എൻ ജീവൻ❤️[The Conclusion] ഭാഗം- 16

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 16

"രെച്ചുമ്മേ..."

"മ്മ്... പറയ്..."

"അതേ... നാളെ കോളേജില് ഓണം സെലിബ്രേഷനാ..."

"ആഹാ... അപ്പൊ നാളെ അടിച്ചു പൊളിക്കാലോ..."

"മ്മ്... പക്ഷേ..."

"എന്ത് പക്ഷേ?"

"അമ്മാ...."

"ദേ വരുന്നു... രെച്ചുമ്മയുടെ മോൻ..."

"എക്സാം എങ്ങനെയുണ്ടായിരുന്നു നിക്കു?"

"ഇതും സൂപ്പറായിരുന്നു അമ്മാ. പിന്നെ,  നാളെ ഞങ്ങളുടെ സ്കൂളിൽ ഓണം സെലിബ്രേഷനാ. ക്ലാസ്സിൽ അത്തപ്പൂക്കളമിടാനുള്ള പൂവൊക്കെ ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞപ്പോൾ  ടീച്ചർ സമ്മതിച്ചു"

"ങേ?! നിന്റെ ടീച്ചർ കൊള്ളാലോ നിക്കു... ആർക്കും പൈസ കൊടുക്കണ്ടല്ലോ..."

"ഹോ... എന്റെ ചേച്ചി... പൈസയൊക്കെ കളക്റ്റ് ചെയ്ത് ഞങ്ങൾ എപ്പോഴേ ടീച്ചറിന്റെ കയ്യിൽ കൊടുത്തു. ഇന്ന് എക്സാം കഴിഞ്ഞിട്ട് എല്ലാവരെയും ക്ലാസ്സിൽ വരാൻ പറഞ്ഞു. അപ്പോഴാ ഞാൻ ഏറ്റത്. ടീച്ചർ എന്റെ കയ്യിൽ പൈസ തരികയും ചെയ്തു"

"ഓഹോ... അങ്ങനെയാണോ... എത്ര രൂപ ഉണ്ടെടാ"

"അത്‌ ചേച്ചി അറിയുന്നത് എന്തിനാ? ഞാൻ അച്ഛാച്ചന്റെ കയ്യിൽ പൈസ കൊടുത്തിട്ടാ വന്നേ. രാത്രി വരുമ്പോൾ രവി അപ്പൂപ്പൻ കൊണ്ടുവരാമെന്ന് പറഞ്ഞു. കുറച്ചു താമര കൂടി എക്സ്ട്രാ വേണമെന്ന് പറഞ്ഞു. അത്‌ അച്ഛാച്ചൻ പൈസ കൊടുക്കാമെന്ന് പറഞ്ഞു"

"ഓഹ്... അത്തപ്പൂക്കളം മാത്രേ ഉള്ളോടാ?"

"ഏയ്... സദ്യയുമുണ്ട്"

"നിങ്ങൾക്കില്ലേ നിവി?"

"പിന്നേ... പാലടയാ ഞങ്ങൾ പറഞ്ഞേക്കുന്നെ..."

"മ്മ്... മോൻ പോയി യൂണിഫോം മാറ്റി മേല് കഴുകിയിട്ട് വാ... അമ്മ ചായ എടുക്കാം"

"ഓക്കേ അമ്മാ..."
നിക്കു ഉടനെ അകത്തേക്ക് കേറിപ്പോയി.

"നിവി... നിനക്കൊന്നും വേണ്ടേ? കോളേജിൽ നിന്ന് വന്നിട്ട് ഡ്രസ്സ്‌ പോലും മാറ്റിയില്ലല്ലോ..."

"അത്‌ അമ്മേ..."

"ആഹ്... നീയെന്തോ പറയാൻ വന്നതല്ലേ... പറയ്"

"അത്‌... ക്ലാസ്സിലെ ചിലര് നാളെ സാരി ഉടുക്കാമെന്ന് പറഞ്ഞു. അപ്പൊ ഞാനും കൂടി..."

"മ്മ്... റൂട്ട് എങ്ങോട്ടാ പോകുന്നതെന്ന് മനസ്സിലായി. ഇതൊക്കെ തലേ ദിവസമാണോ പറയുന്നേ?"

"അപ്പൊ അമ്മക്ക് സമ്മതമാണോ?"

"നീ സാരിയുടുത്ത് കോളേജിൽ പോകാറായില്ല. ഇനിയും രണ്ടു വർഷം കിടക്കുന്നല്ലോ... തേർഡ് ഇയർ ആകട്ടെ. അപ്പോൾ നിനക്ക് ഞാൻ നല്ല അടിപൊളി വെറൈറ്റി സാരി തന്നെ എടുത്തു തരും. കഴിഞ്ഞ പിറന്നാളിന് അച്ഛൻ എടുത്ത് തന്ന ആ വൈറ്റ് കളർ ചുരിദാർ ഇട്ടാൽ മതി. അത്‌ വേറെ ഒരിടത്തും ഇട്ടില്ലല്ലോ..." 

