ഇന്ദ്രനീലം. 16

Valappottukal


"ഡാ അനി നീയെന്താ ഇൗ ആലോചിക്കുന്നത്.. നീ ഇവിടെയെങ്ങും അല്ലെന്ന് തോന്നുന്നല്ലോ...ഹരിയുടെ ചോദ്യമാണ് അവനെ ആലോചനകളിൽ നിന്നും ഉണർത്തിയത്..."

"ഒന്നുമില്ല ഹരി ..വെറുതെ ഓരോന്ന് ഓർത്തു..

"വിഷ്ണു  ഗാഥയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?
"അവർ ഉടനെ കണ്ടെത്തും  ഹരിയേട്ടാ  ഗാഥയുടെ ഫോട്ടോ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്...  ഉടനെ തന്നെ നമുക്ക് വിവരം കിട്ടും...വിഷമിക്കണ്ട...എനിക്ക് ചില സംശയങ്ങൾ ഒക്കെയുണ്ട് ഗാഥയുടെ  കാര്യത്തിൽ...

"എന്താടാ എന്താ   എന്താണെങ്കിലും നീ എന്നോട് പറ.. ഒരു പാവം കുട്ടിയാ അവൾ...
മ്മ്... നോക്കട്ടെ... ഞാൻ പറയാം ഹരിയേട്ടാ... വിവരങ്ങൾ ഒന്ന് കിട്ടിക്കോട്ടെ...
"എന്താ ഹരി പ്രശ്നം..."  അനിയുടെ ചോദ്യം കേട്ട് രണ്ടുപേരും ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അവനോടു പറഞ്ഞു...

"മ്മ്"

"മോനെ ഹരി നിനക്ക് ഇന്ന് ഹോസ്പിറ്റലിൽ.പോകണോ അരവിന്ദൻ അങ്ങോട്ട് വന്ന്കൊണ്ട് അവനോടു ചോദിച്ചു...

"ഇല്ല അച്ഛ ഇന്ന് ഞാൻ ലീവ് എടുത്തു.."

"അത് നന്നായി മോനെ. നാളെ  നമ്മുടെ വകയല്ലെ ഉത്സവം.. കുറെ കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാൻ ഉണ്ട്.. നിങ്ങള് മൂന്ന് പേരും.കൂടി ഉച്ചയ്ക്ക്  അങ്ങോട്ട് ഇറങ്ങ്..."

"അച്ഛൻ പൊയ്ക്കോളൂ.. ഞങൾ വന്നോളാം... "

അരവിന്ദൻ പോയ ശേഷം അവർ താഴേക്ക് ഇറങ്ങി...

ഇൗ സമയം വീണ ഗൗതമിനെ കുറിച്ചു ആലോചിച്ചു കൊണ്ടിരുന്നു... കണ്ടിട്ട്  രണ്ടു മൂന്നു ദിവസമായി...ഒന്ന് വിളിച്ചു നോക്കിയാലോ.. വേണ്ടാ എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ... മേർലീ ടീച്ചർ പറഞ്ഞത് കാതിൽ മുഴങ്ങുന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത  ഒരു വിഷമം തോന്നുന്നുണ്ട് മനസ്സിൽ...

"മോളെ വീണേ.. താഴേക്ക് വന്നെ..
മോളെ ഇതാരാ വന്നതെന്ന് നോക്കു..." താഴെ നിന്ന് അമ്മയുടെ വിളി കേട്ടാണ് അവൾ ഹാളിലേക്ക് എത്തിയത്... അവിടെ ഇരിക്കുന്നവരെ കണ്ട് അവൾക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...ഹരിയേട്ടനും  വിഷ്ണുവേട്ടനും അനിയേട്ടനും എല്ലാവരും ഉണ്ട്...

