വന്നു..

"എങ്കിൽ നിങ്ങൾ ചായ കുടിക്ക്.. നന്ദനയും ആയിട്ട് സംസാരിക്കു... "മാത്തച്ചൻ പറഞ്ഞു..

ഏലിയാമ്മയുടെ കൈകൾ അപ്പോളും നന്ദനയുടെ കൈത്തണ്ടയിൽ ആയിരുന്നു..

ആൻസിയും വരുണും അതുപോലെ തന്നെ മാത്തച്ചനും കൂടി അവിടെ നിന്ന് മെല്ലെ മാറി.

"മോളെ... "
ഏലിയാമ്മ അവളെ വിളിച്ചു..

"ഞങളെ മോൾക്ക് മനസ്സിലായോ.. "

"ഇല്ല... "അവൾ ചുമൽ കൂപ്പിച്ചു..

"മോളുടെ വല്യപ്പച്ചനും വല്യമ്മയും ആണ്... "

അവൾ അവരെ ഒരു നിമിഷം നോക്കി.....

"മോൾക്ക് ഞങ്ങളോട് പിണക്കം ഉണ്ടോ... ഉണ്ടെന്ന് അറിയാം... എന്റെ പൊന്നുമോൾ ഞങ്ങളോട് ക്ഷണിക്കണം..... "അവർ വിതുമ്പി..

നന്ദനയുടെ കണ്ണുകൾ നിറഞ്ഞു...

"മോളെ........ "നീ എന്തെങ്കിലും ഒന്ന് പറ... നിന്റെ ശബ്ദം ഒന്ന് കേൾക്കു...."

"എനിക്ക്.... എനിക്ക് ഒന്നും പറയാനില്ല...... "

" മോളെ... "

"വേണ്ട... എന്നോട് ഒന്നും സംസാരിക്കേണ്ട..."

"അങ്ങനെ പറയാൻ നിനക്ക് പറ്റുമോ mole.."

"പറ്റും..... "

അവളുടെ ശബ്ദം ഉറച്ചതായിരുന്നു..

" മോളെ..... "വല്യപ്പച്ചൻ അവളുടെ അടുത്തേക്ക് എഴുന്നേറ്റു വന്നു

"നിന്റെ മനസ്സിൽ ഞങ്ങളോട് തോന്നുന്ന മനോഭാവം എന്താണ് എന്ന് ഞങ്ങൾക്ക് അറിയാം.... ഒരുപാട് പൊറുക്കാനാവാത്ത തെറ്റ് ഞങളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു..... എല്ലാത്തിനും.. "

അത് പറയുകയും അവൾ അയാളെ കൈ എടുത്ത് വിലക്കി.

"വേണ്ട.... ആരും എന്നോട് കൂടുതൽ ഒന്നും പറയേണ്ട...... എന്റെ പപ്പയോടു ഇല്ലാത്ത ഒരു സ്നേഹവും എന്നോട് ആർക്കും വേണ്ട... "

അവളുടെ ശബ്ദം ചിലമ്പിച്ചു..

"മോളെ.. നീ ഇങ്ങനെ ഒന്നും പറയല്ലേ.. എത്രയായാലും നീ ഞങളുടെ മകന്റെ കുഞ്ഞു അല്ലെ "വർഗീസ് തോമസ് അവളെ നോക്കി.

"പ്ലീസ്..... എനിക്ക് ഒന്നും നിങ്ങളോട് പറയാനില്ല.. ദയവ് ചെയ്ത് എന്നെ കാണാൻ വരരുത്..... "അവൾ അവർക്ക് നേർക്ക് കൈ കൂപ്പി..

"നീ ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾക്ക് വിഷമം ആകും... "ഏലിയാമ്മ കണ്ണുകൾ തുടച്ചു.

