ഇനിയെന്നും നിനക്കായി.. 34
വല്യമ്മാമ ആകും.. മോൾടെ സുഖവിവരം അന്വേഷിക്കാൻ വാ..
അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടെഴുന്നേറ്റു.. പുറകെ ആദിയും..
കാത്തിരിക്കുന്ന അപകടമറിയാതെ അവർ വാതിൽക്കലേയ്ക്കു നടന്നു..
നവീൻ പുഞ്ചിരിയോടെ വാതിൽ തുറന്നു..
മുന്നിൽ പകപ്പോടെ നിൽക്കുന്ന പാർവതിയെയും പ്രഭാകറിനെയും കണ്ടവർ അമ്പരന്നു നിന്നു..
എന്താ അമ്മേ..
നവീൻ ചോദിച്ചു..
സോറി നവനീത്.. ഈ അവസരത്തിൽ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം..
പരിചയമില്ലത്ത ശബ്ദം കേട്ട് നവീൻ നോക്കിയതും മുന്നിൽ നിൽക്കുന്ന പോലീസ് യൂണിഫോം ധരിച്ചവരെ കണ്ടവൻ അമ്പരന്നു നിന്നു..
എന്താ സർ..
അവൻ പിറത്തേയ്ക്കിറങ്ങികൊണ്ട് ചോദിച്ചു..
നമസ്കാരം.. ഞാൻ റഫീഖ് അഹമ്മദ്..സ്ഥലം സി ഐ ആണ്..നിങ്ങളല്ലേ ഈ വീടിന്റെയും ഔട്ട് ഹൗസിന്റെയും ഓണർ..
റഫീഖ് അഹമ്മദ് ചോദിച്ചു..
അതേ സർ.. എന്താ.. എന്തുപറ്റി..
അവൻ ചുറ്റും നിൽക്കുന്നവരെ നോക്കി ചോദിച്ചു..
കല്യാണവീടായതിനാൽ അടുത്ത ബന്ധുക്കളും പന്തലിന്റെ പണിക്കാരും കേറ്ററിങ് സർവീസുകാരും ഒക്കെ ഉണ്ടായിരുന്നു അവിടെ..
അത്.. ഇവിടെ അടുത്തൊരു പെണ്കുട്ടി മിസിങാണ്.. അതിന്റെ പേരിലുള്ള അന്വേഷണമാണ്.. നിങ്ങളുടെ വീടും പരിസരവും ഒന്നു പരിശോധിക്കണം..
അയാൾ പറഞ്ഞു..
നവി.. നമ്മുടെ കൃഷ്ണയാ..
പാർവതി സങ്കടത്തോടെ പറഞ്ഞു..
വാട്.. സർ കൃഷ്ണ.. അവൾക്കെന്തുപറ്റി..അവളെവിടെ പോയി..
നവീൻ ചോദിച്ചു..
ഇന്ന് ആ കുട്ടിയെ നിങ്ങൾ കണ്ടിരുന്നോ..
റഫീഖ് ചോദിച്ചു..
രാവിലെ എന്റെ വീട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞിട്ടാ മിനിഞ്ഞാന്ന് പോയത്. അവൾക്കെന്തോ ഇന്നലെ ഒരു ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നു.. ഇന്ന് രാവിലെ വന്നുമില്ല.. കല്യാണത്തിന്റെ തിരക്കിൽ അതു വിട്ടുപോയി..
അപ്പോഴേയ്ക്കും ആദി ഇറങ്ങിവന്നു പറഞ്ഞു..
നവനീത് കൃഷ്ണയെ കണ്ടിരുന്നോ..
ഇന്ന് കണ്ടില്ല സർ. ഇന്നലെ ഉച്ചകഴിഞ്ഞു സിറ്റിയിൽ നിന്നും വരുമ്പോ അവളെ ഞാൻ കണ്ടിരുന്നു..ഇന്റർവ്യൂവിനു പോയിട്ട് വരുന്ന വഴിയാണെന്നു പറഞ്ഞു.. ഞാൻ അവളെ തിരിച്ചു വീടിന്റെ സൈഡിലുള്ള റോഡിൽ ഇറക്കി വിട്ടിരുന്നു..
നവീൻ പറഞ്ഞു..
അതെപ്പോഴായിരുന്നു..
റഫീഖ് ചോദിച്ചു..
ഉച്ചകഴിഞ്ഞു ഒരു 3 മണി അല്ല 3 അര കഴിഞ്ഞു കാണും.. ഞാൻ എ ടി എമ്മിൽ നിന്നിറങ്ങുമ്പോൾ ബാങ്കിന് സൈഡിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു അവൾ..
നവീൻ പറഞ്ഞു..
പക്ഷെ ആ കുട്ടി ഇന്നലെ തിരിച്ചു വീട്ടിൽ എത്തിയിരുന്നില്ല.. രാവിലെ ഇന്റർവ്യൂവിനു പോയ ശേഷം പിന്നീട് ആ കുട്ടിയെ ആരും കണ്ടിട്ടില്ല..
റഫീഖ് പറഞ്ഞു..
ഞങ്ങൾക്ക് ഈ വീടും പരിസരവും ഒക്കെ ഒന്നു പരിശോധിക്കണം..
റഫീഖ് പറഞ്ഞു..
സർ.. അതെന്തിനാ..
മാധവമേനോൻ ചോദിച്ചു..
ഒന്നും തോന്നരുത്.. കൃഷ്ണയെ ഇന്നലെ അവസാനമായി കണ്ട ആൾ മിസ്റ്റർ നവനീത് ആണ്.. നവനീതിന്റെ കാറിൽ കൃഷ്ണ കയറി പോകുന്നത് ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.. പിന്നീട് കൃഷ്ണയെ ആരും കണ്ടിട്ടില്ല . സോ ഞങ്ങൾക്ക് ചില ലീഗൽ പ്രോസീഡ്വേർസ് ഉണ്ട്. സഹകരിക്കണം..
റഫീഖ് അഹമ്മദ് പറഞ്ഞു..
സർ ഞാൻ പറഞ്ഞല്ലോ.. ഞാനാണ് കൃഷ്ണയെ വീടിന്റെ സൈഡിലുള്ള വളവിന്റവിടെ ഇറക്കി വിട്ടത്.. കല്യാണത്തിന്റെ തിരക്കുകളിൽ ആയിരുന്നതിനാൽ ഞാൻ വേഗം ഇങ്ങു പോരുന്നു.. എനിക്ക് മറ്റൊന്നും അറിയില്ല..
നവീൻ പറഞ്ഞു..
ഞങ്ങളുടെ പരിശോധനയെ തടസ്സപ്പെടുത്തരുത്..
റഫീഖ് പറഞ്ഞു..
