ഇനിയെന്നും നിനക്കായി.. 35
ഇനിയും പരീക്ഷിക്കരുതെ ദേവി.. എനിക്കും എന്റെ കുഞ്ഞിനും വേണം എന്റെ നവിയെ. എല്ലാം ശുഭമാക്കി തരണേ..
അവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു..
ഓഫീസിനു മുന്പിലത്തെ ഹാളിൽ വെച്ചിരുന്ന ദേവിയുടെ ഫോട്ടോയുടെ മുൻപിലെ കെടാവിളക്ക് അപ്പോഴും പൂർണ്ണ ശോഭയോടെ നിറഞ്ഞു കത്തുന്നുണ്ടായിരുന്നു..
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ആദി കണ്ണുതുറന്നു നോക്കി..
കള്ള ചിരിയോടെ നിൽക്കുന്ന ശാരിയെ കണ്ടതും ആദി ചിറഞ്ഞവളെയൊന്നു നോക്കി..
നീ എന്തൊക്കെയാ ശാരി നവിയോട് വിളിച്ചു കൂവിയെ. തലകറക്കം വയറുവേദന.. ഞാൻ പറഞ്ഞതും കേൾക്കാതെ ആ മനുഷ്യൻ എന്നേം കൊണ്ടാസ്പത്രിയിൽ പോയായിരുന്നെങ്കിലോ.. ഹേ .അല്ലേൽ തന്നെ അങ്ങേർക്കെന്നെ കാണുന്നതെ ചതുർഥിയാ.. അപ്പോഴാ..
ആദി പറഞ്ഞു..
ശാരി നിന്നു ചിരിച്ചു.
ശെടാ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കാരണമാ അങ്ങേരുമായി നീ അടിച്ചു പിരിഞ്ഞതെന്നു.. വല്യച്ഛന്റെ വാക്കും കേട്ട് ഒരൊന്നൊപ്പിച്ചിട്ട്..
എന്റെ ആദി നീ ജന്മനാ ഇങ്ങനാണോ.. എടി പോത്തെ നിനക്കൊരു അസുഖോം ഇല്ലെന്നറിഞ്ഞിട്ടാ അങ്ങേരടങ്ങിയത്.. എന്നിട്ടും അങ്ങേര് നിന്നോട് എന്തൊരു കെയറിങ്ങാ..അതിനർത്ഥം അങ്ങേർക്ക് നിന്നെ വിട്ടുകളയാൻ പോയിട്ടതാലോചിക്കാൻ പോലും പറ്റില്ലെന്നാ..
ശാരി പറഞ്ഞു..
നീ എന്തൊക്കെയാ ശാരി ഈ പറയുന്നത്..
ആദി ചോദിച്ചു..
എന്റെ മണ്ടിപ്പെണ്ണേ.. അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമമാ എന്ന്..
ശാരി ആദിയുടെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു..
ആണോ..
ആദി ചോദിച്ചു..
അല്ല.. അങ്ങേർക്ക് നിന്റമ്മൂമ്മയോട് പ്രേമമാണെന്നു.. ശോ..
അതും പറഞ്ഞു ശാരി തന്റെ തലയ്ക്കടിച്ചു..ആദി ഒരു വളിച്ച ചിരി പാസ്സാക്കി..
അല്ല.. നിന്റെ കേട്ട്യോനെന്താ പന്തം കണ്ട പെരുച്ചാഴിയെപോലെ സ്ഥലകാല ബോധമില്ലാതെ പോകുന്നത് കണ്ടത്..
ശാരി ചോദിച്ചു..
ആ ഏതോ പോലീസ് വന്നെന്ന്..
ആദി പറഞ്ഞു .
നമ്മൾ അന്ന് കണ്ട ഐ പി എസ് ആണോ..
ശാരി ചോദിച്ചു..അവൾ അകത്തേയ്ക്ക് നടന്നു ആദിയുടെ അടുത്തു വന്നു നിന്നു..
ആവോ.. അല്ല അതു പറയുമ്പോ ഈ കണ്ണിനെന്താ ഇത്രേം വിടർച്ച..
ആദി ചോദിച്ചു..
ഓ പിന്നെ. നമുക്കിതുപോലെ തട്ടിക്കളഞ്ഞാലും പുറകെ വന്നു പ്രേമിക്കാൻ മുറച്ചേരുക്കാനും കേട്ട്യോനും ഒന്നും ഇല്ലല്ലോ.. എന്റെ ശിവയെകൂടെ കെട്ടിച്ചു വിട്ടിട്ട് വേണം ഏതേലും ഒരുത്തന്റെ തലയിൽ തൂങ്ങാൻ.. എനിക്കങ്ങനെ വല്യ ഡിമാൻഡ് ഒന്നുമില്ല കേട്ടോ.. ഒരു ഐ പി എസ്സുകാരനാണേലും സഹിക്കാം..
