തൊഴുതു ശ്രീകോവിലിനു പ്രദക്ഷിണം വെച്ച് എല്ലാവരും പുറത്തേക്ക് ഇറങ്ങി..
സുമിത്രയും രാധയും കൂടി സംസാരിച്ചുകൊണ്ട് മുൻപേ നടന്നു... ഗൗതം വീണയുമായി പിറകെ.. വീണ ഇലചീന്തിൽ നിന്ന് ചന്ദനവും സിന്ദൂരവും കൂടി ഗൗതമിന്റെ നെറ്റിയിൽ തൊട്ടു...
"സുന്ദരിയായിരിക്കുന്നു കേട്ടോ "അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.. അവളത് കേട്ട് നാണം പൂത്ത മിഴികളോടെ അവനെ നോക്കി...
"വീണേ പോകാം.. "അമ്മയുടെ വിളികേട്ട് അവൾ അവനോടു കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞ് അമ്മയുടെ അടുത്തേക്ക് വേഗം നടന്നു... ആ പോക്ക് നോക്കി നിന്ന ശേഷം അവൻ അമ്മയുടെ അടുത്തേയ്ക്ക് എത്തി...അവന്റെ മുഖത്തെ സന്തോഷം കണ്ട് സൂമിത്ര ഒരു കള്ള ചിരിയോടെ അവനെ ഇടം കണ്ണിട്ടു നോക്കി ..
"എന്താ അമ്മേ ഒരു നോട്ടവും ചിരിയുമൊക്കെ..." ഞാൻ കോവിലിൽ വെച്ച് തന്നെ കാണുന്നുണ്ട്.. അമ്മയുടെ ഒരു ആക്കിയ ചിരിയും നോട്ടവും ഒക്കെ..
"ഹാ മോന് അങ്ങനെ തോന്നിയോ?? ആർക്കും ഒന്നും.മനസ്സിലാകില്ല എന്നാ വിചാരം.. ഒരു തടവലും കണ്ണിൽ കണ്ണിൽ നോക്കിയുള്ള നിൽപ്പും ഒക്കെ ഞാൻ കാണുന്നുണ്ട്... അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് സുമിത്ര പറഞ്ഞു..
ഓ അപ്പൊ അതാണ് കാര്യം അമ്മ കണ്ടുകാണും.. അതിന്റെയാണ് ഇൗ ആക്കിയ ചിരിയും മാറ്റും. അവൻ ചമ്മലോടെ മനസ്സിൽ പറഞ്ഞുകൊണ്ട് അമ്മയെ നോക്കി..
ഓ അതിനാണോ ഇൗ ചിരി.. അതിനെന്താ ഇത്ര ചിരിക്കാൻ വീണയുടെ തല മുകളിൽ തട്ടി വേദനിച്ചപ്പോൾ ഒന്ന് തടവി കൊടുത്തു... അത്ര തന്നെ..
മ്മ്... എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്... മ്മ്... മ്മ് .അത്രക്ക് ഇഷ്ട്ടമാണോ എന്റെ കുട്ടിക്ക് അവളെ..
അവനമ്മയുടെ തോളിലേക്ക് മുഖം വെച്ച് നിന്നു... സുമിത്ര അവന്റെ കവിളിൽ തഴുകിയിട്ട് അവനെ നോക്കി ചിരിച്ചു..
💫💫💫💫💫💫💫💫💫
വീണയും അമ്മയും വീട്ടിലെത്തി അപ്പോഴേക്ക് ബാലൻ ( ബാലൻ ആരാണെന്ന് അറിയാലോ അല്ലേ അരവിന്ദൻ മാഷിന്റെ അനുജൻ) എത്തിയിരുന്നു...
'ചിറ്റപ്പാ എപ്പൊ വന്നു.. "വീണ ബാലനോട് ചോദിച്ചുകൊണ്ട് ചെന്ന് കയ്യിൽപിടിച്ചു...
"ഞാൻ കുറച്ചു നേരമായി മോളെ.. ഏട്ടൻ പറഞ്ഞു നിങ്ങള് അമ്പലത്തിൽ പോയെന്ന്"
"മീനാക്ഷിയും മനുവും വന്നില്ലേ ബാലാ" രാധ ബാലനോട് ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി..
