എൻ ജീവൻ❤️ [The Conclusion]
ഭാഗം- 14
നിവിയും രഞ്ജുവും സംസാരിച്ചു കൊണ്ടിരിക്കെ അബിൻ വന്ന് രഞ്ജുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. പുറകിൽ നാലഞ്ചു തടിയന്മാരായ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു...
രഞ്ജു ഉടനെ തിരിഞ്ഞു നോക്കി. നിവിയും മരിയയും പുറകിൽ നിൽക്കുന്ന ആളുകളെ കണ്ട് കസേരയിൽ നിന്നും എണീറ്റു. രഞ്ജു പെട്ടന്ന് കോളറിൽ നിന്നും പിടി വിടുവിച്ച് മുന്നോട്ട് ഓടി ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്ക് കടന്നു.
"ഡാ... നിന്നെയൊക്കെ എന്തിനാ ഞാൻ കൊണ്ടു വന്നേ? പോയി അവന്റെ പരിപ്പെടുക്ക്"
"വാടാ..."
ഒരുത്തൻ മറ്റുള്ളവരോട് പറഞ്ഞിട്ട് രഞ്ജുവിന്റെ പിന്നാലെ ഓടി. അവിടെയുള്ളവരെല്ലാം അന്തം വിട്ട് നോക്കി നിന്നു. വൈകാതെ തന്നെ അവിടെയൊരു അടി നടക്കുമെന്ന് അവർക്കെല്ലാം മനസ്സിലായി. എന്തിനാണ് അബിൻ രഞ്ജുവിനെ തല്ലാൻ ആളുകളെ കൊണ്ടുവന്നതെന്ന് നിവിക്ക് മനസ്സിലായില്ല. അവൾ അബിനെ തുറിച്ചു നോക്കി.
"നീ എന്നെ ഇങ്ങനെ നോക്കണ്ട കൊച്ചേ... നിന്റെ കാര്യത്തില് ഒരാള് മതി"
അത്രയും പറഞ്ഞ് അബിനും അവരുടെ പിന്നാലെ പോയി.
"നിവി... ഇവനെന്താ ഇങ്ങനെ പറഞ്ഞിട്ട് പോയേ? അവന്മാര് രഞ്ജുവേട്ടനെ വല്ലതും ചെയ്യോ? കണ്ടിട്ട് ഗുണ്ടകൾ ആണെന്ന് തോന്നുന്നു"
നിവി ഒന്നും മിണ്ടാതെ മരിയയുടെ കൈ പിടിച്ച് അങ്ങോട്ടേക്ക് ഓടി. വോളി ബോൾ ഗ്രൗണ്ടിലേക്കാണ് രഞ്ജു പോയത്. അവന് ചുറ്റും ഗുണ്ടകൾ കൂടി. അബിൻ ഗ്രൗണ്ടിലേക്ക് ഇറങ്ങാതെ അവിടെയുള്ള സ്റ്റെപ്പിൽ ഇരുന്നു. അപ്പോഴേക്കും നിവിയും മരിയയും അവിടെയെത്തി.
