വരുണ് മെല്ലെ അലമാര തുറന്നു..
അതിൽ നിന്ന് ഒരു കവർ എടുത്തു..
"ഹാപ്പി ബർത്തഡേ നന്ദന... "
അവൻ ആ കവർ അവൾക്ക് കൈ മാറി
"എന്താ ഏട്ടാ ഇത് "
"നി തുറന്നു നോക്ക്.. "
അവൻ ചിരിച്ചു..
അവൾ മെല്ലെ അത് ഓപ്പൺ ചെയ്തു..
ചെറിയൊരു ബോക്സ് ആയിരുന്നു അത്..
അവൾക്കായി രണ്ടു വളകളും ഒരു ജോഡി ഡയമണ്ട് സ്റ്റഡ്‌ഡും ഉണ്ടായിരുന്നു... പിന്നെ രണ്ടുപേരുടെയും പേര് കൊത്തിയ റിങ്...
"അച്ചായാ... ഇത്.... "
"മ്മ്... മനസിലായില്ലേ..... "
"ഇതൊക്ക ഇപ്പോൾ... അച്ചായാ ഒരുപാട് ക്യാഷ് ആയില്ലേ.. "
"ഈ ഒഴിഞ്ഞ കൈത്തണ്ട കാണുന്നതിനേക്കാൾ ഭംഗി ഈ വളകൾ നി അണിയുന്നതാണ്... "അവൻ ആ വളകൾ രണ്ടും അവൾക്ക് ഇട്ട് കൊടുത്തു.
"അച്ചായ... താങ്ക് യു...താങ്ക് യു വെരി മച്ച് "
"പിന്നെ എന്റെ വലിയ ആഗ്രഹം ആയിരുന്നു നി ഈ മോഡൽ കമ്മൽ ഇടണം എന്ന്... അതുകൊണ്ട് ആണ് ഞാൻ ഇത് മേടിച്ചത്... "
നന്ദനയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
"ഇതാണ് എനിക്ക് പിടിക്കാത്തത്.. നിന്റെ കണ്ണ് എന്താ കൊച്ചേ നിറഞ്ഞു ഇരിക്കുന്നത്.. "
.
"ഹേയ്.. ഒന്നുല്ല അച്ചായാ.... സന്തോഷം കൊണ്ടു ആണ്.. "
"മ്മ്.... ശരി ശരി.. നി കണ്ണ് തുടയ്ക്ക്.. "അവൻ അവളെ സ്നേഹപൂർവ്വം ശാസിച്ചു..
"എടി നമ്മളുടെ പേര് കൊത്തിയ ആ മോതിരം ഇങ് എടുത്തേ.. "
അവൾ ആ ബോക്സ് അവനു കൊടുത്തു.
"ഐശ്വര്യം ആയിട്ട് നി അച്ചായന് ഇട്ട് താ... "
അവൻ പറഞ്ഞത് അവൾ സ്നേഹപൂർവ്വം അനുസരിച്ചു.
"ആട്ടെ... ഇന്ന് എന്റെ കൊച്ചു തനിച്ചിരുന്നു വിഷമിച്ചോടാ.. "
"ഹേയ്... അങ്ങനെ ഒന്നും ഇല്ല... "
"അമ്മമ്മച്ചി തിരക്കായി പോയില്ലേ അതാണ്.... "
"മ്മ്... ഇന്ന് എന്താണോ അമ്മച്ചി പായസം ഒക്കെ വെച്ചത്.... "
"നിന്റെ birthday ആയത് കൊണ്ട് വെച്ചതാടി പെണ്ണെ.. "
"ങേ... "
"മ്മ്
. സത്യം... നിന്റെ പിറന്നാൾ ആണെന്ന് ഞാൻ പറഞ്ഞു അമ്മമ്മച്ചിയോട് രാവിലെ... അപ്പോൾ അമ്മമ്മച്ചി പറഞ്ഞു പായസം വെയ്ക്കാം എന്ന്... "
അവളുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
"ഈശ്വരാ... പാവം അമ്മച്ചി.... അത് എത്ര മാത്രം കഷ്ടപ്പെട്ട്... "
"മ്മ്... നിന്നെ വലിയ കാര്യം ആണ്... അതാണ്... "
"എനിക്ക് അറിയാം അച്ചായാ.. "
.
"നി ഈ കമ്മൽ ഒന്ന് ഇട്ടു നോക്കിക്കേ.., ഞാൻ ഇപ്പോൾ വരാം
അവൻ പുറത്തേക്കിറങ്ങി പോയി..
