ആരുടെ കാര്യമാണ് താൻ പറയുന്നത്...
"അവൻ.. സിദ്ധാർത്ഥ് ശങ്കർ.. അവൻ ഈ സിറ്റിയിൽ ഉണ്ട് ഹരി... ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി വീട്ടിൽ എത്തുന്നത് വരെ ഒരു വെളള സ്കോർപിയോ എന്നെ പിന്തുടരുന്നുണ്ടായിരുന്നൂ...ഞാൻ ആദ്യം അത് അത്ര കാര്യമാക്കിയില്ല.. വീട്ടിലെത്തി വണ്ടി ഒതുക്കിയിട്ട് നോക്കുമ്പോൾ ചെറിയ മിന്നായം പോലെയാ ഡ്രൈവിംഗ് സീറ്റിൽ ഞാൻ സിദ്ധാർത്ഥിനെ കണ്ടത്... എനിക്കുറപ്പാണ് അത് അവൻ തന്നെയാ... ഞാൻ നോക്കുന്നത് കണ്ടതും അവൻ പെട്ടെന്ന് വണ്ടി എടുത്തു പോയിക്കളഞ്ഞൂ..."
"അതിനു താൻ എന്തിനാ പേടിക്കുന്നത്...
അവൻ വരട്ടേ.....നമുക്ക് നോക്കാം..'
"ഹരിക്കറിയില്ല അവനെ.. അവൻ എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനു വേണ്ടി അവൻ എന്തും ചെയ്യും.. അത്ര ദുഷ്ഠനാ.. എന്തൊക്കെ അവൻ ചെയ്യുമെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല... എനിക്ക് നല്ല പേടിയുണ്ട് ഹരി...എന്റെ അച്ഛനും അമ്മയും അവന്റെ ഒപ്പമാണ്... അതാണ് എന്റെ ഏറ്റവും വലിയ സങ്കടം...
"അതൊക്കെ നമുക്ക് ശരിയാക്കാം.. തന്റെ അച്ഛനോടും അമ്മയോടും ഞാൻ സംസാരിക്കാം... ഞാനല്ലേ പറയുന്നത്... അവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നമുക്ക് അപ്പൊൾ വേണ്ടത് ചെയ്യാം.. താൻ വിഷമിക്കാതെ....ഒന്നുമില്ലെങ്കിലും ഒരു ഐപിഎസ് കാരൻ അനിയൻ എനിക്കുണ്ട്... അവൻ നോക്കിക്കൊള്ളും താൻ ധൈര്യമായി ഇരിക്ക്.....തന്റെ ഇൗ മുഖം ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല.. അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ടു അവൻ പറഞ്ഞു...
"നമുക്കൊന്നു നടന്നാലോ.. ഞാൻ ഒന്നും കഴിച്ചിട്ടില്ല.. താൻ എന്തേലും കഴിച്ചിരുന്നോ... "
"ഇല്ല..."
"വരൂ.. ഇവിടെ നല്ല ഒരു വെജിറ്റേറിയൻ റസ്റ്ററന്റ് ഉണ്ട്.. നമുക്ക് എന്തെങ്കിലും ആദ്യം കഴിക്കാം..." വരൂ.. അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
അവർ കുറച്ചുനേരം അവിടെ ചിലവഴിച്ചു തിരിച്ചു ഇറങ്ങിയപ്പൊഴേക്കും ഉച്ച കഴിഞ്ഞിരുന്നു...
"താൻ എങ്ങനെയാ വന്നത്.."
"ഞാൻ ഒരു ടാക്സി പിടിച്ചാ വന്നത്.. വണ്ടി എടുത്തില്ല ഇന്ന്"..
"മ്മ്" വരൂ.. ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം" കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്നു പിടിച്ചു അവൻ പറഞ്ഞു..
"മ്മ്...
