അച്ചായന്റെ പെണ്ണ്, ഭാഗം 20

Valappottukal




വരുണിനു ആണെങ്കിൽ സന്തോഷം കൊണ്ട് അതുക്കെ മേലേ ആണ്..

നന്ദുനെ ഒന്നു കണ്ടാൽ മതി എന്നാണ് അവന്റെ മനസ്സിൽ..

പാവം അവൾക്ക് ഇനി ഡെലിവറി കഴിയും വരെ പേടി ആയിരിക്കും..

അവനു ചിരി വന്നു... പക്ഷെ അവളുടെ ടെൻഷൻ ഓർത്തപ്പോൾ വിഷമവും..

ഡോക്ടർ കുറിച്ച മരുന്ന് ഒക്കെ മേടിച്ചു അവൻ വന്നപ്പോ മമ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദു വരുന്നു...

 മമ്മി ഇത് മെഡിസിൻ..... അവൻ മമ്മിയുടെ കയ്യിലേക്ക് മെഡിസിൻ കവർ കൊടുത്തു..

 അവരത് ശ്രദ്ധാപൂർവ്വം മേടിച്ച് ബാഗിൽ വെച്ചു..

" വരുൺ,,, നീയേ ടൗണിലെ ബേക്കറിയിൽ ഒന്ന് വണ്ടി നിർത്തണം കേട്ടോ എനിക്ക് കുറച്ച് സ്വീറ്റ്സ് മേടിക്കാൻ ആണ്"

" എന്താ മേടിക്കേണ്ട... മമ്മി പറഞ്ഞോ  ഞാൻ മേടിക്കാം.... "

" വേണ്ട എനിക്ക് അറിയാം വാങ്ങിക്കാൻ നീ ഒന്നു വണ്ടിനിർത്തി തന്നാൽ മതി"

 ഓക്കേ അങ്ങനെയെങ്കിൽ അങ്ങനെ... ഇപ്പോൾ നമുക്ക് പോകാം"

" കയറു മോളേ" ആൻസി നന്ദന യോട് പറഞ്ഞു

 അവൾ ആൻസ് യോടൊപ്പം പിന്നിൽ കയറി ഇരുന്നത്..

 "ഞാൻ നിന്നോട് പറഞ്ഞതല്ലേ മുൻപിൽ കയറാൻ"ആൻസി അവളെ സ്നേഹപൂർവ്വം ശാസിച്ചു..

" ഹേയ് അതൊന്നും സാരമില്ല മമ്മി" അവൾ ആദ്യമായാണ് ആൻസിയെ മമ്മി എന്നു വിളിച്ചത്...

"  തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ" അവൻ നന്ദനയെ പിന്തിരിഞ്ഞു നോക്കി

 തിരിച്ച് അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം അവനെ നോക്കി,, അതിൽ എല്ലാം അടങ്ങിയിരുന്നു.

 പിന്നീട് അവൻ ഒരക്ഷരം പോലും സംസാരിച്ചില്ല..

 കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധമായ കൊട്ടാരത്തിൽ ബേക്കറിയുടെ മുൻപിൽ തന്നെ അവൻ വണ്ടി നിർത്തി,

 ആൻസി വേഗം വണ്ടിയിൽ നിന്നും ഇറങ്ങി..

 ലഡു, ജിലേബി, ഹൽവ, കേക്ക്, പിന്നെ കുറച്ച് നട്സ്... അങ്ങനെ ഒരുപാട് സാധനങ്ങൾ അവൾ വാങ്ങിക്കൂട്ടി.

