"പിന്നെ വീണ ഇന്ന് അലക്‌സിയും നാൻസിയും വരുന്നുണ്ട്.. അതു കൊണ്ടു് ഞാൻ ഉച്ചക്ക് പോകും... അവരെ റിസീവ് ചെയ്യണം... നെക്സ്റ്റ് വീക്കിൽ അവരുടെ കല്ല്യാണം ഉണ്ടാകും... '
"മ്മ്. ... ഞാനും ഉച്ചക്ക് ലീവ് ആക്കം എന്ന് വിചാരിക്കുന്നു ഗൗതം... അവളെന്നെയും വിളിച്ചിരുന്നു... അവൾ എന്റെ വീട്ടിലേക്കാണ് വരുന്നത്..
"മ്മ്.. അപ്പൊൾ നമുക്ക് ഒന്നിച്ചുപോയാലോ അവരെ റിസീവ് ചെയ്യാൻ.." അവർക്കൊരു സർപ്രൈസ് ആവുകയും ചെയ്യും..
"അത് വേണ്ടാ ഗൗതം.. അവർക്ക് അറിയില്ലല്ലോ നമുക്ക് ഇതറിയാമെന്ന്.. അവർ വരട്ടേ.. നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം.. എന്താ.."
"മ്മ്.. " അപ്പൊൾ നമുക്ക് ഇന്ന് ഇവെനിങ് അവർക്ക് വേണ്ടി ഒരു പാർട്ടി അറേഞ്ച് ചെയ്താലോ രാഹുലിനെയും വിളിക്കാം.. എന്ത് പറയുന്നു..
"മ്മ്..". ഞാൻ ഇപ്പൊൾ തന്നെ രാഹുലിനെയും വിളിക്കാം.. അവൾ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു..അവൻ വരാമെന്ന് ഏറ്റു
"അപ്പൊൾ വൈകിട്ട് നമുക്ക് ബീച്ച് റിസോർട്ടിൽ മീറ്റ് ചെയ്യാം.. അവർക്ക് ഒരു സർപ്രൈസ് ആകുകയും ചെയ്യും നമുക്ക് കുറച്ചുനേരം ഇൗ കോളേജിൽ അല്ലാതെ ഒറ്റക്ക് ഇരിക്കുകയും ചെയ്യാം..ഇവിടെ മനസ്സമാധാനം ആയിട്ട് ഒന്ന് പ്രേമിക്കാൻ പറ്റില്ല. ടീച്ചേഴ്സ് ആയി പോയില്ലേ.. ഒരു കള്ള ചിരിയോടെ അതും പറഞ്ഞു അവൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ കൈക്കുള്ളിൽ ഒതുക്കി...
"ശ്ശേ വിട്...... ഇതേ കോളേജ് കാന്റീനാ.. സ്റ്റുഡന്റ്സ് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി... എനിക്ക് ക്ലാസ് ഉണ്ട്.. ഞാൻ പോകുന്നു... ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് വീണ എഴുനേറ്റു....
"ഞാൻ ഏടുത്തോളാമെടി നിന്നെ ഇപ്പൊൾ പൊയ്ക്കോ.....നീ കാത്തിരുന്നോ മോളെ... അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു... "
വൈകിട്ട് ഗൗതമിന്റെ കോൾ വന്നു.. ബീച്ചിലുള്ളള റസ്റ്ററന്റിൽ ചെല്ലാൻ.. രാഹുൽ അവിടേക്ക് എത്തിക്കോളും..
"അമ്മേ ഞാൻ പോയിട്ട് വരാം കേട്ടോ.. അച്ഛൻ വരുമ്പോൾ പറഞ്ഞെക്കണെ..."
"ഇരുട്ടുന്നതിന് മുൻപ് ഇങ്ങെത്തിയേക്കണം...'
അവൾ അവളുടെ വണ്ടിയുമെടുത്ത് ഇറങ്ങി ബീച്ചിൽ എത്തി... അവിടെ ഗൗതം കാത്ത് നിൽക്കുന്നുണ്ടായിരുന്നു... ദൂരെ നിന്ന് ഗൗതമിന്റെ കൂടെ നടന്നു വരുന്ന ആളെ കണ്ട് നാൻസി ചാടിയെണീറ്റു...
