ദേവിക, ഭാഗം: 02
രചന: Sreelakshmi Sethumadhavan
ട്രെയിൻ യാത്രയിൽ ഉടനീളം ദേവികയുടെ മനസ്സിൽ ഇന്നലെകൾ ഏൽപിച്ച മുറിവുകളുടെ നീറ്റൽ ആയിരുന്നെങ്കിലും.. രേണുവിന്റെ മനസ്സിൽ ആകാംഷയും ആവേശവും ആയിരുന്നു... ട്രെയിൻ സ്റ്റേഷനിൽ എത്തി.. അവിടെനിന്ന് ഒരു ടാക്സി വിളിച്ചു..
"എങ്ങോട്ടാ"
"ശിവപുരം"
രേണു ആണ് മറുപടി പറഞ്ഞത്
"കുറച്ചധികം ദൂരമുണ്ട് അങ്ങോട്ട് "
"അറിയാം.. ചേട്ടൻ വണ്ടി വിട് "
വർഷങ്ങൾക്ക് ശേഷം കേരളത്തിൽ എത്തിയിരിക്കുന്നു... തന്റെ നാട്ടിലേക്ക് പോകാൻ പോകുന്നു.. എല്ലാം ഓർത്തപ്പോൾ ദേവികയുടെ ഉള്ളാകെ കലങ്ങി മറിയുന്ന പോലെ തോന്നി... രേണുവിന്റെ കണ്ണുകൾ ആകട്ടെ കാർ ഡോറിന് പുറത്തെ കാഴ്ചകളിൽ പരതി നടന്നു.,
മണിക്കൂറുകൾക്ക് ശേഷം...
ഡ്രൈവർ പറഞ്ഞു..
" ശിവപുരം എത്തി.. ഇവിടുന്ന് ഇനി എങ്ങോട്ടാ.."
"അമ്മേ.. ചോദിക്കണത് കേട്ടില്ലേ.. വഴി പറഞ്ഞ് കൊടുക്ക്.."
ചിന്തകൾക്ക് ഇടവേള നൽകി ദേവിക ചുറ്റും നോക്കി..
"ഇവിടുന്ന് നേരെ പോയാ ഇടത്തോട്ടൊരു വഴിയുണ്ട്.. അതിലൂടെ പോയാ ഒരു ശിവ ക്ഷേത്രമുണ്ട്.. അവിടുന്ന് ഒരു അര മണിക്കൂർ തികച്ചില്ല.. പക്ഷെ വഴിയാകെ മാറിയത് കൊണ്ട് അടയാളങ്ങളും ചിലപ്പോ മാറിയിരിക്കും. അത്കൊണ്ട് ആരോടെങ്കിലും ഒന്ന് ചോദിക്കയാവും നല്ലത്.."
"മുന്നോട്ട് പോയി നോക്ക് ചേട്ടാ ആരെയെങ്കിലും കണ്ടാ ചോദിക്കാം..."
"ശരി.."
"അമ്മേ അതല്ലേ അമ്മ പറഞ്ഞ ശിവ ക്ഷേത്രം.. അമ്മ അവസനായിട്ട് ഇവിടുന്ന് പോകുമ്പോ ഇൗ ക്ഷേത്രത്തിൽ തൊഴുതിട്ടല്ലെ പോയേ.."
"അതെ.."
"അവിടെ ആരൊക്കെയോ നിൽക്കുന്നുണ്ട്.. അവരോട് ഒന്ന് ചോദിച്ച് വഴി ഉറപ്പ് വരുത്താം."
ക്ഷേത്രത്തിനു മുന്നിലെ ആൽ ചുവട്ടിലിരിക്കുന്ന രണ്ട് പേരുടെ അരികിൽ കാർ ചെന്ന് നിന്നു.. രേണു കാറിൽ നിന്ന് ഇറങ്ങി അവരോട് വഴി ചോദിക്കാൻ ഒരുങ്ങി..
" മച്ചിലേടത്ത് തറവാട്ടിലേക്കുള്ള വഴിയേതാ "
"മച്ചിലേടത്തേക്കാണോ അവിടെ അതിനിപ്പോ ആരുല്ല്യാ.. പൂട്ടി ഇട്ടിരിക്കാ.. ബന്ധത്തിൽ ഉള്ള ഏതോ ഒരു കാരണവരാണിപ്പോ അവിടുത്തെ സൂക്ഷിപ്പ്.."