"വന്നു ഏട്ടത്തീ അകത്തുണ്ട്"..
അപ്പോഴേക്കും മീനാക്ഷി ഒരു കയ്യിൽ ചായയും പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് എത്തി...
ബാലേട്ടാ.. അരവിന്ദ് ഏട്ടൻ എവിടെ?
. ചായ വേണമെന്ന് പറഞ്ഞിരുന്നു..
"ചേട്ടൻ അപ്പുറത്ത് ഉണ്ട്... നീ അങ്ങോട്ട് കൊണ്ട് ചെന്ന് കൊടുക്ക്.."
"ഏട്ടത്തി വന്നോ" ഇതാ ഏടത്തി ചേട്ടൻ ചായ വേണമെന്ന് പറഞ്ഞു.. ഏടത്തി തന്നെ കൊണ്ട് കൊടുക്ക്..
രാധ ചായയുമായി പറമ്പിലേക്ക് ഇറങ്ങി..
"മോളെ എത്ര നാളായി കണ്ടിട്ട്.." ഇടയ്ക്ക് അങ്ങോട്ട് വന്നു കുറച്ചു ദിവസം നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല.. ഇൗ ചിറ്റപ്പനേം ചിറ്റയെയും ഒക്കെ മറന്നോ നീ..
അങ്ങനെ മറക്കുമോ എന്റെ പുന്നാര ചിറ്റയെ!?? അവരുടെ തോളിലേക്ക് മുഖം ചേർത്ത് വെച്ചുകൊണ്ട് വീണ പറഞ്ഞു..
"മ്മ്.. മ്മ്.. കാണുമ്പോൾ ഒക്കെയുള്ള സ്നേഹമേ നിനക്ക് ഞങ്ങളോട് ഉള്ളു...ഞങ്ങൾക്കും നീ മാത്രമല്ലേയൂള്ളൂ മോളെ... " അവളുടെ തലയിൽ തഴുകി കൊണ്ട് മീനാക്ഷി പറഞ്ഞു..
എങ്ങനെയുണ്ട് മോളെ ജോലിയൊക്കെ"
"കുഴപ്പമില്ല ചിറ്റ.... മനു എവിടെ?"
,"മനു ...ഡാ മനൂ... "വീണ അകത്തേക്ക് കയറി.. പിറകേ മീനാക്ഷിയും
'ചേച്ചി.... മനൂ പുറത്തേയ്ക്ക് വന്നു..
"ചെക്കൻ അങ്ങ് വളർന്നല്ലോ ചിറ്റ.. " വീണ മനുവിന്റെ കവിളിൽ തട്ടിക്കൊണ്ടു ചിരിച്ചു..
'ഇവിടെ എന്താ ഒരു ബഹളം.. "എന്ന് ചോദിച്ചുകൊണ്ട് വിഷ്ണുവും ഹരിയും എത്തി..
രണ്ടു പേരും ട്രാക്ക് സ്യൂട്ടിൽ രാവിലെ ഓട്ടം കഴിഞ്ഞുള്ള വരവിലാണ്...
"അല്ല ചേട്ടന്മാരെ നിങ്ങൾക്ക് ഇതെയുള്ളോ പണി.. എവിടെ ചെന്നാലും ഈ മസിലും പെരുപ്പിച്ചുള്ള ഓട്ടം തന്നെ....." മനു ചെന്നു ഹരിയുടെയും വിഷ്ണുവിന്റെയും കയ്യിലെ മസിലിൽ ഇടിച്ചു കൊണ്ട് പറഞ്ഞു...
"ഡാ ..ഡാ.. മസിലെ തൊട്ടുള്ള കളി വേണ്ടാ.. "ഹരി അവനെ ചെവിയിൽ.പിടിച്ചുകൊണ്ട് പറഞ്ഞു..
'വീട് എട്ട.. എനിക്ക് വേദനിക്കുന്നു... ചേച്ചി എന്നെ രക്ഷിക്ക്..."
"വീട് ഹരിയേട്ട അവനെ.. "വീണ വന്നു അവനെ പിടിച്ചു മറ്റികൊണ്ടൂ പറഞ്ഞു...