"ഓഹ്..."
അപ്പോഴേക്കും സീത അവിടേക്ക് വന്നു.

"എന്താണ് അമ്മയും മോളും കൂടി? ഏഹ്?"

"അമ്മാമ്മേ... രെച്ചുമ്മ പറയുന്നത് കേട്ടോ..."

"എന്താ നിവി മോളെ?"

"നാളെ കോളജില് ഓണം സെലിബ്രേഷനാ അമ്മാമ്മേ... സാരി ഉടുത്തുകൊണ്ട് പൊയ്ക്കോട്ടെ എന്ന് ചോദിച്ചതിന് അമ്മ പറയുവാ... തേർഡ് ഇയർ ആകട്ടെ... അപ്പൊ നോക്കാമെന്ന്..."

"ആഹാ... ബെസ്റ്റ് ആളോടാ നീ പോയി പറയുന്നെ... നിന്റെ അമ്മായിയുടെ കല്യാണത്തിന് പോലും സാരി ഉടുക്കാൻ സമ്മതിക്കാത്ത ആളാ നിന്റെ അമ്മാമ്മ..."

"ആണോ അമ്മാമ്മേ?"

"അത്‌ മോളെ... ഞാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. ഇവളെ അല്ലാതെ കാണുമ്പോൾ തന്നെ ആളുകൾ ചോദിക്കുമായിരുന്നു കല്യാണപ്രായമായില്ലേ... എന്നാ കല്യാണം നോക്കുന്നെ... എന്നൊക്കെ... അപ്പൊ  സാരിയും കൂടി ഉടുത്താൽ പിന്നെ പറയണോ..."

"എന്റെ രെച്ചുമ്മ ഒരു ബ്യൂട്ടി ക്വീൻ അല്ലേ... ഇപ്പോഴും അതെ..."

" ഇവള് തേർഡ് ഇയർ പഠിക്കുന്ന സമയത്ത് ഓണം സെലിബ്രേഷനൊന്നും ഉണ്ടായില്ല. അതിന് മുന്നേ ഞങ്ങൾ ഇവിടെയെത്തി.  അന്ന് പ്രളയമെന്തോ  ആയിരുന്നു. അല്ലേ രെച്ചു?"

"മ്മ്..."

"അപ്പോൾ രെച്ചുമ്മ എന്നാ പിന്നെ സാരി ഉടുത്തത്?"

"അത്‌... എന്റെയൊരു പിറന്നാളിന്..."

"കാർത്തി നിന്നെ പെണ്ണ് കാണാൻ വന്ന ദിവസമെന്ന് പറയ് രെച്ചു..."
സീത പറഞ്ഞത് കേട്ടപ്പോൾ രശ്മിയുടെ മുഖത്ത് നാണം വരുന്നത് നിവി ശ്രദ്ധിച്ചു.

"ഇവര് തമ്മിൽ സ്നേഹിച്ചു കല്യാണം കഴിച്ചതല്ലേ അമ്മാമ്മേ? പിന്നെ എന്താ പെണ്ണുകാണലൊക്കെ?"

"അതിവൾക്കൊരു സർപ്രൈസ് ആയിരുന്നു മോളെ... അന്ന് തന്നെ ഇവരുടെ എൻഗേജ്മെന്റും നടത്തി"

"ആണോ രെച്ചുമ്മേ?"

"നിനക്ക് ചായ വേണമെങ്കിൽ വന്നേ... ഞാൻ അടുക്കളയിൽ പോണു..."

"ദേ അമ്മാമ്മേ നോക്കിയേ... രെച്ചുമ്മക്ക്‌ നാണം വന്നു... ഇവരുടെ ലവ് സ്റ്റോറി അമ്മാമ്മക്ക്‌ അറിയോ?"

"എനിക്കറിയില്ല. ഇവര് തമ്മിൽ ഇഷ്ടമാണെന്ന് കാർത്തിയുടെ സംസാരത്തിൽ നിന്നാ രവിയേട്ടൻ മനസ്സിലാക്കിയേ... കാർത്തിയോട് ചോദിച്ചപ്പോൾ അവൻ സമ്മതിച്ചു. അങ്ങനെയാ എൻഗേജ്മെന്റ് പ്ലാൻ ചെയ്തേ. അല്ലെങ്കിലും രെച്ചുവിനെ കാർത്തിക്ക്‌ കൊടുക്കാൻ തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹവും..."

"അത്‌ ഏതായാലും നന്നായി. എനിക്ക് അടിപൊളി അച്ഛനേയും അമ്മയേയും കിട്ടിയില്ലേ... എന്നാലും ഇവരുടെ ലവ് സ്റ്റോറി എങ്ങനെ അറിയും? രെച്ചുമ്മയോട് ചോദിച്ചാൽ പറയില്ലെന്ന് ഉറപ്പാ... പിന്നെ,  അച്ഛനോട്‌ ഈ കാര്യം ചോദിക്കാനൊരു ചമ്മല്..."

