"നന്ദു...... നീ ഉറങ്ങിയില്ലേ.. "?
"ഇല്ല..... "
"നിന്നെ വിഷമിപ്പിക്കാതിരിക്കാൻ ആണ് ഞാൻ നിന്നോട് ഒന്നും ചോദിക്കാത്ത.. "
അവൾ എഴുനേറ്റപ്പോളെക്കും അവനും എഴുന്നേറ്റിരുന്നു.
അത് വരെ അടക്കിപ്പിടിച്ച എല്ലാ സങ്കടവും അണപൊട്ടി ഒഴുകി..
അവൾ വരുണിനെ കെട്ടിപിടിച് പൊട്ടി കരഞ്ഞു.....
എത്ര എത്ര ആശ്വാസവാക്കുകൾ വരുൺ പറഞ്ഞു എങ്കിലും അവളുടെ കണ്ണീർ തുടയ്ക്കാനായില്ല....
നി ഇങ്ങനെ വിഷമിക്കല്ലേ.. നമ്മുടെ കുഞ്ഞിന് സങ്കടം ആകും... "
അവൻ അവളോട് മെല്ലെ മന്ത്രിച്ചു.
"മോളെ.. നി ഒരുപാട് ഒരുപാട് സങ്കടപ്പെട്ടത് അല്ലെ... അതിനൊക്കെ ഉള്ള സന്തോഷം ആണ് നമ്മൾ രണ്ടാളും ഒപ്പം ഉള്ള ഒരു ജീവിതം.
"അത് ഞാൻ ഓർക്കാറുണ്ട്.. അച്ചായനെ കണ്ട നാൾ മുതൽ എനിക്ക് മനസ്സിൽ എന്തൊക്കെയോ പ്രതീക്ഷകൾ വന്നു തുടങ്ങി.. അച്ചായന്റെ പെണ്ണ് ആയത് മുതൽ എനിക്ക് എന്തെന്ന് ഇല്ലാത്ത പ്രതീക്ഷ ആണ്.... ഇപ്പോൾ നമ്മുടെ കുഞ്ഞു കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ.... ശരിക്കും.. ശരിക്കും.. ഞാൻ.. "അവൾ വിതുമ്പി.
"മ്മ്.. അതാണ് ഞാൻ പറഞ്ഞത്.... നിന്റെ ഈ സുന്ദരമായ മുഖം ഇനി കരയാൻ ഉള്ളത് അല്ല..... ഞാനും നീയും നമ്മുടെ കുഞ്ഞും... ഇനി നമ്മൾക്ക് സന്തോഷത്തിന്റെ നാളുകൾ ആടി.. "
"ഇനി എന്നെ ദൈവം പരീക്ഷിക്കുമോ അച്ചായാ... "
"ഹേയ്... ഇല്ലടി.. അങ്ങനെ അങ്ങ് ക്രൂരത ചെയ്യാൻ ഏത് ഈശ്വരനും പറ്റില്ലെടി... "
അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത്..
അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കവേ അവൾക്ക് ഒരു കൊച്ചു കുഞ്ഞിന്റെ മുഖം ആയിരുന്നു..
**************
അടുത്ത ദിവസം ഡോറിൽ ആരോ മുട്ടുന്നത് കേട്ട് കൊണ്ട് ആണ് വരുൺ ഉണർന്നത്.
"ആരാ അത്... "അവൻ മെല്ലെ കട്ടിലിൽ നിന്ന് എഴുനേറ്റു.
അവൻ നോക്കിയപ്പോൾ നന്ദു ബാത്‌റൂമിൽ ആണ്.
ഡോർ തുറന്നപ്പോൾ മമ്മി..
"എന്താ മമ്മി "
"ഡാ.... മോളെ എവിടെ "?
