മെർലിയോടു സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണുകളും വീണയുടെ അടുത്തായിരുന്നു.... ശരത്തുമായി സംസാരിച്ചുകൊണ്ട് നടക്കുന്ന അവളിൽ നിന്ന് മിഴികൾ മാറ്റാൻ അവനു കഴിഞ്ഞില്ല.. ആകാശനീല സാരിയിൽ അവൾ വളരെ അധികം സുന്ദരിയായിരുന്നു.. പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും അവളുടെ മുഖത്ത് അവൻ കണ്ടു.... ഇടയ്ക്കിടെ തന്നെ തലോടി എത്തുന്ന ചെറു കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ അലസമായി ഒതുക്കി വെച്ചു കൊണ്ടുനടക്കുന്ന അവളെ നോക്കി അവൻ നിന്നു...
കുറച്ചു ദൂരം നടന്ന ശേഷം അവർ അവിടെയുള്ള പുൽത്തകിടിയിലേക്ക് ഇരുന്നു..
"ശരത് "...മനോജ് സാറിന്റെ വിളികേട്ടു അവൻ അങ്ങോട്ടേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങുമ്പോഴേക്കും ഗൗതം അവിടേയ്ക്ക് വന്നു..
"വീണ ഇരിക്ക്"
ഗൗതം പുൽ തകിടിയിലേക്ക് ഇരുന്നുകൊണ്ട് അവളോട് പറഞ്ഞു.. ഒന്ന് മടിച്ചു നിന്ന ശേഷം വീണ അവിടെയിരുന്നു..
ഒരു മൗനം അവിടെ തളം കെട്ടി നിന്നു.. സംസാരിക്കാൻ ഒരുപാടുണ്ട് പറഞ്ഞുതീർക്കാൻ ഇൗ ഒരു ജന്മം പോരാത്തത്രയുണ്ട്.. പക്ഷേ ഒന്നും മിണ്ടാൻ കഴിയുന്നില്ല..
"അയാം സോറി ".. അവസാനം വീണ മൗനം വെടിഞ്ഞു..
"എന്തിന്?"
ഗൗതം അവളുടെ മുഖത്തേയ്ക്ക് നോക്കി...... അവളുടെ കണ്ണുകൾ ആകെ കലങ്ങിയിരിക്കുന്നു......പെട്ടെന്ന് പൊട്ടി ചിരിച്ചുകൊണ്ട് ഗൗതം അവളോട് പറഞ്ഞു " തനിക്ക് ഇൗ മുഖം ഒട്ടും ചേരില്ലഡോ... താൻ പഴയപോലെ ആ വീണ ആയാൽ മതി..."
അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു..
"നമുക്ക് ഒന്ന് നടക്കാം വീണ എന്താ. ..."
"മ്മ്"
അവർ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് നടന്നു... അപ്പൊഴേക്കും ലഞ്ച് കഴിക്കാൻ സമയമായി..
"ഗൗതം., വീണ വരൂ. നമുക്ക് ഫുഡ് കഴിച്ചിട്ട് ബാക്കി .... "മനോജ് സർ വിളിച്ചു പറഞ്ഞു..
"സർ നടന്നോളു ഞങൾ വന്നോളാം.."
"എന്താ വീണ വിശക്കുന്നൊ തനിക്ക്..."
"ഇല്ല"
"എങ്കിൽ വാ".
"മ്മ്"
തനിക്കെന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ?
"ഇല്ല ഗൗതം.. " എന്താ അങ്ങനെ ചോദിച്ചത്...?
"നോക്ക് വീണ... നമ്മൾ ഫ്രെണ്ട്സ് അല്ലേ. പിന്നെന്തിനാ ഇങ്ങനെ ഒരു അകൽച്ചയും പിണക്കവും ഒക്കെ....ഇനിയെങ്കിലും ഇൗ പിണക്കം ഒന്ന് അവസാനിപ്പിച്ചു കൂടെ...
അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു...മുഖമുയർത്തി അവനെ നോക്കി.. കണ്ണുകൾ തമ്മിൽ ഉടക്കി ഒരു നിമിഷം രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു.. കണ്ണുകൾ പിൻവലിച്ചു തിരിഞ്ഞതും കാലിടറി അവൾ താഴേക്ക് വീഴാൻ തുടങ്ങി.. പെട്ടെന്ന് അവളെ രണ്ട് കൈകൾ താങ്ങി... കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുകയാണ്... അവന്റെ കൈകൾ അവളെ ചുറ്റി പിടിച്ചിട്ടുണ്ട്... ആ കണ്ണുകളിലെ പ്രണയത്തിൽ അവൾ തന്നെ തന്നെ മറന്നു.. അവന്റെ കൈകൾ ഒന്ന് കൂടി അവളിൽ മുറുകി...
അവനു തന്റെ മിഴികളെ അവളിൽ നിന്ന് മാറ്റാൻ തോന്നിയില്ല . അവളുടെ ആ വിടർന്ന് മനോഹരമായ മിഴികളിലെ നീലിമയിൽ തന്നോടുള്ള പ്രണയത്തിന്റെ കടലിരമ്പുന്നത് അവൻ കണ്ടു.. ആ കണ്ണുകളിലെ പ്രണയത്തിലേക്ക് തന്റെ പ്രണയത്തെ അവൻ ഒന്നുകൂടി ചേർത്ത് പിടിച്ചു...
നേർത്ത കാറ്റ് അവരുടെ മേലെ പൂക്കൾ പൊഴിച്ചുകൊണ്ട് കടന്നുപോയി... ആ ഇളം കാറ്റിന് പോലും പറയാൻ ഏറെയുണ്ട്... ഒരു പ്രണയ ഗാഥ അവിടെ തുടങ്ങുകയായി.... പരസ്പരം പറയാതെ തന്നെ അവരുടെ പ്രണയം അവർ തിരിച്ചറിയുകയായിരുന്നു....
❤️❤️❤️❤️❤️
കുറച്ചു നിമിഷം അങ്ങനെ നിന്ന ശേഷം അവർ പെട്ടെന്ന് ബോധത്തിലേക്ക് എത്തി ഞെട്ടി അകന്നു മാറി... പരസ്പരം മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.. ഒന്നും മിണ്ടാതെ അവർ ചേർന്ന് നടന്നു ....ഇടയ്ക്കെപ്പോഴോ അനുസരണയില്ലാത്ത അവന്റെ കൈകൾ അറിയാതെ അവളുടെ കൈകളോട് ചേർന്നു... ആ കൈകളിൽ മുറുകെ പിടിച്ചു അവന്റെ പ്രണയത്തിൽ അലിഞ്ഞു വയനാടൻ ഗ്രാമ ഭംഗിയിലൂടെ അവർ നടന്നു...
ഇതെല്ലാം കണ്ടുകൊണ്ട് നാല് കണ്ണുകൾ അവരെ നോക്കി ദേഷ്യം കടിച്ചമർത്തി നിൽക്കുന്നുണ്ടായിരുന്നു... എന്തും തച്ചുടക്കാൻ ഉള്ള കലിയോടെ...
തിരികെ എത്തി അവർ ലഞ്ച് കഴിച്ചശേഷം കുറച്ചു വിശ്രമിച്ചു വീണ്ടൂം കാഴ്ചകളിലേക്ക് മടങ്ങി..
