പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് മനസ്സിലായില്ല.... കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്വന്തമാക്കി.... എന്റെ കൈകൾ കണ്ണേട്ടന്റെ ചുമലിൽ അമർന്നു... കണ്ണേട്ടന്റെ ഒരു കൈ എന്റെ തലയ്ക്ക് പിന്നിലും മറു കൈ എന്റെ ഇടുപ്പിലുമായിരുന്നു.... വായിൽ ചോരച്ചുവ പടർന്നു... അവസാനം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ അകന്നു മാറി....
ഞാൻ വായും പൊളിച്ചിരുന്നപ്പോൾ കണ്ണേട്ടൻ എന്റെ വായടച്ചു....
"ഈച്ച കേറും പെണ്ണേ....."
"അതേ എന്നെ എന്തിനാ തല്ലിയത്...."
"ചെയ്തു വച്ചതിനു കൊല്ലുകയാ വേണ്ടത്.... ടീ നിനക്ക് ആത്മഹത്യ എന്നെഴുതാൻ അറിയാമോ....."
"അയ്യടാ.... എഴുതാൻ പഠിച്ചിട്ട് ഞാൻ പരീക്ഷയ്കല്ലേ പോകുന്നേ...."
"എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.... നിന്റെ ആരേലും മേലെ ഇരുപ്പുണ്ടോടീ.... ചത്ത് അങ്ങോട്ട് പോകാൻ മൂദേവീ...."
"നിങ്ങളെന്തിനാ എന്നെ ഉമ്മിച്ചേ...."
"അത് മുന്നേ മോള് തന്നത് പലിശ സഹിതം ചേർത്ത് തന്നതാ.... ഇനി കടമൊന്നൂല്ലല്ലോ അല്ലേ..."
"ദേ മനുഷ്യാ..... എനിക്ക് നിങ്ങളില്ലാതെ പറ്റൂല.... എന്നേം കെട്ടി എന്റെ പിള്ളാരേം കളിപ്പിച്ചോണ്ട് ഇരുന്നോളണം... കേട്ടോ..."
"കെട്ടാൻ പറ്റിയ കോലം.... നീ സൊമാലിയയിൽ ആയിരുന്നോ.... എല്ലും ഉന്തി.... പട്ടിണിക്കോലം എന്ന് പറഞ്ഞു മാസികയിൽ കവർ പേജ് കൊടുക്കെടീ..."
"എനിക്ക് വിശപ്പില്ലാർന്നു...."
"അല്ലെങ്കിൽ ചോറുകലത്തിൽ തലയിട്ട് കിടക്കുന്നത് കാണാല്ലോ... നിന്റെ വിശപ്പാര് കൊണ്ടുപോയി..."
"അതൊരു കടുവ.... ദേ ഇങ്ങോട്ട് ഇരുന്നേ...."
ഞാൻ കണ്ണേട്ടനെ കൈ പിടിച്ചവിടെ ഇരുത്തി... കണ്ണേട്ടൻ എന്റെ തൊട്ടടുത്ത് ഇരുന്നു.... ഞാൻ ആ മുഖം കൈക്കുമ്പിളിൽ എടുത്തു...
"എന്തിനാ ഈ മുഖംമൂടി.... അതും എന്റെ മുന്നിൽ.... ഈ കണ്ണ് കണ്ടാൽ എനിക്കറിയൂലേ ചങ്ക് പിടയുന്നത്...."
കണ്ണേട്ടൻ ഒന്നും പറഞ്ഞില്ല... ഒരു കുഞ്ഞിനെപ്പോലെ എന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു... ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... ഞാനാ ആ തലയിൽ തലോടി.... എന്റെ മേലുള്ള കൈകളുടെ മുറുക്കത്തിൽ നിന്നും ഞാനറിഞ്ഞു ആ പാവത്തിന്റെ ഉള്ളിലെ വേദന.....
എല്ലാവർക്കും മുന്നിൽ കലിപ്പനും വാശിക്കാരനുമൊക്കെ ആണെങ്കിലും എന്റെ സ്നേഹത്തിന് മുന്നിൽ നല്ലപാതിയും വാത്സല്യത്തിന് മുന്നിൽ കൊച്ചു കുഞ്ഞുമായിരുന്നു.....