" നന്ദു നീ എന്താ ഒന്നും മിണ്ടാത്തത്"

" ഞാനെന്തു മിണ്ടാൻ എല്ലാം കാട്ടി കൂട്ടിയിട്ട്"

" ആഹാ അതു കൊള്ളാമല്ലോ നീയൊന്നും അറിഞ്ഞില്ലായിരുന്നു,,, "

" ഞാൻ അച്ചായനോട് പറഞ്ഞതല്ലേ, ഇപ്പോഴേ ദൃതി വെക്കേണ്ട എന്ന് ഇനി എല്ലാവരുടെയും മുഖത്ത് എങ്ങനെ നോക്കും"

" ആഹാ അതാണോ ഇപ്പം വലിയ കാര്യമായത്,,,, നീ പോ പെണ്ണേ മിണ്ടാതെ, "

" ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്, അമ്മച്ചി ആണെങ്കിൽ എന്റെ മുഖം കണ്ടപ്പോഴേ കാലത്തെ പറഞ്ഞു, "

" എന്ത് നിനക്ക് വിശേഷം ഉണ്ടെന്നോ"

" അതല്ല ഈ മാസം കുളിച്ചോ എന്ന് എന്നോട് ചോദിച്ചു"

" കർത്താവേ ഈ മാസം കുളിച്ചോന്ന്...  ഇന്നലെ കൂടെ കുളിച്ചതല്ലേടി നിയ് "

 '"നിങ്ങളോട് പറഞ്ഞാൽ മനസ്സിലാകില്ല..... തൽക്കാലം ഇത്രയും അറിഞ്ഞാൽ മതി.."

" ആ എന്തെങ്കിലും ആകട്ടെ ഞാൻ ഹാപ്പിയാണ്,,,, പിന്നെ എന്റെ മമ്മിയും സന്തോഷമായി, അതുറപ്പാ"

" മമ്മിയുടെ മാറ്റം ഞാനും ശ്രദ്ധിച്ച് അച്ചായാ"

" അയ്യോ നീ ശ്രദ്ധിച്ചോ,,,, അവിടെ മര്യാദയ്ക്ക് ഇരിക്കടി  പെണ്ണേ മമ്മി വരുന്നുണ്ട്"

 ആൻസി വന്ന കാറിന്റെ ഡോർ തുറന്നു,,,

" ഇതെന്താണ് മമ്മി ബേക്കറി ഫുള്ള് ഉണ്ടല്ലോ"

" കുടുംബത്തെ ഒരു വിശേഷം നടന്നിട്ട് വെറുംകൈയോടെ ചെല്ലാൻ പറ്റുമോ ഡാ, "ആൻസി അതീവ സന്തോഷത്തോടെ മകനോട് പറഞ്ഞു.

 ഗേറ്റിംങ്ങൽ  വണ്ടി വന്നു നിന്നതും സാറാമ്മ ഓടിവന്നു.

 അവൾ ലോക്ക് എടുത്ത് മാറ്റിയപ്പോഴേക്കും വരുൺ ശ്രദ്ധാപൂർവ്വം വണ്ടി അകത്തേക്ക് ഓടിച്ചു കയറ്റി,

 അമ്മച്ചി ആണെങ്കിൽ സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു...

 സാറാമ്മ നന്ദനയ്ക്ക് ഇറങ്ങാനായി പിന്നിലെ ഡോർ തുറന്നു..

" എന്റെ അക്കരഅമ്മേ  ഞാൻ ഒന്ന് കാണട്ടെ.... ഇങ്ങോട്ട് ഇറങ് കൊച്ചേ. "
സാറാമ്മ ചിരിച്ചു..

"ഞാൻ അപ്പോള് പറഞ്ഞില്ലേ...l മോളുടെ കണ്ണ് കണ്ടപ്പോൾ എനിക്ക് അറിയാമായിരുന്നു ഇത് വേറെ സംഭവമാണെന്ന്"

" ഹോ അമ്മച്ചി അത്രയ്ക്ക് സംഭവമാണോ" ആൻസി ചിരിച്ചു

" ഏതു ഹോസ്പിറ്റലിൽ കാണിക്കാനാണ് മമ്മി"

" പാലായിലെ മരിയൻ ഹോസ്പിറ്റലിൽ പോകടീ... ഡോക്ടർ ഓമന തോമസിനെ കാണിക്കാം..efficent ആയിട്ടുള്ള  ഗൈനക്കോളജിസ്റ്റാണ്.. "

"മ്മ്.... മെറിൻ അവിടെ അല്ലായിരുന്നോ.. ആ ഡോക്ടറെ കാണിക്കാം... അതാണ് നല്ലത്.. "
അമ്മമ്മച്ചി അത്‌ ശരി വെച്ചു..

