എൻ ജീവൻ❤️[The Conclusion] ഭാഗം- 12

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 12

രഞ്ജു നിവിയെ കയ്യിൽ മുറുകെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്ത് നിർത്തി. അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അവൾ തല കുനിച്ചു നിന്നു.

"ഇത്രയും വിലപ്പെട്ട ബർത്ത് ഡേ ഗിഫ്റ്റ് എനിക്ക് തന്നിട്ട് പെട്ടെന്നിങ്ങനെ ഓടിപ്പോകുന്നത് ശെരിയാണോ? ഏഹ്?"
അവൻ പതിയെ നിവിയുടെ താടിയിൽ പിടിച്ച് മുഖമുയർത്തിക്കൊണ്ട് ചോദിച്ചു.

"ഗിഫ്റ്റ് എനിക്കിഷ്ടമായോ എന്നറിയണ്ടേ? ഇഷ്ടമായി ഒരുപാട് ഇഷ്ടമായി. ഗിഫ്റ്റ് മാത്രമല്ല ഈ പെണ്ണിനെയും ഒരുപാട് ഇഷ്ടമാണ്. നീ എന്റെ ജീവനാണ് നിവി..."

ഇത് കേട്ടതും നിവി പ്രണയാർദ്രമായി രഞ്ജുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. തന്റെ പ്രിയതമനിൽ നിന്നും കിട്ടുന്ന ആദ്യ ചുംബനം. അവൾ കണ്ണുകൾ അടച്ചുകൊണ്ട് അത് സ്വീകരിച്ചു.

"എനിക്ക് കൂടുതൽ ഇഷ്ടം നിന്റെ ഈ കവിളുകളാ... ഇത് ഞാൻ പിന്നെ എടുത്തോളാം. ഇപ്പൊ വാ നമുക്ക് താഴേക്ക് പോകാം"

രഞ്ജു പറഞ്ഞത് കേട്ട് നിവി ഒന്നും മിണ്ടാതെ നിന്നു.

"നീ എന്താ മിണ്ടാതെ നിൽക്കുന്നെ? വരുന്നില്ലേ?"

"രഞ്ജുവേട്ടാ ഇത് സ്വപ്നമൊന്നും അല്ലാലോ അല്ലേ?"
നിവിയുടെ ചോദ്യം കേട്ട് രഞ്ജു അവളുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു.

"നിന്നെ ചേർത്ത് പിടിച്ച് ഒരുപാട് നേരം ഇങ്ങനെ കണ്ണോട് കണ്ണ് നോക്കി സംസാരിക്കണമെന്നുണ്ട്. പക്ഷേ, ഇപ്പോൾ അതിന് കഴിയില്ല. എപ്പോഴെങ്കിലും അവസരം കിട്ടും. അന്ന് ഞാൻ പറയാട്ടോ ഇത് സ്വപ്നമാണോ അല്ലയോ എന്ന്"
അവളുടെ നെറ്റിമേൽ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു.

"രഞ്ജുവേട്ടാ... താഴേക്ക് വന്നേ..."

"ഓ ഗോഡ്... നീരജ് ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു. നീ വന്നേ..."

നിവി തലയാട്ടി കൊണ്ട് രഞ്ജുവിന്റെ ഒപ്പം റൂമിൽ നിന്നും പുറത്തിറങ്ങി.

"ആഹാ...  നിവി ചേച്ചി ഇവിടുണ്ടായിരുന്നോ? വാ... നമുക്ക് ഫുഡ്‌ കഴിക്കാം"

നിവി ചിരിച്ചുകൊണ്ട് നീരജിന്റെ ഒപ്പം താഴേക്ക് പോയി. പിന്നാലെ രഞ്ജുവും ചെന്നു.

നിക്കു: ചേച്ചിക്ക് ഇനി കേക്ക് വേണോ? ദേ അമ്മായി കേക്ക് എടുത്ത് ഫ്രിഡ്ജിൽ വെക്കാൻ പോവുകയാ എന്ന് പറഞ്ഞു"

കീർത്തി: നിവി മോൾക്ക് കേക്ക് വേണോ ഇപ്പോൾ? ഇവിടെയിരുന്നാൽ നീരജ് മൊത്തം അലമ്പാക്കും. അതാ..."

നിവി: എനിക്ക് വേണ്ടാ... അമ്മായി എടുത്ത് വെച്ചോ..."

നീരജ്: നിവി ചേച്ചി... ചേച്ചി എനിക്ക് രഞ്ജുവേട്ടന്റെ കയ്യിൽ കൊടുത്ത് വിട്ടില്ലേ ഡയറി മിൽക്ക്... അതെടുത്ത് അമ്മ കഴിച്ചു. ഞാൻ ആണേൽ ഇത്തിരിയേ കഴിച്ചുള്ളു.

കീർത്തി: അത് മോളെ ഞാൻ കരുതി ഇവന് വേണ്ടാത്തോണ്ട് വെച്ചേക്കുവാണെന്ന്.
എന്നും പറഞ്ഞ് കീർത്തി നിവിയെ നോക്കി ഇളിച്ച ഒരു ചിരി പാസ്സാക്കി.