"പപ്പാ... "
"എന്നാടാ മോനേ "
"കിടന്നരുന്നോ "
"ഓഹ് ഞാൻ ചുമ്മാ.... വാ ഇരിക്ക് "
"പപ്പാ നമ്മുടെ ഭരണങ്ങാനത്തെ ബിൽഡിംഗ് ഇല്ലേ, അത് പണിയുന്ന കാര്യം പറയാൻ ആയിരുന്നു "
"മ്മ്.. ആ പ്ലോട്ട് നല്ലതാണ്, നമ്മൾക്ക് start ചെയ്തു നോക്കാം "
""ആഹ് എന്തായാലും നോക്കാം അല്ലേ, ക്ലിക്ക് ആകും എന്ന് ആണ് എന്റെ മനസ് പറയുന്നത്.. "
"നി നോക്ക് മോനേ.. നി കൈ വെയ്ക്കുന്നത് ഒന്നു മോശം ആകില്ല.. "
"ഓഹ്... ഞാൻ ഇപ്പോൾ പൊങ്ങിപ്പോകും കെട്ടോ.. "
"ഞാൻ ചുമ്മാ പറഞ്ഞതാടാ ഉവ്വേ
..അപ്പോളേക്കും നി അത് അങ്ങ് വിശ്വസിച്ചോ... "
"ഓഹ് ആക്കിയതാണോ..."
"ഹേയ്... "
"ആഹ് എന്താ ഇവിടെ ഒരു ചർച്ച... അപ്പനും മോനും കൂടി.. "
സാറാമ്മ അങ്ങോട്ട് വന്നു.
"നിന്റെ കല്യാണക്കാര്യം ആണ്.... നി ഇത് കേട്ടു കൊണ്ട് നിൽക്കണ്ട.. അങ്ങോട്ട് മാറി പൊയ്‌ക്കെ.. "
"എന്തേനു..... "
"മനസിലായില്ലേ..... "
"ഇല്ലാ... "
എന്നാലേ ഇപ്പോൾ നി ഇത്രയും മനസിലാക്കിയാൽ മതി... കെട്ടോടി മരപ്പട്ടി..
"പപ്പാ.... ഈ ഇച്ചായൻ വിളിക്കുന്നത് കെട്ടോ... "
"നിനക്ക് തിരിച്ചു പറയാൻ അറിയില്ലേ പെണ്ണേ.... "
"പപ്പാ... ഈ ഇച്ചായനു കൊടുക്കേണ്ട സമയത്ത് രണ്ടെണ്ണം കൊടുക്കാഞ്ഞതിന്റെ ആണ് കെട്ടോ.. "
"നി അങ്ങ് കൊടുത്തോ... "
"ആഹ് അങ്ങനെ കൊടുത്താൽ ഉണ്ടല്ലോ ചോദിക്കാനും പറയാനും ആളുണ്ട് എനിക്ക്.. "
.
"ആഹ് പാവം റൂമിനു പുറത്ത് ഇറങ്ങാൻ മമ്മി സമ്മതിക്കില്ലലോ.. "
"ഇല്ലാ..... എന്താടാ നിനക്ക് വിഷമം ആണ് അല്ലേ.. "
"ങേ... പിറകിൽ നിൽപ്പുണ്ട് ആയിരുന്നല്ലേ... ഞാൻ കണ്ടില്ല.. "
"ഓഹ്.... നിന്റെ വിഷമം കേട്ട് കൊണ്ടു വന്നത് ആണ് ഞാൻ.. "
"അത്രയ്ക്ക് ഒന്നും ഇല്ലാ മമ്മി.. "
"അമ്മച്ചി കിടന്നോടി... "മാത്തച്ചൻ ഭാര്യയെ നോക്കി..
"അതിനു സമയം ആയില്ലലോ.. സിനിമ കാണുവാ അമ്മച്ചി.. "
"പാവം.. ഇന്ന് ആകെ മടുത്തു.. "
"അല്ല.. എനിക്ക് അറിയാൻ വയ്യഞ്ഞിട്ട് ചോദിക്കുവാ, അമ്മച്ചി എന്തിന് ആണ് ഇന്ന് പായസം ഉണ്ടാക്കിയത്.. "സൈറയ്ക്ക് അത്ഭുതം വിട്ട് മാറിയില്ല..
"ഞാൻ പറഞ്ഞിട്ട് ആണ്.. എനിക്ക് കൊതി ആയിരുന്നു... അതാണ്.. "വരുൺ ചാടി പറഞ്ഞു.