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു എല്ലാവരും ക്ഷീണത്തോടെ കിടന്നുറങ്ങി.. പിറ്റെ ദിവസം വൈകിട്ട് റിസോർട്ടിൽ ക്യാമ്പ് ഫയർ സങ്കടിപ്പിച്ചിരുന്നൂ.... പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും അത് ആഘോഷമാക്കി...കോടമഞ്ഞിന്റെ തണുപ്പിൽ ധരിച്ചിരുന്ന സാരിയുടെ ഒരറ്റം കഴുത്തിലൂടെ പുതച്ചു ഒരറ്റത്ത് മാറി മറ്റുള്ളവരുടെ പാട്ടും ഡാൻസും ഒക്കെ കണ്ടിരിക്കുകയായിരുന്ന വീണയിൽ തന്നെയായിരുന്നു ഗൗതമിന്റെ കണ്ണുകൾ.... അവൻ താൻ പൂതച്ചിരുന്ന ഷാൾ എടുത്തു അവളെ പുതപ്പിച്ചു അവളുടെ അടുത്ത് ഇരുന്നു... അവളുടെ വിരലുകളിലൂടെ വിരലുകൾ കോർത്തു അവൻ മെല്ലേ ആ കൈകളിൽ അമർത്തിപ്പിടിച്ചു .....കണ്ണുകൊണ്ട് കുട്ടികൾ നോക്കുന്നു എന്ന് പറഞ്ഞു അവളാ കൈകളെ മെല്ലെ അടർത്തിമാറ്റി അവനെ നോക്കി... ആ അരണ്ട വെളിച്ചത്തിൽ അവളുടെ കണ്ണുകളിൽ ഒന്ന് ചുംബിക്കാൻ അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു..... കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു സമയം പോയത് അവർ അറിഞ്ഞില്ല...... കുട്ടികൾ പാട്ടും ഡാൻസും ഒക്കെയായി നല്ല സന്തോഷത്തിലാണ്...
"മിസ്സ് ഇവിടെ ഇരിക്കുകയാണോ?? പ്ലീസ് മിസ്സ് ഒരു പാട്ട് പാട്.. ശരത് അങ്ങോട്ട് വന്നുകോണ്ട് വീണയോട് പറഞ്ഞു..
ഏയ് ഞാനില്ല ശരത്..
പ്ലീസ് മിസ്..
ഇല്ല ശരത്.
അപ്പൊൾ സർ ഒരു പാട്ട് പാടിത്താ സർ..
ശരിയാ ഗൗതം ഒരു പാട്ട് പാട്. കുട്ടികളുടെ ആഗ്രഹം അല്ലേ.. മനോജ് സർ പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് വന്നു..
"പ്ലീസ് സർ.. .."കുട്ടികൾ എല്ലാവരും കൂടി അവന്റെ ചുറ്റും കൂടി...
അവൻ വീണയെ നോക്കി... അവളവനേ നോക്കി പുഞ്ചിരിച്ചു... ആ പുഞ്ചിരി ഏറ്റു വാങ്ങി അവൻ പാടാൻ തുടങ്ങി...
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
ഓർമകലിൽ പീലി നീർത്തി
ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവെ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയ ലഹരി മറക്കുമോ
ആ ലയ ലഹരി മറക്കുമോ
പുലരിയിൽ നിൻ മുഖം തുടു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
അവളുടെ മിഴികളിൽ നോക്കി അവൻ പാടി.. ആ മിഴിയിതളിൽ നാണത്തിന്റെ തിരയിളക്കം അവൻ കണ്ടൂ...കുട്ടികൾ പാട്ടിന് അനുസരിച്ച് ചുവടുകൾ വെച്ചു... ഗൗതം മെല്ലെ അവളുടെ അടുത്തേക്ക് എത്തി അവളുടെ കൈ പിടിച്ചു കുട്ടികൾക്കൊപ്പം ചുവടുകൾ വെച്ചു.... മേർലിയാകട്ടെ കണ്ണുകളിൽ കത്തുന്ന പകയോടെ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് മാറിനിന്നു...
കുറച്ചു നേരത്തിനു ശേഷം പാട്ടും പരിപാടികളും ഒക്കെ കഴിഞ്ഞു എല്ലാവരും എണീറ്റു..... അപ്പോഴും ഇൗ ലോകത്ത് ഒന്നും അല്ലാതെ രണ്ടുപേർ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുകയാണ്.. ഒരു കൈ കൊണ്ട് വീണയെ ചേർത്ത് പിടിച്ചിട്ടുണ്ട് ഗൗതം..ഒരു നിമിഷം ആ കാഴ്ച്ച നോക്കി നിന്ന ബാക്കിയുള്ളവരുടെ കൈയ്യടിയുടെ ശബ്ദമാണ് അവരെ തിരികെ എത്തിച്ചത്.. ചമ്മലോടെ രണ്ടുപേരും ഞെട്ടി അകന്നുമാറി.... അനിത വീണയുടെ അടുത്ത് ചെന്ന് അവളുടെ കൈപിടിച്ചു.....ചമ്മലോടെ അവൾ അനിതയുടെ പിന്നിലേക്ക് മാറി നിന്നു..കുട്ടികൾ എല്ലാവരും അവരുടെ ചുറ്റും കൂടി...❤️
മുത്തങ്ങ നെല്ലിയാമ്പതി ഇവിടെയൊക്കെ കറങ്ങി രണ്ടു ദിവസത്തെ കാഴ്ചകൾക്ക് ശേഷം അവർ തിരിച്ചെത്തി..
