ഭർത്താവിൻറെ അനുജൻ ആണെങ്കിലും.. രാജ നോടുള്ള ദേഷ്യം നാൾക്കുനാൾ കൂടിവന്നു..

Valappottukal

അകം പൊരുളുകൾ.
രചന: Fackrudheen Ali Ahammed

കാര്യം ഭർത്താവിൻറെ അനുജൻ ആണെങ്കിലും.. രാജ നോടുള്ള ദേഷ്യം
നാൾക്കുനാൾ കൂടിവന്നു..

ഞങ്ങളുടെ കുടുംബത്തിന് ചേർന്ന
ബന്ധമായിരുന്നില്ല ഇത്..

സജി ഏട്ടന്.. ഫോറസ്റ്റിൽ ജോലി ഉള്ളതുകൊണ്ട് മാത്രം.. അച്ഛൻ നിർബന്ധിക്കുകയായിരുന്നു..

 ഗവൺമെൻറ് ജോലി ഉള്ളവർക്കെ.
മകളെ കെട്ടിച്ചു കൊടുക്കുകയുള്ളൂ
എന്നുള്ളത് അച്ഛൻറെ ഒരു വാശിയായിരുന്നു..

വന്നു കേറിയ അന്നുമുതൽ തന്നെ
അന്തരീക്ഷം മോശമാണെന്ന് മനസ്സിലാക്കിയിരുന്നു..

കല്യാണം കഴിഞ്ഞതിന് രണ്ടാം ദിവസം
തന്നെ, ഞാൻ അകത്ത് ഉണ്ടോ  എന്ന് പോലും നോക്കാതെ രാജൻ  മുറിയിലേക്ക് തള്ളി കയറിവന്നു കണ്ണാടിയിൽ നോക്കി ഒരുങ്ങുന്നു..

 ഒരു മൈക്കാട് പണിക്ക് പോകുന്നവൻ.. ഇത്രക്ക് ഒരുങ്ങേണ്ട കാര്യമുണ്ടോ?

ഒരു മാനേഴ്‌സും ഇല്ലാത്ത വർഗ്ഗം

(ആ വീട്ടിൽ ഞങ്ങൾ താമസിക്കുന്ന മുറി മാത്രമാണ്.. അല്പം വൃത്തിയും വെടിപ്പും വിസ്താരവു മായിട്ടു ള്ളത് )

രാജൻ  വീട്ടിലുള്ള സമയ ത്തെല്ലാം.. തലയിൽ ഒരു തോർത്തു ചുറ്റി.. ലുങ്കി മാത്ര മുടുത്ത്.. ഷർട്ട് ഇടാതെ.. മസിലും കാണിച്ചു നടക്കും

വഷളൻ..

ചേട്ടൻ ആണെങ്കിൽ.. ഞാൻ പറയുന്ന തിനൊന്നും വിലകൽപ്പിക്കുന്നില്ല

ഭർത്താവിൻറെ അമ്മയോട് പറയാം എന്ന് വെച്ചാൽ..

തള്ളക്ക് ചെവി കേൾക്കില്ല.. ഉറക്കെ പറഞ്ഞാൽ നാട്ടുകാർ കേൾക്കും..

എന്ത് കഷ്ടമാണ് ?


ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ.. ചേട്ടനാണ് വാങ്ങിക്കുന്നത്..

 ഇതിനിടയിൽ തൻറെ ആവശ്യങ്ങൾ പലതും. .. നടത്തി തരാ റൂ ണ്ടെങ്കിലും,..

 പൊന്നു വെക്കേണ്ട ഇടത്ത്
 പൊട്ടാണ് വെക്കുന്നത്

കുടുംബത്തിലെ ചിലവുകളൊക്കെ മനസ്സിലാക്കി.. താൻ എല്ലാം സഹിക്കുകയായിരുന്നു.

എന്നാലും മൈക്കാട് പണിക്ക് പോകുന്നവന്.. ചിലവിന് കൊടുക്കേണ്ട കാര്യമുണ്ടോ..?

