ഇനിയെന്നും നിനക്കായി.. 39

Valappottukal
ഇനിയെന്നും നിനക്കായി.. 39


അവൾ രണ്ടു നിമിഷം ചിന്തിച്ചിരുന്നുNആ ശേഷം മൂന്നു നമ്പറിലേയ്ക്കും മെസ്സേജ് അയയ്ച്ചിട്ട് ഇറങ്ങി..

ശാരിയോട് കാര്യം പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സു നിറയെ പേരറിയാത്തൊരു ആധി നിറയുന്നത് അവളറിയുന്നുണ്ടായിരുന്നു...

ആദി ഒന്നു നിന്നു..

ഇതൊരു ചതിയാണെങ്കിൽ .. എങ്കിൽ നഷ്ടമാകുന്നത് രണ്ട് ജീവനാണ്.. തന്റെ ജീവിതം.. അപക്ഷെ പ്രശ്നമല്ല.. എന്നും കണ്ണീരിനായി എന്തിനാണൊരു ജീവിതം.  പക്ഷെ ഭൂമി പോലും കാണാത്ത ഒരു കുഞ്ഞു ജീവൻ തന്റെയുള്ളിലുണ്ട്.. താനും ആ കുഞ്ഞുമൊത്തു നല്ലൊരു ജീവിതം കാത്തിരിക്കുന്ന നവീനിന്റെ മുഖവും അവളുടെ മനസ്സിൽ നിറഞ്ഞു..

ആദി ഫോൺ കയ്യിലെടുത്തു..

പാർവതിയ്‌ക്കയയ്ച്ച മെസ്സേജ് എടുത്തു.  ഒരിക്കൽ കൂടി അതു മറ്റു മൂന്നു നമ്പറിലേക്ക് കൂടി ഫോർവേഡ് ചെയ്തു..

ഒരു പുഞ്ചിരിയോടെ അവൾ മുന്നോട്ട് നടന്നു..

******************************

ആദി തറവാടിന്റെ മുറ്റത്തെത്തിയപ്പോഴേ കണ്ടു വാതിൽക്കൽ ഫോണുമായി നിന്നു കരയുന്ന ദേവയാനിയെ .

അവൾ വേഗം അവിടേയ്ക്ക് ചെന്നു..

വല്യമ്മേ..

അവൾ വിളിച്ചു..

അവർ അവളെ കണ്ടതും.ഓടി വെളിയിൽ വന്നു..

മോളെ.  ഏട്ടൻ..

അവർ കരയുകയായിരുന്നു..

എന്താ എന്തു പറ്റി..

അത്.. ഞാൻ കുളിക്കാൻ കയറിയതാ ഇറങ്ങിയപ്പോൾ കണ്ടില്ല.  ചെന്നു നോക്കിയപ്പോ അടുക്കള കാത്തിലിനടുത്തു ബോധമില്ലാതെ കിടക്കുന്നു..

ഞാനൊറ്റയ്ക്കു എന്തു ചെയ്യാനാ.. സൂര്യ ഇവിടില്ല.  വിളിച്ചിട്ട് കിട്ടുന്നുമില്ല.. ഞാനോർത്തു മോളെന്തേലും വണ്ടി പിടിച്ചു വരുമെന്ന്..

ദേവയാനി പറഞ്ഞു..

ഞാനൊന്നു നോക്കട്ടെ വല്യച്ഛനെ.  വല്യമ്മ ഒരു ഓട്ടോ വിളിക്ക്..

അതും പറഞ്ഞു ആദി അകത്തേയ്ക്ക് നടന്നു..

ദേവയാനി ഫോണെടുത്തു കോൾ ചെയ്തു..

വല്യച്ചാ വല്യച്ചാ..

ആദി കട്ടിലിൽ കിടക്കുന്ന മാധവമേനോനെ കുലുക്കി വിളിച്ചു..

ഓട്ടോ ഇപ്പൊ വരും..

ദേവയാനി വന്നു പറഞ്ഞു..

ഇതാരാ വല്യച്ഛനെ ഇവിടെ കൊണ്ട് കിടത്തിയത്..

ആദി ചോദിച്ചു .

ഞാനാ.. ഒറ്റയ്ക്ക് കുറെ ബുദ്ധിമുട്ടി..

അവർ പറഞ്ഞു..

ആദിക്ക് അപകടം മണത്തു..

ഓട്ടോ എപ്പോ വരും..

ആദി ചോദിച്ചു..

ഉടനെ വരും... മോൾക്ക് ദൃതി ഉണ്ടോ..

ദേവയാനി ചോദിച്ചു.  അവരുടെ ഭാവത്തിൽ വന്ന മാറ്റത്തിൽ ആദി ചതി തിരിച്ചറിയുകയായിരുന്നു..

ഉണ്ട്.. നവീൻ ഇപ്പോൾ വരും..

ആദി ഒരു ധൈര്യത്തിനായി പറഞ്ഞു..

ആണോ.. ശോ..

ദേവയാനി മൂക്കത്ത് വിരൽ വെച്ചു..

അതിനു നീ വിളിച്ചിട്ട് അവൻ ഫോണെടുത്തില്ലല്ലോ..

ദേവയാനി ചോദിച്ചു.. ആദി ഞെട്ടിപ്പോയി..

അത് നിങ്ങൾക്കെങ്ങനെ അറിയാം..

ആദി അത്ഭുതത്തോടെ ചോദിച്ചു..

അത് ഞാനാ പറഞ്ഞത്..