"അപ്പോ പൂട്ടിയിട്ടിരിക്കാ പറഞ്ഞതോ.. "
"വലിയ തറവാടല്ലേ..അയാള് അതിന്റെയുള്ളിൽ തനിച്ച് എങ്ങനെ കഴിയാനാ.. തറവാടിന്റെ അപ്പുറത്തെ ചായിപ്പിൽ ആണ് അയാളുടെ പൊറുതി.."
"മ്മ് ശരി അല്ല വഴി പറഞ്ഞില്ല."
"വർത്തമാനത്തിൽ അത് വിട്ടു..
ദാ ഇവിടുന്നു ഇടത്തേക്ക് പോയാ ഒരു എൽപി സ്കൂളുണ്ട് അതിന്റെ വലത്ത് ഭാഗത്തേക്ക് ടാർ ഇടാത്ത ഒരു വഴിയുണ്ട്.. അതിലൂടെ പോയ നേരെ മച്ചിലേടത്തിന്റെ മുറ്റത്തെത്താം.."
"ഓക്കെ താങ്ക്സ്.."
"ആഹ്...അല്ല മോള് ഏതാ.. ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ.."
"ഞാൻ ഇവിടെ ആദ്യമായിട്ടാണ് വരുന്നെ.."
"ഇതാരാ കാറിൽ.."
"അമ്മയാണ്.."
"നിങ്ങള് തനിച്ചെ ഉള്ളോ. എവിടുന്നാ വരുന്നേ.."
"ഞങ്ങൾ മുംബൈയിൽ നിന്നാ.. ശരി ട്ടോ പോട്ടെ.."
രേണു കാറിൽ കയറിയതും.. കാർ പൊടിപാറിച്ച് പോയതുമെല്ലാം ക്ഷണ നേരത്തിലായിരുന്നു.. കാറിൽ ഇരിക്കെ രേണു അമ്മയോട് ചോദിച്ചു.
"അത് അമ്മ പറയാറുള്ള ശങ്കരമ്മാവനാണോ.."
"അതെ .. നിനക്കെങ്ങനെ മനസ്സിലായി.."
"ചോദ്യം ചെയ്യൽ കേട്ടപ്പോ.. അമ്മ പറഞ്ഞിട്ടുണ്ടല്ലോ മൂപ്പര് ചോദ്യം ചെയ്യലിന്റെ ആളാണെന്ന് .."
"മ്മ്.."
ചെറിയൊരു പുഞ്ചിരി രേണുവിനു സമ്മാനിച്ച് വീണ്ടും പഴയ ഓർമകളിലേക്ക് മടങ്ങാൻ തയ്യാറായെങ്കിലും അതിനു അനുവദിക്കാതെ കാർ മച്ചിലേടത്ത് എന്ന തറവാടിന്റെ മുറ്റത്ത് എത്തി... ദേവികയെന്ന ദേവന്റെ തറവാട്ടിലേക്ക്..
തറവാട്ട് മുറ്റത്ത് കാലു കുത്തിയതും..
40 വർഷം പുറകിലോട്ട് ദേവികയുടെ മനസ്സ് സഞ്ചരിച്ചു...
മച്ചിലേടത്തെ ഗോവിന്ദൻ ഗീതാ ദമ്പതികളുടെ ഏക മകനായിരുന്നു ദേവൻ. പൊതുവേ ആൺ കുട്ടികളോട് സ്നേഹ കൂടുതൽ ഉണ്ടായിരുന്ന ഗോവിന്ദനെ ദേവന്റെ ജനനം ആഹ്ലാദിപ്പിച്ചു..
" ആണ് ന്ന് പറഞ്ഞാ ഒരു അഭിമാനാ.. കരുത്താ.. ഒരു കുടുംബം നില നിൽക്കുന്നത് ആണിന്റെ കരുത്തിലാ. പെണ്ണുങ്ങളെ കൊണ്ട് കൂട്ടിയാ കൂടോ അത്.. ഇല്ല്യാ അതാ പറയണേ ആണ് പിറക്കണത് ഭാഗ്യാ.. "
ഗോവിന്ദൻ സ്വയം നിർമ്മിച്ച വാ മൊഴി ആരോടെന്നില്ലാതെ പൂമുഖത്തിരുന്ന് തന്നത്താൻ അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരുന്നു... ദേവന്റെ ഓരോ വളർച്ചയും അയാൾ ആനന്ദത്തോടെ നോക്കി കണ്ടൂ..