"എന്താ നാൻസി എന്തുപറ്റി.. അവളുടെ മുഖത്തെ അമ്പരപ്പ് കണ്ട് ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്ന അലക്സി ചോദിച്ചു.. അവള് ദൂരേക്ക് കൈ ചൂണ്ടി.. അവള് കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് അവൻ നോക്കി.. ഗൗതമിന്റെ കൂടെ സംസാരിച്ചുകൊണ്ട് നടന്നു വരുന്ന വീണയിൽ അവന്റെ കണ്ണുകൾ ഉടക്കി...
"അത് വീണയല്ലേ... "അലക്സി ചോദിച്ചു..
"അത് അലക്‌സിക്കെങ്ങനറിയാം.."
"അതോ അവൾക്ക് വേണ്ടിയല്ലേ ഗൗതം അമേരിക്കയിലെ ബിസിനസ് എല്ലാം വേണ്ടെന്ന് വെച്ച് ഇങ്ങോട്ട് പോന്നത്.. അവന്റെ ഓരോരോ വട്ടുകൾ.. ഒരു പെണ്ണിന് വേണ്ടി നല്ല നിലയിൽ നടത്തി കൊണ്ട് വരികയായിരുന്ന ബിസിനെസ്സ് എല്ലാം ഇട്ടെറിഞ്ഞു പോരുക..എന്നിട്ട് ഇവിടെ വന്ന് കുട്ടികളെയും പഠിപ്പിച്ചു നടക്കുക.. അലക്സി അതും പറഞ്ഞു ചിരിച്ചു...
"അതാണ് എന്റെ വീണ.. ഞങ്ങളുടെ കൂട്ടുകാരി വീണ.."
"ഓഹോ അങ്ങനെ ഒരു കഥയും ഉണ്ടോ.. "
പക്ഷേ അവൻ എന്നോട് ഒന്നും പറഞ്ഞില്ല.. ഇന്ന് വരുന്ന കാര്യവും പറഞ്ഞില്ല.. അവന്റെ ഒരു സർപ്രൈസ് ഇങ്ങ് വരട്ടേ.. ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്...
അപ്പോഴേക്കും അവർ നടന്നു അവരുടെ അടുത്തെത്തി.. നാൻസി ഓടിച്ചെന്നു വീണയെ കെട്ടിപിടിച്ചു...
എന്നാലും നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ വീണേ.. നാൻസി പരിഭവത്തിൻെറ കെട്ടഴിച്ചു..
"എടാ നീ കൊള്ളാലോ... അപ്പൊൾ ഇതാണ് ഞങ്ങളെ നീ ഇങ്ങോട്ട് കൊണ്ട് വന്നത് അല്ലേ.. ഇത് ഒടുക്കത്തെ സർപ്രൈസ് ആയി പോയല്ലോ....." അലക്സി ചിരിയോടെ അവന്റെ മുതുകിന് ഇടിച്ചുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും രാഹുലും എത്തി ചേർന്നു...
പിന്നേ അവിടെ പരിഭവങ്ങളും കോളേജ് വിശേഷങ്ങളും ഗാഥയുടേയുടെയും മാളൂ വിന്റെയും ചട്ടമ്പിത്തരങ്ങളും ഒക്കെ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല..
ഇടയ്ക്കിടെ ഗൗതമിന്റെ കണ്ണുകൾ വീണയുടെ കണ്ണുകളുമായി ഇടഞ്ഞു... അവളുടെ കണ്ണുകളിൽ വിരിയുന്ന ഓരോ ഭാവങ്ങളും അവനെ പ്രണയത്തിന്റെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോയി... ഇൗ ലോകം തന്നെ മറന്നു പോയതുപോലെ അവരിരുന്നു....
മറ്റുള്ളവർ ഇതൊക്കെ ശ്രദ്ധിക്കുന്നത് അവരറിഞ്ഞില്ല...
"ഇവിടെ ചിലരൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു ഏതാണ്ടൊക്കെ... പ്രേമം പാപമാണെന്നും പ്രേമിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അച്ഛനും ഏട്ടനും കണ്ടെത്തുന്ന ആളിനെ മാത്രമേ കെട്ടുള്ളുവെന്നും ഒക്കെ.....നിനക്ക് ഓർമയില്ലേ നാൻസി..."