അവിടെ സംസാരിച്ചുക്കൊണ്ടിരുന്ന കാർത്തിയും രാജീവും പരസ്പരം നോക്കി ചിരിച്ചു.

"എന്റെ കാർത്തി... ഇവൾക്ക് ഇതുവരെ മാറ്റമൊന്നും ഇല്ലാട്ടോ..."

"ദേ... ഇവിടെ ഇരിക്കുന്ന ആൾക്കും അതെ"
എന്ന് കാർത്തി പറഞ്ഞപ്പോൾ രശ്മി അവനെ നോക്കി ചുണ്ട് കോട്ടി.

"ഏട്ടൻ വന്ന് ഈ യൂണിഫോം മാറ്റിക്കേ... ഞാൻ ഡ്രസ്സ്‌ എടുത്തിട്ടുണ്ട്"

"മ്മ്... ദാ വരുന്നു..."
കാർത്തി എണീറ്റ് രശ്മിയുടെ കൂടെ ചെന്നു.

രാജീവും രവിയും ചേർന്ന് ഡൈനിങ്ങ് ടേബിളിൽ ഫുഡ്‌ എടുത്ത് വെക്കാൻ തുടങ്ങി. ചിക്കൻ ഫ്രൈഡ് റൈസും വെജിറ്റബിൾ ഫ്രൈഡ് റൈസും പിന്നെ അപ്പവും ചിക്കൻ കറിയുമായിരുന്നു ഓർഡർ ചെയ്തത്. കഴിക്കുന്ന സമയത്ത് നിവിയുടെയും രഞ്ജുവിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കികൊണ്ടിരുന്നു. എന്നാൽ അവരെ ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ രാത്രി രണ്ടുപേർക്കും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. രഞ്ജുവിന് തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു.

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ കാർത്തി അവിടെ നിന്നും ഇറങ്ങി. രഞ്ജുവിന്റെ ബൈക്കിലായിരുന്നു നിവി കോളേജിൽ പോയത്. അവളെയും കാത്ത് അബിൻ ക്ലാസ്സിനു മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ,  അവന് അവളോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അതിന് മുന്നേ പ്രിൻസിപ്പൽ അത് വഴി വന്നു. നിവി ക്ലാസ്സിൽ കയറിയതും ഒരു അത്യാവശ്യകാര്യം പറയാൻ ഉണ്ടെന്നും പറഞ്ഞ് ആദി വന്നു കൂട്ടി കൊണ്ടു പോയി.

"നീ എന്ത് ഗിഫ്റ്റാ കൊടുത്തത്? "

"അതൊക്കെ പറയാം..."

"ആദ്യം രഞ്ജുവേട്ടന്റെ ക്ലാസ്സ്‌ വരെ ഒന്നു പോണം. എന്നിട്ട് പറയാം"

"ഇപ്പോഴോ?

"അല്ല... ഇന്റർവെല്ലിന്..."

"മ്മ്..."

"ശെരി..."

ഇന്റർവെല്ലിന് രഞ്ജുവിന്റെ ക്ലാസ്സിലേക്ക് പോകാൻ നേരം കിരണിനെ വാകമരം കഴിഞ്ഞ് ഇട്ടേക്കുന്ന ബെഞ്ചിൽ ഇരിക്കുകയായിരുന്നു.

"എന്താ ബ്രോ ഇവിടെ ഒറ്റക്കിരിക്കുന്നെ?"

"ക്ലാസ്സില് ബോറ്... ചങ്ക് തെണ്ടിയാണേൽ വന്നിട്ടുമില്ല. പിന്നെ,  ഇവിടെ കുറച്ചു നേരമിരുന്ന് വായ് നോക്കാമെന്ന് അല്ല കാറ്റ് കൊള്ളാമെന്ന് വിചാരിച്ചു"

"മ്മ് മ്മ്മ്... മനസ്സിലായി"

കിരൺ നിവിയെ നോക്കി ഇളിച്ചു കാണിച്ചു. പെട്ടന്ന് മുഖത്തെ ഭാവം മാറാൻ തുടങ്ങി.

"എന്റെ ദൈവമേ പോലീസല്ലേ ഇങ്ങോട്ട് വരുന്നേ..."

"എവിടെ?"
നിവിയും മരിയയും പെട്ടന്ന് തിരിഞ്ഞു നോക്കി.

"ദേ... ഗേറ്റിന്റെ അവിടേക്ക് നോക്ക്... "

"ചേട്ടനെന്താ പോലീസിനെ പേടിയാണോ?"
മരിയ ചോദിച്ചു.

"ഹാവൂ... ഒരാള് മാത്രേ ഉള്ളു. ഇത് അടിക്ക് പേര് കേട്ട കോളേജല്ലേ... എങ്ങനെ പേടിക്കാതെയിരിക്കും... സാധാരണ ഇവിടെ പോലീസിനെ കാണുന്നത് അടി ഉണ്ടാകുമ്പോഴാ... ആ ഒരു ഇതിൽ ദൈവത്തിനെ വിളിച്ചു പോയതാ..."