അവൾ ചെന്ന് വണ്ടിയിൽ കയറി. അവൻ സ്റ്റീരിയോ ഓൺ ചെയ്തു..സ്റ്റീരിയോയിൽ നിന്ന് ഒഴുകി വന്ന ഗാനം അവരെ പ്രണയത്തിന്റെ സുന്ദരമായ നിമിഷത്തിലേക്ക് കൊണ്ടുപോയി.. ഡ്രൈവ് ചെയ്യുകയായിരുന്ന അവന്റെ തോളിലേക്ക് പ്രണയത്തോടെ അവൾ മുഖം ചേർത്തു..
ഒരു കൈകൊണ്ട് ഡ്രൈവ് ചെയ്ത് മറുകൈ കൊണ്ട് അവളുടെ മുഖം തന്നിലേക്ക് ചേർത്ത് പിടിച്ചു അവനിരുന്നൂ...
ഇടയ്ക്ക് മുഖമുയർത്തി അവൾ അവനെ നോക്കി..
"എന്തേ.... "പുരികം പൊക്കി അവളോട് ചോദിച്ചുകൊണ്ട് അവൻ അവളെ നോക്കി കണ്ണിറുക്കി..
അവൾ കണ്ണടച്ച് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു..
"ഏയ് എന്താ ഇത് ....." എനിക്ക് ആ ഗിയർ ഒന്ന് പിടിച്ച് ഇടണമായിരുന്നു... ". കുസൃതിയോടെ പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു...
"ഛേ .... പോടാ.. " തോളിൽ ഒരിടി കൊടുത്ത് കൊണ്ട് അവൾ അവനെ നോക്കി..
"ദെ പെണ്ണേ ഇങ്ങനെ നോക്കി എന്റെ കൺട്രോൾ കളയല്ലേ......ഞാൻ വണ്ടി ഒതുക്കും.". ഒരു കള്ള ചിരിയോടെ അവളോട് പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറുകയിൽ മെല്ലെ ചുംബിച്ചു...
പെട്ടെന്ന് അവരെ കടന്നു ഒരു വെള്ള സ്കോർപിയോ അതിവേഗതയിൽ പാഞ്ഞു പോയി... വെട്ടിത്തിരിച്ചില്ലായിരുന്നെങ്കിൽ തങ്ങളുടെ വണ്ടിയെ അതിടിക്കുമായിരുന്നൂ എന്ന് തോന്നി... ഹരി വണ്ടി സഡൻ ബ്രേക്കിട്ടു side ഒതുക്കി നിർത്തി
ഉമ പേടിയോടെ അവനെ കെട്ടിപിടിച്ചു.. അവളെ തന്നിലേക്ക് ചേർത്ത് ആശ്വസിപ്പിച്ചു കൊണ്ട് അവനിരുന്നു....
"ഹരി അത് അവനാ... സിദ്ധാർഥ്.. അവനാ ... അവൾ പറഞ്ഞു കൊണ്ടിരുന്നു.." നമ്മളെ അവൻ കൊല്ലും ഹരി... നമ്മൾ ഒന്നിച്ചു ജീവിക്കാൻ അവൻ സമ്മതിക്കില്ല... " ഞാൻ പറഞ്ഞില്ലേ ഹരി അവൻ ഇവിടെയുണ്ടെന്നു...
"പേടിക്കാതെ.. ഞാനില്ലേ കൂടെ.. ഒന്നും സംഭവിക്കില്ല...ഒരിക്കലും തനിച്ചാക്കി പോകില്ല ഞാൻ പോരെ.. "...അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.....
ആ നെഞ്ചിലേക്ക് തല ചായ്ച്ചു അവൾ ഇരുന്നു...
കുറച്ചു നേരത്തിനു ശേഷം അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു അവൻ വിഷ്ണുവിനെ കാണാനായി അവന്റെ ഓഫീസിലേക്ക് പോയി.
വിഷ്ണുവിനെ കണ്ടശേഷം ഹോസ്പിറ്റലിലേക്ക് വന്നിട്ടും മനസ്സിന് ഒരു സുഖവും തോന്നുന്നില്ല...ഒന്നും ചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല.. അത്യാവശ്യം ഉള്ളവരെ മാത്രം നോക്കി അവൻ വീട്ടിലേക്ക് തിരിച്ചു..