സർ പരിശോധിച്ചോളൂ.
നവീൻ പറഞ്ഞു..
കം ഓൺ സെർച്ച്..
റഫീഖ് അഹമ്മദ് പറഞ്ഞതും പൊലീസുകാർ പരിശോധനയ്ക്കായി നീങ്ങി..
ആ പുറത്തെ ഔട്ട് ഹൗസിന്റെകീ വേണം..
റഫീഖ് പറഞ്ഞു..
അത് തുറന്നിട്ട് രണ്ടുമാസത്തോളം ആയി സർ. ഞാൻ വീട് പണി സമയത്തു ഉപയോഗിച്ചോണ്ടിരുന്നതാ.. മൊത്തം പൊടിയായിരിക്കും..
നവീൻ പറഞ്ഞു..
അതൊക്കെ ഞങ്ങൾ നോക്കികോളാം..സാറാ താക്കോൽ ഇങ്ങു താ..
റഫീഖ് പറഞ്ഞു.
അവൻ അകത്തേയ്ക്ക് ചെന്ന് ഡ്രോ തുറന്നു താക്കോൽ എടുത്തു കൊടുത്തു..
മ്മ്..
അയാൾ പുറത്തേക്കിറങ്ങി..
എന്തായി..
സെർച്ച് കഴിഞ്ഞു വന്ന പൊലീസുകാർ അയാൾക്ക് സല്യൂട്ട് നൽകി..
ഇവിടെ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ പറ്റിയില്ല സർ..
ഓകെ..
കല്യാണ വീടല്ലേ.. താനൊരു കാര്യം ചെയ് ഇയാളുടെ കാറൊക്കെ പരിശോധിക്ക്..
റഫീഖ് പറഞ്ഞു.
ആ മിസ്റ്റർ നവനീത്.. നിങ്ങൾ സ്റ്റേഷൻ വരെ വരേണ്ടി വരും.. നിങ്ങളുടെ മൊഴി എടുക്കാൻ..
റഫീഖ് പറഞ്ഞു..
നാളെ പോരെ സർ..
പ്രഭാകർ ചോദിച്ചു..
മതി.. പക്ഷെ രാവിലെ എത്തണം.. ഏതായാലും ഞങ്ങളാ ഔട്ട് ഹൗസ് കോപിടി പരിശോധിക്കട്ടെ..
റഫീഖ് പറഞ്ഞു..
ഓകെ സർ..
നവീൻ പറഞ്ഞു..
അവർ പുറത്തേക്കിറങ്ങി..
പുറത്തു ആധിയോടെ നിൽക്കുന്ന ദാമോദരൻ മാഷിനെ അവൻ നോക്കി..
മാഷെ..
അവൻ വിളിച്ചു..
നവീൻ.. എന്റെ കുട്ടി..
മാഷുടെ ശബ്ദം വിറച്ചു..
ഞാൻ.. ഞാനിന്നലെ ആ റോഡിൽ വിട്ടതാ മാഷെ..
നവീൻ പറഞ്ഞു..
ഞാൻ.. ഇനി ഞാൻ എവിടെ പോയി നോക്കാനാ നവീൻ..
അയാളുടെ ശബ്ദം ഇടറി..
നമുക്ക് നോക്കാം മാഷെ.. നമ്മുടെ കുട്ടിയല്ലേ. ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു..
നവീൻ പറഞ്ഞു.. മാഷുടെ കണ്ണു നിറഞ്ഞു..
മാഷ് വിഷമിക്കേണ്ട . ഞാനും നോക്കട്ടെ. എസ് പി ലെവലിൽ വിളിച്ചു പറഞ്ഞു അന്വേഷണം ഒന്നുകൂടി ഊര്ജിതമാക്കാം..
പ്രഭാകർ പറഞ്ഞു..
മാഷെ....
ആദി വിളിച്ചു..
അവളെ കണ്ടതും ദാമോദരൻ മാഷിന്റെ കണ്ണു നിറഞ്ഞു..
എന്റെ മോള്..
അയാൾ വിതുമ്പി..
മാഷ് വിഷമിക്കേണ്ട. അവൾ എവിടെ പോകാനാ.. ഇങ്ങു വരും . മാഷ് വിഷമിക്കാതെ..
ആദി പറഞ്ഞു..
സർ..ദേ ഇവിടെ..
ഔട്ട് ഹൗസിൽ നിന്നൊരു പോലീസുകാരൻ വിളിച്ചു പറഞ്ഞു..
എല്ലാവരും അവിടേക്കോടി..
ആദിയും നവീനും മാഷിന്റെ കൂടെ മുൻപേ നടന്നു..
എന്താടോ..
സർ.. അകത്തു..
അയാൾ പറഞ്ഞു..
അവർ അകത്തേയ്ക്ക് നടന്നു..
ഒരു ഹാളും 2 മുറിയും ബാത്റൂമും അടുക്കളയും ഡൈനിങ്ങ് റൂമും അടങ്ങുന്ന ചെറിയ ഒരു വീട് തന്നെയായിരുന്നു അത്..
അവർ ഹാളിൽ നിന്നും നവീൻ മുൻപ് ഉപയോഗിച്ചിരുന്ന മുറിയിലേയ്ക്ക് കയറി..
ആ..
അകത്തേയ്ക്ക് കയറിയതും നവീൻ അലറി വിളിച്ചുപോയി..
കട്ടിലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണ.. ശരീരം മുഴുവൻ മുറിവുകളുമായി കണ്ണുകൾ പാതിയടച്ചു കിടക്കുന്ന അവളുടെ രൂപം..
കണ്ടവർ തരിച്ചു നിന്നുപോയി..
പൊലീസുകാർ പെട്ടെന്നൊരു പുതപ്പെടുത്തു അവളുടെ ശരീരം മൂടി..
മുറിയിലെ ഒട്ടുമിക്ക സാധനങ്ങളും വലിച്ചു വാരി ഇട്ടിരിക്കുകയായിരുന്നു..
നവീൻ തകർന്നു പോയി..
ദാമോദരൻ മാഷിന്റെ നിലവിളി അവിടെ മുഴങ്ങി..
പാർവതിയും പ്രഭാകറും മാധവമേനോനും ആദിയും തറഞ്ഞു നിന്നുപോയി..
മോളെ.. അച്ഛന്റെ പൊന്നുമോളെ.. ഇങ്ങനൊരവസ്ഥയിൽ കാണേണ്ടി വന്നല്ലോ നിന്നെ..
അയാൾ തലയ്ക്കടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..
സർ ഞാൻ..
നവീൻ പകച്ചു നിൽക്കുകയായിരുന്നു..