ഒരുനാൾ ചോദിച്ചു...

സജി യെട്ടാ;.. രാജന്.. മൈക്കാട് പണിക്ക് പോയാൽ കൂലി ഒന്നും കിട്ടാറി ല്ലെ..

പിന്നെ നിങ്ങളെന്തിനാണ് ചിലവിന് കൊടുക്കുന്നത്..

അവന്. വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിലാണ്.. ജോലി
അവൻറെ മാസശമ്പളം.. ബാങ്ക് വഴി അക്കൗണ്ടിലേക്കാണ് വരുന്ന ത്
അതെടുക്കാൻ ബാങ്ക് വരെ പോണ്ടേ..

അത്യാവശ്യം ചെലവിനുള്ള ത്‌.. എൻറെ കയ്യിൽ നിന്ന് മേടിക്കുന്ന താണ്..

പഷ്ട്.    ഇത് കാര്യം അമ്മ പറഞ്ഞതുപോലെ തന്നെ....

കൂടപ്പിറപ്പുകൾ ക്ക് വേണ്ടി ജീവി ച്ച്‌
ഒടുവിൽ കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ട . എത്ര ആളുകളുണ്ട്
നമുക്കുചുറ്റും..

അതൊന്നും പറഞ്ഞാൽ ഈ മനുഷ്യ ന് മനസ്സിലാവില്ല..

ഇവിടുത്തെ സാഹചര്യങ്ങൾ ഒക്കെ മനസ്സിലാക്കിയിട്ട്,.. സ്വന്തം അമ്മ പറഞ്ഞ..താണ്

"പിടിപ്പുകേട്, ഒരു രോഗമല്ല..
രോഗലക്ഷണമാണ്.. തുടക്കം മുതലേ ശ്രദ്ധിച്ചാൽ.. ദുഃഖിക്കേണ്ട."

സജി എട്ടനു.. ഒരു ചേട്ടൻ കൂടിയുണ്ട് വിജേഷ്.. യു ഡി സി ക്ലാർക്ക് ആണ്
ഭാര്യയും ഒരു മോനും ഉണ്ട്. അവർ തിരുവനന്തപുര ത്താണ് താമസം
സർക്കാർവക ക്വാർട്ടേഴ്സ് ഉണ്ട്

അതുകൊണ്ട്, ആ വഴിക്ക് തന്നെ നീങ്ങുന്നതാണ്.. എന്തുകൊണ്ടും സേഫ്..

സജിയെട്ട..
ഒന്നുകിൽ.. ഒരു വാടക വീട് എടുത്തു
നമുക്ക് മാറിതാമസിക്കാം

അല്ലെങ്കിൽ.. എനിക്ക് എന്തെങ്കിലും ഒരു ജോലി.. തരപ്പെടുത്തി തരണം..

ചേട്ടൻ കാലത്ത് പോയിക്കഴിഞ്ഞാൽ
വൈകുന്നേരം വരെ ഇതിനകത്ത് വീർപ്പുമുട്ടി കഴിയാൻ  വയ്യ

ലതികേ.. പത്താം ക്ലാസ് പാസ്സാകാത്ത നിനക്ക്.. നല്ല ജോലി ഒന്നും കിട്ടില്ല..

പിന്നെ വല്ല പെട്രോൾ പമ്പിലോ
തുണിക്കടയിൽ സെയിൽസ് ഗേൾ  ആയിട്ടോ.. വിടണം..

അങ്ങനെ ചെയ്താൽ.. എന്നെ ആദ്യം തല്ലുന്നത്.. രാജൻ ആയിരിക്കും..

അവൻ എന്തിനാ ചേട്ടനെ തല്ലുന്നത്..?

അല്ലെങ്കിലും അവ ന്റെ പെരുമാറ്റം എനിക്ക് അത്ര പിടിക്കുന്നില്ല..

എന്താ കാര്യം ?

അവൻ എന്റെ മുന്നിലൂടെ ഷർട്ടും ഇടാതെ.. മസിലും കാണിച്ചു  നടക്കുന്നു

അതുകേട്ട്..  ചിരിക്കുകയാണ് ചെയ്തത്..