കുറച്ചു നേരം കഴിഞ്ഞപ്പോൾ പതിയെ എന്റെ മുഖത്തേക്ക് നോക്കിയ ശേഷം എഴുന്നേറ്റു പോകാൻ തുടങ്ങി... ഞാനാ കൈയിലേക്ക് പിടിച്ചു.... കണ്ണേട്ടൻ തിരിഞ്ഞ് നോക്കി....
"എന്താടീ....."
"അതേ അങ്ങനങ്ങ് പോയാലോ... ഒരു കാര്യം മറന്നുപോയി...."
"എന്താ...."
"ഇങ്ങടുത്തേക്ക് വന്നേ.... ഒരു രഹസ്യം... ആ ചെവി ഇങ്ങ് കൊണ്ടുവാ..."
കണ്ണേട്ടൻ എന്റെ അടുത്തേക്ക് ചെവിയും കൊണ്ട് വന്നതും ഞാനാ കവിളിലൊരു ഉമ്മയും ഒരു കടിയും കൊടുത്തു....
"ആഹ്.... ടീ പട്ടിക്കുട്ടീ....."
"ഇനി എന്റെ പ്രാണനാഥൻ ചെന്നാട്ടെ..."
എന്റെ തലയ്ക്ക് ഒരു തട്ട് തന്നിട്ട് ചിരിച്ചുകൊണ്ട് പോയി....
*****************************
പെണ്ണിന് ബോധം തെളിഞ്ഞെന്നറിഞ്ഞപ്പോളാ എന്റെ ശ്വാസം നേരെ വീണത്... അവളുടെ വല്യേട്ടൻ നിർബന്ധിച്ച് ഡ്രസ്സ് മാറാൻ കൊണ്ട് പോയി....
കോലം കണ്ടപ്പോളേ എനിക്ക് നല്ല ദേഷ്യം വന്നു... കൊടുത്തൊരെണ്ണം.... ഈ അടിയോടെ എങ്കിലും നന്നായാൽ മതിയാർന്നു.... പിന്നെ കാണാതിരുന്നതിന്റെ ഹാങ്ങോവറിലാ ഉമ്മ കൊടുത്തത്... എന്റെ സങ്കടം അവളറിയാതെ ഇരിക്കാൻ വഴക്കിട്ടു...
പക്ഷേ എന്റെ പെണ്ണിനല്ലാതെ വേറെ ആർക്കാ ഈ രാവണനെ അറിയുന്നത്... അവളുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നപ്പോൾ എന്റെ സങ്കടങ്ങളെല്ലാം ഉരുകിയൊലിച്ച് പോകും പോലെ തോന്നി...
പോകാൻ നേരം ഒരു ഉമ്മയും കടിയും കവിളിൽ തന്നു.... ഈ കുറുമ്പിന് മാത്രം ഒരു കുറവുമില്ല... അതാണ് അവളിലെനിക്ക് ഏറ്റവും പ്രിയപ്പെട്ടത്...
അവളുടെ അച്ഛനും ഏട്ടന്മാരുമെല്ലാം ഞങ്ങളുടെ ജാതകം കൊണ്ട് പോയി നോക്കി.... പൊരുത്തമൊക്കെ ഉണ്ട്... രാശി പ്രകാരം അവളെനിക്കും ഞാനവൾക്കും പരസ്പരം കവചമായിരിക്കുമെന്ന് കണ്ടതോടെ എല്ലാവർക്കും സന്തോഷം...
പിന്നെ അധികം ആരെയും വിളിക്കാതെ അവളുടെ വീടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ വച്ച് ചെറിയ രീതിയിൽ ഒരു താലികെട്ട്.... ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് നല്ലത്.... ഇന്നേക്ക് ആറാം ദിവസമാണ് അടുത്ത മുഹൂർത്തം... അത് തന്നെ ഉറപ്പിച്ചു...
