മറ്റൊന്നും പറയാതെ ആരെയും ഗൗനിക്കാതെ അവളാ നിലത്തേയ്ക്ക് ഊർന്നിരുന്നു.. പുറകെ വന്ന നീര്ജും ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു ..
അപ്പോഴാണ് പാർവതി ആദിയെ കണ്ടത്...
ഏട്ടാ ആദി..
പാർവതി പറഞ്ഞതും പ്രഭാകറും അവളെ നോക്കി..
അവളുടെ ഇരിപ്പ് കണ്ടതും പാർവതി ഓടി അവൾക്കരികിൽ എത്തി..
മോളെ..
അവർ വിളിച്ചു..
അപ്പച്ചി.. നവി..
അവൾ ഇടർച്ചയോടെ ചോദിച്ചു..
നവീനെ ഡോക്ടർ നോക്കുകയാ..
അവർ പറഞ്ഞു..
ആദി ഞെട്ടി അവരെ നോക്കി.. സ്വപ്നങ്ങൾ എല്ലാം അവസാനിച്ചിടത്തുനിന്നും പ്രതീക്ഷയുടെ ഒരു പുതുനാമ്പവളിൽ തളിർത്തു തുടങ്ങിയിരുന്നു..
അവൾ പിടഞ്ഞെഴുന്നേറ്റു.. പാർവതി അവളെ പിടിച്ചെഴുന്നേല്പിച്ചു..
അത്..
അവൾ സ്ട്രക്ച്വർ നോക്കി ചോദിച്ചു..
വിശ്വേട്ടനാ..
അവർ പറഞ്ഞു..
അങ്കിൾ...
അവൾ അതിശയത്തോടെ ചോദിച്ചു..
എനിക്കറിയില്ല മോളെ. പാതി വഴി എത്തിയപ്പോ അവൻ വിജയെ വിളിച്ചിരുന്നു. വിശ്വേട്ടനെ കണ്ടു രണ്ടുപേരും ഒന്നിച്ചാണെന്നാ പറഞ്ഞത്. മോളെ വിളിച്ചോണ്ട് വരുന്ന കാര്യവും പറഞ്ഞു..
ഞങ്ങൾക്ക് ഒട്ടും റേഞ്ച് ഇല്ലായിരുന്നു.. വൈകുന്നേരമായപ്പോഴാ പോലീസ് വന്നത്. വീട്ടിൽ ജാമർ വെച്ചിരിക്കുവായിരുന്നെന്നു അവരാ പറഞ്ഞത്. നവീന്റെ കാർ ആക്സിഡന്റായിന്നും അവര് പറഞ്ഞു. അപ്പോഴേ ഞങ്ങൾ ഇങ്ങു പോരുവായിരുന്നു..
ഇവിടെ വന്നിട്ടാ ഞാൻ ഓഫീസിൽ വിളിച്ചത്. അപ്പോഴാ മോളെവിടെ ഇല്ലാന്നറിഞ്ഞത്. പിന്നെ വിജയെ വിളിച്ചപ്പോഴാ മോള് പോലീസിന്റെ കൂടെ ഉണ്ടെന്നറിഞ്ഞത്..
പാർവതി പറഞ്ഞു.
നവീന് എങ്ങനുണ്ട് ആന്റി..
നീരജ് ചോദിച്ചു..
അവന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നെ കാലിനും തലയിലുമൊക്കെ മുറിവുണ്ട്. കാര്യമായിട്ട് ഒന്നുമില്ല.. വിശ്വേട്ടനാ.. പാവം..
അവർ പറഞ്ഞു..
എനിക്ക് നവീനിനെ കാണണം..
ആദി പറഞ്ഞു..
അവൻ അകത്ത് ഒബ്സർവേഷനിലാ.. ഇന്ന് പുറത്തേയ്ക്കിറക്കില്ല..
അവർ കണ്ണു തുടച്ചു..
പാർവതി.. വാ..
പ്രഭാകർ വിളിച്ചു..
ആദിയും പാർവതിയും ബോഡിയുടെ അടുത്തു ചെന്നു..
വെള്ള പുതപ്പ് മാറ്റി ആദി വിശ്വനാഥനെ നോക്കി.. മുഖം മുഴുവൻ മുറിവുകളുണ്ട് .
ആദിയുടെ കണ്ണു നിറഞ്ഞു..
തന്നോട് നല്ല സ്നേഹമായിരുന്നു... അവൾ ആ മുഖത്തൊന്നു തലോടി . ആരോരുമില്ലാതെ.. ഒരു യാത്ര..
ഞങ്ങൾ കൊണ്ടുപോകട്ടെ മോളെ.. സന്ധ്യ കഴിഞ്ഞാൽ പിന്നെ പാടാ..
പ്രഭാകർ പറഞ്ഞു.
അങ്കിളിനെ എവിടെയാ അടക്കുന്നത്..
നീരജ് ചോദിച്ചു..
ഞങ്ങളുടെ പഴയ വീടിന്റെ പറമ്പിൽ. കുമാരനല്ലൂര് അങ്ങനെ ആരുമില്ല..
പാർവതി പറഞ്ഞു..
മോളെ.. ടെൻഷൻ ആകേണ്ട. ഇവിടെ ഇരിക്കണം.. അവിടെ അടക്കം കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങു വരാം..
പ്രഭാകർ പറഞ്ഞു..
നീരജിവിടെ കാണില്ലേ..
പ്രഭാകർ ചോദിച്ചു..
ഉണ്ട് അങ്കിൾ. വിജയ് എവിടെ..
അവൻ ചോദിച്ചു..
ഒരു കോൾ വന്ന് അങ്ങോട്ട് മാറിയതാ.. ഇപ്പൊ വരുമായിരിക്കും.
അയാൾ പറഞ്ഞു .
അങ്കിൾ ചെല്ലു..
അവൻ പറഞ്ഞു..
ഗായത്രി അപ്പോഴേയ്ക്കും ഐ സി യുവിനകത്തുനിന്നും ഇറങ്ങി വന്നു..
ആദി വന്നോ..
ആദിയെ കണ്ടതും അടുത്തു വന്നവൾ ചോദിച്ചു..
നവീൻ..
ആദി ചോദിച്ചു..
ഐ സി യുവിനുള്ളിൽ ഒരു ഒബ്സർവഷൻ റൂം ഉണ്ട്. അവിടെ ഉണ്ട്. ചെല്ലു..
അവൾ പറഞ്ഞു..
ആദി അവിടേയ്ക്ക് നടന്നു...
ഒന്നു പേടിച്ചു..
നീരജ് പറഞ്ഞു..
എന്തേ..
അവൾ ചോദിച്ചു..
ഞങ്ങൾ വന്നപ്പോഴാ അങ്കിളിന്റെ ബോഡി കൊണ്ടുവന്നത്..
അവൻ പറഞ്ഞു..
നവീന് നല്ല സങ്കടമുണ്ട്..
ഗായത്രി പറഞ്ഞു..
മ്മ്.. അവനു ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാ അങ്കിൾ..
അവൻ പറഞ്ഞു..
അല്ല നിങ്ങൾ തമ്മിൽ ഇങ്ങനൊരു ഫ്രണ്ട്ഷിപ് തുടങ്ങിയത്..
ഗായത്രി ചോദിച്ചു..
ഞാൻ 8ഇൽ പഠിക്കുമ്പോൾ തുടങ്ങിയ സൗഹൃദമാണ്.. വിജയും ഞാനും നവീനും അഭിയും.. ജീവിതത്തിൽ വന്നപ്പോഴും ശരണ്യയുടെ മരണം തളർത്തിയപ്പോഴും ഇടവും വലവുമായി അവർ കൂടെ ഉണ്ടായിരുന്നു..
ആദിയുമായുള്ള മാര്യേജ് ടൈമിൽ ഒക്കെ ശരണ്യയുടെ പ്രശ്നം കൊണ്ട് ഞാൻ മാറി നിന്നു.. പിന്നെ ആദി തകർന്നു പോകും എന്നായ സിറ്റ്വേഷനിൽ ആയിരുന്നു യാദൃശ്ചികമായി എന്റെ കാറിന്റെ മുൻപിൽ ആദി വന്ന് ചാടിയത്..
നവീനിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം ഫോട്ടോ കാണുമായിരുന്നതിനാൽ എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായി. പിന്നെ ആദിയും ഞാനും കണ്ടിട്ടുമുണ്ടായിരുന്നില്ല..
അങ്ങനെയാ നവീനിന്റെ നിർദേശപ്രകാരം ഞാൻ ആദിയുമായി അടുത്തത്.. അവൾക്ക് എന്തും തുറന്നു പറയാവുന്ന ഒരു സൗഹൃദം ആകാനാ നവീൻ ആവശ്യപ്പെട്ടത്..
പലപ്പോഴും അവൾക്ക് പിന്നാലെ അവൻ ഒരു നിഴല് പോലെ ഉണ്ടായിരുന്നു.. അവന് മുന്നിൽ ചെന്നു നിൽക്കാൻ പറ്റാഞ്ഞതിനാൽ അവൻ എന്നെ ആദിക്കരികിൽ വിടും.. അത്ര തന്നെ..
അവൻ പറഞ്ഞു..
ഗായത്രി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നു..
ജീവിതത്തിൽ ശരണ്യയ്ക്കു പകരം മറ്റൊരു കൂട്ട് വേണം എന്ന് തോന്നിയിട്ടില്ലേ ഒരിക്കൽ പോലും..
അവൾ ചോദിച്ചു..
അറിയില്ല.. അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നില്ല.. കുറച്ചു നാൾ മുൻപ് വരെ. പിന്നെപ്പോഴോ ആണ് തന്റെ അച്ചൻ എന്നെ വന്ന് കണ്ടത്.. താൻ ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചിരുന്നു എന്നും പിന്നെ ഞാൻ മാരീഡ് ആയി എന്നറിഞ്ഞപ്പോൾ സ്വയം ഒഴിഞ്ഞതാണെന്നുമൊക്കെ..
തന്റെ മനസ്സിൽ എന്താണെന്നറിയാനാ ഞാൻ ഇടയ്ക്ക് തന്നോട് സംസാരിച്ചത്... അന്ന് എനിക് തോന്നി താൻ എല്ലാം മറന്നു എന്ന്.. എനിക്ക് വേണ്ടി അല്ല.. അച്ഛൻ.. അച്ഛന് വല്ലാത്ത കുറ്റബോധം ഉണ്ട് . അച്ഛൻ കാരണമാ എന്റെ ജീവിതം നശിച്ചത് എന്ന്.. ഓർത്തപ്പോൾ തോന്നി മറ്റൊരാളെ തേടും മുൻപ് തന്നോടൊരു വാക്ക് ചോദിക്കണം എന്ന.. അതാ അന്ന് നവീനോട് പറഞ്ഞു ഒപ്പിച്ചെടുത്തത്..
പക്ഷെ താൻ എല്ലാം മറന്നു എന്നും നവീനെ അവൻ പോലുമറിയാതെ സ്നേഹിച്ചു എന്നുമൊക്കെ കേട്ടപ്പോൾ ആ മോഹം ഞാൻ കളഞ്ഞു..
അവൻ പറഞ്ഞു..
അവൾ അത്ഭുതത്തോടെ അവനെ നോക്കി..
മറ്റൊന്നുമല്ല. ഒരച്ഛൻ എന്റരികിൽ വന്ന് പറഞ്ഞിരുന്നു മകൾ എന്നെ മനസ്സിൽ കൊണ്ടു നടന്നു ജീവിതം പാഴാക്കുകയാണെന്നു.. അപ്പോൾ ഞാൻ കരുതിയത് തനിക്ക് എന്റെ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണെന്നാ.. ആ സ്ഥാനത്ത് നവീനെ മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിഞ്ഞെങ്കിൽ ഉറപ്പായും നാളെ മറ്റൊരാൾക്കും അവിടെ സ്ഥാനം ലഭിക്കും. താൻ മനസ്സറിഞ്ഞു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.. അതുകൊണ്ട് തന്നെ എല്ലാ യോഗ്യതകളും ഉള്ള ഒരാളാ തനിക്ക് ചേരുക.. ഒരു രണ്ടാംകെട്ടുകാരന്റെ ആവശ്യമില്ല..
നീരജ് പറഞ്ഞു കൊണ്ട് നടക്കാൻ ശ്രമിച്ചതും ഗായത്രി അവന്റെ കയ്യിൽ പിടിച്ചു..
സത്യമാണ്.. പ്രണയിച്ചതും കാത്തിരുന്നതും ഒക്കെ.. അന്ന് ഞാൻ പറഞ്ഞതും സത്യമാണ്..
ഞാൻ 8ഇൽ പടിക്കുമ്പോഴാ പ്ലസ് 1 ഇനു പഠിക്കുന്ന നന്നായി പാടുന്ന ഒരു പയ്യൻ ആദ്യമായി കണ്ണിൽ പെടുന്നത്.. ആരാധനയാണ് ആദ്യം തോന്നിയത്.. പതിയെ അതൊരു ഇഷ്ടമായി വളർന്നു..
ഒരിക്കലും പുറകെ പോകുകയോ അന്വേഷിച്ചു നടക്കുകയോ ചെയ്തില്ലെങ്കിലും നീരജ് എന്ന പേരും ആ പൊടിമീശക്കാരനും എന്റെ ഉള്ളിൽ വല്ലാതെ ആണ്ടു പോയിരുന്നു.. മറ്റാരും അറിയാത്ത പ്രണയം.. എനിക്കും എന്റെ മനസാക്ഷിക്കും മാത്രം തിരിച്ചറിയുന്ന പ്രണയം..
അതൊരു തമാശയായി കാണാൻ ഞാൻ സ്വയം ശ്രമിച്ചതാ.. പക്ഷെ അതങ്ങനെ വെറുമൊരു തമാശ ആയിരുന്നില്ലെന്ന് അറിഞ്ഞത് പ്ലസ് 2 കഴിഞ്ഞു സ്കൂളിൽ നിന്നും നീരജ് പോയപ്പോഴാ..
ശെരിക്കും ഞാൻ തളർന്നു പോയി.. ആ സമയത്തു.. ഒരു വാക്ക് തമ്മിൽ മിണ്ടിയില്ലെങ്കിലും ഒരു ചിരിപോലും പരസ്പരം നല്കിയില്ലെങ്കിലും അത്രമേൽ തീവ്രമായി ഈ മുഖം എന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു.. പഠിത്തത്തിൽ ഉഴപ്പി തുടങ്ങി എന്നു സ്വയം തിരിച്ചറിഞ്ഞത് 10ഇലെ ആദ്യത്തെ പരീക്ഷയോടെയാ.. അതോടെ അച്ഛനോടും അമ്മയോടും ഞാൻ എല്ലാം പറഞ്ഞു.
ആദ്യം എന്റെ പ്രായത്തിന്റെ തമാശ എന്നവരും കരുതി.. പക്ഷെ വൈകാതെ എന്റെ സ്വഭാവത്തിൽ വന്ന മാറ്റം അവരെയും ഭയപ്പെടുത്തി കളഞ്ഞു.. പിന്നെ കൗണ്സിലിംഗ്.. കുറച്ചുനാൾ ഉണ്ടായിരുന്നു...
എല്ലാം കഴിഞ്ഞിട്ടും ഈ മുഖം മനസ്സിൽ നിന്നും മാഞ്ഞില്ല.. പക്ഷെ ഞാൻ ആ വിചാരത്തെ അടക്കിനിർത്താൻ പഠിച്ചു.. പിന്നെ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..
വർഷങ്ങൾക്കിപ്പുറം എം എസ് പടിച്ചോണ്ടിരിക്കുമ്പോഴാ യാദൃശ്ചികമായി പത്രത്തിൽ നിങ്ങളുടെ രണ്ടുപേരുടെയും കല്യാണ ഫോട്ടോ കണ്ടത്..
