ഇന്ദ്രനീലം 20

Valappottukal




"ഞാൻ  മേലേവീട്ടിൽ മഹേശ്വരൻ നമ്പ്യാർ
ഉമാ മഹേശ്വരിയുടെ അച്ഛൻ ..... ... ഇത് അവളുടെ അമ്മാവൻ വാമദേവൻ... ... ഹരിയോട്‌ നേരിട്ട് ചിലത് സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്..."

"മുഖവുര ഇല്ലാതെ പറയാം... എന്റെ മകൾ പറഞ്ഞു ഹരിയെ അല്ലാതെ അവള് വേറെയാരെയും  വിവാഹം കഴിക്കില്ല എന്ന്...  ഞാൻ അവളുടെ കല്ല്യാണം നിശ്ചയിച്ച് ഉറപ്പിച്ചതാണ്... അതുകൊണ്ട് ഹരി അവളെ പറഞ്ഞു മനസിലാക്കി കൊടുക്കണം... "

"കുട്ടികൾക്ക് അങ്ങനെ  ഒരിഷ്ടം ഉണ്ടെങ്കിൽ അത് നടത്തി കൊടുക്കുന്നത് അല്ലേ മഹേശ്വരൻ നല്ലത്....അവർ മുതിർന്ന കുട്ടികൾ അല്ലേ.. അവർക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ടാ വില്ലെ.... ജീവിതം അവരുടെതാണ്..  നമ്മൾ നമ്മുടെ ഇഷ്ടത്തിന് അവരുടെ വിവാഹം നടത്തിയാൽ സന്തോഷമായി അവർ ജീവിക്കും എന്ന് നമ്മൾക്ക് ഉറപ്പില്ലാലോ മഹേശ്വരൻ... അരവിന്ദൻ  മാഷ് പറഞ്ഞു..

"അത് പറ്റില്ല Mr. അരവിന്ദൻ ... എന്റെ ഫ്രണ്ടിന്റെ മകനുമായി ഞാൻ അവളുടെ കല്ല്യാണം നേരത്തെ തന്നെ പറഞ്ഞുവച്ചതാ.. ഇങ്ങനെ ഒരുദ്ദേശം മനസ്സിൽ വെച്ചാണ് അവളിങ്ങോട്ട് വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ  ഞാൻ ഒരിക്കലും അവളെ ഇങ്ങോട്ട് വിടില്ലായിരുന്നൂ..."

"ഞാൻ മഹേശ്വരനൊട് ചോദിക്കുകയാണ് അവളെ  എന്റെ മകന് വിവാഹം ചെയ്തു തന്നൂടെ... എന്റെ മകൻ  അവളെ  പോന്നുപോലെ  നോക്കും..  ഞങ്ങൾക്ക്  ആ കുട്ടി ഒരിക്കലും മരുമകൾ ആയിരിക്കില്ല... മകൾ തന്നെ ആയിരിക്കും...  എന്റെ മോന്റെ ഇഷ്ടത്തിന് അപ്പുറം ഞങ്ങൾക്ക് ഒന്നുമില്ല...   "....

അത് ശരിയാവില്ല Mr. അരവിന്ദൻ.. ഞാൻ വാക്ക് കൊടുത്തുപോയി.. ഇനി എനിക്കതിൽ നിന്ന് പിന്മാറാൻ കഴിയില്ല... നിങ്ങൾ ഒരു അധ്യാപകൻ അല്ലെ.. കാര്യങ്ങൾ പറഞാൽ നിങ്ങൾക്ക് അത് മനസ്സിലാകും എന്ന് കരുതിയാണ് ഞാൻ നേരെ ഇങ്ങോട്ട് വന്നത്... നിങ്ങൾ മകനെ കാര്യം പറഞ്ഞു മനസ്സിലാക്കുക... അവൻ വിദ്യാഭ്യാസം ഉള്ളവനല്ലെ... കാര്യം.പറഞാൽ മനസ്സിലാകും... വേറൊരു നല്ല പെൺകുട്ടിയെ കണ്ടെത്തുന്നത് ആയിരിക്കും നിങ്ങൾക്ക് നല്ലതും..

ഹരി ഒന്നും മിണ്ടാതെ കുനിഞ്ഞിരിക്കുകയാണ്... അവന്റെ കണ്ണുകൾ തുളുമ്പി നിന്നു... അത് മറ്റുള്ളവർ കാണാതിരിക്കാൻ ആയി അവൻ പെട്ടെന്ന് തിരിഞ്ഞു മുകളിലേക്ക് നടന്നു..