കല്യാണത്തിന് ശേഷമുള്ള റിസപ്ഷൻ മണ്ണുത്തിയിൽ വച്ച് നല്ല ഗ്രാന്റായി ആഘോഷിക്കാമെന്ന് തീരുമാനിച്ചു... അമ്മയും അപ്പയും പാപ്പനും കുഞ്ഞമ്മയും തിരികെ മടങ്ങി.... അവളുടെ വീട്ടുകാരെയും പറഞ്ഞു വിട്ടു...
രാജിയും സച്ചുവും ജിത്തുവും ഞാനും ഹോസ്പിറ്റൽ നിന്നു.... നാളെ ഡിസ്ചാർജ് മേടിച്ച് അവളെ വീട്ടിലാക്കിയ ശേഷം തിരികെ മടങ്ങാമെന്ന് ഉറപ്പിച്ചു... മരുന്നും ഭക്ഷണവുമൊക്കെ ഞാൻ തന്നെ കൊടുത്തു ഉച്ചയ്ക്ക്... മടി കാണിച്ചെങ്കിലും ഞാൻ ദേഷ്യപ്പെട്ടപ്പോൾ അനുസരിച്ചു....
ഇത്രേം നാളും എന്റെ പൊന്നുമോള് രാവണന്റെ ദേഷ്യമല്ലേ കണ്ടത്... ഇനി കുറച്ചു റൊമാൻസ് കൂടെ അറിയിച്ചു തരാട്ടോ....
*****************************
ഞാൻ - ടാറ്റാ ബിർളാ അമ്പാനിയേം
അള്ള പടച്ചു.....
ഈ പാവപ്പെട്ട ഞമ്മനെയും
അള്ള പടച്ചു...
ആ പൈസക്കാരൻ നിക്കറിട്ടാ
അത് ബർമൂഡയാ....
ഈ പാവപ്പെട്ടോൻ നിക്കറിട്ടാ
അത് വള്ളി ട്രൗസറ്....
പൈസക്കാരന്റെ കൈയിലെപ്പഴും
പെപ്സി കുപ്പിയാ.....
ഈ പാവപ്പെട്ട ഞമ്മന്റെ കയ്യിൽ
ബ്രാന്റി കുപ്പിയാ......
ജിത്തു - ടാ സച്ചുവേ ആത്മഹത്യ ചെയ്യാൻ പോയ മുതലാണോടാ ഈ കാളരാഗം ആലപിക്കുന്നേ.... എന്തൊരു കൊലാ വാസന.....
സച്ചു - സത്യം പറയെടീ.... നീ എന്തോ മിഠായി എന്ന് വിചാരിച്ചു കഴിച്ചതല്ലേടീ....
ഞാൻ - ഉവ്വ....
രാജി - എല്ലാത്തിനും ആക്രാന്തം ആണല്ലോടീ.....
ഞാൻ - ടീ നീ കല്ലൂനോട് പറയല്ലേ... അവളെന്നെ ചുമരിൽ മാലയിട്ട് തൂക്കും....
രാജി - അവളോട് ഞാൻ എപ്പോഴേ പറഞ്ഞു.... പിന്നെ ഇപ്പോ ഓകെ ആയോണ്ട് വരണ്ടെന്ന് പറഞ്ഞു....
ഞാൻ - തെണ്ടി.....
രാജി - കല്ലു പാവം അല്ലേടീ.... അവൾക്ക് ഈ നാക്ക് മാത്രല്ലേ ഉള്ളൂ....
ഞാൻ - നിനക്ക് അറിയാത്തോണ്ടാ.... പണ്ടാരോ പറഞ്ഞ പോലെ കുരയ്ക്കും പട്ടി കടിച്ചു പറിക്കും എന്ന ലെവലാ അവള്.....
ജിത്തു - വല്ലാത്ത ബോറടി.... കുറച്ചു അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും മേടിക്കാരുന്നു.....
സച്ചു - എന്തിനാ പായസം ഉണ്ടാക്കാനാണോ.....
ജിത്തു - ദേ ഇവൾക്ക് കൊടുക്കാല്ലോ....