വിഷ്ണു അവന്റെ കയ്യിൽ ഒരിടി കൊടുത്ത്കൊണ്ട് പറഞ്ഞു.. "ഡിഗ്രിക്ക് പഠിക്കുവാ ചെറുക്കൻ .. എന്നിട്ട് ഇരിക്കുന്ന കണ്ടില്ലേ. നാളെ തൊട്ട് രാവിലെ ഞങ്ങളുടെ കൂടെ വന്നോണം ഓടാൻ കേട്ടല്ലോ.."
"പിന്നെ രണ്ടാളും കൂടിയങ്ങു ഓടിയാ മതി.. ഞാൻ ഇല്ലെ.. നമ്മളെ വെറുതെ വിട്ടേക്ക്.. "മനു അവിടെ നിന്നും പെട്ടെന്ന് സ്‌കൂട്ടായി..
അവന്റെ ആ പോക്ക് നോക്കി നിന്ന എല്ലാരും കൂടി ചിരിയോടെ അകത്തേയ്ക്ക് കയറി.
മോളെ ഇന്ന് കോളേജിൽ പോകണോ.. അരവിന്ദൻ അങ്ങോട്ട് വന്നുകൊണ്ട് വീണയോട് ചോദിച്ചു.
"പോകണം അച്ഛാ.. ഉച്ചക്ക് ലീവെടുത്ത് വരാം.."
"ശരി മോളെ.. എന്നാ പോയി റഡിയാക്.."
രാധ മീനാക്ഷിയെ വിളിച്ചുകൊണ്ട് അകത്തേയ്ക്ക് നടന്നു...
കാപ്പി കുടിയോക്കെ കഴിഞ്ഞു വിഷ്ണു അത്യാവശ്യമായി സ്റ്റേഷനിലേക്ക് പോകാൻ ഉണ്ടെന്ന് പറഞ്ഞിറങ്ങി.. ഹരി ഹോസ്പിറ്റലിലേക്ക് ഇറങ്ങി.. പോകുന്ന വഴിയിൽ വീണയെ കോളേജിൽ ഇറക്കി..
വീണ കോളേജിൽ ചെന്നു.. ഗൗതം എത്തിയിട്ടില്ല.. അവൾ മൊബൈൽ എടുത്ത് അവനെ വിളിച്ചു...
ഫോൺ എടുക്കുന്നില്ല.. റിംഗ് ചെയ്തു കട്ടായി.. നിരാശയോടെ ഫോൺ വെച്ചു തിരിയുമ്പോൾ ഗൗതമിന്റെ ബുള്ളറ്റിന്റെ ശബ്ദം..
മനസ്സ് വല്ലാതെ തുടികൊട്ടി.. സന്തോഷത്തോടെ തിരിഞ്ഞു നോക്കിയ വീണയുടെ മുഖം പെട്ടെന്ന് ഇരുണ്ടു...
ഗൗതമിന്റെ ബുള്ളറ്റിന്റെ പുറകിൽ നിന്ന് മെർലി ടീച്ചർ ഇറങ്ങുന്നു... ഒരു വിജയ ചിരിയോടെ വീണയുടെ അടുത്ത് വന്നിട്ട് അവളുടെ ചെവിയിൽ മെർലി പതുക്കെ പറഞ്ഞു...
" നീ കണ്ടോ .. ഗൗതം എന്‍റെതാ.. എന്റെ മാത്രം.. നീ കാത്തിരിക്കുന്നത് വെറുതെയാ.....ഞാൻ സ്വന്തമാക്കും അവനെ... പറഞ്ഞിട്ട് മെർലി പെട്ടെന്ന് അകത്തേക്ക് കയറിപോയി...
"ബുള്ളറ്റ് വെച്ചിട്ട് അവൻ വീണയുടെ അടുത്തേക്ക് വന്നു... എന്താ ഇവിടെ നിൽക്കുന്നത്.. എന്ത് പറ്റി സുഖമില്ലെ വീണേ... അവൻ അടുത്ത് വന്നു അവളെ തൊടാൻ ശ്രമിച്ചപ്പോൾ അവൾ കയ്യെടുത്ത് വിലക്കി...
എന്താ ... അവൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി..
കണ്ണിൽ നിന്നും അടർന്നു വീണ ഒരു തുള്ളി കണ്ണീർ അവനിൽ നിന്ന് ഒളിപ്പിച്ചു വെട്ടിതിരിഞ്ഞു വീണ അകത്തേക്ക് നടന്നു.. കാര്യം മനസ്സിലാകാതെ അവനും..