അവളുടെ നോട്ടം സെറ്റിയിൽ ഇരിക്കുന്നവരിലേക്ക്‌ പാഞ്ഞു... അവിടെ സുമിത്ര അമ്മയും ഗൗതമും ഇരിക്കുന്നു.. കൂടെ കുറച്ച് പ്രായമുള്ള ഒരു സ്ത്രീയും...ഗൗതമിന്റെ നോട്ടം തന്റെ മുഖത്തേക്ക് ആണെന്ന് കണ്ട് അവൾ നോട്ടം മാറ്റി...

"എന്താ.മോളെ അവിടെ നിന്ന് കളഞ്ഞത്..
വാ ഇവിടെ വന്നിരിക്ക്..  സുമിത്ര അത് പറഞ്ഞുകൊണ്ട് അവളുടെ കൈ പിടിച്ചു അടുത്തിരുത്തി..."

"ഞങ്ങൾ അമ്പലത്തിൽ ഒന്ന് തൊഴാൻ  വന്നതാ..  അവിടെ വന്നപ്പോൾ ശേഖരെട്ടൻ അവരുടെ കൂടെ പോയി.. പിന്നെ ഞാൻ മോനോട് പറഞ്ഞു ഇവിടെ ഒന്ന് കേറിയിട്ട് പോകാമെന്ന്.. ഇത്  ശേഖരെട്ടന്റെ പെങ്ങൾ നിർമ്മലേടത്തി..." സുമിത്ര പറഞ്ഞു..

നിർമ്മല എഴുനേറ്റു വന്നു വീണയെ അടിമുടി നോക്കി..എന്നിട്ട് അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മവെച്ചു കൊണ്ട്  സുമിത്രയെ നോക്കി ചിരിച്ചു..

"മോളെ പറ്റി എപ്പോഴും സുമിത്ര പറയും... ഒന്ന് കാണണം എന്നു വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.. ഇപ്പോഴാ സാധിച്ചത്... നിർമ്മല പറഞ്ഞു...

"വരൂ സുമിത്രെ നമുക്ക് അടുക്കളയിലേക്ക് ഇരിക്കാം.. " രാധ സുമിത്രയെം നിർമ്മലയേം വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു...

"ഇത് ഗൗതം.. ഹരി വിഷ്ണുവിനും അനിരുദ്ദിനും ഗൗതമിനേ പരിചയപ്പെടുത്തി ... ഇവർ രണ്ടുപേരും ഒരു കോളജിലാ വർക്ക് ചെയ്യുന്നത്..." ഹരി ഇരുവരോടുമായി പറഞ്ഞു...

" ഗൗതം ഇത് വിഷ്ണു... ചിറ്റപ്പന്റെ മകനാണ്  ആള് ഐപിഎസ് ആണ്..  ഇങ്ങോട്ട് സ്ഥലം മാറി വന്നു...

"അറിയാം വീണ പറഞ്ഞിരുന്നു  സാറിനെ പറ്റി... ഗൗതം കൈകൊടുത്ത് കൊണ്ട് പറഞ്ഞു...

"സർ വിളി ഒന്നും വേണ്ടടോ.. വിഷ്ണു അങ്ങനെ വിളിച്ചാൽ.മതി... എന്റെ കാന്താരിയുടെ ഫ്രണ്ട് അല്ലേ... വിഷ്ണു വീണയുടെ തലയിൽ കൊട്ടികൊണ്ട്  ഒരു ചിരിയോടെ പറഞ്ഞു...

ഇത് അനിരുദ്ധ്.. അമ്മാവന്റെ മകനാണ്... സോഫ്റ്റ്‌വെയർ എൻജിനീയർ....
എല്ലാവരും പരസ്പരം ഉള്ള പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു ആണുങ്ങൾ  എല്ലാവരും   കൂടി പുറത്തേക്കിറങ്ങി... 

