ഇന്ദ്രനീലം 12

Valappottukal



"Diii നീയെന്താ ഇൗ ചെയ്തത്"

മെർലി അവളെ തല്ലാനായി കൈ ഉയർത്തിയതും ബലിഷ്ഠമായ ഒരു കരം അവളുടെ കൈകളെ തടഞ്ഞു... വീണ തിരിഞ്ഞു അവനെ രൂക്ഷമായി കത്തുന്ന മിഴികളോടെ ഒന്നു നോക്കിയിട്ട് മേർലിയുടെ കൈ വിടുവിച്ചു നടന്നകന്നു..

"ഗൗതം അവൾ". എന്താണ് അവള് ചെയ്തത്...

"മ്മ്... അത് ഞാൻ നോക്കിക്കോളാം... മേർലി ഇതിൽ ഇടപെടണ്ടാ......ടീച്ചർ പൊയ്ക്കോളൂ"

അവനെ ഒന്നു നോക്കിയിട്ട് അവൾ നടന്നു......അവളുടെ മനസ്സിൽ വീണയോടുള്ള പക എരിഞ്ഞു. ഞാൻ കാണിച്ചു തരാം നിനക്ക്... ഗൗതം എനിക്കുള്ളതാണ്..  നിനക്ക് അവനെ ഒരിക്കലും കിട്ടില്ല വീണേ....അവന് വേണ്ടി ഞാൻ എന്തും ചെയ്യും.. നിന്നെ കൊല്ലേണ്ടി വന്നാൽ ഞാൻ അതും ചെയ്യും വീണേ... നീ കരുതി ഇരുന്നോ...

അടികൊണ്ട കവിൾത്തടം തടവി അവൻ ഒന്ന് പുഞ്ചിരിച്ചു....മതി ഇനി എനിക്കറിയാം എന്ത് വേണം എന്ന്... അവൻ ഒരു ചെറു ചിരിയോടെ  ക്ലാസ്സിലേക്ക് നടന്നു...

വീണക്ക് അന്ന് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല... ഹാഫ് ഡേ ലീവ് എഴുതികൊടുത്ത്‌ അവൾ ഇറങ്ങി ഹരിയെട്ടനെ വിളിച്ചു.. അവൻ പറഞ്ഞു ഹോസ്പിറ്റലിലേക്ക് ചെല്ലാൻ...

ചെറുപ്പം മുതലേ വീണ അങ്ങനെയാണ്... എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഹരിയുടെ അടുത്തിരിക്കാനാണ് അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം....

ഹോസ്പിറ്റലിൽ എത്തി വീണ നേരെ ഹരിയുടെ ക്യാബിനിലേക്ക് കയറി.

"ഹരിയേട്ടാ... " എന്ന് വിളിച്ചുകൊണ്ട് അവൾ   ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു....കാര്യം എന്താണെന്നറിയാതെ അവൻ പരിഭ്രമത്തോടെ അവളെ ചേർത്തുപിടിച്ചു തലയിൽ തഴുകി..കരച്ചിൽ ഒന്ന് അടങ്ങിയ ശേഷം
അവളെ നെഞ്ചില് നിന്നടർത്തി മാറ്റി കണ്ണീർ തുടച്ചു കസേരയിലേക്ക് ഇരുത്തി അവനും ഒരു ചെയർ വലിച്ചു അവളുടെ അടുത്തിരുന്നു.

മുഖം കുനിച്ചിരിക്കുന്ന അവളുടെ താടി പിടിച്ചു മെല്ലെ ഉയർത്തിയിട്ട് അവൻ 

"എന്താ മോളെ ....എന്താ പറ്റിയത്"

"അത് ഹരിയേട്ടാ. ഞാൻ.."

"പറ എന്താ ഇത്രയും  സിസ്റ്റർബ് ആകാൻ എന്തുണ്ടായി..."

അവൾ നടന്ന കാര്യങ്ങളെല്ലാം ഹരിയോടു പറഞ്ഞു... എല്ലാം കേട്ടശേഷം അവൻ കുറച്ചു നേരം മിണ്ടാതിരുന്നു.

"എന്നിട്ട് നാളെ പോകുന്നില്ലേ സ്റ്റഡി ടൂറിന്" അവൻ ചോദിച്ചു.