 ആൻസി കയ്യിലിരുന്ന കവറുകൾ എല്ലാം സാറാമ്മയെ ഏൽപ്പിച്ചു....

"ഈശോയെ... ഇത് എന്തെല്ലാം ആണ് മമ്മി... കുറെ ഉണ്ടല്ലോ "

"മ്മ്... എല്ലാവർക്കും എടുത്തു കൊടുത്തു,,,, കുറച്ച് എടുത്ത് നീ മാറ്റിവെച്ച്,,,, മെറിൻ നാളെ വരുമായിരിക്കും"

" ഈശോയെ,,, മെറിൻ ചേച്ചിയോട് മമ്മി ഇത്രവേഗം വിളിച്ചു പറഞ്ഞോ,,, "

"ആൻസി.. ഡോക്ടർ എന്ത് പറഞ്ഞു.. "

"അയ്യോ.. ചേച്ചി വരുമോ.. ചുരിദാർ കംപ്ലീറ്റ് ആക്കിയില്ല... "

"ങേ.. ഇനി തൈക്കാനോ... വേണ്ട.. വേണ്ട.. ഉടൻ ഒന്നും നീ അതിന് മുതിരണ്ട.. " ആൻസിയുടെ പെരുമാറ്റം കണ്ട് അന്തംവിട്ടു നിൽക്കുകയാണ് മാത്തച്ചൻ പോലും..

"സാരമില്ല ചേച്ചി... ഇനി തയ്യ്ക്കാൻ ഒന്നും പോവണ്ട കെട്ടോ.... "സാറാമ്മയും വിലക്കി..

എല്ലാവരും കൂടി അകത്തേക്ക് കയറി.

മാത്തച്ചനെ നോക്കി നന്ദു ഒന്ന്  ചിരിച്ചു.

"കാർ ഒതുക്കി ഇട്ടിട്ട് വരുൺ അകത്തേക്ക് കയറി..

പപ്പാ അവന്റെ കൈയിൽ പിടിച്ചു ഒന്ന് കുലുക്കി..

"നീ അവളെ  കെയർ ചെയ്യണ്ട ആവശ്യം ഒന്നും ഇല്ല കെട്ടോ.. എല്ലാം മമ്മി ഏറ്റെടുത്തോളും "

"കണ്ടു പപ്പാ... എന്തൊരു ചേഞ്ച്‌ ആണ്.. "

"അതാടാ നീ കേട്ടിട്ടില്ലേ.... മകൾ മറ്റൊരുവന്റ കൂടെ ഇറങ്ങി പോയപ്പോൾ ഉടക്കി നിന്ന മാതാപിതാക്കൾ പോലും, ഒരു കുഞ്ഞു ജനിച്ചു കഴിയുമ്പോൾ, എല്ലാ വെറുപ്പും പകയും വിദ്വേഷവും മറന്ന് കുഞ്ഞിനെ ഒരു നോക്ക് കാണുവാനായി ഓടി വരും,,,,, "

" മമ്മിക്കു കൂടി നന്ദനെ അംഗീകരിക്കാൻ പറ്റിയല്ലോ അത് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഒരു
 വല്ലാത്ത സന്തോഷവും ആശ്വാസവും,,, "

"അഹ് നന്നായി ഇരിക്കട്ടെ മോനെ.. പിന്നേ അവൾക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ അല്ലേടാ.. "

"ഇല്ലന്ന് ആണ് മമ്മി പറഞ്ഞത്.."