വീണ അപ്പോഴും കിളിപോയ അവസ്ഥയിൽ ഇരിക്കുകയാണ്...  ഇവിടെ ഇപ്പൊ എന്തൊക്കെയാ നടക്കുന്നത്.. എന്തൊരു മറിമായം...  കാണണമെന്ന് ആലോചിച്ചപ്പൊഴേക്കും ദാ കൊണ്ട് വന്നു നിർത്തിയിരിക്കുന്നു.. മഹാദേവാ നിന്റെയൊരു കാര്യം..... അവൾ  വെറുതെ ഇരുന്നു ചിരിക്കുന്നത് കണ്ട് സീത വന്നു മുഖത്തിന് നേരെ കൈ ഞൊടിച്ചപ്പോൾ ഒരു ചമ്മലോടെ തിരിഞ്ഞിരുന്നു. 

"ആ ചേട്ടൻ   കൊള്ളാമല്ലോ വീണേച്ചി.. ഭയങ്കര ഗ്ലാമർ ആണല്ലോ.. എനിക്ക് ഇഷ്ടായി...."

" മ്മ്" നിനക്ക് ഒന്നാലോചിച്ചാലോ  മോളെ... എന്താ ഞാൻ  അനിയെട്ടനോട് പറയട്ടെ...

"അയ്യോ എന്റെ പൊന്നോ ചതിക്കല്ലേ.. ഞാൻ പോയേക്കാമേ..." അതും പറഞ്ഞുള്ള സീതയുടെ പോക്ക് കണ്ട് ചിരിയടക്കി അവളിരുന്നു....

അവരുടെ കൂടെ നിൽക്കുന്നെങ്കിലും കണ്ണുകൾ ഇടയ്ക്കിടെ അവനെ ചതിച്ചു കൊണ്ടിരുന്നു... തന്നിലേക്ക് എത്തുന്ന ആ കണ്ണുകൾ അവളറിയുന്നുണ്ടായിരുന്നു... ഒന്ന് സംസാരിക്കാൻ ഉള്ളം വെമ്പൽ കൊള്ളുന്നതവൾ അറിഞ്ഞു... എങ്ങനെ.. എട്ടൻമാർ ചുറ്റിനുമുണ്ട്... 

അവനും  അവളെ ഒന്നടൂത്ത് കിട്ടാൻ  കൊതിച്ചു ... അനുസരണയില്ലാത്ത കണ്ണുകൾ അവളെ തേടിക്കൊണ്ടെയിരുന്നൂ.....

ഇതെല്ലാം പക്ഷേ അനിരുദ്ധ് കാണുന്നുണ്ടായിരുന്നു...  ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... ഉള്ളം
നീറിപ്പുകയുന്ന വേദനയോടെ...

സംസാരിച്ചുകൊണ്ട് അവർ ഗാർഡനിലെക്ക് നടന്നു... അവിടെയുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു...ഗാർഡനിൽ നിന്ന് ഒരു റോസാ പൂവ് പൊട്ടിച്ചെടുത്ത് തിരിയവേ ഹരിയുടെ വാക്കുകൾ...

"വീണ കാണണ്ടാ... ഇതവളുടെ എരിയ ആണ്... ഇങ്ങോട്ട് ആരെയും അവളടുപ്പിക്കില്ല.." ഇൗ ഗാർഡനിൽ നിന്ന് എങ്ങാനും ഒരു പൂവ് പറിച്ചാൽ അന്ന് ഇൗ വീട് തിരിച്ചു വെക്കും അവൾ... " കോളേജ് അദ്ധ്യാപിക ഒക്കെയാണ്.. പക്ഷേ ഇപ്പോഴും കൊച്ചു കുട്ടികളെ പോലെയാ.. ഹരി ചിരിച്ചു.. ആ ചിരിയിൽ പങ്ക് ചേർന്നു കൊണ്ട്  ഗൗതം   ചോദിച്ചു...

"അയ്യോ അപ്പോൾ ഇത് കുഴപ്പമാകുമോ??"

"നോക്കാം നമുക്ക്... "വിഷ്ണു ചിരിയോടെ പറഞ്ഞു..

അപ്പോഴേക്കും  ജ്യൂസ് കൊണ്ട് വെച്ചിട്ട് സീത വന്ന് വിളിച്ചു.. എല്ലാവരുംകൂടി ഇരുന്നു സംസാരിച്ച ശേഷം പോകാനായി ഇറങ്ങി...