ദേവനെ കണ്ട് ഗോവിന്ദൻ വളർത്തിയ സ്വപ്നങ്ങളും ദേവനോടൊത്ത് വളർന്നു.. ദേവനു നാലോ അഞ്ചോ വയസ്സുള്ളപ്പോൾ പെൺക്കുട്ടികൾക്കൊപ്പം ചോറും കറിയും വെച്ച് കളിക്കുകയായിരുന്ന ദേവനെ അവർക്കിടയിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന് പൂമുഖത്തിട്ട് തുടയിൽ അടിച്ചത് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല ദേവൻ എന്ന ദേവികയ്ക്ക്..
നിന്റെ പ്രായത്തിലുള്ള ചെക്കൻമാരല്ലേ പാടത്ത് പന്ത് കളിക്കുന്നെ..നിനക്ക് അവരുടെ കൂടെ പൊയിക്കൂടെ..എന്തിനാ പെണ്ണുങ്ങളുടെ ഇടയിൽ പോയിരിക്കുന്നെ.. നീ ഒരു ആണാ അത് ഓർമ്മ വേണം...
എത്രയോ തവണ അച്ഛൻ നൽകിയ തല്ലിനേക്കാളും താക്കീതിനേക്കാളും വേദനിപ്പിച്ചത് "നീ ഒരു ആണാ" എന്ന വാക്കായിരുന്നു. അത് കേൾക്കുമ്പോഴെല്ലാം അച്ഛൻ പറയുന്ന അഭിമാനമല്ല പകരം തന്നിലെന്തോ അടിച്ചേൽപ്പിക്കുന്ന പോലെയായിരുന്നു ആ കുഞ്ഞു മനസ്സിന് അനുഭവപ്പെട്ടത്... ഒരിക്കൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ സാരി ഉടുത്ത്.. കണ്ണുകളിൽ കൺമഷി ഇട്ട്.. നെറ്റിയിൽ ചുവന്ന പൊട്ട് തൊട്ട് കണ്ണാടിയിൽ നോക്കിയപ്പോഴാണ് ദേവനിലെ പെൺ മനസ്സിന് സന്തോഷം ലഭിച്ചത്... ഇതാണ് താൻ എന്ന ബോധ്യം ലഭിച്ചത്.. പെട്ടന്നാണ് ഗീത ഇൗ കാഴ്ച കണ്ടത്..
"ദേവാ എന്താ ഇത്.."
"എങ്ങനെ ഉണ്ടമ്മേ.. ഞാൻ സുന്ദരിയായില്ലേ.."
"അഴിച്ച് വെക്കട.."
"ഞാൻ അഴിക്കില്ല്യാ ... എനിക്കിതാ ഇഷ്ടം.."
"എന്റെ ദൈവങ്ങളെ.. ഞാൻ എന്താ ഇൗ കാണണേ.."
"അമ്മ എന്തിനാ കരയുന്നെ.. ഷർട്ടും ട്രൗസറും ഇട്ട് ചേട്ടൻമാരുടേം മാമൻമാരുടേം മുന്നിൽ നിൽക്കാൻ എനിക്ക് വയ്യാ.. നാണം വരുവാ.. അപ്പുറത്തെ ലീലയൊക്കെ വലിയ പാവാടയാ ഇടാ.. ഞങ്ങൾ ഒരേ പ്രായല്ലെ.. എനിക്കും അങ്ങനത്തെ വേണം.."
"എന്റെ ദൈവങ്ങളെ.. ആണും പെണ്ണും കെട്ട ഒന്നിനെയാണോ ഞാനെന്റെ വയറ്റിൽ ചുമന്നത്. അസത്ത്.."
"അമ്മേ..ഞാൻ.."
"മിണ്ടരുത് നീ..ശാപം പിടിച്ച ജന്മം.."
ഗീതയുടേയും ദേവന്റേയും കരച്ചിൽ കേട്ടുകൊണ്ടാണ് ഗോവിന്ദൻ വന്ന് കയറിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിക്കേണ്ട ആവശ്യം വന്നില്ല..
ദേവനിലെ പെൺ മനസ്സറിഞ്ഞ ഗോവിന്ദൻ ഇറയത്തെ ചൂരൽ എടുത്ത് ഒരു തെരുവ് പട്ടിയെ പോലെ ദേവനെ തല്ലാൻ തുടങ്ങി.. ശാപ വചനങ്ങൾ അയാളിൽ നിന്ന് ഒഴുകികൊണ്ടിരുന്നു.. അടികൊണ്ട് തളർന്ന് തുടങ്ങിയ ദേവനെ ഗോവിന്ദൻ വലിച്ചിഴച്ച് ഗേറ്റിന് പുറത്തിട്ടു. താനും ഭാര്യയും മരിച്ചാലും ഇവിടെയ്ക്കിനി വരരുതെന്നും.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ എവിടെയെങ്കിലും പോയ് ചാവനും പറഞ്ഞ് ഗേറ്റ് അടച്ചു..
