ഇനിയെന്നും നിനക്കായി.. 38
ഞാൻ ശ്രമിക്കാം..
അവർ പറഞ്ഞു..
ശ്രമിച്ചാലും ഇല്ലെങ്കിലും.. അവളിവിടെ വേണം..അടുത്തയാഴ്ച ഈ ദിവസം..
അതും പറഞ്ഞു സുധീപ് ഫോണുമെടുത്തു പുറത്തേയ്ക്ക് നടന്നു.. അതും നോക്കി പകപ്പോടെ ദേവയാനി നിന്നു..വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയെന്നോണം പൂർണ ചന്ദ്രനെ കാർമേഘങ്ങൾ മൂടി കഴിഞ്ഞിരുന്നു..
*****************************
ദേവയാനി.. അവരാ ചതിച്ചത്.. അല്ലായിരുന്നേൽ..
സുധീപ് പല്ലു ഞെരിച്ചു..
ഹേയ്.. അവളെ പണ്ട് ഞാൻ ഒന്ന് വിട്ടു കളഞ്ഞതാ.. അതോണ്ട് പറ്റിയതാ..
ദിനകരൻ പറഞ്ഞു..
ഇതിപ്പോ.. ഞാൻ എന്തൊക്കെ മോഹിച്ചതാ. മോഹം അല്ല പ്രശ്നം.. അറിയാമല്ലോ ബോസിനെ.. അങ്ങേര് സമ്മതിക്കില്ല.. ആദി. അവളാണ് അയാളുടെ ടാർജറ്റ്.. അയാൾക്ക് അവളെ കിട്ടിയില്ലെങ്കിൽ കൊന്നു കളയാനും അയാൾ മടിക്കില്ല .
സുധീപ് പറഞ്ഞു..
അല്ല നീ അവളെ കല്യാണം കഴിച്ചാൽ അയാൾക്ക് പ്രശ്നമില്ലേ...
ദിനകരൻ ചോദിച്ചു..
അയാൾക്ക് നോട്ടം അവളുടെ ശരീരത്തിൽ മാത്രമാ.. ഇന്നോ ഇന്നലെയോ അല്ല.. വർഷം കുറെ ആയി അയാൾ അവൾക്ക് പിന്നാലെ. എന്റെ ഉദ്ദേശം അവളെ ഒന്നു സ്വന്തമാക്കുക എന്നതല്ലേ.. അവളുടെ സ്വത്തുക്കൾ.. അതാണ് എനിക്ക് വേണ്ടത്.. സാറിനു വേണ്ടത് അവളുടെ ശരീരവും. അയാൾക്കാവിശ്യമുള്ളത് അയാൾക്ക് കൊടുക്കും..പിന്നെ അയാൾക്ക് മടുത്താൽ.. ഒരു ആക്സിഡന്റ്.. അതിനു മുൻപ് അവളുടേതായ എല്ലാം എന്റേതാക്കണം.. അത്ര തന്നെ..
സുധീപ് പറഞ്ഞു..
ദിനകരന്റെ കണ്ണുകൾ കുറുകി .
അവൾ എന്റെ വലയിൽ വന്നു ചാടി തന്നതാ.. എല്ലാം അവൻ ആ നവീൻ ഇല്ലാതാക്കി . ഇനി അവളെ എന്റെ വലയിൽ ചാടിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഒന്നും പറ്റിയില്ലെങ്കിൽ ഒരു അറ്റകൈ പ്രയോഗമുണ്ട്.. നവീൻ. അവനെ ഞാനങ്ങു അവസാനിപ്പിക്കും.. അതോടെ ആദി വീണ്ടും ഒറ്റപ്പെടും..
സുദീപിന്റെ കണ്ണുകളിൽ പകയെരിഞ്ഞു..
സൂക്ഷിക്കണം.. എതിർ ഭാഗത്ത് നവീനാണ് .
ദിനകരൻ പറഞ്ഞു..
സുധീപ് പുച്ഛത്തോടെ ഒന്നു ചിരിച്ചു.
വഴി എന്റെ കയ്യിലുണ്ട്.. നാളെ ദേവയാനി ഒരു കുരുക്കിടും . ആദി അതിൽ വന്നു ചാടിയാൽ പിന്നെ അവൾ രക്ഷപെടില്ല... ഒരാളും അവളെ രക്ഷിക്കാനും വരില്ല.. അവളിനി രക്ഷപെട്ടാൽ അയാളെന്നെ കൊല്ലും.. നാളെ.. നാളെ ഇതിന്റെ ക്ലൈമാക്സ് ആകും..
അവൻ അട്ടഹസിക്കും പോലെ ചിരിച്ചു..
ദിനകരന് ഉള്ളിൽ ഒരു ഭയം തോന്നി.. എങ്കിലും അയാൾ മകന്റെ ഒപ്പം നിന്നു..
******************************
ആദി മോൾക്ക് രണ്ട് ദിവസംകൂടെ ലീവ് എടുക്കാമായിരുന്നു..
പാർവതി രാവിലെ ടിഫിൻ എടുക്കുന്നതിനിടയിൽ പറഞ്ഞു..
രണ്ടു ദിവസം ലീവ് ആയിരുന്നില്ലേ അപ്പച്ചി.. ഇതിനകത്ത് കുത്തിയിരുന്നാൽ ഞാൻ മടിപിടിച്ചു പോകും. അപ്പച്ചിയാണേൽ കുനിഞ്ഞൊരു ഇലയെടുക്കാൻ എന്നെ സമ്മതിക്കില്ല.. പിന്നെ ഇവിടെ എന്തെടുക്കാനാ..
അവൾ പുഞ്ചിരിയോടെ പറഞ്ഞു..
ആദി.. ഇറങ്ങിയോ..
നവീനിന്റെ ഒച്ചയുയർന്നു..
ആ.
അവൾ വേഗം അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് വന്നു..