ഒന്നു രണ്ടു ദിവസങ്ങൾ അങ്ങനെ കടന്നു പോയി.
ഒരു ദിവസം പതിവുപോലെ ലഞ്ച് ബ്രേക്കിൽ ലൈബ്രറിയിൽ വീണ ബുക്ക് തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളുടെ മുന്നിലേക്ക് ഒരു കവർ വന്നു വീണു.. അവളതെടുത്ത് ചുറ്റും നോക്കി... ആരെയും കണ്ടില്ല.. കവർ തുറന്നു അതിലുള്ള പേപ്പർ എടുത്തു വായിച്ചു...
"നിന്റെ അന്വേഷണങ്ങൾ ഇവിടെ അവസാനിപ്പിക്കുക.. ഇത് നിനക്കുള്ള വാണിംഗാണ്".. അവൾക്ക് ഒന്നും തന്നെ മനസിലായില്ല.
അവളതുമായി പുറത്തേക്ക് ഒടിയിറങ്ങി വന്നപ്പോഴേക്കും ഹെൽമെറ്റ് ധരിച്ച് ഒരാൾ ബൈക്കിൽ കയറി പുറത്തേക്ക് പോകുന്നതാണ് കണ്ടത്..
അവളുടൻ തന്നെ ഗൗതമിനെ വിളിച്ചു.. അവൻ പെട്ടെന്ന് തന്നെ എത്തി ആ ലെറ്റർ വാങ്ങി വായിച്ചു നോക്കിയ ശേഷം വീണയെ നോക്കി.
"താൻ പേടിക്കാതെ.. ഞാനില്ലെ കൂടെ.. നമുക്ക് നോക്കാം.. "അവൻ അടുത്തിരുന്നു അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു...
"ഗാഥ അപ്പൊൾ ഏതോ വലിയ പ്രശ്നത്തിൽ ആണല്ലോ ഗൗതം.. എനിക്കവളെ രക്ഷിക്കണം. അവളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം ഗൗതം... "
"നമുക്ക് കണ്ടുപിടിക്കാം വീണേ.. പെട്ടെന്ന് തന്നെ ഗാഥയെ കുറിച്ച് നമുക്ക് വിവരം കിട്ടും.. ഇപ്പൊൾ ഒന്നും ഓർത്തു ടെൻഷൻ വേണ്ടാ.. നീ സമാധാനമായിരിക്ക്... ഞാനില്ലെ കൂടെ... അവൾ അവന്റെ തോളിലേക്ക് മുഖം ചേർത്ത് വെച്ച് ഇരുന്നു...
വൈകിട്ട് വീട്ടിലെത്തിയപ്പൊഴേക്കും വിഷ്ണു എത്തിയിരുന്നു...
"എന്തായി വിഷ്ണുവേട്ടാ കേസിന്റെ കാര്യം.. " വീണ ചോദിച്ചു...
"ഉടനെ തന്നെ എല്ലാ തെളിവുകളും കിട്ടും..
തൽക്കാലം ഇന്നത്തെ കാര്യം ഒന്നും ആരുമറിയണ്ട..അവൾ മനസ്സിലോർത്തു..
മോനെ ബാലൻ നാളെ എത്തും.. കൂടെ മീനാക്ഷിയും മനുവും ഉണ്ടാകും... നീ ഇവിടെ കാണുമല്ലോ അല്ലേ... മറ്റന്നാൾ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണ്...
"ഞാനുണ്ടാകും വല്യച്ചാ... ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.."
"നന്നായി മോനെ.. നീ കൂടി ഇവിടെ ഉണ്ടെങ്കിൽ ഒരു സഹായമാകും.."