ശാരി പറഞ്ഞു..
ശ്..
ആദി അവളെ കണ്ണു കാണിച്ചു .
വായിന്നോക്കാൻ ഐ പി എസ് എന്നൊന്നും എനിക്കില്ല.. അല്ല അങ്ങേർക്കിപ്പോ എന്നെ കെട്ടിയാലെന്താ.. എന്റെ സൗന്ദര്യത്തിനും ഗ്ലാമറിനും ഒന്നും മാച്ച് അല്ലെങ്കിലും സഹിക്കാമല്ലേ..
അത്രരയും പറഞ്ഞപ്പോഴേയ്ക്കും ആദി അവളെ പിടിച്ചു ഡോറിനരികിലേയ്ക്ക് തിരിച്ചു നിർത്തി.. ശാരിയുടെ കണ്ണു തള്ളിപോയി.. നവീനും അഭിയും..
ശാരി നിന്ന നിൽപ്പിൽ നിന്നു പോയി.. അഭിയുടെയും നവീന്റെയും അവസ്ഥ ഏകദേശം കിളി പോയ മട്ടായിരുന്നു..ആദി എല്ലാവരെയും നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി..
സാറെന്താ ഇവിടെ..അയ്യോ.. അല്ല ഞാനെന്താ ഇവിടെ. ഞാൻ.. ഞാൻ പോട്ടെ.
അതും പറഞ്ഞു അവൾ പുറത്തേയ്ക്ക് നടന്നു..
അതേ.. ഈ ഗ്ലാമറൊക്കെ ജന്മനാ കിട്ടിയതാണോ അതോ വഴീന്ന് കളഞ്ഞു കിട്ടിയതാണോ..
വാതിൽക്കലെത്തിയതും അഭി ഒന്നുമറിയാത്ത രീതിയിൽ ചോദിച്ചു..
സോറി..
അവൾ പറഞ്ഞു..
അഭി പൊട്ടിച്ചിരിച്ചു..
ആ ചിരി പതിയെ ആദിയിലേയ്ക്കും നവീനിലേക്കും പടർന്നു..
ശാരി ചമ്മിയ ഒരു നിൽപ്പ് നിന്നു..
എന്നാലും പെണ്പിള്ളേരിലും ഇത്രേം കാഞ്ഞ വായിന്നോക്കികളുണ്ടെന്നു ഇപ്പോഴാ മനസ്സിലായത്..
അഭി പറഞ്ഞു..
നവീൻ ചിരിച്ചു..
അത്.. അത് പിന്നെ ഞാൻ.. പിന്നെ..
പിന്നേം ഇപ്പോഴുമൊന്നുമില്ല.. പോയി വല്ല ജോലിയും ചെയ് കൊച്ചെ..
അഭി പറഞ്ഞു..
മ്മ്..
ആദിയെ ഒന്നു നോക്കി ചമ്മിയ നോട്ടതോടെ ശാരി നടന്നു..
കാന്താരി..
അഭി പതിയെ പറഞ്ഞു..
എന്താ സർ.
നവീൻ ചോദിച്ചു..
ഒന്നുമില്ല.. അല്ല താൻ വാ..
അവൻ പറഞ്ഞു അവർ അകത്തേയ്ക്ക് ചെന്നു..
ആ ആദി.. താൻ ഒന്നു പുറത്തിരിക്കുമോ..ഞങ്ങൾക്ക് ഇത്തിരി പേഴ്സണലായി സംസാരിക്കാനുണ്ടായിരുന്നു..
അഭി ചോദിച്ചു..
ഓകെ സർ..
അവൾ പറഞ്ഞു..
അവൾ പുറത്തേയ്ക്കു പോകുന്നതും നോക്കി നവീൻ ഇരുന്നു..
ഇപ്പൊ എങ്ങനുണ്ട് ആദിക്ക്..
അഭി ചോദിച്ചു..
അത്ര ഓകെ അല്ല..എങ്കിലും ഹാപ്പിയാണ്.. ഈ സമയത്തു മെന്റൽ ഹെൽത്ത് കൂടെ നോക്കണമല്ലോ.. അതാ ഞാൻ വീട്ടിലേയ്ക്ക് കൂട്ടിയത്..
നവീൻ പറഞ്ഞു .
എന്നെ ആൾക്ക് മനസ്സിലായിട്ടില്ല..
അഭി പറഞ്ഞു..