ഗുണ്ടകളെ കണ്ടതും ഗ്രൗണ്ടിൽ നിന്നവർ അവിടെ നിന്നും മുകളിലേക്ക് കേറി നിന്നു. രണ്ടുപേർ ചേർന്ന് രഞ്ജുവിന്റെ കൈ രണ്ടും പുറകിലേക്ക് പിടിച്ചു വെച്ചു. ഒരുത്തൻ ഇടിക്കാനായി വന്നതും അവന്റെ നെഞ്ചിലേക്ക് രഞ്ജു വലത്തെ കാൽ കൊണ്ട് ചാടി ചവിട്ടി. അവൻ പുറകിലേക്ക് മലർന്ന് വീണു. അത് കണ്ട് രഞ്ജുവിന്റെ കൈ പിടിച്ചു വെച്ചവർ കൈ വിട്ട് അവനെ അടിക്കാനായി മുന്നിലേക്ക് വന്നതും രഞ്ജു അവരുടെ കൈ പിടിച്ച് തിരിച്ചു. താഴെ വീണവനെ ബാക്കി മൂന്നുപേരും കൂടി എണീപ്പിച്ചു. അവൻ കൂടുതൽ ശക്തമായി വന്ന് രഞ്ജുവിന്റെ കഴുത്തിനു പിടിച്ചു. രഞ്ജു കയ്യുടനെ തട്ടി മാറ്റിക്കൊണ്ട് അവന്റെ കവിളെല്ല് നോക്കി ഒരു ഇടി കൊടുത്തു. സൈഡിൽ കൂടി ഇടിക്കാൻ വന്നവന്റെ നെഞ്ചിൽ കൈമുട്ട് മടക്കി ഇടിച്ചിട്ട് വയറിൽ ആഞ്ഞു ചവിട്ടാൻ വന്നവന്റെ കാലിൽ പിടിച്ച് പുറകിലേക്ക് തിരിച്ചു. അവൻ വേദന കൊണ്ട് ഉടനെ തന്നെ തറയിൽ വീണു. വീണ്ടും മുന്നിലേക്ക് വന്നവനെ കൈ കൊണ്ട് തടുത്ത് നിർത്തി അവന്റെ മൂക്കിനിട്ടൊരെണ്ണം കൊടുത്തു.
"രഞ്ജുവേട്ടൻ കരാട്ടെ ആണെന്നുള്ള കാര്യം ഞാൻ മറന്നു പോയി. അപ്പോൾ ഇനി പേടിക്കണ്ട. ഇവന്മാരെ രഞ്ജുവേട്ടൻ കൈകാര്യം ചെയ്തോളും"
മരിയ പറഞ്ഞതിന് മറുപടിയൊന്നും പറയാതെ നിവി രഞ്ജുവിനെ തന്നെ നോക്കി നിന്നു.
ആരോ പറഞ്ഞ് പ്രിൻസിപ്പൽ അത് വഴി വന്നു. അടി കാണാൻ നിന്നവരെയെല്ലാം അയാൾ അവിടെ നിന്നും പറഞ്ഞു വിട്ടു. അബിനെ കണ്ടപ്പോൾ പ്രിൻസിപ്പലും പോയി. നിവിയും മരിയയും മാത്രം അവിടെ നിന്നു. അപ്പോഴേക്കും രഞ്ജു എല്ലാവരെയും അടിച്ചവശരാക്കിയിരുന്നു.
"നിവി...
"നിവി നീ എന്തിനാ ഇവിടെ നിൽക്കുന്നെ? ഇവിടുന്ന് പോകാൻ നോക്ക്... പോകാനല്ലേ പറഞ്ഞെ... "
രഞ്ജു ദേഷ്യപ്പെട്ടു.
"വാ നിവി... നമുക്ക് പോകാം..."
മരിയ പറഞ്ഞപ്പോൾ രഞ്ജുവിനെയൊന്നു നോക്കിക്കൊണ്ട് നിവി പോകാനൊരുങ്ങിയതും അബിൻ പെട്ടന്ന് വന്ന് അവളുടെ തോളിൽ പിടിച്ചു. അത് അബിനാണ് എന്നറിയാവുന്നത് കൊണ്ട് നിവി ദേഷ്യത്തോടെ അവളുടെ വലത്തെ കൈകൊണ്ട് പുറകിലൂടെ അവന്റെ കഴുത്തിന് പിടിച്ച് അവനെ മുന്നിലേക്ക് കൊണ്ടു വന്ന് മുട്ടുകാൽ മടക്കി നാഭിക്കിട്ട് തൊഴിച്ചു. അവൻ വയർ പൊത്തിപ്പിടിച്ചു.
"അയ്യോ നിവി... ഇവനെ ഒന്നും ചെയ്യല്ലേ... ഇനി ഇത് കൂടുതൽ പ്രശ്നമാകും"
എന്ന് പറഞ്ഞ് മരിയ നിവിയെ പുറകിലേക്ക് പിടിച്ചു നിർത്തി. രഞ്ജു ഉടനെ തന്നെ അവിടേക്ക് വന്നു.
"നിങ്ങൾ ഇപ്പോൾ തന്നെ ബാഗെടുത്ത് വീട്ടിലേക്ക് പൊയ്ക്കോ..."