സുധീപ് അകത്തേയ്ക്ക് വന്നു പറഞ്ഞു.. പുറകെ കയറി വന്ന ദിനകരനെ കൂടെ കണ്ടതും കാര്യങ്ങൾ ആദിക്ക് ഏകദേശം മനസ്സിലായി..

നിങ്ങളോ..

അവൾ ചോദിച്ചു..

അതേടി.. ഞാൻ തന്നെ.. നീ മറന്നു കാണില്ലല്ലോ..

സുധീപ് ചോദിച്ചു..

ഇല്ല.  ആരെയും ഒന്നും ഞാൻ മറന്നിട്ടില്ല. 

ആദി പറഞ്ഞു..

നന്നായി.. അപ്പൊ കാര്യങ്ങൾ ഒന്നൂടെ ഇനി പറയേണ്ടല്ലോ.. നീ അങ്ങേരെ നോക്കേണ്ട.  ഹൈ ഡോസ് മയക്കുമരുന്നു ഉള്ളിൽ ചെന്നു കിടക്കുവാ.  ഇപ്പോഴെങ്ങും ഉണരില്ല...

സുധീപ് പറഞ്ഞു..

ആദി മാധവമേനോനെ നോക്കി..

അപ്പൊ നമുക്കിറങ്ങാം..

സുധീപ് ചോദിച്ചു..

എങ്ങോട്ട്..

ആദി ചോദിച്ചു..

ഓ.. അതൊക്കെ വഴിയെ പറയാം..

ദിനകരൻ ലറഞ്ഞു..

ഞാനെങ്ങോട്ടും ഇല്ല.. നവീൻ ഇപ്പോൾ വരും..എനിക്ക് പോണം..

ആദി പറഞ്ഞു..

അയ്യോ മറന്നു.. നിന്റെ നവീൻ ഇപ്പൊ വരില്ല കേട്ടോ.. ഇപ്പോഴെന്നല്ല ഇനി ഒരിക്കലും ജീവനോടെ വരില്ല.. എന്താണെന്നോ.. കൊല്ലത്ത് പോകുന്ന വഴിക്ക് ഹൈവെയിൽ വച്ചൊരു ചെറിയ ആക്സിഡന്റ്.. അവൻ ചത്തുപോയി..

നെഞ്ചിനകത്തെവിടെയോ ഒരു മിന്നൽപിണർ പാഞ്ഞു പോയത് ആദി അറിഞ്ഞു..

മാത്രമല്ല.  പാർവതി ആന്റിയുടെയും അങ്കിളിന്റെയും വീട്ടിൽ ഒരു ജാമർ ഉണ്ട്.  അതുകൊണ്ട് മെസ്സേജോ കോളോ ഒന്നും അവർക്ക് കിട്ടില്ല..പാവങ്ങൾ സ്വന്തം മോൻ ചത്തു തുലഞ്ഞത് പോലും അറിഞ്ഞിട്ടില്ല..

സുധീപ് പറഞ്ഞു..

നോ. ഞാൻ..  ഞാനിത് വിശ്വസിക്കില്ല.. എന്റെ നവീനിന് ഒന്നും പറ്റിയിട്ടില്ല.. പറയെടാ.. കള്ളമല്ലേ നീ പറഞ്ഞത്..

ആദി സുദീപിന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അലറി..

അടുത്ത നിമിഷം ദേവയാനിയുടെ കയ്യിലിരുന്ന വെളുത്ത തുണി ആദിയുടെ നാസികത്തുമ്പിലേയ്ക്ക് നീങ്ങി..

ആദിയുടെ കണ്ണിലേയ്ക്കിരുട്ടു കയറി..

അവൾ പതിയെ ഊർന്നു നിലത്തേയ്ക്കിരുന്നു..

********************************

ഹലോ.. സ്ഥലമെത്തി.. കൊച്ചിറങ്ങുന്നില്ലേ..

ഓട്ടോകാരന്റെ ശബ്ദം കേട്ട് സൂര്യ കണ്ണു തുറന്നു..

അവൾക്ക് ശരീരം മുഴുക്കെ വേദന തോന്നി..

അവൾ പതിയെ ഇറങ്ങി..

എത്രയായി..

അവൾ ചോദിച്ചു..

230..

അയാൾ പറഞ്ഞു..

അത്രേമായോ .

അവൾ ചോദിച്ചു..

കൊച്ചാ മീറ്ററിലോട്ട് നോക്ക്.  തർക്കിക്കാൻ നേരമില്ല. കാശു താ കൊച്ചെ .

അയാൾ പറഞ്ഞു..

അവൾ പേർസെടുത്തു കാശു കൊടുത്തു..

അവൾ വീട്ടിലേയ്ക്ക് കയറി..

എവിടായിരുന്നു സൂര്യേ നീ..

ദേവയാനി ഇറങ്ങി വന്നു ചോദിച്ചു..

അവൾ ഒന്നും.മിണ്ടാതെ മുറിയിലേയ്ക്ക് പോയി..

വാതിൽ അടച്ചു അകത്തുനിന്നും കുറ്റിയിട്ടു ബാഗ് കട്ടിലേയ്ക്കേറിഞ്ഞു അവൾ ബാത്റൂമിലേയ്ക്ക് കയറി..

ഷവറിന്  ചുവട്ടിൽ വസ്ത്രം പോലും മാറാതെ നിൽക്കുമ്പോൾ ശരീരത്തിന്റെ നീറ്റൽ മനസ്സിലേക്ക് പടരുന്നത് അവളറിഞ്ഞു..

3 പേർ ചേർന്ന് പിച്ചിച്ചീന്തി എറിഞ്ഞ മാംസകഷ്ണമാണ് തന്റെ ശരീരം എന്നവൾക്ക് തോന്നി..

അവളുടെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ ഒഴുകിയിറങ്ങി..

ജീവനോളം വിശ്വസിച്ചവൻ.. ശരീരവും മനസ്സും നൽകിയവൻ.. തന്നെ മറ്റുള്ളവർക്ക് കാഴ്ച്ചവെയ്ക്കുമ്പോൾ എന്താകും അവനു തോന്നിയത്. അവനു തന്നോട് ഒരു മമതയും തോന്നിയില്ലേ .

അവളോർത്തു..

ആദിയുടെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു..

നവീനൊപ്പം ഇറങ്ങി പോകുമ്പോൾ അവളുടെ മുഖത്തെ ഭാവം.. താൻ എത്രയിടത്തുവെച്ചു അവളെ പിഴച്ചവൾ എന്നു വിളിച്ചു അധിക്ഷേപിച്ചു..

അവൾ പിഴച്ചവളായിരുന്നില്ല.. അവളുടെ ഭർത്താവിനൊപ്പമാണ് അവൾ ഇറങ്ങി പോയത്..

താനോ.. ഊരും പേരും അറിയാത്ത ഏതോ ഒരുത്തനു മുന്നിൽ ജീവിതം കാഴ്ചവെച്ചു..

അവളുടെ കണ്ണിൽ സച്ചുവിന്റെ മുഖം നിറഞ്ഞു..

അന്ന് ഹോട്ടലിൽ വെച്ചു കണ്ടത്.. ആദിയോട് ചൂടായത്.. ആ ഫോട്ടോ.. ഒടുവിൽ അവനോട് വഴക്കിട്ട് പിരിയാറായപ്പോഴാണ് മിലനുമായി പരിചയപ്പെടുന്നത്.. അവനാണ് തന്നെ പ്രണയിച്ചിരുന്നതെന്നും സച്ചു അവനെ ചതിക്കുവായിരുന്നു എന്നും അറിഞ്ഞപ്പോൾ അവനോടൊരിഷ്ട്ടമായി..

ആ ഇഷ്ടം പെട്ടെന്ന് വളർന്നു.. അവനുമായി എല്ലാ തരത്തിലും അടുത്തു.. സൂപ്പർ സ്റ്റാറിന്റെ പി എ.. സിനിമയിൽ ഒരു ഓഫർ.. എന്തൊക്കെ ആയിരുന്നു..

സച്ചുവിന്റെ അറപ്പുളവാക്കുന്ന നോട്ടവും സ്പര്ശവും റോബർട്ടിന്റെ ആർത്തിയോടെയുള്ള നോട്ടം.. എല്ലാം അവളെ ചുട്ടു പൊള്ളിച്ചു..

നിമിഷങ്ങൾ കടന്നു പോകുമ്പോഴും സൂര്യ നിന്നിടത്തുനിന്നും അനങ്ങിയില്ല.. പതിയെ ബാത്റൂമിലെ നിലത്തേയ്ക്ക് അവൾ തളർന്നിരുന്നു..

വേദനയോടെ അവൾ പൊട്ടിക്കരഞ്ഞു.. കാലം എല്ലാത്തിനും മറുപടി നൽകിയിരിക്കും എന്ന സത്യത്തിനു മുൻപിൽ പകച്ചു നിൽക്കുകയായിരുന്നു അപ്പോഴും സൂര്യ .

***************************

ആദി കണ്ണുകൾ വലിച്ചു തുറന്നു..

ഏതോ വല്യ മുറിയാണ്.  അതിലെ ബെഡ്റൂമിലാണ് താൻ കിടക്കുന്നത്..

അവൾ ചുറ്റും നോക്കി..

ഒരു പരിചയവും ഇല്ലാത്ത സ്ഥലം...

അവൾ നടന്നതൊക്കെ ഓർത്തുനോക്കി..

നവീൻ..

ആ ഓർമയിൽ അവൾ പൊള്ളിപ്പിടഞ്ഞു..

അവൾ ചാടിയെഴുന്നേറ്റു വാതിൽക്കലേയ്ക്കു ചെന്നു..

വാതിൽ പുറത്തുനിന്നും പൂട്ടിയിരിക്കുകയാണ്..

അവൾ കതകിൽ ആഞ്ഞടിച്ചു..

തുറക്ക്.. കതക് തുറക്കാൻ..

ആദി ഒച്ചവെച്ചു..

അൽപ്പനേരം കഴിഞ്ഞതും കതക് തുറന്ന് സുധീപ് കയറി വന്നു..

സോറി ആദി.. നീ ഉറക്കമായതുകൊണ്ടാ ഞാൻ കതക് പൂട്ടിയിട്ട് പോയത്..

അവൻ കൊഞ്ചലോടെ പറഞ്ഞു..

എനിക്ക് പോണം..

ആദി പറഞ്ഞു..

അത് നടക്കില്ല.  ഇനി പുറംലോകം നീ കാണും എന്നു വിചാരിക്കേണ്ട..

സുധീപ് ചിരിച്ചു..

എനിക്ക് നവീനെ കാണണം.. പ്ലീസ്..

അവൾ കെഞ്ചി...

സോറി മോളെ.. അവൻ പോയി.. ഡെഡ് ബോഡി വീട്ടിൽ എത്തിക്കാണും.  മോള് അതങ്ങു മറന്നു കളയ്..

അവൻ പറഞ്ഞു..