അന്ന് കല്യാണത്തിന് കണ്ടതല്ലേയുള്ളൂ.. അന്ന് പരിചയപ്പെടാനുള്ള ഒരു മൂടും അല്ലായിരുന്നു. പിന്നെ പരിചയപ്പെടേണ്ടി വന്നുമില്ലല്ലോ..
നവീൻ പറഞ്ഞു..
ഞാൻ സംസാരിച്ചിരുന്നു.. ഉണ്ടായതൊക്കെ എന്നോട് പറഞ്ഞു.. ആൾക്കും വല്യ പിടിയൊന്നും ഇല്ലല്ലോ.. പിന്നെ ദേവയാനി.. ആ കക്ഷിയെപ്പറ്റി അത്ര നല്ല അഭിപ്രായമൊന്നുമില്ല..
അഭി പറഞ്ഞു..
അതാർക്കും ഉണ്ടാകില്ല..
നവീൻ പുച്ഛത്തോടെ പറഞ്ഞു..
ഏതായാലും നീ നല്ല പ്രഷർ ചെലുത്തേണ്ടി വന്നല്ലേ എന്നെ ഇങ്ങോട്ടെത്തിക്കാൻ..
അഭി ചോദിച്ചു..
എന്റഭി.. പറയാതിരിക്കാൻ പറ്റില്ല.. വിശ്വൻ അങ്കിളിനെക്കൊണ്ട് ചീഫ് സെക്രെട്ടറിയെ വിളിപ്പിച്ചു നിന്റെ പേര് പറഞ്ഞതും അങ്ങേറിനി അങ്കിളിനെ വിളിക്കാൻ ചീത്തയൊന്നും ഉണ്ടായിരുന്നില്ല.. 2 കൊല്ലം മുന്നേ നിന്നെ പാക്കപ്പ് ചെയ്ത കഥയൊക്കെ അപ്പോഴാ കക്ഷി പറഞ്ഞത് . ഞാനനെൽ അങ്കിളിനോട് നിന്റെ ചരിത്രം സൂചിപ്പിച്ചിരുന്നു പോലുമില്ല.. പിന്നെ ഒരു തരത്തിലാ അങ്ങേരെകൊണ്ട് പിന്നേം നിന്നെ ഇങ്ങോട്ട് കെട്ടിയെടുപ്പിച്ചത്..
നവീൻ പറഞ്ഞു..അഭി ചിരിച്ചു..
അന്ന് നമ്മുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെകൊണ്ട ഇക്ഷ വരപ്പിച്ചിട്ടാ ഞാൻ പോയത്.. പുള്ളി ആയിരുന്നല്ലോ അന്ന് മുഖ്യൻ.. മൂന്നാറിലെ കയ്യേറ്റം നോക്കാൻ പോയ ഉദ്യോഗസ്ഥരെ കൈവെച്ച കേസിൽ അന്നത്തെ വ്യവസായ മന്ത്രിണിയുടെ മോനെ എടുത്തു ചവിട്ടികൂട്ടി.. അല്ലായിരുന്നേൽ അവരെന്നെ എങ്ങോട്ടും മാറ്റില്ലായിരുന്നു.. ആ പിന്നെ ഒരിടത്തും 6 മാസത്തിൽകൂടുത്താൽ ഞാൻ നിന്നിട്ടില്ല.. ആ ചരിത്രം അഭിമന്യുവിനില്ല.. ഇവിടായിട്ട് എന്നാ തെറ്റിക്കാനാ.. ഏതായാലും പോണേന് മുൻപ് അന്നത്തെ വ്യവസായ വകുപ്പും റവന്യൂ വകുപ്പും ഞാൻ തട്ടി താഴെയിട്ടില്ലേ..
അഭി ചോദിച്ചു..
ബെസ്റ്റാ.. ആ ഒറ്റ കാര്യം കൊണ്ടാ അവരുടെ പാർട്ടി ഈ ഇലക്ഷന് തോറ്റത്..
നവീൻ പറഞ്ഞു..
അഭി ചിരിച്ചു..
അതൊക്കെ പോട്ടെ. നിന്റെ കാര്യം പറയ്..
അഭി പറഞ്ഞു..
ഞാൻ പറഞ്ഞല്ലോ.. എനിക്കവിശ്യം ജാ
ജനുവിൻ ആയിട്ടുള്ള ഒരു അന്വേഷണമാണ്.. ആണ് നിന്റെ ഭാഗത്തൂന്നു കിട്ടും എന്ന കാര്യത്തിൽ സംശയമേയില്ല.. എനിക്കറിയണം അന്നത്തെ ആ ഡ്രാമയുടെ പിന്നിൽ ആരൊക്കെ ആയിരുന്നു എന്ന്.
നവീൻ പറഞ്ഞു..