"മ്മ്"
ഹരി വന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു.
അമ്പാടി തറവാട് വക കുടുംബ ക്ഷേത്രമാണ്.. ദുർഗ്ഗാ ദേവിയാണ് പ്രതിഷ്ഠ... പത്തു ദിവസത്തെ ഉത്സവമായി നാട്ടുകാർ ആഘോഷിക്കുന്നു.. തറവാട് വക ആണെങ്കിലും കരക്കാർ ഓരോരുത്തരായി ഓരോ ദിവസത്തെ ഉത്സവം ഏറ്റെടുത്തിരിക്കുന്നു.. ആ നാടിന്റെ ഐശ്വര്യമണ് ആ ക്ഷേത്രം... നാട് മുഴുവൻ ഉത്സവത്തിനു ഒരുങ്ങി കഴിഞ്ഞു... അരവിന്ദൻ മാഷും ബാലനും എല്ലാത്തിനും മുന്നിൽ തന്നെയുണ്ടാകും.. ഒപ്പം ശേഖരൻ നമ്പ്യാരും.... ക്ഷേത്രത്തിലെ ഒരു ദിവസത്തെ ഉത്സവം വലിയവീട്ടിൽ കുടുംബമാണ് നടത്തുന്നത്.. വലിയവീട്ടുകാർക്ക് വർഷം ഇത്ര കഴിഞ്ഞിട്ടും വൈരാഗ്യത്തിന് ഒരു കുറവുമില്ല.. രാധയുടെ നേരെ മൂത്ത ജേഷ്ഠൻ രാമകൃഷ്ണൻ മാത്രമാണ് അടുപ്പം കാണിക്കുന്നത്...
"രാധേ നിനക്ക് വിഷമം ഉണ്ടോ .. ഇത്രയും വർഷമായിട്ടും നിന്റെ വീട്ടിൽ നിന്നും ആരും വരാത്തതിനും അങ്ങോട്ട് പോകാൻ കഴിയാത്തതിനും"
"എന്താ ഇത് അരവിന്ദേട്ട ഞാൻ അതിനെ കുറിച്ച് ഇപ്പൊൾ.ഒന്നും ഓർക്കാറില്ല. എനിക്കിവിടെ എല്ലാരുമില്ലെ പിന്നെന്താ.. നേരിയതിന്റെ തുമ്പെടുത്ത് കണ്ണ് തുടച്ചുകൊണ്ട് രാധ അരവിന്ദന്റെ മാറിലേക്ക് ചാഞ്ഞു....
ഉത്സവം വന്നെത്തി.. രാവിലെതന്നെ വീണ കുളിച്ചു കസവിന്റെ മുണ്ടും നേരിയതും ധരിച്ച് നീണ്ട ഇടതൂർന്ന മുടി കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ട് അതിസുന്ദരിയായി അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി താഴേക്ക് വന്നു..
"അമ്മേ വരുന്നുണ്ടോ സമയം ഒരുപാടായി"
"ദാ വരുന്നു മോളെ.. "പറഞ്ഞുകൊണ്ട് രാധ അകത്തു നിന്നുമിറങ്ങി വന്നു...
"വാ മോളെ പോകാം.."
രണ്ടുപേരും.കൂടി ഇറങ്ങി.. അമ്പലത്തിലെത്തി... ശ്രീ കോവിലിൽ എത്തി കണ്ണടച്ച് തൊഴുതു നിൽക്കെ തൊട്ടടുത്ത് നിന്ന് പരിചിതമായ ഒരു ശബ്ദം..
" ദേവീ അനുഗ്രഹിക്കണെ"...
അവൾ തലയുയർത്തി നോക്കി... ഒരു നറു പുഞ്ചിരിയോടെ ഗൗതം തന്നെ നോക്കി നിൽക്കുന്നു.. കസവ് കരയുള്ള മുണ്ടും കസവ് നേരിയത് പുതച്ചിട്ടുണ്ട്... ആ വേഷത്തിൽ അവൻ വളരെ സുന്ദരനായിരുന്നു...
ചുണ്ട് കൂർപ്പിച്ചു അവൾ അവനെ നോക്കി അകത്തേക്ക് നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു...