"ഇല്ലാ ഹരിയെട്ടാ.. ഗൗതമിന്റെ മുഖത്ത് നോക്കാൻ വയ്യ എനിക്ക്."

"അല്ല മോളെ നീ പോകണം.. ഗൗതമിനോട് നീ സോറി പറയണം."

"അത് എന്തിനാ ഹരിയെട്ടാ എന്റെ കയ്യിൽ  കയറി പിടിച്ചത് കൊണ്ടല്ലേ ഞാൻ തല്ലിയത്."

"ശരിയാണ് നീ പറഞ്ഞത്... തെറ്റ് തന്നെയാണ് അവൻ ചെയ്തത്.. പക്ഷേ നീ ഒന്ന് ആലോചിക്കണം... അവൻ നിന്റെ അടുത്ത് വന്നു കാര്യം ചോദിച്ചു.. നിങൾ ഫ്രെണ്ട്സ് അല്ലേ.. അപ്പൊൾ കാര്യങ്ങൾ പരസ്പരം പറഞ്ഞു മുന്നോട്ടു പോകുകയല്ലെ ചെയ്യേണ്ടത്... കോളേജ് അല്ലേ അവിടെ അങ്ങനെയൊരു situations   ഉണ്ടാകരുതായിരുന്നു... നിങ്ങളുടെ രണ്ടുപേരുടെയും കയ്യിൽ തെറ്റുണ്ട്... മറ്റൊരാളുടെ മുന്നിൽവെച്ച് അടിച്ചത് ശരിയായില്ല മോളെ... പിന്നെ സ്റ്റുഡന്റ്സ് ആരെങ്കിലും ഇത് കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നൂ....അതാ  ഏട്ടൻ പറഞ്ഞത്. പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തു നല്ല ഫ്രെണ്ട്സ് ആയി മുന്നോട്ട് പോകണം...  ഇങ്ങനെയൊന്നും മുൻപ് ഉണ്ടായിട്ടില്ലല്ലോ.. പിന്നെ ഇപ്പൊൾ എന്ത് പറ്റി എന്റെ മോൾക്ക് "

"എനിക്കറിയില്ല ഏട്ടാ...."

"മ്മ്"

"അപ്പോ ഏട്ടൻ പറഞ്ഞത് കേട്ടല്ലോ ... നാളെ പോകാൻ റെഡിയാക്‌... പോയി അടിച്ചുപൊളിച്ചു വാ... ഗൗതവും  ആയുള്ള പ്രോബ്ലംസ് എല്ലാം നാളെ പറഞ്ഞു തീർക്കണം കേട്ടോ"

"മോളിരിക്ക്".. ഏട്ടൻ ഇപ്പൊൾ വരാം ഒന്നു രണ്ടു പേഷ്യന്റ്‌സ് കൂടിയുണ്ട്.. അത് കഴിഞ്ഞ് നമുക്കൊന്നിച്ച് പോകാം..... "

"ഇല്ല ഏട്ടാ ഞാൻ വണ്ടി കൊണ്ടുവന്നിട്ടുണ്ട്.. ഞാൻ ഇറങ്ങുകയാ.... "

"പിന്നെ എന്റെ എടത്തിയമ്മ എവിടെ?"

അവൻ ഫോണെടുത്തു ഉമയെ വിളിച്ചു.. ഒരു അഞ്ചു മിനിറ്റ് ആയപൊഴേക്കും ഉമ ഹരിയുടെ ക്യാബിനിൽ എത്തി.....

"ഉമാ ഇത് വീണ".....

"ഹൈ ഉമേടത്തി...."

"ഹൈ വീണ "രണ്ടുപേരും കെട്ടിപിടിച്ചു...

വീണ ഉമയെ അടിമുടി നോക്കിയിട്ട് ഏട്ടനെ നോക്കി കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു....

" എന്താ ഏട്ടനും അനിയത്തിയും കൂടി..."ഉമ ചോദിച്ചു

"ഇവൾ കോളേജ് ലക്ചർ ഒക്കെ ആണെന്നുള്ള പേരെയുള്ളൂ...പക്ഷേ ഇപ്പോഴും കുട്ടികളെ പോലെയാ...." ഇവൾ എങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കുന്നത്......ഹരി ചിരിയോടെ ഉമയോടു പറഞ്ഞു...

"ഞാൻ പോകട്ടെ ഏട്ടാ...പോകട്ടെഏടത്തി..

