അച്ഛെടെ പൊന്നൂട്ടിക്ക് ഇനിയെന്താ വേണ്ടേ....??? മുട്ടിലിരുന്ന് മാളൂട്ടിയെ അടുത്തേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് ചോദിച്ചു..... പറയണോ വേണ്ടയോ എന്ന സംശയത്തിൽ അവള് ദച്ചുവിന്റെ മുഖത്തേക്ക് നോക്കി..... കണ്ണുരുട്ടി പേടിപ്പിച്ച് ദച്ചു വേണ്ടാന്ന് കാണിച്ചു..... സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം താഴ്ന്നുപോയി....
പറ ന്താ വേണ്ടത്....??? അപ്പു താഴ്ന്ന മുഖത്തെ പിടിച്ചുയർത്തി....
പുതിയെ ഉടുപ്പ് വേണോ...???
"""ഹാ ഐ ക്രീമും....""" മാളൂട്ടി ആവേശത്തിൽ പറഞ്ഞു..... അപ്പു അവളെ വാരിയെടുത്ത് കൊഞ്ചിച്ച് മുൻപോട്ട് നടന്നു...
എത്ര ഉടുപ്പ് വേണം അച്ഛെടെ പൊന്നുണ്ണിക്ക്...???
കയ്യിലുണ്ടായിരുന്ന പത്തുവിരലും ഉയർത്തിക്കാട്ടി..... ദച്ചു നോക്കി പേടിപ്പിച്ചപ്പോൾ ഓരോ വിരൽ വീതം ചുരുങ്ങി ചുരുങ്ങി ഒടുക്കം അത് അഞ്ചുവിരലിൽ എത്തി....വീണ്ടും കുറയ്ക്കാൻ ആ കുഞ്ഞുമനസ്സിന് സാധിചില്ല.... കുഞ്ഞുടുപ്പും, ട്രൗസറും ബനിയനും, കുട്ടി ജീൻസും, ബാബാ സ്യൂട്ടും തുടങ്ങി എന്തെല്ലാമൊക്കെയൊ പലവക വാങ്ങിക്കൊടുത്തു....
തനിക്ക് വേണോടോ...???
"മ്മ്മ്ഹ്.... മ്മ്മ്ഹ്... വേണ്ട..." ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് വേഗം തന്നെ മറുപടി പറഞ്ഞു
""എന്നാ വാ രണ്ട് സാരി സെലക്ട് ചെയ്ത് താ... അമ്മൂനാ...."" ഒരു മാമ്പഴ മഞ്ഞയും, കടും നീലയും സാരി നോക്കി എടുത്ത് കൊടുത്തു..... മംഗലത്ത് കൊണ്ടുവന്നിറക്കുമ്പോൾ മാളൂന് വലിയൊരു ഫാമിലി പാക്ക് ഐസ് ക്രീം കയ്യിലേക്ക് വച്ചുകൊടുത്തു..... പകരമായി അവളച്ഛയെ ഉമ്മകൾ കൊണ്ട് മൂടി.....
അപ്പുവേട്ടന്റെ കൂടെ വന്നിറങ്ങുന്നത് കണ്ടിട്ടാണോന്ന് അറിയില്ല അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കും ധനുവിനും എല്ലാം വല്ലാത്തൊരു സന്തോഷം.... ഒന്നും പറയാൻ നിന്നില്ല അകത്തോട്ട് കയറി.... മാളൂട്ടി വാങ്ങിയ ഉടുപ്പും ബാഗും വാട്ടർ ബോട്ടിലും എല്ലാം ഉള്ളിലോട്ടു കേറാൻ പോലും ക്ഷമയില്ലാതെ ഉമ്മറത്ത് വച്ചു തന്നെ കാണിച്ച് കൊടുക്കുന്നുണ്ട് എല്ലാർക്കും.... """പുത്യേതാ.... പുത്യേതാ.... പുത്യേതാ....""" ഒരു നൂറാവർത്തി അത് തന്നെ പറയുന്നുണ്ട് ആ കുരുന്ന്....
""ദച്ചൂ...."" മുറിയിൽ തനിച്ച് കിടക്കുമ്പോഴാണ് അച്ഛൻ തലോടി ഉണർത്തിയത്.... വേഗം എഴുന്നേറ്റിരുന്നു...
എന്തേ അച്ഛേ....???
