ബാംഗ്ലൂരിലെ ഫ്ളാറ്റിലെ ഏകാന്തതയിൽ മനസ്സ് മടുത്ത് തുടങ്ങിയിരുന്നു..... എന്നിട്ടും എവിടേക്കും പോകാതെ അതിനകത്ത് തന്നെ ഒതുങ്ങി കൂടി മുൻപോട്ട് പോകാനായിരുന്നു ഇഷ്ടം.... ദൈവങ്ങളെ പോലും ശ്രദ്ധിക്കാതെയായി.... പക്ഷേ കരഞ്ഞില്ല..... ജീവിച്ചിരിക്കുന്ന ശവം പോലെ ഓരോ ദിവസവും തള്ളി നീക്കി...
അവളിലൊരു മാറ്റം പ്രതീക്ഷിച്ച എല്ലാർക്കും അതൊരു വേദനയായി മാറി...
അവളെ പോലെത്തന്നെ മാറി കഴിഞ്ഞിരുന്നു അവളുടെ വിച്ചേട്ടനും.... മൗനം ആാാ രണ്ടുമുറി ഫ്ളാറ്റിനെ കാർന്നുതിന്നു തുടങ്ങി.... രാത്രി നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ പോലും ഇരുവർക്കിടയിലും നിശബ്ദത മാത്രമായിരുന്നു....
നേർത്തൊരു തലോടലിലും വറ്റിവരണ്ട ചുംബനത്തിലും പൊട്ടിയൊലിക്കാവുന്ന ദുഃഖത്തെ മനസ്സിൽ തളച്ചിട്ടുപോന്നു...
വിച്ചേട്ടാ....
മ്മ്ഹ്ഹ്....
"എനിക്കൊരു കുഞ്ഞിനെ വേണം....." ഒട്ടും പ്രണയമില്ലാത്ത ഒരു വികാരങ്ങളും ഇല്ലാത്ത ഒരു ചോദ്യം.....
അവളിലേക്ക് പടർന്ന് കയറുമ്പോഴും അലിഞ്ഞൊന്നായി ചേരുമ്പോഴും ഒരു വികാരങ്ങളും ഇല്ലാതെ അവള് റൂമിലെ ചുമരിലേക്കും കറങ്ങുന്ന ഫാനിലേക്കും നോക്കികിടന്നു.... തളർന്നു കിടക്കുമ്പോൾ കണ്ണിനിരുവശത്തുകൂടെയും കണ്ണുനീർ ഒഴുകിയിറങ്ങി..... പുതപ്പ് വാരിചുറ്റി ബാത്റൂമിലേക്ക് കയറുന്ന അവളെക്കണ്ടപ്പോൾ പിടിച്ച് നിർത്താനാവാത്ത സങ്കടത്തോടെ മുറിയിൽ നിന്നുമിറങ്ങി ബാൽക്കണിയിലേക്ക് നടന്നു.....
ടീ ഷർട്ട് വായിലേക്ക് തിരുകിക്കയറ്റി ഉള്ളിലെ നോവ് കരഞ്ഞുതീർത്തു.... ശവം പോലെ തനിക്കുമുന്നിൽ വിവസ്ത്രയായി കിടന്നവളെ ഓർത്ത് ഹൃദയം നീറി......
""എന്തിനാ ദച്ചൂട്ടി.... എന്തിനാ ഇങ്ങനെ ഉരുകി തീരണേ....""" ഇടിവെട്ടിപെയ്ത മഴയിൽ അവൻ അലറിക്കരഞ്ഞു.... ഒരു തരിമ്പ് ശബ്ദം പോലും കേൾക്കാതെ ബെഡിന്റെ ഹെഡ്‍റെസ്റ്റിൽ തലചായ്ച്ച് ദച്ചു ഒരേയിരിപ്പിരുന്നു..... ഇടയ്ക്കിടെ സാരിക്കിടയിലൂടെ വയറിനെ തഴുകികൊണ്ടിരുന്നു....