വീട്ടിലെത്തി ഒന്ന് കിടന്നു എണീറ്റ് വന്നപ്പോഴേക്കും വീണ എത്തി. ഏട്ടനെ വീട്ടിൽ കണ്ട് വീണ സന്തോഷത്തോടെ ഓടി അടുത്തേയ്ക്ക് ചെന്നു..
"എന്താ ഏട്ടാ ഇന്ന് നേരത്തെ വന്നോ.."
"മ്മ്" ഇന്ന് അധികം തിരക്ക് ഉണ്ടായിരുന്നില്ല.. നേരത്തെ ഇറങ്ങി....
"എന്താ ഏട്ടന് എന്ത് പറ്റി... മുഖമൊക്കെ ആകെ മൂഡിയായി ഇരിക്കുന്നല്ലോ... "
"ഒന്നുമില്ല മോളെ... വല്ലാത്ത തലവേദന.. "
"അയ്യോ......" വീണ അവന്റെ നെറ്റിയിൽ കൈവെച്ച് നോക്കി.. ചൂട് ഒന്നുമില്ലല്ലോ ഏട്ടാ..
"ഇത് മനസ്സിന്റെ വേദനയാണെന്ന് തോന്നൂന്നല്ലോ...."
"എന്ത് പറ്റി ഏട്ടാ... പറ..."
ഇനിയൊന്നും അവളോട് ഒളിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഹരി ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം അവളോട് പറഞ്ഞു...
"ഇത് ഇത്തിരി പ്രശ്നം ആണല്ലോ ഏട്ടാ... നമുക്ക് ഇത് വിഷ്ണു എട്ടനോടു പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു."
"ഞാൻ വരുന്ന വഴിയിൽ വിഷ്ണുവിന്റെ ഓഫീസിൽ കയറി.. അവനോട് ഇതേ പറ്റി പറഞ്ഞിട്ടുണ്ട്... അവനിതിനെ പറ്റി അന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.."
"അതേതായാലും നന്നായി ഏട്ടാ..."
അവർ അവിടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താഴെ വിഷ്ണുവിന്റെ വണ്ടിയുടെ ശബ്ദം.കേട്ട് അവർ മുകളിൽ നിന്ന് താഴേക്ക് വന്നു...
"എന്താ രണ്ടുപേരും കൂടി ഒരു ഗൂഢാലോചന... " വിഷ്ണു ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി..
" അങ്ങനെ ചോദിക്ക് വിഷ്ണു.. ഒരാൾ ഉച്ചക്ക് വന്നപ്പോഴേ തലവേദന ആണെന്ന് പറഞ്ഞു മുറിയിൽ കേറി കിടന്നു... ഒരാൾ വൈകിട്ട് വന്നപ്പോൾ ഏട്ടന്റെ അടുത്തേക്ക് ഓടി.. പിന്നെ ഏട്ടനും അനിയത്തിയും കൂടി മുറിയടച്ചിരുന്ന് സംസാരം തന്നെ..രാധ കിടന്നു ചാടാൻ തുടങ്ങി..
"എന്റെ വല്യമ്മേ ഞാനൊന്ന് ചോദിക്കട്ടെ...എന്ത് പറ്റിയെന്നു....വിഷ്ണു രാധയുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.. വല്ല്യമ്മ എനിക്കൊരു ചായ തരുമോ..."
"നീ ഫ്രഷ് ആയി വാ. അപ്പോഴേക്കും ഞാൻ ചായ എടുത്തു വെക്കാം.. അതും പറഞ്ഞു രാധ അകത്തേക്ക് നടന്നു...
വിഷ്ണു ഡ്രസ്സ്.മാറാനായി മുകളിൽ അവന്റെ മുറിയിലേക്ക് കയറി.. പുറകെ രണ്ടുപേരും .. അവൻ ഒരു ഗൂഢമായ പുഞ്ചിരിയോടെ മുറിയിൽ കയറി കതക് അടക്കാൻ തുടങ്ങൂമ്പൊഴേക്കും രണ്ടുപേരും ഇടിച്ചുകയറി..