നിന്നെ ചതിച്ചതാരായാലും ഞാൻ പൂട്ടും മോനെ..
അഭി പറഞ്ഞു..
എന്നെ ചതിച്ചതല്ല പ്രശ്നം.. കൃഷ്ണ.. അവൾ.. അവളെനിക്കെന്റെ കൂടിപ്പിറന്നില്ലെന്നെ ഉണ്ടായിരുന്നുള്ളു.. കുഞ്ഞിലെ മുതൽ എന്റെ കൈപിടിച്ചു വളർന്ന കുട്ടിയാ.. ആ അവൾക്കുണ്ടായ ദുരിതം.. അതാരായിട്ടുണ്ടാക്കിയതാണെങ്കിലും അവരിനി ഈ ഭൂമിയിൽ വേണ്ടെന്നാ എന്റെ തീരുമാനം..
അവൻ പറഞ്ഞു..
പക്ഷെ അപ്പോഴും ചില പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്.. കൃഷ്ണ മിസിങ്ങായ ദിവസം.. അത് നിന്റെ കല്യാണത്തിന്റെ തലേ ദിവസമായിരുന്നു.. അല്ലെ..
അഭി ചോദിച്ചു..
മ്മ്..
അപ്പോൾ അന്നു നിന്റെ വീട്ടിലും പരിസരത്തും നിറയെ ആളുകളായിരുന്നു.. അത്രയും ആളുകൾ നിൽക്കുന്ന ഒരിടത്തു ഔട്ട് ഹൗസിൽ നിന്നൊരു പെണ്കുട്ടിയുടെ നിലവിളിയോ അലർച്ചയോ ആരും കേട്ടിട്ടില്ല..
അഭി പറഞ്ഞു.. നവീൻ ശ്രദ്ധിച്ചു കേട്ടു..
രണ്ടു ചാൻസാണ് ഉള്ളത്.. ഒന്നുകിൽ കൃഷ്ണ ആക്രമിക്കപ്പെട്ടത് അവിടെ വെച്ചല്ല.. മറ്റെവിടെയോ വെച്ചു ക്രൂരമായി അവൾ ആക്രമിക്കപ്പെട്ടതാണ്..
അഭി പറഞ്ഞു..
പക്ഷെ ആ മുറി ഫുൾ അലങ്കോലമായിരുന്നു..ചോരയുടെ മണമായിരുന്നു ആ മുറിയിൽ..
നവീൻ പറഞ്ഞു..
മ്മ് ഓകെ.. അപ്പൊ കൃഷ്ണ ഒച്ച വെയ്ക്കാതിരിക്കാൻ എന്തോ ചെയ്തിരുന്നു.. മറ്റാരും.അവളുടെ നിലവിളി കേൾക്കാതിരിക്കാൻ ആരൊക്കെയോ ശ്രമിച്ചിരുന്നു.. ഏതായാലും കൃഷ്ണയുടെ ബോഡിയിൽ നിന്നു കിട്ടിയ സാബിൾസ് ടെസ്റ്റ് ചെയ്ത റിപ്പോർട്സ് അവിടെ കാണും. അത് നെഗറ്റീവ് ആയതുകൊണ്ടാണല്ലോ അവർക്ക് നിന്നെ പൂട്ടാൻ പറ്റാഞ്ഞത്..
അപ്പൊ ആ റിപ്പോർട്സ് പൊസിറ്റിവ് ആയ ആരോ ഉണ്ടാകും.. അതാന്വേഷിക്കാതെ പോലീസ് നിന്നെ ട്രേസ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ ആരൊക്കെയോ തിരിമറി നടത്തിയിട്ടുണ്ട്. ഏതായാലും നോക്കാം..
അഭി പറഞ്ഞു..
അന്ന് കൃഷ്ണ വല്ലാണ്ട് ഡെസ്പായിരുന്നു.. ഞാൻ കാര്യം ചോദിച്ചപ്പോൾ ക്യാമ്പസ് ഇന്റർവ്യൂ കിട്ടിയിട്ടും കമ്പനി ഇന്റർവ്യൂ കിട്ടാഞ്ഞതിലുള്ള സങ്കടമാണെന്നാ പറഞ്ഞത്.. തലവേദനയാ എന്നും പറഞ്ഞിരുന്നു..
എന്തൊക്കെയോ ഇതിനിടയിൽ നമ്മളാരും അറിയാതെസംഭവിച്ചിട്ടുണ്ടെടോ.. ആ നോക്കാം.. അപ്പൊ ശെരി.. ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ ഇതിലും വ്യക്തമായ തെളിവുകൾ എന്റെ കയ്യിലുണ്ടാകും. ഇറങ്ങട്ടെടാ..