"അവൾ ടോയ്‌ലെറ്റിൽ ആണ് "
"മ്മ്..... "
"മോൾക്ക് വിഷമം ആയോടാ ഇന്നലെ പാവം ഒരുപാട് സങ്കടപ്പെട്ടു "
"എന്റെ മമ്മി... ഒന്നും പറയേണ്ട.. അവൾ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് പോലും അറിയില്ല ... ഒരുപാട് സങ്കടം ആയി അവൾക്ക് "
"ആഹ.... സാരമില്ല... ആ കുട്ടിക്ക് നമ്മൾ ഒക്കെ ഇല്ലേ . "
"മ്മ് .. ഞാൻ അതൊക്കെ പറഞ്ഞു . പക്ഷെ അവൾക്ക് നല്ല വിഷമം ഉണ്ട്.. "
" എന്ന ചെയ്യാനാ.. ഓരോരോ വിധി... അവൾക്ക് എല്ലാ സങ്കടവും മാറും മോനെ "അപ്പോളേക്കും അമ്മച്ചിയും വന്നു..
പെട്ടന്ന് ബാത്‌റൂമിൽ നിന്ന് നന്ദന ഇറങ്ങി വന്നു..
"മോളെ.. ക്ഷീണം ഒന്നും ഇല്ലലോ അല്ലെ... !
"ഇല്ല മമ്മി... കുഴപ്പം ഇല്ല.. "
"വാ ചായ കുടിക്കാം..."അമ്മച്ചി പറഞ്ഞു
അവൾ അവരുട ഒപ്പം ഇറങ്ങി പോയി..
ആൻസി അവളെ നിർബന്ധിച്ചു ഒന്നര ഗ്ലാസ് ചായ കുടിപ്പിച്ചു..
സാറാമ്മ മമ്മിയുടെ മാറ്റം നോക്കി നിൽക്കുക ആണ്..
മമ്മിക്ക് ചേച്ചിയെ ജീവൻ ആണ് എന്ന് അവൾക്ക് തോന്നി..
കാലത്തെ തന്നെ വരുൺ ബ്രേക്ഫാസ്റ് കഴിഞ്ഞു പതിവ്പോലെ തോട്ടത്തിലേക്ക് പൊയ്..
അവൻ ആകെ തിരക്കുകൾ ആണ്..
അപ്പനെകാളും മിടുക്കൻ ആണ് മകൻ..
ഭരണങ്ങാനത്തെ കെട്ടിടം പണി എല്ലാം കഴിഞ്ഞു..
ഫ്ലാറ്റിൽ താമസിക്കാൻ ഫാമിലി ready ആയി..
താഴത്തെ നിലയിൽ ഒരു ബ്യൂട്ടി പാർലർ, പിന്നെ ഒരു ലേഡീസ് സെന്റർ ഒരുകിഡ്‌സ് ഷോപ്പ്, അങ്ങനെ ഒക്കെ ആണ്..
ഇടയ്ക്കൊക്കെ മാത്തച്ചനും അവന്റ ഒപ്പം പോകാൻ തുടങ്ങി..
അയാൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു..
മകനിൽ അഭിമാനം തോന്നി മാത്തച്ചന്.
റോഷനും ആന്മരിയയും കൂടി ബന്ധുവീടുകളിൽ ഒക്കെ സന്ദർശിക്കാൻ പോയിരിക്കുക ആണ്..
എവിടെ ഒക്കെ പോയാലും വൈകിട്ട് ആകുമ്പോൾ അവർ വീട്ടിൽ വന്നെത്തും..
റോഷന് ഇഷ്ടപെട്ട കപ്പയും മീനും ബീഫും പോർക്കും ഒക്കെ അമ്മച്ചി റെഡി ആക്കി വെയ്ക്കും...
അതൊക്ക കഴിച്ചു കഴിയുമ്പോൾ അവൻ അമ്മച്ചിയെ വാനോളം പുകഴ്ത്തും..
അത് കേട്ടാൽ മതി അമ്മച്ചിക്ക്.
ആന്മരിയ കോട്ടയത്തെ ഒരു ഗൈനക്കോളജിസ്റ്റിന്റെ ട്രീറ്റ്മെന്റ് ഇൽ ആണ്...
ഫലം കാണും എന്ന് ഉറച്ച വിശ്വാസത്തിൽ ആണ് അവർ രണ്ടാളും..