"പിന്നെ പെട്ടെന്ന് വീട്ടിലേക്ക് വന്നേക്കണം കേട്ടോ ഏടത്തി" അവൾ ഉമയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു...

ഉമ നാണത്തോടെ ഹരിയെ നോക്കി. അവൻ കണ്ണടച്ച് കാണിച്ചു  ചിരിച്ചു...

യത്രപറഞ്ഞ്  വീണ ഇറങ്ങി.. വീട്ടിലെത്തി   കട്ടിലിലേക്ക് വീണു... ഒന്നും ചെയ്യാൻ തോന്നുന്നില്ല.... ആകെ ഒരു വല്ലായ്മ... ചെയ്തത് ശരിയായില്ലയെന്ന് ഒരു തോന്നൽ... അപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്. മേർലി ടീച്ചർ ഗൗതമിന്റെ കയ്യിൽ പിടിച്ചത് തനിക്കൊട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.. ഗൗതമിനോടുള്ള അവളുടെ സ്വാതന്ത്ര്യം...  പെട്ടെന്ന് തന്റെ കയ്യിൽ ഗൗതം പിടിക്കുക കൂടി ചെയ്തപ്പോൾ അറിയാതെ ഏല്ലാ ദേഷ്യവും കൂടി പുറത്തുവന്നു.. സ്വയം അറിയാതെ കയ്യുയർത്തിപോയി...

"ഒന്ന് വിളിച്ചു ഒരു സോറി പറഞ്ഞാലോ.. വേണ്ട അത് ശരിയാവില്ല..."  നാളെയാവട്ടെ സോറി പറയാം...

"മോളെ ഇങ്ങോട്ട് വന്നെ.. "താഴെ നിന്ന് രാധയുടെ വിളികേട്ടാണ് വീണ ഓർമ്മകളിൽ നിനുണർണത്‌.... അവൾ താഴേക്കിറങ്ങി....
"എന്താ അമ്മേ"
 നീയെന്താ കിടക്കുന്നത്... എന്തെങ്കിലും വയ്യയ്കയുണ്ടോ...
"ഇല്ല അമ്മെ"
"മ്മ്"  പിന്നെ എന്തിനാ വെറുതെ മുറിയടച്ചിട്ട് ഇൗ സമയത്ത് കിടക്കുന്നത്..
ദാ ഇൗ ചായ എടുത്തു കുടിക്ക് എന്നിട്ട്
പോയി കുളിച്ചു ഫ്രഷ് ആയി വിളക്ക് വെക്കാൻ നോക്ക്..

ശരിയമ്മെ..  അവള് ചായയും എടുത്തു  ഗാർഡനിലെക്ക്‌  നടന്നു.. അവിടെ ഇരുന്നുകൊണ്ട് ഫോൺ എടുത്തു നോക്കി.  മെസ്സേജ് ഒന്നുമില്ല...  കുറച്ചു നേരം അവിടെയിരുന്നു ശേഷം  അവൾ  നാളെ പോകാനുള്ള തയാറെടുപ്പുകൾക്കായി അകത്തേയ്ക്ക് കയറി....

പിറ്റെ ദിവസം രാവിലെ തന്നെ അവൾ  റെഡിയായി... ഹരി അവളെ കോളേജിൽ  വിടാമെന്ന് പറഞ്ഞു ഇറങ്ങി..

"പോയിവരാം അച്ഛാ അമ്മെ".. രണ്ടുപേർക്കും ഉമ്മ കൊടുത്തുകൊണ്ട് അവൾ കാറിൽ കയറി.

"പിന്നെ മോളെ ഞാൻ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ... എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്തു വേണം മടങ്ങിവരാൻ.

"മ്മ്"

അവളെ കോളേജിൽ ഇറക്കി അവൻ ഹോസ്പിറ്റലിലേക്ക് പോയി...

10 മണിക്കാണ് വണ്ടി പുറപ്പെടുന്നത്... എല്ലാവരും എത്തിയിട്ടുണ്ട്.....  വീണയുടെ കണ്ണുകൾ അവിടെയെല്ലാം ഓടി നടന്നു... ഗൗതമിനെ അവിടെയെങ്ങും കാണുന്നില്ല... വണ്ടി പുറപ്പെടാൻ സമയമായി...