നിനക്കെന്താ വേണ്ടത്.. എന്റെ സ്വത്തോ.  എനിക്കിപ്പോ ഒന്നുമില്ല.  അതോ എന്റെ ശരീരമോ.. മറ്റൊരാളുടെ കുഞ്ഞിനെ ഉള്ളിൽ ചുമക്കുന്ന എന്നെ നിനക്ക് ഇനി എന്തിനാ.. എന്നെ വീട്ടേരെ.. വേണേൽ തിരിച്ചു ചെന്ന് എല്ലാ സ്വത്തും ഞാൻ വാങ്ങിത്തരാം.. പ്ലീസ് .

ആദി പൊട്ടിക്കരഞ്ഞു..

അവൻ അവൾക്കരികിലേയ്ക്കു ചെന്നു..

അവൾ പേടിയോടെ പുറകിലേക്ക് മാറി.. കട്ടിലിൽ ഇടിച്ചു നിന്നതും അവൾ ഭയത്തോടെ അവനെ നോക്കി..

പേടിക്കേണ്ട.. നിന്നെ ഞാനൊന്നും ചെയ്യില്ല.  ഇത്തവണ നിന്നെ ഞാൻ കൊണ്ടുവന്നത് എനിക്കായിട്ടല്ല..

സുധീപ് പറഞ്ഞു...

അവൾ അവനെ ഞെട്ടി നോക്കി..

എന്റെ ബോസ്സിനായിട്ടാ.. നീ ഒന്നു സഹകരിച്ചാൽ മതി.

സുധീപ് പറഞ്ഞു..

ബോസോ..

അവൾ ചോദിച്ചു..

മ്മ്.. ബോസ്..

സുധീപ് പറഞ്ഞു..

ആരാ അത്..

അവൾ ചോദിച്ചു..

അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞതും ആദി കിട്ടിയ താക്കത്തിനു തുറന്നു കിടന്ന വാതിലിലൂടെ അവൾ പുറത്തേക്കോടി..

ഡി .

അതും പറഞ്ഞു സുദീപും പുറകെ ഓടി..

ആദി സ്റ്റെപ്പിനടുത്തേയ്ക്ക് ചെന്നതും മുന്നിലേയ്ക്ക് വന്നയാളെ കണ്ട് അവൾ സ്തബ്ധയായി നിന്നു..

സച്ചിൻ..

അവൾ ഞെട്ടി അവനെ നോക്കി..

ഒരിക്കൽ റെസ്റ്റോറന്റിൽ വെച്ചു അവനെ സൂര്യയോടൊപ്പം കണ്ടത് അവളോർത്തു..

യു..

അവൾ അവനു നേരെ തിരിഞ്ഞു..

നീയാണോ ഇയാളുടെ ബോസ്..

സുദീപിനെ നോക്കി അവൾ ചോദിച്ചു..

ഹേയ്.. ഇവനും ഞങ്ങളും ഒക്കെ ബോസിന്റെ വെറും അനുയായികൾ..

മിലൻ വന്നു പറഞ്ഞു..

അവൻ ആദിയെ ഉഴിഞ്ഞൊന്നു നോക്കി..

വർഷങ്ങളായി ബോസ് നിനക്കായി നടക്കുന്നു.. ഇതുവരെ ഒരു വരാലിനെ പോലെ നീ രക്ഷപെട്ടു.  ഒടുവിൽ ബോസ് നിനക്കായി രണ്ടു കുരുക്കിട്ടു.  ഒന്നു ഞങ്ങളെകൊണ്ട് നിന്റെ അനിയത്തിയെ അങ്ങു പ്രേമിപ്പിച്ചു.. പിന്നെ സുദീപിനെ ഉപയോഗിച്ചു നിന്നെ വലയിലാക്കാൻ നോക്കി..

ഇത്രയും നാൾ നീ രക്ഷപെട്ടു.. പക്ഷെ ഇന്ന് നീ പെട്ടു . ദേവയാനിയെ കൊണ്ട് പെടുത്തിച്ചു ഞങ്ങൾ..

മിലൻ പറഞ്ഞു ചിരിച്ചു..

ആദി തകർന്നു നിൽക്കുകയായിരുന്നു..

എന്തായാലും നീയും നിന്റെ അനിയത്തിമാരും സൂപ്പറാ... സൂര്യ എന്നാ ഒരു മുതലാ.. ഇന്ന് ഞങ്ങൾ എല്ലാവരും കൂടെ അവളെ ഒന്നു സത്കരിച്ചു.. ഹോ.. ആധാർ ഐറ്റമാ അവൾ..

റോബർട്ട് അവളെ ആകെ മൊത്തം നോക്കിക്കൊണ്ട് പറഞ്ഞു . ആദി ഒന്നു ഞെട്ടി.  സൂര്യ അവരുടെ വലയിൽ വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നു.. എങ്കിലും ഇതിത്ര വലിയിരു ചതിയാണെന്ന് ഒരിക്കലും കരുതിയില്ല..

ആദി ചുറ്റും നോക്കി..

സുദീപും മിലനും റോബെർട്ടും സച്ചിനും ചുറ്റും നിൽക്കുകയാണ്.. അവളുടെ മനസ്സിൽ നവീനിന്റെ മുഖം നിറഞ്ഞു..

നിങ്ങൾക്കൊക്കെ ഒരു പെണ്ണിനെ ചതിയിൽ പെടുത്തി കീഴ്പ്പെടുത്താൻ മാത്രമേ അറിയൂ.. കഷ്ട്ടം.. ആണെന്ന് പറഞ്ഞാൽ പെണ്ണിന്റെ മാറിലേക്ക് കാമർത്തിയോടെ നോക്കുന്നവർ അല്ല.  അവളെ ആംനയയും പെങ്ങളെയും കണ്ടു സ്നേഹിക്കാനും ബഹുമാനിക്കാനും അറിയുന്നവരാ.  നീയൊക്കെയും പിന്നെ ആരെന്ന് പോലും അറിയാത്ത നിങ്ങളുടെ ആണത്തമില്ലാത്ത ആ ബോസും ചേർന്നൊരുപക്ഷെ എന്നെ കൊന്നു കളയുമായിരിക്കും..