"ഓഹ് അങ്ങനെ...ഇച്ചായൻ പറഞ്ഞിട്ട് ആണോ. "
"അതേ.... നി കുടിച്ചോ.. "
"മ്മ്... കുടിച്ചു... "
ടീവി യിൽ മീശമാധവൻ ആണ് മൂവി..
രുക്മിണി എന്താണ് അമ്പലത്തിൽ പോകാഞ്ഞത്... എനിക്ക് മനസിലായി കെട്ടോ.... ഈപ്പൻ പാപ്പച്ചി യുടെ ഡയലോഗ് കേട്ടതും വരുണിന്റെ മനസ്സിൽ ഒരു സ്പാർക് ഉണ്ടായി..
"കർത്താവെ... അവൾ ഇന്ന് അമ്പലത്തിൽ പോയല്ലോ..... അപ്പൊ.. അപ്പോൾ അവൾ നുണ പറഞ്ഞതല്ലേ....... "അവൻ പല്ല് ഞെരിച്ചു.
"നിനക്കിട്ടു ഇന്ന് വെച്ചിട്ടുണ്ട് മോളെ..."അവൻ പിറുപിറുത്തുകൊണ്ടു വേഗം മുറിയിലേക്ക് ചെന്നു..
ഇപ്പോൾ ഒന്നുo മിണ്ടണ്ട...രാത്രി ആകട്ടെ..
നന്ദന കമ്മലും വളയും ഒക്കെ ഇട്ട് സുന്ദരി ആയിട്ട് ഇരിക്കുക ആണ്..
"എടി... "
"എന്തോ.. "
"നിന്റെ വയർവേദന മാറിയോ.. "
"എന്താ... "
"അല്ല.. നിനക്ക് വയർവേദന ആണെന്ന് പറഞ്ഞില്ലേ... "
"കുറവുണ്ട് അച്ചായ... "
"അമ്പലത്തിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നോ "
"ഒരുപാട് ഇല്ലാ അച്ചായാ.. ഏറിയാൽ ഒരു പത്തു പതിനഞ്ചു പേര്.. "
"അമ്പലം ഇഷ്ടം ആയോ
"മ്മ്... ഒരുപാട്.... മധുര മീനാക്ഷി ദേവി ആണ് പ്രതിഷ്ഠ... "
"നിനക്ക് അശുദ്ധി ആയിരിക്കുമ്പോൾ അമ്പലത്തിൽ പോകാമോടി... "പെട്ടന്ന് ഉള്ള വരുണിന്റെ ചോദ്യത്തിൽ അവൾ നന്നായി ഒന്നു ഞെട്ടി..
"അത് പിന്നെ അച്ചായാ... "
"ടി.. ഒരക്ഷരം മിണ്ടരുത്... എന്റെ മുഖത്തു നോക്കെടി... "
അവന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ പതറി.
"എടി.... "
"എന്തിനടി നി എന്നോട് കളവ് പറഞ്ഞത് "
"അച്ചായ... ആം സോറി.. "
അവൾ മുഖം കുനിച്ചു..
"നി നേരെ നോക്കെടി.. എന്നിട്ടല്ലേ ബാക്കി... "
ഒടുവിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി..
"എന്തിനാണ് നി ഈ നാടകം കളിച്ചത്.. എന്തെടി.. "
"അച്ചായാ... ആം സോറി.... "അവൾ അവന്റെ കാലിൽ പിടിച്ചു..
"വേണ്ട.... നി ഒന്നും പറയേണ്ട... എഴുന്നേൽക്കു.."
അവൻ പറഞ്ഞു എങ്കിലും അവൾ അനങ്ങിയില്ല..
"നി..... നിന്നെ ഇത്രയു ജീവന് തുല്യം സ്നേഹിച്ചിട്ട് നി എന്നെ പറ്റിച്ചു ഇല്ലേ.. "
"നോ.... നെവർ... "
"വേണ്ട... വേണ്ട.. നിന്റെ അഭിനയം ഒന്നും എന്റെ അടുത്ത് വിലപ്പോകില്ല.. "
"ഇച്ചായാ,,,, പ്ലീസ്... എന്നോട് ഇങ്ങനെ ഒന്ന് പറയല്ലേ... "
"പിന്നെ.. നി എന്നെ വെറും കോന്തൻ ആക്കിയില്ലെടി... "
"ഇല്ലാ... "
"പിന്നെ... "
"എനിക്ക്.. എനിക്ക് പേടി ആയിരുന്നു.. "
"ആരെ... "
'അത്..... "
"ഏത്... "
അവളുടെ സംസാരം കേട്ടതും അവൻ ചിരിച്ചു പോയി..