"എന്റെ പപ്പയെ അവസാനം ആയി ഒന്ന് കാണാൻ പോലും നിങ്ങൾ ആരെങ്കിലും വന്നോ..... ഇല്ലലോ.. എന്റെ പപ്പാ എത്ര മാത്രം വിഷമിച്ചു എന്നറിയാമോ....പപ്പയോടു ഇല്ലാത്ത ഒരു സ്നേഹവും ആർക്കും എന്നോട് വേണ്ട.... "അവളുടെ ശബ്ദം ഉറച്ചതായിരുന്നു..

"മോളെ......... "

"വേണ്ട.. അപ്പച്ചാ...... എന്നെ വെറുത വിട്ടേക്ക്.... പ്ലീസ്... "

"മ്മ്... നീ എന്നെ അപ്പച്ചാ എന്ന് ഒന്ന് വിളിച്ചല്ലോ... അത് മതി... അത് മാത്രം... "അയാൾ അവളെ നോക്കി മന്ദഹസിച്ചു...

പക്ഷെ അതിന് മറുപടി ആയി അവൾ ഒന്നും പറഞ്ഞില്ല..

അവർ കുറച്ചു സമയം കൂടി അവളോട്‌ സംസാരിച്ചു...

പക്ഷെ അവൾ ഒരു തരത്തിലും അവരോട് അടുക്കാൻ തയ്യാറായില്ല..

അവർ ഉദ്ദേശിച്ചതിലും ഒരുപാട് അകലെ ആണ് അവളുടെ മനസ് എന്ന് അവർക്ക് തോന്നി..

അപ്പോളേക്കും മാത്തച്ചൻ അവിടേക്ക് വന്നു.. പിന്നാലെ ബാക്കി ഉള്ളവരും....

"മോളെ...... "മാത്തച്ചൻ അവളെ വിളിച്ചു..

"നിന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ നീ അനുഭവിച്ചു.. ഒക്കെ ശരിയാണ്... പക്ഷെ മോളെ..... നീ.... ഇത് നിന്റെ ഗ്രാൻഡ് പേരെന്റ്സ് ആണ്... അവരോട് നീ ക്ഷമിക്ക് മോളെ.. "

"പപ്പാ... എനിക്ക് ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല പപ്പാ.... സ്വർഗത്തിൽ ഇരിക്കുന്ന എന്റെ പപ്പാ ഇതെല്ലാം കാണുന്നുണ്ട്.. ആ പപ്പയുടെ ആത്മാവ്  വിഷമിക്കും "

" ഇല്ല മോളെ.. ഒക്കെ നിന്റെ വെറും l തോന്നൽ ആണ്.... അന്ന് അങ്ങനെ സംഭവിച്ചതിൽ ഒരുപാട് പാശ്ചാപ്പിച്ചതാണ് ഇവർ രണ്ടാളും .. അതിനു വേണ്ടി മോളെ കാണാൻ വന്നത് ആണ്... നീ അപ്പോൾ ഇങ്ങനെ പെരുമാറിയാൽ അവർക്ക് രണ്ടാൾക്കും വിഷമം ആകില്ലേ... "

നന്ദു ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുക ആണ്.

"മോളെ.... വളർത്തി വലുതാക്കിയ സ്വന്തം മകൻ തന്നിഷ്ടത്തിനു ഇറങ്ങി പോകുമ്പോൾ ചെയുന്നത് മാത്രമേ ഇവരും ചെയ്തോള്ളൂ... അങ്ങനെ കണ്ടാൽ പോരെ "

മാത്തച്ചൻ പ്രതീക്ഷയോടെ അവളെ നോക്കി.

