ഇനിയെന്നും നിനക്കായി..37
അവളുടെ മുഖത്തു നോക്കാതെ കൂടെ നടക്കുന്ന നവീനിന്റെ ശബ്ദം ഏതോ യുഗത്തിൽ നിന്നെന്ന പോലെ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..
അവന്റെ ചുണ്ട് ചലിക്കുന്നതൊന്നും ഗായത്രി കേട്ടില്ല.. അവളുടെ കാതിലപ്പോഴും ഒന്നു മാത്രം നിറഞ്ഞു നിന്നു..
ആദി.. ആദിയെന്റെ ഭാര്യയാണ്..
ഡോ..
നവീൻ കയ്യിൽ തട്ടി വിളിച്ചപ്പോഴാണ് ഗായത്രി സ്വബോധത്തിലേയ്ക്ക് വന്നത്..
താനിതേത് ലോകത്താ.. കാപ്പിയാണോ ചായയാണോ വേണ്ടത്..
നവീൻ ചോദിച്ചപ്പോഴാണ് ഗായത്രി ചുറ്റും നോക്കിയത്. ഹോസ്പിറ്റൽ ക്യാന്റീനിൽ സ്റ്റാഫുകളുടെ കോർണറിൽ ഒരു ഒഴിഞ്ഞ സീറ്റിലായി ഇരിക്കുകയാണ് താനും അവനും..
ഡോ.. ഗായത്രി..
നവീൻ പിന്നെയും വിളിച്ചു..
ആ .
കാപ്പി വേണോ ചായ വേണോന്ന്..
അവൻ ചോദിച്ചു..
കാ.. കാപ്പി..
അവൾ പറഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകളെ അവനിൽ നിന്നൊളിപ്പിക്കാൻ അവൾ നന്നേ പാട് പെട്ടു..
അവൻ കാപ്പിക്ക് ഓർഡർ കൊടുത്തു...
തനിക്ക് എന്നോട് ചെറിയ പരിഭവം ഉണ്ടെന്നറിയാം.. ഇതൊന്നും ആദ്യമേ പറയാഞ്ഞതിൽ..
മനപൂർവം അല്ല.. ഞങ്ങൾക്കിടയിൽ സാമാന്യം നല്ല ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.. തനിക്കറിയാമല്ലോ എന്റെ പേരിൽ ഒരു കേസ് ഉള്ളത്...ഈ ഹോസ്പിറ്റലിൽ ആരും അതധികം പറയുന്നില്ല എങ്കിലും മിക്കവരുടെയും മനസ്സിൽ അക്കാര്യം ഉണ്ടെന്ന് എനിക്കറിയാം..
ആ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾക്കിടയിലും ചില പ്രശ്നങ്ങൾ ഉണ്ടായി.. ഒരു തരത്തിൽ ഞങ്ങൾ തമ്മിൽ എന്നെന്നേക്കുമായി പിരിഞ്ഞു എന്നു പോലും തോന്നിപ്പിക്കുന്ന പ്രോബ്ലംസ്..
ഗായത്രി ഒരു പാവയെപോലെ എല്ലാം കേട്ടു കൊണ്ടിരുന്നു..
ആദി.. ആദി എന്റെ അമ്മേടെ ആങ്ങളയുടെ മോളാ.. ന്റെ മുറപ്പെണ്ണ്.. കുട്ടിക്കാലം മുതൽക്കേ നവീന് ആദിയുടെയെന്നും ആദി നവീനിന്റെയെന്നും കേട്ട് വളർന്നവരാണ് ഞങ്ങൾ.. കാമുകീ കാമുകന്മാരായല്ല നല്ല സുഹൃത്തുക്കൾ.. അതിലുപരി എനിക്കവൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു..
അവൾക്ക് 14 വയസ്സുള്ളപ്പോഴാ അമ്മാവനും അമ്മായിയും മരിക്കുന്നത്.. അതോടെ ആദി ഒരു തരം ഡിപ്രഷനിൽ ആയി.. ആരോടും അധികം സംസാരിക്കാതെ.. ഒരു ഒഴിഞ്ഞുമാറ്റം.. ഞങ്ങളോടൊപ്പം അവളെ കൂട്ടാൻ അന്നേ ഞാൻ ശ്രമിച്ചതാ..
പക്ഷെ മാധവമേനോൻ.. അമ്മയുടെ മൂത്ത ആങ്ങള അതിനു സമ്മതിച്ചില്ല.. വല്യമ്മാവൻ അവളെ കൂടെ കൂട്ടി.. അവിടെ വല്യമ്മാമയുടെ ഭാര്യയ്ക്കും മൂത്ത മോൾക്കുമൊന്നും ആദിയെ കണ്ടൂടായിരുന്നു..