ആ മുറ്റത്ത് മരിച്ചു വീണതാണ് ദേവൻ.. പിന്നീട് ദേവികയായി മാറാൻ അനുഭവിച്ച ദുരിതങ്ങൾ ഓരോന്നായി ദേവികയുടെ മനസ്സിലേക്ക് ഓടിയെത്തി.. മിഴികളെ ഈറനണിയിച്ചു... ഓർമകളിൽ നിന്നും യഥാർത്ഥ്യത്തിലേക്കുള്ള വിളി പോലെ രേണു ദേവികയെ വിളിച്ചു...
"അമ്മേ ദേ ആരോ വരുന്നു.."
ഓർമകളിൽ നിന്ന് പുറത്ത് വന്ന ദേവിക കണ്ടത് നേരത്തെ ശങ്കരമ്മാവൻ പറഞ്ഞ കാരണവരെയാണ്.. കുട്ടികാലത്ത് അച്ഛന്റെ കണക്കുകൾ നോക്കിക്കൊണ്ടിരുന്ന കാര്യസ്ഥൻ കുമാരേട്ടനായിരുന്നു അത്.. കുറച്ച് കാലമേ കുമാരേട്ടൻ ഇവിടെ ജോലി ചെയ്തിട്ടുള്ളു.. പിന്നീട് മകളുടെ കൂടെ തിരുപ്പൂർക്ക് പോയി.. അന്നേ കുമാരേട്ടനെ അച്ഛന് വലിയ കാര്യമായിരുന്നു.. അത്കൊണ്ടാവും വീട് പരിസരവും നോക്കാൻ കുമാരേട്ടനെ ഏൽപിച്ചത്..
കൈ തലം കണ്ണുകൾക്ക് മീതെ വെച്ച് കുമാരേട്ടൻ ദേവികയെ സസൂക്ഷ്മം നോക്കി..
"ആരാ.."
"ഞാൻ...."
"ആരാണ് എനിക്ക് അങ്ങോട്ട് മനസ്സിലായില്ല.. കണ്ണ് പിടിക്കുന്നില്ല... എന്നാലും എവിടെയോ കണ്ട് മറന്ന മുഖം.. കുട്ടി ആരാ..."
"അച്ഛനും അമ്മയും എവിടെ... "
"അച്ഛനും അമ്മയോ.. ഏത് അച്ഛനും അമ്മയും.."
"ഗോവിന്ദനും, ഭാര്യ ഗീതയും"
"ഈശ്വരാ.... ദേവൻ കുഞ്ഞാണോ ഇത്... മോനെ... മോൻ എന്താ ഇങ്ങനെ.. "
"എങ്ങനെ.."
"പെണ്ണുങ്ങളുടെ പോലെ"
"പോലെ അല്ല പെണ്ണ് തന്നെയാ.. ഇപ്പൊ ഞാൻ ദേവനല്ല ദേവികയാണ്..."
ഒന്നും മനസ്സിലാവാതെ വീണ്ടും അയാൾ ദേവികയെ ശ്രദ്ധിച്ചു... കടും കാപ്പി നിറത്തിലുള്ള സാരി ചുറ്റി.. ആഭണരങ്ങൾ അണിഞ്ഞ്.. മുടി മെടഞ്ഞിട്ട്.. കണ്ണെഴുതി സിന്ദൂരം കൊണ്ട് പൊട്ട് തൊട്ട്.. അംഗലാവണ്യത്തോടെ.. ശരിയാണ് പെണ്ണാണ്.. അയാൾ പിറുപിറുത്തു.. ഒട്ടും വൈകാതെ അയാൾ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ചെറിയ സംഭവം ഓർത്തെടുത്തു...
ഒരിക്കൽ കുമാരൻ മകളുടെ അടുത്ത് നിന്നും നാട്ടിൽ എത്തിയ സമയത്ത് ഗോവിന്ദനെ കാണാൻ പോയിരുന്നു.. അന്ന് വർത്തമാനങ്ങൾക്കിടയിലാണ് കുമാരൻ ഗോവിന്ദനോട് ചോദിച്ചത്..
