എൻ ജീവൻ❤️[The Conclusion]
ഭാഗം- 13
"നീ കമ്മീഷണറുടെ മോളാണെന്ന് എന്നോട് പറഞ്ഞില്ലാലോ"
"അതിന് ബ്രോ എന്റെ വീട്ടുകാരെ പറ്റിയൊന്നും ചോദിച്ചില്ലാലോ..."
"ശേ... ചോദിച്ചില്ലെങ്കിലും പറയണ്ടേ... കമ്മീഷണറുടെ മകളായിട്ട് പിന്നെ നീ എന്തിനാ ബസ്സിൽ വരുന്നേ?"
"അതെന്താ കമ്മീഷണറുടെ മകള് ബസ്സിൽ വരാൻ പാടില്ലെന്നുണ്ടോ?"
"അതില്ല... ഞാൻ ഉദ്ദേശിച്ചത് അടിപൊളിയായി കാറിലൊക്കെ കോളേജിലേക്ക് വരാലോ"
"വെറുതെ എന്തിനാ ബ്രോ... എനിക്കതിലൊന്നും വല്യ താല്പര്യമില്ല"
"ആണോ? മ്മ്... നല്ലതാ..."
"ഓക്കേ ബ്രോ... ഇവിടെ ഇരുന്നോ. ഞങ്ങള് പോവാ..."
"അല്ലാ... ഇത് ശെരിക്കും മറ്റേത് ആണോ?"
"മറ്റേതോ?"
"ആഹ്... ലവ് ആണോന്ന്... അല്ലാ... എന്നും MSc യിലേക്കുള്ള പോക്ക് കണ്ടിട്ട് ചോദിച്ചതാ..."
രഞ്ജുവിന്റെ കാര്യമാണ് കിരൺ ചോദിക്കുന്നതെന്ന് നിവിക്ക് മനസ്സിലായി.
"അത്..."
"മ്മ്...മ്മ്... മനസ്സിലായി... നിന്റെ മുഖം തന്നെ പറയുന്നുണ്ട്. പോയി കണ്ടിട്ട് വേഗം ക്ലാസ്സിലേക്ക് പോകാൻ നോക്ക്"
"അപ്പൊ ചേട്ടൻ ക്ലാസ്സിൽ കേറുന്നില്ലേ?"
"ആഹ് നോക്കാം..."
"ശെരി... ശെരി... ഇവിടെ ഇരുന്ന് വായ് നോക്കിക്കോ... അല്ല... കാറ്റ് കൊണ്ടോ..."
എന്ന് കിരണിനെ കളിയാക്കി പറഞ്ഞോണ്ട് മരിയ നിവിയുമായി രഞ്ജുവിന്റെ ക്ലാസ്സിലേക്ക് പോയി. അവിടെ എത്തുംതോറും നിവിയുടെ ഹൃദയമിടിപ്പ് കൂടി.
"ഡി മരിയേ... നമുക്ക് തിരിച്ചു പോകാം"
"ഏഹ്?! നിനക്കെന്ത് പറ്റി പെട്ടെന്ന്? അപ്പൊ രഞ്ജുവേട്ടനെ കാണണ്ടേ?"
"ങ്ങുഹും... നമുക്ക് തിരിച്ചു പോകാം"
"നിന്റെ അച്ഛനെ കണ്ടതുകൊണ്ടാണോ?"
"അല്ല. നീ വാ പറയാം"
നിവി മരിയയുടെ കൈ പിടിച്ച് അവിടെന്ന് വേഗം തിരിച്ചു നടന്നു. കിരൺ അപ്പോഴും അവിടെ തന്നെ ഇരിക്കുകയാണ്.
"ഇത്ര വേഗം കണ്ടു സംസാരിച്ചോ?"
കിരണിന്റെ ചോദ്യത്തിന് മറുപടിയായി അവനെ നോക്കിയൊന്നു ചിരിച്ചിട്ട് നിവി മുന്നോട്ട് നടന്നു.
"നീ ഇത് എവിടേക്കാ പോകുന്നെ?"
"ലൈബ്രറിയുടെ അവിടേക്ക്..."