"കീർത്തിക്ക് അറിയാം എന്ന് തോന്നുന്നു. അവളാണല്ലോ അവരുടെ കൂടെ നടന്നത്"

'മ്മ്... അപ്പോൾ തിരുവോണത്തിന് ഇവിടെ വരുമ്പോൾ അമ്മായിയെ കൊണ്ട് പറയിപ്പിക്കണം'
നിവി മനസ്സിൽ പറഞ്ഞു.

"എന്താ മോളെ ആലോചിക്കുന്നേ?"

"ഏയ്... ഒന്നുല്ലാ..."

"ആഹ് പിന്നെ... നിന്റെ അനു ആന്റിക്കും അറിയാമെന്ന് തോന്നുന്നു. തോന്നന്നലല്ല...  അറിയാം അവൾക്ക്. അവളോട് പറയാത്ത ഒരു സീക്രെട്ടും നിന്റെ രെച്ചുമ്മക്ക്‌ ഇല്ലാ. രണ്ടുപേരും നല്ല കൂട്ടാ..."

"അതെനിക്കറിയാലോ അമ്മാമ്മേ... അനു ആന്റി സൂപ്പറല്ലേ.. ആന്റിയെ പോലെ എനിക്കും ഒരു കൂട്ടുകാരിയുണ്ട്. മറിയാമ്മ. അല്ല ആൻ മരിയ"

"ആണോ? മ്മ്... സമയം പോകുന്നു... വന്ന് ചായ കുടിക്ക്. വാ... രേവു മോൾക്ക് വേണ്ടി ഉള്ളിവട ഉണ്ടാക്കുന്നുണ്ട്"

"എങ്കിൽ ദാ വരണൂ... പിന്നെ,  അനു ആന്റിയെ കുറേ നാളായി വിളിച്ചിട്ട്... കോളേജിൽ കേറിയതിൽ പിന്നെ വിളിക്കാൻ മറന്നു പോയി"

"ശെരി മോളേ..."

നിവി അവളുടെ റൂമിലേക്ക് പോയി ബാഗിൽ നിന്നും മൊബൈൽ എടുത്തു നോക്കിയപ്പോൾ മരിയയുടെ ഒരു മിസ്സ്ഡ് കാൾ കണ്ടു. അവൾ ഉടനെ അങ്ങോട്ട്‌ വിളിച്ചു.

"ഹലോ മറിയാമ്മേ..."

"എന്തായി? രശ്മി ആന്റി സമ്മതിച്ചോ?"

"ഇല്ലാടി... എന്നോട് ബർത്ത് ഡേക്ക്‌ ഇട്ട ചുരിദാർ ഇടാൻ പറഞ്ഞു"

"ആ വൈറ്റ് ചുരിദാർ അല്ലേ? ആഹ്... അത്‌ നല്ലതാ. നാളെ അപ്പൊ ഞാനും വൈറ്റ് ഇടാം. എനിക്ക് തോന്നിയിരുന്നു ആന്റി സമ്മതിക്കില്ലാന്ന്"

"മ്മ്... ശെരിയെടി. ഞാൻ വെക്കുവാ..."

"ഓക്കേ ഡിയർ"

നിവി കാൾ കട്ട്‌ ചെയ്ത് അനുവിനെ വിളിച്ചു. കുറേ നേരം ബെൽ കേട്ടിട്ടും എടുക്കാതെയായ പ്പോൾ അവൾ കട്ട്‌ ചെയ്യാനായി പോയി. അപ്പോഴാണ് അനു കാൾ അറ്റൻഡ് ചെയ്തത്.

"ഹലോ നിവി മോളേ..."

"ഇതെവിടെയായിരുന്നു? ഞാൻ ഇപ്പൊ കാൾ ചെയ്യാൻ പോയതാ..."

"ഇവിടെ രണ്ടു കുരുത്തം കെട്ട പിള്ളേരുണ്ടെന്ന് മോൾക്ക്‌ അറിയാലോ... രണ്ടുപേരുടെയും പുറകെ ഓടി ഓടി എനിക്ക് വയ്യാ... ഒരാളെ പിടിച്ചിരുത്തുമ്പോൾ അടുത്തത് ഓടും. ഇച്ചായന്റെ അമ്മച്ചി ഉള്ളത്കൊണ്ട് കൊള്ളാം"

"ആണോ? കൊള്ളാം. ഇപ്പോൾ ദിയയും ധ്യാനും എന്ത് ചെയ്യുവാ?"