നന്ദനയും ആന്മരിയയും സാറാമ്മയും ഒക്കെ നല്ല കൂട്ടാണ്..
നന്ദനയെ എല്ലാവർക്കും വളരെ ഇഷ്ടം ആണ്..
ഇടയ്ക്ക് ഒന്ന് രണ്ടു തവണ സെബാസ്റ്റ്യൻ നന്ദുനോട് പറഞ്ഞു മോൾടെ പപ്പാടെ വീട്ടിൽ പോകാമായിരുന്നു എന്ന്.. പക്ഷെ തന്റെ പപ്പയെ വേണ്ടാത്തവരെ തനിക്ക് വേണ്ട എന്ന് അവൾ പറഞ്ഞു..
അങ്ങനെ അക്കരമാതാവിന്റെ pപെരുന്നാൾ വന്നെത്തി.. കാഞ്ഞിരപ്പള്ളിയിലെ ഓരോ മണൽ തരിയും ആവേശം കൊടുമുടിയിൽ എത്തുന്ന അസുലനിമിഷം...കെട്ടിച്ചു വിട്ട പെണ്മക്കൾ എല്ലാവരും എത്തും ... അത് ഏത് കരയിലുള്ളവർ ആണെങ്കിൽ പോലും. അതു പോലെ തന്നെ വിദേശത്തു നിന്ന് പോലും കാഞ്ഞിരപ്പള്ളിക്കാർ എത്തും.... ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കും മാതാവിന്റെ തിരുന്നാൾ.. കുട്ടനാട്ടുകാർക്ക് നെഹ്‌റുട്രോഫി വള്ളംകളി നൽകുന്ന ആവേശം പോലെ, തൃശ്ശൂർകാർക്ക് വടക്കുംനാഥന്റെ മണ്ണിലെ പൂരം പോലെ കാഞ്ഞിരപ്പള്ളി കാരുടെ വികാരം ആണ് പെരുന്നാൾ.. ഒരു തവണ പെരുന്നാൾ കഴിഞ്ഞാൽ അടുത്ത വര്ഷത്തേക്ജ് ഉള്ള കാത്തിരുപ്പ് ആണ് എല്ലാവരും.
കൊട്ടാരം വീട്ടിൽ എല്ലാവരും പുതിയ തുണിത്തരങ്ങൾ ഒക്കമെടിച്ചു..
വിരുന്നുകാര്ടെ ബഹളം ആണ് വീട്ടിൽ....
മാത്തച്ചന്റെ സഹോദരി ആയ സെലീന സിസ്റ്റർ മാത്രം വന്നിട്ട് വേഗം പോന്നു..
വീട്ടിൽ നല്ല തിരക്ക് ആണ്.
കാരണം അവരാണ് ഇത്തവണ പെരുന്നാൾ നടത്തുന്നത്..
അതുകൊണ്ട് പെരുന്നാളിന് വരുന്ന ആളുകളുടെ അത്രയും തിരക്ക് ആണ് അവിടെയും...
നന്ദനയ്ക്ക് കാലത്തെ മുതൽ ശര്ധി... അവൾക്ക് അതുകൊണ്ട് ആകെ ഒരു ക്ഷീണം പോലെ ആയിരുന്നു..
വരുണിനെ അന്ന് കാണാൻ പോലു കിട്ടിയില്ല..
കാലത്തെ മുതൽ അവൻ പള്ളിയിൽ ആണ്.
വൈകിട്ട് രൂപം എഴുന്നള്ളിപ്പിന്റെ സമയം ആയപ്പോൾ ആണ് നന്ദു പള്ളിയിൽ പോയത്..
"മാതാവേ... അടുത്ത വർഷം ഈ സമയം എന്റെ മോന്റെ കുഞ്ഞിനെ ഞാൻ നിനക്ക് അടിമ വെച്ചോളാമേ... കുഞ്ഞിനും തള്ളക്കും ഒരു കുഴപ്പം പോലും വരുത്തരുതേ.... "ആൻസി മാതാവിന്റെ തിരുരൂപത്തെ നോക്കി പ്രാർത്ഥിച്ചു..