"പിന്നെ എനിക്കറിഞ്ഞൂടെ രാഹുൽ.. കോളേജിൽ നമ്മൾ അങ്ങോട്ട് ചെന്ന് മുട്ടിയാലും നമ്മളെ ഒന്നും ആർക്കും വേണ്ടാ.. ഇവിടെ ചിലരുടെ ഒക്കെ പിറകെ പൂവാലന്മാരുടെ ബഹളമായിരുന്നു.. നാൻസിയൂടെ അർഥം വെച്ചുള്ള പറച്ചിൽ കേട്ടുള്ള അലക്സിയുടെ ചിരിയാണ് അവരെ ബോധത്തിലേക്ക് എത്തിച്ചത്..
അവരുടെ കളിയാക്കലിൽ ബോധം വന്ന അവർ ചമ്മലോടെ മുഖം തിരിച്ചു...
"ഒന്ന് പോടീ..." വീണ നാൻസിയൂടെ കയ്യിൽ ഇടിച്ചുകൊണ്ട് പറഞ്ഞു...
"നമുക്ക് ഒന്നു നടന്നിട്ട് വന്നാലോ.." കാറ്റും കൊള്ളാം കുറച്ചു കിന്നാരം പറയുകയും ചെയ്യാം എന്താ...
അലക്‌സിയുടെ ചോദ്യം കേട്ട് അവരെല്ലാവരും എഴുന്നേറ്റു ബീച്ചിലൂടെ നടന്നു.. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു അവർ നടന്നു.. ഇടയ്ക്ക് ഫോൺ വന്നു രാഹുൽ അത്യാവശ്യമായി ആരെയോ കാണാൻ പോകണം എന്നു പറഞ്ഞു പോയി...
ബീച്ചിൽ ഒരിടത്തായി അവർ ഇരുന്നു... അലക്സിയുടെ തോളിലേക്ക് ചാരി നാൻസിയിരുന്നു... അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു...
ഇത് കണ്ടുകൊണ്ട് കുറച്ചപ്പുറത്തായി വീണയും ഗൗതമും ഇരുന്നു...അവൻ അവളെ പാളി നോക്കി.... അസ്തമയ സൂര്യന്റെ ചുവപ്പ് മുഴുവൻ അവളുടെ കവിളുകളിൽ ആണെന്ന് അവന് തോന്നി... ഇണയുടെ ചുംബനമറിയാത്ത ആ തുടുത്ത കവിളുകളിൽ ഒന്ന് ചുംബിക്കാനായി അവന്റെ ഉള്ളം കൊതിച്ചു...
അവൻ പതിയെ വീണയുടെ കൈകൾ തന്റെ കൈയ്ക്കുള്ളിൽ ഒതുക്കി മെല്ലെ തഴുകി..... അവൾ ഒരു പിടച്ചിലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി... ആ കണ്ണുകളുടെ ആഴക്കടലിൽ തന്റെ തന്നെ പ്രതി രൂപത്തെ അവൾ കണ്ടു... അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തിരുത്തി ആ നീലമിഴിയിതളിൽ മെല്ലെ തന്റെ അധരങ്ങൾ ചേർത്തു.... ആദ്യ ചുംബനത്തിന്റെ നിർവൃതിയിൽ അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു....നേർത്ത തണുത്ത കാറ്റ് അവരെ തഴുകി തലോടി കടന്നു പോയി...
കാറ്റിൽ പാറി പറന്നു നെറ്റിയിലെക്ക് വീഴുന്ന മുടിയിഴകൾ അവൻ ഒതുക്കി വെച്ചു.....എത്ര സമയം അങ്ങനെ കടന്ന് പോയെന്ന് അറിയില്ല... അവനിൽ നിന്നകന്ന് മാറാൻ അവൾക്കും തന്റെ പ്രണയത്തെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റാൻ അവനും കഴിഞ്ഞില്ല......
മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് വീണ അവനിൽ നിന്ന് ഞെട്ടി അകന്നത്... അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു നോക്കി.
യ്യോ അമ്മയാണ്... സമയം നോക്കിയപ്പോൾ 7 മണി... വേഗം തന്നെ ഫോൺ എടുത്തു...
"ഇപ്പൊൾ എത്താം ." എന്ന് പറഞ്ഞുകൊണ്ടു അവൾ ഫോൺ വെച്ചു...
"ശ്ശോ ഇന്നെന്നെ അമ്മ കൊന്നത് തന്നെ... " ആത്മഗതിച്ചുകൊണ്ട് നാൻസിയെ വിളിച്ചു...