"ഗൗതം വന്നില്ലല്ലോ "മനോജ് സാറിന്റെ ശബ്ദം കേട്ടു...

"ഞാനൊന്ന് വിളിച്ചു നോക്കട്ടെ..". മെർലി ടീച്ചറിന്റെ ശബ്ദം

"എന്താ വീണേ ഗൗതം വന്നില്ലല്ലോ. നിങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?"അനിത വീണയുടെ ചെവിയിൽ ചോദിച്ചു..
അവളോന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അനിത മനോജ് സാറിന്റെ അരികിലേക്ക് നടന്നു...

"വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.... മെർലി ടീച്ചർ പറയുന്നത് കേട്ടു...മെർലി വീണയെ കത്തുന്ന മിഴികളോടെ നോക്കി.

കുറച്ചു സമയം കൂടി നോക്കാം. ആരോ പറയുന്നത് കേട്ടു.

കുറച്ചു സമയം കഴിഞ്ഞിട്ടും ഗൗതം വന്നില്ല

വീണ്ടും വീണ്ടും വിളിച്ചു നോക്കി സ്വിച്ച്ഡ് ഓഫാണ് ഫോൺ... ഇനിയും കാത്തിരുന്നാൽ താമസിക്കും.. എല്ലാവരും കയറൂ നമുക്ക് പോകാം മനോജ് സർ പറഞ്ഞു..

"അതെങ്ങനാ  സർ ഗൗതമില്ലതെ  എങ്ങനെ പോകും" മെർലി ടീച്ചർ ചോദിക്കുന്നത് കേട്ടു...

വീണ ഒന്നും മിണ്ടാതെ ബസ്സിൽ കയറിയിരുന്നു... കണ്ണുകൾ പുകഞു നീറിയിട്ട് ഒന്നും കാണാൻ കഴിയുന്നില്ല.  കണ്ണുനീർ പുറത്തേക്ക് വരും എന്നുറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ഷാളിന്റെ തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു... എല്ലാവരും വണ്ടിയിൽ കയറി. അനിത ടീച്ചർ വന്നു വീണയുടെ അടുത്തിരുന്നു തോളിൽ  മെല്ലെ അമർത്തി പിടിച്ചു..

വണ്ടി നീങ്ങിത്തുടങ്ങി.... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വണ്ടിയിൽ പാട്ടും ബഹളവും തുടങ്ങി..  കണ്ണുനിറഞ്ഞു വന്നിട്ട് ഒന്നും കാണാൻ വയ്യ.. വീണ സീറ്റിലേക്ക് മെല്ലെ കണ്ണടച്ച് ചാരികിടന്നു അടുത്ത് പരിചിതമായ ഒരു ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നതറിഞ്ഞ്  അവൾ കണ്ണുതുറന്നു നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ തന്റെ തൊട്ടടുത്ത് ഇരിക്കുന്ന ഗൗതമിനെയാണ് കണ്ടത്.. ഒരു നിമിഷം അവൾ  കണ്ണുകൾ ചിമ്മി തുറന്നു വീണ്ടൂം വീണ്ടും നോക്കി.  അവൻ ഒന്നുമറിയാത്ത പോലെ കുട്ടികളുടെ പാട്ട് ആസ്വദിച്ചിരിക്കുകയാണ്.....

ഒരു ബ്ലാക്ക് ജീൻസും റെഡ് ടീ ഷർട്ടും ആണ് വേഷം.. കഴുത്തിൽ ഒരു സ്റ്റാൾ ചുറ്റിയിട്ടുണ്ട്... തലയിൽ ഒരു മങ്കി കാപ്... നോക്കിയിരിക്കെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... ആ പുഞ്ചിരിയോടെ അവൾ സീറ്റിലേക്ക് മെല്ലെ ചാരികിടന്നൂ....

ഇടയ്ക്ക് കഴിക്കാനായി നിർത്തി. എല്ലാവരും ഇറങ്ങി ഫുഡ് കഴിക്കാൻ കയറി.  ഗൗതം കുട്ടികളുടെ ഒപ്പം നിന്ന് ഫുഡ് കഴിക്കുകയാണ്.. ഇടക്ക് വീണ നോക്കിയപ്പോൾ തന്നെ  നോക്കി നിൽക്കുന്നു.. അവൾ നോക്കിയതും അവൻ തിരിഞ്ഞു നിന്നു.. ഇതെല്ലാം കണ്ട് പല്ലിറുമ്മി നിൽക്കുകയാണ് മെർലി... ഫുഡ് ഒക്കെ കഴിഞ്ഞ്  വീണ്ടും യാത്ര തുടങ്ങി...