"വേഗം വരണേ വാവേ... വേഗം വരണം..." തനിയെ ഉരുവിട്ടുകൊണ്ടിരുന്നു.....
പുലർകാല കിരണങ്ങൾ മുഖത്തേറ്റ് കണ്ണുകൾ തുറന്നു.... ഒരുപാട് ദിവസങ്ങൾക്കു ശേഷം ആ ചുണ്ടിലൊരു ചിരി തിളങ്ങി നിന്നു.... കണ്ണാടിക്കുമുന്നിൽ ചെന്ന് നിന്ന് വയറിനെ മറച്ചുവെച്ച സാരിയെ വകഞ്ഞുമാറ്റി.... നാണത്തോടെ വയറിൽ തഴുകി.... ""വേഗം വന്നേക്കണേ""
ചിരിയോടെ അലമാര തുറന്ന് ഇളം നീല നിറത്തിലുള്ള ഒരു കോട്ടൺ സാരിയെടുത്ത് പിടിച്ച് കുളിമുറിക്കുള്ളിലേക്ക് കയറി....
ഞൊറിയെടുത്തുടുക്കുമ്പോൾ മകൾക്കായുള്ള കാത്തിരിപ്പിന്റെ സന്തോഷം ആ അമ്മയ്ക്കുള്ളിൽ നുരഞ്ഞുപൊന്തി... പ്രണയത്തോടെ കുങ്കുമച്ചെപ്പ് കയ്യിലെടുത്ത് സീമന്തരേഖയിൽ നീട്ടി വരച്ചു....
നമ്മടെ മോള് വരും വിച്ചേട്ടാ.... പ്രണയിക്കാം നമുക്ക് ഒരിക്കൽക്കൂടി...?? ഡ്രസിങ് ടേബിളിന്റെ അരികിൽ വച്ചിരിക്കുന്ന അവന്റെ കുഞ്ഞുഫോട്ടോയിൽ ഒരു മുത്തം നൽകി.... നാളുകൾക്ക് ശേഷം പൊട്ട് തൊട്ട് നീട്ടി കണ്ണെഴുതി... സാരി തലപ്പ് വയറിലേക്ക് തിരുകി വച്ച് നേരെ പൂജാമുറിയിലേക്ക് നടന്നു..... വിളക്കിൽ എണ്ണപകർന്ന് തിരിതെളിയിച്ച് പ്രാർത്ഥിച്ചു... ഒരു ചന്ദനത്തിരി കത്തിച്ച് ഫ്ലാറ്റിനുള്ളിലൂടെ അതും പിടിച്ച് നടന്നു ബാല്കണിയിലേക്ക് കാഴ്ചയുള്ള ചില്ലുഗ്ലാസ്സിലൂടെ വിച്ചു ഇരുന്നുറങ്ങുന്നത് കണ്ടു....
അടുക്കളയിലേക്ക് നടന്ന് അവിടമാകെ വൃത്തിയാക്കി..... ചായക്കുള്ള പാത്രം അടുപ്പിലേക്ക് വച്ചതും സുഭദ്ര ഉണർന്നിരുന്നു.... ദച്ചുവിന്റെ രൂപമാറ്റം കണ്ട് അവരവളെതന്നെ നോക്കി.....ആ കണ്ണുകളിൽ ഭയം നിറഞ്ഞു....
""പേടിക്കണ്ട അപ്പേ എനിക്ക് ഭ്രാന്തായതൊന്നും അല്ലാ....""" പറഞ്ഞതിനൊപ്പം ഒന്ന് ആലോചിച്ച് ചായപ്പൊടി തിരികെവച്ച് കാപ്പിപൊടിയെടുത്ത് തിളച്ചുപൊന്തിയ പാലിലേക്ക് ഇട്ടു....
""വിച്ചൂ....??""