"എന്റെ മിശിഹായെ ഞാൻ ഈ പെണ്ണിനെ എങ്ങനെ... "
അതും പറഞ്ഞു കൊണ്ട് അവൻ അവളെ ചേർത്തണച്ചു
..
*************************
ഓരോ ദിവസവും മുന്നോട്ട് പോയി...
ആളുകൾ എല്ലാം പതിയെ പതിയെ അരിഞ്ഞു ആലപ്പുഴകാരി ആഗ്നസിനെ വരുൺ മിന്നു കെട്ടി എന്ന്..
എല്ലാവരും യാഥാർഥ്യം അംഗീകരിച്ചു... അല്ലാതെ വേറെ നിവർത്തി ഇല്ലാ....
ആൻസിക്ക് ആണെങ്കിൽ മാത്രം മാറ്റം ഒന്നും ഇല്ലാ.
നന്ദനയുടെയും വരുണിന്റേയും സ്നേഹം ദൃഢമായി തന്നെ മുന്നോട്ട് പോയി.
മനസുകൊണ്ടും ശരീരം കൊണ്ടും അവൾ പൂർണമായും വരുണിന്റെ സ്വന്തം ആയി തീർന്നു..
പുതിയ ബിൽഡിംഗ് പണിയുന്ന തിരക്കിൽ ആണ് വരുൺ.
എപ്പോളും ഭാരങ്ങാനത്തും വാഗമണ്ണിലും ഏലപ്പാറയിലും ഒക്കെ ആയി അവൻ പറന്നു നടന്നു..
മെറിൻ ആണെങ്കിൽ ഒന്ന് രണ്ടു ചുരിദാർ നന്ദനയെ കൊണ്ടു തൈപ്പിച്ചു..
അതോടെ അവർ close ഫ്രണ്ട്സ് ആയി....
അമ്മമ്മച്ചിക്കും സാറാമ്മയ്ക്കും എല്ലാം ഏറെ പ്രിയപ്പെട്ടവൾ ആണ് നന്ദു..
ഒരു ദിവസം ആൻസി ഹോസ്പിറ്റലിൽ പോയിരിക്കുക ആയിരുന്നു.. അന്ന് അമ്മമ്മച്ചി ആണെങ്കിൽ നന്ദുനെ കൊണ്ടു നല്ല അസ്സൽ ആവോലി മീൻ കറി വെച്ചത് തയ്യാറാക്കിച്ചു.. അടിപൊളി ടേസ്റ്റ് ആയിരുന്നു m
മാത്തച്ചൻ പോലും അവളെ അഭിനന്ദിച്ചു..
അവൾ ആണ് വെച്ചത് എന്ന് അൻസിയോട് അമ്മച്ചി പറഞ്ഞില്ല.. എന്നാലും ആൻസിക്ക് മനസിലായി അത് നന്ദന ആണ് വെച്ചത് എന്ന്..
ആൻസി നന്നായി ആസ്വദിച്ചു ഇരുന്നാണ് കഴിച്ചത്..
അങ്ങനെ ദിവസങ്ങൾ പിന്നിട്ടു.
റോഷനും ആന്മരിയയും വരാറായി..
അതിന്റെ ഒരുക്കത്തിൽ ആണ് കൊട്ടാരത്തിൽ കുടുംബം..
നന്ദനയ്ക്ക് ആണെങ്കിൽ രണ്ടു ദിവസം ആയിട്ട് ആകെ ക്ഷീണം.
ഭക്ഷണം ഒന്നും കഴിക്കാൻ വേണ്ട..
കണ്ണൊക്കെ കുഴിഞ്ഞു ഇരിക്കുന്ന..
"എന്നാ പറ്റി മോള്... എന്താ ഒരു ക്ഷീണം.. "അമ്മച്ചി അവളെ തഴുകി.
"ഹേയ് ഒന്നുല്ല അമ്മച്ചി.. "
"അതല്ല.. നിനക്ക് എന്നാ ഒരു വാട്ടം.. "
"തോന്നുന്നതാ അമ്മമ്മച്ചി... "
"അതൊന്നും അല്ല... ഈ ക്ഷീണം എനിക്ക് മനസിലായി.. ഞാനും അഞ്ചാറ് പെറ്റതാ... "
"അയ്യോ... അമ്മച്ചി അങ്ങനെ ഒന്നും ഇല്ലാ... "
"മോള് ഈ മാസം കുളിച്ചോ.. "അവർ ശബ്‌ദം താഴ്ത്തി ചോദിച്ചു.
"ങേ... "
"മനസിലായില്ലേ.. "
.
"ആഹ് അമ്മച്ചി.. ടൈം ആകുന്നതേ ഒള്ളു.. ".