രണ്ടുപേർക്കുമുള്ള ആഹാരം ഞാൻ എടുത്തിട്ടുണ്ട്. പിന്നെ വല്ല ശർദിലോ മറ്റോ ഉണ്ടായാൽ അപ്പൊ തന്നെ വിളിച്ചു പറയണം.. ഞാൻ വേറെ ഫുഡ് കൊടുത്തുവിടാം.. കഴിക്കാതെ ഇരിക്കരുത്..
പാർവതി പറഞ്ഞു..
മ്മ്.. ആദി.. വാ. ഇന്നിത്തിരി ദൃതിയുണ്ട്.. നീ കഴിച്ചില്ലേ..
അവൻ ചോദിച്ചു..
മ്മ്.. നവി കഴിക്കുന്നില്ലേ..
അവൾ ചോദിച്ചു..
ഞാൻ ക്യാന്റീനിൽ നിന്നു കഴിച്ചോളാം.. നീ കേറ്..
അവൻ പറഞ്ഞു..
അവർ ഇറങ്ങി..
അമ്മേ അച്ഛനോട് പറഞ്ഞേയ്ക്ക്..
അവൻ പറഞ്ഞു..
മ്മ് . ഇന്ന് വിശ്വൻ വരും . പിന്നെ വൈകീട്ട് നേരത്തെ വരണം.. സാധനോക്കെ ഞാൻ വാങ്ങികോളാം.. മോളുമായി ചുമ്മാ അവിടേമിവിടേം നടക്കരുത്..
പാർവതി ഓർമിപ്പിച്ചു..
നവീൻ ചിരിച്ചു .
കാറിൽ കയറി പോകുന്നത് വരെ ആദി പാർവതിയെ നോക്കി പുഞ്ചിരിയോടെ കൈവീശി കൊണ്ട് ഇരുന്നു..
**************************
സോറി സർ..
സുധീപ് പറഞ്ഞു..
നോ എക്സ്ക്യൂസ്..
അയാളുടെ ഒച്ച ഉയർന്നു. നഗരത്തെ പ്രശസ്തമായ ഹോട്ടലിന്റെ സുഖ ശീതളമായ എ സി മുറിയിലും സുധീപ് ഇരുന്നു വിയർത്തു..
എത്ര വട്ടം...എത്ര വട്ടമായി എന്നറിയുമോ ഈ ഒഴിവുകഴിവുകൾ..
അയാൾ ചോദിച്ചു..
സർ ഞാൻ..
മിണ്ടിപോകരുത് . അവളുടെ പേരും പറഞ്ഞു ഒന്നുമില്ലാതിരുന്ന നീ ഇത്രത്തോളം വളർന്നു . നിന്നെ എന്റെ വലം കൈയാക്കി നിർത്തിയത് ചുമ്മാതല്ല.. എനിക്ക് വേണം അവളെ. ആദിയെ.
ആദ്യമായി അവളെ കണ്ടത് മുതൽ ഈ നെഞ്ചിൽ അവളൊരു സുഖമാ. കെട്ടി കൂടെ കൊണ്ടിവരാൻ അറിയാഞ്ഞിട്ടല്ല.. എന്നും.എനിക്ക് തടസ്സം അവനായിരുന്നു. .നവീൻ..
പതിയെ കല്യാണം എന്നുള്ള മോഹമൊക്കെ എനിക്ക് പോയി. പക്ഷെ അവൾ.. അവളെ എനിക്ക് വേണം.. ഒരിക്കലല്ല.. മതിയാവോളം..ആ മോഹത്തിന് പിന്നാലെ ഞാൻ നടക്കാൻ തുടങ്ങിയിട്ട് നാളെത്ര ആയി എന്നറിയുമോ നിനക്ക്..
നിനക്കാവളുടെ സ്വത്തു വേണമെന്ന് പറഞ്ഞു. ഞാൻ എതിർത്തില്ല . പല രീതിയിലും.അവൾക്ക് നേരെ പലരും മോഹത്തോടെ അടുത്തപ്പോഴും ഞാൻ എതിർത്തില്ല.. കാരണം എനിക്ക് അവലിട് ദിവ്യ പ്രണയമൊന്നുമല്ല.. അത് നിനക്കുമറിയാം.. പക്ഷെ അവളെ എനിക്ക് നേടണം...
അയാൾ പറഞ്ഞു..
ഇത് ലാസ്റ്റ് ചാൻസാണ്.. ഇതിലും നീ പരാജയപ്പെട്ടാൽ... എന്നെ നിനക്കാറിയാമല്ലോ.. എനിക്ക് വേണ്ടത് പെണ്ണിനെയാണ്.. മണ്ണും പൊന്നും പണവും ആവോളം എനിക്കുണ്ട്. എങ്കിലും ഞാൻ മോഹിക്കുന്നതെന്തും എനിക്ക് സ്വന്തമാക്കണമെന്ന വാശി.. അതിനു തടസ്സം ആര് നിന്നാലും പിഴുതെറിയും ഞാൻ..
അയാൾ പറഞ്ഞു .
സോറി സർ. ഇത്തവണ എനിക്ക് പിഴയ്ക്കില്ല.. അവളെ ഞാൻ സാറിനു മുൻപിൽ എത്തിക്കും..
സുധീപ് പറഞ്ഞു.
മ്മ്.. നിനക്ക് പോകാം..
അയാൾ പറഞ്ഞു. ആ കണ്ണിലെ വന്യമായ ചിരിയിൽ സുദീപിന് പോലും ഭയം തോന്നി..
എന്തായി സർ..
സുധീപ് പോയതും അകത്തേയ്ക്ക് വന്ന ആൾ ചോദിച്ചു..
പൊന്നു കായ്ച്ചാലും പിരയ്ക്ക് മേലെ ചാഞ്ഞാൽ വെട്ടി മാറ്റണം..
അയാൾ ക്രോധത്തോടെ പറഞ്ഞുകൊണ്ട് മദ്യക്കുപ്പി കയ്യിലെടുത്തു..
അതും നോക്കി കൂടെ നിന്നയാൾ നിന്നു..