"അപ്പോൾ ബ്രോക്ക് ഇവിടുന്ന് തല്ല് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നല്ലോ..."

"ആഹ് ഉണ്ട്. B.Sc. ഇവിടെ തന്നെയായിരുന്നു. തേർഡ് ഇയർ പഠിക്കുമ്പോൾ കിട്ടിയിട്ടുണ്ട്. പോലീസിന്റെ അടി കിട്ടാതിരിക്കാൻ വേണ്ടി ഓടിയതാ... അവര് വിചാരിച്ചു ഞാനും അടിയുണ്ടാക്കിയവരിൽ പെടുമെന്ന്. അന്നെന്തോ പുറത്തു നിന്ന് ആൾക്കാർ പ്രശ്നമുണ്ടാക്കിയതാ... അങ്ങനെ പോലീസിന്റെ കയ്യിൽ നിന്ന് ലാത്തി കൊണ്ട് എന്റെ ചന്തിക്ക് സോറി ബാക്കിനിട്ട് ഒന്നു രണ്ടെണ്ണം കിട്ടി. അതും മേടിച്ചോണ്ട് ഞാൻ ഓടിപ്പോയി ലൈബ്രറിയിൽ കേറി ഒളിച്ചു"

"അന്ന് മെൽവിൻ ചേട്ടൻ ഇല്ലായിരുന്നോ?"

"ഏയ്... അവനെ M.Sc.ക്ക് ചേർന്നപ്പോൾ കിട്ടിയതാ"

"മ്മ്..."

നടന്നു വരുന്ന പോലീസിനെ അടുത്ത് കണ്ടപ്പോൾ നിവിയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. കാർത്തിയായിരുന്നു അത്.

"അച്ഛൻ..."

"അച്ഛനോ? എവിടെ?"

"ദേ... ആ വരുന്നതാ എന്റെ അച്ഛൻ..."

"ഏഹ്?! അതിവിടെത്തെ കമ്മീഷണർ അല്ലേ?"

"അതെ. ആള് കമ്മീഷണർ മാത്രമല്ല ബ്രോ എന്റെ അച്ഛനും കൂടിയാ..."

"ങേ?! നീ കമ്മീഷണറുടെ മോളാണോ?!"

"അതേലോ..."

നിവിയുടെ അടുത്ത് വന്നപ്പോൾ കാർത്തി അവളെ നോക്കിയൊന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് നടന്നു പോയി. അവളും അവനെ നോക്കി ചിരിച്ചു. കിരൺ ആണേൽ കാർത്തിയേയും നിവിയേയും മാറി മാറി നോക്കി വായും പൊളിച്ച് നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഈ ചെറിയ പാർട്ട്‌ ഇഷ്ടമായവർ ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ😊.  ഇന്ന് ഫ്രീ ആയപ്പോൾ നല്ല ലേറ്റ് ആയി. കുറുമ്പിയാണേൽ  ഇന്ന് ഇതുവരെ ആയിട്ടും ഉറങ്ങുന്നില്ല. 8:30ക്ക് ഉറങ്ങുന്നതാ. പകലും അധികം ഉറങ്ങിയില്ല. ഗ്യാപ് വരാതെ ഇരിക്കാനാ ഇത്രയെങ്കിലും ഇട്ടത്. പിന്നെ, ഞാൻ വിജയ് അണ്ണന്റെ കട്ട ഫാൻ ആണെന്ന് നിങ്ങൾക്കെല്ലാവർക്കും  അറിയാലോ😌.  ആളെ നേരിൽ കണ്ടിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു😇. കല്യാണം കഴിഞ്ഞ് ആദ്യത്തെ യാത്ര❤️❤️❤️
ഓർക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു🙂. അതൊരു ഒന്നൊന്നര ഫീൽ ആയിരുന്നു. ആളെ  കണ്ടതിനു ശേഷം പൊട്ടിക്കരഞ്ഞു. അതിപ്പോൾ ഏറ്റവും ആഗ്രഹമുള്ള കാര്യം നടന്നാൽ സന്തോഷം കൊണ്ട് കരയുമെന്ന് കേട്ടിട്ടേ ഉള്ളു. അനുഭവം കിട്ടി😇. ജീവിത്തിൽ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ നിമിഷം😍. 'കാർത്തി' എന്ന ക്യാരക്റ്റർ ഞാൻ ക്രിയേറ്റ് ചെയ്തത് പുള്ളിയെ മനസ്സിൽ വിചാരിച്ചാണ്.
He Is My Inspiration😊❤️. എന്റെ മറക്കാനാവാത്ത അനുഭവം നിങ്ങളുമായി ജസ്റ്റ്‌ ഒന്നു ഷെയർ ചെയ്തെന്നെ ഉള്ളു കേട്ടോ🤗. നാളെ ഇതിന്റെ പലിശ അടക്കം തരാട്ടോ...]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top