ഒരു നിമിഷത്തേക്ക് ആർക്കുമ്മൊന്നും മിണ്ടാൻ കഴിഞ്ഞില്ല... എല്ലാവര്‍ക്കും നിർന്നിമേഷരായി നോക്കി നിൽക്കാൻ  മാത്രമേ കഴിഞ്ഞുള്ളൂ..

"എന്തായാലും മഹേശ്വരൻ ചായ കുടിക്കൂ.. നമുക്ക് സംസാരിക്കാം.. "

പെട്ടെന്ന് മഹേശ്വരൻ നമ്പ്യാർ ചാടിയെണീറ്റു കൊണ്ട്. ..

"ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... ഇനി സംസാരിക്കാൻ ഒന്നുമില്ല... എനിക്കൊരിക്കലും കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ല... എന്റെ വാക്ക് പാലിക്കാൻ ആയി ഞാൻ എന്തും ചെയ്യും...ഒരിക്കലും ഇൗ ബന്ധം നടക്കില്ല.... നടത്താൻ ഞാൻ സമ്മതിക്കില്ല...  അത് മകനോട് പറഞ്ഞു കൊടൂത്തേക്ക്‌... നിങ്ങൾക്ക് ഒരു മകണല്ലെ ഉള്ളൂ.. അവൻ ജീവനോടെ ഇരിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടാവുമല്ലോ അല്ലേ.. 

ഇത് കേട്ട വിഷ്ണു പെട്ടെന്ന് ചാടിയെണീറ്റു മഹേശ്വരൻന്റെ നേരെ പാഞ്ഞു..

"വിഷ്ണു....."  അവന്റെ നീക്കം ശ്രദ്ധിച്ച അരവിന്ദൻ മാഷ് ഒരു താക്കീത് എന്നവണ്ണം വിഷ്ണുവിനെ വിളിച്ചു... വീണ അവനെ പിടിച്ച് നിർത്തി.. അവൻ തന്റെ കൈകൾ ഞെരിച്ചു തന്റെ ദേഷ്യം മുഴുവൻ തീർത്തു..

ചാടിത്തുള്ളി  മഹേശ്വരൻ പെട്ടെന്ന്  പുറത്തേക്ക് ഇറങ്ങി കാറിനടുത്തേക്ക്‌ നടന്നു....  എല്ലാവരെയും നനഞ്ഞ കണ്ണുകളോടെ ഒന്നു നോക്കിയിട്ട് ദേവനും പുറത്തേക്ക് ഇറങ്ങി...

എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും  ഒരു നിമിഷം  അവിടെ തറഞ്ഞിരുന്നു പോയി... വീണ ഓടി ഏട്ടന്റെ മുറിയിലെത്തി.. അവൻ കട്ടിലിൽ ഇരുന്നു  മേശയിലേക്ക് തലവെച്ച് ഇരിക്കുകയാണ്...

"ഏട്ടാ.....ഏട്ടാ....." എന്ന് വിളിച്ചുകൊണ്ട് അവൾ അവന്റെ മുഖം പിടിച്ചുയർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.....  ആ മുഖം കണ്ട അവളുടെ കണ്ണുകൾ  നിറഞ്ഞു.. പിന്നേ പെട്ടെന്ന് തന്നെ  കണ്ണുകൾ അമർത്തി തുടച്ചിട്ട് അവനെ നോക്കി..

"അയ്യേ ഏട്ടൻ കരയുന്നോ..
 കൊച്ചുകുട്ടികളെ പോലെ...  വല്ല്യ ഡോക്ടർ ആണ് പോലും... മോശം" അവൾ അവനെ കളിയാക്കാൻ തുടങ്ങി...

"Oh ഇവിടെ ഏട്ടനും അനിയത്തിയും കൂടി കെട്ടിപ്പിടിച്ചു ഇരുന്നു കരയുകയാണോ.... കൊള്ളാലോ...  ഹരിയേട്ടാ നമുക്ക് ഉമാ മഹെശ്വരിയെ അങ്ങ് പൊക്കിയാലോ..."  നിങ്ങൾ രണ്ടുപേരും പ്രായപൂർത്തി ആയവരാണ്.. നിയമത്തിന് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല... എല്ലാം കേട്ടുകൊണ്ട് മുറിയിലേക്ക്  വന്ന വിഷ്ണു അവന്റെ അടുത്തിരുന്നിട്ടു പറഞ്ഞു

"മ്മ്"... അത് നല്ല ഐഡിയ ആണ്...  ഒന്നും ഇല്ലേലും ഒരു ഐപിഎസ്  കാരൻ അല്ലേ പറയുന്നത്.... " വീണയും അതിനെ ശരിവെച്ചു..