************************
നമ്മൾ എവിടേയ്ക്കാ മിലൻ പോകുന്നത്..
സൂര്യ അവന്റെ തോളിലേയ്ക്ക് തല ചായ്ച്ചുകൊണ്ട് ചോദിച്ചു..
മ്മ്.. എന്താ ഒരു അന്വേഷണം..
അവൻ ചോദിച്ചു..
ചുമ്മാ..
അവൾ പറഞ്ഞു..
ഒറ്റപ്പെട്ട ഒരു റോഡിലേയ്ക്കവന്റെ വണ്ടി തിരിഞ്ഞു..
ഈ റോഡിനപ്പുറം എനിക്കൊരു ബംഗ്ളാവുണ്ട്. എന്റെയല്ല. സാറിന്റെയാണ്. അവിടെ ഇന്നൊരു ട്രീറ്റ്..
അവൻ പറഞ്ഞു..
ആഹാ. എന്താ സ്‌പെഷ്യൽ..
സൂര്യ ചോദിച്ചു..
അതൊക്കെ സീക്രട്ട്...
മിലൻ പറഞ്ഞു..
വണ്ടി ഒഴിഞ്ഞ റോഡിലൂടെ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു..
ആളൊഴിഞ്ഞ ഒരു കാട് പോലെയുള്ള സ്ഥലത്തായി ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ബംഗ്ലാവിന് മുന്പിലായി വണ്ടി നിന്നു.. സൂര്യ അതിൽ നിന്നിറങ്ങി..
ഇതേതാ സ്ഥലം..
അവൾ ചോദിച്ചു..
തമിഴ് നാട് ബോർഡർ ആകാറായി.. നീ വാ..
അവൻ ഹെൽമറ്റ് ഊരി വെച്ചു അകത്തേയ്ക്കു നടന്നു..
ഇത് പൂട്ടാറൊന്നും ഇല്ലേ...
സൂര്യ ചോദിച്ചു..
ഓ.. ഇവിടെ ഒരു പണികാരൻ ഉണ്ട്. വേലു.. തമിഴനാ.. പുള്ളിയാ ഇതൊക്കെ നോക്കുന്നത്..
അവൻ പറഞ്ഞു..
അവർ അകത്തേയ്ക്ക് കയറി..
നീ ഇരിക്ക്..
അവൻ പറഞ്ഞു..
അവൾ അവിടെ കിടന്ന സോഫയിൽ ഇരുന്നു..
വേലുച്ചേട്ടാ..
മിലൻ ഉച്ചത്തിൽ വിളിച്ചു..
അയാൾ രണ്ടു ഗ്ലാസ്സിൽ ജ്യൂസുമായി അവിടേയ്ക്ക് വന്നു..
ആഹാ.. ഇതാണ് വേലുച്ചേട്ടൻ.. എന്താ ടൈമിംഗ് .
അവൻ പറഞ്ഞുകൊണ്ട് അയാളെ നോക്കി.. അയാൾ ഇടത്തേക്ക് കണ്ണു കാണിച്ചതും അവൻ ഇടതു വശത്തിരുന്ന ഗ്ലാസ് ജ്യൂസ് എടുത്തു അവൾക്കായി നീട്ടി.. മറു ഗ്ലാസ് അവനും എടുത്തു..
അയാൾ പുഞ്ചിരിയോടെ അകത്തേയ്ക്ക് പോയി..
മിലൻ പുള്ളിക്ക് അറിയുമോ..
സൂര്യ ചോദിച്ചു..
ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്. ഫ്രണ്ട്സുമായി.. വെള്ളമടിക്കാൻ..
അവൻ പറഞ്ഞു.. സൂര്യ ചിരിച്ചു..
മിലൻ ജ്യൂസ് കുടിച്ചു. ഗ്ലാസ് മേശയിൽ വെച്ചു..
സൂര്യയും ജ്യൂസ് കുടിച്ചു..
വാ..
അവൻ അവളെയും വിളിച്ചു സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് നടന്നു..
മുകളിലെ ഒരു ബെഡ്റൂമിന്റെ വാതിൽ തുറന്നു അവൻ അകത്തു കയറി...
അല്ല.. എന്താ മോന്റെ ഉദ്ദേശം..
അവന്റെ പുറകെ കയറിയ സൂര്യ ചോദിച്ചു..
സദുദ്ദേശം അല്ല..
അവൻ കുറുമ്പോടെ പറഞ്ഞു..
സൂര്യ ചിരിച്ചു..
അവൻ കട്ടിലിൽ ഇരുന്നതും സൂര്യ അവനടുത്തായി വന്നിരുന്നു..
എന്താ ഇന്നത്തെ പ്രത്യേകത എന്നറിയുമോ..
അവൻ ആർദ്രമായി ചോദിച്ചു..
ഇല്ല..
അവൾ പറഞ്ഞു..
ഇന്നെന്റെ പിറന്നാളാണ്.
അവൻ പറഞ്ഞു..
അയ്യോ.. സോറി.. ഞാൻ അറിഞ്ഞില്ലല്ലോ. ഒരു ഗിഫ്റ്റ് പോലും വാങ്ങിയില്ല..
സൂര്യ പറഞ്ഞു..
എന്തിനാ വാങ്ങുന്ന ഗിഫ്റ്റോക്കെ. നീ തന്നെ എനിക്കുള്ള ഗിഫ്റ്റല്ലേ..
അവൻ ചോദിച്ചു..
സൂര്യയുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു..
അവൻ പതിയെ അവളെ കട്ടിലിലേക്ക് കിടത്തി..
സൂര്യേ..
അവൻ വിളിച്ചു..
മ്മ്..
അവൾ മൂളി കേട്ടു..
വെറുതെ. .
അതും പറഞ്ഞു അവൻ അവളുടെ ചുണ്ടിലേയ്ക്ക് തന്റെ അധരങ്ങൾ ചേർത്തു.. സൂര്യ ഒന്നു പിടഞ്ഞു..