രാജി - അവളെന്താ പെറ്റ് കിടക്കുവാണോ.... വേണേൽ കുറച്ചു പൊട്ടറ്റോ ബിസ്കറ്റ് മേടിക്ക്....
ഞാൻ - രണ്ട് കവറ്.....
ജിത്തുവേട്ടനും സച്ചുവേട്ടനും പോയ സമയത്ത് ഞാനും രാജിയും അമ്പലയോട്ടം കളിക്കാൻ തുടങ്ങി... അൽസ്റ്റാൻഡർഡ് പാർട്ടീസ് കാൾ ദാറ്റ് ടെംപിൾ റൺ.....
ഞാൻ - ദേ പേഊളൻ പുറകീന്ന്.....
രാജി - ഓട് ചക്കീ ഓട്.... ഓട് വേഗം ഓട്..... തിരിയെടീ.....
ഞാൻ - പാലം.......
രാജി - കോയിനെട് കോയിനെട്..... ദേ വെള്ളം.... നിരങ്ങെടീ.... താഴെടീ.... ചാടെടീ....
ഞാൻ - അയ്യോ കല്ലിത്തട്ടി.... ദേ പേ ഈളൻ വരണേ......
അങ്ങനെ ചാടി ഓടി ലാസ്റ്റ് തോറ്റു... പിന്നെ രാജി കളിച്ചു..... അങ്ങനെ ഇരുന്നപ്പോൾ ജിത്തുവേട്ടനും സച്ചുവേട്ടനും കൂടി വന്നു....
രാജി - ഇതെന്താ സച്ചു ചേട്ടായി ദേഹത്ത് പൊടി....
സച്ചു - ദേ നിക്കണു.... ചോദിച്ചു നോക്കൂ....
ജിത്തുവേട്ടൻ ഞങ്ങളെ നോക്കി ഇളിച്ചു....
ജിത്തു - അതൊരു അബദ്ധം പറ്റി.... ഞങ്ങൾ കടയിലോട്ട് ചെന്നപ്പോൾ അവിടൊരു അമ്മാവൻ.... പുള്ളീടെ കയ്യിൽ നിറയെ ചരടും കഴുത്തിൽ കുറേ മാലയും മുഖത്ത് കുറേ കുറിയൊക്കെ കണ്ടു.... അയാളെന്നെ കണ്ടപ്പോൾ അനുഗ്രഹിക്കും പോലെ കൈയ്യൊക്കെ പൊക്കി കാണിച്ചു.... ഞാൻ വിചാരിച്ചു അങ്ങേരിവിടത്തെ ദൈവമായിരിക്കുമെന്ന്....
ഞാൻ പിന്നെ ആ വെപ്രാളത്തിൽ കാലിൽ വീണ് അനുഗ്രഹത്തിന് കിടന്നതാ.... ഇവൻ മാനത്ത് നോക്കി നടന്ന് അത് കണ്ടില്ല.... എന്നെ തട്ടി അപ്പുറത്ത് ഉരുണ്ടു വീണു.... അപ്പോഴാ അവിടെ ഉള്ളവർ വന്ന് പിടിച്ചെണീപ്പിച്ചിട്ട് അങ്ങേർക്ക് തലയ്ക്കു സുഖമില്ലെന്ന് പറഞ്ഞത്.....
സച്ചു - ദേ വല്യേട്ടാ എന്ന് വിളിച്ചത് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്....
അങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് നേരം വൈകി.... ഞാൻ റൂമിലുള്ള ബാത്ത്റൂമിൽ കയറി കുളിച്ചു... രാജിയും ഫ്രഷായി... ഞാൻ ഈറൻ മുടി ഇരു വശത്തായി ഇട്ടു....
അപ്പോഴാണ് കണ്ണേട്ടൻ അങ്ങോട്ട് വന്നത്.....
കണ്ണൻ - നിങ്ങൾ പുറത്തൊക്കെ പോയി വന്നോളൂ.... ഫുഡൊക്കെ കഴിച്ച് പതിയെ വന്നാൽ മതി.... ഞാൻ ഇവിടെ ഇരുന്നോളാം.....