"ഇപ്പൊ രണ്ടെണ്ണത്തിനെയും പിടിച്ച് ടിവിക്ക്‌ മുൻപിൽ ഇരുത്തിയേക്കുവാ. അങ്ങനെയെങ്കിലും കുറച്ചു നേരം അടങ്ങി ഇരിക്കുവല്ലോ. ഇരട്ടകൾ ആണേലും പരട്ട സ്വഭാവമാ നിവി മോളെ... ഇച്ചായൻ പറയാ എന്റെ സ്വഭാവമാ എന്ന്. മമ്മി പറഞ്ഞു ഞാൻ ഇത്ര വികൃതിയൊന്നും ഇല്ലായിരുന്നുവെന്ന്"

"ആനിയമ്മക്ക്‌ സുഖാണോ ആന്റി?"

"ഹാ സുഖമാണ്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം പോയി നിന്നിരുന്നു. മമ്മിയുടെ അടുത്ത്  പിള്ളേരെ ഏൽപ്പിച്ചിട്ട് ഞാൻ അടുക്കളയിൽ കുക്കിംഗ്‌ ചെയ്യാൻ കേറി. മമ്മിയും ഡാഡിയും അവരുടെ ഒപ്പം ഓടി വയ്യാതെ ആയി. അവസാനം ഞാൻ വന്ന് രണ്ടിനെയും വിരട്ടി ഇനി കഴിക്കാൻ ഐസ് ക്രീം തരത്തില്ലെന്ന്..."

"എന്നിട്ട്?"

"എന്നിട്ടെന്താ ഐസ് ക്രീം കഴിച്ചിട്ട് വീണ്ടും തുടങ്ങി പുറത്തേക്ക് ഓടി കളിക്കാൻ. കണ്ണു തെറ്റിയാൽ റോഡിൽ പോയിക്കളയും. അതാ പേടി. ഓണം ഇങ്ങ് എത്തിയല്ലോ. കോളേജില് ഓണം സെലിബ്രേഷനൊക്കെ കഴിഞ്ഞോ? "

"ഇല്ല ആന്റി... നാളെയാ..."

"ആഹാ... നാളെയെന്താ സാരിയാണോ?"

"ഏയ്... രെച്ചുമ്മ വേണ്ടെന്ന് പറഞ്ഞു"

"മ്മ്... തോന്നി. ഇനിയും ഉണ്ടല്ലോ... ഫൈനൽ ഇയർ ആകട്ടെ... അപ്പൊ  നിങ്ങൾ ആണല്ലോ അവിടെത്തെ സീനിയർസ്... അന്ന് സാരിയൊക്കെ ഉടുത്തുകൊണ്ടു പോയി നമുക്ക് അടിച്ചുപൊളിക്കാം"

"മ്മ്..."

"രെച്ചു എവിടെയാ മോളെ?"

"ഞാൻ അമ്മക്ക് കൊടുക്കാം"

നിവി താഴെ പോയി ഫോൺ രെച്ചുവിന് കൊടുത്തു.
.......
പിറ്റേന്ന് നിവിയും മരിയയും ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും പൂക്കളം തയാറാക്കുന്ന തിരക്കിലായിരുന്നു. നിവിയെ കണ്ടതും നിവിൻ അവളുടെ അടുത്തേക്ക് വേഗം വന്നു.

"ഹായ് നിവി... ഇത് നാൻ സൊല്ലിയേ ആകണോം... നീ അവളോ അഴക്. ഞാനൊരു സാരിയാണ് പ്രതീക്ഷിച്ചത്. പക്ഷേ, ഈ ഡ്രെസ്സിൽ നിവിയെ കാണാൻ ഒരു ഏയ്ഞ്ചൽ ലുക്ക്‌ ഉണ്ട്. അയാം ലവ് വിത്ത്‌ യൂ... "

അവൻ പറഞ്ഞത് കേട്ട് നിവിയും മരിയയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

"ഡാ നിവിനേ... നീ ആള് കൊള്ളാലോ... ഈ ഡയലോഗ് കൊണ്ടൊന്നും നിവി നിന്നോട് ഐ ലവ് യൂ പറയാൻ പോണില്ല"
മരിയ പറഞ്ഞു.

"അത് താനല്ല നിവിയാ പറയേണ്ടത്. തന്നെ ഒരുപാട് ഇഷ്ടമാ. അയാം സീരിയസ്... താൻ പതുക്കെ ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. വേണമെങ്കിൽ ഈ മൂന്നു വർഷവും എടുത്തോ... ഇവിടുന്ന് പോകും മുൻപ് പറഞ്ഞാൽ മതി. പ്ലീസ്... നോ എന്ന് മാത്രം പറയരുത്"

നിവി ഒന്നും മിണ്ടാതെ അവനെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി...

"ബ്രദർ... എനക്ക് ആൾറെഡി ആളിറുക്ക്‌. ഇനി ഇല്ലെങ്കിലും എന്റെ റിപ്ലൈ നോ എന്ന് തന്നെയാണ്"

"അതെന്താ അങ്ങനെ?"