പണി കഴിഞ്ഞു വന്നാൽ.. കുളിക്കുന്നതിനു മുൻപ്, എണ്ണയൊക്കെ തേച്ചു കുറെ നേരം കാറ്റ് കൊള്ളുന്നത്.. ചെറുപ്പം മുതലേ അവൻറെ.. ശീലമാണ്

പിന്നെ നിന്റെ സ്വന്തം അനുജൻ ആണെങ്കിൽ.. നീ ഇത് പറയുമായിരുന്നോ?

അവൻ അതുപോലെ യെ കരുതി കാണ ത്തൊള്ളൂ..

പിന്നെ വീട് മാറുന്ന കാര്യം പരിഗണിക്കാം..

ഇപ്പോ ഴല്ല അവൻറെ കല്യാണം കഴിഞ്ഞിട്ട്

ഈ മനുഷ്യനോട് പറഞ്ഞിട്ട് കാര്യമില്ലെന്നു.. മനസ്സിലായി..

എന്നാലും അതുവരെ  ഒരു മൈക്കാട് പണിക്ക് പോകുന്ന വന് കൂടി.. വെച്ചു വിളംബേണ്ട.. ഗതികേട് തനിക്ക് വന്നതിൽ.. അതിയായ അമർഷം തോന്നി

അങ്ങനെയിരിക്കെയാണ് ചേട്ടൻ പുതിയ ഒരു ബൈക്കുമായി വരുന്നത്

അത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ..

പക്ഷേ പിറ്റേന്ന്.. ചേട്ടനെ ബസ്റ്റോപ്പ് വരെ കൊണ്ട് ആക്കിയിട്ട്.. രാജൻ
ബൈക്കുമായി തിരിച്ചു വന്നു

പിന്നീടാണ് മനസ്സിലായത്.. അത് രാജ ന് പണി സ്ഥലത്തേക്ക് പോകാൻ വേണ്ടി.. ചേട്ടൻ വാങ്ങി കൊടുത്തതാണ് എന്ന്..

എങ്ങനെ ദേഷ്യം വരാതിരിക്കും..!!

7 cent സ്ഥലം വാങ്ങി.. അതിൽ വീടുപണി ആരംഭിച്ചപ്പോൾ..
ഏറെ സന്തോഷിച്ചു..

വീടുപണി ഏതാണ്ട് പൂർത്തിയായപ്പോഴാണ്
വിജീഷ് ഏട്ടനും.. തൻറെ ചേട്ടനും കൂടെ.. അനുജനു വേണ്ടി   കെട്ടിയ
വീടാണ് എന്ന് മനസ്സിലായത്..

എനിക്കുള്ളിൽ.. കുന്തിരിക്കം പോലെ പക  പുകഞ്ഞു കൊണ്ടേയിരുന്നു..
തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം വരാൻ തുടങ്ങി..

 പിന്നീട് തൻറെ ചെറിയ ചെറിയ ആവശ്യങ്ങൾക്കുവേണ്ടി പോലും കലഹിക്കാനും ആരംഭിച്ചു.. ഞങ്ങളുടെ ദാമ്പത്യത്തിൽ . വെറുപ്പ് കുടിൽ കെട്ടി  താമസിച്ചു..

 ..
ഒരു ദിവസം.. എനിക്ക് അടിവയറ്റിൽ നിന്നും സഹിക്കാൻ പറ്റാത്ത.. ഒരു വേദനയുണ്ടായി.. സഹിക്കാൻ പറ്റാത്ത വേദന യാൽ.. ഞാൻ നില വിളിക്കുകയായിരുന്നു.. എൻറെ നിലവിളികേട്ട് റൂമിലേക്ക് ഓടി വന്ന
രാജൻ വല്ലാതെ പരിഭ്രമിച്ചു.. പിന്നീട് പെട്ടെന്ന് തന്നെ ഫോൺ ചെയ്തു  ഒരു ഓട്ടോറിക്ഷ വിളിച്ച്.. എന്നെ ആശുപത്രിയിൽ കൊണ്ടു അഡ്മിറ്റാക്കി.. ആ സമയം ചേട്ടൻ
ജോലിസംബന്ധമായ എന്തോ കാര്യത്തിന് വേണ്ടി.. എറണാകുളം വരെ പോയിരിക്കുകയായിരുന്നു
ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളു എന്ന് പറഞ്ഞിട്ടാണ് പോയത്..

