എൻ ജീവൻ❤️[The Conclusion] ഭാഗം- 9

Valappottukal
എൻ ജീവൻ❤️[The Conclusion]

ഭാഗം- 9



"നിന്റെ പെണ്ണോ?"

"അതെ. എന്തേ?"

"ഇവനെ ഞാൻ..."
ആദി രഞ്ജുവിനെ അടിക്കാനായി ഓങ്ങിയതും പ്രിൻസിപ്പൽ അത് വഴി വന്നു.

"എന്താ ഇവിടെ കൂട്ടം കൂടി നിൽക്കുന്നെ?"

"ഒന്നുല്ല സർ... വാടാ പോകാം..."
ആദി കൂട്ടുകാരെയും വിളിച്ചുകൊണ്ട് അവിടെന്ന് സ്ഥലം വിട്ടു.

"നിങ്ങൾ ഏത് ഡിപ്പാർട്മെന്റ് ആണ്?"

"കെമിസ്ട്രി..."
നിവി മറുപടി പറഞ്ഞു.

"കെമിസ്ട്രി ആണോ? മ്മ്..."
എന്ന് പറഞ്ഞ് പ്രിൻസിപ്പൽ മുന്നോട്ട് നടന്നു.

"ആരാ നിവി അത്?"

"അത് പ്രിൻസിപ്പൽ..."

"ഓഹ്... അതെനിക്കറിയാം. ഞാൻ ചോദിച്ചത് ഇപ്പൊ നിങ്ങളുടെ ചുറ്റും വന്നില്ലേ... അവന്മാരെ പറ്റിയാ..."

"അത്..."

"ഞാൻ പറയാം രഞ്ജുവേട്ടാ... ഇന്നലെ ഒരുത്തൻ നിവിയുടെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് ഇവളുടെ കഴുത്തിൽ കിടക്കുന്ന മാല തൊട്ടോട്ടെ എന്ന് ചോദിച്ചു"

"ഇവിടെ നിന്നതിൽ ഏതാ അവൻ?"

"ചേട്ടനെ അടിക്കാനായി ഓങ്ങിയില്ലേ..."

"അവനോ?"

"അല്ലാ... അവന്റെ ഇടതു വശത്ത് ഒരു ബ്രൗൺ ഷർട്ട്‌ ഇട്ടവനാ... ഞങ്ങളുടെ സീനിയർ തന്നെയാ. ഇവള് മൂക്കിനിട്ടൊരു നല്ല ഇടി കൊടുത്തു. അടിക്കാനായി പോയപ്പോൾ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു. അപ്പൊ ഞാൻ പറഞ്ഞായിരുന്നു ഇവള് കരാട്ടെ ബ്ലാക്ക് ബെൽറ്റാണ് തൊടാൻ നിൽക്കണ്ടെന്ന്"

"ഹ്മ്മ്... നിങ്ങൾ ക്ലാസ്സിൽ പൊയ്ക്കോ"
രഞ്ജു നിവിയുടെ മുഖത്ത് നോക്കാതെ ഗൗരവത്തിൽ പറഞ്ഞു.

"രഞ്ജുവേട്ടാ..."

"നിന്നോട് പോകാനല്ലേ പറഞ്ഞെ..."

"വാ നിവി പോകാം..."
മരിയ രഞ്ജുവിനെയൊന്നു നോക്കിയിട്ട് നിവിയുടെ കൈപ്പിടിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.

"ഡി മറിയാമ്മേ നീ എന്ത് പണിയാ ഈ കാണിച്ചേ?"

"ഞാനെന്ത് കാണിച്ചെന്നാ നീ പറയുന്നെ?"

"ഓഹ്... രഞ്ജുവേട്ടനോട്‌ നീ എന്തിനാ സീനിയർ ചേട്ടൻ എന്റെ കയ്യിൽ കേറിപ്പിടിച്ച കാര്യമൊക്കെ പറഞ്ഞത്?"

"അതാണോ? ചേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞെന്നെ ഉള്ളു.  നീയെന്താ പറയാത്തത്?"

"ഞാനീ കാര്യം മറന്നു പോയെടി..."

"ആഹ് സാരല്ല. ഇനി അവനെ കാണുമ്പോൾ രഞ്ജുവേട്ടൻ കൊടുത്തോളും. ചേട്ടനും കരാട്ടെ ആണെന്ന് അറിയുമ്പോൾ അവന്മാർ പിന്നെ ശല്യപ്പെടുത്താൻ വരില്ല"

"മ്മ്..."