എല്ലാവരും ഒന്നാക്കി തലയാട്ടിയ ശേഷം പുറത്തേക്കിറങ്ങി.... പെട്ടെന്ന് ജിത്തുവേട്ടൻ തിരികെ വന്നെന്റെ ചെവിയിൽ പറഞ്ഞു ;
"ടീ.... നീ എന്റെ അനിയനെ കൊല്ലല്ലേ.... ബാക്കി വല്ലതും വെച്ചേക്കണേ....."
ഞാൻ നന്നായി ഒന്ന് പുച്ഛിച്ചു....😏
******************************
എല്ലാത്തിനേം പറഞ്ഞുവിട്ടു... അവളെ ഒന്ന് അടുത്ത് കിട്ടാൻ വേണ്ടിയാണ്.... എല്ലാവരും പോയപ്പോൾ അവളുടെ അടുത്തേക്ക് ചെന്നു.... പെണ്ണ് എന്നെ നോക്കി പുഞ്ചിരിച്ചു....
ഇവളെന്നെ കൊല്ലും....
"ഇങ്ങനെ ചിരിക്കല്ലേടീ..... എന്റെ കൺട്രോൾ പോകും...."
"അയ്യടാ..... എന്താരുന്നു മസിൽ പിടുത്തം.... ഹും..... എന്നിട്ട് റൊമാൻസിക്കാൻ വരുന്നു.... കള്ളത്തെമ്മാടി....."
"എന്റെ പെണ്ണിന്റെ മുന്നിൽ മാത്രമേ എനിക്ക് ഈ ഭാവമുള്ളൂ....."
അവളുടെ ഈറൻമുടികൾ തോളിൽ പറ്റിച്ചേർന്നു കിടന്നു.... കഴുത്തിലെ ബ്യൂട്ടി സ്പോട്ടിന് ചുറ്റും കരിനാഗത്തെ പോലെ അവ പിണഞ്ഞു കിടക്കുന്നു...
ഞാനവളുടെ മുഖത്തേക്ക് നോക്കി.... ആ നോട്ടം എന്റെ നെഞ്ചിൽ തറച്ചു.... ഞാനവളിലേക്ക് മുഖമടുപ്പിച്ചു.... അവൾ കണ്ണുകളടച്ചു.... ഞാൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി....
"ടീ....."
പെട്ടെന്ന് അവള് കണ്ണു തുറന്നു....
"നീ എന്തെങ്കിലും പ്രതീക്ഷിച്ചോ...."
"ഇ..... ഇല്ല....."
"പിന്നെന്തിനാ കണ്ണടച്ചേ....."
"ദേ കണ്ണേട്ടാ കളിയാക്കണ്ട....."
പിന്നെ ഞാനും അവളും ഒരുപാട് സംസാരിച്ചു.... രാത്രി ആയപ്പോൾ കാന്റീനിൽ നിന്ന് മേടിച്ച ചോറ് ഒരു പ്ലേറ്റിലേക്ക് വിളമ്പി.... പക്ഷേ കൈയിൽ ട്രിപ്പിന്റെ നീഡിൽ ഇട്ടിരുന്നത് കൊണ്ട് പെണ്ണ് കഴിക്കാൻ ബുദ്ധിമുട്ടി....
പിന്നെ ഞാൻ തന്നെ ആഹാരം വാരിക്കൊടുത്തു.... ഓരോ ഉരുള കൊടുക്കുമ്പോളും അവളെന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.... അതിൽ നനവ് പടരുന്നത് ഞാനറിഞ്ഞു... എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമലുകൂച്ചി കാണിച്ചു....
വായും കഴുകി വന്ന അവൾക് ഞാൻ തന്നെ ഗുളിക കൊടുത്തു....
"കണ്ണേട്ടാ...... എനിക്ക് ഉറക്കം വരുന്നു..."
"നീ കിടന്നോളൂ....."
"കണ്ണേട്ടാ....."
"എന്താടാ....."
"ഞാൻ മടിയിൽ കിടന്നോട്ടെ....."