"ഉണ്ടക്കണ്ണ് ഉരുട്ടി പേടിപ്പിക്കല്ലെ പെണ്ണേ.." അടുത്തേക്ക് ചേർന്നു നിന്നുകൊണ്ട് അവനവളുടെ കാതിൽ മെല്ലെ പറഞ്ഞു.. അവൾക്ക് ചിരിവന്നു ചിരിയോടെ അവനെ നോക്കി ശ്രീകോവിലിലേക്ക് നോക്കാൻ പറഞ്ഞു...
അവർ ഒന്നിച്ച് ദേവിയെ തൊഴുത് പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ പിറകിലോരു വിളികേട്ടു അവൾ
തിരിഞ്ഞു നോക്കി... തന്റെ അമ്മയുടെ കൂടെ അതേ പ്രായം വരുന്ന നല്ല ഐശ്വര്യം തുളുമ്പുന്ന ഒരമ്മ... സെറ്റും മുണ്ടും നേരിയതും ആണ് വേഷം... രണ്ടുപേരും.കൂടി ചിരിച്ചു സംസാരിച്ചുകൊണ്ട് വരുന്നു...
അവൾ സംശയത്തോടെ ഗൗതമിനെ നോക്കി.. അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്നു..
മോൾക്ക് മനസ്സിലായിക്കാണില്ല രാധേ.. അവൾ കുഞ്ഞല്ലായിരുന്നോ ഞങ്ങൾ ഇവിടെ നിന്ന് പോകുമ്പോൾ..
സുമിത്ര ചിരിയോടെ അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു...
"മോളങ്ങ് വളർന്നു സുന്ദരിക്കുട്ടി ആയല്ലോ രാധേ..."
രാധ ചിരിച്ചു...
"മോൾക്ക് മനസ്സിലായോ ഇതാരാണെന്നു... രാധ ചോദിച്ചു..
"മ്മ്".. മനസ്സിലായി.....
സുമിത്ര ആന്റി അല്ലേ...
ആന്റി അല്ല അമ്മ എന്നു വിളിച്ചാൽ മതി മോള് കേട്ടോ.... ഗൗതമിനേ ഒന്ന് ഏറു കണ്ണിട്ടു നോക്കി കൊണ്ട് സുമിത്ര പറഞ്ഞു...
മ്മ്...
'മോൾക്കറിയാമോ ഞാനും രാധയും ഒന്നിച്ചു പഠിച്ചതാണ്.. ഇപ്പൊൾ എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഞങൾ കാണുന്നത്......മുൻപ് ഉത്സവം വന്നുകഴിഞ്ഞാൽ പിന്നെ ഞങൾ കുട്ടികൾ ഈ അമ്പലത്തിൽ തന്നെയായിരിക്കും എപ്പോഴും....
അവർ ചിരിച്ചു...
"ഒരു ദിവസം മോള് വരണം വീട്ടിലേക്ക് കേട്ടോ....
അവൾ തലയാട്ടി കൊണ്ട് ഗൗതമിനെ നോക്കി.. അവൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു ചിരിച്ചു...
"വരൂ നമുക്ക് അകത്തേക്ക് കയറാം.." എന്നുപറഞ്ഞുകൊണ്ട് രാധ മുന്നോട്ട് നടന്നു... പിറകെ സുമിത്രയും.. അവരുടെ പിറകെ ഗൗതമും വീണയും ... അകത്തേയ്ക്ക് കുനിഞ്ഞ് കടക്കുന്നതിനിടയിൽ അവളുടെ തല പടിവാതിലിൽ ഇടിച്ചു..അവൾ തലയിൽ കൈ വെച്ചുകൊണ്ട് വേദനയോടെ നിവരവെ ഗൗതം അവളുടെ തലയിൽ പതിയെ തലോടി
"നോക്കി നടക്കണ്ടെ. " എന്നുള്ള അവന്റെ ചോദ്യത്തിലെ വേവലാതി മനസ്സിലാക്കി അവൾ അവനെ തന്നെ നോക്കി നിന്നു..
