ഇനിയെന്നും നിനക്കായി.. 28 & 29

Valappottukal
ഇനിയെന്നും നിനക്കായി.. 28


ഒന്നലറിവിളിക്കാൻ തുടങ്ങിയതും വെളുത്ത തുണിയിൽ എന്തോ ഒന്ന് അവളുടെ നാസിക തുമ്പിലേയ്ക്ക് നീണ്ടു..

മുൻപിൽ തന്റെ ജീവിതം തകർന്നുപോകുന്നത് പോലെ അവളുടെ കണ്ണിലേക്ക് ഇരുട്ട് കയറി..

അവളെ അവർ പൊക്കിയെടുത്തു വണ്ടിയിൽ കിടത്തുന്നതും നോക്കി പുറകിൽ രണ്ടുപേർ ബൈക്കിൽ നിന്നു..നിലത്തു കിടന്ന അവളുടെ ഫോണും ബാഗും കയ്യിലെടുത്തു അവർ വണ്ടിയിൽ കയറി..

പുറകിൽ നിന്നവരെ ഒന്നുനോക്കി ചിരിച്ചുകൊണ്ട് അവർ വണ്ടി മുൻപോട്ടെടുത്തു..

അവർ വണ്ടിയെടുത്തുകൊണ്ട് പോയതും അവർ ഫോണിൽ ആർക്കോ മെസ്സേജ് അയയ്ച്ചു..

***************************

ദേവയാനി സൂര്യയുടെ മുറിയിൽ ആകാംഷയോടെ നടക്കുകയായിരുന്നു..

എന്റമ്മേ.. അവൾ ഇറങ്ങിയില്ലേ.. പിന്നെ എന്തിനാ 'അമ്മ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..

സൂര്യ ചോദിച്ചു..

അവൾ ഇറങ്ങിയതുകൊണ്ട് മാത്രം നമ്മുടെ കാര്യം നടക്കില്ലല്ലോ.. അവൾ.കൃത്യമായി ചെട്ടിയാരുടെ കയ്യിൽ എത്തണം..

അവർ പറഞ്ഞു..

എന്നാലും അമ്മയുടെ ബുദ്ധി അപാരം.. എത്ര കൃത്യമായിട്ടാ അമ്മ കാര്യങ്ങൾ നീക്കിയത്..ആദി തകർന്ന് തരിപ്പണമായി.. അവളുടെ വീട്ടിൽ നിന്നും അവൾ ഇറങ്ങി..

സൂര്യ ചിരിച്ചു..

ദേവയാനിയുടെ കണക്കുകൂട്ടൽ അങ്ങനൊന്നും തെറ്റില്ല മോളെ..

അവർ പറഞ്ഞു..

അപ്പോഴേയ്ക്കും ദേവയാനിയുടെ ഫോണിൽ മെസ്സേജ് വന്നു..

മിഷൻ കംപ്ലീറ്റ്ഡ്..

അവരുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.

അങ്ങനെ ആദി എന്ന ശല്യം കഴിഞ്ഞു..

അവർ പൊട്ടിച്ചിരിച്ചു..

സൂര്യ അവരെ നോക്കി..

ഇന്ന് രാത്രി മുതൽ ആദി എന്ന അധ്യായം വെറുമൊരു തേർഡ് റൈറ്റ് പെണ്ണ്.. ഇനി ഏതെങ്കിലും ചുവന്ന തെരുവിൽ ജീവിതം ഒടുങ്ങിക്കോളും അവളുടെ.

അവർ പറഞ്ഞു.

നമുക്കുള്ള ക്യാഷ്..

സൂര്യ ചോദിച്ചു..

അത് രണ്ടീസം കഴിഞ്ഞു നമ്മൾ ചെട്ടിയാരുടെ വീട്ടിൽ ചെന്ന് വാങ്ങും..

അവർ പറഞ്ഞു..

അപ്പോ ആദിയെ കാണില്ലേ..

അവൾ ചോദിച്ചു..

പിന്നെ.. അവളെ ഷോകേസിൽ വെച്ചേക്കുവല്ലേ.. ചെന്നാലുടൻ കാണാൻ.. അയാൾക്ക് അവളെ വേണ്ടത് മറ്റു പല അവശ്യത്തിനുമാ.. അതയാൾ നടത്തുന്നത് പകൽ വെളിച്ചത്തിൽ അല്ല..നമുക്ക് നോക്കാം..

ദേവയാനി പറഞ്ഞു..

എനിക്കവളെ ഒന്നു കാണണം അമ്മേ.. പലരും കയറിയിറങ്ങി തകർന്നു കിടക്കുന്ന അവളെ..

സൂര്യയുടെ കണ്ണിൽ പക കത്തിയെരിഞ്ഞു..

അടുതനിമിഷം അവളുടെ ഫോൺ ശബ്‌ധിച്ചു..

അവൾ ഫോണെടുത്തു..

അമ്മേ.. ദീപു ചേട്ടൻ..

അവൾ പറഞ്ഞു.  ദേവയാനിയുടെ കണ്ണുകൾ കുറുകി..

അവർ ഫോൺ അറ്റൻഡ് ചെയ്തു..

ഹലോ.. ആന്റി..

അവൻ വിളിച്ചു..

ആ ദീപു..നീയെവിടെയാ.. രണ്ടുമൂന്ന് ദിവസമായില്ലേ ഞാൻ വിളിക്കുന്നു..

അവർ ചോദിച്ചു..

ഞാൻ ഇപ്പോൾ എയർ പോർട്ടിൽ ആണ്.. നാട്ടിലേക്കുള്ള ഫ്ലൈറ്റ് 3 45നാണ്‌..

അവൻ പറഞ്ഞു .

നീ ഇങ്ങോട്ട് ഇപ്പൊ വരേണ്ടിയിരുന്നില്ല..