അങ്ങനെ അല്ല പപ്പാ... തെറ്റ് ആർക്കും സംഭവിക്കും... അതിന് ഇവർക്കും മാപ്പ് കൊടുക്കാമായിരുന്നു, അതിനു പകരം എന്റെ പപ്പയെ ആട്ടി ഓടിച്ചു. ഒരു വട്ടം അല്ല പല വട്ടം.. എന്റെ അമ്മ മരിക്കും വരെ പറഞ്ഞു, എന്റെ പപ്പാടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞങ്ങൾ മൂവരും ഒരുമിച്ചു കുറവിലങ്ങാട് വരണം എന്ന് ഉള്ളത്... അത് ഈശ്വരൻ സാധിപ്പിച്ചില്ല... ഇവർ കാരണം... അങ്ങനെ ഉള്ള ഇവരെ എനിക്ക് വേണ്ട.... "

എല്ലാവരും മാറിമാറി അവളോട് സംസാരിക്കാൻ തുടങ്ങി..

അപ്പോളേക്കും അവൾ ആ മുറി വിട്ടു ഇറങ്ങി കഴിഞ്ഞു..

"സാരമില്ല.... ഞങ്ങൾ ചെയ്ത തെറ്റിന്റെ ഫലം ആണ് ഇതെല്ലാം...ഒക്കെ അന്നേരത്തെ ഓരോരോ തോന്നലുകൾ... ഇനി പറഞ്ഞിട്ട് എന്താ.... "ഏലിയാമ്മ പറഞ്ഞു..

'ഹേയ്.. അങ്ങനെ ഒന്നും വിഷമിക്കണ്ട... എല്ലാം റെഡി ആക്കി എടുക്കാം... ഞാൻ വാക്ക് തരുന്നു.. "വരുൺ അവർക്ക് ആത്മവിശ്വാസം ഏകി..

"മോനെ...... അവളുടെ മനസ് മാറുമെങ്കിൽ നീ അവളെയും കൂട്ടി ഞങളുടെ വീട്ടിൽ വരണം...
കാറിൽ കയറിയപ്പോൾ അപ്പച്ചൻ പറഞ്ഞു..

"എല്ലാം ശരിയാകും.... നിങ്ങൾ വിഷമിക്കേണ്ട....എത്രയും പെട്ടന്ന് ഞങ്ങൾ അവിടേക്ക് വരും . "

മാത്തച്ചൻ അവരെ സന്തോഷത്തോടെ യാത്ര ആക്കി..

"ആ കുട്ടി ഒരു തരത്തിലും അക്‌സെപ്റ്റ് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല... ആൻസി ഉള്ളിലെ അങ്കലാപ്പ് മറച്ചു വെച്ചില്ല..

"ഇല്ല മമ്മി... അവളെ നമ്മൾക്ക് എല്ലാവർക്കും പറഞ്ഞു മനസിലാക്കി കൊടുക്കാം... അത് കഴിഞ്ഞു മതി ബാക്കി.. "

"എന്നാലും വരുൺ കുട്ടാ... നമ്മൾ ഒരുപാട് നിർബന്ധിക്കുന്നത് ശരിയല്ല കെട്ടോ.. "

"അങ്ങനെ അല്ല അമ്മമ്മച്ചി... ഞാൻ അവളോട് കുറച്ചു കൂടി കാര്യം ആയിട്ട് പറയാം... എന്നിട്ട് നോക്കാം... "

"എടാ... ആ കൊച്ചേ.. വിശേഷം ആയിട്ട് ഇരിക്കുന്നത് ആണ് കെട്ടോ... നീ വെറുതെ ഓരോ പ്രശ്നം ഉണ്ടക്കരുത്.... പറഞ്ഞേക്കാം... "

"അഹ് അത് നേരാണ്.... നീ ധൃതി കൂട്ടണ്ട... അവൾക്ക് അവളുടെ ഇഷ്ടം പോലെ ചെയാം... നീ നിർബന്ധിക്കാൻ പോകണ്ട കെട്ടോ... "

"എന്റെ മമ്മി നിർബന്ധിക്കുന്നില്ല... ഞാനവളോട് കുറച്ചുകൂടി കാര്യങ്ങൾ സംസാരിക്കും, അവൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം അവളെയും കൂട്ടി നമ്മൾക്ക് കുറവിലങ്ങാട് വരെ പോകാം"