"അത്‌ അങ്ങനെയാ... നിവിൻ ചെല്ല്"

നിവിൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.

"നിവി... അങ്ങോട്ട്‌ നോക്കിയേ... വർഷ നിന്ന് പല്ലിറുമ്മുന്നു. ആ ശബ്ദം ഇങ്ങ് വരാം കേൾക്കാം"
മരിയ നിവിയുടെ ചെവിയിൽ പറഞ്ഞു.

വർഷ ഉടനെ കയ്യിലിരുന്ന പൂവെല്ലാം ഡെസ്കിന്റെ പുറത്ത് വെച്ചിട്ട് അവരുടെ അടുത്തേക്ക് വന്നു.

"നിവി... നിന്നോടെന്താ നിവിൻ പറഞ്ഞേ?"

"അത്‌ എന്താന്ന് നിനക്ക് അവനോട് ചോദിച്ചൂടെ? നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ?"
മരിയ ഒരു പുച്ഛത്തോടെ പറഞ്ഞു.

"അവൻ നിന്നോട് ഇഷ്ടമാണെന്നാണ് പറഞ്ഞതെങ്കിൽ നീയും അത്‌ യെസ് മൂളിയാൽ പിന്നെ വർഷ ആരാന്ന് നീ അറിയും"

"ഞാൻ എന്താണ് പറഞ്ഞതെന്ന് നിവിനോട് തനിക്ക് നേരിട്ട് ചോദിക്കാം. നല്ലൊരു ദിവസമായിട്ട് വെറുതെ എന്റെയടുത്ത് പ്രശ്ന മുണ്ടാക്കാൻ വരരുത്"

നിവിയുടെ മുഖം മാറുന്നത് കണ്ട് വർഷ ഒന്നും മിണ്ടാതെ പുറത്തേക്ക് നിവിനെ അന്വേഷിച്ചു പോയി.

"നിവി... പൂക്കളമിടാൻ വരുന്നില്ലേ?"
അശ്വതി ചോദിച്ചു.

"നിങ്ങൾ വരച്ചു കഴിയുമ്പോൾ വരാം. മരിയേ... നീ വാ... രഞ്ജുവേട്ടൻ വന്നോയെന്ന് നോക്കാം"

"മ്മ്... ശെരി. മെൽവിൻ ചേട്ടൻ ഇന്ന് ഏത് ഡ്രസ്സ്‌ ആണോ എന്തോ..."

അവർ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയതും വാതിൽപ്പടിയുടെ അടുത്ത് വെച്ച് മരിയയും അലനും തമ്മിൽ കൂട്ടിമുട്ടി.

മരിയ: ഉഫ്... തനിക്ക് നോക്കി നടന്നൂടെ?

അലൻ: ഹെന്റെ കർത്താവേ... ആരാണിത്? പൊറിഞ്ചു മറിയം ജോസിലെ മറിയയോ? നൈല  ഉഷയുടെ അത്ര ഇല്ലെങ്കിലും ഇന്ന് മറിയാമ്മയെ ഒരു പ്രത്യേക മൊഞ്ചുണ്ട് കേട്ടോ... എന്നാലും നമ്മൾ രണ്ടുപേരും സെയിം പിച്ചാണല്ലോ..."

മരിയ: പെൺപ്പിള്ളേർക്ക് മൊഞ്ചുണ്ടോ എന്ന് നോക്കി നടക്കാതെ ആദ്യം നേരെ നോക്കി നടക്ക്. വാ നിവി... നമുക്ക് പോകാം... സെയിം പിച്ചാണ് പോലും...
മരിയ നിവിയുടെ കയ്യിൽ പിടിച്ചു.

വിശാൽ: ഇന്നെന്താ രണ്ടുപേരും വൈറ്റ് ചുരിദാർ ഇട്ടേ? പറഞ്ഞുവെച്ചതാണോ ഇന്നലെ?"

മരിയ: വിഷ്ണുപ്രിയ ബ്ലൂ  കളർ  പട്ടുപ്പാവാടയാണല്ലോ വിശാലും ബ്ലൂ കളർ ഡ്രസ്സ്. അപ്പോൾ നിങ്ങളും പറഞ്ഞു വെച്ച് ഇട്ടതാണോ?"

"വിശാൽ: അത്‌...
അവനൊരു ഇളിച്ച ചിരി പാസ്സാക്കി.

അലൻ: നീ മാറി നിന്നേടാ... ഇവർ പോകട്ടെ... മറിയാമ്മ കലിപ്പിലാ..."

അവർ പോകുന്നതും നോക്കി അലൻ നിന്ന് ചിരിച്ചു.

"നിനക്കെന്താടാ എപ്പോ കണ്ടാലും മരിയയുടെ അടുത്ത് ചൊറിയലാണല്ലോ?"