"ഡാ... റോഷൻ വിളിച്ചു.. നെക്സ്റ്റ് monday അവർ വരും കെട്ടോ.. "

"ആണോ പപ്പാ... "

"മ്മ്... "

"നന്ദനയെ വീഡിയോകളിൽ കണ്ടത് അല്ലെ ഒള്ളു അവർ. "

"അതെ പപ്പാ... "

"മ്മ്... നീ ചെല്ല്... പോയി ഡ്രെസ്സ് ഒക്കെ മാറു... വന്നപാടെ ഓടിയത് അല്ലെ.. "

"എന്നതെങ്കിലും ഉണ്ടോ കഴിക്കാൻ "

"അമ്മമ്മച്ചി അടുക്കളയിൽ ഉണ്ട്, നീ അങ്ങോട്ട്‌ ചെല്ല്.. "

"അവൻ റൂമിൽ എത്തിയപ്പോൾ സാറാമ്മയും നന്ദനയും കൂടി സംസാരിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയാണ്.

" എന്നെതാടി ഇത്ര വലിയ ഡിസ്കഷൻ... "

" ഹേയ് ഒന്നുമില്ലചായ ഒരു ആറ്റംബോംബ് ഇട്ന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് ഞങ്ങൾ"

"Ho... തമാശ തമാശ.... "

"എന്നാ കൊള്ളില്ലേ... "

"പിന്നെ... കൊള്ളും കൊള്ളും... "

" നീയൊന്നു മാറിക്കെ
, ഞാൻ ഡ്രെസ്സ് മാറട്ടെ... "

"ഞാൻ ചേച്ചിയും ആയിട്ട് സംസാരിക്കുക ആണ്... ഇച്ചായൻ ആ വാഷ്‌റൂമിൽ പോയി ഡ്രെസ്സ് മാറു "

ഹോ.. നന്ദുനെ ഒന്ന് കെട്ടിപിടിക്കണം എന്നോർത്തു വന്നതാണ്... ഇവൾ എല്ലാം നശിപ്പിച്ചു.

"ഇച്ചായ... ഏത് ലോകത്താണ്... "

"ടി... പോയി ഒരു കാപ്പി എടുക്ക്... അവളുടെ ഒരു കിന്നാരം... "

"അയ്യോടാ... ഇപോ ഇങ്ങനെ ആയോ... ഞാൻ പോയേക്കാം... "
അവൾ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങിയതും വരുൺ ഓടിവന്നു ഡോർ ലോക്ക് ചെയ്ത്.

"നന്ദു...."അവൻ അവളുടെ അടുത്തേക്ക് വന്നു..

"അച്ചായാ.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കെട്ടോ "

"ഒന്ന് പോടീ.... ഞാൻ പ്രതീക്ഷിച്ചിരുന്നു.. നല്ലോണം.... "

"ഇത്രയും ആക്രാന്തം വേണമായിരുന്നോ... "

"പിന്നല്ലാതെ... എനിക്ക് അറിയാം ഒരു കുഞ്ഞു വരുമ്പോൾ നമ്മുടെ മമ്മി ഫ്ലാറ്റ് ആകുമെന്ന്... "
.

"മമ്മിക്ക് ഒരുപാട് സന്തോഷം ആയി... എനിക്ക് സമാധാനം വന്നത് ഇപ്പോൾ ആണ് അച്ചായാ "

"ദേ.. ഇനി അനാവശ്യമായ ടെൻഷൻ ഒന്നും വേണ്ട കെട്ടോ,,,, ഇങ്ങനെ അങ്ങ് സന്തോഷം ആയിട്ട് എല്ലാവരും മുന്നോട്ട് പോകുക.. "

"ഇനി റോഷൻ ചേട്ടൻ വരുമ്പോൾ കുഴപ്പം ഉണ്ടോ "

"എന്ത് കുഴപ്പം.... ചേട്ടായി പാവം ആടി... നീ വരുമ്പോൾ കണ്ടോ "

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു..

കൊട്ടാരത്തിൽ വീട്ടിൽ എല്ലാവരും സന്തോഷത്തിൽ ആണ്.

നന്ദനയെ സ്നേഹിക്കുന്നതിലും പരിചരിക്കുന്നതിലും അമ്മച്ചിയും മമ്മിയും മത്സരം ആണ്..