പ്ഫ.. ഇതായിരുന്നോടാ നീയീ കൊച്ചിനെ ഇവരുടെ വീടിന്റെ സൈഡിൽ ഇറക്കി വിട്ടെന്നു പറഞ്ഞത്.. കൊണ്ടുവന്നു പിച്ചിച്ചീന്തി നിന്റെ സൂക്കേഡ് തീർത്തിട്ട് അതിനേം കൊന്നു ഇതിനകത്ത് തള്ളിയിട്ടായിരുന്നു അല്ലെടാ അവിടെ നിന്റെ ആദ്യരാത്രി ആഘോഷം..
റഫീഖ് അഹമ്മദിന്റെ കൈകൾ അവന്റെ കവിലത് പതിഞ്ഞു..
നവീൻ..
ആദിയും പാർവതിയും അവിടേക്കോടി ചെന്നുനവനെ താങ്ങി..
സർ.. നവീൻ അങ്ങാനൊന്നും ചെയ്യില്ല സർ .
ആദി കരഞ്ഞു..
മാറി നിൽക്ക് കൊച്ചെ. റേപ് കേസാ... ഒരു പാവം പെങ്കൊച്ചിനെ ഈ അവസ്ഥയിൽ കണ്ടിട്ടും ഇവനോട് നിനക്ക് പ്രേമമാണോ..
റഫീഖ് ചോദിച്ചുകൊണ്ട് ആദിയെ പിടിച്ചു മാറ്റി..
എല്ലാവരും പുറത്തേയ്ക്കിറങ്ങണം.. മ്മ്.
റഫീഖ് കൂടി നിന്നവരെ എല്ലാവരെയും ഹാളിലേക്ക് മാറ്റി..
നവീൻ തകർന്നു പോയിരുന്നു..
ഇതിനായിരുന്നോടാ പെങ്ങളാ എന്നും പറഞ്ഞു എന്റെ കുഞ്ഞിനെ നീ കൊണ്ടുനടന്നത്..
ദാമോദരൻ മാഷ് അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു..
ഇല്ല മാഷെ. ഞാൻ ചെയ്തിട്ടില്ല..
നവീൻ പറഞ്ഞുകൊണ്ടേയിരുന്നു..
ആദി.. അമ്മേ. അച്ഛാ.. ഞാൻ ഞാൻ ചെയ്തിട്ടില്ല.. വല്യമ്മാമ്മേ.. സത്യയും ഞാനൊന്നും അറിഞ്ഞിട്ടില്ല..
നവീൻ പറഞ്ഞു..
മിണ്ടിപ്പോകാരുത് നീ..
മാധവമേനോന്റെ ശബ്ദം ഉയർന്നു..
വല്യമ്മാമ്മേ ഞാൻ..
ഇതിനായിരുന്നോ നീ ഇത്ര വേഗം കല്യാണം നടത്തിപ്പിച്ചത്.. എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നശിപ്പിക്കാൻ..
അയാൾ അവന്റെ കരണത്ത് ആഞ്ഞടിച്ചുകൊണ്ട് ചോദിച്ചു..
വല്യച്ചാ..
ആദി വിളിച്ചു..
മിണ്ടരുത്.. എല്ലാവരും ചേർന്ന് പറ്റിക്കുകയായിരുന്നു നമ്മളെ. മതി സ്വയം പൊട്ടിയായത്..
അയാളുടെ ശബ്ദം ഉയർന്നു..
പാർവതി വിങ്ങി കരഞ്ഞു..
പ്രഭാകർ എന്തു ചെയ്യണം എന്നറിയാതെ നിന്നു..
റഫീഖ് അഹമ്മദ് പുറത്തേക്കിറങ്ങി വന്നു.. നവീനരികിലേയ്ക്ക് ചെന്നു..
പറയെടാ.. നീ ഒറ്റയ്ക്കായിരുന്നോ അതോ വേറെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നോ..
എടാ പറയാൻ..
അയാൾ അവനെ തലങ്ങും വിലങ്ങും അടിച്ചുകൊണ്ട് ചോദിച്ചു..
ഇല്ല സർ.. ഞാൻ ചെയ്തിട്ടില്ല..
അവൻ കരയുകയായിരുന്നു..
തടയാൻ പോയ ആദിയെ മാധവമേനോൻ തടഞ്ഞു.. പാർവതി പ്രഭാകറിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു..
അപ്പോഴേയ്ക്കും വിവരമറിഞ്ഞു നാട്ടുകാരിൽ പലരും ഓടികൂടിയിരുന്നു . അറിഞ്ഞവർ അറിഞ്ഞവർ കാര്യങ്ങൾ പൊലിപ്പിച്ചു പരസ്പരം പറഞ്ഞുകൊണ്ടിരുന്നു..
ഈശ്വരാ.. ആ മഹാപാപി രണ്ടു ജീവിതങ്ങൾ തകർത്തല്ലോ..
പലരും പറഞ്ഞു..
ആ പെങ്കൊച്ചിന്റെ അവസ്ഥയാ.. തന്തേം തള്ളേം നേരത്തെ ചത്തതാ. ഇന്ന് കെട്ടിക്കൊണ്ട് വന്നേയുള്ളൂ..
പലരുടെയും അഭിപ്രായങ്ങൾ ഉയർന്നു..
മഹാപാപി.. നീ ഗുണം പിടിക്കില്ലെടാ..നശിച്ചു പോകും.. ആ മാഷിന്റെ ആകെയുള്ള കൊച്ചാ.. അതിനെ നശിപ്പിച്ച നീ ഒരുകാലത്തും നന്നാവില്ല..
പലരുടെയും നാവിൽ നിന്നും ശകാര വർഷങ്ങൾ ഉയർന്നു..
ആംബുലൻസ് വന്നു ബോഡി ഇൻക്വിസ്റ്റിന് ശേഷം കൊണ്ടുപോകുമ്പോഴേയ്ക്കും നവീൻ തളർന്നുപോയിരുന്നു..
ആളാം വീതം എല്ലാവരോടും തന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞുകൊണ്ടാവാൻ കേണു..
പക്ഷെ ദയയുള്ള ഒരു നോട്ടം പോലും അവനു കിട്ടിയില്ല..
പൊലീസുകാർ ചോദ്യം ചെയ്യലിനായി കൊണ്ടുപോകാൻ പുറത്തേയ്ക്കിറങ്ങിയതും കൂടി നിന്നവർ പലരും നവീന് നേരെ തിരിഞ്ഞിരുന്നു..
പലരും കല്ലും വടിയും കൊണ്ടവനെ ആക്രമിച്ചു..
ആദി പൊട്ടിക്കരഞ്ഞുകൊണ്ട് ജീപ്പിനു നേരെ നീങ്ങി..
നവീ.. എന്താ ഉണ്ടായേ..