എങ്കിലും വല്യമ്മാമയുടെ വാശിക്കു മുൻപിൽ അമ്മയും അച്ഛനും തൊട്ടു കൊടുത്തു.. അവധികളിൽ ഞങ്ങളോടൊപ്പം കൊണ്ടു നിർത്തിയും അവൾക്ക് സന്തോഷം നല്കുന്നതൊക്കെ ചെയ്തും ഞങ്ങൾ അവളെ പഴയ ആദിയാക്കി മാറ്റിക്കൊണ്ടിരുന്നു.. അവൾ പോലുമറിയാതെ അമ്മയുടെ ഫ്രണ്ട് എന്ന പേരിലാ അന്ന് സൈക്കോളജിസ്റ്റിനെ കാണിച്ചുകൊണ്ടിരുന്നത്.. ഇടയ്ക്കിടെ അവൾക്കുണ്ടാകുന്ന തലവേദനയ്ക്കുള്ള മരുന്നെന്ന പേരിൽ മരുന്നു നൽകിയും അവളിലെ ഡിപ്രഷൻ സാധ്യതകളെ ഞങ്ങൾ പതിയെ മാറ്റി..
പഠിക്കാൻ നല്ല മിടുക്കിയായിരുന്നു അവൾ.. അതുകൊണ്ട് തന്നെ മെഡിസിന് അഡ്മിഷൻ കിട്ടി. അവിടെയും വല്യമ്മായി തടസം നിന്നെങ്കിലും ഞങ്ങൾ കൃത്യമായി ഇടപെട്ടത്തിനാൽ അതൊക്കെ മാറി. അവൾ മെഡിസിന് ചേർന്നു..
വല്യമ്മായിയ്ക്ക് എന്നും അവളുടെ സ്വത്തിലായിരുന്നു കണ്ണു.. അതിന്റെ പേരിൽ അവളെ അവരുടെ അങ്ങളയുടെ മോനെ കൊണ്ട് കെട്ടിക്കാനൊക്കെ നോക്കിയതാ.. അന്ന് ആദി ശക്തമായി എതിർത്തു.. ആ സമയത്തായിരുന്നു ഞങ്ങളുടെ എൻഗേജ്‌മെന്റ്..
അതും കഴിഞ്ഞു ഏകദേശം 2 വർഷം കഴിഞ്ഞായിരുന്നു കല്യാണം.. കല്യാണത്തിന്റെ അന്ന് രാത്രിയിൽ ഒരുപാട് സന്തോഷത്തിൽ ഞങ്ങൾ നിറഞ്ഞു നിന്ന ആ ദിവസമായിരുന്നു കൃഷ്ണയുടെ മരണത്തിന്റെ പേരിൽ എന്നെ..
അവൻ നിർത്തി..
ഗായത്രി അവനെ കെട്ടിരിക്കുകയായിരുന്നു . അവനോടുള്ള ആരാധന ഇഷ്ട്ടം.. അതൊക്കെ പതിന്മടങ്ങായി കൂടുന്നതവൾ അറിഞ്ഞു.. പക്ഷെ ഒറ്റ നിമിഷം കൊണ്ട് തന്റേതെന്ന് വിശ്വസിച്ച അവനെ നഷ്ടപ്പെടുന്നത് അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.. മനസ്സിൽ അവൾ തന്നോട് തന്നെ യുദ്ധം ചെയ്തു..
എന്റെ പെങ്ങളെപോലെ ഞാൻ സ്നേഹിച്ചതാ കൃഷ്ണയെ.. അവളുടെ കൊലപാതകം ആരൊക്കെയോ ചേർന്നു എന്റെ തലയിൽ ആക്കാൻ ശ്രമിച്ചപ്പോൾ വല്യമ്മാമ അവളുടെ താലിപോലും പൊട്ടിച്ചെന്റെ മുഖത്തെറിഞ്ഞു..
അന്ന് ഞാൻ വീണ്ടും പഴയ ആദിയെ കണ്ടു.. നിശ്ശബ്ദയായി ഒരു പ്രതിമ പോലെ അവൾ..
അവന്റെ കാണു നിറഞ്ഞു..
പിന്നീട് കേസിന്റെ പുറകെ ഞാൻ നടന്ന സമയത്തൊക്കെ അവൾ ആ വീടിന്റെ ഏതോ മൂലയിൽ ഒതുങ്ങി കഴിയുകയായിരുന്നു.. വല്യമ്മാമയ്ക്ക് അവളുടെ അസുഖത്തെപ്പറ്റി ഒക്കെ അറിയാമായിരുന്നു.. പക്ഷെ ഒന്നും അയാൾ ചെയ്തില്ല.. ബാക്കി ആ വീട്ടിലുള്ള ആർക്കും അതേപറ്റി അറിയുകയും ഇല്ലായിരുന്നു..
സ്വയം നീറി നടന്ന ദിവസങ്ങൾ.. ഇറങ്ങിയ ഞാൻ ആദ്യം ശ്രമിച്ചത് അവളെ കാണാനാണ്.. അന്നൊക്കെ അവൾ മനപൂർവം എന്നെ അവഗണിക്കാൻ ശ്രമിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു.. പതിയെ അവൾക്ക് സ്ട്രെസ് കൊടുക്കാതെ ഞാൻ സ്വയം ഒഴിഞ്ഞു മാറി.. അതിനിടയിൽ അവളുടേതായ എല്ലാം അവൾ വല്യമ്മാമയെ ഏൽപ്പിച്ചു.. അതും അയാൾ കൊണ്ട് നശിപ്പിക്കും എന്നു തോന്നിയതുകൊണ്ട് അതൊഴിവാക്കാനാ എന്റെ ബിനാമിയായ ചെട്ടിയരെ ഞാൻ രംഗത്തിറക്കി.. എന്റെ ഊഹം പോലെ അയാൾ എല്ലാം ചെട്ടിയാരുടെ മുൻപിൽ അടിയറവു വെച്ചു..