"അതോ... ഭാവിയില് കുറച്ചു ചൊറിഞ്ഞാൽ മതിയല്ലോ എന്ന് വിചാരിച്ചിട്ടാ..."

"എടാ നീ..."

"അതേടാ... എനിക്ക് അവളെയങ്ങ് പെരുത്തിഷ്ടായി. എന്റെ അമ്മച്ചിക്ക് പറ്റിയ കൂട്ടായിരിക്കും ഇവൾ..."

"ആഹാ... എങ്കിൽ നീ ആദ്യം ഈ ചൊറിയാൻ പോകുന്ന പരിപാടി അങ്ങ് നിർത്ത്"

"ഞാൻ ചൊറിഞ്ഞാൽ അവള് തിരിച്ചു മാന്തുമെന്നല്ലേ പറഞ്ഞെ. എത്രത്തോളം മാന്തുമെന്ന് നോക്കടാ. നീ വാ... പൂക്കളം എന്തായി എന്ന് നോക്കാം"

അലനും വിശാലും ക്ലാസ്സിനകത്ത് കയറി.
...❤️...
രഞ്ജുവിന്റെ ക്ലാസ്സിൽ പോകും മുന്നേ കിരണും മെൽവിനും കൂടി സെൽഫി എടുക്കുന്നത് കണ്ടു.

കിരൺ: സിസ് ഇന്ന് ഈ ഡ്രസ്സിൽ പൊളിച്ചല്ലോ... നല്ല രസമുണ്ട്. ഓണക്കോടിയാണോ?

നിവി: ഏയ് അല്ലാ... ബ്രോയും ഇന്ന് കാണാൻ നല്ല രസമുണ്ട്. ഈ റെഡ് കളർ ഷർട്ടും മുണ്ടും നന്നായി ചേരുന്നുണ്ട്"

കിരൺ: ആണോ? താങ്ക് യൂ

മരിയ: മെൽവിൻ ചേട്ടനും ഇന്ന് പൊളിയാട്ടോ...

മെൽവിൻ: താങ്ക് യൂ മരിയേ...

കിരൺ: ബാ... നമുക്കൊരു സെൽഫി എടുക്കാം.

കിരൺ അവരെ കൂടി നിർത്തിക്കൊണ്ട് ഒരു സെൽഫി എടുത്തു. രഞ്ജു അപ്പോൾ അവിടേക്ക് വരികയായിരുന്നു.

"അപ്പൊ ഓക്കേ ബ്രോ... ഹാപ്പി ഓണം"
എന്ന് പറഞ്ഞുകൊണ്ട് നിവി വേഗം രഞ്ജുവിന്റെ അടുത്ത് ചെന്നു. മരിയ അവരുടെ അടുത്ത് സംസാരിച്ചുകൊണ്ട് നിന്നു.

"നിനക്ക് എവിടെ ചെന്നാലും സെൽഫി എടുക്കലാണല്ലോ നിവി..."

"അതിന് ഞാൻ എടുത്തില്ലല്ലോ... ബ്രോ പറഞ്ഞപ്പോൾ കൂടെ നിന്നെന്ന് മാത്രം. ഞാൻ വിചാരിച്ചു ഇന്ന് രഞ്ചുവേട്ടൻ മുണ്ടായിരിക്കുമെന്ന്"

"നീ സാരി ഉടുക്കുന്ന അന്ന് ഞാൻ മുണ്ടെടുക്കാം. എന്തേ?"

"ഓഹ്... രെച്ചുമ്മ തേർഡ് ഇയർ ആകുമ്പോഴെ സാരി ഉടുത്തു കൊണ്ടുവരാൻ സമ്മതിക്കു..."

"എന്ന് മാമി പറഞ്ഞോ?"

"ആഹ്... പറഞ്ഞു"

"ഡ്രസ്സ്‌ ഏതായാൽ എന്താ... നിന്റെ മുഖത്തെ ഈ ചിരി മാത്രം മതി നിന്നെ സുന്ദരിയാക്കാൻ..."
രഞ്ജു പറഞ്ഞത് കേട്ട് നിവി നാണത്തോടെ മുഖം തിരിച്ചു നിന്നു.

"ഇവിടെ നിന്നുകൊണ്ട് ഇങ്ങനെ കവിള് ചുവപ്പിക്കല്ലേ പെണ്ണേ... ക്ലാസ്സിലേക്ക് പോ. അല്ലെങ്കിൽ ചിലപ്പോൾ..."

"ചിലപ്പോൾ? ഓഹ്... പറയുന്നത് കേട്ടാൽ തോന്നും ആളിപ്പോൾ എന്നെ ഉമ്മ വെക്കുമെന്ന്... ഒന്നു പോയേ രഞ്ജുവേട്ടാ..."

രഞ്ജുവിനെയൊന്നു  കളിയാക്കി പറഞ്ഞുക്കൊണ്ട് നിവി മരിയയുമായി തിരിച്ചു ക്ലാസ്സിലേക്ക് പോയി.