എങ്കിലും എന്നെങ്കിലും എല്ലാം പുറംലോകം അറിയും.. എന്നീ സമൂഹം നിങ്ങളെ ഇല്ലാതാക്കും .

ആദി പുച്ഛത്തോടെ പറഞ്ഞതും അവിടെ ഒരു കയ്യടി മുഴങ്ങി..

എല്ലാവരും അവിടേയ്ക്ക് നോക്കി.. തന്റെ മുൻപിൽ കാണുന്ന ആളെ അവിശ്വസനീയതയോടെ ആദി നോക്കി.

കിരൺ നാഥ്‌...

മലയാള സിനിമയിലെ തിളങ്ങുന്ന താരോദയം.. മിനിസ്റ്റർ സത്യനാഥിന്റെ ഏക മകൻ..

നിങ്ങൾ.. നിങ്ങളാണോ ഇവരുടെ..

ബോസ്..

അത് പറഞ്ഞു പൂരിപ്പിച്ചത് കിരൺ ആയിരുന്നു..

അതേ.  അതിഥി മേനോൻ.. ഞാനാണ് ആ ബോസ്..

അവൻ സൗമ്യമായി പറഞ്ഞു..

ആദി സംശയതോടെ അവനെ നോക്കി..

നിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്നറിയാം.. അതൊക്കെ പറയാം.. അതിഥി മേനോൻ തൽക്കാലം മുറിയിലേയ്ക്ക് വാ..

അവൻ അവളെ നോക്കി പറഞ്ഞു..

എനിക്ക് പോണം..

ആദി പറഞ്ഞു..

അതിനി നടക്കില്ല.  ഈ ലോകത്ത് ആഗ്രഹിച്ചത്.. അതെന്തായാലും എങ്ങനെ ആയാലും സ്വന്തമാക്കിയാണ് എന്റെ ശീലം..

നിന്നെ ഞാൻ ഒരുപാടൊരുപാട് മോഹിച്ചതാ.  മോഹിച്ചു കൈവെള്ളയിൽ വി
വരെ എത്തിച്ചിട്ട് ഞാൻ വിട്ടുകളയും എന്ന് തോന്നുന്നുണ്ടോ..

അവൻ ചോദിച്ചു.

സുധീപ്..

അവൻ വിളിച്ചതും സുദീപും സച്ചിനും ചേർന്നു ബലമായി അവളെ പിടിച്ചു വലിച്ചു മുറിയിലേയ്ക്ക് കൊണ്ടുപോയി..

അവൾ പിടഞ്ഞു..

മുറിയിലെ കട്ടിലിൽ അവളെ ഇരുത്തി അവർ പുറത്തേയ്ക്കിറങ്ങിയതും കിരൺ അകത്തു കയറി മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു.. പുറത്തുനിന്നും വാതിൽ പൂട്ടിയത് പോലെ ആദിക്ക് തോന്നി..

അവൾ ഓടി വാതിലിനടുത്തുവന്നു തുറക്കാൻ ശ്രമിച്ചു..

അതു പുറത്തുനിന്നും അവർ പൂട്ടി..

കിരൺ പറഞ്ഞു..

നിങ്ങൾക്കെന്താ വേണ്ടത്...ആദി കരയുന്ന പോലെ ചോദിച്ചു..

എനിക്ക് വേണ്ടത് നിന്റെ ഈ സുന്ദരമായ ശരീരമാണ്..

അവൻ അർത്ഥം വെച്ചവളെ നോക്കിക്കൊണ്ട് പറഞ്ഞു..

ആദി ചൂളി പോയി.. അവന്റെ നോട്ടത്തിൽ.. അറപ്പോടെ അവൾ മുഖം തിരിച്ചു..

നിനക്ക് അറപ്പ് തോന്നും.. പക്ഷേ എനിക്ക് തോന്നില്ല..നിനക്ക് അറിയില്ല കിരൺ നിന്നെ മോഹിച്ചതോന്നും..

മലയാള സിനിമയിൽ വരുന്നതിനൊക്കെ എത്രയോ മുൻപ് നീയെന്റെ മനസ്സിൽ കയറി പറ്റിയതാ.. ഒരേ സ്കൂളിൽ എന്റെ ജൂനിയറായി നീ പഠിച്ച കാലം തൊട്ട് നീ എന്റെ മനസ്സിലുണ്ട്. 

പ്രണയമല്ല.. ഒരാവേശമായിരുന്നു നീ എനിക്ക്..

നാളുകൾ കടന്നു പോകും തോറും സുന്ദരമായ ഒരു വാശി.. നിന്നെക്കാൾ സുന്ദരികളായ ഒരുപാട് പേർ ഈ മുറിയിൽ എന്നോടൊപ്പം കഴിഞ്ഞിട്ടുണ്ട്.. അന്നും അവരിലൊക്കെ ഞാൻ തേടിയത് നിന്റെയീ സൗന്ദര്യമായിരുന്നു..

ആദി ഞെട്ടിതരിച്ചിരിക്കുകയായിരുന്നു.. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടതുപോലെ അവൾ സ്തബ്ധയായി ഇരുന്നു..