അതൊരു ഷോക്കായിരുന്നു.. അല്ല വർഷങ്ങളായി ഞാൻ മറന്നു എന്നു കരുതിയതൊക്കെ പിന്നെയും പിന്നെയും എന്നിലേക്ക് ഒഴുകിയെത്തി.. ആദ്യം ഒരു ബുദ്ധിമുട്ട്. നേരെ പഴയ കൗണ്സിലറുടെ അടുത്ത് ചെന്നു.
കഴിഞ്ഞതൊക്കെ മറക്കാൻ മറ്റൊരു വിവാഹമാണ് നല്ലതെന്നും ചനും അമ്മയ്ക്കും പ്രായം ഏറി വരികയാണെന്നും ഒക്കെയുള്ള അവരുടെ ഉപദേശം.. അതാകാം നവീനെ കണ്ടപ്പോൾ സ്വന്തമായി ഒരു ജീവിതം എന്ന തോന്നലിൽ എത്തിച്ചത്..
നവീനെ കണ്ട നാൾ മുതൽ ഒരിഷ്ട്ടം.. ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കിയ ഒരു ജീവിതം എന്ന കൺസിഡറേഷൻ അതൊക്കെയാകാം എന്നെ നവീനിലേയ്ക്കടുപ്പിച്ചത്.. അല്ലാതെ അതൊരു ഇന്റൻസ് ലവ് ഒന്നും ആയിരുന്നില്ല.. ആയിരുന്നെങ്കിൽ ആദി നവീനിന്റെ ഭാര്യ ആണെന്നറിഞ്ഞിട്ടും ഞാൻ ഇങ്ങനെ നിൽക്കില്ലായിരുന്നു..
പറഞ്ഞു വന്നത്... ഇതെന്റെ ജീവിതത്തിലെ സംഭവങ്ങളാണ്.. എല്ലാം അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ മനസ്സുണ്ടെങ്കിൽ സന്തോഷപൂർവം ഞാനാ ജീവിതത്തിലേയ്ക്ക് വരും.. പൂർണ സമ്മതത്തോടെ നീരജ് വിളിച്ചാൽ മാത്രം.. ആലോചിച്ചു പറയു.. ഞാൻ ക്യാബിനിൽ ഉണ്ടാകും..
അതും പറഞ്ഞു ഗായത്രി നടക്കുന്നതും നോക്കി നീരജ് നിന്നു..
അവന്റെ മനസ്സിൽ അപ്പോൾ പുതിയൊരു ജീവിതത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു...
****************************
നവീൻ..
ആദി പതിയെ വിളിച്ചു..
അവൻ കണ്ണു തുറന്നു.. ഡ്രസ് ചെയ്ത ശേഷം കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു നവീൻ.. അവന്റെ മനസ്സു നിറയെ വിശ്വനാഥൻ ആയിരുന്നു... അവൻ കണ്ണുകൾ തുറന്നു..
ആദി അവനെ നോക്കി.. തലയിലും നെറ്റിയിലും കളിലും ഒക്കെ മുറിവുണ്ട്. അവൾ അവനരികിൽ ഇരുന്നു..
നവീ..
ഇടർച്ചയോടെ അവൾ വിളിച്ചതും നവീൻ അവളുടെ കൈകളിൽ പിടിച്ചു..
വേദനയുണ്ടോ..
അവൾ ചോദിച്ചു..സാരമില്ല എന്നർത്ഥത്തിൽ അവൻ കണ്ണുകൾ അടച്ചു കാണിച്ചു..
മുഖത്ത് നല്ല നീരാ.. സംസാരിക്കാൻ പറ്റില്ല..
അടുത്തു വന്നൊരു നേഴ്‌സ് പറഞ്ഞു..
രണ്ടീസം കൊണ്ട് ശെരിയാകുമായിരിക്കും..
അവൾ പറഞ്ഞു..
ആദി വേദനയോടെ അവന്റെ മുഖത്ത് തലോടി..
അപ്പോഴും അവന്റെ കൈകൾ അവളുടെ കൈകളെ മുറുകെ പിടിച്ചിരുന്നു..
ആദി പുറത്തിറങ്ങി വിജയ് അവിടെ ഉണ്ടായിരുന്നു..
ദേവയാനി..
ആദി പകയോടെ ചോദിച്ചു..
അറസ്റ്റ് ചെയ്തു.. അവരെ മാത്രമല്ല.. സൂര്യയെയും..
അവൻ പറഞ്ഞു..
അവൾ മറ്റൊന്നും ചോദിക്കാൻ നിന്നില്ല..
പതിയെ പോയി കസേരയിൽ ഇരുന്നു..അവളുടെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടന്നുകൊണ്ടിരുന്നു..
**************************
രണ്ടാഴ്ചയ്ക്ക് ശേഷം..
ഇനി പതിയെ കാല് കുത്തി നടന്നോളൂ.
ഡോക്ടർ രതീഷ് പറഞ്ഞു..
ആക്സിഡന്റിന് ശേഷം ഒരാഴ്ചത്തെ ആശുപത്രി വാസവും ഒരാഴ്ചത്തെ വീട്ടിൽ ഉള്ള റെസ്റ്റെടുപ്പും കഴിഞ്ഞു പ്ലാസ്റ്റർ അഴിക്കാൻ വന്നതായിരുന്നു നവീൻ..
അവൻ പതിയെ എഴുന്നേറ്റു..
നീരജ് അവനെ താങ്ങി പിടിച്ചു.
പതിയെ നീരജിന്റെ കൈ പിടിച്ചും അതു കഴിഞ്ഞു സ്വയവും അവൻ നടന്നു നോക്കി..
എങ്ങനുണ്ട്..
ഡോക്ടർ രതീഷ് ചോദിച്ചു..
ഒരു വലിച്ചിൽ ഉണ്ട്. കുഴപ്പമില്ല..
അവൻ പറഞ്ഞു..
ഇനിയിപ്പോ നടക്കുന്നതിനു പ്രശ്നമില്ല.. നടക്കണം.. കുറച്ചു നടന്നാലേ ഈ വലിച്ചിൽ മാറൂ..
ഡോക്ടർ പറഞ്ഞു..
ശെരി ഡോക്ടർ..
അവൻ പുഞ്ചിരിച്ചു.
ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങിയതും.ഡോക്ടർ ഗിരിജയെ കണ്ടു..
അവൻ പുഞ്ചിരിച്ചു..
ഹാ.. നവനീത്.. ഇപ്പൊ എങ്ങനുണ്ട് .
അവർ ചോദിച്ചു..
പ്ലാസ്റ്റർ അഴിച്ചു.. ഇനി പതിയെ നടക്കണം..
അവൻ പറഞ്ഞു..
നീരജ് അല്ലെ.. ഡോക്ടർ ഗായത്രിയുടെ ഫിയാൻസി..
അവർ നീരജിനോട് ചോദിച്ചു..
അതേ. അടുത്തയാഴ്ച കല്യാണമാ..
നവീൻ പറഞ്ഞു..
കൺഗ്രാറ്റ്‌സ്
ഡോക്ടർ ഗിരിജ പറഞ്ഞു..
താങ്ക്സ് മേഡം
നീരജ് മറുപടി നൽകി..
വൈഫ് ഓകെ അല്ലെ..
അവർ നവീനോട് ചോദിച്ചു..
അൽപ്പം ടെൻസ്ഡ് ആയിരുന്നു.. ഇപ്പൊ വല്യ കുഴപ്പമില്ല..
അവൻ പറഞ്ഞു..
ഏതായാലും തന്റെ പേരിലുള്ള കേസൊക്കെ കഴിഞ്ഞല്ലോ.. വല്യ കാര്യം.. ഒത്തിരി സഫർ ചെയ്തവരല്ലേ നിങ്ങൾ രണ്ടുപേരും.. ഇനി ദൈവം രണ്ടാളെയും നിരാശപ്പെടുത്തില്ല..
അവർ പറഞ്ഞു..
അവൻ നിറഞ്ഞ പുഞ്ചിരി അവർക്ക് നൽകി..
ശെരി.. ഇറങ്ങട്ടെ..
അവൻ ചോദിച്ചു..