""വിച്ചേട്ടൻ ബാൽക്കണിയിൽ ഇരുന്നുറങ്ങുന്നുണ്ട് അപ്പയൊന്ന് പോയി വിളിച്ചെണീപ്പിച്ച് കുളിക്കാൻ പറ അപ്പഴേക്കും ഞാൻ ചായ എടുത്ത് വരാം....""
അവളിലെ മാറ്റത്തെ അതിശയത്തോടെ നോക്കിനിന്നെങ്കിലും മനസ്സിൽ എന്തോ ഒരു സന്തോഷം വന്നതുപോലെ.... നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് ബാൽക്കണിയിലേക്ക് നടന്നു.......
ചൂടുള്ള ചായ കപ്പുകളിലേക്ക് പകർന്നു.... സാരിക്കുള്ളിൽ മറഞ്ഞുകിടന്ന താലിമാല എടുത്ത് പുറത്തേക്കിട്ടു....
"""മോനേനേനേ......"""" ഉറക്കെയുള്ള അലർച്ചകേട്ടതും എടുത്ത് പിടിച്ച കപ്പ് കാലിലേക്ക് വീണ് പൊള്ളി പൊട്ടി ചോരയൊഴുകി..... ഭീതിയോടെ ബാൽക്കണിയിലേക്ക് ഓടി......
തളർന്നിരിക്കുന്നു സുഭദ്രാപ്പ.. വല്യച്ഛൻ വിച്ചേട്ടനെ മാറോടണച്ചുപിടിച്ച് കരയുന്നുണ്ട്...
പോയോ....??? ചോദിച്ച് കഴിഞ്ഞതും പിന്നിലോട്ട് ബോധം മറഞ്ഞു വീണു....
❇️❇️❇️
"""മാറ് നിങ്ങളെയൊക്കെ പറ്റിക്കുന്നതാ... ഇതുപോലെ മുൻപൊരിക്കൽ എന്നെ പറ്റിച്ചതാ ഈൗ വിച്ചേട്ടൻ...... ഞാൻ വിളിച്ചാൽ എഴുന്നേൽക്കും.... കാണണോ..??? """ മുറിയിലെ കിടക്കയിൽ ഇരുന്ന് ചുറ്റുമുള്ളവരെ നോക്കി പുലമ്പികൊണ്ടിരുന്നു
"""വെള്ളം കൊടുക്കണം ആാാ കുട്ടിയെ വിളിച്ചോളൂ ബോഡി എടുക്കാൻ സമയമായി.... """"
മരിച്ച ചുണ്ടുകളിൽ ഒരിറ്റുനീര് ഉറ്റിക്കുമ്പോൾ അവള് പൊട്ടിക്കരഞ്ഞു... ആർപ്പുവിളിയോടെ അവന്റെ ജീവനില്ലാത്ത ചുണ്ടിൽ അമർത്തി ചുംബിച്ചു..... ഭ്രാന്തിയെപ്പോലെ അവന്റെ മേലേക്ക് ചാഞ്ഞു കിടന്നു... ഭ്രാന്തിയെപ്പോലെ അല്ല ഭ്രാന്തിയായി കഴിഞ്ഞിരുന്നു ആ പെൺകുട്ടി.....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
"""അല്ലേലും ഞാൻ വിചാരിച്ചു എങ്ങനാ മോളൂട്ടീ ഇല്ലാതെ വിച്ചേട്ടൻ ഇത്രേം നാള് കഴിഞ്ഞതെന്ന്.... വാവേടെ ബേബി പൗഡറിന്റെയും പാലിന്റെയും മണം കിട്ടാതെ ഉറങ്ങാൻ പോലും കഴിയാത്ത ആളാ.... അവിടെ ചെന്നിട്ട് എന്നിട്ട് അകന്ന് നിൽക്കുവാ... ചേർന്ന് നിൽക്ക് വിച്ചേട്ടാ നമ്മടെ മോൾക്ക് ഇരുട്ട് പേടിയല്ലേ.... അടുത്ത് കിടന്നില്ലേൽ അവള് ഉറങ്ങില്ലാട്ടോ....."""" ജനലഴികൾ വഴി ആകാശത്തിലെ നക്ഷത്രങ്ങളോടാണ് പരാതി.....