"ഡീ നീ വരുന്നുണ്ടോ സമയം ഒരുപാടായി... " നമുക്ക് പോകാം..
അവളുടെ ഇൗ വെപ്രാളം ഒക്കെ കണ്ടുകൊണ്ട് ഒരു ചിരിയോടെ നിൽക്കുകയാണ് ഗൗതം...
അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് പുരികം പൊക്കി എന്താണു എന്ന് ചോദിച്ചുകൊണ്ട് അവനെ നോക്കി..
ഒന്നുമില്ല എന്നവൻ ഒരു ചിരിയോടെ ചുമൽ കൂച്ചി കാണിച്ചു.. അപ്പോഴേക്കും നാൻസി വന്നു രണ്ടു പേരും കൂടി വീട്ടിലേക്ക് തിരിച്ചു.. പിറകെ ഗൗതമും അലക്‌സിയും... ഗേറ്റിൽ വരെ അവരെ കൊണ്ടാക്കിയിട്ട് അവർ തിരിച്ചുപോയി..പിറ്റേദിവസം ഉച്ചയോടെ എത്താം എന്ന് ഉറപ്പുകൊടുത്തിട്ട്.....
അവർ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ എല്ലാവരും ഉമ്മറത്ത് തന്നെയുണ്ട്...
ഹരിയെട്ടൻ ഒരു ചിരിയോടെ അടുത്തേക്ക് വന്നിട്ട് " ചെല്ല് അമ്മ ഭദ്രകാളിയായി നിൽപ്പുണ്ട്... കിട്ടുന്നതൊക്കെ വാങ്ങിച്ചോ.."
പ്ലീസ് ഒന്നു രക്ഷിക്ക് ഹരിയേട്ടാ.. എന്റെ പൊന്നു ഹരിയെട്ടനല്ലെ..
"നടക്ക് നമുക്ക് നോക്കാം.. .. അവളകത്തേക്ക് കയറി ..
അരവിന്ദൻ ചിരിച്ചു കൊണ്ടിരിക്കുന്നു... രാധ ദേഷ്യത്തോടെ നോക്കുന്നുണ്ട്..
എന്റെ രാധമ്മോ.. ഇച്ചിരി താമാസിച്ചുപോയി ഒന്ന് ക്ഷമിക്കെന്നെ.. അവള് ചെന്ന് അവരെ വട്ടം കെട്ടിപിടിച്ചു കൊണ്ട് സോപ്പിട്ടു.. ദാ ഇവളെ വിളിക്കാൻ പോയതല്ലേ...
Sorry എന്റെ അമ്മേ ഇപ്പോഴത്തെക്ക് ഒന്ന് ക്ഷമിക്ക് ഇനി ആവർത്തിക്കില്ല... ഇതൊക്കെ കേട്ടിട്ട് അവർക്ക് ചിരി വന്നു എങ്കിലും അത് പുറത്തു കാട്ടാതെ..
"കെട്ടിക്കാൻ പ്രായമായ പെണ്ണാ എന്ന ഒരു ചിന്ത പോലുമില്ലാതെ രാത്രി ഇരുട്ടുന്ന വരെ പോയേക്കുന്നൂ.."
"അവള് ഒറ്റക്കല്ലാലോ കൂടെ നൻസിയും ഉണ്ടായിരുന്നല്ലോ....ഇപ്പോഴത്തക്കു അവളോട് ഒന്ന് ക്ഷമിക്ക് അമ്മെ..... "
"ഡാ ഹരി നീ മിണ്ടാതെ അവിടിരുന്നോ... നിന്നോട് ചോദിച്ചില്ല ഞാൻ..ഒരു ചേട്ടൻ വന്നേക്കുന്നു...
രാധേ നാൻസിമോളു നിൽക്കുന്നത് കണ്ടില്ലേ.. നീ മോളെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയെ...
ഇതൊക്കെ എത്രതവണ തങ്ങൾ കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ
ഒരു ചിരിയോടെ നിൽക്കുകയാണ് നാൻസി. ..ഇത്ര സ്നേഹമുള്ള ഒരു കുടുംബത്തെ താൻ കണ്ടിട്ടില്ല...
"വാ മോളെ.... രാധ വന്നു നാൻസിയുടെ കൈ പിടിച്ചു... ഹരി ഒളികണ്ണാലെ വീണയെ നോക്കി കണ്ണിറുക്കി...