പിറ്റേന്ന് കണ്ണുതുറന്ന് നോക്കിയ ഞാൻ കാണുന്നത്

.. തൻറെ മൂത്രം പോയ പാത്ര വും. . കഴുകി കൊണ്ടുവരുന്ന
രാജനെ ആണ് കണ്ടത്..

കണ്ണു തുറന്നുകിടക്കുന്ന എന്നെ
 കണ്ടു .
അവൻ.. ചോദിച്ചു

ഇപ്പോൾ വേദന കുറവുണ്ടോ ചേച്ചി..

ഉണ്ടെന്ന് അർത്ഥത്തിൽ തലയാട്ടി..

ഇന്നലെ മുഴുവൻ വേദനകൊണ്ട്.. ചേച്ചി നില വിളിക്കുകയായിരുന്നു
അതുകൊണ്ട്.. ഉറങ്ങാനുള്ള ഇഞ്ചക്ഷൻ ഇട്ടിട്ടുണ്ട്...

ചേച്ചിക്ക് വിശക്കുന്നുണ്ടോ.. പുറത്തെ കാൻറീനിൽ.. നിന്നും.. കഞ്ഞി വാങ്ങിച്ച്  കൊണ്ടുവരാം

രാജൻ പാത്രം എടുത്ത് പുറത്തേക്ക് പോയി..

അല്പനേരം കഴിഞ്ഞപ്പോൾ നഴ്സ്  വന്നു

മൂത്രത്തിൽ പഴുപ്പ് ആണ്.. വെള്ളം ധാരാളം കുടിക്കണം..

കൂടെയുള്ളത് ആരാ
 അനുജൻ  ആണോ?

അല്ല ഭർത്താവിൻറെ അനുജൻ..ആണ് .

ഇങ്ങനെ വെപ്രാളപ്പെടുന്ന.. മനുഷ്യന്മാർ ഉണ്ടാവുമോ. ..?

അവൻ ഇന്നലെ രാത്രി ഒരുപോള.. കണ്ണടച്ചിട്ടില്ല.

 ഞങ്ങളെ ഉറങ്ങാനും വിട്ടിട്ടില്ല.. നൈറ്റ് ഡ്യൂട്ടി ആണെങ്കിലും

ഞങ്ങൾ ഇത്തിരി ഒക്കെ ഒന്നു മയങ്ങാ റുണ്ട്.. ഇയാൾ കാരണം ഇന്നലെ അതിന് പറ്റിയില്ല..

നിങ്ങളുടെ ഒരു ഞരക്കം കേട്ടാൽ മതി
 താഴേക്ക് ഓടി കൊണ്ടുവരും.. ചേച്ചിക്ക് വേദന എടുക്കുന്നെന്നും.. പറഞ്ഞ് ഒരേ.. കരച്ചിലാണ്.. അവ ന്റെ.. പ്രായം പോലും നോക്കാതെ

കഷ്ടം.. ഇങ്ങനെയുണ്ടോ ഒരു പേടി..

അവർ ഇത് പറയുമ്പോൾ
തൻറെ കൂട്ടുകാരികൾ.. വീട്ടിലേക്ക് വന്ന ഒരു ദിവസം..

മുഷിഞ്ഞ ലുങ്കിയും ഷർട്ടുമിട്ട്.. പണികഴിഞ്ഞ് വന്ന്
 പുറത്ത് കിണറിന് അടുത്ത കൈ കാൽ കഴുകുന്ന  ഇവനെ കണ്ടിട്ട്

ആരാണെന്ന് ചോദിച്ചപ്പോൾ

അത് പുറം പണിക്ക് വന്ന ആരോ ആണെന്നും.. വെള്ളം കുടിക്കാൻ വന്നതാണെന്നും.. പറഞ്ഞത് ഓർമ്മ വന്നു..