അഭി പറഞ്ഞു.. നവിയുടെ കണ്ണു നിറഞ്ഞത് അഭി കണ്ടു..
മതി കരഞ്ഞത്.. നമ്മൾ പ്ലസ് 2 പഠിക്കുമ്പോൾ ഞാൻ പറയാറുള്ളത് നീ ഓർക്കുന്നില്ലേ. എനിക്ക് നിന്നിൽ ഏറ്റവും ഇഷ്ടം പുഞ്ചിരി ഒളിപ്പിച്ചു വെച്ച കുസൃതിയുള്ള ഈ കണ്ണുകളാണ്..
ഇതിനി നിറയരുത്.. നീ അനുഭവിച്ച എല്ലാ അപമാനങ്ങളും ഞാൻ അവസാനിപ്പിക്കും.. പിന്നെ എനിക്ക് അവനെ കൂടെ ഒന്നു കാണണം.. വിളിച്ചെങ്കിലും കാണാം എന്നു പറഞ്ഞിട്ട് പോയി കണ്ടില്ല..
അഭി പറഞ്ഞു..
ഒരു കണക്കിന് നമ്മുടെയൊക്കെ ജീവിതം എങ്ങാനായി മാറി എന്നാ ഞാൻ ആലോച്ചിക്കുന്നത്.. എന്റെ ജീവിതം ഇങ്ങനെ.. അവൻ..
ബാക്കി പറയാതെ നവീൻ നിർത്തി..
ഹേയ്. എല്ലാം ശുഭമാകുന്ന ഒരു ദിവസം ഉണ്ടാകും. ഇറങ്ങട്ടെ..
അഭി പറഞ്ഞു..
ഞാൻ വരുന്നുണ്ട് അമ്മേ കാണാൻ..
നവീൻ പറഞ്ഞു..
സ്വാഗതം..
അഭി ചിരിച്ചു..
അവൻ പുറത്തേയ്ക്ക് നടന്നു .ഡോറിനടുത്തെത്തിയതും അവൻ തിരിഞ്ഞു നിന്നു..
അതേ. ആ കാന്താരി കൊള്ളാം കേട്ടോ.. എന്റമ്മയെ പൊന്നു പോലെ നോക്കാൻ ഒരാളുടെ ഒഴിവുണ്ട്.. വിളിക്കട്ടെ..
അഭി കുറുമ്പോടെ നവീനെ നോക്കി..
നല്ല കുട്ടിയാ..
നവീൻ പറഞ്ഞു..
ഉവ്വ.. നാക്ക് എൽ എൽ ബി കഴിഞ്ഞു നിൽക്കുവാണെന്നു തോന്നുന്നു.. ആ അല്ലേലും എനിക്കിഷ്ടം കാന്താരിയാ.. ഇത്തിരി എരിയുമെങ്കിലും ആരോഗ്യത്തിനു കൊള്ളാം..
അഭി പറഞ്ഞു..
പോട്ടെ..
അഭി കുസൃതിയോടെ പോകുന്നതും നോക്കി നവീൻ ഇരുന്നു..
അവന്റെ മുഖത്തപ്പോഴും അഭി നൽകിയ ആശ്വാസത്തിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..
*******************************
എന്നാലും കഷ്ടമായിപ്പോയി.. നിന്റെ നാക്കിൽ ആരേലും ഫെവിക്കോൾ ഒട്ടിച്ചായിരുന്നോ.. അല്ലേലും അതേ അവശ്യമുള്ളപ്പോ നിന്റെ നാക്ക് ചലിക്കില്ല..
ചിരിച്ചുകൊണ്ട് നിൽക്കുന്ന ആദിയെ നോക്കി ശാരി പറഞ്ഞു..
ശോ. എന്നാലും എന്റെ കഷ്ടകാലം. അയാൾ പോയപ്പോഴും ഒരു വളിച്ച ചിരി ഉണ്ടായിരുന്നു.. ഈശ്വരാ..
ശാരി പറഞ്ഞു..
ആദി അപ്പോഴും ചിരിക്കുകയായിരുന്നു.
വരുന്നില്ലേ.
നവീൻ ഇറങ്ങി വന്നു ചോദിച്ചു. ഓഫീസ് സമയം കഴിഞ്ഞു പോകാൻ ഇറങ്ങി നില്കുകയായിരുന്നു അവർ..
നിങ്ങളൊന്നിച്ചാണോ പോകുന്നേ..
ശാരി ഒന്നുമറിയാത്തതുപോലെ ചോദിച്ചു..
ആദിക്ക് ബസ് ഇല്ലായിരുന്നു.. അതാ..
നവീൻ പറഞ്ഞു .
ആണോ.. ആ ശെരി..