"അതൊന്നും വേണ്ട... അത് ശരിയാവില്ല..  ഉമ്മയ്ക്ക് അതിഷ്ട്ടം ആകുമോന്ന് അറിയില്ല.. തന്നെയുമല്ല അച്ഛനും അമ്മയും അവർക്കും അത് അംഗീകരിക്കാൻ ആവുമെന്ന് തോന്നുന്നില്ല വിഷ്ണു... "

"മ്മ് "..അതൊക്കെ ശരിയാണ്... ഞങ്ങൾക്ക് നിങ്ങളുടെ രണ്ടുപേരുടെയും വിവാഹം ഇൗ നാട്ടുകാർ എല്ലാവരെയും വിളിച്ചു വളരെ ആഘോഷമായി നടത്തണം എന്നാണ് ആഗ്രഹം... പക്ഷേ എന്റെ മക്കളുടെ  സന്തോഷത്തേക്കാൾ  വലുതായി ഞങ്ങൾക്ക് ഒന്നുമില്ല അല്ലേ രാധേ...

എല്ലാം കേട്ടുകൊണ്ട് വാതിലിൽ നിൽക്കുകയായിരുന്ന അരവിന്ദൻ  അത് ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി.. പുറകെ രാധയും...

"അതേ..." രാധ വന്നു ഹരിയുടെ അടുത്തി രുന്നിട്ട്‌  അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു  നെറുകയിൽ ഉമ്മവെച്ചു..

"എന്റെ മോന്റെ ഇഷ്ടത്തിന് എതിരായി  ഞങ്ങൾക്ക് ഒന്നുമില്ല... അതുകൊണ്ട് മോൻ ഉമയുമായി സംസാരിക്ക്‌..  രാധ പറഞ്ഞു...

"ഞാൻ ഒന്നുകൂടി അവരുമായി സംസാരിക്കാം... ആ കുട്ടിയുടെ അമ്മാവൻ വളരെ നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു.. ഇവിടെ നിന്നിറങ്ങി പോകുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞിരുന്നു.. മഹേശ്വരൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്ന് മനസ്സിലായി... അവർ സമ്മതിച്ചില്ല എങ്കിൽ ബാക്കി നമുക്ക് നോക്കാം എന്താ.... നീ വിളിച്ചാൽ  ഇറങ്ങി വരാൻ ആ  കൂട്ടി തയ്യാറായാൽ എന്റെ മോൻ ധൈര്യമായി വിളിച്ചുകൊണ്ടു വാ...  എന്റെ മോന്റെ കൂടെ ഞങൾ എല്ലാവരും ഉണ്ട്... നമുക്ക് ക്ഷേത്രത്തിൽ വെച്ച് ഒരു താലി കെട്ട്  നടത്താം...പിന്നെ സൗകര്യം പോലെ നമുക്ക് എല്ലാവരെയും വിളിച്ച് ആഘോഷമാക്കാം എന്താ....അവനെ ചേർത്ത് പിടിച്ചു അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അരവിന്ദൻ പറഞ്ഞു....

"ഓ എന്റെ പുന്നാര അച്ഛൻ .... ഇങ്ങനെ വേണം അച്ഛൻമാരായാൽ.. "ഓടിച്ചെന്നു ഉമ്മകൊടുത്ത് കൊണ്ട് വീണ പറഞ്ഞു...

"ഡി .. ഡി.... എന്ന് പറഞ്ഞു നീ ആരെയും വിളിച്ചോണ്ട് വരണ്ട കേട്ടോ..." സമയം ആകുമ്പോൾ നല്ല ഒരു ചെക്കനെ കണ്ടെത്തി നിന്റെ കല്ല്യാണം നടത്തി തരും...വിഷ്ണുവിന്റെ പറച്ചിൽ അവിടെ ഒരു ചിരി പടർത്തി....