"ഏന്റെ പുന്നാര അച്ഛൻ.. " അവൾ ചെന്ന് അച്ഛന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു... രാധമ്മെടെ കയ്യിൽ നിന്ന് രക്ഷിച്ചതിന്...
"മ്മ് ..മ്മ്'. സോപ്പൊന്നും വേണ്ട... ചെല്ല് അകത്തേക്ക്.." അരവിന്ദൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...
ഫുഡ് ഒക്കെ കഴിഞ്ഞ് രണ്ടുപേരും കൂടി ബാൽക്കണിയിൽ ഇരുന്നു.. ഒരുപാട് നാളത്തെ വിശേഷങ്ങൾ പറയാനും കേൾക്കാനും ഉണ്ട്...
ഗാഥയുടെ വിവരങ്ങൾ ഒന്നും ഇതുവരെ കിട്ടിയില്ല നാൻസി.. അവൾ കൂടി ഉണ്ടായിരുന്നെങ്കിൽ കല്ല്യാണം അടിച്ചുപൊളിച്ചെനെ....
വിഷ്ണുവേട്ടനും ഗൗതമും എല്ലാം അവളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്... എന്തെങ്കിലും വിവരം ഉടനെ കിട്ടാതിരിക്കില്ല...
മാളുവിനും വരാൻ പറ്റാത്ത സാഹചര്യമാണ്..... നാൻസി പറഞ്ഞു...
താഴെ വണ്ടിയുടെ ശബ്ദം കേട്ട് അവർ നോക്കിയപ്പോൾ വിഷ്ണു ഇറങ്ങുന്നു.
"ചുള്ളനായല്ലോടി നിന്റെ വിഷ്ണുവേട്ടൻ.. കല്ല്യാണം ഉറപ്പിച്ചുപോയി.. അല്ലേൽ ഒന്നു നോക്കാമായിരുന്നു... " നാൻസി പറഞ്ഞുകൊണ്ടു ചിരിച്ചു..
"എടി എടി പാവം അലക്സി ഇതറിയണ്ടാ.." വീണ ചിരിയോടെ പറഞ്ഞു...
"എന്നാലും വീണേ ഗൗതമിന് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് ഇച്ചായൻ എന്നോട് പറഞ്ഞു.. നിനക്ക് വേണ്ടിയാണ് അമേരിക്കയിലെ ബിസിനെസ്സ് എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ട് വന്നത്... നീ ഭാഗ്യവതി ആണ് കേട്ടോ.. ഗൗതമിന്റെ പോലെ ഒരാളെ നിനക്ക് കിട്ടിയല്ലോ.. "
നാൻസി പറഞ്ഞ കാര്യങ്ങളൊക്കെ അവൾക്ക് ഒരു പുതിയ അറിവായിരുന്നു.. അവളുടെ മനസ്സ് സന്തോഷം കൊണ്ടും അവനോടുള്ള പ്രണയത്താലും നിറഞ്ഞു... നാൻസി ഉറങ്ങിയിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... ഗൗതമിനെ പഠിയുള്ള ചിന്തകളുമായി അവൾ നേരം വെളുപ്പിച്ചു.... കാണാൻ മനസ്സ് വല്ലാതെ തുടിക്കുന്നു... പിന്നെ അവൻ വരുവാനുള്ള കാത്തിരിപ്പായിരുന്നു...
പിറ്റെ ദിവസം ഉച്ചയോടെ അലക്‌സിയും ഗൗതമും കൂടി വന്നു.... രണ്ടു ദിവസം നിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇനി ഒരാഴ്ച മാത്രമേയുള്ളൂ കല്ല്യാണത്തിനു എന്ന് പറഞ്ഞതുകൊണ്ട് പിന്നെ ആരും നിർബന്ധിച്ചില്ല..
രണ്ടു ദിവസം മുൻപ് തന്നെ കല്ല്യാണത്തിനു വരണമെന്ന് എല്ലാവരോടും പറഞ്ഞു സമ്മതിപ്പിച്ചിട്ട് ഊണോക്കെ കഴിച്ചു അവർ ഇറങ്ങി....
മൂന്നാലു ദിവസങ്ങൾ അങ്ങനെ കടന്ന് പോയി... ഒരു ദിവസം പതിവുപോലെ അവൾ ലൈബ്രറിയിൽ ഇരിക്കുമ്പോൾ ഗൗതം വന്ന് അവളുടെ അടുത്തിരുന്നു..