ക്ലാസിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. മർലിയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നു...അവന്റെ ബുള്ളറ്റിന്റെ പിറകിൽ നിന്ന് ഇറങ്ങി തന്റെ അടുത്തേക്ക് വരുമ്പോഴുള്ള മെർലിയുടെ മുഖം അവളുടെ ഉള്ളിൽ ഒരു നേരിപ്പോടായി......
ഒരു വിധം ക്ലാസ് തീർത്തതിനു ശേഷം ഉച്ചക്ക് ലീവ് എടുത്ത് അവൾ വീട്ടിലേക്ക് തിരിച്ചു..
ഉച്ചക്ക് ലഞ്ച് സമയം ഗൗതം വീണയെ അന്വേഷിച്ചു എത്തി.. അവളെ അവിടെയെങ്ങും കണ്ടില്ല.. മൊബൈൽ എടുത്ത് അവൻ വീണയെ വിളിച്ചു...
ഫോൺ സ്വിച്ച്ഓഫ് ആണ്.. ഭ്രാന്ത് പിടിക്കുന്നത് പോലെ.. അവൻ ദേഷ്യത്തോടെ ലൈബ്രറിയിൽ പോയി ഇരുന്നു ... വീണ്ടും വിളിച്ചു നോക്കി switch off ആണ് ഫോൺ...
"ഗൗതം ഇവിടെ ഇരിക്കുകയാണോ.."
ഒരു ശബ്ദം കേട്ട് നോക്കുമ്പോൾ മെർലി ടീച്ചർ..
"എന്താ ടീച്ചർ' ഉള്ളിൽ നിറഞ്ഞു പൊന്തിയ ദേഷ്യത്തോടെ അവൻ മെർലിയോട് ചോദിച്ചു...
"അല്ലാ ലഞ്ച് കഴിക്കുന്നില്ലേ ഗൗതം .. ഞാനിന്നു ഫൂഡ് കൊണ്ട് വന്നിട്ടില്ല.. നമുക്ക് ക്യാന്റീനിൽ നിന്ന് കഴിച്ചാലോ.."
"ഇല്ല മെർലി പൊയ്ക്കോ... എനിക്ക് വിശപ്പില്ല.."
"ഹ വരു ഗൗതം.. എന്റെ കൂടെ കഴിക്കാം.. വരുന്നേ.". എന്ന് പറഞ്ഞുകൊണ്ട് അവൾ വന്നു അവന്റെ കയ്യിൽ പിടിച്ചു.
ഒരു നിമിഷം അവന്റെ കൺട്രോൾ പോയി.. സ്വയമറിയാതെ കസേര പിന്നിലേക്ക് നീക്കി ചാടിയെഴുന്നേറ്റു അവളുടെ കൈ തന്റെ കയ്യിൽ നിന്ന് വേർപെടുത്തി അവൻ കയ്യിലിരുന്ന ബുക്ക് മേശയിൽ ശക്തിയായി വെച്ച് അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവൻ പുറത്തേയ്ക്ക് പാഞ്ഞു..അവന്റെ ആ പോക്ക് കണ്ട് ഒരു നിമിഷം ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
'ഗൗതം നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. അവൾ പോയതിലുള്ള ദേഷ്യം ആണെന്ന് എനിക്കറിയാം.. നിങ്ങളെ പിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം... " അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു ചെറു ചിരിയോടെ കാന്റീനിലെക്ക് നടന്നു.
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന്റെ ദേഷ്യം അടങ്ങുന്നില്ല.. അവൻ വെറുതെ ക്യാമ്പാസിലുടെ നടന്നു.. ലഞ്ച് time കഴിഞ്ഞ് നെക്സ്റ്റ് അവർ ക്ലാസ്സ് ഉണ്ട്... മനസ്സിനെ പാകപ്പെടുത്തി അവൻ ക്ലാസ്സിലേക്ക് കയറി. ..
വീട്ടിലെത്തിയ വീണ വളരെ ഗ്ലൂമിയായി അവിടെയും ഇവിടെയും ഒക്കെ ചുറ്റിപറ്റി നിന്നു..