അവൾ അവനോട് ചോദിച്ചു..
ഞാനൊന്നും ചെയ്തിട്ടില്ല ആദി..
അവൻ പറഞ്ഞു..
എനിക്കൊന്നും അറിയില്ല.. നീയെങ്കിലും എന്നെ വിശ്വസിക്കണം..
അവൻ കരഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ചു..
മാറി നിൽക്കേടാ..
മാധവമേനോൻ അവനെ തള്ളി മാറ്റി.. അപ്പോഴും നവീനിന്റെ കൈകൾ ആദിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു..
സർവ്വതും തകർന്നു നിൽക്കുവാ ഞാൻ.. എന്റെ ഭാര്യയാ ആദി.. അവളോട് ഞാൻ സംസാരിക്കും..
നവീൻ ആദ്യമായി അയാളോട് കയർത്തു പറഞ്ഞു..
പ്ഫ നായെ... ഇന്നലെ എന്റെ മോള് നിന്നെ സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോഴും ഒരു പെങ്കൊച്ചിന്റെ മാനവും ജീവനും എടുത്ത നിനക്ക് ഇനി എന്റെ മോളെ ഞാൻ തരില്ല. ഇനി നീ ഭാര്യയാണെന്നും പറഞ്ഞുള്ള അവകാശത്തിൽ ഇവളെ തേടി വരരുത്..
മാധവമേനോൻ പറഞ്ഞു..
ഞാൻ കെട്ടിയ താലിയാണ് ആദിയുടെ കഴുത്തിലെങ്കിൽ അവളെന്റെ ഭാര്യയാ.. ആദിക്ക് എന്നെ മനസ്സിലാകും.. ഇല്ലേ ആദി..
നവീൻ കരയുകയായിരുന്നു..അവൻ പ്രതീക്ഷയോടെ അവളെ നോക്കി.. സർവ്വതും തകർന്നു നിൽക്കുകയായിരുന്നു ആദി.. അവൾ നിശ്ചലയായ ഒരു പ്രതിമ പോലെ അവിടെ നിന്നു..
ആദി പറയ്. നിനക്കെന്നെ വിശ്വാസമില്ലേ . ഈ താലിയിൽ നിനക്ക് വിശ്വാസമില്ലേ.. പറ ആദി..
അവൻ അവളെ കുലുക്കി വിളിച്ചു ചോദിച്ചു..
ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
വിശ്വാസമാണ് ആയിരം വട്ടം..
അവൾ പറഞ്ഞത് മനസ്സിലായിരുന്നു.. നാവു ചലിച്ചില്ല.. സംഭവിക്കുന്നതോരോന്നും കുന്നോളം പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ച ഒരു പെണ്ണിന്റെ എല്ലാ പ്രതീക്ഷകളും തകർക്കുന്നതായിരുന്നു.. ആദി സർവ്വം തകർന്നവളെ പോലെ നിന്നു..
നവീൻ അവളെ വീണ്ടും പിടിച്ചു കുലുക്കി.. ഒരു ഭ്രാന്തനെപോലെ അലറി..
പറ ആദി.. നിനക്കെന്നെ വിശ്വാസമില്ലേ. ഞാൻ താലികെട്ടിയ പെണ്ണാ നീ. നീ പറ..
അവൻ പറഞ്ഞു..
ആദി ഒന്നും മിണ്ടിയില്ല..
മാറി നിൽക്കേടാ . ഒരു പെണ്ണിനെ പിച്ചിച്ചീന്തി കൊന്നിട്ട് ഇനിയും ആ കൊച്ചിനെകൂടെ വേണം അല്ലെ നിനക്ക്.
റഫീഖ് അഹമ്മദ് അവനെ പിടിച്ചു തള്ളി..
ആദി.. മോളെ നീ പറ.. നേർ കൂടി ഉപേക്ഷിക്കല്ലേ എന്നെ. പ്ലീസ് ആദി.. നിനക്കെന്നെ വിശ്വാസമില്ലേ..
നവീൻ അവളോടായി ചോദിച്ചു..
ആദി പൊട്ടിക്കറഞ്ഞതെയുള്ളൂ..
അടുത്ത നിമിഷം മാധവമേനോൻ മുന്നോട്ട് വന്നു..
ആദിയുടെകഴുതിൽ കിടന്ന താലി വലിച്ചു പൊട്ടിച്ചു..
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുൻപേ ആ താലി ആദിക്ക് നഷ്ടമായിരുന്നു..ആ താലിമാല നവീനിന്റെ മുഖത്തേയ്ക്ക് പകയോടെ വലിച്ചെറിഞ്ഞു മാധവമേനോൻ..
ഇനിയീ മാധവമേനോൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മോള് നിന്റെയൊപ്പം ജീവിക്കില്ല.. മതി.. സ്നേഹവും.പ്രേമവും ഒക്കെ.. നിർത്തിക്കൊ.. നിന്റെ പോലൊരു വൃത്തികേട്ടവന്റെ കൂടെ എന്റെ മോള് ജീവിക്കേണ്ട.. മേലിൽ മേലിൽ അവളോടുള്ള അവകാശവും പറഞ്ഞു നീ മംഗലത്തെ പടിപ്പുര കടക്കരുത്.. വാ ആദി..
അയാൾ ആദിയുടെ കൈപിടിച്ചു വലിച്ചു..
പാർവതി പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേയ്ക്കിരുന്നു..
ആദി.. പോകരുത് പ്ലീസ്.. പ്ലീസ് ആദി.. ഈ അവസ്ഥയിൽ എന്നെ ഉപേക്ഷിച്ചു പോകരുത്.. ഞാൻ കാലുപിടിക്കാം.. നിനക്കെന്നെ അറിയില്ലേ.. ഞാൻ ഞാൻ കൃഷ്ണയോട് അങ്ങനെ ചെയ്യുമോ. ആദി.. പോകരുത്..
അവൻ അവളുടെ കയ്യിൽ പിടിച്ചു കെഞ്ചിക്കൊണ്ട് നിലത്തേയ്ക്കിരുന്നു..
മാധവമേനോൻ അവളുടെ മറു കയ്യിൽ പിടിച്ചു വലിച്ചു.. ഒരു പ്രതിമയെന്നോണം അയാൾക്കൊപ്പം നടക്കുമ്പോൾ പ്രതീക്ഷയോടുള്ള നവീനിന്റെ കൈകളുടെ പിടിത്തം അയയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..
മാധവമേനോൻ അവളെ വണ്ടിയിലേക്ക് എറിയുകയായിരുന്നു എന്നു പറയാം..
തന്റെ ജീവിതം തന്നെ ആ വണ്ടിയുടെ സ്പ്പീഡിൽ പാഞ്ഞു പോകുന്നതും തന്റെ കണ്ണിൽ നിന്നും മറയുന്നതും നവീൻ അറിഞ്ഞു..