ദേവയാനി പറഞ്ഞു..

അതെന്താ ആന്റി..

അവൻ ചോദിച്ചു.

കൃഷ്ണയുടെ കേസിന്റെ കാര്യമൊന്നും നീ അറിഞ്ഞില്ലേ ദീപു.. ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാ..

ദേവയാനി പറഞ്ഞു..

അതിന് എനിക്കെന്താ ആന്റി..

അവൻ ചോദിച്ചു..

എന്റെ ദീപു.. ഞാനും നീയും ചേർന്നല്ലേ കേസ് തിരിച്ചു വിട്ടത്.  അതൊക്കെ അറിഞ്ഞാൽ നമ്മൾ പ്രതികളാകും..

ദേവയാനി പറഞ്ഞു..

അങ്ങനൊന്നും ഞാൻ പ്രതിയാകില്ല ആന്റി.. ഞാൻ എത്തട്ടെ.. ബാക്കിയൊക്കെ വന്നിട്ട്..

പിന്നെ എന്റെ ആദി അവിടെ തന്നെ ഉണ്ടല്ലോ അല്ലെ..

അവൻ ചോദിച്ചു.. ദേവയാനിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി..

അത്.. ആ ഉണ്ട്.. കിടന്നു.

അവർ പറഞ്ഞു..

ഇത്തവണത്തെ മടക്കയാത്രയിൽ അവളും ഉണ്ടാകും എന്റെയൊപ്പം..അറിയാമല്ലോ.. അവളെ സംരക്ഷിക്കേണ്ടത് ആന്റിയാ

അവൻ പറഞ്ഞു..

പിന്നേ.. നീ എത്തിയിട്ട് പറ . ഞാൻ മാധവേട്ടന് മരുന്നു കൊടുക്കട്ടെ..

അവർ പറഞ്ഞു..

ആ ഓകെ ആന്റി..

അവൻ ഫോൺ വെച്ചതും അവർ സൂര്യയെ നോക്കി..

എന്താ അമ്മേ.

അവൾ ചോദിച്ചു..

അവൻ ആദിയെ കൊണ്ടുപോകാൻ വരുന്നു എന്ന്..

ദേവയാനി പറഞ്ഞു..

അയ്യോ.. അത് കുരിശാകുമല്ലോ..

സൂര്യ പറഞ്ഞു..

മ്മ്..

ദേവയാനി ഒന്നു മൂളി..

ദീപു ചേട്ടനെ അറിയാമല്ലോ.. അവളെ നമ്മൾ വിറ്റെന്നൊക്കെ അറിഞ്ഞാൽ..

സൂര്യ പറഞ്ഞു..

ദേവയാനി ഒന്നു ചിരിച്ചു..

വേരറ്റം വരെ പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മുകളിൽ വളർന്നാൽ വെട്ടി വിടണം എന്നാടി ചൊല്ല്..അവൻ വരട്ടെ..

ദേവയാനി ചിരിയോടെ പറഞ്ഞു..

പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ആദി മറ്റെവിടെയോ നെഞ്ചുപൊട്ടി തന്റെ മാനത്തിനായി കരയുന്നത് അവൾ മനസ്സിൽ കേൾക്കുന്നുണ്ടായിരുന്നു..

അതിന്റെ ഉന്മാദത്തിൽ അവൾ കിടന്നു..

നാലു ചുവരുകൾക്കപ്പുറം നിധിപോലെ കൊണ്ടുനടന്നു വളർത്തിയ പൊന്നു മോളെ നഷ്ടമായ വേദനയിൽ ഒരു ഹൃദയം പിടയുന്നത് ആനന്ദത്തോടെ ദേവയാനി മാത്രം തിരിച്ചറിഞ്ഞു..

ഇതെന്റെ പകയാണ് മാധവമേനോനെ.. എന്റെ മോളേക്കാൾ നിങ്ങൾ സ്നേഹിച്ച അവളെയോർത്തു നീറി നീറി നിങ്ങൾ പിടയു..

അവർ മനസ്സിൽ പറഞ്ഞുകൊണ്ട് ക്രൂരമായൊന്നു ചിരിച്ചു..

********************************

ആദി കണ്ണുകൾ പതിയെ തുറന്നു..

തലയ്ക് വല്ലാത്ത ഭാരം..

ആദി കണ്ണു തിരുമ്മി നോക്കി..

ഇല്ല ഒന്നും കാണുന്നില്ല.. കൂരിരുട്ടാണ് ചുറ്റും..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൾ തന്റെ വയറ്റിൽ കൈ ചേർത്തുവെച്ചു..

തൊണ്ട വറ്റി വരളുന്നു..

എഴുന്നേൽക്കാൻ പോലും അവൾക്ക് ഭയം തോന്നി.. എവിടെയാണെന്നോ എന്താണെന്നോ പോലും അറിയില്ല..

ഭയം തൊണ്ടയെ പോലും ബാധിച്ചിരിക്കുന്നു..

നാവ് അനങ്ങുന്നില്ല..

പെട്ടെന്നു മുറിയിലെ വാതിൽ ആരോ തള്ളിതുറന്നു...

വല്ലാത്ത വെളിച്ചം മുറിയിൽ നിറഞ്ഞു..

ഒരു സ്ത്രീ എന്നോണം തോന്നിപ്പിക്കുന്ന ഒരു രൂപം അകത്തേയ്ക്ക് വന്നു..

എന്ന.. തണ്ണി വേണമാ..

അവർ ചോദിച്ചു..

വെട്ടം കണ്ടതും ആദിയുടെ കാഴ്ച മങ്ങി.. അവൾ കണ്ണൊന്നു തിരുമ്മി അവരെ നോക്കി.  ഇരുട്ടു കാരണം മുഖം വ്യക്തമല്ല..