"ഒന്ന് പോയെ എന്റെ ഐപിഎസ് കാരാ....". ഞാൻ അങ്ങനെയൊന്നും പോവില്ല.... എല്ലാം എല്ലാവരുടെയും കൈയ്യിൽ നിന്ന് മെടിച്ചിട്ടെ ഇവിടുന്ന് ഞാൻ പോകൂ...

"ഒന്നു ചിരിച്ചെ എന്റെ ഹരിയേട്ടാ... ഞങ്ങൾ എല്ലാവരും കൂടെയില്ലെ..." വിഷ്ണുവിന്റെ പറച്ചിൽ കേട്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...

"അരവിന്ദേട്ടാ അയാളുടെ ഒരു സംസാരം കേട്ടിട്ട് എന്തെങ്കിലും  പ്രശ്നം ഉണ്ടാക്കുമോ അയാൾ... എനിക്കെന്തോ അയാളുടെ സംസാരം അത്ര പിടിച്ചിട്ടില്ല... കണ്ടിട്ട് അയാൾ അത്ര നല്ലവൻ ആണെന്ന് തോന്നുന്നില്ല.. ഒരു മുന വെച്ച സംസാരം ...

"വല്ല്യമ്മ പേടിക്കണ്ട... ഞാൻ ഇല്ലെ ഇവിടെ... " അയാളെ കുറിച്ച് ഞാൻ ഒന്ന് അന്വേഷിക്കട്ടെ... ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം

"അപ്പോ മോനെ നീ ആ കുട്ടിയോട് സംസാരിക്കു.... എന്നിട്ട് ഒരു തീരുമാനം എടുക്കാം... "

മ്മ്...

എല്ലാവരും മുറിവിട്ട് പോയ ശേഷം അവൻ ഫോൺ എടുത്തു...

💫💫💫💫💫💫💫💫💫💫

ഇന്ന് കോളേജിൽ പോകണ്ട... വീണ മുറിയിലെത്തി ... മുറി എല്ലാം അലങ്കോലമായി കിടക്കുന്നു.. മുറിയെല്ലാം അടുക്കി എല്ലാം ഒന്ന് നേരെയാക്കി വന്നപ്പോഴേക്കും ഉച്ചയായി... ഭക്ഷണം ഓക്കേ കഴിഞ്ഞ്  അവളൊരു ബുക്കുമെടുത് ബാൽക്കണിയിലേക്ക് ഇറങ്ങി അവിടെയിരുന്നു....

അപ്പോഴാണ് ഗൗതമിന്റെ കാൾ വന്നത്...  അവൾ വേഗം തന്നെ ഫോൺ എടുത്തു ചേവിയോടു ചേർത്തു.....

"ഹലോ... ഗൗതം.."

"വീണേ ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഫ്രണ്ടിനെ ക്കുറിച്ച്... അവനിപ്പോൾ എന്നെ വിളിച്ചിരുന്നു.. ഗാഥയുടെ പേരന്റ്സ്  എവിടെയുണ്ടെന്ന് അവൻ പറഞ്ഞു.. രഹസ്യമായിട്ടുള്ള അന്വേഷണത്തിൽ കണ്ടെത്തിയതാണ്.. "

അവൾ മറുപുറത്ത് നിന്നു വന്ന വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് ചാടിയെണീറ്റു...

"ആണോ ".....എവിടെയാ ഗൗതം?

"അത് അവരിപ്പോൾ ഇടുക്കിയിലെ വണ്ടന്മെട്ടിൽ ഉണ്ടെന്നാണ് അരിഞ്ഞത്.. "

"ശരി ഗൗതം  ഞാൻ പിന്നെ വിളിക്കാം.... ഇതൊന്നു വിഷ്ണുവേട്ടനോട് പറയട്ടെ.. ബാക്കി വിഷ്ണുവേട്ടൻ ചെയ്യും.. "

"ഓകെ ബൈ..."

അവൾ വിഷ്ണുവിന്റെ മുറിയിലേക്ക്  ചെന്നു..

"വിഷ്ണുവേട്ടാ.... "

"മ്മ്... എന്താടീ

"ഗാഥയുടെ പാരൻറ്‌സ് ഇടുക്കിയിലെ വണ്ടന്മെട്ടിൽ ഉണ്ടെന്ന് അറിഞ്ഞു... "

"ആണോ....."അവൻ ചാടിയെണീറ്റു കൊണ്ട് ചോദിച്ചു...