അപ്പൊ ഇനി ഡോക്ടർ നവനീതായി വരുമ്പോ കാണാം.. ഇങ്ങനുള്ള അപകടത്തിൽ ഒന്നും പോയി ചാടരുത്..
അവർ പറഞ്ഞു..
അവൻ പുഞ്ചിരിച്ചു..
വാത്സല്യത്തോടെ അവനൊരു പുഞ്ചിരി നൽകി അവർ അകത്തേയ്ക്ക് പോയി .
*****************************
കാറിൽ നിന്നും നവീൻ ഇറങ്ങിയപ്പോഴേ കണ്ടു മറ്റൊരു കാർ അവിടെ കിടക്കുന്നത്..
അവർ സംശയത്തോടെ അകത്തേയ്ക്ക് കയറിയതും അഭിയും അമ്മയും ഇരിക്കുന്നത് കണ്ടു..
ആഹാ.. നിങ്ങളായിരുന്നോ.. ഞാനോർത്തു ആരാണെന്ന്..
നവീൻ പറഞ്ഞു..
അഭിയുടെ 'അമ്മ പുഞ്ചിരിച്ചു..
എത്തിയോ.. നിങ്ങളെ കാണാൻ ഇരുന്നതാ ഇവർ..
അപ്പോഴേയ്ക്കും പാർവതി എത്തി..
പ്രഭാകർ ചിരിയോടെ അവിടെ ഇരിക്കുകയായിരുന്നു..
എന്താ അമ്മേ..
നീരജിന്റെ സഹായത്തോടെ കസേരയിൽ ഇരുന്നുകൊണ്ട് നവീൻ ചോദിച്ചു..
എങ്ങനുണ്ട് മോനിപ്പോൾ..
അവർ ചോദിച്ചു....
അപ്പോഴേയ്ക്കും ആദിയും വന്നിരുന്നു..
എന്തു പറഞ്ഞു ഡോക്ടർ..
അവൾ ചോദിച്ചു..
ഇനി പതിയെ നടക്കാം എന്നു പറഞ്ഞു..
അവൻ പറഞ്ഞു..
ആദിയും പാർവതിയും പുഞ്ചിരിച്ചു..
അപ്പോഴേ അഭിയും അമ്മയും വന്നത് നിന്നോടൊരു കാര്യം സംസാരിക്കാനാണ്..
പാർവതി പറഞ്ഞു..
എന്താ അമ്മേ .
അവൻ ചോദിച്ചു..
അത്. മോനറിയമല്ലോ.. വർഷം 2 ആയി ഞാൻ കല്യാണം എന്നും പറഞ്ഞു ഇവന്റെ പുറകെ നടക്കുന്നു.. ഏത് കുട്ടിയെ കണ്ടാലും അവനു പിടിക്കില്യ. ഞാൻ നേരാത്ത നേർച്ചയില്ല.. ഒടുവിൽ ഇപ്പൊ പറയുന്നു മോന്റെ ഓഫീസിൽ ഉള്ള ഏതോ ഒരു കുട്ടിയെ അവനു ഇഷ്ടമായിന്ന്.
അവർ പറഞ്ഞതും അഭിയെ നോക്കി നവിയും ആദിയും ചിരിച്ചു..
നീരജ് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു..
ആ കുട്ടിയുടെ വീട്ടുകാരോട് സംസാരിക്കാൻ നിങ്ങൾ മൂന്നാളും വേണം എന്നാ ന്റെ ആഗ്രഹം.. പിന്നെ മോളും.. വരില്ലേ..
അവർ ചോദിച്ചു..
പിന്നെന്താ.. അവളുടെ വീട് എന്നു പറയുന്നത് വലിയൊരു സാമ്പത്തിക സ്ഥിതി ഉള്ള വീടൊന്നും അല്ല അമ്മേ..
നവീൻ പറഞ്ഞു.
എനിക്ക് ദേ ഇവന്റെ കല്യാണം നടന്നു കണ്ടാൽ മതി.. വേറൊന്നും വേണ്ട .
അവർ പറഞ്ഞു..
എന്നാ പോകേണ്ടതെന്ന് 'അമ്മ ഒരുവാക്ക് പറഞ്ഞാൽ മതി.. ഞങ്ങൾ റെഡി.. പിന്നെ വിജയ് ഇന്നലേ റെഡിയാ..
നീരജ് പറഞ്ഞു..
എന്നാൽ പിന്നെ അടുത്തയാഴ്ച ഒരു ദിവസം നിങ്ങൾ നിശ്ചയിച്ചോളൂ..
അവർ പറഞ്ഞു..
അവർ യാത്ര പറഞ്ഞിറങ്ങിയതും ഗേറ്റിനവിടെ ഒരു രൂപം നവീൻ കണ്ടു..
നീരജ്.. ആരാ അത്..
നവീൻ ചോദിച്ചു..
നീരജ് പുറത്തേക്കിറങ്ങി ചെന്നു..
അപ്പോഴേയ്ക്കും അയാൾ അകത്തേയ്ക്ക് വന്നു..
മാഷ്..
നവീനിന്റെ ചുണ്ടുകൾ മന്ത്രിച്ചു..
അവൻ എല്ലാവരെയും നോക്കി..
എല്ലുന്തിയ ആ രൂപം അടുത്തേയ്ക്ക് വന്നതും നവീൻ പതിയെ പിടിച്ചു പിടിച്ചു പുറത്തേക്കിറങ്ങി ചെന്നു..
മാഷെ..
അവൻ വിളിച്ചു..
കേറി വാ മാഷെ..
അവൻ പറഞ്ഞു..
അയാൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. പതിയെ ചുക്കിചുളിഞ്ഞ തൊലിയുള്ള വിറയ്ക്കുന്ന ആ കൈകൾ അവനു മുൻപിൽ കൂപ്പി നിറകണ്ണുകളോടെ അവനെ നോക്കി നിന്നു..
എന്താ മാഷെ ഇത്..
അവൻ ആ കൈകളെ തന്റെ കൈക്കുള്ളിലാക്കി ചോദിച്ചു..
മാപ്പ് ചോദിക്കാൻ പോലും അർഹതയില്യ നിക്ക്..
അയാൾ വിതുമ്പി.
സത്യമാ...അല്ലെങ്കിലും മാഷെന്തിനാ എന്നോട് മാപ്പ് ചോദിക്കുന്നത്..
അവൻ ചോദിച്ചു..
മനപൂർവം മാഷെന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല.. അഥവാ എന്നെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള അർഹത മാഷിനുണ്ട്..
അവൻ പറഞ്ഞു..
അയാൾ സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
ഏതു ഗംഗയിൽ മുങ്ങിയാലാ കുട്ട്യേ നിന്നോട് പറഞ്ഞതിനൊക്കെ പരിഹാരമാകുക.. നീ എന്നോട് ക്ഷമിക്കണം.. ദേഷ്യം കൊണ്ട് എന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.. നിനക്ക് എന്നോട് പൊറുക്കാൻ കഴിയോ..
അയാൾ ചോദിച്ചു..
ഇല്യ മാഷെ. മാഷോട് പൊറുക്കാൻ എനിക്ക് പറ്റില്ല..
എല്ലാവരും ഞെട്ടി അവനെ നോക്കി..
മാഷെ വെറുക്കാനോ മാഷോട് ദേഷ്യം തോന്നിയാലോ അല്ലെ അതിന്റെ ആവശ്യമുള്ളൂ.. മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞു പഠിപ്പിച്ചത് മാഷല്ലേ.. ദൈവത്തോട് ആർക്കാ മാഷെ ദേഷ്യവും വെറുപ്പും തോന്നുക..
അവൻ ചോദിച്ചു..
അയാൾ അവനെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു..
ഒറ്റ അപേക്ഷയെ ഉള്ളൂ മാഷോട്.. മാഷേയും അമ്മയെയും ഞാൻ വേറായിട്ട് കണ്ടിട്ടില്യ.. കൃഷ്ണ എന്റെ കുഞ്ഞു പെങ്ങളായിരുന്നു.. നിങ്ങൾ എന്റെ അച്ഛനേം അമ്മയേം പോലെ ആയിരുന്നു. ആ അവകാശം എനിക്ക് വേണം.. നിങ്ങളുടെ കാര്യങ്ങൾ ഇനി ഞാൻ നോക്കും.. ആ ഒറ്റ കാര്യം മാഷ് അനുവദിക്കണം..