മ്മ്..

അവൾ മൂളി.. അവർ പതിയെ കയ്യിലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഒരു ഗ്ലാസ്സിൽ പകർന്ന് ആദിക്ക് നേരെ നീട്ടി..

അവൾ ആദ്യം ഒന്നു മടിച്ചെങ്കിലും തൊണ്ട വരളുന്നതോർത്തപ്പോൾ ആ വെള്ളം വാങ്ങി കുടിച്ചു..

പോതുമാ..

അവർ ചോദിച്ചു..

ഇത്തിരൂടെ തരാമോ..

അവൾ ചോദിച്ചു.

അവർ ഗ്ലാസ് വാങ്ങി നിറച്ചു കൊടുത്തു.  ആദി അത് കുടിച്ചു..

ഞാൻ.. ഞാൻ ഇതെവിടെയാ..

ആദി ചോദിച്ചു..

ഇത് നമ്മ ഏരിയാ ചെല്ലോം..

അതും പറഞ്ഞു അകത്തേയ്ക്ക് കയറി വരുന്ന രൂപത്തെ ആദ്യം അവൾക്ക് മനസ്സിലായില്ല.. എങ്കിലും പുറത്തുനിന്നാരോ സ്വിച്ച് ഇട്ടപ്പോൾ തെളിഞ്ഞ വെളിച്ചത്തിൽ ആ രൂപം അവളുടെ കണ്ണിൽ നിറഞ്ഞു..

ചെട്ടിയാർ..

അവൾ പിടഞ്ഞെഴുന്നേറ്റു..

നിങ്ങൾ.. നിങ്ങളെന്തിനാ എന്നെ..

അവൾ ചോദിച്ചു..

എന്ന ചെല്ലോം.. ഭയപ്പെടാതെ ഉക്കാറുഗോ... എന്ന പസി ഇരിക്കാ..

അയാൾ ചോദിച്ചു..

അയാളുടെ നോട്ടം എത്തിരിക്കാൻ തന്റെ ഷാളുപയോഗിച്ചു അവൾ തന്റെ ശരീരം മറച്ചു.

എന്ന വേണമാ ചെല്ലോം.. പേസ്..

അയാൾ അവൾക്കരികിൽ വന്നു..

അടുത്തേയ്ക്ക് വരരുത്.. പ്ലീസ്..

അവൾ പുറകിലേക്ക് ബീങ്ങി..ഒപ്പം ചുറ്റും നോക്കി..

ഏതോ പഴയ ഒരു വീടാണ്.. ഓടിട്ടഒരു മുറി.. ഒരു കട്ടിൽ മുറിയുടെ നടുവിലായി ഉണ്ട്.. തടിയിൽ തീർത്ത ജനലുകളും വാതിലുകളും.. മുറിയിൽ നിന്നും മറ്റെല്ലാ മുറിയിലേയ്ക്കും ഉള്ള വാതിൽ അടഞ്ഞു കിടക്കുകയാണ്.. കട്ടിലിനരികിൽ ഒരു മേശയും അതിനരികിൽ ഒരു കസേരയും കിടപ്പുണ്ട്..

എന്ന ബാത്‌റൂമിൽ പോണമാ..

അയാൾ അവളെ ഉഴിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു..

അവൾ അയാളെ നോക്കി.. അയാളുടെ കണ്ണുകൾ തന്നിലാണെന്നറിഞ്ഞതും അവൾ ഒന്നു പകച്ചു..

ദോ.. അതു താ വാഷ് റൂം.. ഉനക്ക് ഇങ്കെ എന്ന വേണാലും  ചോദിക്ക്.. നാൻ തരുമേൻ.. നീ എൻ ചെല്ലോം.. എൻ റാസാത്തി..

അയാൾ അവളോടായി പറഞ്ഞു.. അവൾ അടുത്തു നിൽക്കുന്ന സ്ത്രീയെ നോക്കി.. ഒരു 40നടുത്തു പ്രായം വരും.. സാരിയാണ് വേഷം..

എന്നെ ഒന്നും ചെയ്യരുത്..

അവൾ പറഞ്ഞു..

അയ്യോടാ... ഉനക്ക്  എന്നെ പത്തി നല്ലാ തെരിയിലേ.. ഞാൻ മുട്ടാള്.. തമിഴൻ.. പലിസക്കാരൻ.. എനക്ക് മുതല് കൊടുത്താൽ പലിസ സഹിതം തിരുമ്പി കെടയ്ക്ക വേണം. എതുവോ  തവണ അന്ത മുട്ടാള് നിങ്കെ അപ്പാവുടെ അണ്ണൻ.. അന്തയാളോട് എവളോ തവണ നാൻ അന്ത കാശുടെ കാര്യം സോദിച്ചു എന്നോ.. ഒന്നും രണ്ടും അല്ല.. 6 കോടിക്ക് മേലെ വരും..

അത് നീ തരുമാ..

അയാൾ ചോദിച്ചു..

ആദി തല കുനിച്ചു..

ഇല്ലല്ലോ.. അതിന് പകരം ദേവയാനി തന്നതാ നിന്നെ..

അയാൾ പറഞ്ഞു..

അവൾ സ്തബ്ധയായി അയാളെ നോക്കി..

നിജമാ..

അയാൾ പറഞ്ഞു..

നീ വീട്ടിൽ നിന്നിറങ്ങിയപ്പോ അവർ എന്നെ വിളിച്ചു.. നാൻ എന്റെ ആളുകളെ വിട്ടാ നിന്നെ ഇങ്കെ എത്തിച്ചതാ..

അയാൾ പറഞ്ഞു..

അവളുടെ കണ്ണു നിറഞ്ഞൊഴുകി..