"എവിടെ... എങ്ങനെ അറിഞ്ഞു നീ.... "

"ഇപ്പൊൾ ഗൗതം വിളിച്ചിരുന്നു... ഡൽഹിയിൽ ഉള്ള സുഹൃത്ത് വഴി കിട്ടിയ വിവരം ആണ്..."

"ഓകെ ഞാൻ ഇപ്പൊൾ തന്നെ അവിടെ സേർച്ച് ചെയ്യാൻ പറയാം... അവരെ കിട്ടിയാൽ ഗാഥയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാവും....നീ അവരുടെ ഒരു ഫോട്ടോ ഉണ്ടെങ്കിൽ എനിക്ക് തരു..."

"മ്മ്"... അവൾ ഓടിപ്പോയി ആൽബത്തിൽ നിന്ന് അവർ മൂന്നുപേരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ എടുത്തു വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു....

അപ്പൊൾ  തന്നെ അവൻ ഫോട്ടോ ഫോർവേർഡ് ചെയ്തിട്ട് അവരെ അന്വേഷിക്കാൻ ഉള്ള ഏർപ്പാട് ചെയ്തു...

അവൾ  താഴേക്കിറങ്ങി.... ഹരിയേട്ടൻ ഹോസ്പിറ്റലിലേക്ക് പോയിരിക്കുന്നു.... അടുക്കളയിലേക്ക് ചെന്നു...

അമ്മേ അമ്മേ ....

എന്താ മോളെ വേണ്ടത്.... അമ്മ പറമ്പിൽ ഉണ്ട് പച്ചക്കറി എടുക്കാൻ പോയിരിക്കുന്നു... ജാനകിയെട്ടത്തി പറഞ്ഞു...

അവൾ മുറ്റത്തേക്കിറങ്ങി... അച്ഛനും അമ്മയും കൂടി   പച്ചക്കറി തോട്ടത്തിൽ നിൽക്കുന്നു.. ഒരു തക്കാളി പൊട്ടിച്ചെടുത്ത് കടിച്ചുകൊണ്ട് അവളവിടെ ഇരുന്നു...

"എന്താ എന്ത് പറ്റി  മുഖത്തൊരു വാട്ടം എന്റെ കാന്താരിക്ക് " അരവിന്ദൻ അവളോട് ചോദിച്ചുകൊണ്ട് അടുത്തിരുന്നു

"എന്താ മോളെ....  "

"ഒന്നുമില്ല അച്ഛ..... ഹരിയെട്ടനു നല്ല സങ്കടായി...."

"അത് സാരമില്ല.മോളെ അവർ തമ്മിൽ സംസാരിച്ചു ശരി ആക്കട്ടെ...അല്ലാതെ നമുക്ക് ഇതിൽ ഒന്നും ചെയ്യാനില്ല.

മ്മ്.

അവരവിടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വിഷ്ണു അങ്ങോട്ട് വന്നു..

"വല്യച്ച ഇന്ന് ഞാൻ കുറച്ചു  താമസിക്കും വരാൻ...  "വിഷ്ണു  പറഞ്ഞു...

"എന്താ മോനെ"

"അത് അത്യാവശ്യം ആയി കോട്ടയം വരെ പോകാൻ ഉണ്ട്... രാത്രി ഇരൂട്ടും..."

കേസിന്റെ എന്തെങ്കിലും തുമ്പു കിട്ടിയോ വിഷ്ണു??

അതേ കുറച്ചു തെളിവുകൾ കൂടി ലഭിച്ചിട്ടുണ്ട്.. ഇനിയും കുറച്ച് ആൾക്കാർ വിലസി നടക്കുന്നുണ്ട്.. കുറച്ചു  കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തണം..  പിന്നെ ചില സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട് വല്ല്യച്ചാ...

"ശരി മോനെ നീ പോയിട്ട് വാ..."

"ടീ പോയിട്ട് വരാം..."

"ശരി ഏട്ടാ..."

അച്ഛാ ഒരു കാര്യം ഉണ്ട്.. ഗൗതം എന്നെ ഇപ്പൊൾ വിളിച്ചു ഒരു കാര്യം പറഞ്ഞു..

"എന്താ മോളെ...."

"അത് ഗാഥയുടെ അമ്മയും അച്ഛനും ഇടുക്കിയിലെ വണ്ടൻമെട്ടിൽ ഉണ്ടെന്ന്.."