"ദേവൻ മോൻ എവിടെ.. കാലം എത്രയായി അവനെ കണ്ടിട്ട്.. ഇപ്പൊ വലിയ ചെക്കനായി കാണും.. മേടത്തിൽ ഇരുപത്തി എട്ടല്ലെ അവന് തികയാ.. മംഗലം നോക്കാറായി..."
"ഹൂം മംഗലം... ആണും പെണ്ണും കെട്ടവനാണോ മംഗലം,.."
"ഏഹ്.. എന്താ"
"അവൻ ആണും പെണ്ണും കെട്ടവനാ കുമാരാ.. എന്നോട് നീ അവനെ പറ്റിയൊന്നും ചോദിക്കണ്ട..."
"ഇത്രക്ക് ശുണ്ഠി പിടിക്കാൻ എന്തുണ്ടായി.."
"ഇനി എന്തുണ്ടാവാനാ.. തറവാടിന്റെ പാരമ്പര്യം പോയില്ലേ.. കുമാരന് അറിയോ അവന് ആണിന്റെ ശരീരം മാത്രേ ഉള്ളൂ.. മനസ്സ് പെണ്ണിന്റെയാ..പെണ്ണിന്റെ.... ഇറക്കി വിട്ടു ഞാൻ ആ ശാപം പിടിച്ച ജന്മത്തിനെ.. നാട്ടുകാരോട് മകൻ നാട് വിട്ടൂന്നാ ഞാനും ഗീതേം പറയാറ്.. കാരണം ഞങ്ങൾക്ക് അറിയില്ലെന്നും.."
ഞെട്ടലോടെ കേട്ടിരുന്ന കുമാരന് അല്പം നേരത്തെ മൗനം തകർത്തുകൊണ്ട് പറഞ്ഞു..
"ശാപജന്മം അല്ല.. നമ്മള് അർദ്ധനാരീശ്വരനിൽ വിശ്വസിക്കുന്നവരല്ലെ.. അത് ആരാധിക്കുന്നവരല്ലേ.. അങ്ങനെ കരുത്തികൂടേ... ഞാൻ മകൾടെ കൂടെ കുറെ സ്ഥലങ്ങളിൽ പോയിരുന്നു.. അപ്പോ ഇങ്ങനെയുള്ള കുറെ പേരെ കണ്ടു.. ആദ്യം അങ്ങുന്നിനെ പോലെ എനിക്കും ദേഷ്യായിരുന്നു.. പിന്നെ എന്റെ മോളും മരുമകനും പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്.. അങ്ങനെ ആവുന്നത് ആരുടേയും തെറ്റല്ല.. നമ്മുടെയൊക്കെ ശരീരത്തിലുഉള്ള എന്തോരു സാധനം എന്തായിരുന്നു അതിന്റെ പേര്... ആ...ഹോർമോൺ,.. അതിന്റെ മാറ്റങ്ങൾ കൊണ്ടാണത്രെ ഇങ്ങനെ... അതൊരിക്കലും അറപ്പോടെയും വെറുപ്പോടെയും കാണേണ്ടതല്ല... "
"നിർത്തിക്കോ നിന്റെ ക്ലാസ്സ് എടുപ്പ്..."
അത്രയും ഓർത്തെടുത്തപ്പോളാണ് കുമാരേട്ടനു വ്യക്തത വന്നത്..
"എന്താ കുമാരേട്ടാ ആലോചിക്കുന്നെ.."
"ദേവികയാണ് ചോദിച്ചത്.."
"ഒന്നുല്ല്യാ.. എവിടെ ആയിരുന്നു ഇത്രയും കാലം.. "
"അതൊക്കെ വലിയ കഥയാ.. അച്ഛനും അമ്മയും എവിടെ..."
"പോയി.. അഞ്ച് വർഷായി ആദ്യം അമ്മ പിന്നെ അച്ഛൻ.. ദാ ആ വളപ്പിലാ അടക്കം ചെയ്തിരിക്കുന്നെ..."
കുമാരേട്ടൻ ചൂണ്ടി കാണിച്ച ദിക്കിലേക്ക് യാന്ത്രികമായി ദേവിക നടന്നു.. രേണുവും കുമാരേട്ടനും ദേവികയെ അനുഗമിച്ചു.. അവിടെ ദേവികയെ സ്വീകരിക്കാൻ രണ്ട് അസ്ഥിതറകൾ ഉണ്ടായിരുന്നു... ഒരേ വലിപ്പത്തിൽ.. ഒരേ ആകൃതിയിൽ.. കൊഴിഞ്ഞു വീണ ഇലകളെയും ചെറിയ രണ്ട് ചിരാതുകളേയും വഹിച്ചു കൊണ്ട്..