""ചേച്ചീ..... എന്തിനാടി ഇങ്ങനൊക്കെ...? "
"""അച്ഛമ്മ പറഞ്ഞൂലോ എങ്ങട്ടും പോയിട്ടില്ല എന്ന്... ദേ അവിടാത്രെ... കണ്ടോ എന്നെ നോക്കി കണ്ണ് ചിമ്മണെ...."""" ജനൽവഴി ആകാശത്തേക്ക് കൈയേന്തി നക്ഷത്രങ്ങളെ തൊടാൻ ഒരുങ്ങിയ അവളെ സുഭദ്ര പിടിച്ചുവലിച്ച് നിലത്തേക്കിട്ടു....
ഒട്ടും തളരാതെ പിന്നെയും എഴുന്നേറ്റ് ജനലോരത്തേക്ക് ഓടി.... ശ്രീധരന്റെ കൈകൊണ്ട് കിട്ടിയ ആദ്യത്തെ പ്രഹരത്തിൽ ബോധം മറഞ്ഞു വീണു.....
"""ശ്രീധരാ.... """
""എനിക്ക് വയ്യമ്മേ ഇതിങ്ങനെ കണ്ട് നിൽക്കാൻ.... എന്റെ മോളാ ഇക്കണ്ട ഭ്രാന്ത് മുഴുവനും കാട്ടണത്.... ഇതൊന്നും കാണിക്കാതെ എന്നെ അങ്ങോട്ട് വിളിച്ചിരുന്നെങ്കിൽ...."" അയാള് കരഞ്ഞുകൊണ്ട് മുറി വിട്ട് പുറത്തിറങ്ങി...
കണ്ണ് തുറക്കാനാവാത്ത വേദന കവിൾത്തടങ്ങളിൽ അനുഭവപെട്ടു... പ്രയാസപ്പെട്ട് കൺപോളകൾ തുറന്നു... ചുറ്റിലും കൂടിയിരിക്കുന്ന എല്ലാവരെയും പുഞ്ചിരിയോടെ നോക്കി.... വേദനകൊണ്ട് അടികൊണ്ട കവിളിൽ കൈവച്ചുപോയി...
സുഭദ്രയും മീനാമ്മയും ചേർന്ന് എഴുന്നേല്പിച്ചിരുത്തി... കണ്ണുകൾ മുറിവാതിലിലേക്ക് നീണ്ടു..... അവ സന്തോഷത്താൽ വിടർന്നു....
"""വിച്ചേട്ടാട്ടാട്ടാ.....""" എല്ലാവരെയും തള്ളിമാറ്റി ആ വിരിഞ്ഞ നെഞ്ചിലേക്ക് ഓടിക്കയറി....
""പേടിച്ചുപോയല്ലോ... ഇവരൊക്കെ പറഞ്ഞു വിച്ചേട്ടൻ ചത്തുപോയെന്ന്... ഞാൻ പറഞ്ഞതാ കളിപ്പിക്കുവാണെന്ന്.... സങ്കടായോ ദച്ചു അന്ന് അനങ്ങാതെ കിടന്നിട്ട്....? ഇനിയില്ലാട്ടോ വരും നമ്മടെ വാവാച്ചി വരും.... ഇനി ദച്ചു സ്നേഹിച്ചോളാമേ...""" തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് പുലമ്പുന്ന ദച്ചുവിനെ അപ്പു നിർവചിക്കാൻ ആവാത്ത ഭാവത്തോടെ നോക്കി.... ചുറ്റിലുമുള്ളവരിലും അതേ ഭാവമായിരുന്നു....