"അത് നീ വിഷ്ണുവിനോട് പറഞ്ഞോ മോളെ"...

"ഞാൻ പറഞ്ഞു.. അവരുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്...."

"എന്നാലും അവർക്ക് ഇത് എന്ത് പറ്റിയതായിരിക്കും??? ഇങ്ങോട്ട് വരാതെ അവിടെ ഒക്കെ പോയി  താമസിക്കുന്നത് എന്തായിരിക്കും... " രാധ വിഷമത്തോടെ പറഞ്ഞു..

"അങ്കിളിനെയും ആന്റിയെയം കണ്ടു കിട്ടിയിരുന്നെങ്കിൽ എല്ലാം നമുക്ക് അറിയാൻ പറ്റിയെനെ...  ഗാഥയുടെ
കാര്യങ്ങൾ ഓർക്കുമ്പോൾ  മനസ്സിന്  ഒരു വല്ലാത്ത നീറ്റൽ ആണ്..."

"മോളതൊന്നും ഓർക്കണ്ട... വിഷ്ണു നോക്കിക്കോളും അത്.. എല്ലാം ശരിയാകും.."

കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നിട്ട് അവള് റൂമിലേക്ക് കയറി.. ഒരു ബുക്കും എടുത്തു  ബാൽക്കണിയിലേക്ക് ഇറങ്ങി... അവിടെയിരുന്ന് വായന തുടങ്ങി...

💫💫💫💫💫💫💫💫💫💫

വിഷ്ണു നേരെ ഓഫീസിൽ എത്തി....

"അനിൽ അവനേ ഇങ്ങു കൊണ്ട് വാ..."

അനിൽ വേഗം തന്നെ സെൽ തുറന്നു  അവനെ  കൊണ്ട് വന്നു...

"പറയുന്നുണ്ടോ നീ...... നിനക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്യുന്ന ആളിന്റെ പേരെന്താണ്?..  എവിടെയാണു നിങ്ങളുടെ താവളം? .. എവിടെയൊക്കെയാണ് നിങ്ങളിത് സപ്ലൈ ചെയ്യുന്നത്.....മര്യാദയുടെ ഭാഷയിലാണ് നിന്നോട് ചോദിക്കുന്നത്..ഞാൻ ചോദിക്കുന്നതിനു വ്യക്തമായ ഉത്തരം തന്നാൽ നിനക്ക് നല്ലത്...

"ഇല്ല എനിക്കൊന്നും  അറിയില്ല സർ....."ഞാൻ അന്ന് പറഞ്ഞതൊക്കെ സത്യം തന്നെയാണ് സർ..

"മര്യാദക്ക് നീ പറയുന്നുണ്ടോ അതോ ഞാൻ പറയിപ്പിക്കണോ....നീ  വിശദമായി എല്ലാം പറഞ്ഞാൽ നിനക്ക് ജീവനോടെ രക്ഷപ്പെടാം.... ഇടിവളയിൽ തെരുപ്പിടിച്ചുകൊണ്ട് വിഷ്ണു അവന്റെ അടുക്കലേക്ക് ചെന്നു..."

'സർ എനിക്കറിയില്ല അത് ആരാണെന്ന്.. ഞങ്ങൾക്ക് സാധനങ്ങൾ കൊണ്ട് വന്നു തരാൻ ഏജന്റുമാർ ഉണ്ട്...അത് ഞങൾ കോളജിലും സ്കൂളുകളിലും ഒക്കെ കുട്ടികൾക്ക് ആദ്യം വെറുതെ കൊടുക്കും... പിന്നെ അവർ അതിന് adict ആയിക്കഴിയുമ്പോൾ അവരെ പ്രയോജനപ്പെടുത്തി മറ്റുള്ളവരിലേക്ക് എത്തിക്കും..... അല്ലാതെ ഇതിന്റെ മുകളിൽ ആരാന്നോ അല്ലേൽ പേരെന്തന്നോ ഒന്നും ഞങ്ങൾക്ക് അറിയില്ല.....ഞങ്ങൾക്ക് കിട്ടുന്നത് ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം മാത്രം.. അല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ല സർ...

"നീ പറഞ്ഞതെല്ലാം ഞാൻ വിശ്വസിച്ചു എന്ന് നീ കരുതണ്ടാ... തൽക്കാലം ഇങ്ങനെ തന്നെ ഇരിക്കട്ടെ.....ഇതിൽ എന്തെങ്കിലും കള്ളം എന്ന് തെളിഞ്ഞാൽ പിന്നെ നീ കാണുന്നത് ഇൗ വിഷ്ണു നാരായണനെ ആയിരിക്കില്ല..."