അവന്റെ കണ്ണുകളിലേക്ക് ഇരുട്ടു കയറി..
ആരൊക്കെയോ പിടിച്ചു ജീപ്പിൽ കയറ്റുന്നതും എല്ലാവരുടെയും മുന്നിലൂടെ കൃഷ്ണയുടെ കൊലപാതകിയായ സ്റ്റേഷനിലേക്ക് പോകുന്നതും പാതിയടഞ്ഞ മിഴിയിലൂടെ അവൻ കണ്ടു.. അപ്പോഴും അവന്റെ കയ്യിൽ ആദിയുടെ കഴുത്തിൽ കെട്ടിയ താലി മുറുക്കി പിടിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് പ്രഭാകറിന്റെ നെഞ്ചിൽ നിന്നും താഴേയ്ക്കൂർന്നു വീഴുന്ന പാർവതിയുടെ രൂപമായിരുന്നു അവന്റെ കണ്ണിലെ അവസാന കാഴ്ച..
***********************************
ശാരി സ്തബ്ധയായി ഇരുന്നു..
ആദി തന്റെ കണ്ണുകൾ തുടച്ചു..
ആദി.. അപ്പൊ സർ.. സാറാണോ അത് ചെയ്തത്.. എന്നിട്ട്.. എന്നിട്ടെന്താ ഉണ്ടായേ..
ശാരി ചോദിച്ചു..
കേസന്വേഷണം മുന്നോട്ട് പോയി.. ബോഡിയുടെ അരികിൽ നിന്നും കിട്ടിയ നവീനിന്റെ ഇടിവളയും പിന്നെ ആ സിസിടിവി വിഷ്വൽസും അതായിരുന്നു നവീനെതിരെയുള്ള ആകെ തെളിവ്..
കൃഷ്ണയുടെ മരണം അതിക്രൂരമായ റേപ് മൂലമാണെന്ന് പോസ്റ്റ് മാർട്ടത്തിൽ തെളിഞ്ഞു..
എങ്കിലും തെളിവുകളുടെ അഭാവത്തിൽ 1 ആഴ്ചയ്ക്ക് ശേഷം നവീനിന് ജാമ്യം കിട്ടി..
അവിടുന്നു നവീൻ ആദ്യം വന്നത് എന്നെ കാണാനായിരുന്നു..
അപ്പോൾ വല്യച്ഛനു വല്യമ്മയും ചേർന്ന് എന്നെ ഒരു മുറിയിലിട്ട് പൂട്ടി.. വല്യച്ഛൻ അന്ന് ചെയ്തതിനെ ചോദ്യം ചെയ്ത എന്നെ ഒരുപാടുപദ്രവിച്ചു. അനിറങ്ങി വന്നെങ്കിലും നവീനെ എനിക്ക് പൂർണ വിശ്വാസമായിരുന്നു. അന്നെന്നല്ല എന്നും. എന്റെ നവീൻ അത് ചെയ്യില്ല എന്നെനിക്ക് ഉറപ്പായിരുന്നു..
പക്ഷെ എന്റെ ന്യായങ്ങളൊന്നും അവിടെ ഫലം കണ്ടില്ല.. അതിനിടയിൽ അപ്പച്ചിയെയും ചിറ്റപ്പനെയും കുറ്റപ്പെടുത്തി എന്റെ ബിസിനെസ്സ് ഒക്കെ വല്യച്ഛൻ തിരിച്ചു വാങ്ങി.. ഞാൻ പോലുമറിയാതെ ഞാനും നവീനും തമ്മിലുള്ള ബന്ധങ്ങൾ ഒന്നൊന്നായി വല്യച്ഛൻ ഇല്ലാതാക്കി..
എനിക്ക് ഒന്നും ചെയ്യാൻ ആയില്ല.. പക്ഷെ അന്ന് വല്യച്ഛൻ അപമാനിച്ചു ആട്ടിയിറക്കി വിട്ട ശേഷം നവീൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നറിഞ്ഞതും ഞാൻ ബഹളം വെച്ചു.. അപ്പോഴും എന്നെ മുറിയിലിട്ടു പൂട്ടി.. ഞാൻ നവീണൊപ്പം പോയാൽ ആത്മഹത്യ ചെയ്യും എന്ന് വല്യച്ഛൻ ഭീഷണിപ്പെടുത്തി..
വാശി കയറിയാൽ വല്യച്ഛൻ എന്തും ചെയ്യും എന്ന് എനിക്കറിയാം. അന്നതെപിന്നെ നവീനോട് ഭയങ്കര ദേഷ്യമായിരുന്നു വല്യച്ഛനു..എന്റെ പേരിൽ വല്യച്ചന് എന്തെങ്കിലും ആകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു..
പതിയെ നവീൻ എന്നെ മറന്നു തുടങ്ങി.. അല്ല.. പിന്നീട് കാണാൻ ശ്രമിച്ചപ്പോൾ പലപ്പോഴും നവീനെ ഞാനവഗണിച്ചു..മനപൂർവം ആയിരുന്നു.. സത്യം തെളിയിക്കാതെ ഞാൻ നവിയ്ക്കൊപ്പം പോയാൽ അവല്യച്ഛൻ എന്തും ചെയ്യും എന്നുറപ്പായിരുന്നു.. ആ വിശ്വാസത്തിന് മുന്നിൽ ഞാൻ പകച്ചുപോയി.. നവിയോട് അടുത്തിടപെട്ടാൽ ഞാൻ അവന്റെ കൂടെ പോകും എന്നെനിക്ക് ഉറപ്പായിരുന്നു..
പതിയെ നവിയെ അവഗണിച്ചു.. അവനെ കാണുമ്പോൾ കുത്തുവാക്കുകൾ പറഞ്ഞു വല്യച്ഛൻ അപമാനിച്ചപ്പോൾ ഞാൻ മൗനമായി കൂടെ നിന്നു . എന്നെ നേടാൻ സത്യങ്ങൾ വേഗം തെളിയിക്കും എന്നു ഞാൻ വിശ്വസിച്ചു..
കേസന്വേഷണം നടന്നു.. നവീനെ വീണ്ടും അറസ്റ്റ് ചെയ്തു.. ജാമ്യം പോലും കിട്ടാതെ കുറച്ചുനാൾ.. ഇറങ്ങിയ നവീൻ മറ്റൊരാളായിരുന്നു..