"നീയിനി അതോർത്ത് ടെൻഷനാകണ്ട. രഞ്ജുവേട്ടൻ അവന്മാരോട് പറഞ്ഞത് നീ ശ്രദ്ധിച്ചോ? നീ രഞ്ചുവേട്ടന്റെ പെണ്ണാണെന്ന്..."

മരിയ പറഞ്ഞത് കേട്ടപ്പോൾ നിവി രഞ്ജു പറഞ്ഞ ഡയലോഗ് ഓർത്തു. അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

"ഇനി വളഞ്ഞ വഴിയൊന്നും ആലോചിക്കണ്ടല്ലോ... ചേട്ടന്റെ വായിൽ നിന്നും തന്നെ നിന്നോടുള്ള ഇഷ്ടം അറിഞ്ഞല്ലോ..."

"എന്നാലും എന്നോട് നേരിട്ട് പറഞ്ഞില്ലാലോ..."

"ങേ! നീയല്ലേ പറഞ്ഞെ രഞ്ചുവേട്ടൻ പറയാതെ തന്നെ അറിയാമെന്ന്. പിന്നെന്താ ഇപ്പോഴൊരു പൂതി?"

"ഇന്ന് അവരോട് പറഞ്ഞത് കെട്ടപ്പോൾ എനിക്കിത്ര സന്തോഷം തോന്നുന്നുണ്ടെങ്കിൽ എന്നോട് നേരിട്ട് പറഞ്ഞാലോ... ഹോ..."

"ഇതിന്റെ ഡബിളായിരിക്കുമല്ലേ?"

"ആയിരിക്കാം. ഈ ഫീലൊന്നും ഒരൊറ്റ വാക്കിലെനിക്ക് പറയാൻ എനിക്കറിയില്ല എന്റെ മറിയാമ്മേ..."

"ആഹാ... ഇയാളുടെ പേര് മറിയാമ്മ തന്നെയാണോ?"
അത് കേട്ടുകൊണ്ട് വന്ന ക്ലാസ്സിലെ ഒരു പയ്യൻ ചോദിച്ചു.

"മറിയേടെ അമ്മേടെ ആട്ടിൻക്കുട്ടി
മണിയന്റെ അമ്മേടെ സോപ്പ്പ്പെട്ടി"

അവന്റെ കൂടെ ഉള്ളവൻ കൈക്കൊട്ടി പാടാൻ തുടങ്ങി. മരിയക്ക് ഇത് കണ്ട് കലി വന്നു.

"പറയെടോ... മറിയാമ്മേ..."

"എന്റെ പേര് മറിയാമ്മയെന്നല്ല..."

"എടോ താൻ കലിപ്പാവല്ലേ... പേര് പറയ്..."

"ആൻ മരിയ..."

"ആൻ മരിയ കലിപ്പിലാണ്... കൊള്ളാം..."

"ഏതാ ഈ കൊരങ്ങൻ?? ..."

"കൊരങ്ങനോ... ഹ ഹ ഹാ... ഇതെന്റെ കൂട്ടുകാരനാണ്. പേര്
അലൻ... ഞാൻ വിശാൽ... ഞങ്ങളൊന്നു നിങ്ങളെ പരിചയപ്പെടാൻ വന്നതാ. ഇനിയങ്ങോട്ട് മൂന്നു വർഷം നമ്മൾ ഒരുമിച്ചല്ലേ..."

"ഹ്മ്മ്..."
മരിയ ഒന്നമർത്തിക്കൊണ്ട് മൂളി.

"മരിയക്ക് ഞങ്ങളോട് ദേഷ്യമാണെന്ന് തോന്നുന്നു. ഇവൻ ഇങ്ങനെയാ... കാര്യമാക്കണ്ട. നിവിയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ? മിനിഞ്ഞാന്ന് തന്നെ തന്റെ പേര് വിഷ്ണു പ്രിയയോട് ചോദിച്ചിരുന്നു"
നിവി മറുപടിയൊരു പുഞ്ചിരിയിൽ ഒതുക്കി.

"വിഷ്ണു പ്രിയയുടെ കാര്യം പറഞ്ഞു കഴിഞ്ഞില്ല. ദേ വരുന്നു..."

വിഷ്ണുപ്രിയ വിശാലിനെ നോക്കിയൊന്നു ചിരിച്ചിട്ട് ബെഞ്ചിലിരുന്നു.

"ഞങ്ങള് പുറത്തൊന്നു പോയിട്ട് വരാം. അലനേ വാ..."

"ആൻ മരിയ കലിപ്പ് മോഡ് ഓഫ്‌ ആക്കുമ്പോൾ വരാട്ടോ... കേട്ടോടി മറിയാമ്മേ..."
എന്നും പറഞ്ഞ് കളിയാക്കി ചിരിച്ചുകൊണ്ട് അലൻ വിശാലിന്റെ ഒപ്പം ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.