"അനിൽ ഇവനെ കൊണ്ടുപോയി അതിനകത്ത് ഇട്... ഇവന് ഒന്നുമറിയാൻ വഴിയില്ല..  ഇവൻ അകത്തു കിടക്കട്ടെ.....നമുക്ക്  വേണ്ടത് നമ്മുടെ കയ്യിൽ കിട്ടും താമസിയാതെ തന്നെ..."

"ശരി സർ...."

"അനിൽ വണ്ടിയെടുക്ക്.. നമുക്ക് ഒന്ന് കോട്ടയം വരെ പോകണം.. "

"ശരി സർ..."

"വണ്ടൻ മേട്ടിലെ സ്റ്റേഷനിൽ നിന്ന് ഫോൺ വല്ലതും വന്നോ..."

"മ്മ്.... വന്നു സർ...  അങ്ങനെ ഒരു ഫാമിലിയെ അവിടെയെങ്ങും ആരും കണ്ടതായി പറയുന്നില്ല എന്ന് അവിടുത്തെ  S I വിളിച്ചു പറഞ്ഞിരുന്നു " അന്വേഷണം തുടരുന്നുണ്ട്... എന്തെങ്കിലും വിവരം ഉടനെ കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം സർ...

"മ്മ്..."

"എന്നാൽ പോകാം..... "

കോട്ടയത്ത് എത്തി കാര്യങ്ങളൊക്കെ  തീർത്ത ശേഷം രാത്രി  ഒരുപാട് താമസിച്ചാണ് വിഷ്ണു തിരിച്ചു സ്റ്റേഷനിൽ എത്തിയത്... 

"എന്നാ ഞാൻ ഇറങ്ങട്ടെ അനിൽ.
അവനെ  പ്രത്യേകം ശ്രദിച്ചേക്കണം കേട്ടോ.."

"ഓകെ സർ...."

അവൻ ജീപ്പുമെടുത്ത് വീട്ടിലേക്ക് തിരിച്ചു... നല്ല ഉറക്കം വരുന്നു... കണ്ണുകൾ അടഞ്ഞുപോകുന്നൂ... വിശക്കുകയും ചെയ്യുന്നുണ്ട്.... എന്തെങ്കിലും ഒന്ന് കഴിച്ചു എവിടെങ്കിലും ഒന്നു കിടന്നാൽ മതിയായിരുന്നു..... നല്ല ക്ഷീണം തോന്നുന്നു...

പെട്ടെന്നാണ് എന്തോ ഒന്ന് അവന്റെ ജീപ്പിന്റെ  മുന്നിലേക്ക് തെറിച്ചു  വീണത്... പെട്ടെന്ന് വണ്ടി വെട്ടിത്തിരിച്ച് ബ്രേക്ക് പിടിച്ചു  നേരെ ചെന്ന് മതിലിൽ ഇടിച്ചു നിന്നു... നെറ്റി പോയി  സ്റ്റിയറിങ്ങിൽ ഇടിച്ചു ...തല നന്നായി വേദനിക്കുന്നു.. അവൻ നെറ്റി തടവി നോക്കി... ചോര വരുന്നു...കർചീഫ് എടുത്തു നെറ്റിയിൽ വട്ടത്തിൽ കെട്ടിവച്ചു ....എന്നിട്ട് പുറത്തിറങ്ങി  അവൻ ഓടി വന്നു നോക്കുമ്പോൾ റോഡിൽ   ആരോ കമഴ്ന്നു കിടക്കുന്നുണ്ട്..... അടുത്ത് ചെന്ന് ആളിനെ മലർത്തിക്കിടത്തി മുഖത്തേക്ക്  മൊബൈൽ ടോർച്ച് അടിച്ചു നോക്കി... ആ മുഖം കണ്ട് ഒരു നിമിഷം അവൻ ഞെട്ടി... വിശ്വാസം വരാതെ വീണ്ടും  വീണ്ടും അവൻ ആ മുഖത്തേക്ക്  ടോർച്ച് തെളിച്ചു നോക്കി........

"ഇത്.....?????

തുടരും......

വായിച്ച് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും കമന്റും തരാൻ മറക്കല്ലേ...

Shenka....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top