അവൾ പറഞ്ഞു.
പോകാം..
അവൻ ചോദിച്ചു.. ആദി തലയാട്ടിക്കൊണ്ട് ശാരിയോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറി..
ശാരി ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു.. അപ്പോഴേയ്ക്കും ഒരു കാർ വന്ന് അവളുടെ അടുത്തായി നിർത്തി..
അവൾ അതിലേയ്ക്ക് നോക്കി..
ഈശ്വരാ.. ഐ പി എസ് .
ശാരി പറഞ്ഞുകൊണ്ട് കാണാത്ത മട്ടിൽ നടന്നു..
ഡോ..
അവൻ കാറിൽ നിന്നിറങ്ങി വിളിച്ചു. അവൾ ഒന്നുമറിയാത്തതുപോലെ തിരിഞ്ഞു നിന്നു..
അവൻ ഒരു മുണ്ടും ഷർട്ടുമായിരുന്നു വേഷം..
എന്താ സർ..
ശാരി ഭവ്യതയോടെ ചോദിച്ചു..
അയ്യോ.. എന്തൊരു പാവം. കുട്ടി പുറത്തിറങ്ങി നടക്കാറൊക്കെയുണ്ടോ..
അഭി ചോദിച്ചു..
ഉണ്ട് സർ എന്താ..
അവൾ ചോദിച്ചു..
കണ്ടാൽ പറയില്ല.. വീട്ടീന്ന് പുറത്തിറങ്ങുന്നതാണെന്നേ തോന്നില്ല.. ഒരു പച്ച പാവം..
അവൻ പറഞ്ഞു..ശാരി ഒന്നു ചിരിച്ചു. പെട്ടെന്നാണ് അവൻ ആക്കിയതാണെന്നു മനസ്സിലായത്..
അവൾ വിളറിയ ഒരു നോട്ടം അവനെ നോക്കി..
മ്മ്.. വായിന്നോക്കി..
അവൻ പറഞ്ഞു..
വായിൻനോക്കിയോ . ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..
ശാരി ചൂടായി..
പറഞ്ഞാൽ എന്തോ ചെയ്യും.. ദേ ലന്നേ അധികം തുള്ളല്ലേ..
അഭി പറഞ്ഞു..
താനാരെടോ..ദേ പൊലീസായാലും റൗഡി ആയാലും വഴിയിൽ നിൽക്കുന്ന പെണ്പിള്ളേർടെ വഴി തടഞ്ഞാൽ കേസ് വേറെയാ.. ഞാനിവിടെ കിടന്നു കൂവി വിളിച്ചാൽ തൊപ്പി തെറിക്കും... പറഞ്ഞില്ലെന്നു വേണ്ട. കാണണോ..
ശാരി ചോദിച്ചു..
ആഹാ.. കൊള്ളാല്ലോ.. എന്നാളൊന്നു കൂവിക്കെ..
അഭി കുറച്ചുകൂടി മുന്നോട്ട് വന്നു പറഞ്ഞു..
മാറി നിൽക്കെടോ..
അവൾ പറഞ്ഞു..
ഇല്ലെങ്കിൽ..
അഭി ചോദിച്ചു..
ശോ.. വല്യ കഷ്ട്ടമായല്ലോ..എനിക്ക് വീട്ടിൽ പോണം..
ശാരി ചിണുങ്ങി..
ആണോ.. എന്നാൽ കേറ് ഞാൻ കൊണ്ടാക്കാം...
അവൻ പറഞ്ഞു.
അതിനാര് വരുന്നു ഈ പാട്ട ആ
വണ്ടിയിൽ.. എനിക്കെ പത്തിരുപത്തഞ്ചു ലക്ഷം മുടക്കി സർക്കാര് ബല്യോരു ബസ് വാങ്ങി ഇട്ടിട്ടുണ്ട്. ഞാനതിൽ പൊക്കോളാം..
ശാരി പറഞ്ഞു.
ആഹാ.. എന്നാൽ ഇന്ന് നീ പോയപോലെ തന്നെ..
അവൻ പറഞ്ഞു..
എനിക്ക് പോണം.. വഴീന്ന് മാറിക്കെ..
അവൾ പറഞ്ഞതും അവൻ കാറിന്റെ കോ ഡ്രൈവർ സീറ്റിലെ ഡോർ തുറന്നു അവളെ അതിലേയ്ക്ക് പിടിച്ചിട്ടു.. ഡോർ അടച്ചു..
ഞാനിപ്പോ കിടന്നു കാറും. എന്നെ തട്ടിക്കൊണ്ട് പോകുന്നെന്നും പറഞ്ഞു..
ശാരി പറഞ്ഞു..