""മാളൂട്ടിക്ക് ബാഗില്ലാത്തതൊന്നും ഈ വയസ്സൻ ശ്രദ്ധിച്ചില്ല മോളെ.... ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വാങ്ങികൊടുക്കുമായിരുന്നു എന്റെ കുട്ടിക്ക്...."" പറയുമ്പോ അദ്ദേഹത്തിന്റെ മുഖം കുനിഞ്ഞിരുന്നു....
ഇപ്പെന്തിനാ അച്ഛൻ ഇതൊക്കെ പറയണേ....??? മ്മ്മ്ഹ്ഹ്??
"""മാളൂട്ടി പറഞ്ഞു കുഞ്ഞിന്റെ ക്ലാസ്സിൽ അവൾക്ക് മാത്രമേ ബാഗ് ഇല്ലാതിരുന്നുള്ളൂന്ന്.... നാളെ പോയി പുതിയ ബാഗ് കാണിച്ച് കുളൂസാക്കി എല്ലാരേം കൊതിപ്പിക്കണമെന്ന്..... കേട്ടപ്പോ എന്തോ... പ്രായം ആയില്ലേ മോളെ ഇതിലൊന്നും ശ്രദ്ധിക്കാൻ അച്ഛനിപ്പോ പറ്റണില്ല നിനക്കൊന്ന് പറയാമായിരുന്നു.....""" ആ വയസ്സന്റെ ശബ്ദമൊന്നിടറി....
""സാരല്യ അച്ഛേ...."" ദച്ചു അച്ഛന്റെ നെഞ്ചിലേക്ക് ചാരി....
""സാവിത്രി ഇനി കുറച്ചൂസം ഇവിടെ നിൽക്കാണത്രെ മഹി പുറത്തെവിടെയോ പത്ത് പതിനഞ്ചു ദിവസത്തിന് പണിക്ക് പോവുവാണെന്ന്..... അച്ഛൻ എതിർത്തൊന്നും പറഞ്ഞില്ല..... അവളെന്തേലും പറഞ്ഞാലും അച്ഛന്റെ മോള് കരയാൻ നിൽക്കണ്ട വന്ന് പറഞ്ഞാമതി....""" പറയുന്നതിനൊപ്പം ശ്രീധരൻ അവളെ തലോടി....
""ന്നാ നീ കിടന്നോ... മാളൂട്ടി അവിടെ ഞങ്ങടെ റൂമിലുണ്ട് മീനാമ്മ എന്തൊക്കെയോ കഥയൊക്കെ പറഞ്ഞുകൊടുക്കുവാ അതോണ്ട് ഇന്നിനി ഇങ്ങോട്ട് പ്രതീക്ഷിക്കണ്ട... വാതിൽ അടച്ച് കൊളുത്തിട്ടേക്ക്.....""
"""മ്മ്മ്ഹ്ഹ്...."""
കണ്ണടച്ച് കിടന്നപ്പോൾ കൊഞ്ചിച്ചിരിക്കുന്ന മീനുട്ടിയും കുസൃതി കാട്ടി പ്രണയിക്കുന്ന വിച്ചുവും കണ്മുന്നിൽ നിറഞ്ഞു നിന്നു....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
കുളി കഴിഞ്ഞപാടെ ഒരു കുട്ടി ട്രൗസർ മാത്രം ഇട്ട് വല്യ സന്തോഷത്തിലാണ് മാളൂട്ടി.... പുതിയ ബാഗിൽ വാങ്ങിയ പുസ്തകങ്ങളും സ്ലേറ്റും ഒക്കെ അവള് തന്നെയാണ് എടുത്ത് വച്ചത്..... ബാഗ് അടച്ച് അതും തോളത്തിട്ട് റൂമിലൂടെ രാജാവിനെപ്പോലെ രണ്ട് റൗണ്ട് നടന്നു.... പുതിയ കുപ്പായം ഇടാൻ വിളിച്ചപ്പോ ബാഗ് ശ്രദ്ധയോടെ ഊരിവച്ച് ഓടിവന്ന് നിന്നു....