"വീണേ ഇനി മൂന്ന് ദിവസം മാത്രേയുളു കല്ല്യാണത്തിനു.. നാളെ വൈകിട്ട് പോകണം.. നീ എങ്ങനെയാ വരുന്നത്.. നമുക്കൊന്നിച്ചു പോയാലോ.... ഒരു യാത്ര ആവുകയും ആവാം എന്തെ... കള്ളകണ്ണ് ഏറിഞ്ഞുകൊണ്ട് ഗൗതം അവളെ നോക്കി..നമുക്ക് രാഹുലിനെയും വിളിക്കാം...
"അറിയില്ല ഗൗതം.. വീട്ടിൽ സംസാരിച്ചിട്ടു ഞാൻ വിളിക്കാം.. അമ്മ സമ്മതിക്കുമോ എന്നറിയില്ല.. പിന്നെ ഏട്ടനോട് ഞാൻ ഒന്നു സംസാരിച്ചു നോക്കട്ടെ...."
മ്മ്..
"നമുക്ക് ഒന്നിച്ചുപോകാം.. ഒറ്റക്ക് എന്തായാലും പോകണ്ട...ഞാൻ ഹരിയെ വിളിച്ച് സംസാരിക്കാം...."
"എന്തായാലും ഞാൻ വൈകിട്ട് സംസാരിച്ചിട്ടു പറയാം
ഹ... പിന്നെ ഞാൻ അച്ഛനെയും അമ്മയെയും അങ്ങോട്ട് വിടട്ടെ.. ഇൗ പെണ്ണിനെ തരുമോന്നൂ ചോദിക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടോ..
അവൾ നാണത്തോടെ അവനേ നോക്കി ചിരിച്ചു .... "ഇപ്പൊ വേണ്ട.. കുറച്ചുകൂടി കഴിയട്ടെ.....എന്റെ റിസർച്ച്, ഗാഥയെ കണ്ടെത്തണം.. ഇതെല്ലാം ഒന്നു കഴിയട്ടെ ഗൗതം...
"അപ്പോ ഇനിയും ഞാൻ കാത്തിരിക്കണം അല്ലേ.... ദേ പെണ്ണെ എനിക്കിങ്ങനെ കാത്തിരിക്കാൻ വയ്യ... ഇപ്പൊ തന്നെ അങ്ങ് കൊണ്ടുപോയാൽ എന്താ എന്നാ ഞാൻ ആലോചിക്കുന്നത്.."
ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾകൂടി അവിടെ ഉണ്ടായിരുന്ന കാര്യം രണ്ടുപേരും അറിഞ്ഞില്ല...
വൈകിട്ട് വീട്ടിലെത്തി അവളാലോചനയായി ...എങ്ങനെ കാര്യം പറയും.. അച്ഛനോടും അമ്മയോടും പറഞ്ഞാലോ... അച്ഛൻ സമ്മതിക്കുമായിരിക്കും..പക്ഷേ അമ്മ സമ്മതിക്കില്ല എന്നുള്ള കാര്യം ഉറപ്പാണ്... ഹരിയെട്ടനോട് പറയാം.. .. ഹരിയേട്ടൻ ആകുമ്പോൾ എന്തെങ്കിലും പറഞ്ഞു അവരെ സമ്മതിപ്പിക്കും..
സന്ധ്യ ആയപ്പോഴേക്കും ഹരി എത്തി..
അവൾ ഹരിയുടെ മുറിയിൽ എത്തി നോക്കിയപ്പോൾ മുറിയിൽ കാണാൻ ഇല്ല.. ബാൽക്കണിയിൽ നോക്കിയപ്പോൾ അവിടെ ഫോണും പിടിച്ചു നിന്നു ആരോടോ കാര്യമായി സംസാരിക്കുകയാണ്.... അവൾ അടുത്ത് ചെന്നിട്ട് പതിയെ അവനെ തോണ്ടി വിളിച്ചു..
"ഹരിയേട്ട..."
അവൻ ചിരിയോടെ തിരിഞ്ഞിട്ട് "സോപ്പോന്നും വേണ്ടാ എന്തോ കാര്യം സാധിക്കാനുണ്ടല്ലോ അതങ്ങ് പറഞാൽ മതി.. "
"അതുപിന്നെ ഹരിയേട്ടാ നൻസിയുടെ കല്ല്യാണത്തിന് പോകണ്ടെ നമുക്ക്.."