അത് കേട്ട് ഇവൻ പുഞ്ചിരിച്ചുകൊണ്ട്
പറമ്പിന് പിന്നിലൂടെ.. പുറത്തേക്കിറങ്ങി പോകുന്നതും.. ദൂരെ ചെന്ന് കണ്ണ് തു ടക്കുന്നതുമാ
യ രംഗമാണ് ഓർമ്മ വന്നത്..

നഴ്സി ന്റെ  ശബ്ദം തന്നെ  ഓർമ്മകളിൽനിന്നും ഉണർത്തി.

ദേ.. ഇത് കണ്ടോ..?

ഡ്രിപ്പ് തൂക്കിയിട്ടിരുന്ന സ്റ്റാൻഡിനേ ചൂണ്ടി.. നഴ്സ് പറഞ്ഞു

രണ്ടു മണിക്കൂറ്.. ഇടവിട്ടു,
ഇത് മാറ്റണം..

ഇത് ഏതാണ്ട് ഒരു കാൽ ഭാഗം ആകുമ്പോഴേക്കും.. അവൻ ഓടി കൊണ്ടുവരും..

എയറ്.. കയറുമത്രേ!!

അത് പറഞ്ഞ് നഴ്സ ചിരിച്ചപ്പോൾ

വേദന  കലർന്ന ഒരു പുഞ്ചിരിയായിരുന്നു.. തൻറെ  മറുപടി

കുറച്ചു കഴിഞ്ഞപ്പോൾ.. അവൻ കഞ്ഞിയും ആയിട്ട് വന്നു..

മരുന്ന് കൊടുക്കേണ്ട വിധ വുംം മറ്റും
സംശയം തീരാത്ത പോലെ പല ആവർത്തി നഴ്സി നോട് ചോദിച്ചു മനസ്സിലാക്കുന്നത് കണ്ടു...

നഴ്സി ന്റെ  സഹായത്തോടെ..
തന്നെ ചുമരിൽ ചാരി ഇരുത്തി..
കഞ്ഞി കുടിക്കാൻ പറഞ്ഞു..

ശരീരം മുഴുവൻ നീർക്കെട്ട് കാരണം
കൈ അനക്കാൻ  പറ്റിയില്ല
അവൻ സ്പൂണിൽ കോരിത്തന്ന
കഞ്ഞി കുടിക്കുമ്പോൾ.. നല്ല വിശപ്പുണ്ടായിരുന്നു..

പക്ഷെ ഉള്ളിലെ സങ്കടം കൊണ്ട്
തൊണ്ടയിൽ നിന്ന്  തികട്ടിവന്നതൂ..
അവൻ തുടച്ചു കളയുമ്പോൾ
എൻറെ കണ്ണിൽ നിന്നും ധാരധാരയായി.. കണ്ണുനീർ ഒഴുകുകയായിരുന്നു..

വേദനയുണ്ടാകും ..ല്ലേ ചേച്ചി. ..

അതെയെന്ന അർത്ഥത്തിൽ തലയാട്ടി..

മനസ്സിനകത്ത്.. പഴുപ്പിച്ച സൂചികൊണ്ട്
ആരോ കുത്തുന്ന വേദന ആണെന്ന്
അവ ന് അറിയില്ലല്ലോ..

കുറെ കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വന്നു..
അമ്മ കൂടെ നിൽക്കാൻ തയ്യാറായതാണ്..
പക്ഷേ മൂന്നാമത്തെ പ്രസവം കഴിഞ്ഞ് കിടക്കുന്ന..മരുമകളെയും രണ്ട് കുട്ടികളെയും നോക്കേണ്ട കാര്യം പറഞ്ഞു.. അച്ഛൻ സമ്മതിച്ചില്ല..