"ഇറങ്ങാൻ നേരം പോട്ടിച്ചെടുത്ത
റോസ്🌹 വീണയ്ക് കൊടുത്തുകൊണ്ട് ഗൗതം പറഞ്ഞു.. "സോറി വീണ എനിക്കറിയില്ലായിരുന്നു  ഇത് പൊട്ടിക്കാൻ പാടില്ലായിരുന്നു എന്ന്... "

"ഇറങ്ങട്ടെ ഹരി ... ""വൈകിട്ട് ക്ഷേത്രത്തിൽ കാണാം

"പോകട്ടെ രാധേ ....... "എല്ലാവരോടും യാത്ര പറഞ്ഞു അവർ പോയി....

അവർ പോയ ശേഷം വീണ റൂമിലേക്ക് കയറി... അവൻ കൊടുത്ത റോസ് 🌹ചുണ്ടോടുചേർത്ത് അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു... നാണം കലർന്ന ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു...  ഒരു മൂളിപ്പാട്ടോടെ റോസും കയ്യിൽ പിടിച്ചു സ്റ്റെപ്പ് വെച്ചുകൊണ്ട്  തിരിഞ്ഞതും തറഞ്ഞു നിന്നുപോയി അവിടെ.. എല്ലാം കണ്ടുകൊണ്ട് ഹരി ഒരു കുസൃതിയോടെ നിൽക്കുന്നു...  ചമ്മലോടെ  ഒരു നിമിഷം നിന്ന ശേഷം   ചമ്മൽ മറയ്ക്കാനായി അവനെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചു...

അവൻ അകത്തേക്ക് കയറിയിട്ട്
"ഹ ഒന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് ചിലർക്കൊക്കെ ഒരു വിചാരം ഉണ്ട്... പൂച്ച പാല് കട്ടുകുടിക്കുന്നത് ആരും അറിയുന്നില്ല എന്നാ ചിലരുടെ ഒക്കെ ഒരു വിചാരം..." മേശമേലെ ഉള്ള പൊടി തട്ടിക്കളയുന്നത് പോലെ ഭാവിച്ചു കൊണ്ട് ഹരി പറഞ്ഞു...

"ദേ ഹരിയേട്ടാ ഇങ്ങനെ മൂക്കേൽ വളഞ്ഞു പിടിക്കണ്ടാ...  എന്തേലും ഉണ്ടെങ്കിൽ അങ്ങ് നേരിട്ട് പറഞ്ഞാ മതി കേട്ടോ.... ശുണ്ഡിയോടെ പറഞ്ഞുകൊണ്ട് അവൾ കട്ടിലിലെക്കിരുന്നൂ....

"ശരിക്കും നിനക്ക് ഇഷ്ട്ടയോ.... അച്ഛനോട് പറയട്ടെ ഞാൻ..." അടുത്തിരുന്നു അവളുടെ താടി പിടിച്ചുയർത്തി കൊണ്ട് ഹരി ചോദിച്ചു..

"ആരെ...."? എന്ത്?

"ദേ പെണ്ണേ ഉരുണ്ടു കളിക്കല്ലെ... ഞാൻ കണ്ടൂ രണ്ടുപേരുടെയും നോട്ടവും  കണ്ണ് എറിയലും ഒക്കെ.."

"ഒന്ന് പോയെ ഹരിയെട്ട.... " ഞാൻ ഒന്നും ചെയ്തില്ല...

"Oh എന്തൊരു അഭിനയം.... എന്റെ മോൾക്ക് അഭിനയിക്കൻ അറിയില്ല... ദാ ഇൗ തുടുത്തു വരുന്ന മുഖം പറയുന്നുണ്ട് എല്ലാം...."

"എന്തായാലും എനിക്ക് ഇഷ്ടായി.. എന്റെ മോൾക്ക് നന്നായി ചേരും..."

"ഏട്ടാ.... "എന്ന് കൊഞ്ചിക്കൊണ്ട്  അവൾ അവന്റെ തോളിലേക്ക് ചാരി....