ഞാൻ പതിയെ അവളെ മടിയിലേക്ക് കിടത്തി.... എന്നിട്ട് ആ തലയിൽ തലോടി.... എനിക്ക് അവളോട് തോന്നിയത് വാത്സല്യമായിരുന്നു.... ഒരു കുഞ്ഞിനെ പോലെ അവളെന്റെ മടിയിൽ കിടന്നുറങ്ങി......
ഞെട്ടി എണീറ്റപ്പോൾ സമയം രാവിലെ അഞ്ചുമണി.... ഞാൻ ബെഡിൽ ചാരിയിരുന്നു മയങ്ങിപ്പോയതാ.... ചക്കി നല്ല ഉറക്കത്തിലാ.... ഒരു കൈ കൊണ്ട് എന്റെ വയറിനെ ചുറ്റിപ്പിടിച്ചിട്ടുണ്ട്....
ബൈസ്റ്റാന്റർ ബെഡിൽ രാജി കിടപ്പുണ്ട്... താഴെ ഒരു ഷീറ്റ് വിരിച്ച് അതിൽ ജിത്തുവും സച്ചുവും.... സച്ചുവിന്റെ കാല് ജിത്തൂന്റെ നെഞ്ചിൽ.... കിടപ്പ് കണ്ടെനിക്ക് ചിരി പൊട്ടി.... പതിയെ തലയണയെടുത്ത് ചക്കിയുടെ തല അതിലേക്ക് പതിയെ വച്ചു.... അവളുടെ മുടിയിഴകൾ മാടിയൊതുക്കി...
അവളൊന്നു ചിണുങ്ങി.... ഞാൻ പതിയെ ആ കവിളിലൊന്ന് ചുംബിച്ച ശേഷം ബാത്ത്റൂമിലേക്ക് പോയി....
*****************************
വീട്ടിൽ ചെന്നപ്പോൾ നല്ല അടിപൊളി എൻട്രിയൊക്കെ പ്രതീക്ഷിച്ചതാ.... വരവേറ്റത് പോരാളിയുടെ കുറ്റിച്ചൂലും... പുല്ല് ആ ഈർക്കിലൊക്കെ എവിടൊക്കെയോ പൊത്തുകേറി.... ഞാൻ ദയനീയമായി കടുവയെ നോക്കി... അങ്ങേരാണേൽ ഈ നാട്ടുകാരനേ അല്ലാത്തത് പോലെ തെങ്ങിലെ ഓലയുടെ എണ്ണമെടുക്കുവാ.... അവസാനം പോരാളി മാറാലയടിച്ച് എന്നെ ചാരി വെച്ചു.... എനിക്ക് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു...
പിന്നെ കുറച്ചു നേരം ആഹാരം കഴിപ്പിക്കലായിരുന്നു....
എന്നെ വീട്ടിൽ കൊണ്ടാക്കി കുറച്ചു നേരം അവിടെ ചിലവഴിച്ചിട്ട് അവരെല്ലാവരും പോയി.... കണ്ണേട്ടൻ പോയപ്പോൾ നെഞ്ചിലൊരു ഭാരം പോലെ.... പിന്നെ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എന്റെ പ്രാണന്റെ അടുത്തെത്തുമല്ലോ എന്ന ചിന്ത എന്റെ സങ്കടങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞു....
അങ്ങനെ ഒരു ആർഭാടങ്ങളുമില്ലാതെ എന്റെ കല്യാണദിവസവും വന്നെത്തി... ഞാൻ വെളുപ്പിനെണീറ്റ് രണ്ട് തവണ ചകിരിയൊക്കെ ഉരച്ച് കുളിച്ചു....
"ചന്ദനലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ.....
മഞ്ഞളും ചന്ദനവും ഒത്ത് ചേരും
സന്തൂർ....
ചർമ്മത്തിനഴകേകും സന്തൂർ സന്തൂർ"
"ടീ അതിനകത്ത് കിടന്നു അമറാതെ ഇങ്ങോട്ടിറങ്ങി വാ.... സമയമാവാറായി...."