തന്നെ എല്ലാവരും ചേർന്ന് ചതിക്കുകയായിരുന്നു.. പഴയതൊക്കെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ ഒരു ചതി അവരിൽ നിന്നും താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്നു..

അവരെന്നെ ചതിച്ചതാ.. പ്ലീസ്.  എന്നെ രക്ഷിക്കണം..

അവൾ കേണു..

ഹേയ്. ചെല്ലോം.  നാൻ ഒരു പാവം.. എനക്ക് ഇന്ത കാശൊക്കെ തന്തത് ഏൻ ബോസ്. അന്ത തലൈവർക്കാകെ താൻ നാൻ ഉന്നെ ഇങ്കെ എത്തിച്ചത്.. എനക്ക് ഒന്നുമേ പണ്ണ മുടിയാത് ചെല്ലോം..

അയാൾ പറഞ്ഞു..

അവളുടെ കണ്ണിലെ പ്രതീക്ഷയുടെ വെളിച്ചം അവസാനിച്ചു..

അയാൾ.. അതാരാ..

അവൾ ചോദിച്ചു..

തലൈവർ നാളെ ഇങ്കെ വരും.. അപ്പൊ കാണാം..

അയാൾ പറഞ്ഞു.

അയാൾക്കെന്തിനാ എന്നെ.

അവൾ ചോദിച്ചു..

എന്ന ചെല്ലോം.. നീ അഴകാന പൊണ്ണ്.. ഉന്നെ എതുകാഹ വേണാന്ന് ഉണക്ക് തെരിയിലെയാ..

അയാൾ ചോദിച്ചു..

അവൾ ഇരുന്നു നീറിപ്പുകഞ്ഞു..

ഇങ്കെ ഇരുന്തു എങ്കേയും ഉനക്ക് പോക മുടിയേലെ.. അതുകാഹ നീ റെസ്റ്റ് എടുക്ക് ചെല്ലോം.. ഇത് സെമ്പകം.. ഇവൾ ഉനക്ക്  എന്ന വേണാലും തന്നിടും.

സെമ്പകം..

അയാൾ അവരെ എന്തോ ആംഗ്യം കാണിച്ചു ഇറങ്ങിപ്പോയി.. അയാൾക്ക്‌ പിറകെ വരും ഇറങ്ങിയതും ആദി തളർന്നു കിടന്നു..

ഇനി വരാൻ പോകുന്നത് ആരെന്നോ തന്റെ ജീവിതം എന്തെന്നോ അറിയാതെ അവൾ പ്രതീക്ഷയറ്റു കിടന്നു.. കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ധാരയായി ഒഴുകി.

********************************
രാവിലെ കാർ വന്ന് നിൽക്കുന്ന ശബദ്ധം കേട്ടാണ് മാധവമേനോൻ പുറത്തേക്കിറങ്ങി വന്നത്..

കാറിൽ നിന്നിറങ്ങിയവരെ കണ്ടതും അയാളുടെ മുഖം വലിഞ്ഞു മുറുകി..

പാർവതി പുറത്തേക്കിറങ്ങി വന്നു..

ഡ്രൈവിംഗ് സീറ്റിൽ നിന്നും പ്രഭാകര മേനോനും..

ദേവയാനിയും സൂര്യയും അപ്പോഴേയ്ക്കും ഇറങ്ങി വന്നിരുന്നു..

ആഹാ.. ഇതൊക്കെ ആരാ.. കേറി വാ..

ദേവയാനി പുച്ഛത്തോടെ വിളിച്ചു..

പാർവതി അവരെ രൂക്ഷമായി ഒന്നു നോക്കി..തുടർന്ന് മാധവമേനോനെയും..

നിങ്ങളെന്താ ഇവിടെ..

മാധവമേനോൻ ചോദിച്ചു..

ഞങ്ങൾ അളിയനെ കാണാൻ തന്നെ വന്നതാ.. ഇന്നലെയാണ് നാട്ടിൽ വന്നത്.. അപ്പോഴാ ആക്സിഡന്റിന്റെ കാര്യമൊക്കെ അറിഞ്ഞത്.. അപ്പൊ വന്നൊന്നു കണ്ടേയ്ക്കാം എന്നു വെച്ചു..

പ്രഭാകരമേനോൻ പറഞ്ഞു..

ഓഹോ.. ചത്തോ ഉണ്ടോ എന്നറിയാൻ വന്നതാകും.. ഇവിടെ നിങ്ങളുടെ ആരുമില്ല.. ഉള്ള ബന്ധമൊക്കെ പണ്ടേയ്ക്ക് പണ്ടേ അറുത്തു മാറ്റിയതല്ലേ..

ദേവയാനി ചൊടിച്ചു..

അത് നിങ്ങളുടെ സംസ്കാരം.. അച്ഛനായാലും ഏട്ടനായാലും നിങ്ങൾക്ക് വേണ്ട എന്നു തോന്നിയാൽ നിങ്ങൾ വെട്ടി അങ്ങു മാറ്റും..

ഞങ്ങളുടെ ശീലം അതല്ല.. ഇത് എന്തൊക്കെ ആയാലും എന്റെ അമ്മ ആദ്യം നൊന്തുപ്രസവിച്ച എന്റെ ഏട്ടനാണ്.. വയ്യ എന്നു കേട്ടപ്പോ ഒന്നു കാണണം എന്ന് തോന്നി..ഏട്ടനെ മാത്രമല്ല.. എന്റെ മോളെ കൂടി കാണാനാണ് ഞങ്ങൾ വന്നത്..

പാർവതി ഉരുളയ്ക്കുപ്പേരി പോലെ ദേവയാനിക്ക് മറുപടി നൽകി..