ഒടുവിൽ ഒരാക്സിഡന്റ്.. അതിൽ വല്യമ്മാമയും വീണതോടെ ആദി പൂർണമായും തകർന്നിരുന്നു.. ഒരു പ്രതിമ പോലെ നമ്മുടെ ഐ സി യുവിന്റെ മുന്പിലിരുന്ന അവളുടെ രൂപം എന്റെ കണ്ണിലുണ്ട്..ആ സമയത്താണ് വല്യമ്മായി അവളെ ട്രാപ് ചെയ്യാനുള്ള പദ്ധതികൾ തയാറാക്കിയത് ഞാൻ അറിഞ്ഞത്.. ആദി വല്ലാത്ത സ്ട്രെസ്സിൽ ആയിരുന്നു..
അന്ന് വീണ്ടും മാലതിയാന്റിയെ ആദിയെ ചികിൽസിച്ചിരുന്ന സൈക്കോളജിസ്റ്റ്.. അവരെ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവരുടെ നിർദേശ പ്രകാരമായിരുന്നു ആദിയിൽ വാശിയുണ്ടാക്കാൻ ഞാൻ ഓരോന്നു ചെയ്തതും.. അവൾക്കൊപ്പം ഞാനുണ്ടെന്നു തോന്നിക്കാൻ മനപൂർവം വല്യമ്മാമയുടെ ജീവൻ വെച്ചു വിലപേശി അവളെ ഞാൻ കൂടെ കൂട്ടി..
പിന്നെ അവൾ തകർന്നുപോയപ്പോഴൊക്കെ അവർക്കൊപ്പം കൂടെ നിന്നു. കേസന്വേഷണം പുതിയ ഘട്ടത്തിലാണ്.. അവസാന ഘട്ടത്തിൽ എന്നു വേണമെങ്കിൽ പറയാം.. അതു കഴിഞ്ഞാൽ പതിയെ അവളോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ഫർദർ ട്രീറ്റ്‌മെന്റിന് കൊണ്ടുപോകാനും അവളുടെ കോഴ്‌സ് പൂർത്തിയാക്കാനും ഒക്കെ കണക്കുകൂട്ടി ഇരുന്നപ്പോഴാ ആദി പ്രെഗ്നെന്റ് ആണെന്ന് മനസ്സിലായത്..
അവളെ എന്റെ പി എസ് ആക്കി കൂടെ നിർത്തിയതും അവൾക്ക് തുണയായി എന്റെ ഫ്രണ്ട്സിനെ അയയ്ച്ചതും ഒക്കെ അതിനു വേണ്ടിയായിരുന്നു.. അത് മാത്രമല്ല.. വല്യമ്മായിയുടെ ലക്ഷ്യം അവളെ ഇല്ലാതാക്കാനാണ്.. അതിന് ഞാൻ സമ്മതിക്കില്ല.. അവളെ എനിക്ക് വേണം..
ഗായത്രി നവീനെ നോക്കി..
അവന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് കണ്ടതും അവളുടെ ഹൃദയം പറിച്ചെടുക്കുന്ന വേദന അവൾക്ക് തോന്നി..
അവൾ പതിയെ തന്റെ കൈകൾ അവന്റെ കൈകളിൽ ചേർത്തു..
എല്ലാം ശെരിയാകും..
അവൾ വാടിയ ചിരിയോടെ അവന്റെ കൈകളിൽ അമർത്തി...
അവൻ കണ്ണു തുടച്ചു.
ആദിക്ക് ടെൻഷൻ തീരെ പറ്റില്ല.. മാലതിയാന്റി അത് പ്രത്യേകം പറഞ്ഞു. ഓഫീസിലൊരു കുട്ടിയുണ്ട്.. ശാരി... ആ കുട്ടി നല്ല വൈബ്രന്റ് ആണ്.. അവളുമായി വല്യ കൂട്ടാ ആദി..ഇത്തിരി ഒന്ന് ഓകെ ആയി വന്നതാ അവൾ.. അതാ പെട്ടെന്ന്..
അവൻ പറഞ്ഞു..
ഹേയ്.. ആദി ഓകെ ആകും. നവീൻ എന്നാ അല്ലെ എല്ലാരും വിളിക്കുന്നത്. നവനീത് എന്ന് നീട്ടി വിളിക്കേണ്ടല്ലോ..
അവൾ ചിരിയോടെ ചോദിച്ചു..
മ്മ്..
അവനും മൂളി..
കാപ്പി കുടിക്ക്..
കാപ്പി കൊണ്ടുവെച്ചതും അവൾ നീക്കി വെച്ചു..
അവർ കാപ്പി കുടിച്ചു..
താൻ പരിഭവമൊന്നും കരുതരുത്..
അവൻ പറഞ്ഞു .
ഒരിക്കലുമില്ല.. നവനീതിനെന്നെ നല്ലൊരു സുഹൃത്തായി കരുതാം.. ആദിയോട് നവീന് ഇങ്ങനെ വാശിയൊന്നും ഇനി കാണിക്കരുത്.. അവൾക്ക് നല്ല റെസ്റ്റ് വേണം.. പിന്നെ എന്തേലുമൊക്കെ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്ക്..