"മിക്കവാറും ഈ ചെക്കന് എന്റെ വായിൽ നിന്നും നല്ലത് കിട്ടും. ഡി വിച്ചു... നിനക്കിവരെ മുൻപ് പരിചയമുണ്ടോ?"

"ആരെ?"

"ദേ ഇപ്പൊ ഇവിടെ നിന്ന രണ്ടെണ്ണം"

"ഓ... വിശാലാണോ? അവൻ എന്റെ കൂടെ ട്യൂഷൻ ക്ലാസ്സ്‌ ഉണ്ടായിരുന്നു"

"അപ്പൊ ആ കൊരങ്ങനോ?"

"കൊരങ്ങനോ? അതാര്?"

"വിശാലിന്റെ കൂടെയുള്ളത്..."

"അലൻ ചേട്ടനോ? നിറം ഇച്ചിരി കുറവായായത്കൊണ്ട് ഇങ്ങനെയൊന്നും വിളിക്കല്ലെടി... ആള് പാവമാ..."

"ചേട്ടനോ?"

"ആഹ്... ചേട്ടൻ തന്നെ. പത്താം ക്ലാസ്സ്‌ ഞങ്ങൾ ഒരുമിച്ചായിരുന്നു. നല്ല പഠിക്കുകയൊക്കെ ചെയ്യും. ചേട്ടന്റെ അപ്പച്ചന് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ആ വിഷമത്തിൽ രണ്ടുകൊല്ലം ഒരേ ക്ലാസ്സിൽ തന്നെ പഠിക്കേണ്ടി വന്നു. നേരെ പരീക്ഷയൊന്നും എഴുതിയില്ലായിരുന്നു. പിന്നെ,  ടീച്ചർസൊക്കെ ഇടപ്പെട്ടിട്ടാ പഴയത് പോലെയായത്. പത്തില് എന്നെക്കാളും മാർക്കുണ്ട്"

"ആണോ? മ്മ്..."

"നിവിയെ ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുവാ... ഇവിടെയൊന്നും അല്ലാലോ..."

"ആഹ്... ഇവള് വേറൊരു ലോകത്തിലേക്ക് പോയിക്കൊണ്ടിരിക്കയാ... നിവി മോളെ... യാത്ര മതിയാക്ക്... ബെൽ അടിക്കാറായി.

നിവി മരിയെ നോക്കി ഇളിച്ചുകാണിച്ചിട്ട് സീറ്റിൽ ഇരുന്നു. എന്നിട്ട് ബാഗിൽ നിന്നും ഒരു ബുക്കും പേനയും ഡെസ്കിൽ എടുത്തു വെച്ചു.  അപ്പോഴാണ് ബാക്ക് ബെഞ്ചിലിരിക്കുന്ന നാലു പെൺകുട്ടികൾ  അവരുടെ അടുത്തേക്ക് വന്നത്.

"ഇയാളുടെ പേരെന്താ?"
ഒരുവൾ നിവിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"നിവി... നിവി കാർത്തിക്..."

"ഹ്മ്മ്... നൈസ് നെയിം... ഇന്നലെ ഇയാളോട് സംസാരിക്കണമെന്ന് വിചാരിച്ചതാ. പക്ഷേ,  സ്ട്രൈക്ക് കാരണം പറ്റിയില്ല. മിനിഞ്ഞാന്ന് നല്ലോണം പൊക്കിയടിക്കുന്നത് കേട്ടല്ലോ... ആരോ തന്നോട് അങ്ങനെയൊക്കെ പറഞ്ഞത്? കാമുകനാണോ?"

"താൻ എന്തിനാ  ഇങ്ങനെ സംസാരിക്കുന്നെ?"
മരിയ ചോദിച്ചു.

"ഞാൻ നിവിയോടാ സംസാരിക്കുന്നെ... നിവിയുടെ കൂട്ടുകാരിയോടല്ല. നമുക്ക് പിന്നെ സംസാരിക്കാം. കേട്ടോ മറിയാമ്മേ..."
ഇത് കേട്ട് ബാക്കി മൂന്നു പെൺപ്പിള്ളേരും ചിരിച്ചു.

"പിന്നെ... ഇയാള് ജീൻസും ടോപ്പും മാത്രേ ഇടാറുള്ളോ? ഞങ്ങൾ പെൺപിള്ളേരെ പോലെ ചുരിദാറൊന്നും ഇടില്ലേ? അതോ ഇഷ്ടമല്ലേ?"