നിന്റെ മോളോ.. നീ ഒന്നിനെ പ്രസവിച്ച കാര്യമേ എനിക്കറിയൂ.. അതാ ഇല്ലാതെ ദാമോദരൻ മാഷിന്റെ പൊന്നുമോളെ പീഡിപ്പിച്ചു കൊന്ന ദുഷ്ട്ടനല്ലേ.. അതോ ഇനി അവൻ ജയിലിൽ ആയ സമയത്തു നീ ഒന്നൂടെ പെറ്റൊ..

ദേവയാനി ചോദിച്ചു..

സംസാരിക്കുമ്പോൾ പുറത്തുവരുന്നത് പഠിച്ചു വളർന്ന സംസ്കാരം കൂടിയാണ്.. നിങ്ങളിൽ നിന്നും ഞാൻ ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ല.. പിന്നെ ഞാൻ വന്നത് എന്റെ ഏട്ടന്റെ മോളെ കാണാനാണ്.. അതിഥി മേനോൻ എന്ന ആദിയെ..

അവർ പറഞ്ഞു..

ആദിയെ അന്വേഷിച്ച് നീ എന്തിനാ  ഇങ്ങോട്ട് വരുന്നത്.. അവൾ നിന്റെ മോന്റെ കൂടെ ഇല്ലേ..

മാധവമേനോൻ ചോദിച്ചു..

എന്റെ മോന്റെ കൂടെയോ.. ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നല്ലോ അവൾ.. ഞാൻ സന്ധ്യയ്ക്കും അവളെ വിളിച്ചിരുന്നു.. പിന്നെങ്ങനെയാ അവൾ നവീനൊപ്പം പോയത്..

പാർവതി സംശയത്തോടെ ചോദിച്ചു..

അത് നേരാ.. ഇന്നലെ രാത്രി പൊന്നു മോളുടെ ചരിത്രം അച്ഛൻ നല്ലോണം കേട്ടു..  എന്റച്ഛനു വയ്യാണ്ട് ആശുപത്രിയിൽ കിടന്ന സമയത്ത്‌ നിങ്ങളുടെ പൊന്നുമോനൊപ്പം ശരീരം പങ്കിട്ടതും.. പിന്നെ അവനൊപ്പം ബാംഗ്ലൂർ കറങ്ങി നടന്നതും  ഒക്കെ അച്ഛനറിഞ്ഞു..

പിഴച്ചു നടക്കുന്ന അവളെ ചുമക്കേണ്ട കാര്യം ഞങ്ങൾക്കില്ലാത്തതുകൊണ്ട് അവളെ ഇന്നലെ രാത്രി തന്നെ ആട്ടിയിറക്കി..

സൂര്യ ഗമയോടെ പാർവതിക്ക് നേരെ വന്നു നിന്ന് പറഞ്ഞു നിർത്തിയതും പാർവതിയുടെ കൈകൾ ആഞ്ഞു വീശിയതും ഒന്നിച്ചായിരുന്നു.. സൂര്യയുടെ കവിൾത്തടം ചുവന്നു തിണിർത്തു..

ഡി.. നീയെന്റെ മോളെ..

ദേവയാനി ചാടിയിറങ്ങി..

മിണ്ടിപോകാരുത്.. നിങ്ങൾക്ക് നൊന്തല്ലേ.. നോവണം.. ഇവളെയോ അഖിലയെയോ തൊടുമ്പോൾ നിങ്ങൾക്ക് നോവും.. നിങ്ങൾ പേറ്റുനോവറിഞ്ഞു ജന്മം നൽകിയ കുഞ്ഞുങ്ങൾ.. ആദിയോ..

അവളെ ഈ വീട്ടിലോട്ട് 14ആം വയസ്സിൽ കൊണ്ടുവന്നത് മുതൽ നിങ്ങൾ അവളോട് ചെയ്തുകൂട്ടിയ ക്രൂരതയ്ക്ക് കണക്കുണ്ടോ.. കുത്തിനോവിച്ചു രസിക്കുവായിരുന്നു നിങ്ങൾ..

ആദ്യം അവളുടെ നൃത്തപഠനം.. പിന്നെ പഠിത്തത്തിന്റെ പേര് പറഞ്ഞു സംഗീതം.. അതു കഴിഞ്ഞു കാശിന്റെ കണക്ക് പറഞ്ഞു നിങ്ങൾ അവളുടെ പഠിപ്പും നിർത്തിച്ചു..

എന്തും മാത്രം വേദനിപ്പിച്ചു നിങ്ങൾ ആ പാവത്തെ.  എന്നിട്ടും  നിങ്ങൾക്ക് വേണ്ടിയാ അവൾ അധ്വാനിച്ചത്.. ആ അവളെയാ ഇവൾ പിഴച്ചവൾ എന്ന് വിളിച്ചത്.. കേട്ടപ്പോ നിങ്ങൾക്കൊന്നും തോന്നിയില്ലായിരിക്കും.. പക്ഷെ എനിക്കുണ്ട് ദണ്ണം.. കാരണം അവളെന്റെ ചോരയാ.. എന്റെ ഏട്ടന്റെ പൊന്നുമോളാ..

പാർവതി മുഖമടച്ചൊന്നു കൊടുക്കും പോലെ ദേവയാനിയോടായി പറഞ്ഞു.. അവർ വിളറി വെളുത്തു..

നിങ്ങൾ ആദിയെ എന്താ ചെയ്തത്.. അവൾ നവീന്റെ വീട്ടിൽ എത്തിയിട്ടില്ല.. ഞങ്ങൾ അവിടുന്നാ വരുന്നത്.. ആദി അവിടെ ഇല്ല..

പ്രഭാകര മേനോൻ പറഞ്ഞു..

ഇന്നലെ . ഇന്നലെ രാത്രി അവൾ ഇവിടുന്നിറങ്ങിയതാണ്..