അവിടെ നിന്നും വല്യച്ഛൻ തകർന്നുപോയി.. അല്ല നവീൻ തകർത്തു.. കടം കയറി.. ഒന്നൊന്നായി നഷ്ടമായി..എന്റെ സ്വത്തുക്കൾ കൂടി വല്യച്ഛനു കൈകാര്യം ചെയ്യാൻ ഞാൻ നൽകി.. അതും.നഷ്ടമായി.. അച്ഛൻ വാങ്ങിയ വീടും.തറവാടും എല്ലാം പ്രണയത്തിലായി..
ഞാൻ അന്നത്തോടെ പഠിത്തം നിർത്തി.. പിന്നെ വീട്ടിൽ തന്നെ അടച്ചൊരു മുറിയിലുള്ള ഏകാന്ത വാസം.. അഖില ആയിരുന്നു ആകെയുള്ള ആശ്രയം.. അവൾ വഴി ഇടയ്ക്ക് അപ്പച്ചിയെ കോണ്ടാക്റ്റ് ചെയ്തപ്പോഴാ അവരോട് നവീൻ ചൂടായതും അതിന്റെ പേരിൽ അവർ നവീനെ വിട്ട് ബാംഗ്ളൂർക്ക് പോയതും അറിഞ്ഞത്..
പിന്നെ വാശി എന്നോടായി.. വല്യച്ഛൻ വീണപ്പോൾ അതു വെച്ചു എന്നോട് വിലപേശി... ഭാര്യയായല്ല.. വേശ്യയായി അവൻ വിളിക്കുന്നിടത് ചെല്ലണം..അതായിരുന്നു ഡിമാൻഡ്.. മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എനിക്ക് മുൻപിൽ.. ഞാൻ അവിടെയും തോറ്റു. അല്ല.. എന്റെ നവീൻ ജയിക്കാനായി മനപൂർവം തോറ്റു കൊടുത്തു.. അതുകൊണ്ടല്ലേ ഇന്നെനിക്ക് സ്വന്തമെന്ന് പറയാൻ ഈ കുഞ്ഞെങ്കിലും ഉണ്ടായത്..
ആ ഒറ്റപ്പെടൽ.. അതാകാം എന്നോടിത്രയും വാശിക്കു കാരണം.. ഇപ്പോഴും കൃഷ്ണയുടെ കേസ് അന്വേഷണം നടക്കുകയാ.. ഉന്നതതല അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.. അന്നെന്നെ കാണാൻ വന്ന സർ ആ കേസ് അന്വേഷിക്കാൻ വന്നതാ..
ആദി പറഞ്ഞു..
ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.. നിങ്ങൾക്കിടയിൽ ഇത്രയൊക്കെ നടന്നു എന്നു..
ശാരി പറഞ്ഞു.. ആദി പുഞ്ചിരിച്ചു..
പക്ഷെ ആദി ആം സോറി.. ഞാൻ ഇക്കാര്യത്തിൽ നവനീത് സാറിന്റെ കൂടെയാ..
ശാരി പറഞ്ഞു.. അതിനും പുഞ്ചിരിയായിരുന്നു ആദിയുടെ മറുപടി..
അന്നത്തെ നിന്റെ അവസ്ഥ മനസ്സിലാക്കാം.. പക്ഷെ ഒരു താലി.. അതിനു എത്ര മഹത്വം ഉണ്ട്. ഒരു വാശിക്കു നിന്റെ താലി പൊട്ടിച്ചെറിഞ്ഞ നിന്റെ വല്യച്ഛൻ ചെയ്തത് മഹാ മോശമായിപ്പോയി..
ശാരി പറഞ്ഞു.
ആദി.. ഒരു താലി എന്നതൊരു വാഗ്ദാനമാണ്.. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കാം എന്ന വാഗ്ദാനം.. അല്ലാതെ ഒരാപത്തു വരുമ്പോൾ കൈവിട്ടിട്ടു അയാൾ എല്ലാം നേടുമ്പോൾ തിരിച്ചു ചെല്ലുന്നതിനെ എങ്ങനെ വിളിക്കണം..
ശാരി ചോദിച്ചു..
നീ തിരിച്ചാലോചിക്കണം.. സാറിന്റെ സ്ഥാനത് നീ ആയിരുന്നെങ്കിലോ.. അന്ന് സുദീപിനെ നിന്റെ റൂമിൽ കണ്ടപ്പോൾ തന്നെ നിന്റെ അപ്പച്ചിയും ചിറ്റപ്പനും തെറ്റിദ്ധരിച്ചു എന്നു വെയ്ക്ക്.. അതിന്റെ പേരിൽ അവരുടെ വാക്കും കേട്ടു നിന്നെ നവനീത് സർ ഉപേക്ഷിച്ചിരുന്നെങ്കിലോ..
സഹിക്കുമായിരുന്നോ നിനക്ക്.. പറ്റില്ല.. താലി എന്നത് പരസ്പര വിശ്വാസം കൂടിയാ..
ശാരി പറഞ്ഞു..
വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ശാരി.. ഞാൻ.. എന്റെ അവസ്ഥ..
എന്തവസ്ഥ.. എങ്ങുമില്ലാത്ത വാശിയുള്ള ഒരു കാർന്നോര്.. അയാളാരാ.. ഞാനൊന്നു ചോദിക്കട്ടെ. നിന്റെ അച്ചനും അമ്മയും പോയപ്പോൾ നിന്റെ അപ്പച്ചി നിന്നെ കൊണ്ടുപോകാൻ വന്നതല്ലേ.. അന്ന് നിന്നെ അവർക്കൊപ്പം വിടാതെ പിടിച്ചു നിർത്തിയതല്ലേ പുള്ളി.. എന്നിട്ട് വളർത്തിയ കണക്ക് പറയുന്നു..
ശാരി ചോദിച്ചു..ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല..
നിന്റെ ജീവിതമായിരുന്നു.. അല്ലാതെ 60 കഴിഞ്ഞ ആ മനുഷ്യൻറെജീവിതം ആയിരുന്നില്ല.. അതാലോചിക്കേണ്ടത് നീയായിരുന്നു.. അച്ഛനെ പോലെ ആയിരുന്നു അയാൾ.. ഒരിക്കലും അച്ഛനല്ലായിരുന്നു . ആയിരുന്നേൽ നിന്റെ ഭാവി പോലും ആലോചിക്കാതെ നിന്റെ താലി പൊട്ടിച്ചെറിയില്ലായിരുന്നു..
നിന്റെ വല്യച്ഛനു ആരോടും ആത്മാർത്ഥത ഇല്ല.. നവനീത് സാറിനെ സ്നേഹിച്ചു.. ആ മനുഷ്യന് ഒരാപത്തു വന്നപ്പോ പുറം കാലുകൊണ്ട് ചവിട്ടി..