"എന്താ ഇവിടെ ഏട്ടനും അനിയത്തിയുമായി ഒരു രഹസ്യം.." വിഷ്ണു അങ്ങോട്ടേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു... 

"ഇവിടെ പെട്ടെന്ന് തന്നെ ഒരു പന്തൽ ഇടെണ്ടിവരും  വിഷ്ണു...ചിലരൊക്കെ  ഇവിടെ  പാല് കട്ടുകുടിക്കാൻ തുടങ്ങി.."
ഒരു കള്ള ചിരിയോടെ ഹരി പറഞ്ഞു...

"എനിക്കും തോന്നി ഹരിയെട്ടാ...ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു രണ്ടുപേരുടെയും നോട്ടവും ഭാവവും റോസ് കൊടുക്കലും ഒക്കെ .... " രണ്ടു പേരും കൂടി അവളെ കളിയാക്കാൻ തുടങ്ങി... 

"ഒന്ന് പോയെ രണ്ടാളും... " രണ്ടുപേരെയും ഉന്തി തളളി പുറത്താക്കി അവൾ വാതിൽ ചാരി... എന്നിട്ട് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു... റോസ് എടുത്തു ചുണ്ടോടു ചേർത്തിട്ട് അത് ഭദ്രമായി ഒരു ബോക്സിൽ ആക്കി മേശയിൽ വെച്ചു ... പെട്ടെന്ന് വാതിൽ തള്ളിത്തുറന്ന്  രണ്ടുപേരും കൂടി  കോറസ് ആയിട്ട്...

"ഞങ്ങൾ കണ്ടെ.... "എന്ന് വിളിച്ചു കൂവാൻ തുടങ്ങി...

"അയ്യോ....എന്ന് വിളിച്ചു കൊണ്ട്  അവൾ  അവരെ പിടിക്കാനായി ഓടിയിറങ്ങി..."

മൂന്നു പേരും കൂടി ഓടി ഇറങ്ങി താഴെ എത്തി നിന്നത് അരവിന്ദൻ മാഷിന്റെ മുന്നിൽ..

"എന്താ ഇവിടെ ഒരു ബഹളം.. "

"അത് അച്ചാ ഇവിടെ ഓരോരുത്തരെ ...." ബാക്കി പറയാൻ വന്നതും വീണയുടെ  കഥകളി കണ്ട് പെട്ടെന്ന്  ഹരി അത് വിഴുങ്ങി...

"ഓരോരുത്തർക്ക്...." മ്മ്" എന്താടാ മോനെ കാര്യം".

"ഒന്നുമില്ല അച്ഛാ.. ഞങൾ വെറുതെ..."

" പിന്നെ നിങ്ങള് വൈകിട്ട് ക്ഷേത്രത്തിലേക്ക് വരൂ.. കുറച്ചു കാര്യങ്ങളും കൂടിയുണ്ട്.. ശേഖരൻ അവിടെയുണ്ട്... ഞാൻ ഉടനെ ഇറങ്ങും.."

"ശരി അച്ഛാ ഞങൾ വന്നൊളാം... "

ഇൗ സമയം സുമിത്ര ഗൗതമിനോട്   ഒരു കള്ളച്ചിരിയോട..
 "എന്താ മോനെ ഒരു റോസ് കൊടുക്കലും ഒരു കള്ളചിരിയുമോക്കെ... "

"ഒന്നുമില്ല അമ്മക്ക് തോന്നുന്നതാ... "

"മ്മ്"...പിന്നെ എനിക്ക് അറിയില്ലേ എന്റെ മോനെ... നിനക്ക് ആ കുട്ടിയെ ഇഷ്ട്ടം ആണെന്നൊക്കെ എനിക്കറിയാം...  "

അവൻ ഉള്ളിൽ അടക്കിപിടിച്ച സന്തോഷത്തോടെ ഒളികണ്ണാലെ  അമ്മയെ നോക്കി പുഞ്ചിരിച്ചു...