മാധവമേനോൻ പറഞ്ഞു..

എന്നിട്ടെന്റെ കുഞ്ഞെന്തിയേ..

പാർവതി ചോദിച്ചു.. മാധവമേനോന്റെ ഉള്ളൊന്നു കാളി..

ഈശ്വരാ.. ആദി.. ഇവിടുന്നിറങ്ങിയാൽ നവീൻ കൂട്ടിക്കൊണ്ട് പോകും എന്നെ കരുതിയുള്ളൂ. തന്നെ  തോൽപ്പിച്ചു കളഞ്ഞതിന്റെ ദേഷ്യമായിരുന്നു അവളോട്.. പക്ഷെ..

അയാൾ വ്യഗ്രതയോടെ നിന്നു..

പാർവതിക്ക് സമനില കൈവിട്ടു പോകും പോലെ തോന്നി..

ഏട്ടാ.. ഏട്ടനോടാ ഞാൻ ചോദിച്ചത്.. ആദി എവിടെ.

പാർവതി ചോദിച്ചു..

അത്.. രാത്രി..

മാധവമേനോൻ തളർന്നതുപോലെ ആയി..

പാർവതി. ഞാൻ..

അയാൾ പറയാൻ ശ്രമിച്ചു..

മിണ്ടിപോകാരുത്.. നിങ്ങളോരാളാ എന്റെ കുഞ്ഞിന്റെ ജീവിതം ഈ നിലയിൽ എത്തിച്ചത്.. എന്നിട്ടും മതിയായില്ല അല്ലെ..

പാർവതി പൊട്ടിത്തെറിച്ചു..

പാർവതി..

പ്രഭാകരമേനോൻ വിളിച്ചു...

വേണ്ട ഏട്ടാ.. എന്റെയുള്ളിൽ പലതും ഉണ്ട്.  ഒന്നും ഞാൻ മിണ്ടാതെ നിന്നതാ.. പക്ഷെ ഇവരെല്ലാം ചേർന്ന് എന്നെക്കൊണ്ട് പറയിപ്പിക്കും..

പാർവതി പൊട്ടിത്തെറിക്കാൻ വെമ്പുന്ന ഒരു അഗ്നിപർവ്വതമെന്നോണം നിന്നു..

പിന്നെ നീ..

സൂര്യയെ നോക്കി..

മേലിൽ എന്റെ മോളെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്.. നീയെന്താ അവളെ വിളിച്ചത്..പിഴച്ചവളെന്നോ.

പാർവതി ചോദിച്ചു..

ആരാടി ആ പേരിന് അർഹയായത്.. സ്വന്തം അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ ബ്യൂട്ടി പാർലറിൽ പോയ നീ തന്നെ അവളെ അങ്ങനെ വിളിക്കണം..

പാർവതി പറഞ്ഞതും സൂര്യയുടെ മുഖം വിളറി വെളുത്തു.. അച്ഛൻ ആശുപത്രിയിൽ ഐ സി യുവിൽ കിടക്കുമ്പോൾ കണ്ടവനൊപ്പം രാത്രി ബീച്ചിലും പാർക്കിലും കറങ്ങി നടന്ന നീ പരിശുദ്ധ അല്ലെ..

അപ്പോഴും നവീനിന്റെ ദേഷ്യം അറിഞ്ഞിട്ടും നിന്റെ ഈ നിൽക്കുന്ന അച്ഛന്റെ ഓപ്പറേഷന് വേണ്ടി ആയിരുന്നില്ലേ അവൾ നവീനിന്റെ അടുത്തു പോയത്..

പാർവതി ചോദിച്ചു..

അങ്ങനെ പറയാൻ പറ്റില്ലല്ലോ.. പോയതല്ലല്ലോ പറഞ്ഞു വിട്ടതല്ലേ.. ദേവയാനി വല്യമ്മ.. ഭർത്താവിനോടുള്ള പ്രേമം കൊണ്ട്.. അല്ലെ..

പാർവതി ചോദിച്ചു..

സർവ്വതും അറിഞ്ഞുള്ള വരവാണ് പാർവതിയുടേതെന്ന് ദേവയാനിക്ക് മനസ്സിലായി..

മാധവമേനോൻ സ്തബ്ധനായി നിന്നു.. കേട്ടതൊക്കെ അയാളുടെ ചെവിയിൽ ഒരു വണ്ടെന്നോണം മൂളി നടന്നു..

പാർവതി..മതി..

പ്രഭാകര മേനോൻ പറഞ്ഞു..

അവർ അടങ്ങി..

അളിയാ.. ഞാനിപ്പോൾ വന്നത് വഴക്കുണ്ടാക്കാൻ അല്ല.. ഞങ്ങളുടെ മോന്റെ ചോരയെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഞങ്ങളുടെ മോളെ കൂട്ടിക്കൊണ്ട് പോകാനാണ്..

പ്രഭാകരമേനോൻ  പറഞ്ഞതും മാധവമേനോൻ അടക്കം ഞെട്ടി അവരെ നോക്കി..

ഓഹോ.. അങ്ങനൊരു പിഴച്ച സന്താനം കൂടി അവളുടെ വയറ്റിൽ ഉണ്ടായിരുന്നോ.. എന്നിട്ടാണോ നിങ്ങൾ അവളെ ന്യായീകരിക്കാൻ വന്നത്..

ദേവയാനി ചോദിച്ചതും പ്രഭാകരമേനോന്റെ കൈകൾ ആദ്യമായി അവരുടെ കവിളിൽ വീണു.. മാധവമേനോൻ അടക്കം അയാളെ നോക്കി...

പാർവതി ആദ്യമേ പറഞ്ഞു ഞങ്ങളുടെ മോളെപ്പറ്റി അനാവശ്യം പറയരുത് എന്ന്.. പിന്നെ ദേവയാനിയുടെ അറിവിലേക്കായി പറയുകയാണ്..