അല്ല എന്താ രണ്ടുപേരുടെയും പരിപാടി...
എനിക്ക് ഡ്രസ്സ് മാറണം ഒന്നിറങ്ങിക്കേ അങ്ങോട്ട്...
ഡാ ഞാൻ പറഞ്ഞ കാര്യം.എന്തായി... നീ അന്വേഷിച്ചോ സിദ്ധാർത്ഥിനെ പറ്റി..എന്തെങ്കിലും വിവരം കിട്ടിയോ..
"അയ്യോ എന്റെ ഹരിയേട്ട ഇതായിരുന്നോ കാര്യം.."
ദെ വിഷ്ണുവേട്ടാ വല്ല്യ ഐപിഎസ് കാരൻ ആണെന്നൊന്നും ഞാൻ നോക്കില്ല.. പറഞ്ഞെ എന്തായി.
"ഓ അതാണോ കാര്യം.. '
"ആ അത് തന്നെ കാര്യം.. വേഗം പറ"
"ഹരിയേട്ടൻ തന്ന വണ്ടിയുടെ നമ്പർ വെച്ചു ഞാൻ ഒന്നു അന്വേഷിച്ചു... ആ വണ്ടിയുടെ ഉടമസ്ഥൻ ഒരു ശങ്കർ മഹാദേവൻ ആണ്.. അയാളുടെ മകനാണ് സിദ്ധാർഥ്... ഒരു പാവമാണെന്നാ അറിയാൻ കഴിഞ്ഞത്.... ദുബായിൽ ആയിരുന്നു.. ഇപ്പൊൾ നാട്ടിൽ ഉണ്ട്.."
ഹരിയേട്ടൻ പറഞ്ഞതുകൊണ്ട് ഞാൻ വിശദമായി അന്വേഷിക്കാൻ ആളിനെ എൽപ്പിച്ചിട്ടുണ്ട്.. എന്ത് വിവരം ഉണ്ടായാലും ഉടനെ അറിയാം. ഹരിയെട്ടൻ പേടിക്കണ്ട... നമുക്ക് നോക്കാമെന്നെ...
"ദെ മനുഷ്യൻ ഇവിടെ തീ തിന്നിരിക്കുമ്പൊഴാ ഒരു ഐപിഎസ് കാരന്റെ ജാഡ.."
"Oh നീയിപ്പോൾ തീയാണോ തിന്നുന്നത്... ആണോ ഹരിയേട്ടാ...." വിഷ്ണു ചിരിയോടെ വീണയെ നോക്കി..
ഹരി തിരിഞ്ഞു വീണയെ നോക്കി ചിരിച്ചു..
"Ohh വല്ല്യ ഒരു തമാശക്കാരൻ.."
"ഡീ... ഡീ. ഒന്നുമില്ലെങ്കിലും ഞാൻ ഒരു പോലീസുകാരൻ അല്ലെടീ.. ഇത്തിരി വില താടി.. " കൈകൾ കൂപ്പി കൊണ്ടുള്ള അവന്റെ പറച്ചിൽ കേട്ടു ചിരിച്ചുകൊണ്ട് അവൾ അവന്റെ തലയിൽ ഒന്ന് തട്ടി താഴേക്കിറങ്ങി...
"പിന്നെ ഒരു പോലീസുകാരൻ വന്നേക്കുന്നൂ... ' പിറുപിറുത്തു കൊണ്ടുള്ള അവളുടെ പോക്ക് കണ്ട് രണ്ടുപേരും ചിരിയോടെ നിന്നു..
"നീ ഫ്രഷ് ആയി താഴേക്ക് വാ.. ' അതു പറഞ്ഞു ഹരിയും താഴേക്കിറങ്ങി..