സാവകാശം അവൻ തന്നിലേക്ക് പടരുന്നതറിഞ്ഞിട്ടും എതിർക്കാതെ തന്റേതെന്ന വിശ്വാസത്തിൽ അവൾ കിടന്നു..
പതിയെ അപ്രതീക്ഷിതമായി കണ്ണിലേക്ക് ഇരുട്ടു കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. വല്ലാത്തൊരു മയക്കം..
അവൾ മയക്കത്തിലേയ്ക്ക് വീണു..
അപ്പോഴും അവന്റെ കൈകൾ തന്നിൽ കുസൃതി കാട്ടുന്നത് ഒരു സുഖത്തോടെ അവൾ അറിഞ്ഞു..
*************************
ആദി.. ഈ ഫയൽ നീ നോക്കിയില്ലേ..
നവീന് ഒരു ഫയൽ കൊണ്ടു വന്നു കൊണ്ട് ചോദിച്ചു..
അയ്യോ.. ഇത് ഞാൻ കണ്ടില്ലല്ലോ..
അവൾ പറഞ്ഞു..
ഇതൊന്നു നോക്കണം . എന്നിട്ട് പറയ്.
അവൻ തിരികെ സീറ്റിൽ ചെന്നിരുന്നു..
ഇത് കഴിഞ്ഞ ദിവസം കൊണ്ടുവന്ന ടാക്‌സ് ക്ലിയറൻസ് ഫയലിന്റെ ബാക്കിയല്ലേ.. ഇതിൽ കോഡ് മാത്രേ ഉള്ളു.
അവൾ പറഞ്ഞു..
വെറുതെയല്ല.. നീയാ ഫയൽ എവിടെയാ വെച്ചത്..
നവീൻ ചോദിച്ചു..
ഞാനെടുത്തു തരാം..
ആദി നവീനിന്റെ ടേബിളിനരികിലുള്ള ഷെൽഫിൽ നിന്നും ഫയൽ തപ്പിയെടുത്തു..
ആ.
അവൾ വിളിക്കുന്നത് കേട്ടതും നവീൻ നോക്കി..
എന്താ ആദി..
അവൻ അവൾക്കരികിൽ വന്നു ചോദിച്ചു .
അത്.. കണ്ണിൽ എന്തോ .
അവൾ കണ്ണുഴിഞ്ഞുകൊണ്ട് പറഞ്ഞു..
കൈ മാറ്റ്..
അവൻ അവളുടെ കൈമാറ്റി കണ്ണിലേക്ക് ശക്തമായി ഊതി..
പോയോ..
അവൻ ചോദിച്ചു..
ആദി കണ്ണുകൾ തുറന്നു..
അവളുടെ കണ്ണുകൾ നവീനിന്റെ കണ്ണുകളുമായി ഉടക്കി..
കുസൃതി നിറഞ്ഞ ചിരിയോടെ അവളാ നോട്ടം മാറ്റി..
കിട്ടി..
അവൾ പറഞ്ഞു..
നവീനിന്റെ പ്രതികരണം കിട്ടാഞ്ഞതിനാൽ അവൾ അവനെ നോക്കി..
നിറഞ്ഞ കുസൃതിച്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ആദിയുടെ നെഞ്ചിടിപ്പ് വർധിച്ചു..
എ.. എന്താ..
അവൾ ചോദിച്ചു..
അവൻ ഒന്നും മിണ്ടിയില്ല.. പതിയെ ആദിയുടെ അടുത്തേയ്ക്ക് നടന്നു ..
അവൾ പെട്ടെന്ന് പുറകിലേക്ക് നടന്നു ഷെൽഫിൽ ചാരി നിന്നു..
എന്താന്ന്..
അവൾ വിറയലോടെ ചോദിച്ചു..
പതിയെ നവീൻ അവളുടെ തോളിലേയ്ക്ക് കൈ വെച്ചു..
അവന്റെ കണ്ണുകൾ തന്റെ ചുണ്ടിലാണെന്നറിഞ്ഞതും ആദിയുടെ നെഞ്ചിടിപ്പുയർന്നു..
അവന്റെ മുഖം തനിക്കരികിലേയ്ക്ക് അടുത്തു വരുന്നതും അവൾ കണ്ണുകൾ ഇറുക്കി പൂട്ടി..
മേ ഐ കം ഇൻ സർ..
പുറത്തു നിന്ന് ശാരിയുടെ ശബ്ദം കേട്ടതും രണ്ടുപേരും എന്തോ ഓർത്തെന്ന പോലെ അകന്നു മാറി..
നവീൻ നിന്നു വിയർക്കുന്നത് കണ്ട ആദിക്ക് ചിരി വരുന്നുണ്ടായിരുന്നു..
അപ്പോഴേയ്ക്കും ശാരി അകത്തേയ്ക്ക് വന്നു..
എന്താ സർ..
നിന്നു പരുങ്ങുന്ന നവീനെ കണ്ട ശാരി ചോദിച്ചു..
ഹേയ്.. ഞാനെന്താ ഇവിടെ.. അല്ല..താനെന്താ ഇവിടെ .
അവൻ ചോദിച്ചു..
സാറിതെന്താ പുന്നെല്ലു കണ്ട എലിയെപോലെ. ഞാനീ ഫയല് തരാൻ വന്നതാ..
ശാരി പറഞ്ഞു..
ആദി ചെറു ചിരിയോടെ കിട്ടിയ സമയത്തിന് തന്റെ സീറ്റിൽ ഇരുന്നു..
ഞാനോ. തനിക്കു തോന്നിയതാ.. ഫയൽസ് താ .
അവൻ പറഞ്ഞു..
ഓകെ സർ.. ആദി കഴിക്കാൻ വരുന്നില്ലേ .
ശാരി ചോദിച്ചു..
അതിനു സമയമായോ..
നവീൻ ചോദിച്ചു..
12 35 ആയി സർ..
അവൾ പറഞ്ഞു..
മ്മ്..