നവീൻ.  അവനായിരുന്നു എന്നും തടസ്സം.. ആ തടസ്സത്തെ ഒഴിവാക്കാനായി ഞാൻ സുദീപിന് മുന്നിൽ ഇറക്കി.. വെറുമൊരു ഡമ്മി.. അതായിരുന്നു അവൻ.. പക്ഷെ അവനെകൊണ്ടും ഒന്നും ചെയ്യാൻ പറ്റിയില്ല.. റേപ് അറ്റെമ്പ്റ്റിനു ജയിലിലുമായി..

ഒടുവിൽ നിങ്ങളുടെ വിവാഹത്തിന്റെ അന്ന്.  ഒരിക്കലും എനിക്ക് സഹിക്കില്ലായിരുന്നു നീ അവന്റെ ആകുന്നത്.. അതിനായിട്ടാ കൃഷ്ണയെ ഞാൻ..

ആദിയുടെ കണ്ണുകളിൽ പകപ്പ് നിറഞ്ഞു..

കൃഷ്ണ. 

ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു..

അതേ.  കൃഷ്ണ.  പാവമായിരുന്നു അവൾ.. ഒരു ഇല്ലാതെ പാവം നമ്പൂതിരികുട്ടി.. ലോകം എന്താണെന്ന് പോലും അവൾക്കറിയില്ലായിരുന്നു..

അതുകൊണ്ടാ ഒരു ഇന്റർവ്യൂവിന്റെ പേരിൽ അവളെ നിങ്ങളുടെ കല്യാണ തലേന്ന് ഞങ്ങൾ ഇവിടെ വരുത്തിയത്.. എല്ലാം ഒത്തുവന്നതാ..പക്ഷെ എന്റെ അശ്രദ്ധ.  അതു മുതലാക്കി ഈ കിടക്കയിൽ നിന്ന് എന്റെ കൈകൾക്കിടയിൽ നിന്നവൾ രക്ഷപെട്ടോടി..

ഞാൻ അവളോട് ആവശ്യപ്പെട്ടതാ വെറുതെ വിടാം നവീൻ അവളെ നശിപ്പിക്കാൻ ശ്രമിച്ചു എന്നൊരു ഡ്രാമ ക്രീയേറ്റ് ചെയ്യാൻ.. അവൾ കേട്ടില്ല.. പക്ഷെ വിധി അതെന്നോടൊപ്പം ആയിരുന്നു.. അതുകൊണ്ടല്ലേ ഇവിടുന്നു രക്ഷപെട്ടോടി അവൾ നവീനിന്റെ മുന്നിൽ പെട്ടതും അവൻ അവളെ വീട്ടിൽ ആക്കാൻ  പോയതും..

അവൻ അവളെ വീടിനു മുൻപിലുള്ള റോഡിൽ ഇറക്കിയിട്ട് പോയതും സച്ചിനും മിലനും അവിടെയെത്തി.. അവർ അവളെ ബോധം കെടുത്തി.. ദേവയാനി.. അവർക്കെല്ലാം അറിയാമായിരുന്നു.. എന്നെ ഒഴികെ.  അതുകൊണ്ടാ നവീനിന്റെ ഔട്ട് ഹൗസിന്റെ താക്കോൽ അവരായിട്ട് സുദീപിനെ ഏൽപ്പിച്ചത്..

അന്ന് രാത്രി എല്ലാവരും ഉറങ്ങിയ സമയത്താണ്‌ ഞങ്ങൾ ഔട്ഹൗസിൽ അവളെ എത്തിച്ചത്.. പാവം ഒത്തിരി കരഞ്ഞു.. ബഹളം വെയ്ക്കാൻ നോക്കി.. എന്താ കാര്യം ഞങ്ങളവളുടെ വാ അങ്ങു കെട്ടി.. പാവം..

ഒത്തിരി വേദന സഹിച്ചു.. ഞാനാ എന്റെയീ കൈകൊണ്ട് അവളെ കൊന്നത്.. അപ്പൊ അവൾ അടങ്ങി കിടന്നു തന്നു.  മടുത്തു കാണുമെന്നെ.. ആ കേസ് നവീനിന്റെ തലയിലാകാൻ എന്റെ പാവം അച്ഛൻ കോടികളാ മുടക്കിയത്.. അതുകൊണ്ടെന്താ എല്ലാം അവന്റെ തലയിലായി.. മാധവമേനോൻ പോലും അവനെതിരെ ആയി..

ഞാനൊന്നു ജയിച്ചു വന്നതാ.  പക്ഷെ അങ്ങേരുടെ ഒരു ആക്സിഡന്റ്.. അന്ന് നിന്നെ അവൻ സ്വന്തമാക്കിയപ്പോൾ കൊല്ലേണ്ടതായിരുന്നു അവനെ.  പക്ഷെ അങ്ങനെയെങ്കിലും നീയവനെ വെറുത്തു പോട്ടെ എന്ന് കരുതി.

അതും നടന്നില്ല. പോരാഞ്ഞിട്ട് അവന്റെ കുഞ്ഞിനെ നീ ഗർഭം ധരിച്ചു.. എന്താ ചെയ്യുക.. കൊന്നു ഞാനവനെ..

കിരൺ പുച്ഛത്തോടെ ചിരിച്ചു..

ആദിക്ക് തല പൊട്ടിപോകും പോലെ തോന്നി..

ആരൊക്കെയോ നിലവിളിക്കുന്നു.. ഓടുന്നു..

സുധീപ് എന്റെ തലയ്ക്ക് മുകളിൽ ഇനി അങ്ങനൊരു നിഴലും ഉണ്ടാകില്ല..