ഉത്സവം തീരുന്ന ദിവസം എല്ലാവരും കൂടി അമ്പലത്തിലേക്ക് ഇറങ്ങി. .. ആണുങ്ങൾ എല്ലാവരും മുൻപേ നടക്കുന്നു.. ഗൗതമും ഉണ്ട് കൂടെ...വീണയും സീതയും എല്ലാം കണ്ട് പിറകെ നടക്കുന്നു... സൂമിത്രയും രാധയും വിമലേടത്തിയും മീനാക്ഷിയും കൂടി ഓരോരോ കഥകൾ പറഞ്ഞു പിറകെ വരുന്നു...  ഇടയ്ക്കിടെ ഗൗതമിന്റെ നോട്ടം പിറകിലേക്ക് എത്തുന്നുണ്ട്...  വീണ ഇതെല്ലാം കണ്ടുകൊണ്ട് ഒരു കള്ള ചിരിയോടെ പിറകെ നടന്നു.... മനു സീതയെ ചുറ്റി പറ്റി കൂടെത്തന്നെയുണ്ട്... ഇടയ്ക്കിടെയുള്ള അവരുടെ നോട്ടവും സംസാരവും ഒക്കെ കണ്ട്  ചിരി വരുന്നുണ്ട് വീണക്ക്..

ഇതൊക്കെ ഒളി കണ്ണാലെ ശ്രദ്ധിച്ചു കൊണ്ട് ഒരാൾ അവരുടെ കൂടെ നടന്നു.. ....

അമ്പാടി തറവാടിന്റെ മേൽനോട്ടത്തിൽ ഉത്സവം വളരെ ഭംഗിയായി കഴിഞ്ഞു..

എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങി...

രാമകൃഷ്ണൻ തിരികെ പോകാൻ ഇറങ്ങിയപ്പോൾ അരവിന്ദനെ വിളിച്ചു മാറ്റി നിർത്തി എന്തോ സംസാരിച്ചു.......

"പോയിവരാം വീണേ...." അനിരുദ്ധ് അവളുടെ അടുത്ത് വന്നു പറഞ്ഞു...

"മ്മ്"

"ഞാനൊരു ദിവസം  വരുന്നുണ്ട് അമ്മാമയെ കാണാൻ.. "

"എന്താ അനിയെട്ടാ... "

"അതൊക്കെ ഉണ്ടെടീ.. വരുമ്പോൾ പറയാം.. നിനക്ക് ഒരു സർപ്രൈസ് ആയിരിക്കും അത്...ഇപ്പൊൾ പോകട്ടെ..."ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു വീണ നിൽക്കുമ്പോൾ  അനി ചിരിയോടെ നടന്നു കാറിൽ കയറി..

സീത തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി  വളരെ വിഷമത്തോടെ ടാറ്റാ പറയുന്നത് കണ്ട് വീണ തിരിഞ്ഞു നോക്കി ..

അവിടെ ഒരാൾ വീടിനോട് ചേർന്ന് വിഷണ്ണനായി നിൽക്കുന്നുണ്ട് കൈവീശികൊണ്ട്....അവന്റെ നിൽപ്പും ഭാവവും കണ്ടു വീണ ചിരി കടിച്ചമർത്തി നിന്നു...

നമ്മുടെ മനുവെ... പാവം കുട്ടി.. അവന്റെ പ്രണയഭാജനമല്ലെ യാത്ര പറയുന്നത്...

സാരമില്ല  നമുക്ക്  ശരിയാക്കി എടുക്കാമെന്നേ....കൊച്ചു കുട്ടികൾ അല്ലേ...ഇനിയും സമയമുണ്ട്...

നമുക്ക് നമ്മുടെ ഹോസ്പിറ്റലിലേക്ക് ഒന്ന് പോകാം.. നമ്മുടെ ഉമയുടെ  വിവരങ്ങൾ ഒക്കെ എന്തായെന്ന് അറിയണ്ടേ.... പാവമല്ലെ...