അവൻ പറഞ്ഞുകൊണ്ട് സീറ്റിൽ ഇരുന്നു..
ആദി വാ..
ശാരി വിളിച്ചു..
അല്ല.. ശാരി പൊയ്ക്കോളൂ.. ആദിക്ക് രണ്ടുമൂന്നു ഫയൽ കൂടെ നോക്കാനുണ്ട്.. അത് കഴിഞ്ഞിട്ട് കഴിച്ചോളും..
നവീൻ പറഞ്ഞത് കേട്ട് ശാരിയും ആദിയും അവനെ നോക്കി..
അത്.. ഈ ഫയൽസ് ഇമ്പോർട്ടന്റാ..
നവീൻ പറഞ്ഞു..
എന്നാൽ ശാരി പൊയ്ക്കോ..ഞാൻ വന്നോളാം....
ആദി പറഞ്ഞു..
മ്മ്..
ശാരി ഒന്നിരുത്തി മൂളിയിട്ട് പുറത്തേയ്ക്ക് നടന്നു..
തന്നോളൂ..
ആദി പറഞ്ഞു..
എന്ത്..
അവൻ അവളോട് ചോദിച്ചു..
അത് ഫയല്.. ഇപ്പൊ നോക്കണം എന്നു പറഞ്ഞു..
ആദി ചോദിച്ചു..
അത് വെറുതെ പറഞ്ഞതാ.. നിനക്ക് ചില ഫുഡിന്റെ മണമടിച്ചാൽ ശർദിൽ വരില്ലേ.. അതുകൊണ്ട് ഇവിടിരുന്നു കഴിക്ക്..
അവൻ പറഞ്ഞു..
ആദി പുഞ്ചിരിയോടെ അവനെ നോക്കി..
അധികം ഇളിക്കേണ്ട. എടുത്തു കഴിക്ക്.
അവൻ പറഞ്ഞു..
ആദി രണ്ടുപേർക്കുമുള്ള ചോറെടുത്തു..
നവീൻ സൈഡിലുള്ള സോഫയിൽ ചെന്നിരുന്നു.. ആദിയും കസേര വലിച്ചിട്ട് അവനെതിരായി ഇരുന്നു..
എത്ര വിലക്കിയിട്ടും തന്റെ കണ്ണുകൾ അവന്റെ മുഖം തേടി പോകുന്നത് അവ അറിയുന്നുണ്ടായിരുന്നു..എങ്കിലും മനസ്സിൽ കുളിരുള്ള ഒരു ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു..
തുറന്നു പറയുന്നില്ലെങ്കിലും അവനു തന്നിലുള്ള ശ്രദ്ധയും സ്നേഹവും മനസ്സു നിറയ്ക്കുന്നത് ആദി അറിയുന്നുണ്ടായിരുന്നു..
പെട്ടെന്ന് നവീനിന്റെ ഫോൺ ശബ്‌ധിച്ചു..
അവൻ പെട്ടെന്ന് പാത്രം അവിടെ വെച്ചു കോൾ അറ്റൻഡ് ചെയ്തു ഡോർ തുറന്നിട്ട് പുറത്തേക്കിറങ്ങി പോയി...
ആദി പതിയെ പുറത്തേയ്ക്ക് നോക്കി. അവൻ കുറച്ചെങ്ങോ മാറി നിന്നാണ് സംസാരം..
അവൾ ഒരുരുള ചോറ് കൂടി കഴിച്ചു.. പതിയെ നവീനിന്റെ പാത്രം കയ്യിലെടുത്തു..
അതിൽ നിന്നും ഒരുരുള ചോറെടുത്തു കഴിച്ചു..
ആദിയുടെ കണ്ണു നിറഞ്ഞിരുന്നു..
ഇത് വാവേടെ അച്ഛന്റെ പങ്കാ..
ആദി മനസ്സിൽ പറഞ്ഞുകൊണ്ട് ഒരുരുള കൂടി ഉരുട്ടി ചുണ്ടോടടുപ്പിച്ചു..
അടുത്ത നിമിഷം ആ ചോറ് പാത്രത്തോടെ തട്ടിയെറിയപ്പെട്ടു..
ആദി സംഭവിച്ചതെന്ത് എന്നു മനസ്സിലാകാതെ എഴുന്നേറ്റതും മുൻപിൽ കലി തുള്ളി നിൽക്കുന്ന പ്രിയയെ കണ്ട് ഞെട്ടി .
എ. എന്താ..
അവൾ ചോദിച്ചതും കരണം പുകച്ചൊരു അടി ആദിക്കുകിട്ടിയതും ഒന്നിച്ചായിരുന്നു..
ആദി ഒന്നു വെച്ചു പോയി .
ആദി..
ശാരിയുടെ ഒച്ച ഉയർന്നു..
എന്താ മേഡം.. എന്താ .
ഒച്ചകേട്ടു നവീനടക്കം എല്ലാവരും അകത്തേയ്ക്ക് വന്നു.
കവിളും പൊത്തി കണ്ണടച്ചു നിൽക്കുന്ന ആദിയെ കണ്ടതും നവീൻ അവിടേയ്ക്ക് വന്നു..
എന്തുപറ്റി..
അവൻ ചോദിച്ചു.
പ്രിയാ മേഡം ആദിയെ തല്ലി..
ശാരി പറഞ്ഞതും നവീൻ ഞെട്ടി അവളെ നോക്കി..
എന്തിന്..
അവൻ ചോദിച്ചു..
എന്തിനാണെന്ന്..
അവന്റെ ഒച്ച ഉയർന്നു..
ആദി..
അവന്റെ ശബ്ദം കേട്ടതും ആദി കണ്ണു തുറന്നു. അവളുടെ കണ്ണു കലങ്ങിയിരുന്നു..
എന്താ..
അവൻ ചോദിച്ചു..
അറിയില്ല..
ആദി കണ്ണു തുടച്ചു..
എന്തിനാ പ്രിയാ ആദിയെ അടിച്ചത്..