ദേ കൂടുതൽ കളിച്ചാൽ സന്ധ്യ ആകുന്നൂന്നൊന്നും ഞാൻ നോക്കില്ല . ഏതേലും അമ്പലത്തിൽ കൊണ്ടോയി ഒരു താലി വാങ്ങി കെട്ടി വീട്ടിൽ കൊണ്ടുപോയിടും പറഞ്ഞേക്കാം.. അടങ്ങി ഇരിക്കെടി അവിടെ..
അഭി പറഞ്ഞു..
അവളൊന്നടങ്ങി. അഭി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു..
അപ്പോഴാണ് ശാരി സീറ്റ് ബെൽറ്റ് ഇട്ടില്ല എന്നത് അഭി ശ്രദ്ധിച്ചത്.. അവൻ മുന്നോട്ട് വന്നു സീറ്റ് ബെൽറ്റിലേയ്ക്ക് പിടിക്കാൻ ആഞ്ഞതും ശാരി അവന്റെ കൈ തട്ടി മാറ്റി..
ഡോ..
അവൾ കൈ ചൂണ്ടി..അവനാ വിരലിൽ കയറി പിടിച്ചു..
ഈ പ്രായത്തിന് മൂത്തവർക്ക് നേരെ കൈ ചൂണ്ടുന്നത് അത്ര നല്ല ശീലമല്ല..
അതും പറഞ്ഞു അഭിയാ കൈകളിൽ പിടിച്ചൊന്നു തിരിച്ചു..
ആ.. ആ.. വിട് വിട്.നോവുന്നൂ..
അവൾ പറഞ്ഞു..
മ്മ്.. പിന്നേ.. ഞാനിയാളെ കേറി പീഡിപ്പിക്കാൻ ഒന്നും വന്നതല്ല.. ആ സീറ്റ് ബെൽറ്റിട്.. ട്രാഫിക് പോലീസ് വേണ്ട. ഇപ്പൊ ക്യാമറയാ.. പെട്ടി രെജിസ്ട്രേഡ് ആയി ഫോട്ടോ സഹിതം വീട്ടിൽ വരും. അതുകൊണ്ട് മോള് ചേട്ടൻ പറയുന്നത് കേട്ടു മിടുക്കിയായി ആ സീറ്റ് ബെൽറ്റോക്കെ ഇട്ടിരിക്ക്...
അഭി പറഞ്ഞു..
ശാരിയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..
അവൾ സീറ്റ് ബെൽറ്റ് വലിച്ചു നോക്കി..
ദേ മനുഷ്യാ.. ഞാനേ ഒരു പാവപ്പെട്ട വീട്ടിലെ കൊച്ചാ.. മുൻപ് കാറിൽ കേറിട്ടുണ്ടെന്നല്ലാതെ ഈ കിത്താപ്പൊന്നും ഇട്ട് ശീലമില്ല.. എനിക്കിതിടാൻ അറിഞ്ഞൂടാ..
അവൾ പറഞ്ഞു..
അഭി കുസൃതിയോടെ ചിരിച്ചു.. അവൻ തന്നെ അവൾക്ക് സീറ്റ് ബെൽറ്റ് ഇട്ടു നൽകി..
അപ്പൊ പോയേക്കാം..
അവൻ ചോദിച്ചു..
വഴിയറിയുമോ..
അവൾ ചോദിച്ചു..
അതറിയില്ല.. പക്ഷെ ഇക്കണക്കിനാണേൽ പെരുവഴിയാകില്ല..
അവൻ അതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.
ജീവിതത്തിലെ ഒരു പുതിയ യാത്ര അവർ തുടങ്ങിവെച്ചു...
******************************
നവീൻ കാർ ഊദിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു ആദി..
അവൾക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.. ഉച്ചയ്ക്ക് ആഹാരം കഴിക്കാഞ്ഞതിനാൽ നല്ല വിശപ്പും..
നവീൻ ഒരു മാളിന് മുൻപിൽ വണ്ടി ഒതുക്കി നിർത്തി..
വരുന്നോ.. വീട്ടിലേയ്ക്ക് ചില സാധനങ്ങൾ വാങ്ങണം..
അവൻ ചോദിച്ചു..
മ്മ്..
അവൾ ഒന്നു മൂളിക്കൊണ്ടിറങ്ങി .
അതേ. എനിക്ക് വിശക്കുന്നു..
ആദി പറഞ്ഞു..അവൻ അത്ഭുതത്തോടെ അവളെ നോക്കി..
സത്യായിട്ടും.. നല്ലപോലെ വിശന്നിട്ടാ.. ഉച്ചയ്ക്ക് ചോറെടുത്തപ്പോ ശർദിക്കാൻ വന്നു.