"ബുക്ക്സ് എടുക്കാനാണോ? നമ്മൾ ഇതുവരെ കാർഡ് എടുത്തില്ലലോ..."
"അതിന് നമ്മൾ ലൈബ്രറിയിൽ കേറുന്നില്ല"
"പിന്നെ?"
"നീ കൂടുതൽ ചോദ്യം ചോദിക്കാതെ നടന്നേ..."
ലൈബ്രറിയിലേക്ക് പോകുന്ന ഇടനാഴി എത്തിയപ്പോൾ നിവി നിന്നു.
"മരിയേ..."
"മ്മ്മ്... പറയ്"
"അതേ ഞാൻ... "
"ദേ മര്യാദക്ക് പെട്ടന്ന് കാര്യം പറഞ്ഞെ... ബെൽ അടിക്കും... മാത്രമല്ല ഇങ്ങോട്ട് ആരെങ്കിലും വരും"
"ഹ്മ്മ്..."
രഞ്ജുവിന്റെ റൂമിൽ നടന്ന കാര്യങ്ങൾ നിവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. മരിയ അവളെ അതിശയത്തോടെ നോക്കി നിന്നു.
"ഹമ്പടി... നീ ആള് കൊള്ളാലോ... അപ്പൊ നീ ഫസ്റ്റ് ഗോളടിച്ചല്ലേ... ഇതാണല്ലേ ഞാൻ ചോദിച്ചപ്പോൾ നീ ഗിഫ്റ്റ് ഒന്നും വാങ്ങിക്കുന്നില്ലെന്ന് പറഞ്ഞത്. മ്മ്മ്... മ്മ്... എപ്പൊ തോന്നി ഈ ഗിഫ്റ്റ് കൊടുക്കാൻ?"
"ഞാൻ ഇവിടുന്ന് ഒന്നും വാങ്ങിക്കുന്നില്ലെന്നല്ലേ പറഞ്ഞെ. വീടിന് അടുത്ത് ഒരു നല്ല കടയുണ്ട്. അവിടെ നോക്കാമെന്ന് വിചാരിച്ചു. പക്ഷേ, ഞാൻ ഉച്ചക്ക് വീട്ടിൽ ചെന്നപ്പോൾ രെച്ചുമ്മ പറഞ്ഞു ഇപ്പോൾ തന്നെ പുറപ്പെടാമെന്ന്. എല്ലാർക്കും സമ്മതം. നിക്കുവും സ്കൂളിൽ നിന്ന് ഉച്ചക്ക് വന്നു. ഞാൻ ഇന്നലെ രാവിലെ ഒരു സ്വപ്നം കണ്ടു എന്റെ മറിയാമ്മേ... "
"എന്ത് സ്വപ്നം?"
"അത്... രഞ്ജുവേട്ടന്... "
"രഞ്ചുവേട്ടന്?"
"രഞ്ജുവേട്ടന് ഞാൻ കിസ്സ് കൊടുക്കുന്നത്..."
"ആഹാ... എവിടെ?"
"കവിളില്... അല്ലാതെ എവിടെയാ..."
"ശേ... കവിളിലാണോ... ഞാൻ കരുതി ചുണ്ടിലായിരിക്കുമെന്ന്..."
"ശോ..."
"എന്നിട്ട് ബാക്കി പറ... "
"ബാക്കിയൊന്നും കണ്ടില്ല. രഞ്ചുവേട്ടൻ എന്നോട് ഗിഫ്റ്റിന്റെ കാര്യം ചോദിച്ചു കൊണ്ടിരുന്നപ്പോൾ എനിക്കീ സ്വപ്നം ഓർമ വന്നു. പെട്ടന്ന് ഞാനങ്ങ് കൊടുത്തു"
"എന്തായാലും ഇപ്പോൾ നേരിട്ട് പരസ്പരം ഇഷ്ടമാണെന്ന് മനസ്സിലാക്കിയല്ലോ... സമാധാനം... ഇനി വീട്ടുകാരും കൂടി സമ്മതിച്ചാൽ ഓക്കേ... അല്ലാ... ഇപ്പോ അങ്കിള് വന്നതെന്ന് എന്തിനാ?"