"അപ്പൊ രഞ്ജുവേട്ടനോ?"
"എനിക്കൊന്നു പ്രിൻസിപ്പലിനെ കാണണം. എന്നിട്ട് പോകാം. കൂടുതൽ ഇവിടെ നിൽക്കണ്ട. പൊയ്ക്കോ..."
"മ്മ്..."
അവർ രണ്ടുപേരും അവിടെ നിന്ന് പോയി.
"ഡാ... നിനക്കെന്താ പ്രശ്നം? നീ നിവിയെ കാണാൻ തുടങ്ങിയത് എന്ന് മുതലാ? ഏഹ്? നീയെന്താ വിചാരിച്ചേ നീ കൊണ്ടുവന്ന തടിയൻ ഗുണ്ടകളെ കണ്ടപ്പോൾ പേടിച്ചു ഓടിയതാണെന്നോ? അവിടെ പ്രോഗ്രാം നടക്കുകയല്ലേ... വെറുതെ എന്തിനാ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നേ? അതാ ഇങ്ങോട്ടേക്ക് പോന്നത്. ഇനി ഇതുപോലെ എന്തേലുമായി എന്റെ അടുത്ത് വന്നാലോ അവളെ ഉപദ്രവിക്കാനോ ശ്രമിച്ചാൽ ഞാനായിരിക്കില്ല നിന്റെ മുമ്പിൽ വരിക... അവന്മാരോട് കോളേജിൽ നിന്നും പോകാൻ പറയ്"
എന്ന് പറഞ്ഞ് രഞ്ജു നേരെ ഓഫീസിലേക്ക് നടന്നു. രഞ്ജു അവിടെ നിന്ന് പോയി കഴിഞ്ഞപ്പോഴാണ് ആദിയും കോശിയും അവിടേക്ക് വന്നത്.
"ഡാ അബിനേ... ഞാനിപ്പൊഴാ ഹോസ്പിറ്റലിൽ നിന്ന് വന്നത്. ഇവിടെ എന്താടാ നടന്നേ? നീ എന്തിനാ വയർ പൊത്തി പിടിച്ചിരിക്കുന്നേ?"
"അവനോ അവളോ കൊടുത്തതായിരിക്കും..."
കോശി പറഞ്ഞത് കേട്ട് അബിൻ അവനെ നോക്കി പല്ലിറുമ്മി.
"എടാ ഇന്നലെ നിന്നോട് പറയാൻ വന്നത് അവളെ ഇനി നോട്ടമിടണ്ട എന്ന് പറയാനാ... അവളേ ഇവിടെത്തെ സിറ്റി പോലീസ് കമ്മീഷണറുടെ മോളാ... അവന്റെ അച്ഛനും പോലീസാ... ഇന്നലെ ഞാനവന്റെ ഫേസ്ബുക്ക് ഐഡി കണ്ടു. അങ്ങനെ അറിഞ്ഞതാ. ഹോസ്പിറ്റലിൽ തിരക്കായി പോയത് കൊണ്ട് നിന്നോട് പറയാൻ പറ്റിയില്ല. ഇവിടെ വന്നിട്ട് നിന്നോട് നേരിട്ട് പറയാമെന്ന് വെച്ചു. അതിനിടയിൽ തല്ലാനായി നീ ആളെ കൊണ്ടു വന്നോ? "
ആദി പറഞ്ഞത് കേട്ട് അബിൻ ഒന്നും മിണ്ടിയില്ല. പെട്ടന്ന് അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തു. ഷിബുവായിരുന്നു അത്. അവനോട് സംസാരിച്ച ശേഷം ഉടനെ തന്നെ അയാൾ ഷിന്റോയെ വിളിച്ചു.
"ഹലോ... പറയെടാ ഷിബു... ഞാനിപ്പൊ... നമ്മുടെ കമ്പനിയില്... എന്നാടാ?"