ഉടുപ്പിട്ട് കൊടുത്തപ്പോ ആ കുഞ്ഞുമുഖം ചുവന്നു തുടുത്തു.... രണ്ട് ഭാഗത്തായി കുഞ്ഞുമുടി കെട്ടികൊടുത്തു.... പിന്നെയും എന്തൊക്കെയോ കിട്ടാനുള്ള കൊതികൊണ്ട് ദച്ചുവിനെ തന്നെ നോക്കി നിന്നു..... കുഞ്ഞിക്കണ്ണും നെറ്റിയും തൊട്ട് കാണിച്ചു..... അവളെയും എടുത്തുകൊണ്ടു ധനുവിന്റെ മുറിയിലേക്ക് ചെന്നു.... കബോർഡ് തുറക്കാൻ നോക്കിയപ്പോ സാധിച്ചില്ല.... റൂം മുഴുവൻ പൊട്ടിനും കണ്മഷിക്കുമായി പരതി നടന്നു..... സങ്കടം കൊണ്ട് കുഞ്ഞിച്ചുണ്ട് പിളർന്നു... ദച്ചു തിരികെ അവരുടെ മുറിയിലേക്ക് പോയി.... ഒരുപാട് നോക്കിയപ്പോ കുങ്കുമചെപ്പ് കിട്ടി.... ഒരിറ്റുകണ്ണുനീർ അതിലേക്ക് പതിച്ചു...
""വാ അമ്മേടടുത്തേക്ക് ... പൊട്ട് തൊട്ട് തരാം..."" മാടി വിളിച്ചപ്പോൾ ഓടി വന്നു.. ചെറുവിരലിൽ ഇത്തിരി കുങ്കുമം എടുത്ത് കുഞ്ഞു നെറ്റിയിൽ ചെറിയ വട്ടത്തിൽ ഒരു പൊട്ട് വച്ചു കൊടുത്തു....
"""പൊട്ടും കണ്മഷിയും ഒക്കെ നമുക്ക് വാങ്ങിക്കാം ട്ടോ നാളെതൊട്ട് ചുന്ദരികുട്ടിയായിട്ട് പോവാം അംഗനവാടിയിൽ....""" അത് കേട്ടപ്പോൾ വാടിയ മുഖത്ത് ഇത്തിരി തിളക്കം വന്നു....
അന്ന് വല്യ സന്തോഷത്തിലാണ് അങ്കണവാടിയിലേക്ക് നടന്നത്..... എല്ലാർക്കും പുതിയ ബാഗ് കാണിച്ച് കൊടുത്ത് വല്യ സംഭവമായി നടന്നു.... അച്ഛൻ വാങ്ങിത്തന്നതാ അച്ഛൻ വാങ്ങിത്തന്നതാന്ന് റോഡിൽ കാണുന്നവരോട് വരെ ഗമയിൽ പറഞ്ഞു....
വൈകീട്ട് വിളിച്ചിട്ടു വരുമ്പോഴും പുതിയ ബാഗിന്റെയും ഉടുപ്പിന്റെയും കാര്യം മാത്രമേ മാളൂട്ടി പറഞ്ഞുള്ളു.....
അമ്മേ നല്ല ദസമുണ്ടല്ലേ പുത്യേ ബാഗ്...??
മ്മ്മ്ഹ്ഹ്... നല്ല രസണ്ട് ട്ടോ.... ഇന്ന് തടിയൻ ചിക്കൂട്ടൻ വന്നില്ലേ വാവേ അംഗനവാടിയിൽ....???
""വന്നല്ലോ മടിയനാ ചിക്കൂട്ടൻ.. വെറുതെ കരയാ.... എന്നിട്ട് ഉപ്പുമാവ് തിന്ന് ഉറങ്ങി ന്നിട്ടില്ലേ വീണ്ടും എണീറ്റ് കരഞ്ഞു.... മാളൂട്ടിക്ക് ചിരി വന്നോയി.... മാളൂട്ടിടെ ബാഗ് ചിക്കൂട്ടൻ മാത്രം കണ്ടില്ല...."" വീണ്ടും സംസാരം ബാഗിൽ അവസാനിച്ചു....
നടന്നുകൊണ്ടിരിക്കുമ്പോൾ മുന്നിൽ മാരുതി ആൾട്ടോ വന്ന് നിന്നു... അമ്മു നിർബന്ധിച്ച് അതിനകത്തേക്ക് കയറ്റി.... ഡ്രൈവിങ് സീറ്റിൽ അപ്പുവേട്ടനെ കണ്ടപ്പോ സീറ്റിനിടയിലൂടെ മാളൂട്ടി മുന്നിലേക്ക് കയറി.... പിന്നെ അച്ഛനെ സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയായിരുന്നു...