"ആവോ... വീട്ടിലെത്തുമ്പോൾ ചോദിച്ചു നോക്കാം"
"മ്മ്.. ശെരി. വാ... വേഗം ക്ലാസ്സിൽ പോകാം"
അവർ രണ്ടുപേരും അവിടെന്ന് ക്ലാസ്സിലേക്ക് പോയി.
.......
"ഡാ കോഷി... അവൻ എവിടെ പോയതാ? എന്നോടെന്തോ അത്യാവശ്യക്കാര്യം പറയാനുണ്ടെന്ന് പറഞ്ഞാ അവിടെന്ന് കൊണ്ടുവന്നത്. എന്നിട്ടൊരു ഫോൺ കാൾ വന്നപ്പോൾ അവൻ എന്നെ ക്ലാസ്സിലിരുത്തി വേഗം സ്ഥലം വിട്ടു"
"അത് ചേട്ടാ... ആദിയേട്ടന്റെ അമ്മക്ക് വയ്യാണ്ടായി എന്നും പറഞ്ഞ് ചേച്ചി വിളിച്ചതാ. അങ്ങനെ പോയതാ... ഞാനിപ്പോൾ വിളിച്ചിരുന്നു"
"ആണോ? മ്മ്... അതെന്നോട് പറഞ്ഞാൽ എന്താ?"
"ഞാൻ ഇപ്പോഴായിട്ട് വിളിച്ചപ്പോഴാ പറഞ്ഞത്. ചേട്ടനോട് പറയാൻ പറഞ്ഞു"
"ഹ്മ്മ്... അവളുടെ പേരെന്താ?"
"ആര്?"
"ഓ... നിന്റെ മൂക്കിനിട്ട് തന്നവള്... "
"ആഹ്... അവളോ? അത്... ഹാ... നിവി.."
"നിവിയോ?"
"ആഹ്... അങ്ങനെയാ കേട്ടത്"
"മ്മ്... നീ പൊയ്ക്കോ..."
"ശെരി ചേട്ടാ..."
അബിൻ അവിടെ ഒരു നിമിഷമെന്തോ ആലോചിച്ചു നിന്നു. പിന്നെ, നിവിയെ കണ്ടു സംസാരിക്കണമെന്നുറച്ച് അങ്ങോട്ട് നടന്നു.
ഈ സമയം നിവിയും മരിയയും വിഷുപ്രിയയും അശ്വതിയും ചേർന്ന് കള്ളനും പോലീസും കളിക്കുവായിരുന്നു. പെട്ടന്ന് വിശാൽ വന്ന് നിവിയെ കാണാൻ പുറത്തൊരു ചേട്ടൻ നിൽക്കുന്നുവെന്നും അങ്ങോട്ടേക്ക് ചെല്ലാനും പറഞ്ഞു.
"നിന്റെ രഞ്ചുവേട്ടനാണോ നിവി? ചിലപ്പോൾ നിന്നെ ഉച്ചക്ക് കാണാത്തോണ്ട് വന്നതായിരിക്കും"
മരിയയുടെ വാക്കുകൾ കേട്ട് ഒരു പുഞ്ചിരിയോടെ നിവി ക്ലാസ്സിനു വെളിയിലേക്കിറങ്ങി. മരിയ പതിയെ പിന്നാലെ ചെന്നു. അബിനെ കണ്ടതും നിവിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
"നിന്നെയൊന്നു അടുത്ത് കാണാൻ വന്നതാ കൊച്ചേ... എന്നെ നിനക്ക് അറിയാൻ വഴിയില്ല. നീ ഒരുത്തന്റെ മൂക്കിനിട്ട് കൊടുത്തില്ലേ... അവൻ നമ്മുടെ പയ്യനാ... എന്നും വെച്ച് അവന് വേണ്ടി നിന്നെ വഴക്കു പറയാനോ അടിക്കാനോ വേണ്ടി ഞാൻ വന്നതല്ല. നിന്നെ കണ്ടപ്പോ തന്നെ എന്റെ അമ്മച്ചിയാണേ എനിക്ക് ഒത്തിരി ഇഷ്ടമായി. ഈ സുന്ദരിക്കുട്ടി അബിന് സ്വന്തമായി ഇരിക്കട്ടെ... ഇടക്ക് ഇവിടെ വരാട്ടോ നിന്നെ കാണാൻ... ഇനിയെന്നും നിന്നെ കാണാൻ വേണ്ടി മാത്രം ഈ അബിൻ കോളേജിലേക്ക് വരും. എന്റെ ക്ലാസ്സ് ഹിസ്റ്ററിയാ... നമ്മള് എന്നും ക്ലാസ്സിലൊന്നും കേറത്തില്ല കേട്ടോ... എന്നാ കൊച്ച് മിസ്സ് ആരെങ്കിലും വരുന്നതിന് മുൻപ് ക്ലാസ്സിൽ കേറിയാട്ടെ..."