അവർ പുറത്ത് പോയ ശേഷം അവൻ ബെസ്സിലേക്കിരുന്നൂ ആലോചനയോടെ... അത്ര നല്ല വിവരങ്ങൾ അല്ല അവനെ പറ്റി തനിക്ക് കിട്ടിയിരിക്കുന്നത്... ഡ്രഗ്ഗ് adict ആണെന്നാണ് കേട്ടത്... കൊച്ചിയിൽ അവന് എന്തൊക്കെയോ ബിസിനെസ്സ് ഉണ്ട്..... എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ എന്തൊക്കെയോ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നുണ്ട്.. ഒരറ്റത്ത് നിന്ന് തുടങ്ങണം.. പാവം ഹരിയെട്ടനേ വെറുതെ വിഷ്മിപ്പിക്കണ്ടാ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്...
കണ്ടെത്തണം... പക്ഷേ എവിടെ നിന്ന്.....? ഒരു കച്ചിത്തുരുമ്പ് എവിടെയെങ്കിലും ഉണ്ടാകാതിരിക്കില്ല... കണ്ടെത്തണം... കണ്ടെത്തും....കണ്ടെത്തിയേ മതിയാകൂ...
ഫോൺ റിംഗ് ചെയ്യുന്നത്.കേട്ടാണ് അവൻ നോക്കിയത്.. C I അനിലാണ്..
ഹാലോ ..
എന്താ അനിൽ പ്രത്യേകിച്ച് എന്തെങ്കിലും ?
'ആണോ... ശരി ഞാൻ വരാം... "
ഫോൺ വെച്ചിട്ട് പെട്ടെന്ന് തന്നെ അവൻ ഒരു ടീ ഷർട്ടു എടുത്തിട്ടു കീയുമെടുത്ത് ഇറങ്ങി..
"മോനെ ചായ കുടിച്ചിട്ട് പോ.."
"ഇപ്പോ സമയമില്ല വല്ല്യമ്മേ.. എനിക്ക് അത്യാവശ്യമായി ഒന്നു ഓഫീസ് വരെ പോകണം... വന്നിട്ട് എല്ലാം.കൂടി ഒന്നിച്ചു കഴിക്കാം..
"എന്താടാ എന്തുപറ്റി പെട്ടെന്ന്..."
'വന്നിട്ട് പറയാം ഹരിയെട്ടാ..." എന്ന് പറഞ്ഞുകൊണ്ടു അവൻ വണ്ടിയെടുത്ത് പറന്നു....
അവന്റെ ആ പോക്കൂ കണ്ട് സംശയത്തോടെ ഹരി നിന്നൂ.......
രാത്രി വളരെ വൈകിയാണ് വിഷ്ണു തിരിച്ചെത്തിയത്... വണ്ടി പാർക്ക് ചെയ്തിട്ട് നോക്കുമ്പോൾ ഉമ്മറത്ത് തന്നെ അരവിന്ദൻ ഇരിപ്പുണ്ട്.. കൂടെ രാധയും
"വല്യച്ഛൻ ഇറങ്ങിയില്ലായിരുന്നോ... സമയം ഒരുപാടായല്ലോ.. "
"ഇല്ല... രാധ പറഞ്ഞു നീ വന്നിട്ട് പെട്ടെന്നുതന്നെ അത്യാവശ്യമായി പുറത്ത് പോയെന്ന്...
"എന്താ മോനെ ഇത്രയും ലേറ്റ് ആയതു.." എന്തെങ്കിലും പ്രശ്നം ഉണ്ടോ?
"അത് വല്യച്ചാ കുറച്ചു നാളായി ഞങ്ങളെ ഇട്ടു വട്ടം കറക്കുന്ന മയക്കു മരുന്ന് കേസിൽ പെട്ട ഒരു ഗാങ് ഉണ്ടു.. ഇന്ന് അവരിൽ ഒരുത്തനെ കിട്ടിയിട്ടുണ്ട്.. അതാ പെട്ടെന്ന് പോകേണ്ടി വന്നത്... "
"വാ വന്നു എന്തെങ്കിലും കഴിക്കാം.. " രാധ പറഞ്ഞുകൊണ്ടു അകത്തേക്ക് നടന്നു.
"ഞാൻ ഒന്നു ഫ്രഷ് ആയിട്ടു വരാം വല്ല്യമ്മ എടുത്ത് വേക്കുമ്പൊഴേക്കും ഞാൻ ദാ എത്തി....'