കിരൺ പൊട്ടിച്ചിരിച്ചുകൊണ്ടത് പറഞ്ഞതും എവിടെനിന്നോ ഒരു വെടിയൊച്ച കേട്ടു..

കിരൺ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു..

ആദി അവനെ ഭയത്തോടെ നോക്കി..

അവൾ ഭയത്തോടെ നീങ്ങി ഇരുന്നു..

ഇനി നിന്നെ എനിക്ക് വേണം.. അതിനു നീ സഹകരിച്ചില്ലേൽ.. ഈ കുഞ്ഞിനെ കൂടി ഞാൻ കൊല്ലും..

കിരൺ പറഞ്ഞുകൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..

വിടെടാ..

അതും പറഞ്ഞൊരു ഭ്രാന്തിയെ പോലെ ആദി അവനെ തള്ളി മാറ്റി..

പതിയെ അവളുടെ മുഖത്തെ ഭയം മാറി.  അവളുടെ മുഖത്തു പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു..

അടുത്ത നിമിഷം ഒരു വെടിയൊച്ച കൂടി ആ വീടിനുള്ളിൽ മുഴങ്ങി കേട്ടു..

കിരൺ അവളെ ഞെട്ടലോടെ നോക്കി..

എന്താടി..

അവൻ ചോദിച്ചു..

അവൾ പതിയെ തന്റെ കഴുത്തിൽ കിടന്ന മാലയുടെ ലോക്കറ്റ് ഉയർത്തി കാണിച്ചു..

കിരണിന്റെ കണ്ണുകൾ വന്യമായ വെട്ടിത്തിളങ്ങി.. അതിൽ കാണുന്ന ക്യാമറയിൽ അവൻ സൂക്ഷ്മമായി നോക്കി..

നീ.. ചതിക്കുവായിരുന്നു അല്ലെ..

അവൻ അതും ചോദിച്ചു അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു .

ആദി കുതറി മാറി..

അവൻ ബലമായി അവളുടെ കാലിൽ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്തു...

നീയിനി എന്നെ ഒന്നും ചെയ്യില്ല..

അവൾ പതിയെ അവന്റെ കാതിൽ പറഞ്ഞതും മുറിയുടെ വാതിൽ തുറന്നതും ഒന്നിച്ചായിരുന്നു..

കയറി വന്ന അഭിമന്യുവിനെയും പൊലീസുകരെയും കണ്ടവൻ പിടഞ്ഞെഴുന്നേറ്റു..

അഭി അവനു നേരെ തോക്ക് ചൂണ്ടി..

അടുത്ത നിമിഷം കിരൺ തന്റെ തലയിണയ്ക്കടിയിലെ നിന്നൊരു കത്തിയെടുത്തു ആദിയുടെ കഴുത്തിലേയ്ക്ക് വെച്ചു..

നോ..

അഭി പറഞ്ഞു..

കൊല്ലും ഞാനിവളെ.. വേണ്ടെങ്കിൽ പൊ..

അവൻ പറഞ്ഞു..

അവൻ ആദിയെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് വാതിൽക്കലേയ്ക്കു നീങ്ങി..

അഭിയും കൂടെ വന്ന പോലീസുകാരും സൈഡിലേയ്ക്ക് നീങ്ങുന്നതാനുസരിച്ചു അവൻ വാതിൽക്കലേയ്ക്കു നീങ്ങി..

വാതിൽ കടക്കാനാഞ്ഞതും കിരണിന്റെ മൂക്കിലേയ്ക്ക് ആരുടെയോ കൈ പതിഞ്ഞു..

കയ്യിൽ നിന്നും തെന്നിപോയ കത്തി നിലത്തേയ്ക്ക് വീണതും ആരോ പുറത്തുനിന്നും ആദിയെ വെളിയിലേക്ക് വലിച്ചു..

കിരൺ നടുവടിച്ചു നിലത്തേയ്ക്ക് വീണു..

ആദി തലയുയർത്തി നോക്കി.. തന്നെ ചേർത്തു പിടിച്ചിരിക്കുന്ന നീരജിനെ കണ്ടതും ആദിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

എന്റെ നവീൻ..

അവൾ പറഞ്ഞു..

ഹോസ്പിറ്റലിലുണ്ട്..

അവൻ പറഞ്ഞു..

അപ്പോഴേയ്ക്കും അഭിയും കൂട്ടരും കിരണിനെ പിടിച്ചിറക്കി കൊണ്ട് വന്നിരുന്നു..

താങ്ക്സ് ആദി..

അഭി പറഞ്ഞു..

ആദി ആ മാല ഊരി അവനു നൽകി..

തറവാട്ടിലേക്ക് പുറപ്പെടാൻ നേരം ആരെയും കിട്ടതായപ്പോഴാണ് വിജയ്ക്കും അഭിക്കും നീരജിനും മെസ്സേജ് ഇട്ടത്.. അപ്പോൾ തന്നെ നീരജ് വിളിച്ചു..

നീരജിനോട് സംസാരിച്ചു നിൽക്കവേ അഭി അവിടെ എത്തിയിരുന്നു.  അവൻ നൽകിയതാണ് ആ മാല..

അവൾ കണ്ണു തുടച്ചു..

ഞാൻ വരും.. നീ നോക്കിക്കോ..

കിരൺ നിന്നു കുതറി..