ഇടയ്ക്കിടയ്ക്ക് മിററിലൂടെ അപ്പുവിന്റെ നോട്ടം ദച്ചുവിലേക്ക് പാളി വീണു... അതറിഞ്ഞെന്നോണം അവള് പുറം കാഴ്ചകളിലേക്ക് കണ്ണുകൾ മാറ്റി....
""ഞങ്ങള് ചെക്കപ്പിന് പോയതാ.... ഏട്ടൻ ഹാഫ് ഡേയ് ലീവെടുത്തു.... എന്തായാലും ഇനി വീട്ടിൽ കയറി അമ്മയെക്കൂടി കണ്ടിട്ട് പോവാടി....""
""അത് വേണ്ട അമ്മൂ... വീട്ടിൽ ആരും ഇല്ലാ സാവിത്രിയപ്പ ഒറ്റയ്ക്കാ എല്ലാരും കുടുംബ ക്ഷേത്രത്തിൽ പോയേക്കുവാ വൈകിയാൽ അപ്പയ്ക്ക് പേടിയാകും....""
നീ പോയില്ലേ എന്നിട്ട്..??
""നിക്കി പറ്റില്ല പെണ്ണേ..."" ദച്ചു അമ്മുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു....
""ഒരു പത്ത് മിനിറ്റ് വീട്ടിൽ കയറിയിട്ട് പോകാടോ... അമ്മയെ കണ്ടിട്ട് കുറെയായില്ലേ..... നിങ്ങളെ കാണാൻ തോന്നാറുണ്ടെന്ന് ഇടയ്ക്കിടെ അമ്മ പറയാറുണ്ട്... ഒന്ന് കയറിയേച്ചും ഞാൻ വീട്ടിൽ കൊണ്ടാക്കാം...."" പറയുന്നതിനൊപ്പം അപ്പുവേട്ടൻ നേരെ അവരുടെ വീട്ടിലേക്ക് വണ്ടിയെടുത്തു....
ദച്ചുവിനെയും മോളെയും കണ്ടപാടെ ബേബിയമ്മ അകത്തൂന്ന് ഓടി വന്നു... പിന്നെ പരിഭവവും പരാതിയും പറച്ചിലായി.....
""ചൂടുള്ള ഇലയട മുറിച്ച് ഊതി തണുപ്പിച്ച് അപ്പുവേട്ടൻ മാളൂട്ടിക്ക് കൊടുത്തുകൊണ്ടിരുന്നു.... ഇടയ്ക്കിടെ ഓരോ കുഞ്ഞു കഷ്ണം അവള് അച്ഛയ്ക്കും കൊടുത്തു..... പോരാത്തതിന് അവളുടെ വായിൽ നിന്നും വീഴുന്നതും കൂടി എടുത്ത് അപ്പുവേട്ടന്റെ വായ്ക്കുള്ളിലേക്ക് വച്ച് കൊടുക്കുന്നുണ്ട്.... കണ്ണ് വിടർത്തി അപ്പുവേട്ടൻ നല്ല ടേസ്റ്റ് ഉണ്ടെന്ന് കാണിക്കുമ്പോ സന്തോഷം കൊണ്ടെന്റെ മോള് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു....."" എന്തോ പെട്ടന്ന് കണ്ണുകൾ ഈറനായി...
"""നോക്ക് ദച്ചൂ പണ്ടും ഈ ഏട്ടൻ ഇങ്ങനാ... മാളൂട്ടിക്ക് ഭക്ഷണം കൊടുക്കാറ് ഏട്ടൻ തന്നെയാ.... എന്നിട്ടോ ഒരു സ്പൂൺ അങ്ങോട്ട് കൊടുത്താൽ അടുത്ത സ്പൂൺ കുറുമ്പി ഏട്ടന്റെ വായിലേക്ക് തിരുകി വച്ച് കൊടുക്കും.... ഒടുക്കം അവളെക്കാൾ അധികം അവള് അച്ഛയെകൊണ്ട് കഴിപ്പിക്കും... അങ്ങനെ അവസാനം അമ്മ മാളൂട്ടിക്ക് ഉണ്ടാക്കി കൊടുക്കുന്ന ഫുഡ് ഇരട്ടി ആക്കി... എന്നാലല്ലേ ഈൗ കുഞ്ഞ് വയറു നിറയുള്ളൂ.... അച്ഛയും മോളും രണ്ടും കണക്കാ...""