""ചേച്ചി..."" ധനു അവളെ പിടിച്ച് മാറ്റാൻ നോക്കി... ധനുവിന്റെ കൈകളെ തട്ടിമാറ്റി അവൾ കൂടുതൽ ശക്തിയിൽ അപ്പുവിന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു..... പിടിച്ചു മാറ്റുന്നതിനിടയിൽ അടികൊണ്ട കവിൾത്തടം അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ ഉരഞ്ഞു വേദനിപ്പിച്ചു... നീറൽ കൊണ്ട് കണ്ണുകൾ ഇറുകെ പൂട്ടി....
അപ്പു വാത്സല്യത്തോടെ ആാാ കവിൾത്തടത്തിൽ തലോടി....
"അച്ഛനാ... എല്ലാരും ദച്ചൂട്ടിയെ വെറുതെ തല്ലും വിച്ചേട്ടാ...." അവൾ കവിൾത്തടത്തെ തഴുകുന്ന അപ്പുവിന്റെ കൈകളിൽ കൈ ചേർത്തുവച്ചു.......
"""സാരല്യാട്ടോ... ഇത്തിരി നേരം ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും വേദനയൊക്കെ മാറുമേ....""" അപ്പു അവളെ ബെഡിലേക്ക് ബലമായി കിടത്തി എഴുന്നേറ്റ് പോവാൻ തുടങ്ങിയ അവന്റെ കൈകളിൽ അവൾ പിടുത്തമിട്ടു.....
""എങ്ങും പൊയ്ക്കളയല്ലേ വിച്ചേട്ടാ ദച്ചൂന് പേടിയാ.... തനിച്ചാക്കി പോവല്ലേ...ഇവിടെ ഇരിക്കണേ....."'"
""മ്മ്ഹ്ഹ് ഞാൻ ഇവിടെ തന്നെ ഉണ്ടാവും ട്ടോ... താൻ ഉറങ്ങിക്കോ"" ചുറ്റിലുമുള്ളവരെ ഒന്ന് നോക്കിക്കൊണ്ടപ്പു മറുപടി കൊടുത്തു.... അവന്റെ കൈകളെ കഴുത്തിനിടയിലേക്ക് ഇറുകെപിടിച്ച് അവളുറങ്ങി....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ആരെയും മനസിലാവുന്നില്ല അല്ലേ...??
"മ്മ്ഹ്... മ്മ്ഹ്...." ദച്ചു ഇല്ലായെന്ന് തലയനക്കി...
വെള്ള നീണ്ട വസ്ത്രം ധരിച്ച് നെറ്റിയിൽ ചന്ദനത്തിനൊപ്പം കുങ്കുമം ചാലിച്ചെഴുതി, വെള്ള താടിയും മുടിയും നീട്ടിളവർത്തി അവൾക്കുമുന്നിൽ പുഞ്ചിരിയോടെ ഇരിക്കുന്ന അയാളെ അവൾ കണ്ണിമ ചിമ്മാതെ നോക്കികൊണ്ടിരുന്നു....
ഓർമ കിട്ടണില്ലാലെ കുട്ടിക്ക്...?? കുട്ടീടെ ഇപ്പഴത്തെ ഓർമയിൽ ഞാൻ കാണില്ലാട്ടോ... ഇവിടെ ഈ ആശ്രമത്തിലെ ചികിത്സയിലായിരുന്നു കഴിഞ്ഞ മൂന്ന് വർഷമായിട്ട് ധ്വനി.... ഞാനാ കുട്ടിയെ ചികിൽസിച്ച് ബേധമാക്കിയത്.... ഒരു വൈദ്യൻ ആണ് പേര് വൈദ്യനാഥൻ..... ഇത് ഞങ്ങടെ ചികിത്സാലയം ആണ്....