വയനാട്.... കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വരകളും എല്ലാം ഇഴചേർന്നു കിടക്കുന്ന  ഇൗ അനുഗൃഹീത സ്ഥലം സഞ്ചാരികൾക്ക് മുന്നിൽ തുറന്നിടുന്നത്  വശ്യ മനോഹരങ്ങളായ കാഴ്ചകൾ ആണ്.....ഇവിടെ വയനാടിന്റെ മനോഹാരിതയിൽ അവരുടെ പ്രണയം പൂത്തുലയുമോന്ന് നോക്കാം

വയനാടൻ ചുരങ്ങളിലൂടെയുള്ള യാത്ര മഞ്ഞുമൂടിയ മലനിരകൾ ..പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച  വയനാട്ടിലെ പ്രകൃതി രമണീയമായ സ്ഥലം...തണുത്ത  കാറ്റ് വീശിയപ്പോൾ   അവൾ  സീറ്റിലേക്ക് ചാരിയിരുന്നു കയ്യിലിരുന്ന ഷാൾ എടുത്തു പുതച്ചു പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു... പിന്നെയെപ്പോഴോ വീശിയടിക്കുന്ന മന്ദമാരുതന്റെ  തലോടലിൽ അവൾ മയക്കത്തിലേക്ക്‌ വഴുതി വീണു..

ഇതെല്ലാം ഇടം കണ്ണിട്ടു നോക്കി ഗൗതം  ഒരു ചെറു ചിരിയോടെ ഫോണിൽ കുത്തികൊണ്ട് ഇയർ ഫോൺ ചെവിയിൽ  വെച്ചു പാട്ട് കേട്ടു  കൊണ്ടിരുന്നു..

"ഹലോ വീണേ..  എഴുന്നേൽക്ക് നമ്മൾ എത്തി. ... ഗൗതം  തട്ടി വിളിച്ചപ്പോൾ ആണ് അവൾ ഉണർന്നത്... താൻ ഇത്രയും നേരം ഗൗതമിന്റെ തോളിൽ ചാരി ഉറങ്ങുകയായിരുന്നു... ഒരു കൈകൊണ്ട് അവൻ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവൾ ഞെട്ടിപിടഞ്ഞ് എണീറ്റു പുറത്തേക്കിറങ്ങി.

ഗവൺമെന്റ് റിസോർട്ടിൽ ആയിരുന്നു അവർക്ക് റൂം ബുക്ക് ചെയ്തിരുന്നത്... അവിടെ എത്തിയപ്പോഴേക്കും  നേരം സന്ധ്യ കഴിഞ്ഞിരുന്നു... എല്ലാവരും അവരവർക്ക് ബുക്ക് ചെയ്തിട്ടുള്ള മുറിയിലേക്ക് പോയി.. ഒരു റൂമിൽ  രണ്ടുപേരാണ്.. വീണയും അനിതയും  ഒരു റൂമിലാണ്..

വീണ റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി ബാൽക്കണിയിലേക്ക് ഇറങ്ങി....അവിടെ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി..ഏത്ര മനോഹരമാണ് അങ്ങ് ദൂരെയായി വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡുകൾ. തലയുയർത്തി നിൽക്കുന്ന മല നിരകൾ..... ശാന്ത സുന്ദരമായ  തണുത്ത പ്രകൃതി..... അവൾ പ്രകൃതി ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു...ഫോൺ എടുത്തു നോക്കി എട്ടനാണു .... ചെവിയോടു ചേർത്തുവെച്ച് തിരിയുമ്പോൾ അപ്പുറത്തെ ബാൽക്കണിയിൽ ഗൗതം ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു..

"ഹലോ ഏട്ടാ..."

"എത്തിയോ മോളെ.."

"എത്തി...  ഇപ്പൊൾ റൂമിലാണ്..."

"മ്മ്". സൂക്ഷിക്കണം കേട്ടോ. ഗൗതം ഉണ്ടോ"

"മ്മ്

"ഞാൻ വിളിക്കാം  ഗൗതമിനെ"

"മ്മ്..അച്ഛനോടും അമ്മയോടും പറഞ്ഞെക്ക്‌ ഏട്ടാ.."