അമ്മു പറഞ്ഞ് ചിരിച്ചപ്പോൾ അറിയാതെ തന്നെ ദച്ചുവിന്റെ കണ്ണുകൾ ആ അച്ഛനെയും മകളെയും തേടി പോയി.... കണ്ണുചിമ്മിയവനൊന്ന് ചിരിച്ചു....
"""ഞങ്ങളെന്നാ ഇറങ്ങുവാ അമ്മേ... ഇറങ്ങട്ടേടി പിന്നൊരു ദിവസം വരാം....""" അപ്പുവേട്ടനെ നോക്കി തലയൊന്നനക്കി ഒരു യാത്ര പറിച്ചിലെന്നോണം.... മോളെ കൈനീട്ടി വാങ്ങി അപ്പുവേട്ടൻ മുന്നിൽ നടന്നു..... എതിർത്തൊന്നും പറഞ്ഞില്ല ബേബിയമ്മയോടും അമ്മുനോടും ഒരിക്കൽകൂടി യാത്രപറഞ്ഞ് പിന്നാലെ നടന്നു...
വീർപ്പുമുട്ടുകയായിരുന്നു ഓരോ നിമിഷവും ഓരോ കാലടികൾ മുൻപോട്ട് വയ്ക്കുമ്പോഴും... എന്തോ ഒരുതരം ഭയമായിരുന്നു എപ്പോഴെങ്കിലും അപ്പുവേട്ടൻ പ്രണയത്തെ കുറിച്ച് പറയുമോന്ന്....
ഒരുതരം പേടി തോന്നുന്നു പ്രണയത്തോട്.... ഒരിക്കൽ ഏറ്റവും മനോഹരമായി തോന്നിയ അതേ പ്രണയമാണ് ഇന്ന് വല്ലാതെ നോവിക്കുന്നത്, ഭയപ്പെടുത്തുന്നത് .... പ്രണയത്തിന്റെ മറ്റൊരു ഭാവം.... അത്ഭുതം തോന്നി....
മംഗലത്തെത്തിയപ്പോൾ മോളെ കൈകളിലേക്ക് വച്ചുതന്നു.... ഒന്നും പറഞ്ഞില്ല പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നുമൊന്നും പറഞ്ഞില്ല....സ്നേഹം തോന്നിപോയി , ആരാധന തോന്നിപോയി ആ മനുഷ്യനോട്.... ബഹുമാനം തോന്നി തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രണയത്തിനോട്... പക്ഷേ പ്രണയം മാത്രം എന്തുകൊണ്ടോ തോന്നിയില്ല.....
പ്രണയം അതെന്റെ പ്രിയപെട്ടവനോടായിരുന്നു.... ഒരിക്കൽ പ്രണയംകൊണ്ടെന്നെ വീർപ്പുമുട്ടിച്ചവനോട്... അവനോട് മാത്രം......
തയ്യൽ മെഷീനിൽ ഇരുന്ന് മാളൂട്ടിക്ക് ഒരു കുഞ്ഞുടുപ്പ് ചവിട്ടി തയ്ക്കുമ്പോഴായിരുന്നു അടുക്കളയിൽ സ്റ്റീൽ പാത്രം വീഴുന്ന ശബ്ദം കേട്ടത്... തയ്ക്കുന്നത് നിർത്തിവെച്ച് അങ്ങോട്ട് നടന്നു......
"""ചോദിച്ചാൽ പോരെ എടുത്ത് തരില്ലേ...?? കട്ട് തിന്നണോ....??? """" സാവിത്രിയപ്പ കസേരയിൽ കേറി നിൽക്കുന്ന മാളൂട്ടിയോട് ദേഷ്യപെട്ടു.... ആാാ കുഞ്ഞുകണ്ണുകൾ നിറഞ്ഞൊഴുകി.... വായിൽ വച്ച ലഡ്ഡു കൈകളയഞ്ഞ് താഴേക്ക് വീണു...
എന്താ സാവിത്രിയപ്പേ....???