ഭ്രാന്തായിരുന്നോ എനിക്ക്...?? ഒരുതരിമ്പുപോലും സംശയമോ വേദനയോ ഇല്ലാതെ തിരികെ ചോദിച്ചു...
"""ഭ്രാന്തല്ല അതൊക്കെ മനസിന്റെ ഓരോ അവസ്ഥകളാണ്.... അതൊക്കെ ഇപ്പം ബേധമായി ആള് പഴയപോലെ ആയിട്ടോ... ഇന്നോ നാളെയോ എപ്പഴാച്ചാൽ വീട്ടിലേക്ക് പോകാം... """ അദ്ദേഹം മുടിയിഴകളിലൂടെ തലോടി എഴുന്നേറ്റുപോയി.....
അവളുടെ വസ്ത്രങ്ങൾ എല്ലാം ഒരു സ്ത്രീ വൃത്തിയോടെ ബാഗിലേക്ക് എടുത്ത് വയ്ക്കുന്നുണ്ട്.... എഴുന്നേറ്റ് ചെന്ന് ജനൽവഴി പുറത്തേക്ക് നോക്കി... ഒരു കുഞ്ഞു പുഴ.. ഒരു കൊച്ച് തോണിയിൽ ആരോ ഒരാൾ ഇരുന്ന് വലവീശുന്നുണ്ട്.....
""ഞങ്ങളെ കാണാനൊക്കെ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങണം ട്ടോ...."" പിന്നിൽ നിന്നും ആ സ്ത്രീയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി...
ന്നെ കൂട്ടികൊണ്ട് പോവാൻ ആള് വരുവോ....???
"വരുമോന്നോ.... രണ്ട് ദിവസം മുൻപേ വന്ന് കാത്തിരിക്കുന്നുണ്ട് ആള് കൂട്ടികൊണ്ട് പോവാൻ.... ഈൗ മൂന്ന് വർഷവും നിഴലുപോലെ ഇയാൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു..... എങ്ങോട്ടും വിടാതെ തനിച്ചിരിക്കാൻ സമ്മതിക്കാതെ കുഞ്ഞുങ്ങളെപോലെ 'തന്നെ' നോക്കിക്കൊണ്ട്......"
ആര്...??? സംശയത്തോടെ ചോദിച്ചു
'സിദ്ധാർഥ്...'
ഒരു പോലീസുകാരൻ തന്നെ കാണാൻ വരുന്നവരൊക്കെ അയാളെ അപ്പൂന്നാ വിളിച്ച് കേട്ടത്......
""അ...പ്പുവേട്ടൻ...."" ഇടറിക്കൊണ്ട് ആ ചുണ്ടുകൾ മന്ത്രിച്ചു....
"""ആഹാ... ഓർമ്മവന്നല്ലോ... ധ്വനി ഇത്രയുംനാൾ സിദ്ധാർത്ഥിനെ വിച്ചേട്ടൻന്നാ വിളിച്ചോണ്ടിരുന്നേ....""" ഒരു നടുക്കത്തോടെയാണ് അവളത് കേട്ട് നിന്നത്.... കട്ടിലിലേക്ക് എങ്ങനെയൊക്കെയോ ചെന്നിരുന്ന് കാൽമുട്ടിലേക്ക് മുഖം ഒളിപ്പിച്ചുവച്ചു....
""ഇറങ്ങാം...."" പരിചിതമായ ശബ്ദം.. ഒരുനിമിഷം കൊണ്ട് തിരിച്ചറിഞ്ഞു അപ്പുവേട്ടനാണെന്ന്... പതിയെ തലയുയർത്തി അവനെനോക്കി കണ്ണുകൾ കലങ്ങിമറിഞ്ഞ് ചുവന്നിരുന്നു....
തുടരും....
©️Anjali mohan
രചന : അഞ്‌ജലി മോഹൻ
ലൈക്ക് കമന്റ് ചെയ്യണേ...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