നവീന് ചോദിച്ചു..
അത് പിന്നെ സർ.. സർ ഇവിടെ കഴിച്ചു വെച്ചിട്ട് പോയ ചോറ് ഇവളെടുത്തു കഴിച്ചു..
പ്രിയ പറഞ്ഞു..
അതിനു..
നവീനിന്റെ ചോദ്യം കേട്ടതും അവൾ അവനെ നോക്കി..
ഇവളാരാ അങ്ങാനൊക്കെ ചെയ്യാൻ..
പ്രിയ ചൊടിച്ചു..
ഇങ്ങു വന്നു കേറിയിട്ട് ഒരു മാസം ആയില്ല. അവളുടെ മറ്റും ഭാവവും കണ്ടാൽ തോന്നും ഇവിടുത്തെ കൊച്ചമ്മയാണെന്നു.. സാറിന്റെ മേലിൽ അവകാശം സ്ഥാപിക്കാൻ നടക്കുവാ ഈ തേവിടിശ്ശി..
പറഞ്ഞു തീരുന്നതിനു മുൻപ് നവീനിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..
എല്ലാവരും നവീനെ ഞെട്ടി നോക്കി. അടുത്ത നിമിഷം നവീൻ ആദിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..
അതേടി.. എന്റെ എല്ലാ കാര്യത്തിലും അവകാശമുള്ളവൾ തന്നെയാണിവൾ. അല്ലെങ്കിൽ ഇവൾക്കെയുള്ളൂ എന്റെ കാര്യത്തിൽ ഇടപെടാൻ അവകാശമുള്ളൂ. കാരണം ഇവളെന്റെ ഭാര്യയാ.. ഈ നവനീത് പ്രഭാകറിന്റെ ഭാര്യ..
എല്ലാവരും ഞെട്ടി അവനെ നോക്കി..
സർ..
പ്രിയയുടെ തൊണ്ടയിലെ വെള്ളം വറ്റുന്ന പോലെ തോന്നി..
എന്താ പറഞ്ഞത് ആർക്കെങ്കിലും ഇവിടെ മനസ്സിലാകാതെ ഉണ്ടോ..
അവൻ ശാരിയെ നോക്കി ചോദിച്ചു..
അവന്റെ ദേഷ്യം കണ്ട് ശാരി പോലും പകച്ചു നിൽക്കുകയായിരുന്നു .
മതി..ഇവിടെ സുപ്രിയയുടെ സേവനം.. തനിക്ക് പോകാം..
അവൻ പറഞ്ഞു..
സർ അത്.. ഞാൻ.. ഒരു അബദ്ധം..
പ്രിയ പറഞ്ഞു..
ആദി..
നവീൻ ആർദ്രമായി വിളിച്ചു..
അവൾ അവനെ നോക്കി..
ശാരി..
നവീൻ കണ്ണു കാണിച്ചതും ആദിയെയും വിളിച്ചു ശാരി പുറത്തേയ്ക്ക് പോയി..
ആദിയുടെ കവിളിൽ പ്രിയയുടെ കയ്യിലെ നഖം കൊണ്ട് പോറൽ ഏറ്റിരുന്നു..
സ്സ്..
കവിളത്ത് വെള്ളം വീണതും ആദിക്ക് നീറ്റൽ പോലെ തോന്നി..
എന്നാലും ആദി നവനീത് സാറിനു ഇങ്ങനൊരു മുഖം ഉണ്ടെന്നു ആരും കരുതിയില്ല.. എന്തൊരു ദേഷ്യമാ..
ശാരി ചോദിച്ചു..
ആദി മുഖം കണ്ണാടി നോക്കി തുടച്ചിട്ട് ഒന്നു പുഞ്ചിരിച്ചു..
നീ ചിരിക്യാ..
ശാരി ചോദിച്ചു..
പിന്നല്ലാതെ.. സത്യം പറയാല്ലോ ശാരി.. വയറ്റിൽ ഒരു വാവയുണ്ടായിപോയി.. അല്ലായിരുന്നേൽ ഞാനിവിടെ തുള്ളി ചാടിയേനെ..
ആദി പറഞ്ഞു...
ആഹാ ബെസ്റ്റ്. അങ്ങേര് നിന്നെ ഉപേക്ഷിച്ചതെന്തിനാന്നാ പറഞ്ഞേ.
ശാരി ചോദിച്ചു..
ഒന്നു പോ പെണ്ണേ.. നിനക്കാറിയുമോ രണ്ടു മാസം കൂടെ കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ടു വർഷം ആകുവാ.. ഇതിനിടയിൽ ഒരു പൊതു സ്ഥലത്ത് വെച്ചു ഇവളെന്റെ ഭാര്യയായ എന്നും പറഞ്ഞു നവീൻ എന്നെ അംഗീകരിക്കുന്നത് ആദ്യമായാ.. അതിന്റെ ത്രില്ലിലാ ഞാൻ..
ആദി പറഞ്ഞു.
എന്റെ ഭഗവതി.. നല്ല പസ്റ്റ് കെട്ട്യോനും കെട്ട്യോളും.. ഈ സൈസ് വേറെ ഉണ്ടാവോ..
ശാരി തലയ്ക്ക് കൈ കൊടുത്തുപോയി..
ആദി പുഞ്ചിരിച്ചു..
ഏതായാലും പ്രിയേടെ ജോലി പോയികിട്ടി...
ശാരി പറഞ്ഞു.
നന്നായി.. പോട്ടെ..
ആദി പറഞ്ഞു..
ശാരി ചിരിച്ചു..
വാ..
അവർ നവീനിന്റെ ക്യാബിനിലേയ്ക്ക് ചെന്നു..
സർ..പ്ലീസ്.. എന്നെ പിരിച്ചു വിടരുത് സർ..
ക്യാബിനിൽ നിന്നും പ്രിയയുടെ കരച്ചിൽ കേൾക്കാമായിരുന്നു..
അവർ അകത്തേയ്ക്ക് കയറി..