പോരാളി ഓൺ കലിപ്പ് മോഡ്... ഇനിയും നിന്നാൽ മേരീ മാ ആയുധം കയ്യിലെടുക്കും..... കല്യാണായിട്ട് തുടുപ്പിനടി മേടിക്കണ്ട....
ശ്ശൊ സമയം പോയി... ഇല്ലാർന്നേൽ ഒന്നൂടെ കുളിക്കായിരുന്നു.... ഓഹ്.... പിന്നെ കടുവയ്ക് ഇതൊക്കെ മതി....
നിറയെ മയിൽപീലിയുടെ വർക്കും ഗോൾഡൻ ബോർഡറുമുള്ള ഒരു സെറ്റ് സാരിയാണ് ഞാൻ ഉടുത്തത്.... കൈയിൽ രണ്ടു സ്വർണ്ണവളയും കഴുത്തിലൊരു സ്വർണ്ണമാലയും കമ്മലും മാത്രം അണിഞ്ഞു.... കുളിപ്പിന്നലിട്ട മുടിയിൽ മുല്ലപ്പൂ വെച്ചു... കരിമഷി കൊണ്ട് വാലിട്ട് കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും ചന്ദനക്കുറിയുമായി ഞാൻ റെഡിയായി...
ക്ഷേത്രത്തിൽ എത്തിയ ഞാൻ കടുവയെക്കണ്ട് കണ്ണ് തള്ളി.... വൈറ്റും ക്രീം കളറും ചേർന്ന് ഷർട്ട്.... സ്ലീവ് മടക്കി വച്ചിരിക്കുന്നു.... കൈയിൽ മ്മടെ ഫേവറിറ്റ് ഇടിവള... സ്വർണ്ണക്കരയുള്ള മുണ്ട്... എന്നെക്കണ്ട് മീശപിരിച്ച് കള്ളച്ചിരിയോടെ സൈറ്റടിച്ച് കാണിച്ചു...
ഞാനൊന്നു മാറി നിന്നപ്പോൾ ഇങ്ങേരുടെ തലയിൽ തേങ്ങ വീണോ....
ക്ഷേത്രത്തിൽ ഞാനും കണ്ണേട്ടനും ഒരുമിച്ചായിരുന്നു തൊഴുതത്.... മനസ്സുരുകി പ്രാർത്ഥിച്ചു... ഇലച്ചീന്തിലെ പ്രസാദം ഞാൻ കണ്ണേട്ടനും കണ്ണേട്ടൻ എനിക്കും തൊട്ട് തന്നു....
എല്ലാവരുടെയും അനുഗ്രഹത്തോടെ കണ്ണേട്ടൻ അഗ്നിസാക്ഷിയായി എന്റെ കഴുത്തിൽ താലി ചാർത്തി.... ഞാൻ കണ്ണുകളടച്ചു തൊഴുതുകൊണ്ട് ആ താലി സ്വീകരിച്ചു.... എന്റെ അവസാനശ്വാസം വരെയും കണ്ണേട്ടൻ എന്റെ കൂടെയുണ്ടാകണേയെന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.... കണ്ണേട്ടൻ ഒരു നുള്ള് സിന്ദൂരത്താലെന്റെ സീമന്തരേഖയെ ചുവപ്പിച്ചു.... ശേഷം നെറ്റിയിൽ ഒരു ചുംബനം ചാർത്തി....
ദേവ്യേ..... എല്ലാവരും അന്തം വിട്ടു... വേറൊന്നുമല്ല കടുവയുടെ സ്വഭാവം വെച്ചിട്ട് ഈ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല... പിന്നെ വലംവെച്ചു.... അച്ഛ കന്യാദാനം നടത്തി... സന്തോഷത്താൽ ആ മിഴികൾ ഈറനണിഞ്ഞിരുന്നു.....
സത്യാലയത്തിൽ ചെറിയൊരു സദ്യ ഏർപ്പെടുത്തിയിരുന്നു.... കണ്ണേട്ടന്റെ ഇലയിലെ ചിപ്സും ശർക്കരവരട്ടിയും ഞാനടിച്ച് മാറ്റി.... തൊട്ടപ്പുറത്ത് രാജിയും വല്യേട്ടനും പപ്പടത്തിന് അടികൂടുന്നത് കണ്ടു.... ഞാനും മധുരമുള്ള പച്ചടി കണ്ണേട്ടന്റെ അപ്പുറത്തിരുന്ന സച്ചുവേട്ടന്റേന്ന് വാരിയെടുത്തു....