മരവിപ്പിനെ തോൽപിച്ച് കൊണ്ട് ദേവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അസ്ഥിതറകൾക്കരികിൽ കരഞ്ഞു കൊണ്ട് വീണു... കുറേയധികം സമയം അവിടെയിരുന്നു കരഞ്ഞു.. പിന്നീട് രേണു ദേവികയെ എഴുന്നേൽപ്പിച്ചു... അപ്പോഴേക്കും കുമാരേട്ടൻ തറവാട് തുറന്നിരുന്നു.. രേണു ദേവികയെ തളത്തിലെ കസേരയിൽ ഇരുത്തി... ഒരുപാട് നേരം നീണ്ടു നിന്ന മൗനത്തിനു ശേഷം കുമാരേട്ടൻ സംസാരിച്ചു തുടങ്ങി.
"അല്ല ഇൗ കുട്ടി ഏതാ"
കുമാരേട്ടൻ രേണുവിന്റെ ചൂണ്ടി ചോദിച്ചു
"എന്റെ മോളാ"
"അതെങ്ങനെ"
"എന്താ കുമാരേട്ടാ പ്രസവിച്ചാൽ മാത്രമേ മക്കൾ ഉണ്ടകാവൂന്നുണ്ടോ.."
"അല്ല ഞാൻ.. എനിക്കൊന്നും അങ്ങോട്ട്.. നിങ്ങൾ തനിച്ചാണോ ഇത്രയും കാലം ... എവിടുന്നാ നിങ്ങളിപ്പോ വരുന്നെ,. "
"പറയാം എല്ലാം പറയാം..
അന്ന് അച്ഛൻ ഇവിടുന്ന് ഇറക്കി വിട്ടപ്പോ ആദ്യം തോന്നിയത് മരിക്കനാ.പിന്നെ എന്ത്കൊണ്ടോ ശിവക്ഷേത്രത്തിൽ പോകണമെന്ന് തോന്നി.. അവിടെ പോയി പ്രാർത്ഥിച്ച് എന്നന്നേക്കുമായി ഇൗ നാടിനോടും വീടിനോടു യാത്ര പറഞ്ഞു.. റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നൊരു ട്രെയിനിൽ കയറി ഇരുന്നു.. അത് എങ്ങോട്ടാണെന്നോ.. ടിക്കറ്റിനു കൊടുക്കാൻ പണമില്ലെന്നോ.. അങ്ങനെ ഒന്നും എനിക്കപ്പോൾ ഓർക്കാൻ സാധിച്ചില്ല.. സങ്കടവും മരവിപ്പും മാത്രയിരുന്നു എന്നിലപ്പോൾ... പിന്നെ അറിയാതെ പൊട്ടിക്കരയാൻ തുടങ്ങി.. കൂടെ ഇരുന്നിരുന്ന ഒരു അമ്മ എന്നോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.. അവസാനം അവരോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു... അവരുടെ കൃപ കൊണ്ട് ആ ട്രെയിനിൽ അവരുടെ സ്ഥലമായ മുംബൈ സ്റ്റേഷനിൽ ഞാനും എത്തി.. ആ യാത്രയുടെ ചിലവും എന്റെ ആഹാരവും എല്ലാം അവരു വഹിച്ചു... പിന്നീടുള്ള ദിവസങ്ങളും മാസങ്ങളുമെല്ലാം അലച്ചിൽ ആയിരുന്നു.. ജോലി തേടി .. ആഹാരം തേടി... പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും.. സഹിച്ചുള്ള നാളുകൾ... ഒടുവിൽ ഒരു ഹോട്ടലിൽ സപ്ലയർ ആയി ജോലി കിട്ടി.. സാരി ഉടുത്ത്.. പൊട്ട് തൊട്ട്.. അവിടെ വെച്ചാണ് ദേവിക എന്ന പേര് ഹോട്ടൽ മുതലാളി ആയിരുന്ന രാധികാമ്മ എനിക്ക് നൽകിയത്.. വർഷങ്ങളോളം അവിടെ ജോലി ചെയ്തു... അവരുടെ മക്കളുടെ പഴയ പുസ്തകങ്ങൾ വെച്ച് പഠിച്ചു... പഠിക്കാനുള്ള എന്റെ ഇഷ്ടം രാധികാമ്മ തിരിച്ചറിഞ്ഞു.. പ്ലസ് ടു വരെ പഠിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു തന്നു... പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിപ്പ് നിർത്തേണ്ടി വന്നു... ഒരിക്കൽ രാധികാമ്മ എന്റെ അടുത്ത് വന്നു..