അവൾ പറഞ്ഞു..
അതിനുള്ള സമയമായിട്ടില്ല.. കേസന്വേഷണം കഴിയട്ടെ.. അതു കഴിഞ്ഞാകാം.
അവൻ പറഞ്ഞു .
ഗായത്രി പുഞ്ചിരിച്ചു..
തന്നോട് മറ്റൊന്നുകൂടി സംസാരിക്കാനുണ്ട് എനിക്ക്..
നവീൻ പറഞ്ഞു..
ഗായത്രി അവനെ സംശയത്തോടെ നോക്കി..
പിന്നെ പറയാം..
ഗായത്രി ചിരിച്ചു..
ഇന്ന് പോകുന്നില്ലേ..
നവീന് ചോദിച്ചു.
പോണം.. ഇന്ന് കാറില്ല.. അതോണ്ട് ഒരു ഓട്ടോ പിടിക്കണം.. ഞങ്ങളുടെ അടുത്തുള്ള ഒരു ചേട്ടനുണ്ട്.. പുള്ളിയെ വിളിക്കാം..
അവൾ പറഞ്ഞു..
മ്മ് ഹും.. അത് വേണ്ട. ഞനൊരാളെ ഏർപ്പാടാക്കാം.. അയാൾ കൊണ്ടാക്കും..തന്നെ..
നവീൻ പറഞ്ഞു..
ഹേയ്. ഞാൻ.. ഞാൻ പൊയ്ക്കോളാം..
അവൾ പറഞ്ഞു..
ഹാ.. നിൽക്കെടോ.. തന്നെ സേഫായി ഞാൻ വീട്ടിൽ എത്തിച്ചിരിക്കും..
അവൻ പറഞ്ഞു ഫോണെടുത്തു ആരെയോ വിളിച്ചു..
ഗായത്രിക്ക് മനസ്സിലൊരു കല്ലെടുത്ത് വെച്ച തോന്നലായിരുന്നു..
അവൾ കാപ്പിയിലേയ്ക്ക് ശ്രദ്ധ തിരിച്ചു..
******************************
സമയമൊരുപാടായി.. ആ ആൾ ഇപ്പൊ വരുമോ നവനീത്..
അവൾ ചോദിച്ചു..
മ്മ്..
അവൻ മൂളി.. അവർ ഹോസ്പിറ്റലിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്നു..
അപ്പോഴേയ്ക്കും ഒരു കാർ അവർക്കരികിലായി കൊണ്ടു വന്നു നിർത്തി.. കാർ കണ്ടപ്പോഴേ ഗായത്രിയുടെ മുഖം മങ്ങി..
നവനീത് ഇത്..
ഗായത്രി അവനെ നോക്കി....
എന്റെ ഫ്രണ്ടാണ്.. താൻ ചെല്ലു.. അവനു പറയാനുള്ളത് താൻ ക്ഷമയോടെ കേൾക്കണം.. ഒരുപാട് സങ്കടങ്ങൾ താണ്ടി വന്നയാളാണ്.. താനായിട്ട് ഇനി ആ കണ്ണു നനയ്ക്കരുത്. ഇറ്റ്‌സ് ആ റിക്വെസ്റ്റ്..
അവൻ പറഞ്ഞു..
നവനീത് ഞാൻ..
താൻ എന്നോടൊന്നും പറയേണ്ട.. തന്റെ അച്ഛൻ കഴിഞ്ഞ ദിവസം എന്നെ വന്നു കണ്ടിരുന്നു.. എല്ലാം എല്ലാം അച്ഛൻ പറഞ്ഞു. അവരുടെ ഒരേയൊരു പ്രതീക്ഷയാണ് താൻ.. അവരുടെ നെഞ്ചിലെ സങ്കടം താൻ മനസ്സിലാക്കണം.. ഒരു കല്യാണം.. അതല്ലേ അവരുടെ ആഗ്രഹം... നമുക്ക് പ്രിയപ്പെട്ടവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റുന്നത് വലിയൊരു അനുഗ്രഹമാടോ..
അവൻ പറഞ്ഞു..
ഗായത്രിയുടെ കണ്ണു നിറഞ്ഞു..
താൻ ചെല്ലു.. നിങ്ങൾ തമ്മിലൊന്നു സംസാരിക്ക്.. എല്ലാം ശെരിയാകും..
അവൻ പറഞ്ഞു..
മ്മ്..താങ്ക്സ് നവനീത്..
അവൾ തെളിമയോടെ ഒന്നു പുഞ്ചിരിച്ചു..
അവൾ നടക്കുന്നതും കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു.. അവൾ തിരിഞ്ഞു നവീനെ ഒന്നു നോക്കി..
വിജനമായ ഹോസ്പിറ്റലിന്റെ ഐ പി സെക്ഷൻ വരാന്തയിലെ തൂണുകളിലൊന്നിൽ ചാരി നിറ ചിരിയോടെ നിൽക്കുന്ന അവനെ കൺ നിറയെ നോക്കി അവൾ കാറിലേക്ക് കയറി.. ആ കാർ മുൻപോട്ട് പോകുന്നതും നോക്കി അവൻ നിന്നു..