"ഇച്ചായാ... അബിൻ ദേ വീണ്ടും കോളേജില് അടിയുണ്ടാക്കിയിട്ടുണ്ട്"
"ഉവ്വോ? അതിപ്പൊ ആദ്യത്തെ അടിയൊന്നുമല്ലാലോ... അവന്റെ പേരിലാരും കേസ് കൊടുക്കാൻ പോണില്ല"
"ഇച്ചായൻ എനിക്ക് വാക്ക് തന്നതല്ലേ അവൻ ഇനി ഒരു പ്രശ്നത്തിനും പോകില്ലെന്ന്..."
"എടാ ഉവ്വേ ഇത് കോളേജിൽ അടിയുണ്ടാക്കിയതല്ലേ... വേറൊന്നുമല്ലല്ലോ... അവന് എന്തേലും പിടിക്കാത്തത് കണ്ടാൽ അവൻ അടിയുണ്ടാക്കും. നിനക്കറിയാവുന്നതല്ലേ അവന്റെ സ്വഭാവം..."
"എന്നാലേ... ഇത് വെറും അടിയായി ഇച്ചായൻ കണക്കാക്കണ്ട"
"അതെന്താടാ?"
"ഇപ്പോൾ അവൻ ആരുമായാണ് അടി ഉണ്ടാക്കിയതെന്ന് അറിയോ?"
"ഞാൻ അറിഞ്ഞില്ല. നീ പറയ് "
"ഇവിടെത്തെ SP യുടെ മോനുമായിട്ടാണ്. അവനെ തല്ലാൻ നമ്മുടെ ആൾക്കാരിൽ നാലഞ്ചു പേരെയും കൊണ്ടാ ഇന്ന് കോളേജിൽ പോയത്. അതും എന്തിനെ ചൊല്ലിയാണെന്ന് അറിയോ?"
"നീ ഇങ്ങനെ അറിയോ അറിയോ എന്ന് ചോദിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ വേഗം പറയ്"
"കമ്മീഷണറുടെ മോൾക്ക് വേണ്ടി..."
"കമ്മീഷണറുടെ മോൾക്ക് വേണ്ടിയോ? ഏത് കമ്മീഷണർ?"
"ഓഹ്... എന്റെ ഇച്ചായാ ഇവിടെത്തെ സിറ്റി പോലീസ് കമ്മീഷണറുടെ കാര്യമാ ഞാൻ പറഞ്ഞെ"
"ശ്ശെടാ... ഇവനെന്തിനാ അവന്റെ മോൾക്ക് വേണ്ടി തല്ലുണ്ടാക്കിയേ..."
"ആഹ്... അവള് കമ്മീഷണറുടെ മോളാണെന്ന് അബിൻ ഇന്നാ അറിഞ്ഞെ"
"ഇപ്പോൾ നീ ഇത് എങ്ങനെയാ അറിഞ്ഞേ?"
"നമ്മുടെ ആൾക്കാരിൽ കുറച്ചു പേരെ അബിൻ കോളേജിൽ കൊണ്ടുപോയിട്ടുണ്ടെന്ന് ഫാക്ടറിയിലെ വർക്കിച്ചൻ എന്നെ വിളിച്ചു പറഞ്ഞു. ഉടനെ തന്നെ ഞാനവനെ വിളിച്ചപ്പോഴാ കാര്യം അറിഞ്ഞത്"
"ഇപ്പൊ ആ ചെക്കന് എന്നതാ പറ്റിയേ?"
"ആ ചെക്കന് ഒന്നും പറ്റിയില്ല. പറ്റിയത് നമ്മുടെ ചെക്കനാ. അതും അവളുടെ കയ്യിൽ നിന്ന്... അവളെ കേറി പിടിച്ചപ്പോൾ അവള് നല്ലത് കൊടുത്തു. കമ്മീഷണർ നല്ല ട്രെയിനിംഗ് കൊടുത്തിട്ടാ മോളെ കോളേജിൽ പറഞ്ഞു വിട്ടത്"
"ആഹ്... അവന് കിട്ടട്ടെ... തല്ലുണ്ടാക്കരുതെന്ന് എത്ര പറഞ്ഞാലും അവൻ കേൾക്കില്ല. ഇപ്പോൾ ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് തല്ല് കിട്ടിയാൽ എങ്കിലും അടങ്ങുമോ എന്ന് നോക്കട്ടെ"
"ചെക്കനെ വഷളാക്കിയതും പോരാ... ഇപ്പോൾ അടങ്ങുമോ എന്ന് നോക്കട്ടെ... അല്ലേ? ഇച്ചായൻ ആദ്യമേ അവനെ അടക്കി നിർത്തിയിരുന്നെങ്കിൽ ഈ വക പ്രശ്നങ്ങളൊന്നും വരില്ലായിരുന്നു"
"നീ എന്നാത്തിനാടാ ഇങ്ങനെയൊക്കെ പറയുന്നേ? ആ കമ്മീഷണർ ഇത് അറിഞ്ഞിട്ട് കേസ് ആക്കിയോ?"