ആദിയെ കണ്ടതും പ്രിയ അവളെ പകയോടെ നോക്കി..
ആദി ഓകെ അല്ലെ..
അതേ.
ആദി പറഞ്ഞു..
ആദി സാറിന്റെ ഭാര്യ ആണെന്ന് എനിക്കറിയില്ലായിരുന്നല്ലോ..
പ്രിയ പറഞ്ഞു..
ആദി ഇങ്ങു വാ..
ആദി നവീനിന്റെ അരികിൽ ചെന്നു.
പിന്നേ.. ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. നിനക്കർഹത ഇല്ലാത്ത കാര്യങ്ങൾ കിട്ടിയാൽ അതപ്പോ തിരിച്ചു കൊടുക്കണം...നിനക്ക് കിട്ടിയതൊക്കെ അങ്ങു കൊടുത്തേ..
അവൻ പറഞ്ഞു..
നവി അത്.
ആദി എന്തോ പറയാൻ വന്നതും ശാരി അവളുടെ കയ്യിലൊന്നു നുള്ളി..
എന്തോ സിഗ്നൽ എന്നോണം ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
ആദി മുൻപോട്ട് വന്നു.. പ്രിയയുടെ കവിളിൽ ഒന്നാഞ്ഞടിച്ചു..
എന്റെ ഭർത്താവ് പറഞ്ഞാൽ കേൾക്കാതിരിക്കുന്നത് എങ്ങനാ.
ആദി പതിയെ പറഞ്ഞു.
യൂ..
പ്രിയ അവൾക്ക് നേരെ വിരൽ ചൂണ്ടി..
മതി..ജോസഫേട്ടാ..
നവീൻ വിളിച്ചതും ജോസഫ് പുറത്തു നിന്നും വന്നു. അയാളുടെ കയ്യിലിരുന്ന കവർ നവീനെ ഏൽപ്പിച്ചു..
ഇത് തനിക്കുള്ള ടെർമിനേഷൻ ലെറ്ററും ഈ മാസത്തെ സാലറിയുമാണ്.. തനിക്ക് പോകാം..
നവീന് പറഞ്ഞു..
പ്രിയ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി .
അപ്പോഴേയ്ക്കും സ്റ്റാഫുകൾ ചേർന്നു മുറിയിൽ കിടന്ന ചോറൊക്കെ തൂത്തു മാറ്റിയിരുന്നു..
ഇന്നിനി ജോലിക്ക് കയറേണ്ട.. ഞാൻ വീട്ടിലാക്കാം.. എനിക്ക് അത്യാവിശമായി കൊല്ലത്തൊന്നു പോണം..
നവീൻ പറഞ്ഞു .
ഹേയ് . ഞാൻ ഓകെയാ..
ആദി പറഞ്ഞു..
അവൻ അവളെ നോക്കി..
എല്ലാവരും ക്യാബിനിൽ നിന്നും പോയി എന്നായപ്പോൾ അവൻ അവൾക്കരികിൽ വന്നു..
എന്റെ പാത്രത്തിൽ കയ്യിട്ട് വാരിയാലെ നിനക്കിറങ്ങൂ..
അവൻ മീശ പിരിച്ചുകൊണ്ട് ചോദിച്ചു..
അവൾ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു..
വൈകുന്നേരം അച്ഛനോട് വിളിക്കാൻ വരാൻ പറയാം.. ഞാൻ ഇറങ്ങുവാ..
നവീൻ പറഞ്ഞു..
മ്മ്..
അവൻ ഇറങ്ങുന്നതും നോക്കി ആദി പുഞ്ചിരിയോടെ നിന്നു..
**********************************
സൂര്യ കണ്ണുകൾ വലിച്ചു തുറന്നു.. തലയ്ക്കെന്തോ വല്ലാത്ത ഭാരം..
അവൾ തലയിൽ കൈവെച്ചു..
എഴുന്നേൽക്കാൻ ശ്രമിച്ചതും തന്റെ വസ്ത്രങ്ങൾ ശരീരത്തില്ല എന്നവൾ തിരിച്ചറിഞ്ഞു.
ശരീരം മുഴുവൻ നുറുങ്ങുന്ന വേദന..
അവൾ പതിയെ എഴുന്നേറ്റു..
ചുറ്റും നോക്കിയതും സൂര്യയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു..
മുറിയിലെ മേശയ്ക്കു ചുറ്റുമായി ഇരിക്കുന്ന 3 പേർ. അതിലൊന്ന് മിലനും മറ്റൊന്ന് സച്ചിനും..
അവൾ പുതപ്പ് കൊണ്ട് ശരീരം മറച്ചു പതിയെ എഴുന്നേറ്റു..
മിലാ..
അവൾ പതിയെ വിളിച്ചു..
ഒരു പെണ്ണിന്റെ നിസ്സഹായത മുഴുവൻ കലർന്ന ആ വിളിയിൽ അവർ മൂവരും നോക്കി..
ആഹാ.. തമ്പുരാട്ടി എഴുന്നേറ്റോ..
സച്ചിൻ ആടിയാടി അവൾക്കരികിൽ വന്നിരുന്നു..
അവൾ അറപ്പോടെ നീങ്ങിയിരുന്നു..
ഹാ.. നീ എന്നാ പുതയ്ക്കുവാടി..
അതും പറഞ്ഞു സച്ചിൻ ആ പുതപ്പ് അവളിൽ നിന്നും അവൻ പറിച്ചെടുത്തു..
അവൾ കരഞ്ഞുകൊണ്ട് പിടഞ്ഞു.
മിലാ..
അവൾ നിസ്സഹായയായി വിളിച്ചു..
എന്തോ ചക്കരെ..
മിലൻ അവളുടെ അരികിൽ വന്നിരുന്നു..