******************************
എന്നാലും.. അപ്പച്ചി പറഞ്ഞില്ലേ.. ഇന്ന് പോകേണ്ടാന്ന്.. പോയത് കൊണ്ടാ ഇങ്ങനെ ഇവിടെ കിടക്കേണ്ടി വന്നത്..
പാർവതി പറഞ്ഞുകൊണ്ട് ആദിക്ക് മസാല ദോശ മുറിച്ചു വായിൽ വെച്ചു കൊടുത്തു..
പ്രഭാകർ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു..
നവീൻ എവിടെ പോയതാ അപ്പച്ചി..
ആദി ചോദിച്ചു.. അവളുടെ മുഖത്തു നിരാശ പടർന്നിരുന്നു..
അവൻ അവന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഡോക്ടറെ കണ്ടെന്നും പറഞ്ഞു പോയതാ.. അവിടെവിടേലും കാണും..
പ്രഭാകർ പറഞ്ഞു..
ഗായത്രി ഡോക്ടർ ആണോ..
ആദി സംശയത്തോടെ ചോദിച്ചു..
ആ.. അങ്ങനെന്തോ ആണ് പേര് പറഞ്ഞത്..
പാർവതി പറഞ്ഞു..
അത് നവീന്റെ ഫ്രണ്ടാ..
ആദി പറഞ്ഞു..
എന്നാലും മോളെ ഇവിടെ ആക്കിയിട്ട് അവൻ എന്തിനു പോയതാ.. ഇങ്ങു വരട്ടെ..
പാർവതി പറഞ്ഞു..
ആഹാ.. ഉണർന്നോ..
അകത്തേയ്ക്ക് വന്നതും നവീന് ചോദിച്ചു..
എവിടായിരുന്നു നവീ നീ..
പ്രഭാകർ ചോദിച്ചു..
ഗായത്രിയോട് കുറച്ചു സംസാരിക്കാൻ പോയതാ അച്ഛാ.. ഞാനിവിടെ ഇല്ലെങ്കിൽ കാര്യങ്ങളൊക്കെ സ്മൂത്തായി കൊണ്ട് പോകുന്നത് ആ കുട്ടിയാ.. ഇടയ്ക്കൊക്കെയേലും ഞാൻ അതിനോട് വല്ലോക്കെ അന്വേഷിക്കേണ്ടേ..
അവൻ ചോദിച്ചുകൊണ്ട് വെള്ളാമെടുത്തു കുടിച്ചു..
നിനക്കൊന്നു കുളിച്ചൂടായിരുന്നോ.. ഈ ക്ഷീണമൊക്കെ മാറി കിട്ടിയേനെ..
അവൻ ആദിയോടായി ചോദിച്ചു..
ആദിമോള് ഉച്ചയ്ക്കൊന്നും കഴിച്ചില്ല എന്നറിഞ്ഞൂടായിരുന്നോ നിനക്ക്.. എന്നിട്ടാണോ അതിനൊന്നും വാങ്ങി കൊടുക്കാഞ്ഞത്...
പാർവതി ചോദിച്ചു..
ജ്യൂസ് വാങ്ങികൊടുത്തത് അവളുടെ വേറെ വല്ലോരും ആയിരുന്നോ..
അവൻ ചോദിച്ചു..
ആദിയൊന്നു ചുമച്ചതും അവൻ വെള്ളം അവൾക്കായി നീട്ടി..
ഗായത്രി പോയോ..
അവൾ ചോദിച്ചു..
മ്മ്.. ഇരുട്ടായില്ലേ..
അവൻ പറഞ്ഞു..
എല്ലാരും കൂടെ ഇവിടെ വേണ്ടല്ലോ.. നിങ്ങള് പോകുന്നില്ലേ..
അവൻ പ്രഭാകറിനോട് ചോദിച്ചു..
നീയും അച്ചനൂടെ വീട്ടിലേയ്ക്ക് പൊയ്ക്കോ.. ഞാൻ മോൾടെ കൂടെ ഇരുന്നോളാം..
പാർവതി പറഞ്ഞു..
അത് വേണ്ട. 'അമ്മ വീട്ടിലേയ്ക്ക് ചെല്ലു. ബി പിയ്ക്കുള്ള മരുന്ന് കഴിക്കുന്നതല്ലേ.. റെസ്റ്റ് വേണം. വാശി പിടിക്കേണ്ട .ഞാനുണ്ട് ഇവിടെ..
അവൻ പറഞ്ഞു..
അതാ പാർവതി ശെരി.. താനിവിടെ നിന്നാൽ ശെരിയാകില്ല.. രാവിലെ കുട്ട്യോൾ അങ്ങെത്തുമല്ലോ.. താൻ വാ.. നമുക്കിറങ്ങാം..
പ്രഭാകർ പറഞ്ഞു..
നവി.. മോൾടെ അടുത്തെപ്പോഴും ആരെങ്കിലും വേണം..
അറിയാം അച്ഛാ.. അച്ഛൻ ചെല്ല്.. ഞാനിവിടെ ഇരുന്നോളാം.
അവൻ പറഞ്ഞു..
ആ ആ മസാല ദോശ കൂടെ എടുത്തോ.. നിങ്ങൾക്ക് 3 പേർക്കുള്ളതും ഉണ്ട്..
നവീന് പറഞ്ഞു..