അവസാനം കടുവ എല്ലാം കൂടെ എന്റെ തലയിൽ കമിഴ്തുമെന്ന് പറഞ്ഞപ്പോൾ ഞാനടങ്ങി....
പുതിയ സാരിയാ.... കറിയുടെ കറ വീണാൽ ചീത്തയാകും... അല്ലാതെ പേടിച്ചിട്ടല്ല.... ഹും.. ക്യാമറമേനോനൊന്നും ഇല്ലാത്ത വിടവ് സച്ചുവേട്ടനങ്ങ് നികത്തി... പുള്ളിയുടെ ക്യാമറയിൽ ഫോട്ടോ എടുത്തു.....
ചരിഞ്ഞ് നിക്കുന്നു.... മലർന്ന് നിക്കുന്നു.... എടുത്തു പൊക്കുന്നു.... ക്യാമറ പൊങ്ങി വരുന്നു... എനിക്കതല്ല അതിശയം... ഈ കടുവ ഇങ്ങേരെങ്ങനെ കൂളായി നിക്കുന്നു.... ദേഷ്യം വച്ച് നോക്കുവാണെങ്കിൽ ക്യാമറ വെള്ളത്തിൽ ചാടുമ്പോൾ സച്ചുവേട്ടൻ കൂടെ ചാടേണ്ടതാണ്.... ഇതത് തന്നെ.... പറമ്പിലെ തെങ്ങ കടുവയുടെ തലയിൽ വീണു..... ഇത് മുന്നേ വീണിരുന്നേൽ ഇപ്പോൾ ഒരു ട്രോഫി മുന്നിക്കൂടെ ഓടിക്കളിച്ചേനേ.....
"അതേ എന്താ കണ്ണേട്ടാ ഇങ്ങനെ.... നിങ്ങളൊരു അൺറൊമാന്റിക് മൂരാച്ചി ആണെന്നാ ഞാൻ വിചാരിച്ചേ...."
"എന്റെ റൊമാൻസ് ഒക്കെ നമ്മുടെ ഫസ്റ്റ് നൈറ്റിന് കാണിച്ചു തരാട്ടോ...."
അതും പറഞ്ഞു മീശപിരിച്ചെന്നെ നോക്കി... ഞാൻ നിന്ന് വിയർത്തു... എന്റെ കിളികൾ കൂടും തല്ലിപ്പൊളിച്ച് പറന്നു പോയി... ഇതെന്റെ കടുവയല്ല.... എന്റെ കടുവ ഇങ്ങനല്ല.....
ചിരിച്ചും കളിച്ചും അവസാനം തൃശൂരിലേക്ക് മടങ്ങേണ്ട സമയമായി.... അപ്പോഴേക്കും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.... അച്ഛയും അനിയനും ഏട്ടന്മാരുമൊക്കെ കരച്ചിൽ അടക്കിപ്പിടിച്ച് നിൽപ്പുണ്ടായിരുന്നു... ഞാനമ്മിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.... അടികൂടുമെങ്കിലും അനിയൻ അവനെന്റെ ജീവനായിരുന്നു.... അച്ഛയെയും കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു....
അവസാനം കണ്ണേട്ടൻ എന്നെ പിടിച്ച് നെഞ്ചോട് ചേർത്ത ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറ്റി.... കൺമുന്നിൽ നിന്നും മറയും വരെ ഞാൻ തിരിഞ്ഞു നോക്കി... അവസാനം പൊട്ടിക്കരഞ്ഞുകൊണ്ട് കണ്ണേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി.... കണ്ണേട്ടൻ എന്നെ ഇറുകെ ചേർത്ത് പിടിച്ചു.... ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല എന്നപോലെ...
(തുടരും)
- ജീന
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