ഉത്സവമൊക്കെ കഴിഞ്ഞു എല്ലാവരും പോയി.. പിറ്റെ ദിവസം  അതിരാവിലെ ഉള്ള ഓട്ടമൊക്കെ  കഴിഞ്ഞ് രണ്ടുപേരും കൂടി ഉമ്മറത്തിരുന്ന് പത്രം വായിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്... ഫോൺ എടുത്തു നോക്കിയ ഹരി .. "ഉമയാണല്ലോ".. എന്ന് പറഞ്ഞുകൊണ്ട് ഫോൺ ചേവിയൊട് ചേർത്തു

"ഹാലോ... "
16-1

'ഹരി .... എനിക്ക്‌ അത്യാവശ്യമായി ഹരിയെ കാണണം..' ഉടനെ വരണം.. ഇന്ന് തന്നെ കണ്ടേ പറ്റൂ..

"എന്താ ഉമാ സ്വരം വല്ലാതിരിക്കുന്നല്ലോ.. സൂഖമില്ലെ.. എന്താ കാര്യം.. വെപ്രാളത്തോടെ  ചോദിച്ചു കൊണ്ട് ഹരി പുറത്തേക്കിറങ്ങി..

'ഹരി ഒന്ന് വരു..എല്ലാം പറയാം.. ഹോസ്പിറ്റലിൽ വേണ്ട.. ഞാനിന്നു  ലീവാണ്‌.. നമുക്ക് പുറത്ത് എവിടെയെങ്കിലും വെച്ച് കാണാം..  ഒരു കാര്യം ചെയ്യാം ഹരി മാളിലേക്ക്‌ വരു... ഞാൻ അവിടെയുണ്ടാകും... അവിടെയാകുമ്പോൾ സ്വസ്ഥമായി  ഇരുന്നു സംസാരിക്കുകയും ചെയ്യാം....

"Ok ഉമാ ഞാൻ വരാം ... "

"എന്താ എന്ത് പറ്റി ഹരിയേട്ടാ..." വിഷ്ണു ഹരിയുടെ അടുത്തേക്ക് വന്നു..

"അറിയില്ലടാ ഉമയാ വിളിച്ചത്.. എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.. വല്ലാതെ പേടിച്ച പോലെയുണ്ട്... സ്വരമൊക്കെ വല്ലാതിരിക്കുന്നു...

"ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല.. ഹരിയേട്ടൻ പോയിട്ട് വരൂ...." എന്തെങ്കിലും  പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി... "

അവൻ പെട്ടെന്ന് തന്നെ റെഡിയായി ... പത്തു മണി ആയപ്പോഴേക്കും മാളിൽ  എത്തി... എൻട്രൻസിൽ തന്നെ ഉമ കാത്ത് നിന്നിരുന്നു.. എന്തോ കണ്ട് പേടിച്ചത് പോലെയുണ്ട്.. മുഖം  വല്ലാതെ കടുത്തിരിക്കുന്നൂ..

അവർ ഒഴിഞ്ഞ ഒരു കോണിൽ ഇരുന്നു.. ഒന്നും സംസാരിക്കാതെ കുറച്ചുനേരം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അവന്റെ ഹൃദയം പിടഞ്ഞു... പെട്ടെന്ന് ആ  കണ്ണ് നീർ തുടച്ചു കളഞ്ഞിട്ട് അവളുടെ കൈ രണ്ടും കൂട്ടിപിടിച്ചു...

"എന്താ കാര്യം ? ഇത്ര വിഷമിക്കാൻ മാത്രം എന്തുണ്ടായി ഇപ്പൊൾ...താൻ കരയാതെ കാര്യം പറ..."

"അത് .....ഹരി ഇന്നലെ ഞാൻ അവനെ കണ്ടു.... "

"ആരെ". ?



തുടരും....

Please നിങ്ങളുടെ likes and commant വളരെ അത്യാവശ്യമാണ്... കഥ ഇഷ്ട്ടം ആകുന്നുണ്ടെങ്കിൽ മറക്കല്ലേ...

Shenka...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top