എന്താ മോളെ നിനക്കൊരു വല്ലായ്മ പോലെ.. ചിറ്റ ആണ്..
"ഒന്നുമില്ല ചിറ്റ.. "
"മോള് വരുന്നുണ്ടോ വൈകിട്ട് അമ്പലത്തിലേക്ക്.. എനിക്കൊന്നു പോകണം... കുറെ നാളുകളായി ഇവിടെ ക്ഷേത്രത്തിൽ പോയിട്ട്"
"ഞാൻ വരാം ചിറ്റ..."
'ഞാനും വരുന്നുണ്ട് ചേച്ചി..' മനുവാണ്..
"നീയോ. ..."മീനാക്ഷി ചോദിച്ചുകൊണ്ട് അവനെ നോക്കി ചിരിച്ചു..
"എന്താ എനിക്ക് വരാൻ പാടില്ലേ.."
"നിനക്ക് അതിനു അമ്പലത്തിൽ പോകുന്ന ശീലം ഒന്നുമില്ലല്ലോ...
അതെന്താ ചിറ്റ ?
"മോളെ ഇവന് അമ്പലം എന്ന് കേട്ടാലേ അലർജിയാണ്.."അവിടെ എന്നെ ഒന്ന് ക്ഷേത്രത്തിൽ കൊണ്ടുപോകാൻ പറഞാൽ ഇവൻ വരില്ല.. പിന്നെ വിഷ്ണു ഒന്ന് കണ്ണ് ഉരുട്ടുമ്പൊഴാ എന്റെ കൂടെ വരുന്നത്"
"അതിന് ഞാൻ തൊഴാനാ വരുന്നതെന്ന് ആരു പറഞ്ഞു... ഉത്സവം അല്ലേ.... വല്ല നല്ല പെൺപിള്ളേർ ഒക്കെ ഉണ്ടാവില്ലേ.."
"മൊട്ടെന്നു വിരിഞ്ഞില്ല അതിനു മുൻപ് ഇവന് പെൺപിള്ളേർ വേണമെന്ന്.. കേട്ടോ മോളെ.. "മീനാക്ഷി അടിക്കാനായി കയ്യോങ്ങി...
"ഡാ നീ ...."വീണ ചിരിച്ചുകൊണ്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു..
"ചേച്ചിക്കും തുടങ്ങിയോ ഇൗ ചെവിയിൽ പിടി.. "
എട്ടൻമാർക്ക് എപ്പോൾ കണ്ടാലും എന്റെ ചെവിയിൽ പിടിക്കണം.. നിങ്ങൾക്കൊക്കെ എന്താ ചെവിയിൽ പിടിക്കാൻ ആരേലും കൈവിഷം തന്നോ.. അവന്റെ പറച്ചിൽ കേട്ടുകൊണ്ടാണ് രാധ അങ്ങോട്ട് വന്നത്..
"ഇത് കണ്ടോ വല്ല്യമ്മ എല്ലാർക്കും എന്റെ ചെവി മതി പിടിക്കാൻ.. "
ഇതെന്താ എല്ലാവരും എന്റെ കുട്ടിയുടെ ചെവി പിടിച്ചു തിരുമ്മുനത്... അവനെ ചിരിയോടെ ചേർത്ത് പിടിച്ചുകൊണ്ട് രാധ ചോദിച്ചു...
പോട്ടെട... ചെച്ചിയല്ലെ പിടിച്ചത്...
"വീണേ വന്നിട്ട് നീ ഒന്നും കഴിച്ചില്ലല്ലോ.. എടുത്തു കഴിക്ക്..
"ഇപ്പൊ വേണ്ടാ അമ്മേ.... ഞാൻ കഴിച്ചൊളാം..."
അപ്പോഴേക്കും വിഷ്ണു എത്തി.ഹരിയും..
വൈകിട്ടായപ്പൊഴേക്കും കരക്കാർ വന്നു അരവിന്ദൻ മാഷിനെയും ബാലനേയും കൊണ്ട് പോയി... നാളത്തെ ഉത്സവത്തിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ..