അടങ്ങി നിൽക്കെടോ.. നിന്നെ പൂട്ടാനുള്ള എല്ലാ പൂട്ടും ഞങ്ങൾ റെഡിയാക്കി വെച്ചിട്ടുണ്ട്.. കൃഷ്ണയുടെ ബോഡിയിൽ നിന്നും കിട്ടിയ സാംബിള്സിന്റെ ഒറിജിനൽ റിസൾട്ടും ഇന്റർവ്യൂ എന്നും പറഞ്ഞു നീയൊക്കെ അവളെ വിളിച്ചു വരുത്തിയത്തിനുള്ള തെളിവും നവീൻ കൃഷ്ണയുടെ വീടിന്റെ അരികിലൂടെ ഉള്ള പൊക്കറ്റ് റോഡിലേയ്ക്ക്  കയറുമ്പോൾ കാറിൽ അവൻ തനിച്ചേ ഉണ്ടായിരുന്നുള്ളു എന്നു തെളിയിക്കുന്ന സി സി ടി വി വിഷ്വൽസും ഒക്കെ കിട്ടി ബോധിച്ചു .

പിന്നെ കേസന്വേഷണത്തിൽ നിന്റെ അച്ഛൻ കാണിച്ച തിരിമറി തെളിവാടക്കം മീഡിയക്കാർക്ക് കിട്ടിയിട്ടുണ്ട്.  പിന്നെ നിന്റെ അച്ഛൻ മന്ത്രിസ്ഥാനം രാജി വെച്ചൊഴിഞ്ഞു..ഇപ്പൊ അറസ്റ്റിലായ വിവരം കൂടി സസന്തോഷം അറിയിക്കുന്നു.. നടക്കെടാ..

അതും പറഞ്ഞു അഭി അവനെ പുറത്തേയ്ക്ക് കൊണ്ടുപോയി..

സുദീപിന്റെ ബോഡി കൊണ്ടുപോകാനുള്ള ആംബുലൻസ് വന്നിരുന്നു.. രോബെർട്ടിനെയും സച്ചിനെയും മിളനെയും അടക്കം അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതും നോക്കി തളർന്ന് ആദി നിന്നു..

നീരജ് എനിക്ക് . എനിക്കിപ്പോ നവിയെ കാണണം..

ആദി പറഞ്ഞു..

മ്മ്..

നീരജ് ഒന്നു മൂളിയ ശേഷം കാറിൽ കയറി.. ആദിയെയും കയറ്റി അവൻ പോകുമ്പോൾ കൃഷ്ണയുടെ പട്ടടയിൽ നിൽക്കുന്ന തളിർ പുല്ലുകൾ മറന്നുപോയ വരികൾ ഓർത്തെടുത്ത ഈണമെന്നോണം കാറ്റിലാടുകയായിരുന്നു..

******************************

ആദി കാറിൽ നിന്നിറങ്ങി അകത്തേയ്ക്ക് ഓടുകയായിരുന്നു..

നീരജിനവളെ തടയാൻ തോന്നിയില്ല..

അവൻ പിന്നാലെ നടന്നു..

ഐ സി യുവിന്റെ വരാന്തയിലേക്ക് ആദി എത്തിയതും പൊട്ടിക്കരഞ്ഞു കൊണ്ട് നിൽക്കുന്ന പാർവതിയിലേയ്ക്ക് അവളുടെ കണ്ണുകൾ പാഞ്ഞു..അവരെ ചേർത്തു നിർത്തിയിരിക്കുന്ന പ്രഭാകറിനും ചുറ്റും നിൽക്കുന്നവർക്കുമരികിൽ വെള്ള പുതച്ച ഒരു ശരീരവുമേന്തി കിടക്കുന്ന സ്ട്രക്ച്വർ കണ്ടതും നിന്ന നിൽപ്പിൽ ഒരു ശിലയെന്നോണം ആദി നിന്നുപോയി..

മറ്റൊന്നും പറയാതെ ആരെയും ഗൗനിക്കാതെ അവളാ നിലത്തേയ്ക്ക് ഊർന്നിരുന്നു.. പുറകെ വന്ന നീര്ജും ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു ..

തുടരും..

കൃഷ്ണയുടെ കൊലപാതകിയെ ഞാൻ വെളിപ്പെടുത്തി.. ആദിയെ കഴിഞ്ഞ പാർട്ടിൽ ചീത്ത പറഞ്ഞ എല്ലാവരും കണ്ടല്ലോ.. ആള് മിടുക്കിയാ.. പിന്നെ ക്ളൈമാക്‌സ്.  ഒത്തിരി പേര് പറഞ്ഞിരുന്നു ക്ളൈമാക്‌സ് ട്രാജഡി ആക്കരുത് എന്നു..

എല്ലാവരോടുമായി ഒന്നേ പറയാനുള്ളു.. കഥ തുടങ്ങിയിട്ടിതുവരെ ഞാൻ ആദ്യം മനസ്സിൽ കണ്ടപോലെ തന്നെയാണ് കഥ കൊണ്ടുപോകുന്നത് . കഥയെ കഥയായി കാണുക... ജീവിതം പലപ്പോഴും ഇങ്ങനെയാണ്.. ചില സൗഭാഗ്യങ്ങൾ ജീവിതത്തിൽ കൈവരുന്ന ഒരു സമയമുണ്ടാകും.  അന്ന് എന്തിന്റെ പേരിലാണെങ്കിലും അത് നഷ്ടമാക്കിയാൽ ഒരുപക്ഷേ വീണ്ടും ഒരു ചാൻസ് കിട്ടി എന്ന് വരില്ല.. അന്ന് നമ്മൾക്കൊരുപക്ഷെ ഒരുപാട് കുറ്റബോധം തോന്നിപോകാം..

ഒത്തിരി പറയുന്നില്ല.. സ്നേഹപൂർവം ഗൗരി..

© Copyright Protected

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top