"ടി... ഐസ് ക്രീം വേണോ... "വരുൺ നന്ദുനോട് ചോദിച്ചു..
"എനിക്ക് മസാല കടല മതി "
"ഓക്കേ.. നീ വാ... "
അവൻ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് പൊയ്..
മസാല കടല ഒക്കെ മേടിച്ചു കൊടുത്തപ്പോൾ അവൾക്ക് മുളക് ബജി വേണം... അങ്ങനെ അതും അവൾക്ക് അവൻ വാങ്ങി കൊടുത്ത്.
നന്ദനയ്ക്ക് ഇത് എല്ലാം പുതിയ അറിവ് ആയിരുന്നു.
അവൾക്ക് ഒരുപാട് ഇഷ്ടം തോന്നി എല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ.
കുറെ സമയം പള്ളിയിൽ ചിലവഴിച്ചിട്ട ആണ് അവർ എല്ലാവരും തിരികെ പോന്നത്..
"അവറാച്ചന്റെ മകളെ കണ്ടോടി ആൻസി.. തടിച്ചു വീർത്തു ആണ് ഇരിക്കുന്നത്...അവളുടെ ഒക്കെ ഒരു ഗമ... അത് ആണ് സഹിക്കാൻ മേലാത്ത.. "
"ആഹാ അമ്മച്ചി തുടങ്ങിയല്ലോ..എല്ലാ കൊല്ലവും പെരുന്നാൾ കഴിയുമ്പോൾ അമ്മച്ചിയുടെ വീണ വായന തുടങ്ങും... ഏറ്റു പിടിക്കാൻ ആൻസി ഉണ്ട് "മാത്തച്ചൻ അവരുടെ നേർക്ക് നോക്കി..
"അഹ് എന്നടാ... നിനക്ക് എന്ന..നീ അവിടെ മിണ്ടാതിരിക്കാൻ നോക്ക് ഞാൻ പറയും.. "
"ഓഹ് ഞാൻ പറഞ്ഞത് തിരിച്ചു എടുത്തു പോരെ..അപ്പൻ വിചാരിച്ചിട്ട് നേരെ ആക്കാൻ പറ്റിയില്ല . "
"നീ കുടിച്ചിട്ടുണ്ടോ... "
"അഹ് ലേശം.. "
"അങ്ങനെ വഴിക്ക് വാ.അത് ആണ് ഇത്രയും ഇളക്കം .. "അമ്മച്ചി അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
"അമ്മച്ചിയുടെ കത്തി... ഹോ എന്റെ ചെവി പൊട്ടി പൊയ്... "
റോഷൻ വരുണിനെ കണ്ണിറുക്കി കാണിച്ചു.
"എന്നതാടാ റോഷാ.. "
"അമ്മച്ചി പറയുവാ റോഷ്നച്ചായൻ കോടികൾ മുടക്കി നടത്തിയ പെരുന്നാൾ ആണെന്ന്.. " വരുൺ അത് ഏറ്റു പിടിച്ചു
"എന്റെ ഗീവർഗീസ് പുണ്യാളൻ.... ഞാനോ.. ഞാൻ ആരോട് പറഞ്ഞു,, എന്നാണ് നീ പറഞ്ഞു വരുന്നത്" അമ്മച്ചി വരുണനെ നോക്കി ദേഷ്യപ്പെട്ടു
" മേരിക്കുട്ടി ആന്റിയോട് അമ്മച്ചി പറയുന്നത് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടു....."
" എടാ നീ എന്റെ കയ്യിൽ നിന്ന് നല്ല വീക്ക് മേടിക്കും കേട്ടോ, ഞാൻ മനസ്സിൽ പോലും അറിയാത്ത കാര്യമാണ് നീ ഈ പറയുന്നത്"
" പിന്നെ പിന്നെ എല്ലാം പറഞ്ഞിട്ട് ഇപ്പോൾ കള്ളം പറയുന്നു,,,,, അമ്മച്ചിയുടെ നാടകം ഒന്നും ഞങ്ങളുടെ അടുത്ത് ഇറക്കേണ്ട,, ചേട്ടായിയോട് ഇല്ലെങ്കിൽ എല്ലാവരും ചോദിച്ചു നോക്കിക്കേ"
" ഉള്ളതാണോഡാ റോഷാ... "
മാത്തച്ചൻ മകനെ നോക്കി.