"നിവിയേ... മെൽവിൻ ചേട്ടൻ എന്തൊരു വായ് നോക്കിയാ... ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ താഴോട്ട് നോക്കി അത്‌ കൊള്ളാം ഇത് കൊള്ളാം എന്നൊക്കെ കിരൺ ചേട്ടനോട്  പറഞ്ഞു. കുറച്ചു പെൺപിള്ളേര് സാരി ഉടുത്തുകൊണ്ട് വരുന്നുണ്ടായിരുന്നു. സീനിയർസ് എന്നാ തോന്നുന്നെ"

"ആണോ? മ്മ്..."

"നിവി... ബാക്കിയിരിക്കുന്ന മഞ്ഞ ജമന്തി കുറച്ചു ചെറുതായി അരിയോ? ഇത് തികയത്തില്ല. പിന്നെ, അതിന്റെ അകത്ത് വൈറ്റ് കളർ ജമന്തി കൂടിയുണ്ട്. അത്‌ സെപ്പറേറ്റ് മാറ്റി വെച്ചേക്ക്. ഇവിടെ ഓരോന്നിന്റെയും നടുക്ക് വെക്കാം"
പൂക്കളമിട്ടു കൊണ്ട് വിഷ്ണുപ്രിയ പറഞ്ഞു.
നിവി അത്‌ സമ്മതിച്ചു. നിവിയും മരിയയും കൂടി ആ ജോലി ഭംഗിയായി ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും കൂടി ചേർന്ന് അതിമനോഹരമായ പൂക്കളമിട്ടു.

"മറിയാമ്മേ... നമുക്ക് മറ്റു ക്ലാസ്സിൽ പോയി പൂക്കളം നോക്കിയാലോ... ഇതിനേക്കാൾ ചിലപ്പോൾ വെറൈറ്റി ഡിസൈൻ കാണും. നമുക്ക് സെൽഫിയും എടുക്കാം"

"ഓക്കേ,  ഞാൻ റെഡി"

അവർ രണ്ടുപേരും ക്ലാസ്സിൽ നിന്നും വീണ്ടും പുറത്തേക്കിറങ്ങി മറ്റു ക്ലാസ്സിലേക്ക് പൂക്കളം കാണാനായി പോയി. അങ്ങനെ അവർ ഹിസ്റ്ററി തേർഡ് ഇയർ ക്ലാസ്സിന്റെ അവിടെയെത്തി.

"ഡാ അലോഷി... ഇവിടെ  അബിൻ ഇല്ലാത്ത ആദ്യത്തെ ഓണം സെലിബ്രേഷനാ..."

"മ്മ്... അതെ. അന്നയെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഞാൻ അവനെ പറ്റി ചോദിച്ചായിരുന്നു. റൂമിൽ നിന്ന് അവന്റെ അപ്പച്ചൻ പുറത്തേക്ക് വിടുന്നില്ലെന്നാ പറഞ്ഞെ"

"ആണോ? മ്മ്... കഷ്ടം തന്നെ അവന്റെ കാര്യം... അവൻ ഉണ്ടായിരുന്നുവെങ്കിൽ കുറച്ചു കുപ്പി കിട്ടുമായിരുന്നു"

"ദേ ആദി... നോക്കിയേ... അവളല്ലേ അത്‌..."

അപ്പോഴാണ് അവർ നിവിയെ കണ്ടത്.

"എന്റമ്മോ... അവള് കാണണ്ട"
ആദി വേഗം ഡെസ്കിൽ തല വെച്ച് കിടന്നു.
നിവി അശ്വതിയുടെ ചേച്ചിയെ കണ്ട് സംസാരിച്ചിട്ട് അവിടെ നിന്നും പോയി.

ഉച്ചക്ക് സദ്യയൊക്കെ ലാസ്റ്റ് പ്രോഗ്രാമായി വടം വലി ഉണ്ടായിരുന്നു. നിവിയും മരിയയും അത്‌ കണ്ടുകൊണ്ട് നിൽക്കെ രഞ്ജു അവരുടെ അടുത്തേക്ക് വന്നു.

"അതേ... ഇന്ന് ഞാനും വരുന്നുണ്ട് അങ്ങോട്ട്‌... അതുകൊണ്ട് ബൈക്കിൽ പോവാട്ടോ..."

"സത്യം?"
നിവിക്ക് അത്‌ കേട്ട് ഒത്തിരി സന്തോഷമായി.

"മ്മ്...  പോയി ബാഗ് എടുത്തിട്ട് പാർക്കിങ്ങിന്റെ അവിടേക്ക് വാ... "
അത്രയും പറഞ്ഞ് രഞ്ജു പോയി.

"മരിയെ... കണ്ടത് മതി. വേഗം വാ..."