വിശ്വൻ ഇന്ന് വരില്ല.. അവിടെ അവന്റെ അമ്മാവന് സീരിയസാ.. അന്ന് മോളെ കെട്ടിച്ചു കൊടുത്തില്ലെങ്കിൽ എന്താ. ഇപ്പൊ ഒരാവശ്യം വന്നപ്പോ അവനെയുള്ളൂ..
പ്രഭാകർ പറഞ്ഞു..
ആണോ.. അങ്കിളിനെ ഞാൻ വിളിച്ചില്ല..
അവൻ പറഞ്ഞു..
മ്മ്.. ആ ദോശ ഇവിടിരിക്കട്ടെ.. ഞങ്ങൾക്കുള്ളത് കൊണ്ടുപോയ്ക്കോളാം..അത് നീ രാത്രി മോൾക്ക് കൊടുക്ക്..
പാർവതി പറഞ്ഞു..അവൻ പുഞ്ചിരിച്ചു..
അവർ ഇറങ്ങിയതും അവൻ ഡോറടച്ചു.
ഞാനൊന്നു കുളിച്ചിട്ടു വരാം. നീയിപ്പോ കഴിച്ചതല്ലേ ഉള്ളൂ...
നവീൻ ചോദിച്ചു..
മ്മ്..
അവളൊന്നു മൂളി.. പാർവതി കൊണ്ടുവെച്ച ഡ്രെസ്സുമെടുത്തു അവൻ കുളിക്കാൻ കയറി..
അവൻ കുളിച്ചിറങ്ങിയപ്പോഴേയ്ക്കും ആദി മായക്കത്തിലേയ്ക്ക് വീണിരുന്നു..
ആദി.. പോയി കുളിച്ചു കിടക്ക്..
അവൻ പറഞ്ഞു.
അവൾ പതിയെ എഴുന്നേറ്റു..
അവൻ ഡ്രെസ്സ് എടുത്തു ബാത്‌റൂമിൽ കൊണ്ടിട്ടു കൊടുത്തു..
ഡോർ ലോക്ക് ചെയ്യേണ്ട .
അവൻ പറഞ്ഞു..
അവൾ കുളിച്ചിറങ്ങും വരെ അവൻ കാത്തിരുന്നു..
കഴിച്ചില്ലേ..
അവൾ ചോദിച്ചു..
കഴിക്കാം.. നിനക്ക് കഞ്ഞിയോ മറ്റോ വേണോ..
അവൻ ചോദിച്ചു..
മ്മ്.. വേണ്ട..
അവൾ പറഞ്ഞു..
അവൾ കട്ടിലിൽ ചെന്നിരുന്നതും നവീൻ അവൾക്കരികിൽ ചെന്നിരുന്നു..
ഇപ്പൊ ഓകെ ആണോ..
അവൻ ശാന്തമായി ചോദിച്ചു.. അവൾ മറുപടിയായി അവന്റെ മടിയിലേയ്ക്കു കിടന്നു. നവീൻ തന്റെ കൈകൾ അവളുടെ ഈറൻ മുടിയിലൂടെ ഓടിച്ചു..
എന്തു പറ്റി ഇന്ന് മാളിൽ വെച്ചു .
അവൻ ചോദിച്ചു..
അവളൊന്നു ഞെട്ടി...അവനെ നോക്കി..
സുധീപ്..അയാളെ കണ്ടിട്ടാ ഞാൻ.. അയാളിനിയും വരുവാ എന്റെ ജീവിതം തകർക്കാൻ..
അവൾ പറഞ്ഞു..
അയാളെ കണ്ടെന്നുവെച്ചു.. ഇത്രയും ടെൻഷൻ ആകണോ.. ഹേ. ഞാനില്ലായിരുന്നോ കൂടെ..
അവൻ ചോദിച്ചു..
ഇന്നീ കട്ടിലിൽ കിടക്കുവോ.. എന്റെ കൂടെ..
അവൾ ചോദിച്ചു..
ഇതിലോ.. ഇത് കുഞ്ഞു കട്ടിലല്ലേ..
അവൻ ചോദിച്ചു..
അവൾ അവന്റെ വയറ്റിലേയ്ക്ക് മുഖം മതി അവനെ ചുറ്റിപ്പിടിച്ചു..
അവൻ അവളെ എഴുന്നേൽപ്പിച്ചു നേരെ കിടത്തി.. ചെരിഞ്ഞു അവളോടൊപ്പം കിടന്നു .
ഉറങ്ങിക്കോ..
അവൻ പറഞ്ഞു..
കഴിക്ക്.. എന്നിട്ടുറങ്ങാം..
അവൾ പറഞ്ഞു.. അവൻ പുഞ്ചിരിയോടെ കഴിക്കാൻ എടുത്തു..
നിനക്ക് വേണോ..
അവൻ ചോദിച്ചതും ആദി കുറുമ്പോടെ വായ തുറന്നു.. അവൻ വായിലേക്ക് വെച്ചു കൊടുത്തു..
നവീ...ഈ കുഞ്ഞിനെയും നവിക്ക് വെറുപ്പാണോ..
അവൾ ചോദിച്ചു..
അവൻ ഒന്നു പുഞ്ചിരിച്ചു.. കഴിച്ചു കഴിഞ്ഞു രോഗികളുടെ ബൈസ്റ്റാണ്ടർക്കുള്ള കട്ടിൽ ആദിയുടെ കട്ടിലിനരികിലേയ്ക്ക് വലിച്ചിട്ടു.. രണ്ടും തമ്മിൽ നല്ല പൊക്ക വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും നവീൻ അതിൽ കിടന്നു..