മുൻപേ നടക്കുകയായിരുന്ന സുമിത്ര ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഗൗതം വീണയുടെ തലയിൽ കൈവെച്ച്കൊണ്ട് രണ്ട് പേരും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന കാഴ്ചയാണ്.... ഒരു നിമിഷം അവർ ആ കാഴ്ച നോക്കി നിന്നു.. എന്നിട്ട് നിറഞ്ഞ ചിരിയോടെ അവർ അകത്തേക്ക് നടന്നു....
അവർ രണ്ടുപേരും ഒന്നിച്ചു ശ്രീ കോവിലിനകത്തേക്ക് നടന്നു.. ഉമാ മഹേശ്വരന്റെ മുന്നിൽ നിന്ന് പ്രാർഥിക്കുമ്പോൾ മഹേശ്വരന്റേ അനുഗ്രഹമെന്നോണം ശ്രീകോവിലിൽ കത്തി നിന്ന അഞ്ചുതിരിയിട്ട നിലവിളക്ക് ഒന്ന് കൺ ചിമമി തെളിഞ്ഞുവോ??
"അല്ല ഇതാര് വീണമോളോ.... മോളുടെ കല്ല്യാണം കഴിഞ്ഞോ?? എന്താ രാധേ ഞങ്ങളെ ഒന്നും അറിയിക്കാതെ മോളുടെ കല്ല്യാണം നടത്തിയോ... കോവിലിനകത്ത് നിന്ന് തീർഥവും പ്രസാദവും ആയി പുറത്തേക്ക് വന്ന തിരുമേനിയുടെ ചോദ്യം കേട്ട് ഒരു നിമിഷം എല്ലാവരും മുഖത്തോട് മുഖം നോക്കി... ഗൗതം വീണയെ നോക്കി... വീണ നാണത്താൽ തുടുത്ത മുഖത്തോട് നിൽക്കുകയാണ്....
"അയ്യോ തിരുമേനി മോളുടെ വിവാഹം കഴിഞ്ഞിട്ടില്ല... ഇത് ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ മകനാണ്... '
"എന്തായാലും നല്ല ജോഡിയാണ് രണ്ടുപേരും... മഹാദേവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ".... എന്ന് പറഞ്ഞു അവർക്ക് തീർത്ഥം കൊടുത്ത് തിരുമേനി അകത്തേക്ക് കയറി... ഇതൊക്കെ കേട്ട് കുസൃതി നിറഞ്ഞ മുഖത്തോടെ നിൽക്കുകയാണ് ഗൗതം.... അവൻ ഒരു കള്ളച്ചിരിയോടെ വീണയെ നോക്കി.. അവളാകട്ടെ ഇതൊക്കെ കേട്ട് എന്താ ഇവിടെ സംഭവിക്കുന്നത് എന്നറിയാതെ നിൽക്കുകയാണ്... രാധയാകട്ടേ എല്ലാം കേട്ട് കിളിപോയ അവസ്ഥയിലും നിൽക്കുന്നു.... ഗൗതം തിരിഞ്ഞു അമ്മയെ നോക്കി.. എന്തോ കള്ളം കണ്ടുപിടിച്ച ഭാവത്തോടെ നിൽക്കുകയാണ് സുമിത്ര... അവർ അവനെ ചുഴിഞ്ഞ് നോക്കി തലയാട്ടി കൊണ്ട് ചിരിച്ചു...
തുടരും.......
എഴുതാൻ ഉള്ള ആഗ്രഹം കൊണ്ടു ഇങ്ങനെയൊരു പ്ലാറ്റ്ഫോം കിട്ടിയപ്പോൾ ജോലി തിരക്കിന് ഇടയിൽ കിട്ടുന്ന സമയത്തിനാണ് എഴുതുന്നത്... .. അതാണ് ലെങ്ങ്‌ത് കുറഞ്ഞുപോകുന്നത്... മാക്സിമം length കൂട്ടാൻ ഞാൻ ശ്രമിക്കുന്നുണ്ട്..... പ്ലീസ് അത് മനസ്സിലാക്കി എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....... 🙏
നിങ്ങളുടെ ലൈക്കും കമന്റും തരാൻ മറക്കല്ലേ.....
Shenka....
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