" ഹ പപ്പയ്ക്ക് എന്നെ വിശ്വാസമില്ല അല്ലേ"
" വേറെ ആരു പറഞ്ഞാലും ഞാൻ വിശ്വസിച്ചേ പക്ഷേ നിന്നെ എനിക്ക് തീരെ വിശ്വാസമില്ല മോനെ,,,,, "
" ശരി ശരി,,,, എങ്കിൽ പപ്പ വിശ്വസിക്കേണ്ട" അതും പറഞ്ഞു കൊണ്ട് അവൻ അവരുടെ മുൻപിൽ നിന്നും എഴുന്നേറ്റ് പോയി. എന്നിട്ട് വാതിലിനു മറഞ്ഞുനിന്നു..
" എന്റെ അമ്മച്ചി, തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണ്ടെ..., വെറുതെ ആൾക്കാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ"
"എടാ കുഞ്ഞേ ... മേരിക്കുട്ടി എന്നോട് ചോദിച്ചു എന്നുള്ളത് നേരാണ്, പക്ഷേ,,,, ഞാനവളോട് പറഞ്ഞത് എനിക്ക് ഈ കാശും കണക്ക് ഒന്നും അറിയത്തില്ല എന്നാണ്,, സംശയം ഉണ്ടെങ്കിൽ ഞാൻ ഇപ്പോൾ നിന്റെ കൂടെ മേരിക്കുട്ടിയുടെ വീട്ടിൽ വരാം"
" അയ്യോ അതൊന്നും വേണ്ട.... അമ്മച്ചി ഇപ്പൊ പോയി കിടക്ക് കാലത്തെ ഇറങ്ങിയതല്ല പള്ളിയിലേക്ക് കച്ചകെട്ടി,,,, "
" കച്ചകെട്ടി പോയാൽ എനിക്ക് അങ്ങനെ കുഴപ്പമൊന്നുമില്ല നീ പോയി റസ്റ്റ് എടുക്കാൻ നിനക്കാണ് ക്ഷീണം ഉള്ളത്"
" ഓ ഇപ്പൊ പണി തിരിച്ചു നമുക്കിട്ട് തന്നോ" മാത്തച്ചൻ ചിരിച്ചു
ഡോർന്റെ പിന്നിൽനിന്ന് വരുണും.
അവൻ ഡോർന് പിറകിൽ നിൽക്കുന്നത് അമ്മച്ചി കണ്ടു,
അവർ മെല്ലെ എഴുന്നേറ്റു... ശബ്ദമുണ്ടാക്കാതെ വാതിലിന് പിന്നിലേക്ക് ചെന്നു, വരുൺന്റെ ചെവിക്കുപിടിച്ച് നന്നായൊന്നു തിരുമ്മി......
"എന്റമ്മോ.... വിട് വിട്.... "അവൻ അലറി.
"എടാ നുണ പറയുന്നതിന് ഉള്ള ശിക്ഷ എന്താണെന്ന് അറിയാമോ.... "
"ഇല്ല... എന്നതാ... "
"അടുക്കളയിൽ പോയി ചട്ടുകം പഴുപ്പിച്ചു തുടയിൽ വെയ്ക്കും... മനസ്സിലായോ... "
അമ്മച്ചി അവന്റെ ചെവിക്ക് പിടിച്ചു അവനെ എല്ലാവരുടെയും മുന്നിൽ കൊണ്ട് വന്നു.
ഏത്തം ഇടെടാ... എന്നിട്ട് മതി നിന്റെ കളി... "
അങ്ങനെ അവൻ കുറ്റം സമ്മതിച്ചു ഏത്തം ഇട്ടു..
എല്ലാവരും അത് കണ്ടു ചിരിച്ചു...
പിന്നീട് എല്ലാവരും കൂടി മദ്യസേവ ആയിരുന്നു...