അവൻ പറഞ്ഞു..
നന്നായി വരും കുട്ട്യേ നീ.. എന്നും നിനക്ക് നല്ലതേ വരൂ..
അയാൾ മറ്റൊന്നും പറയാതെ എല്ലാവരെയും നോക്കി കൈകൂപ്പി..
ആദിയുടെ അരികിലേക്ക് ചെന്നു..
ഭാഗ്യവതിയാ നീ.. ഇനി ഈ ഭാഗ്യം ആർക്കു വേണ്ടിയും നീ നഷ്ടപ്പെടുത്തരുത്..
അയാൾ പറഞ്ഞു..
ഇല്ല മാഷെ..
അവൾ പറഞ്ഞു..
മാഷ് കേറി വരൂ..
പാർവതി സ്നേഹപൂർവം ക്ഷണിച്ചു..
ഇല്ല.. ഞാൻ ഇറങ്ങുകയാ.. ശാരദ ഒറ്റയ്ക്കാ.. ചെല്ലട്ടെ..പിന്നീടൊരിക്കൽ വരാം..
അയാൾ പറഞ്ഞു..
അതും പറഞ്ഞു ഒരിക്കൽ കൂടി നവീനിനോട് മാപ്പ് പറഞ്ഞു അയാൾ നടന്നകലുന്നതും നോക്കി അവർ നിന്നു..
നവീനിന്റെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു അപ്പോഴും....
********************************
രണ്ട് മാസങ്ങൾക്ക് ശേഷം..
സർ.. സാറിനെ കാണാൻ രണ്ടുപേർ വന്നു നിൽക്കുന്നു.. ആ പെങ്കൊച്ചു ഗർഭിണിയാ.. വിളിക്കട്ടെ..
അഭിയോടായി ജൂനിയർ ഉദ്യോഗസ്ഥൻ വന്നു ചോദിച്ചു..
ആ വിളിക്ക്..
അവൻ പറഞ്ഞു..
അകത്തേയ്ക്ക് കയറി വന്നവരെ കണ്ട് അവൻ പുഞ്ചിരിച്ചു.
ബെസ്റ്റ്.. നിങ്ങളായിരുന്നോ.. എന്താ ഇങ്ങോട്ട്.. ദേവയാനിയും സൂര്യയും ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയല്ലോ.. പുതിയ വല്ല പ്രശ്നവും ഉണ്ടാക്കിയി അവർ..
അവൻ ചോദിക്കുന്നതിനൊപ്പം കസേരയിലേക്ക് ഇരിക്കാനുള്ള അർത്ഥത്തിൽ കൈ നീട്ടി..
പരാതി തന്നെയാണ് അഭി... പരാതിക്കാരി ഞാനാ..
ആദി പറഞ്ഞു..
അഭി സംശയത്തോടെ അവളെ നോക്കി..
അവൾ നവീനിന്റെ കയ്യിലുണ്ടായിരുന്ന ഫയൽസ് അവനെ ഏൽപ്പിച്ചു..
എന്റെ അച്ഛന്റെയും അമ്മയുടെയും മരണം ഒരു കൊലപാതകമാണ് എന്നതിനുള്ള വ്യക്തമായ എവിടെൻസ് ആണിത്. ദേവയാനിയുടെ ഫോൺ കോൾ റെക്കോർഡുകൾ അടക്കം എല്ലാം ഇതിലുണ്ട്.. വേണ്ട എന്ന് വെച്ചിരുന്നതാ. പക്ഷെ ഇപ്പൊ തോന്നുന്നു വേണ്ടെന്ന് വെച്ചാൽ അച്ഛനും അമ്മയ്ക്കും നീതി കിട്ടില്ലെന്ന്..
അവൾ പറഞ്ഞു.
ഇതിൽ ഞാൻ എതിര് പറയും ആദി.. ഈ തെളിവുകൾ കിട്ടിയപ്പോൾ തന്നെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായി തനിക്ക് കോണ്ടാക്റ്റ് ചെയ്യാമായിരുന്നു..
ഫയലുകൾ നോക്കി പെൻഡ്രൈവ് കണക്റ്റ് ചെയ്തു നോക്കി ബോധ്യപ്പെട്ടത്തിനു ശേഷം അഭി പറഞ്ഞു..
ആദി നവിയെ നോക്കി.
ഇത് ഞാൻ ഇന്നലെയാ അറിഞ്ഞത്..
അവൻ കൈ മലർത്തി..
ഏതായാലും അവരെ പോകാനുള്ള ഏർപ്പാട് ഞാനുണ്ടാക്കട്ടേ.. നിങ്ങൾ ഇരിക്ക്.. ആ ചടങ്ങിന് സാക്ഷികളാകാൻ വേണമെങ്കിൽ ആന്റിയെയും അങ്കിളിന്റെയും കൂടെ അറിയിച്ചേയ്ക്കൂ..
അഭി പറഞ്ഞിട്ട് പുറത്തേയ്ക്ക് പോയി .
പെർമിഷൻ വാങ്ങിയ ശേഷം അവൻ ജീപ്പിലും ആദിയും നവിയും പുറകെ കാറിലുമായി യാത്ര തിരിച്ചു..
തറവാട്ടിൽ എത്തി അവർ ഇറങ്ങിയതും ആദി ചുറ്റും നോക്കി..
ഒരുപാടോർമ്മകൾ അവളുടെ മനസ്സിൽ നിറഞ്ഞു ..അറിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നവീന്റെ കൈ പിടിച്ചു അകത്തേയ്ക്ക് നടന്നു..
പടി കയറി തുടങ്ങിയതും ഒരു ഹോണടി ശബ്ദത്തോടെ പാർവതിയുടെ കാർ വന്നു നിന്നു..
പ്രഭാകറും പാർവതിയും ഇറങ്ങിയതും അവരും ആദിക്കും നവീനുമൊപ്പം അകത്തേയ്ക്ക് കയറി..
വാതിൽ തുറന്നു കിടക്കുകയായിരുന്നു .
ആദി നവീനിന്റെ കൈ പിടിച്ചു അകത്തേയ്ക്ക് കയറി..
അവർ ചുറ്റും നോക്കി.. ആരും ഹാളിൽ ഇല്ല. ആദി അടുക്കളയിലേക്ക് കേറി നോക്കി
അവിടെയും ആരും ഉണ്ടായിരുന്നില്ല.
ഇവിടെ ആരുമില്ലേ..
പാർവതി സംശയത്തോടെ ചോദിച്ചു..
ആരാ..
മാധവമേനോൻ ഇറങ്ങി വന്നു ചോദിച്ചു..
ആദിയെയും പാർവതിയെയും മാറി മാറി അയാളൊന്നു നോക്കി..
ആദിയുടെ വീർത്തു വരുന്ന വയറും അവളുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന നവീന്റെ കയ്യും അയാൾ കണ്ടു..
എന്താ ഇറങ്ങിയത്..
മാധവമേനോൻ ചോദിച്ചു..
ഞാൻ പറയാം..
അഭി പറഞ്ഞു..
പോലീസ് യൂണിഫോമിൽ നിൽക്കുന്ന അവനെ അയാൾ ഒന്നു നോക്കി..
എനിക്ക് മിസ്സിസ് ദേവയാനിയെ ഒന്നു കാണണം...
അഭി പറഞ്ഞു.
സർ.. എന്റെ ഭാര്യയും മകളും. അവരിൽ പല തെറ്റു കുറ്റങ്ങളും കാണും. അവരെ ഒരു തരത്തിലും ഞാൻ ന്യായീകരിക്കുന്നില്ല.. ബട് ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞുള്ള ഈ ഹറാസ്‌മെന്റ്.. ഈ രണ്ടുമൂന്ന് ദിവസത്തേയ്ക്കെങ്കിലും അത് ഒഴിവാക്കാമായിരുന്നു..