അവൻ മുകളിലേക്ക് കയറി.. മുകളിൽ ഹരി കാത്ത് നിന്നിരുന്നു...
"എന്താടാ എന്താ.കാര്യം.. '
"ഒന്നുമില്ല ഹരിയെട്ടാ.. കുറച്ചുനാൾ കൊണ്ട് ഞങ്ങളെ ഇട്ടു വട്ടം കറക്കി കൊണ്ട് ഇരിക്കുവാ ഒരുത്തൻ..അവനേ ഇന്ന് കിട്ടി.. അതാ പെട്ടെന്ന് പോയത്... "
"വീണ ഉറങ്ങിയോ? "
"അവൾ ഉറങ്ങി.."
"മ്മ്... നന്നായി... എനിക്ക് എട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. ഞാൻ ഒന്നു ഫ്രഷ് ആയി വരാം.."
"മ്മ്" മൂളിക്കൊണ്ട് ഹരി ബാൽക്കണിയിലേക്ക് ഇറങ്ങി...
💫💫💫💫💫
രാവിലെ മൊബൈലിന്റെ വിളിയാണ് വീണയെ ഉണർത്തിയത്...
ഹലോ..
ഡീ ഇത് ഞാനാ...നാൻസി.. നിനക്ക് ഇന്ന് കോളേജിൽ പോകണോ..
എന്താടി..
ഇന്ന് ഉച്ചയാകുമ്പോഴേക്ക് ഞാൻ എത്തും.. നീ ഉണ്ടാകില്ലേ
ഞാൻ ഉച്ചക്ക് എത്തിക്കൊളാം.. നീ എങ്ങനെയാ വരുന്നത്.. ഞാൻ പിക് ചെയ്യാൻ വരണോ...
വേണ്ടെടീ... ഞാൻ അലക്‌സിയുടെ കൂടെയാണ് വരുന്നത്.. അലക്‌സിയുടെ ഒരു ഫ്രണ്ട് ഇവിടെയുണ്ട്... അവിടെയെത്തിയ ശേഷം ഞാൻ വിളിക്കാം നിന്നെ... എന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം...
Ok....
Phone വെച്ചിട്ട് വീണ താഴേക്കിറങ്ങി..
"അച്ചാ ഇന്ന് നാൻസി വരുന്നുണ്ട്... ഉമ്മറത്ത് ഇരിക്കുകയായിരുന്ന അരവിന്ദൻ മാഷിന്റെ അടുത്ത് ചെന്നിരുന്നു വീണ പറഞ്ഞു....."
"ആണോ... അപ്പൊൾ മോളിന്ന് ലീവാണോ.. "
ഇല്ലച്ചാ....എനിക്ക്പോകണം..ഇപ്പോൾത്തന്നെ ഒരുപാട് ലീവായി.... ഉച്ചക്ക് ശേഷം ഞാൻ ലീവ് എടുക്കാം...
"എങ്കിൽ പിന്നെ ഞാൻ പോയി കൊണ്ടുവരാം ... "ഹരി പറഞ്ഞു..
വേണ്ട ഏട്ടാ.. അവൾ അവളുടെ വുഡ്‌ബിയുടെ ഒപ്പമാ വരുന്നത്.. അവർക്ക് ഇവിടെ മറ്റേതോ ഫ്രണ്ട് ഉണ്ട്.. അവിടെ വന്നിട്ട് വിളിക്കും..
" മ്മ്'
ഞാൻ നേരത്തെ വരാം...
അവൾ റെഡിയായി ഇറങ്ങി.. ഇന്ന് ഗൗതമിനെ കാണണം.. കുറച്ചു ദിവസമായി മനസ്സ് തുറന്നു ഒന്ന് സംസാരിച്ചിട്ട്.. എത്ര സ്പീഡിൽ വിട്ടിട്ടും വണ്ടിക്ക് വേഗത പോരെന്ന് തോന്നി...