പിന്നെയും മൂന്നു ദിവസം കഴിഞ്ഞിട്ടാണ്.. ചേട്ടൻ വന്നതൂ..
അത് വരെയും.. കാലു മുഴുവൻ നീർക്കെട്ട് ആയി.. വണ്ണം വെച്ച്.. നടക്കാൻ കഴിയാത്ത.. തൻറെ മലമൂത്ര വിസർജ്യങ്ങൾ അടക്കം.. നഴ്സി ന്റെ  സഹായത്തോടെ കോരി കളഞ്ഞ രാജനോട് ഉള്ള വെറുപ്പ്
അശേഷം ഇല്ലാതെയായി..

*******************
ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു.. കാമുകനോടൊപ്പം
ഒളിച്ചോടി പോയ യുവതി.. മരിച്ച നിലയിൽ..

രാജൻ പുറത്ത്.. വരാന്തയിലിരുന്ന്..
ചേട്ടൻ വരാൻ കാത്തു നിൽക്കുമ്പോൾ..
ഒരു കാരണവർ..  അവൻ കേൾക്കേ പത്രം വായിച്ച് ചിരിക്കുകയാണ്..

മോനേ ഇ വളുന്മാർ എന്തിനാ ഇങ്ങനെ ഓടിപ്പോകുന്നത്..

എനിക്ക് അറിയില്ല ചേട്ടാ..

ഞാൻ പറഞ്ഞ് തരാം..

ഭാര്യമാർ പറയുന്ന അഭിപ്രായത്തിന്
നീ പറയുന്നത് 100% ശരി.. എന്ന് പറഞ്ഞു.. അവളെ അഭിനന്ദിക്കുമ്പോൾ.. അവൾക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. അത്
ഒരു ലക്ഷം രൂപയുടെ.. സാരി വാങ്ങിച്ചു കൊടുത്താൽ..പോലും.. കിട്ടില്ല
ഭർത്താവ് കോന്തൻ മാർക്ക് അത്  അറിയില്ല.. അവന്മാർ
അവക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടും..
എന്നിട്ട് അവരുടെ അഭിപ്രായങ്ങൾ ക്കൊന്നും പുല്ലുവിലകൽപി ക്കില്ലാ..

പക്ഷേ കാമുകന്മാർക്ക് അതറിയാം..
പൈസ ചെലവില്ലാതെ പാടി പുകഴ്ത്താൻ..
പക്ഷേ
കാമു കൻ കോന്തൻ മാരും കുറെ നാൾ കഴിഞ്ഞാൽ ഒരു ഭർത്താവായി മാറും എന്നുള്ളത് ഇവളുമാരും.. ചിന്തിക്കുന്നില്ല..

അതാണ് പ്രശ്നം..

എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ?

എന്തോ എനിക്കറിയില്ല ചേട്ടാ. !!

നിനക്ക് പിന്നെ എന്താ അറിയാവുന്നത്..

അതാ നിങ്ങളുടെ ഭാര്യ വരുന്നു..

അയാൾ ചാടി പിടഞ്ഞ് എഴുന്നേറ്റു

അയ്യോ !!എവിടെ..?

 അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ ചുമ്മാ പറഞ്ഞതാ..

അയാൾ ചമ്മലോടെ വീണ്ടും ഇരുന്നു

ഞാനും അതാ നോക്കിയതൂ..
അ വളിത്ര പെട്ടെന്ന് ടെസ്റ്റ് കഴിഞ്ഞ് വരാനുള്ള സമയമായിട്ടില്ല..

രാജൻ അയാളെ നോക്കി ചിരിച്ചു..
*****************************
സജി യെട്ടൻ വന്നപ്പോൾ,
രാജൻ വീട്ടിലേക്ക് പോയി.. പിന്നെയും ഒരാഴ്ച എടുത്തു ഡിസ്ചാർജ് ആവാൻ

ഇതിനിടയിൽ എല്ലാം അവൻ
വന്നും പോയും കൊണ്ടിരുന്നു..