അവരിൽ ആരോപിക്കുന്ന കുറ്റം കോടതി അംഗീകരിക്കും വരെ അവർ നിരപരാധികളല്ലേ സർ.. അവർ വല്ലാത്ത മാനസികവസ്ഥയിലാണ്.. അവർ മാത്രമല്ല. എന്റെ ഇളയ മകളും.. അമ്മയും ചേച്ചിയും ഈ അവസ്ഥയിൽ ആയപ്പോൾ അവൾ ആകെ തകർന്നിരിക്കുകയാണ്..
മാധവമേനോൻ പറഞ്ഞു.
ഈ നിൽക്കുന്ന നവനീതിന്റെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടപ്പോൾ തന്റെ ഷോ ഇതൊന്നും ആയിരുന്നില്ലല്ലോ..
കോൺസ്റ്റബിൾ സിദ്ധിഖ് ചോദിച്ചു..
അന്ന് ഞാനും ഉണ്ടായിരുന്നു അവിടെ.. ഈ പെങ്കൊച്ചിന്റെ കഴുത്തിൽ കിടന്ന താലി വരെ ഇയാൾ അന്ന് പൊട്ടിച്ചെടുത്തു..
സിദ്ദിഖ് ദേഷ്യത്തോടെ പറഞ്ഞു.
മിസ്റ്റർ .. ആ കേസിന്റെ കാര്യത്തിലല്ല.. മറ്റൊരു കേസിന്റെ കാര്യത്തിനാണ്.. നിങ്ങൾ അവരെ വിളിക്കണം..
അഭി പറഞ്ഞു..
ദേവയാനി.. സൂര്യേ..
അയാളുടെ വിളി കേട്ടതും അവർ ഇറങ്ങി വന്നു..
മാധവമേനോൻ കയ്യിലിരുന്ന വെട്ടുകത്തി മേശയിൽ വെച്ച് അടുത്തുള്ള സോഫായിൽ ഇരുന്നു..
അഭിയെ കണ്ടതും ദേവയാനി പതറി നോക്കി..
എന്താ സർ
ദേവയാനി ചോദിച്ചു..
സീ മിസ്സിസ് ദേവയാനി.. ഈ നിൽക്കുന്ന അതിഥി മേനോൻ നയങ്ങൾക്കെതിരെ ഒരു കംപ്ലൈൻറ് നൽകിയിട്ടുണ്ട്..
അഭി പറഞ്ഞു..
എന്തു പരാതി..
ദേവയാനി ചോദിച്ചു..
മിസ്സിസ് അതിഥി മേനോന്റെ അച്ഛന്റെയും അമ്മയുടെയും മരണം കൊലപാതകമാണെന്നും അത് ചെയ്യിച്ചത് നിങ്ങളാണെന്നുമുള്ള പരാതി..
അഭി പറഞ്ഞു..
നോ..
മാധവമേനോന്റെ ശബ്ദം ഉയർന്നു..
ഇറ്റ് വാസ് ആൻ ആക്സിഡന്റ്..
മാധവമേനോൻ പറഞ്ഞു..
ആക്സിഡെൻറ് അല്ല എന്നാരാ പറഞ്ഞത്.. ആ ആക്സിഡന്റ് ഒരു ഫാബ്രിക്കേറ്റഡ് ആക്സിഡന്റ് ആണെന്നാ പറഞ്ഞത്..
അഭി പറഞ്ഞു.
അനാവശ്യം പറയരുത്.. സർ ഇവൾക്ക് എന്നോടുള്ള ദേഷ്യത്തിൽ ഉണ്ടാക്കിയെടുത്തതാണ് ഈ കഥ..
ദേവയാനി ആദിക്ക് നേരെ ചീറി..
ദേ. കാണിച്ചു കൂട്ടിയ തോന്യവാസങ്ങൾ എല്ലാം ക്ഷമിച്ചാ ഞങ്ങളിവിടെ നിൽക്കുന്നത്. ഇനിയും ന്റെ കുട്ട്യോൾക്ക് നേരെ തിരിഞ്ഞാൽ..
പ്രഭാകർ ദേവയാനിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.
അവർ ഒന്നു പതറി..
മിസ്സിസ് ദേവയാനി നിങ്ങൾക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്.. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണ് ഞങ്ങൾ.. ഞങ്ങളുമായി സഹകരിക്കണം..
അഭി പറഞ്ഞു..
തെളിവോ.. എന്ത് തെളിവ്.. ചുമ്മാ ഓരോന്നു എന്റെ തലയിൽ ആക്കാൻ നോക്കരുത്..
ദേവയാനി പറഞ്ഞു..
സിദ്ധിഖ്..
അഭി വിളിച്ചതും സിദ്ധിഖ് പുറത്തു പോയി ഒരു ലാപ്ടോപ്പ് എടുത്തുകൊണ്ട് വന്നു.. അതിലെ ഇരു വീഡിയോ ഓപ്പൺ ആക്കി..
അതിൽ കാണുന്ന കാഴ്ച ദേവയാനിയെ ഞെട്ടിപ്പിച്ചു..
താനും സുധീപ്മയുള്ള കൂടിക്കാഴ്ചയിൽ താൻ തന്നെ കൃഷ്ണപ്രസാദിനെ കൊന്ന കഥ പറയുന്ന വീഡിയോ..
ദേവയാനി തകർന്നുപോയി .
കണ്ടുനിന്നവരെല്ലാം ഞെട്ടിപ്പോയി..
ദേവയാനി പാതർച്ചയോടെ മാധവമേനോനെ നോക്കി..
അയാൾ സ്തബ്ധനായി നിന്നു..
ദേവയാനി..
മാധവമേനോൻ വിളിച്ചു..
ഏട്ടാ ഞാൻ..
ഈ കണ്ടത് സത്യമാണോ..
അയാൾ ചോദിച്ചു..
അത് ഞാൻ.. ഞാൻ പിന്നെ.
ദേവയാനി നിന്നു വിക്കി..
സത്യമാണോ അല്ലയോ..
അയാൾ ചോദിച്ചു..
സത്യമാണോന്നു..
ഇത്തവണ ചോദ്യത്തിനൊപ്പം മാധവമേനോന്റെ കയ്യും അവരുടെ കരണത്ത് പതിച്ചിരുന്നു..
അടുത്ത അടിക്കായി അയാൾ കയ്യുയർത്തിയതും സൂര്യ അതിൽ കയറി പിടിച്ചു..
തൊട്ടുപോകരുത് എന്റെ അമ്മയെ..
അവൾ പറഞ്ഞു..
ച്ഛി മാറി നിൽക്കെടി.. പിഴച്ചവളെ..
മാധവമേനോന്റെ വാക്കുകൾക്ക് മുൻപിൽ സൂര്യ പതറിപോയി . അവളുടെ കൈകൾ പതിയെ അയഞ്ഞു..
അപ്പൊ അവർ പറഞ്ഞത് സത്യമാണ്.. അല്ലെ..
മാധവമേനോൻ ദേവയാണിയോട് ചോദിച്ചു..
നന്നായി.. എനിക്കിത് കിട്ടണം.. കണ്ടവന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്ന് നീ നിന്നപ്പോൾ ആത്മത്യാ ചെയ്യുമെന്ന് പറഞ്ഞു നിന്റെ അച്ഛൻ കരഞ്ഞപ്പോൾ തോന്നിയ അനുകമ്പ.. അതായിരുന്നു നീ ദേവയാനി എന്ന നിന്നെ ഇവിടേയ്ക്ക് എത്തിച്ചത്..
മാധവമേനോന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി നിന്നു..
ഏട്ടാ..
പാർവതി വിളിച്ചു..
ദേവയാനിയുടെ മുഖം താഴ്ന്നു..
ആദ്യരാത്രി ഞാൻ നിനക്ക് നൽകിയ വാക്കാണ് മൂന്നാമതൊരാൾ ഇത് അറിയില്ല എന്ന്... ഒരു പെണ്ണിന്റെ മാനത്തിന് ഞാൻ നൽകിയ വില.. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല..
തോറ്റുപോയത് ഞാനാ.. നിനക്ക് വേണ്ടി.. നിനക്ക് നൽകിയ വാക്കിനു വേണ്ടി.. നിന്നെ കൈവിട്ടില്ല എന്ന ഉറപ്പിന് വേണ്ടി ജീവനേക്കാൾ ഞാൻ സ്നേഹിച്ച എന്റെ മോളെ പോലും ഞാൻ തള്ളിപ്പറഞ്ഞു..
അയാൾ ആദിയെ നോക്കി പറഞ്ഞു..
അവളുടെ കണ്ണു നിറഞ്ഞു.
നിന്നെ ഞാൻ വിശ്വസിച്ചു.. ആ വിശ്വാസം മുതലെടുത്തു എന്റെ മോൾടെ ജീവിതം നീ തകർത്തപ്പോൾ പോലും നിന്റച്ഛനു ഞൻ കൊടുത്ത ആ പഴയ വാക് ഓർത്തു ഞാൻ ക്ഷമിച്ചു നിന്നെ വീട്ടിൽ കയറ്റി..
അതെന്റെ തെറ്റ്..
മാധവമേനോൻപറഞ്ഞു.
സൂര്യ തകർന്നു പോയിരുന്നു..
ഒരു കാര്യം..ഇപ്പൊ ഇറങ്ങാനം അമ്മയും പിഴച്ച ഈ മോളും.. ഓഫീസർ യു ക്യാൻ ടേക് ദേം..
മാധവമേനോൻ പറഞ്ഞു..
അയാൾ തിരിഞ്ഞതും എല്ലാം കേട്ട് ശില പോലെ വാതിൽക്കൽ നിൽക്കുന്ന അഖിലയെ അയാൾ കണ്ടു..
അഭി ദേവയാനിയെ അറസ്റ്റ് ചെയ്യാനുള്ള നിർദേശം നൽകി.. അഭി തൽക്കാലം പുറത്തേക്കിറങ്ങി.. നവീനും പാർവതിയും പ്രഭാകറും അവനൊപ്പം ഇറങ്ങി.. സിദ്ധിഖ് വനിതാ പൊലീസുകരെയും കൂട്ടി അവർക്കരികിൽ ചെന്നു..
പ്രൊസീഡ്..
അഭി പറഞ്ഞതും അവർ അകത്തേയ്ക്ക് നടന്നു..
ഒരു മിനിറ്റ്..
അതും പറഞ്ഞു ദേവയാനി ആദിയുടെ അരികിലേക്ക് ചെന്നു.. നീ. നീ ആയിരുന്നു എന്നും എന്റെ തടസ്സം.. അതൊഴിവാകാൻ ആദ്യം നിന്റെ തന്തേം തള്ളേം ഞാൻ കൊന്നു.. പിന്നെ ഇവനെ നിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി.. പക്ഷെ ഇന്നും നീ എനിക്കൊരു തടസമാ.. ഞാൻ പുറത്തിറങ്ങും.. പക്ഷെ നീ ഓർത്തു വെച്ചോ.. എന്നായിരിക്കും നിന്റെ അന്ത്യം.. ഇനി എനിക്കൊന്നും നോക്കാനില്ല.. കൊല്ലും ഞാൻ നിന്നെ.. നിന്റെ ഈ സന്താനത്തെ സഹിത..
ആ...
ആദിയുടെ നിലവിളി കേട്ട് അഭിയാടക്കം എല്ലാവരും അകത്തേയ്ക്ക് കയറിയതും ഞെട്ടിപ്പോയി..
ആദിയുടെ മുഖത്തൊക്കെ ചോര.. അവൾ പകച്ചു നിൽക്കുകയാണ്.. അവളുടെ പാദത്തിനാരികിലായി ചോരയിൽ കുളിച്ചു കിടക്കുന്ന ദേവയാനി.. ഒന്നലറി വിളിക്കാനുള്ള ധൈര്യം പോലുമില്ലാതെ നിൽക്കുന്ന സൂര്യയും അഖിലയും.. തൊട്ടടുത്തായി കയ്യിൽ ചോര ഇറ്റുന്ന വെട്ടുകത്തിയും പിടിച്ചു നിൽക്കുന്ന മാധവമേനോൻ.. അയാളുടെ കണ്ണിൽ അപ്പോഴും പകയാണ്..
സിദ്ധിഖും വനിതാ പൊലീസുകാരുമടക്കം ഒരു നിമിഷം പകച്ചു നിന്നുപോയി..
സിദ്ദിഖ്..
അഭി വിളിച്ചതും സ്വബോധത്തിലേയ്ക്ക് വന്നെന്ന് പോലെ അയാൾ ഓടി പോയി ദേവയാനിയുടെ മൂക്കിനരികിൽ കൈ വെച്ചു നോക്കി..
പിന്നെ അവരുടെ പൾസും നോക്കി..
സർ..
സിദ്ധിഖ് ദയനീയമായി വിളിച്ചു..
നവീൻ ഓടി വന്ന് ആദിയെ ചേർത്തുപിടിച്ചു..
പാർവതി അതിനിടയിൽ അഖിലയെ നെഞ്ചിലേക്ക് ചേർത്തിരുന്നു..
സൂര്യ ഒന്നും മിണ്ടാതെ നിലത്തേയ്ക്കിരുന്നു..
വല്യച്ചാ..
ആദി ഇടർച്ചയോടെ വിളിച്ചു..
അയാൾ ശാന്തനായി അവളെ നോക്കി. പതിയെ വെട്ടുകത്തി നിലത്തിട്ട് അവളുടെ അരികിലേക്ക് ചെന്നു..
ഇതേ ഇനി നിനക്കായി ഈ വല്യച്ഛനു ചെയ്യാൻ കഴിയൂ കുട്ടീ.. നീ ജീവിക്കണം.. സന്തോഷമായി.. അതിനു അവൾ ഈ ലോകത്ത് പാടില്ല.. ഇന്നല്ലെങ്കിൽ നാളെ അവൾ നിനക്കൊരു ബാധ്യതയാണ്...
അയാൾ നിർത്തി..
പോകാം സർ..
അയാൾ അഭിയോട് ചോദിച്ചു..
അഭി കണ്ണു കാണിച്ചതും സിദ്ധിഖ് അയാളുടെ കയ്യിൽ വിലങ്ങു വെയ്ക്കാനായി വന്നു .
അഖില പൊട്ടിക്കരഞ്ഞു.. പാർവതിയും..
പ്രഭാകർ അഖിലയുടെ അടുത്ത് വന്നവളെ ചേർത്തു പിടിച്ചു..
സർ ഒരു മിനിറ്റ്..
അതും പറഞ്ഞു മാധവമേനോൻ നവീനിന്റെ അരികിൽ വന്നു..
ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. പിടിവശിയും ദുരഭിമാനവും പിന്നെ എന്നോ മരിച്ചുപോയ ഒരു മനുഷ്യന് നൽകിയ വാക്കിനോടുള്ള ആത്മാർത്ഥതയും.. എന്നും ഞാൻ മാറ്റിനിർത്തിയത് നിന്നെയാണ്.. മാപ്പ് ചോദിക്കാനുള്ള അർഹത ഇല്ല എങ്കിലും മാപ്പ്..
അതും പറഞ്ഞയാൾ ആദിയെ നോക്കി.. അവൾ കരഞ്ഞു തളർന്നിരുന്നു..
ഇനി കരയരുത്.. നിന്റെ കണ്ണുനീരിന്റെ സമയം കഴിഞ്ഞു.. ഇനിയീ ചുണ്ടിൽ എന്നും പുഞ്ചിരി മതി.. ഇവാൻ ചങ്കുറപ്പുള്ള ഒരാണ്കുട്ടിയാ.. ഇവന്റെ കയ്യിൽ നീ എന്നും സുരക്ഷിത ആയിരിക്കും..
ഒരപേക്ഷയുണ്ട്. ഒരിക്കൽ ഞാനായിട്ട് ഈ കഴുത്തിൽ നിന്നും പൊട്ടിച്ചേരിഞ്ഞ ആ താലി നീ ഒരിക്കൽകൂടി എന്റെ മോളുടെ കഴുത്തിൽ ചാർത്തണം.. നിയമപരമായ അവകാശമല്ല.. ഒരു പെണ്ണിന് താലി ഒരു ബലമാ..