അയാൾ എല്ലാവരെയും നോക്കി..

എന്റെ മകൻ താലി കെട്ടിയ അവന്റെ ഭാര്യയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.. അല്ലാതെ മുൻപ് പറഞ്ഞതുപോലെ അവന്റെ വെപ്പാട്ടിയെപ്പറ്റിയല്ല..അവൾ എവിടെ എന്ന് എനിക്കിപ്പോ ഈ നിമിഷം അറിയണം.. എൽസ് ഇനി ചോദിക്കുന്നത് പോലീസ് ആയിരിക്കും..

പ്രഭാകരമേനോന്റെ ശബ്ദം ഉറച്ചതായിരുന്നു..ദൃഢതയുള്ള ശബ്ദത്തോടെ അയാൾ അവരെ നോക്കി നിന്നു..

മാധവമേനോന് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല..

അതേത് വകുപ്പിലാ ഇപ്പോഴും ആദി നവീനിന്റെ ഭാര്യയാണെന്ന് നിങ്ങൾ പറയുന്നത്..

സൂര്യ ചൊടിച്ചു..

എന്റെ മകൻ നവനീത് പ്രഭാകർ ഈ നാട്ടുകാരുടെ മുൻപിൽ വെച്ചു താലികെട്ടി പുടവ കൊടുത്ത അവകാശത്തിൽ.  ആ താലി നഷ്ടമായിട്ടുണ്ടാകാം.. അതവളുടെ കഴുത്തിൽ നിന്നെ പോയിട്ടുള്ളൂ.. അതും നിങ്ങളൊക്കെ കാരണം..

പക്ഷെ അന്നും ഇന്നും അതിഥി മേനോന്റെ ഭർത്താവ് എന്ന അവകാശം നവീനുണ്ട്.. അവന്റെ അച്ഛനും അമ്മയുമാ ഞങ്ങൾ.. നിയമപരമായി വിവാഹം രെജിസ്റ്റർ ചെയ്തത് ഇപ്പോഴും നിലനിൽക്കുകയാണ്.. അത് നിങ്ങളൊക്കെ മറക്കും.. പക്ഷെ ഞങ്ങൾക്ക് സ്വബോധം ഉണ്ട്..

പ്രഭാകർ പറഞ്ഞു..

ദേവയാനി ഒന്നു ഞെട്ടി.. അവർ ഇതുവരെ അത്തരത്തിലൊന്നാലോചിച്ചിട്ടില്ലായിരുന്നു..

ഞങ്ങൾ ഇറങ്ങുന്നു..

പ്രഭാകർ പറഞ്ഞു..

ഞങ്ങൾ പോലീസിൽ കംപ്ലെയിന്റ് കൊടുക്കും.. അതിന്റെ ബാക്കി അവർ നോക്കും.. പിന്നെ എന്റെ മോൾക്കെന്തെങ്കിലും സംഭവിച്ചാൽ.. പിന്നെ പുറംലോകം കാണില്ല 3ഉം എന്നൊന്നും ഞാൻ പറയില്ല..

പ്രഭാകർ പറഞ്ഞു..

പച്ചയ്ക്ക് കൊളുത്തും ഞാൻ എല്ലാത്തിനെയും.. ഈ തറവാടടക്കം..

അത്രയും പറഞ്ഞു പാർവതിയെയും വിളിച്ചു കൊടുങ്കാറ്റുപോലെ അയാൾ കാറിൽ കയറി പോയി.. അതും നോക്കി മനസ്സിൽ ഒരു ഭയത്തിന്റെ ലാഞ്ചനയോടെ ദേവയാനിയും സൂര്യയും നിന്നു.. മാധവമേനോൻ തളർന്നു ഉമ്മറത്തെ കസേരയിൽ ഇരുന്നു.. അയാളുടെ കണ്ണുകൾ കവിഞ്ഞൊഴുകുകയായിരുന്നു..

****************************

'അമ്മാ.. അമ്മാ..

സെമ്പകത്തിന്റെ തട്ടിവിളിയിൽ ആദി കണ്ണു തുറന്നു.. കണ്ണുകളിൽ വല്ലാത്ത ക്ഷീണം..

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..

എന്നമ്മാ.. ഉടല് സെരിയല്ലേ..

അവർ ചോദിച്ചു.

എനിക്ക്.. എനിക്ക് തല കറങ്ങുന്നു..

ആദി പറഞ്ഞു..

എന്നമ്മാ ഇത്.. നീ ഇങ്കെ വന്തതുക്കു ശേഷം ഈ സെക്കൻഡ് വരേക്കും ഒന്നുമേ സാപ്പിട്ടില്ലയെ.. പിന്നെ എപ്പടി ഉണക്ക് ഉടമ്പു സെറിയായിരിക്കും.. നിങ്കെ ഫുഡ് സാപ്പിഡ്..

സെമ്പകം പറഞ്ഞു..

അയ്യ കൂപ്പിട്ടിരിക്ക്.. ഉണക്ക് ഒരു കുറവും വരരുത് എന്നു എന്നോട് സെല്ലിയിട്ടിരിപ്പേൻ..

അവർ പറഞ്ഞു.

എനിക്കൊന്നും വേണ്ട.. എന്നെ ഒന്ന് രക്ഷിക്ക് സെമ്പകം.. നിങ്ങളും ഒരു സ്ത്രീയല്ലേ.. ഞാൻ.. ഞാൻ  പ്രേഗ്നേന്റാ..

അവൾ കേണു..