"ഇപ്പോഴത്തെ ആൺപിള്ളേർക്ക് ഇങ്ങനെ ഡ്രസ്സ്‌ ചെയ്യുന്നവരെയാടി ഇഷ്ടം. അതുകൊണ്ടായിരിക്കും"
വേറെ ഒരുവൾ പറഞ്ഞു.

"ഹെലോ... നിങ്ങൾക്ക് എന്താ കുഴപ്പം? ഒരാൾക്ക് അയാൾക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ്‌ ഇടാം... അത് ചോദ്യം ചെയ്യാൻ നിങ്ങളാരാ?"
മരിയ ദേഷ്യത്തോടെ അവരോട് പറഞ്ഞു. നിവി മറുപടി ഒന്നും കൊടുക്കാതെ മിണ്ടാതെ ഇരിക്കുകയാണ്.

"മറിയാമ്മയോട് ഞാൻ ആദ്യമേ പറഞ്ഞു നമുക്ക് പിന്നെ സംസാരിക്കാമെന്ന്. എടോ നിവി... താൻ അത്ര വലിയ ഗ്ലാമർ ഒന്നുമല്ലാട്ടോ... തന്നെ നോക്കി അതൊക്കെ പറഞ്ഞത് ഒരു കണ്ണുപ്പൊട്ടനായിരിക്കും. പിന്നെ..."
പറയാൻ തുടങ്ങിയത് മുഴുവനാക്കും മുന്നേ ബെൽ അടിച്ചു.

"ഞങ്ങൾ പിന്നെ വരാട്ടോ..."
എന്നും പറഞ്ഞ് ആ നാലു പേരും തിരിച്ചു ബാക്കിലേക്ക് പോയി.

"എടി നിവി... നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ? അവളുമാര് എന്തൊക്കെയാ പറഞ്ഞിട്ട് പോയേ? വല്ല കാര്യമുണ്ടോ ഇങ്ങനെയൊക്കെ പറയാൻ? അവളുമാർക്ക് വട്ടാണോ?"

"ഞാൻ പറഞ്ഞില്ലേ... ആ ബാക്കിലിരിക്കുന്ന പെൺപിള്ളേര് ശെരിയല്ലെന്ന്. നിസാരം ബെഞ്ച് മാറാൻ വേണ്ടി എന്തൊക്കെയാ അന്ന് പറഞ്ഞത്... എന്റമ്മോ..."

"നിവി... ഞാൻ ചോദിച്ചത് കേട്ടില്ലേ... നീയെന്താ ഒന്നും മിണ്ടാത്തതെന്ന്?"

"എന്റെ മരിയേ... ഇങ്ങനെ നമ്മുടെ മുന്നിൽ വന്നു കുരക്കുന്ന പട്ടികളോട് ഒന്നും പറയാൻ പോകരുത്. കുരച്ചു കുരച്ചു വായ വേദനിക്കുമ്പോൾ അവര് സ്വയം നിർത്തിക്കോളും. അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളതാ... സോ,  വിട്ടേക്ക്...  നീ വെറുതെ അവരോട് ചൂടാവാൻ നിൽക്കണ്ട"

"ഹാ... കുരക്കും പട്ടി കടിക്കില്ല. പക്ഷേ,  കുര കേൾക്കാതെ ഇരിക്കാൻ ചെവി പൊത്തി പിടിക്കേണ്ടി വരും"

"നമുക്ക് ക്ഷമ വേണം. ഇങ്ങനെ വന്ന് പറയുമ്പോൾ ക്ഷമ വിട്ട് എടുത്തു ചാടി ഒന്നും പറയാൻ പോകരുത്. അവസാനം വലിയ പ്രശ്നമാകും"

"ഹ്മ്മ്... ഞാൻ ഏതോ സിനിമയിൽ കേട്ടിട്ടുണ്ട്... ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന്. എന്നാലും ഇവറ്റകള് എന്തിനാണാവോ നിന്നോട് ഇങ്ങനെയൊക്കെ വന്ന് പറഞ്ഞത്"

"അതെനിക്കറിയില്ല... നിനക്കറിയോ വിച്ചൂ..."

"എനിക്കുമറിയില്ല. ദേ അശ്വതി വരുന്നുണ്ട്. അവളോട് ചോദിക്കാം"

അശ്വതി വന്ന് അവർക്കൊപ്പം ഇരുന്നു. മരിയയും വിഷ്ണുപ്രിയയും കൂടി അവളോട് കാര്യം പറഞ്ഞു.