ഒരു ദിവസം ഞാൻ ചേട്ടനോട് പറഞ്ഞു..

നിങ്ങൾക്കൊക്കെ അനുജനോട്
എന്താ ഇത്ര സ്നേഹം എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട്..

ലതികേ,
അച്ഛനെ കണ്ട ഓർമ്മ ഞങ്ങൾക്കില്ല
ഞങ്ങൾ മൂന്നു മക്കളെയും
കൂലിപ്പണി എടുത്തിട്ടാണ് അമ്മ വളർത്തിയത്.. പക്ഷേ അതുകൊണ്ട് എന്താവാനാണ്..

എട്ടാം ക്ലാസ്സിൽ തോറ്റപ്പോൾ.. രാജൻ പഠി പ്പു നിർത്തി

തൊട്ടടുത്തുള്ള ഒരാളുടെ കൂടെ
മൈക്കാട് പണിക്ക് സഹായിയായി പോയതാണ്..

 എന്തിനാണെന്ന് അറിയാമോ.. പഠിക്കാൻ മിടുക്കുള്ള
എ ന്റെയും  വിജേഷി ന്റേയും പഠിപ്പ് മുടങ്ങാതിരിക്കാൻ..

അവിടുന്നിങ്ങോട്ട് ഞങ്ങളുടെ
സ്കൂൾ ഫീസും കോളേജ് ഫീസും..
പഠിക്കാനുള്ള പുസ്തകങ്ങളും
ഇടാനുള്ള ഡ്രസ്സും വരെ
അവൻറെ അധ്വാനമാണ്

 പണി വളരെ പെട്ടെന്ന് പഠിച്ച അവൻ പിന്നെ
അമ്മയെയും പണിക്കു വിട്ടിട്ടില്ല..

കോളേജ് പഠനമെല്ലാം പൂർത്തിയാക്കി
പിഎസ്സ് സി. യ്ക്കു തയ്യാറെടുക്കുന്ന സമയത്ത്.. അത്യാവശ്യം ചെലവിന് പോലും... അനിയനോട്.. കാശ് ചോദിക്കുന്നത്.. അവന് തന്നെ ബുദ്ധിമുട്ട് ആയതുകൊണ്ടാണ്..

ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി
അതിൻറെ എടിഎം കാർഡ്
എൻറെ കയ്യിൽ തന്നത്..

 ആ അക്കൗണ്ടിലേക്കാണ്.. ഇപ്പോഴും അവ ന്റെ ശമ്പളം വരുന്നത്

ഇതുവരെയും ആ എടിഎം കാർഡ്
എൻറെ കയ്യിൽ നിന്ന് തിരിച്ചു വാങ്ങിയിട്ടില്ല.. എന്ന് മാത്രമല്ല

അക്കൗണ്ടിൽ എത്ര പൈസ ഉണ്ടെന്ന് പോലും.. അവൻ ഇതുവരെയും നോക്കിയിട്ടില്ല

അവൻറെ അക്കൗണ്ടിലെ പൈസകൊണ്ടാണ്,, ഞങ്ങൾ രണ്ടുപേരും. ഇന്ന് ഈ നിലയിൽ എത്തിയത

പറഞ്ഞു മുഴുമിപ്പിക്കും മുൻപേ. സജി എട്ടൻ.. ഒരു കരച്ചിലിനെ വക്കോളം എത്തിയിരുന്നു..

എനിക്കും സങ്കടം അടക്കാനായില്ല..

ലതിക ഡിസ്ചാർജ് ആയി..

രാജന് വേണ്ടിയുള്ള പെണ്ണു നോ ക്കൽ ചടങ്ങുകൾ.. ലതികയുടെ മേൽനോട്ടത്തിൽ  തിരു തകൃതിയായി നടക്കുന്നു..

അവൻറെ പുതിയ വീട്
പാല്.. കാച്ചുന്നത്.. അവൻറെ ഭാര്യയുടെ കൈ കൊണ്ട് വേണം
എന്നാണ് ലതികയുടെ തീരുമാനം..

രചന: Fackrudheen


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top