'അമ്മ എന്നാലേ ഒന്നുമേ മുടിയാത്.. ഇങ്കെ ഈ വീടുക്ക് സുട്ടും നിറയെ റൗഡികൾ താ.. നീ ഇൻകെയിരിന്തു എങ്കെ പോയാലും അവ എന്നെ കൊന്നിവുവേൻ..

അവർ കൈ മലർത്തി..

ഇനി രക്ഷപെടാൻ തനിക്കാക്കില്ല എന്ന് ആദിക്ക് മനസ്സിലായി.

സെമ്പകം.. ഇങ്കെ വാ.. സർ വന്തിട്ടെൻ.

പുറത്തു വന്നു രോ പറഞ്ഞതും വർ ഭയത്തോടെ പുറത്തേക്കിറങ്ങി വാതിൽ അടച്ചു.. ലൈറ്റും ഓഫായി... ആദി വിങ്ങിപ്പൊട്ടി.

ഇല്ല നവി.. നീയല്ലാതെ മറ്റൊരാൾ എന്നെ തൊട്ടാൽ പിന്നെ ആദി ജീവിച്ചിരിക്കില്ല..

നീ കെട്ടിയ താലി എന്റെ കഴുത്തിൽ നിന്നെ നഷ്ടമായുള്ളൂ.. എന്റെ മനസ്സിലിപ്പോഴും ആ താലി ഉണ്ട്.  അതിനൊരു കളങ്കം വന്നാൽ.. പിന്നെ നീ ആദിയെയും കുഞ്ഞിനെയും കാണില്ല..

ആദി കണ്ണു തുടച്ചുകൊണ്ട് സ്വയം പറഞ്ഞു..

കുറച്ചു നിമിഷങ്ങൾ കടന്നുപോയി.. അവൾ എല്ലാ വാതിലും തുറക്കാൻ കിണഞ്ഞു പരിശ്രമിച്ചു.. കഴിയില്ല എന്നായതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ മുറിയുടെ മൂലയ്ക്ക് ചെന്നിരുന്നു..

ഓടിനിടയിലൂടെ കടന്നു വരുന്ന നുറുങ്ങു വെളിച്ചത്തിൽ അവൾ മുറിയാകെ പരതുകയായിരുന്നു.. രക്ഷപെടാൻ ഒരു വഴിക്കായി..

കുറച്ചു നിമിഷം കഴിഞ്ഞതും ആ മുറിയുടെ തടി വാതിൽ മലർക്കെ തുറന്നു വന്നു..

പുറത്തുനിന്നും വന്ന വെളിച്ചത്തിൽ ആരോ ഒരാൾ അകത്തേയ്ക്ക് കയറിയത് ആദി കണ്ടു..

എന്തോ ഉൾപ്രേരണയിൽ അവൾ അയാൾ ഉള്ളിലേയ്ക്ക് കയറിയ വിടവിലൂടെ ഓടി വെളിയിൽ ഇറങ്ങാൻ ഒരു ശ്രമം നടത്തി..

അവൾ ഓടി പുറത്തേയ്ക്ക് ഇറങ്ങിയതും അയാൾ അവളുടെ കയ്യിൽ പിടിച്ചു ഉള്ളിലേയ്ക്ക് വലിച്ചിട്ടു.. അയാളുടെ കൈകൾ അവളുടെ ഇടുപ്പിലേയ്ക്ക് പതിഞ്ഞു..

അപ്പോഴേയ്ക്കും ആ വാതിൽ അടഞ്ഞു.. ആദി എല്ലാ ശക്തിയുമെടുത്തു അയാളെ തള്ളിമാറ്റി..

പക്ഷെ അത് പ്രതീക്ഷിച്ചെന്നോണം അയാൾ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് പതിപ്പിച്ചു..

ആദി ഒന്നു പിടഞ്ഞു..

അവൾ ഒന്നു ശാന്തയായി..

അടുത്ത നിമിഷം അവൾ അയാളെ പിടിച്ചു മാറ്റി കൈവീശി അയാളുടെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചു..

അയാൾ ഒന്നു പതറിയതും അവൾ ആ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു..

ഒരു നിമിഷം അനക്കം ഒന്നും ഇല്ലായിരുന്നെങ്കിലും പതിയെ ആ കൈകൾ അവളെ പൊതിഞ്ഞു... കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയോടൊപ്പം അവളെ അവൻ ഇറുകെ പുണർന്നു..

അവൾക്ക് പ്രിയപ്പെട്ടവന്റെ വിയർപ്പിന്റെ  ഗന്ധം അവളുടെ നാസികയിൽ നിറഞ്ഞു...

നവി...

അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചുകൊണ്ട് അവനെ ഇറുക്കി പിടിച്ചു.. മറ്റാർക്കും വിട്ടുകൊടുക്കില്ല എന്നപോലെ..

Next Part Here...

പൊങ്കാല തന്നവർക്കൊക്കെ നന്ദി.. ഈ പാർട്ട് വായിക്കുമ്പോ ഒത്തിരി സംശയം കാണും എന്നൊക്കെ എനിക്കറിയാം.. എല്ലാം വഴിയേ മാറ്റിത്തരാട്ടോ.. പാസ്റ്റ് പറഞ്ഞപ്പോൾ മിസ്സായിട്ടുണ്ടല്ലോ.. എല്ലാം ശെരിയാക്കാം..

ഏതായാലും ആദിയെ നവിക്കരികിൽ സേഫായി എത്തിച്ചിട്ടുണ്ട്.. പിന്നെ ഇത്ര വേഗം ഈ പാർട്ട് ഇടുന്നത് ആദിയെ ഓർത്തു ടെൻഷൻ അടിച്ചിരിക്കുന്ന എന്റെ പ്രിയ വായനക്കാർക്കായിട്ടാണ്.. ഒത്തിരി സ്നേഹം..

സസ്നേഹം ഗൗരി..

© Copyright Protected.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top