വൈകിട്ട് ഭക്ഷണമൊക്കെ കഴിഞ്ഞ് മുറിയിലെത്തി ഫോൺ എടുത്തു നോക്കി.. അപ്പോഴാണ് ഓർക്കുന്നത് ഉച്ചക്ക് ഓഫ് ചെയ്തു വെച്ചതാ.. പിന്നെ ഓൺ ആക്കിയിട്ടില്ല. അവൾ പെട്ടെന്നുതന്നെ ഫോൺ ഓണാക്കി നോക്കി... ഓൺ ആക്കിയതും ചറ പറ മെസ്സേജ് ഗൗതമിന്റെ.... രാഹുലിന്റെ...
അവൾ ഒന്നിനും റിപ്ലേ ചെയ്തില്ല ... ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നോക്കിയപ്പോൾ ഗൗതമാണ്... ഒരു നിമിഷം ആലോചിച്ചു.. പിന്നെ ഫോൺ സൈലന്റ് ആക്കി വെച്ചു.. മേശമേൽ ഇരിക്കുന്ന രാഹുൽ കൊണ്ട് വന്ന ബുക്ക് എടുത്തു വായിക്കാൻ ഇരുന്നു.... കുറച്ചുനാളായി റിസർച്ചിന്റെ കാര്യമൊക്കെ മറന്നിരിക്കുവായിരുന്നൂ.... ഉത്സവം കഴിഞ്ഞിട്ട് വേണം ഇനി തുടങ്ങാൻ.......കുറച്ചു നേരം കഴിഞ്ഞ് ഉറക്കം കണ്ണുകളിൽ തൂങ്ങി അ വൾ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു..
"വീണേ എന്നെ രക്ഷിക്ക്..." ഗാഥ ഓടുകയാണ്... അവളുടെ പിറകെ കുറെ ആൾക്കാരും. ഓടുന്നതിനിടയിൽ രക്ഷിക്കാൻ വേണ്ടി വിളിച്ച് പറയുന്നുണ്ട്..
നിൽക്ക് ഗാഥ ഓടല്ലേ...
"ഗാഥ എന്ന് അലറി വിളിച്ചുകൊണ്ടൂ വീണ ചാടിയെണീറ്റു... "
അവളുടെ വിളി കേട്ട് എല്ലാവരും ഓടി മുറിയിൽ എത്തി...
"എന്താ മോളെ എന്ത് പറ്റി... " രാധയും മീനാക്ഷിയും ചെന്ന് അടുത്തിരുന്നു കൊണ്ട് ചോദിച്ചു...
ഹരി അവൾക്ക് കുടിക്കാൻ വെള്ളം എടുത്ത് കൊടുത്ത് കൊണ്ട് അവളുടെ അടുത്തിരുന്നു..
"ഒരു സ്വപ്നം കണ്ടതാ... ഏട്ടാ നമ്മുടെ ഗാഥയെ കുറച്ചാൾക്കർ ഓടിക്കുന്നു... അവൾ കരഞ്ഞുകൊണ്ട് ഓടുകയാണ്.. "വീണ ഹരിയുടെ തോളിലേക്ക് ചാരി..
"ആരാ ഇൗ ഗാഥ..വിഷ്ണു ചോദിച്ചു...
"നിനക്ക് ഓർമ്മയില്ലേ വിഷ്ണു.. വീണയുടെ കൂട്ടുകാരി.. ഇവിടെ അവളോടൊപ്പം ഇവിടുത്തെ ഒരംഗത്തെ പോലെയായിരുന്നു. .. നീ വരുമ്പോഴൊക്കെ നിന്നോട് കുറുമ്പ് കൂടിയിരുന്ന ആ കൊച്ചു കുറുമ്പി കുട്ടി..... നീ ഹോസ്റ്റലിൽ ഒക്കെ ആയിരുന്നില്ലേ.. അതുകൊണ്ട് വലുതായ ശേഷം നീ അവളെ കണ്ടിട്ടില്ലല്ലോ..
അവളുടെ അച്ഛന് ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ അവരെല്ലാവരും ഇവിടെ നിന്ന് പോയി.. പിന്നെ അവിടെ പഠിച്ചിറങ്ങിയ അവളവിടെ തന്നെ ജോലിക്കും കയറി .. കുറെ നാളായി അവളെ പറ്റി ഒരു വിവരവും ഇല്ല... ഹരി പറയുന്നത് കേട്ട് വിഷ്ണു ഒരു നിമിഷം ആലോചനയോടെ നിന്നു...