" എന്റെ മാത്തച്ചാ  ആ കുട്ടിക്ക് അവരോട് ഒട്ടും താല്പര്യമില്ല, അതാണ് അവൾ ഒരുതരത്തിലും അവരോട് അടുക്കാഞത്.... ഇനി ഇവൻ മര്യാദയ്ക്ക് ഇരുന്നാൽ പോരെ, വെറുതെ കൊച്ചിനെ വിഷമിപ്പിക്കാൻ ആയിട്ട്"

" അമ്മച്ചി.... അവരെ കെട്ടിയോനും കെട്ടിയോളും അല്ലേ,,, അവന്റെ ഇഷ്ടംപോലെ എന്താന്ന് വെച്ചാൽ ചെയ്യട്ടെ,,,, "

" നിന്നോട് ഒന്നും പറഞ്ഞാൽ മനസ്സിലാക്കുകയില്ല ഞാൻ പോവുക..." അമ്മച്ചി ദേഷ്യപ്പെട്ടു കൊണ്ട് അവിടെ നിന്നും പോയി

"അമ്മച്ചി പറഞ്ഞതിലും കാര്യം ഉണ്ട്‌.. നീ വെറുതെ സീൻ ആക്കണ്ട കെട്ടോ മോനെ.. "

"എന്റെ പപ്പാ... ഇതെന്നാ നിങ്ങൾ എല്ലാവരും കൂടി ബഹളം... എനിക്ക് അറിയാം അവളോട്‌ കാര്യങ്ങൾ ഒക്കെ പറയാൻ.... "
."

"മ്മ്... നിനക്ക് പണ്ടേ കാര്യങ്ങൾ ഒക്കെ പറയാൻ അറിയാമല്ലോ..
മിടുക്കൻ ആണ് നിയ്... "

"അഹ് ഇനി മമ്മി കൂടി തുടങ്ങിക്കോ... "അത് പറഞ്ഞു കൊണ്ട് അവൻ റൂമിൽ പൊയ്‌....

നന്ദു ജനലരികിൽ നിൽക്കുക ആണ്..

പുറത്തു നിന്ന് ഉള്ള കാറ്റിൽ മുടി എല്ലാം പാറിപ്പറക്കുന്ന...

മനസ് വേറെ എവിടെയോ അലയുക ആണെന്ന് ഒറ്റ നോട്ടത്തിൽ അവനു ബോധ്യം ആയി...

ഇടയ്ക്ക് ഒക്കെ മിഴിനീർ ഒപ്പുന്നുണ്ട്...

കുറച്ചു സമയം അവൻ അവളെ നോക്കി നിന്ന്..

അതിന് ശേഷം റൂമിൽ കയറി വാതിൽ അടച്ചു ബോൾട്ടിട്ടു..

ശബ്ദം കേട്ടതും അവൾ പിന്തിരിഞ്ഞു..

"എന്താ ണ് മാഡം ഇത്രയും വലിയ ഒരു ആലോചന.... "

"ഹേയ് ഒന്നും ഇല്ല അച്ചായാ... ഞാൻ വെറുത... "

"എന്നോട് കളവ് പറയേണ്ട മുത്തേ... നിന്റെ വിഷമം എനിക്ക് മുഖം കാണുന്പോൾ മനസിലാകും... "അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

"എനിക്കോ.. എന്ത് വിഷമം
...ജീവിതം മുഴുവൻ വിഷമം ആയിരുന്നു എനിക്ക്... ഇനി പ്രേത്യേകിച്ചു എന്തോ വിഷമം.... "

അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു..

തുടരും..
.(ഹായ്.... എല്ലാരും കാത്തിരുന്നു മുഷിഞ്ഞു  അല്ലെ... സോറി to... മനഃപൂർവം അല്ല... ഓരോ സാഹചര്യം... "

Ullas OS

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top