പെണ്ണുങ്ങളും ഇത്തിരി ബിയർ ഒക്കെ കുടിക്കും..
എല്ലാവരും നല്ല ഫോമിലാണ്.
മെറിനും ഭർത്താവ് കുര്യനും കൂടി വൈകിട്ട് ആയപ്പോഴേക്കും പോയിരുന്നു... അവർക്ക് രണ്ടാൾക്കും പിറ്റേദിവസം ഡ്യൂട്ടി ഉണ്ടായിരുന്നു.
വരുൺ കുടിച്ചു കഴിഞ്ഞപ്പോൾ അവന് നന്ദന യോട് ഭയങ്കര സ്നേഹമായിരുന്നു
അവൾക്കാണെങ്കിൽ വരൂനിന്റെ മണം അടിക്കാൻ മേലായിരുന്നു...
കാരണം അവനെ നന്നായിട്ട് ബ്രാണ്ടി മണക്കുന്നുണ്ടായിരുന്നു
.
" അവനോട് തന്റെ അടുത്തു നിന്നും മാറി കിടക്കുവാൻ അവൾ കുറെ നിർബന്ധിച്ചു,,, പക്ഷേ വരുൺ അച്ചായൻ വഴങ്ങിയില്ല...
ഒരു ദിവസം ഈ ബ്രാണ്ടിയുടെ മണം അടിച്ചു കിടക്കെടി പെണ്ണെ,,,, അതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലല്ലോ...
"എനിക്ക് അപ്പോൾ വോമിറ്റ് ചെയ്യാൻ തോന്നും... "
"തോന്നട്ടെ.. അതിന് എന്താ... എടി പെണ്ണുങ്ങൾ വിശേഷം ആയിട്ട് ഇരിക്കുമ്പോൾ ഇത്തിരി ശര്ധിക്കണം,, അതൊക്ക അല്ലെ അതിന്റ ഒരു ഇത്.. "
"അവിടെ മിണ്ടാതെ കിടക്കാൻ നോക്ക് "
അവൾ തല മുഴുവൻ മൂടി പുതച്ചു കിടന്നു.
അടുത്ത ദിവസം വരുൺ തോട്ടത്തിൽ പോയില്ല.. കാരണം തലേദിവസത്തെ ക്ഷീണമായിരുന്നു
കാലത്തെ അപ്പവും മട്ടൻ സ്റ്റൂവും ആയിരുന്നു,,
എല്ലാവരും വയറുനിറയെ ബ്രേക്ഫാസ്റ്റ് കഴിച്ചു
നന്ദനയ്ക്ക് കാലത്ത് എണീറ്റ് കഴിഞ്ഞാൽ നല്ല ശർദ്ദി ആണ്..
" നീ എഴുന്നേൽക്കുന്നത് ശർദ്ദിക്കാൻ വേണ്ടിയാണോ" വരുൺ നു സംശയമായി
അവൾക്ക് ദേഷ്യം വന്നെങ്കിലും എല്ലാം ഉള്ളിലൊതുക്കി..
"ഞാൻ പറഞ്ഞാൽ കൂടി പോകും കെട്ടോ... "
"പറയെടി ... കൂടുതൽ ആണോന്ന് ഞാൻ നോക്കട്ടെ... "
"വന്നു പുറം തിരുമ്മു മനുഷ്യാ.... വാചകം അടിക്കാതെ "
അവൻ ഓടി വന്നു അവളുടെ അടുത്തേക്ക്.
കുറെ sardhichu കഴിഞ്ഞു അവൾ കട്ടിലിൽ വന്നു ഇരുന്നു
വരുണും അവളോട് ചേർന്ന് ഇരുന്ന്..
"എന്നതാ കുഞ്ഞാവേ... ഇങ്ങനെ തുടങ്ങിയാൽ മമ്മി ക്ഷീണിക്കും കെട്ടോ "
"മമ്മിയോ.... ഞാൻ അമ്മ ആണ്... "
'ഒന്ന് പോടീ... ഞാൻ വിളിക്കുന്ന പോലെ എന്റെ കുഞ്ഞും വിളിച്ചാൽ മാത്രം മതി.. "
"അത് അങ്ങ് പള്ളിൽ പോയി പറ.. ഇത് എന്റെ കുഞ്ഞു.. ഞാൻ പറയുന്നത് പോലെ വാവ എന്നെ വിളിക്കൂ... "
"അഹ് കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയാക്കണ്ടല്ലോ... "
"അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്...