'മ്മ്. എനിക്കോർമ്മയുണ്ട് ഹരിയേട്ടാ.. പിന്നെ ആരും അന്വേഷിച്ചില്ലെ ആ കുട്ടിയെ..."
ഞങൾ അവിടെയൊക്കെ അന്വേഷിച്ചു വിഷ്ണു.. പക്ഷേ അവിടെ ഒരു വിവരവും കിട്ടിയില്ല.. ജോലി സ്ഥലത്ത് അന്വേഷിച്ചപ്പോൾ അവിടെ നിന്ന് മാറിപോയെന്ന് അറിഞ്ഞു.. അവർക്ക് അവളെ കുറിച്ച് മറ്റൊന്നും അറിയില്ല..
ഒരു ഫോട്ടോയോ മറ്റു എന്തെങ്കിലുമുണ്ടോ മോളെ നിന്റെ കയ്യിൽ.. വിഷ്ണു അവളുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു..
"ഒരു second .. "എന്ന് പറഞ്ഞുകൊണ്ട് വീണ മേശയിൽ ഭദ്രമായി വെച്ചിരുന്ന ഡയറി എടുത്തു വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു... അവൻ അത് മറിച്ചു നോക്കിയിട്ട് ..
'നീ എന്താ മോളെ ഇതുവരെ എന്നോട് ഇത് പറയാതിരുന്നത്.. ഒന്നുമില്ലേലും നിന്റെ ഏട്ടൻ ഒരു പോലീസുകാരൻ അല്ലേ..."
"അത് ഞാൻ പറഞ്ഞതാ വിഷ്ണു. അപ്പൊൾ ഇവൾ പറയുന്നത് പോലീസുകാർ അറിഞ്ഞാൽ അവളെന്തങ്കിലും ആപത്തിലാണെങ്കിൽ ജീവന് ഭീഷണി ഉണ്ടായാലോ എന്നാ... എന്തെങ്കിലും കറക്റ്റ് ആയിട്ട് ഒരു വിവരം കിട്ടിയിട്ട് നിന്നോട് പറയാം എന്ന് ഇവൾ പറഞ്ഞു.... ആലോചിച്ചപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി..കാരണം ഒരു പെൺകുട്ടി അല്ലേ.. എതവസ്ഥയിൽ ആണെന്ന് അറിയാതെ നമ്മൾ എന്തെങ്കിലും ചെയ്താൽ അത് അവൾക്ക് ദോഷമായി വന്നാലോ...
അതൊക്കെ ശരിയാണ് ഹരിയെട്ടാ... പക്ഷേ അന്വേഷിക്കാൻ താമസിക്കും തോറും ആ കുട്ടിയുടെ ജീവന് തന്നെ ആപത്താകില്ലെ... ഇപ്പൊൾ തന്നെ ആ കുട്ടി ഏതു അവസ്ഥയിൽ ആണെന്ന് അറിയില്ലല്ലോ ഹരിയേട്ടാ....
തുടരും......
വീണ്ടും മേർലി വന്നു... കൊല്ലല്ലേ എന്നെ 🏃🏃🏃 മേർലി ഇൗ കഥയിലെ ഒരു അഭിവാജ്യ ഘടകം ആണ്.. അതാ കേട്ടോ...
ഒറ്റയടിക്ക് വില്ലനേം ഗാഥയെയും ഒന്നും കൊണ്ട് വരാൻ കഴിയില്ല... ഇൗ ശൈലിയിൽ കൂടി പോയാൽ മാത്രമേ എന്റെ കഥക്ക് ഒരു പൂർണ്ണത വരു.. അതുകൊണ്ട് എല്ലാവരും ക്ഷമയോടെ വായിക്കണെ.....
ലൈക്കും കമന്റും കുറവാണ് കേട്ടോ .... നിങ്ങളുടെ അഭിപ്രായത്തിന്റെ ബലത്തിൽ ആണ് ഞാൻ എഴുതുന്നത്.... കഥ ഇഷ്ട്ടം ആയെങ്കിൽ മടിക്കാതെ ലൈക്കും കമന്റും ധാരാളം തന്നോളൂ 🙏🙏
സ്നേഹത്തോടെ. Shenka....
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