"മ്മ്... ഞാനപ്പോൾ ഇന്ന് അങ്ങോട്ട്‌ ഒറ്റക്കാണല്ലേ... ആഹ് സാരല്ല... നടക്ക്"

"ഈൗ..."

"അതേ... മര്യാദക്ക് നടന്നു പോയാൽ മതി. ദാ അവിടെ ഇന്നലെ മഴ പെയ്തതിന്റെ ആണെന്ന് തോന്നുന്നു. ചെളിവെള്ളം കെട്ടി കിടക്കുവാ..."

"ഓഹ്... ഞാൻ ശ്രദ്ധിച്ചോളാം..."

അത് വഴി പോകുന്ന സമയത്ത് മരിയ കാല് തെന്നി വീഴാൻ പോയി. പെട്ടെന്നൊരാൾ അവൾ വീഴാതെ ഇരിക്കാൻ കയ്യിൽ കേറി പിടിച്ചു. അലൻ ആയിരുന്നു അത്‌.

"എന്റെ മറിയാമ്മേ... മര്യാദക്ക്‌ നേരെ നോക്കി നടക്ക്. ഇപ്പോൾ ഈ വൈറ്റ് കളർ മാറി നല്ല ബ്രൗൺ കളർ ആയേനെ"

"ത... താങ്ക് യൂ... "

"താങ്ക്സ് മാത്രേ ഉള്ളോ..."

"ഏഹ്?!

"ഏയ്... വേറൊന്നുല്ല... താൻ വീട്ടിലേക്ക് പോകുവല്ലേ... ഒരു ഹാപ്പി ഓണം പോലും പറഞ്ഞില്ലല്ലോ..."

"മരിയേ വന്നേ... എന്നോട് ശ്രദ്ധിക്കാൻ പറഞ്ഞിട്ട് നീ തന്നെ വീഴാൻ പോയല്ലോ"
നിവി ധൃതിയോടെ പറഞ്ഞു.

മരിയ ഒന്നും മിണ്ടാതെ അവളുടെയൊപ്പം പോയി. പിന്നെ തിരിഞ്ഞു നിന്ന് അലനെ നോക്കി ചിരിച്ചുകൊണ്ട് ഹാപ്പി ഓണം പറഞ്ഞു. അവനത് പുഞ്ചിരിയോടെ കേട്ട് നിന്നു.

വീട്ടിലേക്ക് പോകും വഴി രഞ്ജുവിന്റെയൊപ്പം നിവി ബൈക്കിലിരുന്ന് പോകുന്നത് മനോജ്‌ കണ്ടു. വീട്ടിൽ ചെന്നപ്പോൾ രേവതി മുറ്റത്ത് തുണി വിരിക്കുകയായിരുന്നു.

"ആഹാ... രഞ്ജു മോനും വന്നോ"

"ആഹ് അമ്മമ്മേ... ഇന്ന് ഇങ്ങോട്ട് വരാൻ തോന്നി. അപ്പോൾ ഇവളെയും കൂടെ കൂട്ടി.

"അത്‌ നന്നായി..."

"രെച്ചുമ്മ എവിടെ പോയി അച്ഛാമ്മേ?"

"രെച്ചുവും ഏട്ടത്തിയും കൂടി കാറിൽ പുറത്തേക്കെവിടെയോ പോയി മോളെ..."

"ആണോ? മ്മ്..."

"ഞാനീ തുണി വിരിച്ച് വന്നിട്ട് നിങ്ങൾ രണ്ടുപേർക്കും ചായ ഇട്ടു തരാം"

രേവതി പറഞ്ഞത് കേട്ട് രണ്ടുപേരും തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി.നിവി മുകളിലേക്ക് സ്റ്റെപ്പ്സ് കേറാൻ തുടങ്ങിയതും രഞ്ജു അവളെ പിടിച്ചു നിർത്തി.

"നീ അവിടെ വെച്ച് എന്നെ  എന്താ കളിയാക്കി പറഞ്ഞത്... കോളേജിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ കിസ്സ് അടിച്ചേനെ എന്ന്... അല്ലേ?"

"അത്‌ ഞാൻ വെറുതെ..."

"ഇത് കോളേജ് അല്ലാലോ... ഇവിടെ ഇപ്പോൾ ആരുമില്ലതാനും... സോ..."

"സോ?"
നിവി ചോദിച്ചതും രഞ്ജുവിന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

"അളിയോ... ഞാൻ ഒരാള് ഇവിടെയുണ്ട് കേട്ടോ..."

നിക്കുവിന്റെ ശബ്ദം കേട്ട് അവർ രണ്ടുപേരും ഞെട്ടി അവനെ നോക്കി.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇഷ്ടമായെങ്കിൽ പ്ലീസ് ലൈക് & കമെന്റ്😊. തിരുത്തിയിട്ടില്ല. അക്ഷരത്തെറ്റ് ചിലപ്പോൾ കാണും😬]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top