"എന്തിനാ ഇനി പുതിയ കേസ് ആക്കുന്നേ? അവൻ വരുത്തി വെച്ച കേസിന്റെ ഫയലൊക്കെ അങ്ങേരുടെ കയ്യിൽ ഇരിക്കുവല്ലേ... ഇനി ഇതും കൂടെ ആകുമ്പോൾ..."
"ഏഹ്? അപ്പൊ ആ ഫയൽ അവന്റെ കയ്യിൽ കിട്ടിയോ?"
"ഞങ്ങളുടെ സ്റ്റേഷനിലെ കോൺസ്റ്റബിൾമാരൊന്നും ആരുടെ കയ്യിൽ നിന്നും ഫയൽ വാങ്ങിയിട്ടില്ല. ഞാൻ വ്യകതമായി അന്വേഷിച്ചു. കോൺസ്റ്റബിൾ സുകുമാരന്റെ കയ്യിൽ തന്നെയാ ആ ഫയൽ കൊടുത്തത്. അയാളത് ഭദ്രമായി കമ്മീഷണറുടെ കയ്യിൽ കൊടുത്തു കാണും. അതിലൊരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ബാലു ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ടുണ്ട്. അതിനൊക്കെ വേണേൽ ജാമ്യം കിട്ടിയെന്ന് വരാം. പക്ഷേ, അതൊക്കെ വെച്ച് മറ്റേ കേസ് കണ്ടുപിടിച്ചാൽ ജീവപര്യന്തം ഉറപ്പാ..."
"അതൊക്കെ കണ്ടുപ്പിടിച്ചാല് നമുക്ക് വേറെ ആളെ സെറ്റ് ആക്കാടാ... അബിനാണ് അത് ചെയ്തതെന്ന് തെളിയിക്കുകയൊന്നുമില്ല"
"അത് ഇച്ചായന്റെ തോന്നലാ... പുള്ളി കൈകാര്യം ചെയ്ത കേസൊക്കെ തെളിയിച്ചിട്ടുണ്ട്. കരിയറിൽ ഒരു ബ്ലാക്ക് മാർക്ക് പോലുമില്ല"
"ഓഹ് മതി നിർത്ത്"
"ഇച്ചായൻ ആദ്യം അബിനെ അടക്കി നിർത്ത്..."
എന്ന് പറഞ്ഞിട്ട് ഷിബു കാൾ കട്ട് ചെയ്ത് കളഞ്ഞു. ഷിന്റോ ഫോണിലേക്ക് നോക്കി കുറച്ചു നേരം നിന്നു. പിന്നെ എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് കാറിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പലിനെ കണ്ട ശേഷം കാർത്തിയെ വിളിച്ച് രഞ്ജു കാര്യങ്ങൾ പറഞ്ഞു. ബസ്സിൽ ഇരിക്കുമ്പോൾ നിവി രഞ്ജുവിനെ ഓർത്ത് ടെൻഷനടിച്ചു. അവനെ കാൾ ചെയ്യാനായി മൊബൈൽ എടുക്കവേ അവളുടെ അടുത്ത് ഒരാൾ വന്ന് നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[കൂടുതൽ ടൈപ്പ് ചെയ്യാൻ പറ്റിയില്ല. സോറി😐. ഒരാഴ്ചക്കുള്ളിൽ സ്റ്റോറി കഴിയും കേട്ടോ... ഇഷ്ടപ്പെട്ടെങ്കിൽ സപ്പോർട്ട് ചെയ്യൂ...]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....