എന്നും പറഞ്ഞ് നിവിയെ മൊത്തത്തിൽ ഉഴിഞ്ഞുകൊണ്ട് അബിൻ അവിടെ നിന്നും പോയി. മരിയ ഉടനെ അവളുടെ അടുത്തേക്ക് വന്നു.
"ഏതാ നിവി ഈ കാടൻ?"
"കാടനോ?"
"ഹാ... കാട് പോലെയല്ലേ തലമുടി വളർത്തിയേക്കുന്നെ... അത് പോലെ താടിയും..."
"ഹ്മ്മ്... അവൻ എന്തൊക്കെയാ നിന്നോട് പറഞ്ഞിട്ട് പോയേ... ഞാൻ ഇവിടെ നിന്ന് എല്ലാം കേട്ടു. ഇത്രയൊക്കെ പറഞ്ഞിട്ടും നീയെന്താ ഒന്നും മിണ്ടാതെ നിന്നത്?"
"ഞാനെന്ത് പറയാൻ? എനിക്ക് പണിയാകും മിക്കവാറും...."
"ഹ്മ്മ്... അത് സാരല്ല. നമുക്ക് തിരിച്ചങ്ങു പണി കൊടുക്കാമെന്നേ..."
അവർ രണ്ടുപേരും തിരികെ ബെഞ്ചിൽ വന്നിരുന്നു.
അശ്വതി: ആരാ നിവി നിന്നെ കാണാൻ വന്നേ?
വിഷ്ണുപ്രിയ: നിന്റെ കസിൻ ചേട്ടനാണോ?
നിവി: ഏയ് അല്ലാ. ഹിസ്റ്ററിയിൽ പഠിക്കുന്ന ഒരു ചേട്ടനാ...
അശ്വതി: ഹിസ്റ്ററിയിലോ? പേരെന്താ? എന്റെ ചേച്ചി ഹിസ്റ്ററിയിൽ അല്ലേ... ചോദിച്ചു നോക്കാം...
മരിയ: പേരെന്തോ അബിൻ എന്നല്ലേ പറഞ്ഞെ.
നിവി അതെയെന്ന് തല കുലുക്കി.
അശ്വതി: അബിനോ?!.
മരിയ: പേര് പറഞ്ഞപ്പോൾ നീ എന്തിനാ ഞെട്ടുന്നെ? നിനക്കറിയാമോ?
അശ്വതി: കുറേ തലമുടിയും താടിയും വളർത്തിയതല്ലേ...
നിവി: അതെ.
അശ്വതി: അയ്യോ അത് കഞ്ചാവൊക്കെ വലിക്കും. ഡെയ്ഞ്ചറാ... ചേച്ചി പറഞ്ഞിട്ടുണ്ട്. ഇവിടെ ആരേയും പേടിയില്ല. പ്രിൻസിപ്പലിനെ പോലും... വല്യ പണക്കാരനാ...
മരിയ: ആണോ? രൂപം കണ്ടപ്പോഴേ എനിക്കൊരു വശപ്പിശക് തോന്നി.
അശ്വതി: അത് നിന്നോട് എന്താ പറഞ്ഞെ? അല്ലാ... എന്തിനാ നിന്നെ കാണാൻ വന്നേ?
മരിയ: ഇവളെ ആ കഞ്ചാവിന് ഒരുപാട് ഇഷ്ടമായെന്ന്....