നിങ്ങളുടെ കുഞ്ഞീ ലോകത്ത് വരുമ്പോൾ അവന്റെ അമ്മ സുരക്ഷിതമായൊരു താലിയുടെ വലയത്തിൽ ആയിരിക്കണം..
ചെയ്യില്ലേ അത്..
അയാൾ യാചനയോടെ നാവിയെ നോക്കി.. അവൻ യാന്ത്രികമായി തല കുലുക്കി..
അയാൾ പുഞ്ചിരിച്ചു... പിന്നെ കുനിഞ്ഞു തന്റെ കയ്യിലേക്ക് നോക്കി..
ചോര. അതെന്നും മരണത്തിന്റെ ഗന്ധമുള്ള ഒന്നാണ്.. അപശകുനം.. പക്ഷെ ഈ ചോര എന്റെ ബലിയാണ്.. നിങ്ങളുടെ നന്മയ്ക്കയുള്ള എന്റെ ബാലീ..
അതും പറഞ്ഞു അയാൾ ആദിയുടെ കൈകൾ അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു..
ശേഷം അഖിലയെയും അവളെ ചേർത്തുപിടിച്ചിരിക്കുന്ന പ്രഭാകരിനെയും നോക്കി..
ഈ കൈവിടരുത്.. ഞാൻ പോവാ..
അത്ര മാത്രം പറഞ്ഞു അയാൾ സിദ്ധിഖിന് നേരെ കൈ നീട്ടി.. അയാൾ അഭിയെ നോക്കി.. അവന്റെ സമ്മതത്തോടെ മാധവമേനോനെ വിലങ്ങു വെച്ചു കൊണ്ടുപോകുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഖില പാർവതിയുടെ നെഞ്ചിൽ ചേർന്നിരുന്നു..
ദേവയാനിയുടെ ശരീരം തെക്കേപറമ്പിൽ ദഹിക്കുമ്പോൾ ആത്മാവിന്റെ സന്തോഷം പോലെ പ്രകൃതിയിൽ മഴ തകർത്തു പെയ്യുകയായിരുന്നു..
******************************
രണ്ട് വർഷങ്ങൾക്ക് ശേഷം..
നവീ.. നവീ..
പാർവതിയുടെ ഭയത്തോടെയുള്ള വിളി കേട്ടാണ് നവീൻ മുകളിലേയ്ക്ക് വന്നത്..
എന്താ അമ്മേ..
അവൻ ചോദിച്ചു..
മോളെ.. മോളെ കാണുന്നില്ല..
അവർ പറഞ്ഞു.
'അമ്മ എന്താ ഈ പറയുന്നേ.. അവൾ ഇവിടെ ഉണ്ടായിരുന്നല്ലോ..
ആദി അകത്തേയ്ക്ക് വന്നു പറഞ്ഞു..
ഇവിടെ ഉണ്ടായിരുന്നു.. ഞാൻ ബാത്‌റൂമിൽ പോയി വന്നപ്പോൾ ആളെ കാണുന്നില്ല. എനിക്ക് പേടിയാകുന്നു മോളെ.. ദേഹമൊക്കെ തളരുന്നു..
അപ്പോഴേയ്ക്കും പ്രഭാകറും സൂര്യയും അഖിലയും ഓടിയെത്തി..
കാര്യമാറിഞ്ഞതും എല്ലാവരും തിരച്ചിലിൽ മുഴുകി..
ഈശ്വരാ.. കാണുന്നില്ലല്ലോ..
ആദി പറഞ്ഞു.. എല്ലാവരുടെയും മുഖത്ത് ടെൻഷൻ നിറഞ്ഞു..
നവീനിന്റെ കാതിൽ പെട്ടെന്നൊരു കൊലുസിന്റെ കിലുക്കം കേട്ടു..
അവൻ വേഗം വാർഡ്രോബിന്റെ താഴത്തെ അറ തുറന്നു..
ആദിയുടെ അടക്കം എല്ലാവരുടെയും കണ്ണു വിടർന്നു..
കൊച്ചു റെഡ്ഢി ബിയറും പിടിച്ചു ഒരു കയ്യിൽ അലിഞ്ഞു തീരാറായ ചോക്ലേറ്റും പിടിച്ചു ഇരിക്കുന്ന കുഞ്ഞിനെ കണ്ടതും അത്ര നേരം നിറഞ്ഞ ടെൻഷൻ എല്ലാവരുടെയും മുഖത്തു പുഞ്ചിരി നിറച്ചു..
ആദൂ..
നവീൻ വിളിച്ചതും കുഞ്ഞി കൈകൾ നിഷ്കളങ്കമായി നീട്ടിക്കൊണ്ട് അവൾ അവിടിരുന്നു..
അവർക്കറിയാം ദേഷ്യം വന്നാൽ അച്ഛനെ മെരുക്കാൻ ഇതേ വഴിയുള്ളൂ എന്ന..
അച്ഛേ..
അവളുടെ കിലുങ്ങനെയുള്ള കൊഞ്ചി വിളി കേട്ടപ്പോൾ ഗൗരവം നിറഞ്ഞ നവീനിന്റെ മുഖം പുഞ്ചിരിയിൽ നിറഞ്ഞു..
അവളുടെ മൂക്കിന് തുമ്പിൽ തന്റെ മൂക്കുരസികൊണ്ട് അവൻ ആദിക്കരികിൽ വന്നു..
ആദി കൈനീട്ടിയതും ആർദ്രിത എന്ന അവരുടെ ആദു അവളുടെ കയ്യിലേക്ക് ചാടി..
കുറച്ചു നേരത്തിനു ശേഷം നാലാം വിവാഹവാര്ഷികത്തിന്റെ കേക് ആദുവിന്റെ കൈ പിടിച്ചു മുറിക്കുമ്പോൾ ചുറ്റും നിൽക്കുന്നവരുടെയൊക്കെ കണ്ണിൽ സന്തോഷം മാത്രമായിരുന്നു.. അപ്പോഴും നവീനിന്റെ കൈ ആദിയുടെ കയ്യിൽ കൊരുത്തിരുന്നു..
രണ്ടു വര്ഷങ്ങൾകൊണ്ട എല്ലാവരും ഒരുപാട് മാറി.. ശാരി വാശിയുപേക്ഷിച്ചു അഭിയുടെ കൈ പിടിച്ചപ്പോൾ അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അവൻ കൂടെ കൂട്ടി.. ഇപ്പോൾ ഒരു വയസ്സുകാരി ശ്രീമയിയോടൊപ്പം സ്വസ്ഥജീവിതം.. നീരജ് ഗായത്രിയെ ജീവിത സഖിയാക്കി..
അവരൊന്നിച്ചു ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേയ്ക്ക് വരാൻ പോകുന്ന പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ്.. നീലിമയ്ക്ക് പ്രാര്ഥനയുടെയും ചികിത്സയുടെയും ഫലമായി നല്ലൊരു വാവ പിറന്നു.. രണ്ട് വയസ്സുകാരൻ കാശിനാഥ്..
സൂര്യ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. ഇപ്പോൾ ഡിഗ്രി 2ണ്ട് ഇയർ ആണ്.. അഖിലയോടൊപ്പം അവളും പഠിക്കുന്നു....ആദി പഠിത്തം കംപ്ലീറ്റ് ചെയ്തു. അവളിപ്പോൾ എം എസ് ചെയ്യുകയാണ്..
വിജയ് മാത്രം ഇന്നും കാത്തിരിക്കുകയാണ്. നഷ്ടമായ അവന്റെ മാത്രം സ്വകാര്യ പ്രണയത്തിന്റെ ആത്മ സാക്ഷാത്കാരത്തിന്.. തന്റെ കൃഷ്ണയ്ക്കായി..
അവസാനിച്ചു...
ഈ കഥയെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ....
രചന: ഗൗരി ലക്ഷ്‌മി