അവൾ പറഞ്ഞു..
മ്മ്.. വാ..
അവൻ പറഞ്ഞു..
അവൾ പുറകെ നടന്നു.
അടുത്തു കണ്ട ഒരു ഹോട്ടലിൽ അവർ കയറി..
എന്താ വേണ്ടത്..
അവൻ ചോദിച്ചു..
കുടിക്കാൻ എന്തെങ്കിലും മതി..
അവൾ പറഞ്ഞു..
അവൻ രണ്ടു ഓറഞ്ച് ജ്യൂസിന് ഓർഡർ കൊടുത്തു..
അപ്പോഴാണ് അടുത്ത സീറ്റിൽ ഉള്ള ആൾക്ക് മസാല ദോശ കൊണ്ടു വെച്ചത് ആദി കണ്ടത്..
അവൾ നവീനെ നോക്കിയതും അവൻ ഫോണിൽ ഏതോ നോക്കുകയായിരുന്നു..
അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കി ഇരുന്നു..
സർ ജ്യൂസ്..
ജ്യൂസ് കൊണ്ടു വെച്ചതും ആദിയുടെ ശ്രദ്ധ അതിലായി..
5 മസാല ദോശ പാർസൽ വേണം..
അവൻ പറയുന്നത് കേട്ടതും ആദി അത്ഭുതത്തോടെ അവനെ നോക്കി..
നിനക്കിപ്പോ വേണോ..
അവൻ അവളോടായി ചോദിച്ചു..
വേണ്ട..
അവൾ പറഞ്ഞു..
അവൾ അവനെ നോക്കി..
കുടിക്ക്..
അയാൾ പോയതും അവൻ ജ്യൂസ് നീക്കി വെച്ചു.. അവളത് വാങ്ങി..
താങ്ക്സ്..
അവൾ പറഞ്ഞു..
എന്തിനാ..
അവൻ ചൊദിച്ചു..
മസാല ദോശയ്ക്ക്..
അവൾ പറഞ്ഞു..
എന്തെങ്കിലും വേണമെങ്കിൽ വാ തുറന്നു പറയണം. അതെങ്ങനാ പണ്ടേ ആ ശീലം ഇല്ലല്ലോ..
അവൻ അതും പറഞ്ഞു ജ്യൂസ് കുടിച്ചു..
ആദി പുഞ്ചിരിയോടെ ജ്യൂസ് കുടിച്ചു..
അവിടുന്നിറങ്ങിയ ശേഷം ഒരു തുണിക്കടയിൽ കയറി .
ദൈവത്തെയോർത്തു വില നോക്കരുത്. ആവശ്യമുള്ള വല്ല ഡ്രെസ്സും വാങ്ങിക്കോണം..
അകത്തേയ്ക്ക് കയറും വഴി അവൻ പറഞ്ഞു.. ആദി ചെറുതായി ഒന്നു ചിരിച്ചു..
ഒന്നു രണ്ടു ചുരിദാറും പാർവതിക്കൊരു സാരിയും പ്രഭാകറിനും വിശ്വനാഥനും നവീനും ഓരോ ഷർട്ടും മുണ്ടും എടുത്തു..ആദി നല്ല സന്തോഷത്തിലായിരുന്നു.. എന്നോ നഷ്ട്ടപ്പെട്ടു എന്നു കരുതിയ സന്തോഷം തന്നിലേക്ക് ഉറവ പോലെ ഒഴുകിയെത്തുന്നത് അവൾ അറിഞ്ഞു..
അവിടുന്നിറങ്ങി ഹൈപ്പർ മാർക്കറ്റിൽ നിന്നും വീട്ടിലേയ്ക്കവശ്യമുള്ള സാധനങ്ങൾ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് എതിർ ഭാഗത്തായി നിൽക്കുന്ന ഒരാളിൽ ആദിയുടെ കണ്ണു പതിഞ്ഞത്.
അയാളെ കണ്ടതുമുതൽ ഹൃദയമിടിപ്പിന്റെ വേഗത പരമാവധി കൂടുന്നത് അവളറിഞ്ഞു..കണ്ണിലേക്ക് ഇരുട്ട് കയറുന്നതുപോലെ...
നവീ....ൻ
അവൾ അടുത്തു നിന്നു സാധനം നോക്കിക്കൊണ്ട് നിൽക്കുന്ന നവീന്റെ കയ്യിൽ മുറുകെ പിടിച്ചു..
എന്താ..
അവനത് ചോദിച്ചു തീരും മുൻപേ ആദി അവന്റെ നെഞ്ചിലേക്ക് കുഴഞ്ഞു വീണിരുന്നു..
ബാക്കി വായിക്കൂ...
ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....