നിന്നെ സ്നേഹിച്ചു.. കെട്ടുതാലി വരെ അറുത്തു നിന്നെ ഒരു തേർഡ് റൈറ്റ് സെക്‌സ് വർക്കരുടെ അവസ്ഥയിൽ എത്തിച്ചു.. അയാൾ എന്തു നേടി.. ഒടുവിൽ നിന്റെ വീട്ടിൽ നിന്നും നിന്നെ ഇറക്കി വിട്ട് അയാൾ അവിടെ മഹാരാജവായി ജീവിക്കുന്നു.. ബെസ്റ്റാ..
ശാരി പറഞ്ഞു..
ഏതായാലും കൊള്ളാം.. സാറിന്റെ സ്ഥാനത് വേറെ വല്ല ആണുങ്ങളും ആയിരുന്നേൽ വേറൊരു പെണ്ണിനേം കെട്ടി ഇപ്പൊ ഒരു കോച്ചും ആയേനെ.. അങ്ങേരിപ്പോഴും നിനക്ക് വല്ലോം ആകുന്നുണ്ടോ നീ ഓകെ ആണോ എന്നാലോചിച്ചു നിൽക്കുന്ന കൊണ്ടാ.. ഏതായാലും കൊള്ളാം. ഇനിയെങ്കിലും നീ വല്യച്ഛനേം കൊച്ചച്ഛനേം ഒക്കെ വിട്ടു നിന്റെ ഭർത്താവിനും കൊച്ചിനും വേണ്ടി ജീവിക്കാൻ നോക്ക്..
അല്ലേൽ നാളെ നിന്റെ അവസ്ഥ തന്നെ വരും നിന്റെ കൊച്ചിനും.. വഴിയാധാരമായി പോകും പെണ്ണേ.. ഇനി പഴയതൊക്കെ പറഞ്ഞിട്ടെന്തിനാ.. പതിയെ സാറിന്റെ ഉള്ളിലെ മഞ്ഞുരുക്കി ആ മനസ്സിൽ ഒരിടം ഉണ്ടാക്കാൻ നോക്ക്.. എന്നിട്ട് ഏതെങ്കിലും അമ്പത്തിൽ വെച്ചു നിന്റെ കഴുത്തിൽ ഒരു താലി ചാർത്താൻ പറയ്.. നിയമം അതിന്റെ വഴിക്കാ എന്നാലും നമ്മുടെ ആചാരപ്രകാരം ഒരു പെണ്ണിന് താലി എന്നത് ഒരു വിശ്വാസം കൂടിയാ.. ഈ സമയത്തു നിനക്ക് വേണ്ടത് ഭർത്താവിന്റെ കെയറാ.. വെറുതെ ഇനിയും മറ്റുള്ളവർക്ക് നിങ്ങളുടെ ലൈഫിൽ ഇടം കൊടുത്തു അത് കളയരുത്..
ശാരി പറഞ്ഞു..
ആദി കണ്ണു തുടച്ചു.
എന്താ ഇവിടെ.. മണിക്കൂർ കുറെ ആയല്ലോ കിന്നാരം പറച്ചിൽ.. കഴിക്കാൻ വന്നാൽ കഴിച്ചിട്ട് പോണം.. അല്ലേൽ കഥ പറയണമെങ്കിൽ ഉച്ച കഴിഞ്ഞു ലീവ് എടുക്കണം.. ഇത് മനുഷ്യനെ മെനക്കെടുത്താൻ..
പ്രിയ വന്നു ചൂടായി..
അത് മേഡം.. ഞങ്ങൾ..
ആദി പറയാൻ ശ്രമിച്ചു..
ഞങ്ങൾ പ്രിയാ മേടത്തിന്റെ കാര്യം പറയുവായിരുന്നു..
ശാരി പെട്ടെന്നു പറഞ്ഞു..
എന്റെ എന്ത് കാര്യം..
അവൾ ചോദിച്ചു..
നവനീത് സർ ഇന്നലെ മിസ് യു പറഞ്ഞത്..
ശാരി പറഞ്ഞു.. പ്രിയയുടെ മുഖത്തൊരു ഞെട്ടൽ ഉണ്ടായി..ആദി കാര്യം മനസ്സിലാകാതെ ശാരിയെ നോക്കി.. അവൾ കണ്ണിറുക്കി കാണിച്ചു..
അത്.. അതൊക്കെ എന്തിനാ ഇവിടെ പറയുന്നേ..
പ്രിയ തപ്പലോടെ ചോദിച്ചു..
അത് പിന്നെ നവനീത് സാറിന്റെ ഭാവി ഭാര്യയാ മേഡം അതോണ്ട് കുറച്ചൂടെ ബഹുമാനമൊക്കെ തരണം എന്നൊക്കെ ഞാൻ ആദിയെ പറഞ്ഞു മനസ്സിലാക്കുവായിരുന്നു.. പുതിയ കുട്ടിയല്ലേ മേഡം..
ശാരി പറഞ്ഞു..
മ്മ്.. പിന്നേ നിന്റെയീ ഓവർ ഒരുക്കം ഇവിടെ വേണ്ട കേട്ടോ.. ഒരു സാരിയും ചന്ദനക്കുറിയും.. ഇവിടെ ഫാഷൻ ഷോ ഒന്നും ഇല്ലല്ലോ..
പ്രിയ ചോദിച്ചു..
ആദി ഒന്നും മിണ്ടിയില്ല..
പ്രിയാ മേഡം.. സർ അന്വേഷിക്കുന്നു..
പെട്ടെന്ന് ഒരാൾ വന്നു പറഞ്ഞതും അവൾ രണ്ടുപേരെയും നോക്കി അകത്തേയ്ക്ക് പോയി..
ആദിയും ശാരിയും കൈകഴുകി സീറ്റിലേക്ക് നടന്നു..പോകും വഴി പ്രിയ രാവിലെ പറഞ്ഞതൊക്കെ ശാരി ആദിയോട് പറഞ്ഞു.. തന്റെ ഉള്ളിന്റെയുള്ളിൽ ചെറിയ കുശുമ്പ് തളിരിടുന്നത് ആദി അറിയുന്നുണ്ടായിരുന്നു..
ശാരി നിന്നെ സർ അന്വേഷിക്കുന്നു..
പ്രിയ ക്യാബിനിൽ നിന്നിറങ്ങി വന്നു കൊണ്ട് പറഞ്ഞു..
മേ ഐ ഗെറ്റ് ഇൻ സർ..
ശാരി ചോദിച്ചു..
യാ. കം..
നവീൻ പറഞ്ഞു..
ആദി പതിയെ തന്റെ സീറ്റിൽ ചെന്നിരുന്നു..
അതിഥി.. കം..
അവൻ വിളിച്ചു..
കാര്യമറിയാതെ ആദിയും അവിടേയ്ക്ക് ചെന്നു..