"എനിക്ക് വരാൻ പറ്റില്ല മോളെ.. ഹോസ്പിറ്റലിൽ നല്ല തിരക്ക് ഉള്ള സമയമാ... ഒരു.കാര്യം ചെയ്യാം വിഷ്ണുവിനോട് ചോദിക്കാം അവനു തിരക്കില്ലെങ്കിൽ അവനോടു നിന്റെ കൂടെ വരാൻ പറയാം..."
"എവിടെ പോകുന്ന കാര്യമാ പറയുന്നത് രണ്ടാളും കൂടി..."
"ഡാ നൻസിയുടെ കല്ല്യാണത്തിനു.. കോട്ടയത്തല്ലെ അവളുടെ വീട്.. ഇവിടെ നിന്ന് കുറച്ചു ദൂരമുണ്ടല്ലോ...അച്ഛനും അമ്മയും ഇത്രദൂരം പോകില്ല.. ഇവളെ ഒറ്റക്ക് എങ്ങനെ വിടും..."
"യ്യോ എനിക്ക് ഇപ്പൊ എങ്ങോട്ടും പോകാൻ ഉള്ള ഒരു അവസ്ഥയിൽ അല്ല.. ഇനിയിപ്പോ എന്താ ചെയ്യാ."
"അല്ല.നമ്മൾ എന്തിനാ ഇങ്ങനെ കിടന്നു ആലോചിക്കുന്നത് ഹരിയേട്ടാ...ഇവളുടെ കൂട്ടുകാരിയല്ലെ... കൂട്ടുകാർ എല്ലാവരുംകൂടി പോകട്ടെ... രാഹുലും ഗൗതമും ഒക്കെയില്ലെ.. അവരെല്ലാവരും കൂടി പോയി അടിച്ചു പൊളിച്ചു വരട്ടേ... ഒരു ട്രിപ്പ് ആവുകയും ചെയ്യും... രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ...
"ഹാ അതും ശരിയാ.." അപ്പൊൾ അങ്ങനെയാവട്ടെ...
അവളുടെ മുഖം സന്തോഷം.കൊണ്ട് വിടർന്നു... അവളുടെ ആ സന്തോഷം ഒളികണ്ണാലെ നോക്കി പരസ്പരം നോക്കി ചിരിച്ചു രണ്ടുപേരും...
"അപ്പോ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും ഹരിഏട്ടാ..." വീണ ചോദിച്ചു..
'അത് നമുക്ക് നോക്കാം... നീ സമാധാനമായി ഇരിക്ക്.... പോകാൻ റെഡിയായിക്കോ...നമുക്ക് അവരെ സമ്മതിപ്പിച്ചെടുക്കാം പോരെ...'
"എപ്പോഴാ പോകുന്നേ...?
"നാളെ ഇൗവനിംഗ് പോകാം എന്നാണ് ഗൗതം പറഞ്ഞത്..."
"എന്തോ .....ആരു...... ആര് പറഞ്ഞൂന്നാ..."രണ്ടുപേരുടെയും കോറസ്....
"ശ്ശേ. നാക്ക് കടിച്ചുകൊണ്ട് തലകുനിച്ചു...
പണി കിട്ടിയല്ലോ.. അവൾ നിന്ന് ആത്മഗതംചെയ്തുകൊണ്ട് തിരിഞ്ഞു..
"എങ്ങോട്ടാ പോകുന്നേ. അവിടെ ഒന്നു നിന്നെ... "
"അച്ഛനോടും അമ്മയോടും പറയട്ടെ ഞാൻ... " അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഹരി ചോദിച്ചു
"ശരിയാ ഏട്ടാ നമുക്ക് പറയാം... എന്നിട്ട് ഇനി അവൻ അനുഭവിക്കട്ടെ ...." വിഷ്ണു ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ചു..
"ഒന്ന് പോയെ രണ്ടുപേരും... " അവള് താഴേക്കിറങ്ങി ഓടി... പാവം അവളറിയുന്നില്ലല്ലോ നമ്മൾ ഇത് നേരത്തെ അറിഞ്ഞു എന്ന്.. പരസ്പരം പറഞ്ഞുകൊണ്ട് ചിരിയോടെ ആ പോക്ക് നോക്കി അവർ നിന്നു.....
തുടരും....
ലൈക്കും കമന്റും മറക്കല്ലേ....
Shenka....
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