അശ്വതി: ഡി നിവി... സൂക്ഷിക്കണേ... നീ ഇപ്പോൾ തന്നെ നിന്റെ അച്ഛനോട് പറയ്. എന്ത് വേണമെങ്കിലും സാധിച്ചെടുക്കും.
നിവി: മ്മ്...
അവർ സംസാരിച്ചു കൊണ്ടിരികക്കെ മിസ്സ് വന്നു.
....
വൈകുന്നേരം കോളേജിൽ നിന്നും ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അബിൻ നിവിയുടെ പിറകെ തന്നെ ഉണ്ടായിരുന്നു.
"നിവിയേ... ആ കഞ്ചാവ് നിന്റെ പുറകേ ഉണ്ട്. ബസ്സിൽ വല്ലതും കേറി വരുമോ എന്റെ മാതാവേ..."
"നീ മിണ്ടാതെ നടന്നേ... പുറകിലേക്ക് നോക്കണ്ട"
"മ്മ്..."
അവൻ അടുത്ത് വരാൻ തുടങ്ങിയപ്പോൾ ഒരാൾ നിവിയെ ചേർത്ത് പിടിച്ചു. അവൾ പെട്ടന്ന് ഞെട്ടി പോയി. പിന്നെ, ആളെ കണ്ടപ്പോൾ ആശ്വാസമായി. വേറെ ആരുമല്ല അവളുടെ രഞ്ജുവേട്ടൻ തന്നെ... ഇത് കണ്ട് അബിൻ പല്ലിറുമ്മി.
"നീയെന്താ ഇന്ന് ഉച്ചക്ക് ക്ലാസ്സിലേക്ക് വരാത്തെ?"
"അത് രഞ്ജുവേട്ടാ ഞാൻ... "
"പകുതി വരെ വന്നിട്ട് തിരിച്ചു പോയെന്ന് ഞാൻ അറിഞ്ഞു. അപ്പൊ നിന്നെ വൈകുന്നേരം കണ്ടിട്ട് വീട്ടിലേക്ക് പോകാമെന്നു കരുതി. നിങ്ങൾ ബസ്സിൽ കേറിയിട്ടേ ഞാൻ പോണുള്ളു"
നിവി അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് നടന്നു. അവര് ബസ്സിൽ കയറി പോയപ്പോൾ രഞ്ജു തിരിച്ച് കോളേജിലേക്ക് അവന്റെ ബൈക്ക് എടുക്കാനായി പോയി. പക്ഷേ, ബൈക്ക് എടുക്കാൻ സമ്മതിക്കാതെ അബിൻ അവിടേക്ക് വന്നു.
"ഡാ... നീ ആരാടാ അവളുടെ? കേട്ടിയോനോ? ചേർത്ത് പിടിച്ച് കൊണ്ടുപോകാൻ?"
നിവിയുടെ കാര്യമാണ് അവൻ ചോദിക്കുന്നതെന്ന് മനസ്സിലായിട്ടും രഞ്ജു മിണ്ടാതെ നിന്നു.
"അനിയൻ മാറിക്കേ... ഞാൻ ബൈക്ക് എടുക്കട്ടെ..."
"നീ എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് പോയാൽ മതി. അവൾ എന്റെയാ... നിനക്ക് അവളെ വേണമെന്ന് അത്രക്ക് ആഗ്രഹമുണ്ടെങ്കിൽ ഞാൻ അവളെ സ്വന്തമാക്കിയിട്ട് തരാം. നീ ഈ അബിന്റെ എച്ചില് തിന്നാൽ മതി. കേട്ടോടാ? "
ഇത് കേട്ടതും രഞ്ജുവിന് ദേഷ്യം ഇരച്ചു കയറി. വലുത് കൈ മുട്ട് പൊക്കി അവന്റെ നെഞ്ചിലൊരു ഇടി കൊടുത്തു. എന്നിട്ടവന്റെ കഴുത്തിനു പിടിച്ച് മുഷ്ടി ചുരുട്ടി മൂക്കിന് നേർക്ക് കൊണ്ടു വന്നു.