ഉച്ചയ്ക്ക് എത്ര മണിക്കാ ഇന്റർവെൽ..
അവൻ ചോദിച്ചു..
അത്..12 അര സർ.
ശാരി പറഞ്ഞു..
അത് കഴിഞ്ഞുള്ള ഓഫീസ് ടൈം..
അവൻ ചോദിച്ചു..
1 മണി സാർ..
അവൾ പറഞ്ഞു..
ഇപ്പൊ സമയം എത്രയായി..
അവൻ ചോദിച്ചു..
അത്.. 1 10 സർ..
ശാരി പറഞ്ഞു..
1 14..
അവൻ പറഞ്ഞു..
ഇന്നെന്താ വൈകിയത്..
നവീൻ ചോദിച്ചു..
തനിക്കെന്താ നാക്കില്ലേ..
ആദിയോടായി അവൻ ചോദിച്ചു..
അത്.. ഞാൻ..
അത് സർ ആദിക്ക് ഭയങ്കര വൊമിറ്റിങ്.. ഒന്നും കഴിക്കാൻ പറ്റിയില്ല.. അതു കഴിഞ്ഞപ്പോ ആദിക്ക് തലകറങ്ങുന്നു വയറു വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു..ആശുപത്രിയിൽ പോകാമെന്ന് ഞാൻ പറഞ്ഞതാ.. കേൾക്കേണ്ടേ.. എന്നുമീ തലകരക്കമൊക്കെ എന്തസുഖത്തിന്റെ ആണെന്ന് ആർക്കറിയാം..
ശാരി പറയുന്ന കേട്ടു ആദിയുടെ കണ്ണുപോലും തള്ളി.. നവീനിന്റെ മുഖത്തെ പരിഭ്രമം ആദിയും ശാരിയും ശ്രദ്ധിച്ചു..
എന്നാൽ ഹോസ്പിറ്റലിൽ പോകാം..
നവീൻ പറഞ്ഞു..
വേണ്ട സർ. ഞാൻ ഓകെ ആയി..
ആദി പറഞ്ഞു..
അല്ല . വയറിനു വേദന ഒക്കെയുണ്ടേൽ..
ഇല്ല സർ ഓകെ ആയി.. അതാ സർ ഞങ്ങൾ ലേറ്റായത്.. സോറി സർ..
ഈണത്തിൽ ശാരി പറഞ്ഞു..
മ്മ്.. പൊയ്ക്കോളൂ..
ശാരിയോടായി അവൻ പറഞ്ഞു..
അവൾ ആദിയെ കണ്ണിറുക്കി കാണിച്ചു പുറത്തേക്കിറങ്ങി..
ആദി..
സീറ്റിലേക്ക് നടക്കുമ്പോൾ നവീൻ വിളിച്ചു..
അവൾ തിരിഞ്ഞു നിന്നു..
ആർ യു ഓകെ.. ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം..
അവൻ പറഞ്ഞു..
എന്റെ കുഞ്ഞിനങ്ങനെ പെട്ടെന്നൊന്നും ഒന്നും വരില്ല സർ.. അവൻ അവന്റെ അച്ഛനെപോലെയാകും.. എല്ലാം താങ്ങാനുള്ള ശേഷിയുള്ള ഒരു മിടുക്കൻ..
പുഞ്ചിരിയോടെ അത്രയും പറഞ്ഞു ആദി സീറ്റിലേയ്ക്കിരുന്നു..
സർ.. സാറിനെ കാണാൻ ഒരു പോലീസ് ഓഫീസർ വന്നിരിക്കുന്നു.
അപ്പോഴേയ്ക്കും ഡോർ തുറന്നു വന്നു പ്രിയ പറഞ്ഞു..
ആദി അവനെ ഞെട്ടലോടെ നോക്കി..
നവീൻ ആദിയെ ഒന്നു നോക്കിയ ശേഷം പുറത്തേക്കിറങ്ങി..
അവന്റെ പോക്ക് നോക്കി അവൾ തന്റെ കഴുത്തിലെ ചെയിനിൽ ഉള്ള തകിടിലേയ്ക്ക് കൈകൾ പൊതിഞ്ഞു .
ഇനിയും പരീക്ഷിക്കരുതെ ദേവി.. എനിക്കും എന്റെ കുഞ്ഞിനും വേണം എന്റെ നവിയെ. എല്ലാം ശുഭമാക്കി തരണേ..
അവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു..
ഓഫീസിനു മുന്പിലത്തെ ഹാളിൽ വെച്ചിരുന്ന ദേവിയുടെ ഫോട്ടോയുടെ മുൻപിലെ കെടാവിളക്ക് അപ്പോഴും പൂർണ്ണ ശോഭയോടെ നിറഞ്ഞു കത്തുന്നുണ്ടായിരുന്നു..
ബാക്കി വായിക്കൂ...
പാസ്റ്റ് ഏകദേശം കഴിഞ്ഞു.. ആദിയുടെ കണ്ണിലൂടെയുള്ള പാസ്റ്റ് അറിഞ്ഞല്ലോ.. ആദ്യം ഒക്കെ ആദിയെ ന്യായീകരിച്ചു നവീനെ വെറുത്തവരൊക്കെ ഇപ്പോൾ നവീൻ ഫാൻ ആയതൊക്കെ ഞാൻ കാണുന്നുണ്ട്.. എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്.. എല്ലാത്തിനും 2 വശങ്ങൾ ഉണ്ടാകും.. നമ്മൾ കാണുന്ന വശത്തിനനുസരിച്ചാകും അക്കാര്യത്തിൽ നമുക്കുള്ള അഭിപ്രായവും. അത് ശെരിയാകാം തെറ്റാകാം.. ശെരി തെറ്റുകൾ എപ്പോഴും സാഹചര്യത്തിനനുസരിച്ചാകും..മുൻവിധിയോടെ ഒന്നിനെയും സമീപിക്കാതിരിക്കുക...
സംശയങ്ങളൊക്കെ എല്ലാവർക്കും കുറഞ്ഞു എന്നു തോന്നുന്നു.. പിന്നെ കൃഷ്ണയുടെ കൊലപാതകം.. അതു ചെയ്തതാരയാലും നമ്മുടെ അഭിയേറ്റൻ പൂട്ടും. നല്ല മണിച്ചിത്ര താഴിട്ടു പൂട്ടും.. എന്നൊക്കെയാ എന്റെ പ്രതീക്ഷ.. കാത്തിരിക്കാം ല്ലേ.. അപ്പൊ നെക്സ്റ്റ് പാർട്ടുമായി വീണ്ടും വരുന്ന വരേയ്ക്കും വണക്കം..
സസ്നേഹം ഗൗരി..
© Copyright Protected
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....