ആദിയും ഒന്നും മിണ്ടിയില്ല.. അൽപ്പം കഴിഞ്ഞതും നവീൻ ആദിയുടെ കട്ടിലിൽ കയറി ചെരിഞ്ഞു കിടന്നു.. ഇടയ്ക്ക് ആദി കണ്ണടച്ചതും.നവീൻ അവളുടെ ടോപ്പ് മാറ്റി ആ വയറ്റിൽ തന്റെ ചുണ്ട് ചേർത്തു .
ആദി പുഞ്ചിരിച്ചു..
ഇനി ഉറങ്ങിക്കോ.. നിങ്ങളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. എന്റെ കണ്ണടയും വരെ.. പോരെ..
അവൻ ചോദിച്ചു.. ആദി അവനെ ഇറുകെ പുണർന്ന് അവനെ ചേർന്നു കിടന്നു .
**************************
രാത്രിയിൽ ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് സൂര്യ കണ്ണു തുറന്നത്.. മിലനാണ്..
ഹലോ..
അവൻ ഫോൺ ചെവിയോട് ചേർത്തു..
എത്ര നേരമായി ഞാൻ വിളിക്കുന്നു..
അവന്റെ സ്വരത്തിലുള്ള പരിഭവം അറിഞ്ഞെന്നോണം സൂര്യ പുഞ്ചിരിച്ചു .
സോറി . ഞാനൊന്നു മയങ്ങിപ്പോയി. പിന്നെ പറ എന്താ ഈ രാത്രി..
അവൾ ചോദിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു..
നാളെ എനിക്ക് തന്നെ ഒന്ന് കാണണമല്ലോ..വീട്ടിലേയ്ക്ക് വരുമോ..
അവൻ പറഞ്ഞു..
എന്താ മോനെ ഉദ്ദേശം..
അവൾ ചോദിച്ചു..
ദുരുദ്ദേശം.. വാ പെണ്ണേ .
അവൻ പറഞ്ഞു..
മ്മ്..
അവൾ മൂളി..
എനിക്കൊരു ഉമ്മ പോലും കിട്ടിയിട്ട് ദിവസങ്ങളായി..
അവൻ പരാതിയെന്നോണം പറഞ്ഞു..
സോറി മുത്തേ.. ആദി പോയതോടെ ഇവിടെ ജോലി കൂടുതലായി..അതാ..
അവൾ പറഞ്ഞു..
ഏതായാലും നാളെ വരണം.. ഒന്നു കൂടാനാ..
അവൻ പറഞ്ഞു..
മ്മ്..
അവൾ ഒന്നു മൂളി..
അപ്പോഴേയ്ക്കും മറ്റൊരു കോൾ വരുന്നത് സൂര്യ കണ്ടു.. ദീപു എന്ന പേരു കണ്ടതും സൂര്യ മിലൻറെ കോൾ കട്ടാക്കി ആ കോൾ എടുത്തു..
ഹലോ..
നീയീ രാത്രി ആരെ വിളിക്കുവാ..
സുദീപിന്റെ ശബ്ദം അവൾ കേട്ടു..
അത്.. ഒരു റോങ് നമ്പർ വന്നതാ. എന്താ ചേട്ടാ..
അവൾ ചോദിച്ചു..
നിന്റെ അമ്മയോട് പുറത്തേക്കിറങ്ങി വരാൻ പറയ്.. ഞാനിവിടുണ്ട്..
അവൻ പറഞ്ഞു..
ഇവിടെയോ..
സൂര്യ ചോദിച്ചു..
ആ. വേഗം.
അവൻ അതും പറഞ്ഞു ഫോൺ വെച്ചു..
സൂര്യ മാധവമേനോന്റെ മുറിയുടെ വാതിൽക്കൽ ചെന്നു തട്ടി..
ദേവയാനി കതക് തുറന്നു..
എന്താടി..
അവർ ചോദിച്ചു.
അച്ഛൻ..
മരുന്ന് കഴിച്ചതല്ലേ ഉറങ്ങി..
അവർ പറഞ്ഞു..
ദീപു ചേട്ടൻ പുറത്തുണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
അവൾ പറഞ്ഞു..
പുറത്തോ.. മ്മ്.. നീ ഇവിടെ ഇരിക്ക്.. ഞാൻ പോയിട്ട് വരാം..
അവർ പറഞ്ഞു.
അവർ അകത്തുനിന്നും ഫോണെടുത്തു പുറത്തേയ്ക്കു പോയി..
സൂര്യ ദേവയാനിക്ക് പകരം അവരുടെ കട്ടിലിൽ ചെന്നു കിടന്നു..
************************
നീ എന്താ ദീപു പറയുന്നത്.. ഞാൻ എന്ത് ചെയ്തൂന്നാ..
ദേവയാനി ചോദിച്ചു.. സുധീപ് സിഗററ്റ് ഒന്നുകൂടി ആഞ്ഞു വലിച്ചുകൊണ്ട് ദേവയാനിക്ക് നേരെ തിരിഞ്ഞു..