കോളേജിൽ എത്തി ഗൗതമിന്റെ വണ്ടി അവിടെയിരിപ്പുണ്ട്...😍 നടക്കുകയായിരുന്നില്ല.. ഓടുകയായിരുന്നു അവൾ.. വരുന്നതിനിടയിൽ കണ്ടു തന്നെ കാത്തെന്നപൊലെ വകമര ചുവട്ടിൽ ഗൗതം... കണ്ണിമയ്ക്കാതെ നോക്കി ഒരു നിമിഷം നിന്നു..... ചുണ്ടിൽ ഒളിപ്പിച്ചുവെച്ച കളച്ചിരിയുമയി തന്റെ പ്രാണൻ... നെഞ്ച് വല്ലാതെ പിടയ്ക്കുന്നൂ.. ഓടിച്ചെന്നു ആ നെഞ്ചിലേക്ക് ഒന്ന് തലചായ്ക്കാൻ അന്നാദ്യമായി അവൾ കൊതിച്ചു..❤️❤️
ആഗ്രഹത്തെ മനസ്സിൽ ഒതുക്കി അവൾ അവന്റെ അടുത്തെത്തി..
പരസ്പരം ഒന്നും മിണ്ടാതെ അവർ കണ്ണിൽ കണ്ണിൽ നോക്കി ഒരു നിമിഷം നിന്നു...
" വീണേ..."
"മ്മ്. " ഒരു സ്വപ്നത്തിൽ എന്നപോലെ അവൾ വിളികേട്ടു..
"ഇനിയും സമയം ബാക്കിയുണ്ട്.. നമുക്ക് കാന്റീനിലെക്ക് ഇരുന്നാലോ..."
"മ്മ്"..
അവർ കാന്റീനിലെക്ക് നടന്നു... ഒരു കോഫി ഓർഡർ ചെയ്തിട്ട് അവർ ഇരുന്നു..
"വീണെ..."
"മ്മ്"
"എന്നോടുള്ള പിണക്കമൊക്കെ മാറിയോ..."
മ്മ്..
"എന്തെങ്കിലും ഒന്ന് പറയടോ.. എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു ഒന്ന് അടുത്ത് കാണാൻ..
"ഒന്ന് ചോദിക്കട്ടെ.. അന്ന് എന്തായിരുന്നു മേർലി ടീച്ചർ വീണയോട് പറഞ്ഞത്... " എന്തായിരുന്നു പിണക്കത്തിന് ഉള്ള കാരണം?..
ഗൗതമിനോടു പറയണോ.. പറഞാൽ പിന്നെ അതൊരു വലിയ ഇഷ്യൂ ആയാലോ.. തൽക്കാലം വേണ്ട.. നോക്കാം എവിടെവരെ ടീച്ചർ പോകുമെന്ന്... ? എനിക്ക് തന്നെ കൈകാര്യം ചെയ്യാൻ ഉള്ള കാര്യം മാത്രേയുള്ളു...അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു...
താൻ എന്താ ചിരിക്കുന്നത്.. അവളെന്താ പറഞ്ഞത് എന്നാ തന്നോട് ഞാൻ ചോദിച്ചത്? എന്റെ പെണ്ണിനെ വേദനിപ്പിക്കുന്നത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവളിതുവരെ കണ്ട ഗൗതമിനെ ആയിരിക്കില്ല ഇനി കാണുന്നത്...
"ഒന്നുമില്ല ഗൗതം.. ടീച്ചർ ഒന്നും പറഞ്ഞില്ല...ഞാൻ വെറുതെ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു...
"അല്ല എനിക്കറിയാം എന്തോ സംഭവിച്ചിട്ടുണ്ട്.... താൻ പറയണ്ടാ......ഞാൻ കണ്ടുപിടിച്ചോളാം"...
തുടരും....
ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു സസ്പെൻസ് ഒക്കെയുണ്ടാവും എന്ന്... പോകെ പോകെ മനസ്സിലാകും..എല്ലാരും ക്ഷമയോടെ വായിച്ചിട്ട് അഭിപ്രായം പറയണേ... ലൈക്കും കമന്റും കുറവാണ്... നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ ഒരു ധൈര്യം... 🙏
Shenka...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