"ഓക്കേ... "
"ആയിക്കോട്ടെ.. "
ഉച്ചത്തെ ക്കുള്ള പ്രാതലിന്റെ തിരക്കിലാണ് എല്ലാവരും...
മുറ്റത്ത് ഒരു കാർ വന്നു നിന്നു
സെബാസ്റ്റ്യൻ ഇറങ്ങി ഒപ്പം മറ്റൊരു കാരണവരും.. അദ്ദേഹത്തിന്റെ ഭാര്യയും.
അവർ രണ്ടാളും അവരുടെ കൊച്ചു മകളെ കാണാൻ വന്നത് ആയിരുന്ന്..
മാത്തച്ചനും ആൻസി യും അവരെ സ്വീകരിച്ചു ഇരുത്തി.
നന്ദു ഒഴികെ ആ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു അവർ വരുന്ന വിവരം..
കുറെ ഏറെ പലഹാരപ്പൊതികൾ അവരുടെ മേശമേൽ നിരന്നു..
എല്ലാവരും അതുകണ്ടു അന്തം വിട്ടു..
നന്ദു അപ്പോൾ റൂമിൽ ആയിരുന്നു.
"ഹെലോ.... ഞാൻ മാത്യു വർഗീസ് കൊട്ടാരത്തിൽ.... രണ്ടാളും ഇരിക്ക്....
"ഹലോ... എന്റെ പേര് വർഗീസ് തോമസ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആണ്, ഇത് എന്റെ ഭാര്യ ഏലിയാമ്മ തോമസ്... . റിട്ടയേഡ് തഹസിൽദാർ ആയിരുന്നു... "
.
മാത്തച്ചൻ രണ്ടാൾക്കും നേർക്ക് കൈകൂപ്പി..
അൻസിയെയും അമ്മച്ചിയേയും ഒക്കെ മാത്തച്ചൻ പരിചയപ്പെടുത്തി.
വരുൺ അപ്പോൾ സ്ഥലത്തു ഇല്ലായിരുന്നു..
അവന്റെ ഫോണിലേക്ക് അയാൾ വിളിച്ചു.
ആൻസി ആണ് നന്ദനയെ പൊയ് വിളിച്ചു കൊണ്ട് വന്നത്.
അവൾക്ക് ആരെയും മനസിലായില്ല..
ആൻസിയുടെ ബന്ധത്തിൽ പെട്ട ആരോ ആണ് എന്നാണ് അവൾ ഓർത്തത്...
"ഇതാണ് നന്ദന.... ഞങളുടെ മകൾ.. "
മാത്തച്ചൻ അഥിതികളോട് പറഞ്ഞു.
അവർ രണ്ടാളും അവളെ സാകൂതം നോക്കി..
"മോൾക്ക് ഇത് ആരാണ് എന്ന് മനസ്സിലായോ.. "?
"ഇല്ല പപ്പാ... "
മോള് വാ... ഇവിടെ വന്നു ഇരിക്ക്. "അയാൾ അവളോട് പറഞ്ഞു എങ്കിലും അവൾ ഇരുന്നില്ല...
ആരെയും മനസിലായില്ല എന്ന് പറഞ്ഞു എങ്കിലും അവൾക്ക് ആ അപ്പച്ചനെ കണ്ടപ്പോൾ എവിടെയൊക്കെയോട് എന്തൊക്കെയോ സാമ്യം തോന്നി..
"വരു മോളെ..."ഏലിയാമ്മ അവളുടെ കൈയിൽ പിടിച്ചു..
അവരുട കണ്ണുകൾ നിറഞ്ഞൊഴുകി...
തുടരും..
(ഹായ്..... സ്റ്റോറി വായിക്കുക കെട്ടോ frnds.....)
Ullas OS
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