ശരി ഏട്ടാ.ok

ഫോൺ ഓഫ് ചെയ്തു നോക്കുമ്പോൾ ആളെ അവിടെയെങ്ങും കാണാനില്ല...
അവൾക്ക് നിരാശ തോന്നി...  അടുത്ത് ഇരുന്നിട്ടും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. നാളെ ഗൗതമിനോട്‌ സംസാരിക്കണം.. അവൾ മനസ്സിലുറപ്പിച്ചു.... അവൾ ഒന്നുകൂടി അവിടെയെല്ലാം നോക്കിയിട്ട്  അകത്തേക്ക് കയറി....

ഇതെല്ലാം കണ്ടുകൊണ്ട് തൂണിന്റെ മറവിൽ മറഞ്ഞു നിൽക്കുകയായിരുന്ന ഗൗതമിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു....

"എടി കാന്താരി നിനക്ക് ഞാൻ കാണിച്ചുതരാം..... "അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ കയ്യിലെടുത്തു... അതിൽ അവളറിയാതെ ബസ്സിൽ വെച്ച് പകർത്തിയ അവളുടെ ഫോട്ടോയിൽ അവന്റെ കൈകൾ തങ്ങി നിന്നു....

പിറ്റെ ദിവസം എല്ലാവരും രാവിലെ തന്നെ  തയാറായി  താഴേക്ക് വന്നു...  ബ്രേക്ക് ഫാസ്ററ് കഴിച്ചു  അവർ പുറത്തേക്കിറങ്ങി.

പുറത്തെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ നടന്നു ... വീണ അനിതയുടെ കൂടെ കുട്ടികൾക്ക് ഓരോന്ന് പറഞ്ഞുകൊടുത്തുകൊണ്ട് നടക്കുകയാണ്... ഗൗതമിന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് എത്തി... അവളോട് ഒന്ന് തനിച്ച് സംസാരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു..

ഇടയ്ക്ക് വീണയുടെ കണ്ണുകൾ ഗൗതമിലേക്ക്‌ എത്തി...  മെർലി ഗൗതമിനോടു ചേർന്നു സംസാരിച്ചുകൊണ്ട്  നടക്കുന്നു..  അവൻ അതിനനുസരിച്ച് അവളോട് ചിരിച്ചു സംസാരിക്കുന്നുണ്ട്...അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി... അനിത അവളെ പാളി നോക്കിയിട്ട് വീണയെ വിളിച്ച് അവരെ കാണിച്ചുകൊണ്ട് അവളുടെ ചെവിയിൽ മേൽ പറഞ്ഞു...

"ഇത് പ്രശ്നം ആകുമെന്നാ തോന്നുന്നത് വീണെ.. ഞാൻ പറഞ്ഞതല്ലേ അവൾക്ക് ഗൗതമിനെ ഒരു നോട്ടം ഉണ്ടെന്ന്."

"മിസ്സ് "ശരത് അവളുടെ അരികിലേക്ക് വന്നു കൊണ്ട് വിളിച്ചു...

"എന്താ ശരത് "എന്ന് ചോദിച്ചുകൊണ്ട് അവൾ അവന്റെയൊപ്പം നടന്നു... ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ഗൗതമിന്റെ മേലേക്ക് പാളി വീണുകൊണ്ടിരുന്നു.... 

തുടരും....

സൂപ്പർ,  nice എന്നുള്ളതിനോക്കെ പകരം ഒരു വരി നിങ്ങളുടെ അഭിപ്രായം എഴുതി യാൽ അത് കുറച്ചുകൂടി കഥയെ മികവുറ്റതാക്കാൻ സഹായിക്കും ഒരുപാട് നന്ദി ഉണ്ട്.... പിന്നെ കഥയിലെ വില്ലനെ കൊണ്ട് വരാൻ സമയം ആയിട്ടില്ല... തുടങ്ങി അല്ലേ ഉള്ളൂ.. നമുക്ക് കുറച്ചുകൂടി പോകാൻ ഉണ്ട്.. എല്ലാവർക്കും പണി കൊടുക്കാം എന്താ....

സ്നേഹത്തോടെ  Shenka.....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top