സോറി മോളെ . ഞങ്ങൾ തിക്ക് ഫ്രണ്ട്സാ. എന്തു കിട്ടിയാലും മൂന്നായി ഭാഗം വെയ്ക്കും . ശീലമായിപോയി. ദേ ഇവൻ ഈ സച്ചിൻ നിന്നെ വലയിലാക്കിയപ്പോൾ ഞങ്ങൾ കുറെ മോഹിച്ചതാ. അതൊക്കെ നിന്റെ ആദി നശിപ്പിച്ചു..
അപ്പോഴാ ഇവനൊന്നു എറിഞ്ഞത്..നീയാണേൽ അതിൽ കേറി കൊത്തുകേം ചെയ്തു . പിന്നെന്താ. ഇവാൻ കുറച്ചുപയോഗിച്ചു പഴകിയതാണേലും കുഴപ്പമില്ലാത്ത ബോഡിയാ നിന്റേത്. അതുകൊണ്ട് ഞങ്ങളൊന്ന് അറിഞ്ഞു വിളയാടി..
റോബർട്ട് പറഞ്ഞു..
യൂ ചീറ്റ്.. നിന്നെ വിശ്വസിച്ചവളല്ലേ ഞാൻ. നിനക്കെല്ലാം തന്നതല്ലേ ഞാൻ എന്നിട്ടും നീയെന്നെ ഇവന്മാർക്ക് കൂട്ടികൊടുത്തു അല്ലെടാ നായെ ..
സൂര്യ മിലന്റെ കുത്തിന് പിടിച്ചു...
ഹാ പിടി വിടെഡി...
അവൻ അവളെ ബലമായി കാട്ടിലിലേയ്ക്കിട്ടു..
ഞങ്ങൾ നല്ലോണം ഒന്നു അറിഞ്ഞു വിളയാടിയ ദേഹമാ. അധികം ഉലയ്ക്കേണ്ട.. പിന്നെ ദേ ഇത് കണ്ടോ..
മിലൻ ഒരു വീഡിയോ കാണിച്ചു . സൂര്യയുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടി.
അവരോരോരുത്തരും തന്നെ ചെയ്യുന്ന ഓരോന്നും അവളുടെ കാഴ്ചയിൽ നിറഞ്ഞു.. അവൾ കണ്ണുകളടച്ചു നിലവിളിച്ചു..
അധികം ഷൈൻ ചെയ്യേണ്ട. അടങ്ങി ഒതുങ്ങി ഞങ്ങൾ പറയുന്നത് അനുസരിച്ചു നിന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ..
സച്ചുവിന്റെ ശബ്ദം ഉയർന്നു..
അവൾ ഏങ്ങി കരഞ്ഞു..
അപ്പൊ അളിയന്മാർ ചെല്ലു..ഇവളുടെ ചേച്ചി അടിച്ച അടിക്ക് കൂടി കണക്ക് തീർത്തിട്ട് ഞാൻ വരാം..
സച്ചു പറഞ്ഞതും മിലനും റോബെർട്ടും വെളിയിലേയ്ക്കിറങ്ങി ...
മുറിയിൽ നിന്നും കേൾക്കുന്ന സൂര്യയുടെ കരച്ചിൽ കേട്ട് അവർ പൊട്ടിച്ചിരിച്ചു..
ഇനി ഇവളെ എത്തികേണ്ടിടത്തു കൂടി എത്തിക്കണം..
മിലൻ പറഞ്ഞു..
അവർ പുഞ്ചിരിച്ചു..
***************************
ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ആദി ഫോണെടുത്തത്... മാധവമേനോന്റെ നമ്പർ കണ്ടതും ആദി ഫോണെടുത്തു..
ഹലോ.. ആദി.. മോളെ .
ദേവയാനിയുടെ കരച്ചിൽ കേട്ടതും ആദി ഭയത്തോടെ മൊബൈൽ ചെവിയിൽ ചേർത്തു..
മോളെ മാധവേട്ടൻ ഒന്നു വീണു.. ഇപ്പൊ അനക്കവും ഒന്നുമില്ല. ഇവിടെ ആരുമില്ല.. ആരേലും കൂട്ടി ഒന്നു വാ മോളെ..
അത്രയും കരഞ്ഞുകൊണ്ട് പറഞ്ഞു അവർ ഫോൺ വെച്ചു..
ഇനി ഇതും ചതിയാകുമോ..
അവൾ ചിന്തിച്ചു നിന്നു..
ആരേലും കൂട്ടി ചെല്ലാൻ പറഞ്ഞത്.. ചിലപ്പോൾ സത്യമാണെങ്കിൽ..
അവൾ ഫോണെടുത്തു നവീനെ വിളിച്ചു .
ഫോൺ ബെല്ലടിച്ചതല്ലാതെ എടുത്തില്ല..
അവൾ പാർവതിയുടെയും പ്രഭാകരിനെയും നമ്പറിൽ വിളിച്ചു..
രണ്ടും ഔട്ട് ഓഫ് കവറേജിൽ..
അവൾ രണ്ടു നിമിഷം ചിന്തിച്ചിരുന്നുNആ ശേഷം മൂന്നു നമ്പറിലേയ്ക്കും മെസ്സേജ് അയയ്ച്ചിട്ട് ഇറങ്ങി..
ശാരിയോട് കാര്യം പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സു നിറയെ പേരറിയാത്തൊരു ആധി നിറയുന്നത് അവളറിയുന്നുണ്ടായിരുന്നു...
Next Here
കഥ ക്ലൈമാക്സ് ആകുകയാണ്.. ഇനി രണ്ട് പാർട്ടൂടെയെ കാണു.. അതിനുള്ളിൽ തീർക്കാനാണ് ഞാൻ ശ്രമിക്കുന്നത്.. ഈ പാർട്ട് അൽപ്പം ദൃതിയിൽ എഴുതിയതാണ്.. തട്ടികൂട്ടിയതല്ല എന്നാലും ഒരു തൃപ്തി കുറവുണ്ട്. വായിച്ചിട്ട് അഭിപ്രായം എന്തായാലും അറിയിക്കണേ..
സസ്നേഹം ഗൗരി.
© Copyright Protected
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....