"""എന്താന്നോ ദേ ഇത്തിരി പൊടിയല്ലേ ആയുള്ളൂ... കട്ട് തിന്നുവാ ആരും ഇല്ലാത്ത നേരം നോക്കി.... തിന്നാൻ കൊടുക്കാത്ത പോലത്തെ കളിയാ ഇതിനൊക്കെ.... ഇന്ന് ലഡ്ഡു നാളെ ഇനി എന്താണാവോ..... ചോദിച്ചാൽ പോരെ എടുത്ത് കൊടുക്കില്ലേ കട്ട് തിന്നണോ.... എങ്ങനെയാണാവോ ഈ ഇത്തിരിപ്പോന്ന കയ്യും വച്ച് ഈൗ ചില്ലുബോക്സ് തുറന്നത്..... പതുങ്ങി പതുങ്ങിയുള്ള തിന്നൽ കാണുമ്പോ ഒന്നങ്ങ് വച്ച് കൊടുക്കാനാ തോന്നണത്..... അതെങ്ങനെയാ തള്ളേടെ കുഞ്ഞല്ലേ ആാാ സ്വഭാവം അല്ലേ കാണിക്കൂ....""" ഹൃദയം പൊട്ടുന്ന വേദന....
വിതുമ്പി കരയാനായ മോളെ കണ്ടപ്പോ മരണ വേദന....
കട്ട് തിന്നോ മാളൂട്ടി....??? നെഞ്ച് പൊട്ടിക്കൊണ്ട് ചോദിച്ചു.....
""ഇല്ലമ്മേ... മ.. മാളൂട്ടിക്ക് കൊതി വന്നിട്ടാ.... കട്ടതല്ല ഇവിടെ കന്തപ്പോ തിന്നാൻ തോന്നീറ്റാ...."" ആാാ കുഞ്ഞു ചുണ്ടുകൾ വിറകൊണ്ടു....
തലങ്ങും വിലങ്ങും അടിച്ചു.... ""ചോദിച്ചാൽ പോരെ എടുത്ത് തരില്ലേ..... ആരും കാണാതെ എടുത്ത് തിന്നണോ..."" ഹൃദയം ഉച്ചത്തിൽ ആരും കേൾക്കാതെ നിലവിളിച്ചു...
കരയുന്നുണ്ടെന്റെ മോള്... തല്ലല്ലേന്ന് പറയുന്നുണ്ടവള്..... അതിലും ഉറക്കെ എന്റെ ഹൃദയവും..... സാവിത്രിയപ്പ ഒന്ന് മുഖത്ത് നോക്കി പുച്ഛിച്ച് പോയി....
വാരി പിടിച്ചു എന്റെ മോളെ അടികൊടുത്ത് ഇടങ്ങളിലെല്ലാം ഭ്രാന്തമായി ചുണ്ട് ചേർത്തു.... വിതുമ്പി ഒഴുകുന്ന കുഞ്ഞുകണ്ണുകളെ തുടച്ചുമാറ്റി കൊടുത്തു... ഇറുകെ ഇറുകെ ചേർത്തു പിടിച്ചു .... നിലത്തേക്ക് ഊർന്നിറങ്ങി
""ഇനി തിന്നില്ല അമ്മേ.... ഷോറി...."" ചുണ്ടത്തുപറ്റിപിടിച്ച ലഡ്ഡുവിന്റെ മഞ്ഞപ്പൊടി നുണഞ്ഞുകൊണ്ടവൾ ദച്ചുവിന്റെ മാറിലേക്ക് ചാഞ്ഞു.....
നേരത്തെ വീണ് ചിതറിയ മഞ്ഞ ലഡ്ഡുപൊടികളിൽ ഉറുമ്പരിച്ചു തുടങ്ങി... കുഞ്ഞു പൊടികൾ ചുമന്നുകൊണ്ട് ഉറുമ്പ് പോകുന്നത് കണ്ട് മാളൂട്ടിടെ ചുണ്ടിൽ നിഷ്കളങ്കമായ ചിരി വിരിഞ്ഞു....
അതേ ഉറുമ്പുകളെ നോക്കി ഏങ്ങലടിച്ച് കരയുകയായിരുന്നു ആാാ കുരുന്നിന്റെ അമ്മ....
""ഉറുമ്പിനും കൊതിയാണോ അമ്മേ...??? സാവിയച്ഛമ്മ ചീത്ത പറയില്ലേ... മാളൂട്ടിക്ക് ഇനി വേണ്ടാട്ടോ...."" മാറിൽ നിന്നും തലയുയർത്തി അവള് ദച്ചുവിനെ നോക്കി കുഞ്ഞിച്ചിരിയോടെ പറഞ്ഞു..... ചാലിട്ടൊഴുകുന്ന കണ്ണുനീർ ആാാ കുഞ്ഞുമുഖത്ത് വീണ് ചിതറി തെറിച്ചു....
തുടരും....
©️ Anjali Mohan
രചന :: അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