നിങ്ങൾക്കറിയില്ലേ..ആദി.. അവളെങ്ങനെയാ നവീണൊപ്പം എത്തിയത്..
അവൻ ചോദിച്ചു..
അവൾ മനപൂർവം അവനൊപ്പം പോയതാ. ഞാൻ ഒന്നും അറിഞ്ഞില്ല..
അവർ പറഞ്ഞു..
അത് കള്ളം. ചെട്ടിയാർക്ക് അവളെ കൊടുക്കാൻ നവീൻ തടസ്സമാകാതിരിക്കാൻ അവന്റെ കണ്ണിൽ പൊടിയിടാൻ അവളെ ആണ് കൊടുത്തു.. ഒടുവിൽ നവീനിന്റെ ആളാണ് ചെട്ടിയാർ എന്നറിയും വരെ എന്നിൽ നിന്നും എല്ലാം മറച്ചുവെച്ചു അവളെ അയാൾക്ക് വിൽക്കാൻ നോക്കി.. നവീൻ അതു കയ്യോടെ പൊക്കി..അല്ലെ .
അവൻ ചോദിച്ചു . ദേവയാനി ഞെട്ടി അവനെ നോക്കി..
ഇത്രയ്ക്ക് ഞെട്ടലൊന്നും വേണ്ട.. മരങ്ങൾ ഒക്കെ അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇങ്ങനെ നിന്നത്.. ബടക്കാക്കി തനിക്കാകുക എന്നു കേട്ടിട്ടില്ലേ . ആ നയം.. അവൾ പിസ്ഗച്ചു നടന്നാൽ സ്വന്തമാക്കാൻ എളുപ്പമാണ് എന്നു ഞാനും കരുതി..
പക്ഷെ ചെട്ടിയാരുടെ രൂപത്തിൽ നവീൻ എന്നെ തോൽപ്പിച്ചു..
അവൻ പറഞ്ഞത് കേട്ട് ദേവയാനി അവനെ നോക്കി..
സുധീപ് ഞാൻ..
വേണ്ട. നിങ്ങളും ആ പെണ്ണും ചേർന്നിവിടെ ചെയ്തു കൂട്ടിയാതൊക്കെ എനിക്കറിയാം.. ഒരു കാര്യം ഞാൻ പറയുവാ.. അവൾ.. ആദി. അവളെ എനിക്ക് വേണം.. എനിക്കവളെകൊണ്ട് ഒരുപാടാവിശ്യങ്ങൾ ഉണ്ട്.. അതൊക്കെ വെച്ചു ഞാൻ കെട്ടിപ്പടുത്ത സ്വപ്നങ്ങളെ ഒറ്റയടിക്ക് തകർത്തെറിഞ്ഞ നിങ്ങളെ പച്ചയ്ക്ക് കത്തിക്കാൻ അറിയാഞ്ഞിട്ടല്ല.. നിങ്ങൾ ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉള്ളപോലെ വേറെ ആരുടേം കയ്യിലില്ല..
സുധീപ് പറഞ്ഞു..
നിങ്ങളെ പൂട്ടാൻ ഞാനൊരു കുരുക്കെറിഞ്ഞാൽ.. അതിന്റെ ഫലം നിങ്ങളൂഹിക്കുന്നതിനും ഒരുപാടപ്പുറമാണ്..
സുധീപ് മുന്നറിയിപ്പ് നൽകി..
സുധീപ് വേണ്ട..
ചിലതൊക്കെ വേണ്ടാന്ന് വെച്ചാലും നിങ്ങൾ ചെയ്യിക്കും.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ആദി.. അവളെന്റെ കയ്യിൽ എത്തിയില്ലെങ്കിൽ അതിന്റെ ഫലം...അത് നിങ്ങൾക്കൂഹിക്കാൻ കഴിയില്ല.. അഴിയെണ്ണും. നിങ്ങൾ മാത്രമല്ല ഞാനും.. നിങ്ങൾക്കൊക്കെ ഊഹിക്കാവുന്നതിനപ്പുറമാണ്..
സുധീപ് പറഞ്ഞു..
ഞാൻ.. ഞാനിനി എന്താ ചെയ്യേണ്ടത്.
ദേവയാനി ചോദിച്ചു..
മാധവമേനോൻ.. അയാൾ വഴി ആദിയെ തിരിച്ചെത്തിക്കണം ഈ വീട്ടിൽ. ഒരു രാത്രി. ഒരൊറ്റ രാത്രി മതി.. പക്ഷെ അവൾ അവളിവിടെ വേണം..
അവൻ പറഞ്ഞു..
ഞാൻ ശ്രമിക്കാം..
അവർ പറഞ്ഞു..
ശ്രമിച്ചാലും ഇല്ലെങ്കിലും.. അവളിവിടെ വേണം..അടുത്തയാഴ്ച ഈ ദിവസം..
അതും പറഞ്ഞു സുധീപ് ഫോണുമെടുത്തു പുറത്തേയ്ക്ക് നടന്നു.. അതും നോക്കി പകപ്പോടെ ദേവയാനി നിന്നു..വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയെന്നോണം പൂർണ ചന്ദ്രനെ കാർമേഘങ്ങൾ മൂടി കഴിഞ്ഞിരുന്നു..
Next Here
സസ്നേഹം ഗൗരി
© Copyright Protected