"നീ പറഞ്ഞതിന് നിന്റെ മൂക്കിന്റെ പാലം പൊളിക്കേണ്ടതാ. പക്ഷേ, എന്റെ വീട്ടില് എന്നെ കാത്തിരിക്കുന്നത് പോലെ ഒരമ്മ നിനക്കും കാണും. നിനക്ക് ഒരു പോറല് പോലും കാണുന്നത് ആ അമ്മക്ക് സഹിക്കില്ല. അതുകൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല. ഇല്ലേൽ നിനക്ക് ഇതിന് കോൺക്രീറ്റ് ഇടേണ്ടി വന്നേനെ. കേട്ടോടാ... പിന്നെ, നീ പറഞ്ഞത് നിവിയെ പറ്റിയാണെന്ന് എനിക്കറിയാം. അവളെ നിനക്ക് തൊടാനാവില്ല. ഞാൻ മരിച്ചാൽ പോലും... എന്തുകൊണ്ടാ ഞാൻ ഇങ്ങനെ പറയുന്നതെന്ന് നിനക്ക് പിന്നീട് മനസ്സിലാകും. നിവിയെ തൊട്ടാൽ നിന്റെ അവസാനമാണെന്ന് ഓർത്തോ..."
അത്രയും പറഞ്ഞ് അവനെ താഴെ തള്ളിയിട്ട് രഞ്ജു ബൈക്കും എടുത്തുകൊണ്ട് പോയി. അവിടെ കുറച്ചു കുട്ടികൾ മാത്രമേ ഇതൊക്കെ കണ്ടിരുന്നുള്ളു. രഞ്ജു അവസാനം പറഞ്ഞ വാക്കുകൾ അബിന് മനസ്സിലായില്ല. അവൻ തന്റെ നെഞ്ച് തടവി കൊണ്ട് അവിടെ നിന്നും എണീറ്റു.
അന്ന് രാത്രിയും കാർത്തി വീട്ടിലേക്ക് വന്നില്ല. നിവി രഞ്ജുവിന് അബിന്റെ കാര്യം മെസ്സേജ് അയച്ചു. അതിനെ പറ്റി ഓർത്ത് ടെൻഷൻ ആകണ്ട എന്നും പറഞ്ഞ് അവൻ മറുപടി അയച്ചു. പിറ്റേന്ന് കോളേജിൽ ചെന്നപ്പോഴാണ് ആർട്സ് ഡേ ആണെന്ന് നിവിയും മരിയയും അറിയുന്നത്. ക്ലാസ്സിൽ പോകാതെ അവർ ഓഡിറ്റോറിയത്തിലേക്ക് പോയി. രഞ്ജു അപ്പോഴൊന്നും അവിടെ വന്നിരുന്നില്ല. ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് നിവി മരിയയോട് കാര്യം പറഞ്ഞ് ഓഡിറ്റോറിയത്തിൽ തന്നെ ഇരുന്നു. പെട്ടെന്നാരോ തന്റെ അടുത്ത് വന്നിരിക്കുന്നത് പോലെ നിവിക്ക് തോന്നി. രഞ്ജുവാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി. അവൾ അവനെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.
"ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരാൻ ഇരുന്നതാ... രഞ്ജുവേട്ടൻ എന്താ നേരത്തെ വരാത്തെ?"
"ഒരു മിസ്സ് വന്ന് പഠിപ്പിക്കാൻ തുടങ്ങി. അതാ..."
"ആണോ? മ്മ്..."
"എങ്ങനെയുണ്ട് പ്രോഗ്രാം?"
"കുഴപ്പമില്ല..."
അവർ സംസാരിച്ചു കൊണ്ടിരിക്കെ അബിൻ വന്ന് രഞ്ജുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. പുറകിൽ നാലഞ്ചു തടിയന്മാരായ ആളുകളും...
(തുടരും)
©ഗ്രീഷ്മ. എസ്
[പാർട്ട് ഇഷ്ടമായവർ ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ... നേരത്തെ സ്റ്റോറി ഔട്ട് ലൈൻ ഇട്ടു വെച്ചേക്കുന്നത് ഇവിടം വരെയാണ്. അതാട്ടോ ഇവിടെ നിർത്തിയത്. പിന്നേ... സ്റ്റോറി ഞാൻ സീൻ ബൈ സീൻ ആയിട്ടാണ് എഴുതുന്നത് കേട്ടോ😌😇]