"മോളെ"
"എന്തെ രാധികാമ്മേ…"
"മോള് ഇവിടുന്ന് പോകണം..
ഇന്നല്ല പക്ഷേ ഉടനെ.."
"രാധികാമ്മേ"
"മോളെ..എങ്ങനെയാ നിന്നോടിത് പറയാന്ന് എനിക്ക് അറിയില്ല.. പക്ഷേ പറയാതിരുന്നാൽ വലിയ തെറ്റായി പോകും.."
"ദാസ്.. ദാസ് എന്റെ ആരാണെന്ന് മോൾക്ക് അറിയാലോ.. എന്റെ ഭർത്താവ് എന്റെ മക്കളുടെ അച്ഛൻ.."
"ഇതൊക്കെ എനിക്ക് അറിയുന്നതല്ലെ"
"അതെ.. പക്ഷേ.. ദാസ് മോളെ നോക്കുന്നത് സ്വന്തം മകളെ നോക്കുന്ന പോലെയല്ല... മറ്റൊരു അർത്ഥത്തിലാണ്... മോളുടെ കാര്യങ്ങളെല്ലാം ദാസിന് അറിയാം.. മോളുടെ മനസ്സ് മാത്രമാണ് സ്ത്രീയെന്ന്.. എന്നിട്ടും.. ഇത്രക്ക് മോശമാണ് അയാളെന്നറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് മോളെ ഞാൻ.. തക്കം പാർത്തിരിക്കാ ദാസ്.. നീ അയാളുടെ ഇരയാകരുത്... ശ്രദ്ധിക്കണം ... കഴിയുന്നത്രേയും വേഗത്തിൽ ഇവിടെ നിന്ന് പോകണം.."
നിറ മിഴികളോടെ രാധികാമ്മ പറഞ്ഞതിനെല്ലാം ഞാൻ തലയാട്ടി.. മറ്റൊരു ജോലിയും താമസസൗകര്യവും അന്വേഷിച്ചു.. പ്ലസ് ടൂ വിദ്യാഭ്യാസത്തിന് എന്ത് ജോലി കിട്ടാൻ എന്ന ചോദ്യമാണ് പലയിടത്തു നിന്നും ലഭിച്ചത്... അവസാനം ഒരു തുണി കടയിൽ ജോലി കിട്ടി.. അവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഹോസ്റ്റൽ ഉണ്ട്.. പക്ഷെ അവിടുത്തെ സ്ത്രീകൾക്ക് എന്നെ അവിടെ താമസിപ്പിക്കുന്നതിനോട് എതിർപ്പായിരുന്നു.. ഒറ്റ നോട്ടത്തിൽ എന്നെ സ്ത്രീയായെ തോന്നുകയുള്ളൂ.. പക്ഷേ അതെന്റെ വസ്ത്രധാരണയിലും മുഖ ഭാവങ്ങളിലും മാത്രമായിരുന്നു.. ശരീരത്തിൽ ഇപ്പോഴും ദേവന്റെ അവശേഷിപ്പുകളുണ്ടായിരുന്നു... അന്നാണ് ഞാൻ തീരുമാനിച്ചത് എന്റെ മനസ്സിന് ചേർന്ന പോലെ എന്റെ ശരീരത്തെ മാറ്റണമെന്ന്.. അതിനു ഒരൊറ്റ വഴിയേ ഉള്ളൂ.. "ജെന്റർ അഫിർമേഷൻ സർജറി" ...... ഒരുപാട് പണ ചിലവുള്ള സർജറിയാണത്.. പല പല ജോലികൾ ചെയ്ത് അതിൽ നിന്നെല്ലാം കിട്ടുന്ന തുച്ഛമായ ശമ്പളം ഞാൻ ചേർത്ത് വെക്കാൻ തുടങ്ങി.. പക്ഷേ എത്രയൊക്കെ പിശുക്കി സൂക്ഷിച്ചാലും അതിൽ നിന്നൊരിക്കലും വലിയൊരു തുകയുണ്ടാക്കാൻ കഴിയില്ലായിരുന്നു.. എങ്കിലും കൂട്ടി വെച്ച പണം മുറുകെ പിടിച്ച് ചില ഡോക്ടർസിനെ കണ്ടു.. അവരിൽ ഒരാളായിരുന്നു ഡോക്ടർ ദേവ പ്രഭ.. എന്ത് കൊണ്ടോ ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തു.. എന്റെ കാര്യങ്ങൾ എല്ലാം ഡോക്ടറോട് പറഞ്ഞിരുന്നു.. സർജറി ചെയ്യാൻ എന്റെ കൈയിലുണ്ടായിരുന്ന പണം തികയാതെ വന്നപ്പോൾ ബാക്കി പണം നൽകിയത് ഡോക്ടറാണ്.. രേണുവിനു ഡോക്ടറുടെ വയറ്റിൽ മൂന്ന് മാസം പ്രായമുളളപ്പോൾ ഡോക്ടറുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു.. ഡോക്ടർക്ക് വേറെ ബന്ധുക്കൾ ആരുമില്ലായിരുന്നു.. ഭർത്താവിന്റെ മരണത്തോടെ തനിച്ചായി ഡോക്ടറുടെ താമസം.. പ്രസവത്തിൽ ഡോക്ടറും മരിച്ചു.. അന്ന് മുതൽ രേണുവിന്റെ അമ്മ ഞാനാണ്... പാലൂട്ടി വളർത്തുവാൻ കഴിയില്ലെങ്കിലും മാറോട് ചേർത്തുറക്കാറുണ്ട് ഞാനെന്റെ രേണുവിനെ.. കഷ്ടപ്പാടുകൾ ഒത്തിരി അവളും അനുഭവിച്ചിട്ടുണ്ട് .. എന്റെ ചെറിയ വരുമാനത്തിലുള്ള ജീവിതം ഒരുപാട് ബുദ്ധിമുട്ടുകൾ അവൾക്ക് നൽകിയിട്ടുണ്ട്.. ഇതിനെല്ലാമിടയിൽ എന്നെപ്പോലുള്ളവർക്കു വേണ്ടി ഞാനൊരു ടെക്സ്റ്റൈൽസ് സംരഭം രൂപികരിച്ചു.. അത് നല്ല രീതിയിൽ മുന്നേറുന്നു.. പിന്നെ എന്റെ കുട്ടി പണ്ട് ഞാൻ കണ്ടിരുന്നൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു.. ഇതൊക്കെയാണ് കുമാരേട്ടാ ഇതുവരെയുള്ള എന്റെ ജീവിതം.."
എല്ലാം പറഞ്ഞു കഴിഞ്ഞ് കുമാരേട്ടനെ നോക്കിയ ദേവിക കണ്ടത് നിറകണ്ണുകളോടെ തന്നെ നോക്കുന്ന കുമാരേട്ടനെയാണ്..
"എന്താ കുമാരേട്ടാ"
"ഒന്നുല്ല്യാ മോളെ.. ന്റെ കുട്ടി കുറെ അനുഭവിച്ചൂല്ലേ .. എല്ലാം ശരിയാകും മോളെ.."
"ആകും ആവണം"
ഇതിനിടയിലാണ് രേണു തളത്തിൽ ഇല്ലെന്നത് ദേവിക ശ്രദ്ധിച്ചത്.. കസേരയിൽ നിന്നെഴുന്നേറ്റ് പൂമുഖത്ത് പോയി നോക്കിയപ്പോൾ രേണു അസ്ഥിതറകളെ നോക്കി നിൽക്കുകായിരുന്നു..
"രേണു"
"എന്താ അമ്മേ"
"മുത്തശ്ശനേയും മുത്തശ്ശിയേയും കാണാൻ കഴിയാതെ പോയതിൽ സങ്കടണ്ടോ അമ്മടെ കുട്ടിയ്ക്ക്."
"മ്മ് ഒട്ടും പ്രതീക്ഷിച്ചില്ല.. കാണാൻ ഉള്ള ആഗ്രഹത്തിനും മീതെയായിരുന്നു അമ്മയുടെ കയ്യും പിടിച്ചു അവരുടെ മുന്നിലേക്ക് പോകുന്നതും. അമ്മ തല ഉയർത്തി അവരുടെ മുന്നിൽ നിൽക്കുന്നതും.."
"സരല്ല്യാ.. ഇനി അതൊന്നും ആലോചിക്കേണ്ട.. വന്ന് കിടക്കാൻ നോക്ക്.. നാളെ തിരിച്ച് പോകേണ്ടതാണ്."
"മ്മ്.."
******
രചന: Sreelakshmi Sethumadhavan
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....