"ആഹാ... അങ്ങനെയൊക്കെ പറഞ്ഞോ? ഇന്നലെ സ്ട്രൈക്ക് വിളിച്ചപ്പോൾ നിങ്ങള് നേരത്തെ പോയില്ലേ... നിങ്ങൾ പോയി കഴിഞ്ഞിട്ട് അവരോട് സീനിയർ ചേട്ടന്മാർ നിവിയെ കുറിച്ച് ചോദിക്കുന്നത് കേട്ടു. പേരെന്താ... വീട് എവിടെയാ... നമ്പർ ഒപ്പിച്ചു തരുമോ എന്നൊക്കെ... ചിലപ്പോൾ അതവർക്ക് ഇഷ്ടമായി കാണില്ല"

"ഓഹോ... എന്നാലും എന്താ സാധങ്ങള്... അല്ലേ നിവി?"

നിവി മരിയ നോക്കി പുഞ്ചിരിച്ചു. പിന്നെ ഇന്റർവെൽ സമയത്ത് അവർ സംസാരിക്കാൻ വന്നെങ്കിലും മരിയ സമ്മതിച്ചില്ല.
വൈകുന്നേരം ബസ്സിലിരിക്കുമ്പോഴും രഞ്ജു പറഞ്ഞത് തന്നെ നിവി ഓർത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ ഉടനെ നിവി അവളുടെ ഷെൽഫ് തുറന്ന് സർട്ടിഫിക്കറ്റ്സെല്ലാം ഇരിക്കുന്ന ഫയലിൽ നിന്നും ഒരു ഫോട്ടോ കയ്യിലെടുത്തു. അവൾ പ്ലസ് ടു വിൽ ആയിരിക്കുമ്പോൾ രഞ്ജുവിന്റെയൊപ്പം നിന്ന് എടുത്ത ഫോട്ടോയായിരുന്നു അത്.

'താനും രഞ്ചുവേട്ടനെ പ്രണയിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ നിമിഷം...'

ആദ്യമായി ഈ ഫോട്ടോ നോക്കി കിടന്നത് നിവി ഓർത്തു. പെട്ടന്ന് അവളുടെ കണ്ണുകൾ അവിടെ തൂക്കി ഇട്ടിരിക്കുന്ന കലണ്ടറിലേക്ക് പോയി.

'ങേ! മറ്റന്നാൾ രഞ്ജുവേട്ടന്റെ ബർത്ത് ഡേ അല്ലേ... ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലാലോ...'

രഞ്ജുവിന്റെ ബർത്ത് ഡേക്ക് വലിയ ആഘോഷങ്ങളൊന്നും ഇല്ലാ. എല്ലാ ബർത്ത് ഡേക്കും മുടങ്ങാതെ കേക്ക് കട്ട്‌ ചെയ്യും. രണ്ടു കുടുംബങ്ങൾ മാത്രമുള്ള ചെറിയൊരു ആഘോഷം. രാജീവിന്റെയും കീർത്തിയുടെയും... രാജീവിന്റെ ചേട്ടൻ ഭാര്യയും കുഞ്ഞുമായി ഗൾഫിലാണ്.

'എന്ത് ഗിഫ്റ്റ് കൊടുക്കും? പഴയത് പോലെ കാർഡൊന്നും വേണ്ടാ... വേറെ എന്താ?! മരിയയെ വിളിച്ചു ചോദിക്കാം'

മരിയയെ വിളിക്കാൻ നിവി  ഫോൺ കയ്യിലെടുത്തതും മരിയയുടെ കാൾ ഇങ്ങോട്ട് വന്നു.
(തുടരും)
ഇന്നലെ നല്ല തിരക്കായത് കൊണ്ടാട്ടോ ഞാൻ റിപ്ലൈ തരാത്തത്😐. ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ റിപ്ലൈ ചെയ്യാമേ☺️👍. വെഡിങ് ആനിവേഴ്സറിക്ക് വിഷ് ചെയ്ത എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി😍😊😘❤️😇
ഇന്നലെ ചെറിയൊരു സദ്യ ആയിരുന്നു. ചേട്ടൻ ഇന്ന് ചിക്കൻ മേടിച്ചു. അതിന്റെ തിരക്കും പിന്നെ വൈകുന്നേരത്തെ സ്നാക്സ് ഉണ്ടാക്കലുമായി കുറച്ചു തിരക്കായി പോയി. അതാട്ടോ ഇത്ര ഷോർട്ട് ആയി പോയത്... നാളെ രാവിലെയും രാത്രിയുമായി രണ്ടു പാർട്ടുകൾ തരാട്ടോ🤗.
    സ്നേഹത്തോടെ ഗ്രീഷ്മ❣️

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top