അവൾ അവിടെ നിന്നു വേഗം രക്ഷപെട്ടു..
അൻസിക്കും ചെറിയ സംശയം തോന്നാതിരുന്നില്ല...
നന്ദനയ്ക്ക് മനസ്സിൽ എന്തൊക്കെയോ ആശങ്ക ഉടലെടുത്തു..
അമ്മച്ചി ചോദിച്ചത് പോലെ ഇനി എന്തെങ്കിലും....
"അച്ചായനോട് പറഞ്ഞത് ആണ് ഉടനെ വേണ്ടെന്ന്... അതെങ്ങനെ ആണ് ഒന്ന് പറഞ്ഞാൽ മനസിലാക്കേണ്ട.....ഇങ്ങോട്ട് വരട്ടെ ഇന്ന്... വെച്ചിട്ടുണ്ട് "
"മോളെ... വാ ഊണ് കഴിയ്ക്കാം "
"അമ്മച്ചി എനിക്ക് ഇത്തിരി കഴിഞ്ഞു മതി... "
"അത് പറഞ്ഞാൽ പറ്റില്ല കുഞ്ഞേ.. നി വാ... "
"എനിക്ക് വിശപ്പ് തീരെ ഇല്ലേ... അതാണ്.. "..
"ആഹ്ഹ... നി ഇനി അത് പറഞ്ഞോ m.വാ നേരത്തിനും കാലത്തിനും കഴിയ്ക്കാൻ വരാതെ ഇരുന്നാൽ എങ്ങനെ ആണ്.. "
മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്‌ദം കേട്ട് അവൾ..
അച്ചായൻ നേരത്തെ വന്നു...
"വരുൺ വന്നു... കുഞ്ഞേ നീയും വാ കെട്ടോ.. "
അതും പറഞ്ഞു അവർ ഹാളിലേക്ക് പോയി.
വരുൺ നടന്നു വീടിന്റെ അകത്തേക്ക് കയറുന്നത് നന്ദു കണ്ടു...
പിന്നെ അവൾക്ക് ഒന്നു ഓർമ ഇല്ല..
ആൻസി യും വരുണും കൂടി ആണ് അവളെ ഹോസ്പിറ്റലിൽ എത്തിച്ചത്..
"പേടിക്കാൻ ഒന്നും ഇല്ല കെട്ടോ... ഷി ഈസ് പ്രെഗ്നന്റ്.... ഡോക്ടർ വത്സലകുമാരി പറഞ്ഞു..
"ഡോക്ടർ... മോൾക്ക് പ്രോബ്ലം ഒന്നുല്ലലോ അല്ലേ.. "
"ഹേയ് നോ... ഷി ഈസ് ആൾറൈറ്.. "
"വരുൺ, നി മോൾക്ക് കുടിയ്ക്കാൻ എന്തെങ്കിലും മേടിക്ക്... നല്ല ക്ഷീണം ഉണ്ട് അവൾക്ക്.. "
മമ്മിക്ക് പെട്ടന്നുണ്ടായ മാറ്റം അവനെ അത്ഭുതപ്പെടുത്തി..
മമ്മി ഫോൺ എടുത്തു പപ്പയെ വിളിച്ചു.. ഫോൺ അമ്മച്ചിക്ക് കൈ മാറി,, അവരോടും മരുമകളുടെ വിശേഷം അറിയിച്ചു.. അതുകഴിഞ്ഞു മെറിനെയും വിളിച്ചു
മമ്മിക്ക് ആകെ സന്തോഷം ആണ്..ഈ ഒറ്റ വാർത്ത അരിഞ്ഞതും മമ്മി ഫ്ലാറ്റ്.. അത് മറ്റാരേക്കാളും അകലെ കണ്ടത് വരുൺ ആണ്..
വരുണിനു ആണെങ്കിൽ സന്തോഷം കൊണ്ട് അതുക്കെ മേലേ ആണ്..
നന്ദുനെ ഒന്നു കണ്ടാൽ മതി എന്നാണ് അവന്റെ മനസ്സിൽ..
പാവം അവൾക്ക് ഇനി ഡെലിവറി കഴിയും വരെ പേടി ആയിരിക്കും..
അവനു ചിരി വന്നു... പക്ഷെ അവളുടെ ടെൻഷൻ ഓർത്തപ്പോൾ വിഷമവും..
ഡോക്ടർ കുറിച്ച മരുന്ന് ഒക്കെ മേടിച്ചു അവൻ വന്നപ്പോ മമ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദു വരുന്നു...
തുടരും..
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