മെറിൻ അടുത്ത ദിവസം തന്നെ കുറെ ബേക്കറിയും ഫ്രൂട്സ് ഒക്കെ ആയിട്ട് നന്ദനയെ കാണാൻവന്നിരുന്നു...

ഒരു ദിവസം സ്റ്റേ ചെയ്തിട്ട് ആണ് അവൾ പോയത്..

ഇത്ര പെട്ടന്ന് നീ എല്ലാവരുടെയും കണ്ണിൽ ഉണ്ണി ആകാൻ കാരണം ഈ ഞാൻ ആണ്.... അത്‌ മറക്കേണ്ട കെട്ടോ.

"ആഹാ... പുതിയ അറിവ് ആണല്ലോ അച്ചായാ... "

"കളിയാക്കേണ്ട.... കെട്ടോ..... ഞാൻ പറഞ്ഞത് സത്യം ആണ്... "

"ഓഹ് ആയിക്കോട്ടെ..... "

മമ്മി അപ്പോളേക്കും വാതിൽക്കൽ വന്നു നന്ദനയെ വിളിച്ചു..

"മമ്മി ചായ ആയിട്ട് വന്നതാ, എപ്പോളും സ്റ്റെപ് ഇറങ്ങേണ്ട എന്ന് പറഞ്ഞു ആണ്... "

അവൾ എഴുനേറ്റ് പോയി..

അവളെ ഭക്ഷണം കഴിക്കുന്നതിലും കുടിപ്പിക്കുന്നതിലും എല്ലാം ആൻസിക്ക് ഭയങ്കര ശ്രദ്ധയാണ്..

അങ്ങനെ തിങ്കളാഴ്ച വന്നെത്തി..

ഇന്നാണ് റോഷനും ഭാര്യയും വരുന്നത്..

വരുൺ കാലത്തെ തന്നെ നെടുമ്പാശേരിക്ക് പുറപ്പെട്ടു...

കൊട്ടാരത്തിൽ വീടിന്റെ അടുക്കളയിൽ പലതരം വിഭവങ്ങൾ നിറയുക ആണ്...

മക്കൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കുക ആണ് ആൻസി.

മെറിനും അന്ന് ലീവ് എടുത്ത് വീട്ടിൽ എത്തിച്ചേർന്നു..

അവളുടെ കുഞ്ഞി ആണെങ്കിൽ ഒരു പൂമ്പാറ്റയെ പോലെ അവിടമാകെ പാറി നടക്കുക ആണ്...

നന്ദനയ്ക്ക് പതിയെ പതിയെ ശര്ധി തുടങ്ങിയിട്ടുണ്ട്..

അതുകൊണ്ട് അവളുടെ ആദ്യത്തെ ഉഷാർ ഒക്കെ അങ്ങ് മാറി പോയി..

മാത്തച്ചൻ തിണ്ണയിൽ തന്നെ an..

മക്കളെയും കാത്തു...

അങ്ങനെ അവർ വന്നപ്പോൾ ഉച്ചകഴിഞ്ഞിരുന്നു..

ആന്മരിയക്ക് ഒരുപാട് ഇഷ്ടം ആയി നന്ദുനെ..

അവൾക്ക് തിരിച്ചുo...

റോഷനും വരുണും മെറിനും സാറാമ്മയും എല്ലാവരും വട്ടം കൂടി ഇരുന്നു കുമ്പിളപ്പം കഴിക്കുക ആണ്..

മക്കളുടെ എല്ലാം ഇഷ്ടവിഭവം ആണ്..

അപ്പോളേക്കും ആന്മരിയയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ എത്തിച്ചേർന്നു..

നന്ദുനെ പരിചയപ്പെടാൻ ആയി അവർ അവളുടെ അടുത്തേക്ക് വന്നു..

അവളുടെ പപ്പയെ കണ്ടതും നന്ദനയുടെ കാഴ്ച മറഞ്ഞു പോയി..

തുടരും..

Ullas OS
കുറച്ചു തിരക്കിൽ ആണ് ഫ്രണ്ട്സ് അതാണ് വൈകുന്നത്, ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കൂ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top