"അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു......
ആരാണെന്ന് പോലും പറഞ്ഞില്ല എന്നോട്
എന്തോ എന്നെ കണ്ടു ഇഷ്ടപ്പെട്ടന്ന്...
എന്താ ആ ചോറ്റുപാത്രത്തിൽ......
ഞാൻ ഇത്രയും സീരിയസായി ഒരു കാര്യം പറയുമ്പോൾ നിന്റെ ശ്രദ്ധ ഇതിൽ ആണോ "
"ശ്രീയുടെ വീട്ടിലേക്ക് പോവുകയാണ് എന്നു
പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്
പായസമാണ് പാലട.....
നിനക്ക് ഇഷ്ടമല്ലേ അതാ കൂടെ കൊണ്ടു വന്നത്"
അല്ല എന്താ ഇന്ന് വിശേഷം......
മൂടി തുറന്നു ഞാൻ പായസം അകത്താക്കാൻ തുടങ്ങി കൊള്ളാം പൊളി സാധനം
"പോയി പോയി എന്റെ കാര്യത്തിൽ ഇപ്പോൾ നിനക്ക് ഒരു ശ്രദ്ധയുമില്ല.....
ഇന്ന് എന്റെ പിറന്നാൾ ആണ്
അതും നീ മറന്നു........"
"ശോ.....
സോറി ഡാ.......
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ..."
"വെറും വാക്കുകൾകൊണ്ട് പറഞ്ഞാൽ മാത്രം ഞാനെങ്ങനെ സന്തോഷിക്കുന്നത്....."
"മറന്നു എന്നുള്ളത് സത്യമാണ് അച്ചു
അതുകൊണ്ട് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല
ഞാൻ പോയി എന്തെങ്കിലും......"
"ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത് നമ്മുടെ കാര്യം അച്ഛനോട് പറയാൻ വേണ്ടി ഇരിക്കുകയായിരുന്നു അതിനിടയിൽ ആണ്
ഇങ്ങനെയൊരു സംഭവം.......
ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ
നമുക്ക് ഒരുമിച്ച് മരിക്കാം......."
പകുതി കുടിച്ചുതീർത്ത പായസത്തിലേക്ക്
പേടിയോടെ ഞാനൊന്നു നോക്കി....
"വിധു പേടിക്കേണ്ട......
ഇപ്പോൾ അതിലൊന്നും ഞാൻ ചേർത്തിട്ടില്ല
പക്ഷേ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ സത്യമായിട്ടും ഞാൻ എന്തെങ്കിലും ചെയ്യും"
"നീ അബദ്ധം ഒന്നും കാണിക്കരുത്.....
എന്തിനും നമുക്കൊരു പരിഹാരമുണ്ടാക്കാം"
"അയ്യടാ..... ഞാൻ ഒറ്റയ്ക്ക് പോകുമെന്നും നീ കരുതണ്ട നിന്നെയും കൊണ്ട് പോകും എനിക്ക് കൂട്ടായി..."
"എടി ഭയങ്കരി......."
"എത്ര നാളായി ഞാൻ പറയുന്നു ഒന്നു വന്നു
അച്ഛനോട് സംസാരിക്കാൻ പിന്നെ ഇങ്ങനെയല്ലാതെ ഞാൻ എന്താ ചെയ്യുക
ഓരോ പിറന്നാൾ വരുമ്പോഴും ഇപ്പോൾ എനിക്ക് പേടിയാണ് ഓരോ വർഷങ്ങൾ ആണ് കഴിഞ്ഞുപോകുന്നത്........"
"എന്റെ മോള്
വിഷമിക്കേണ്ട വേണ്ടത് ഞാൻ ചെയ്യാം..."
"എന്താണെങ്കിലും വേഗം വേണം
പെട്ടെന്ന് തന്നെ അല്ലാതെ കല്യാണത്തിന്റെ
തലേദിവസം ഒളിച്ചോടാനുള്ള വല്ല പരിപാടിയും ആണെങ്കിൽ എന്നെ നോക്കണ്ട
നമ്മൾ രണ്ടു പേർക്ക് വേണ്ടി മൂന്നാമതൊരാളെ
വിഷമിപ്പിക്കുന്ന ആ പരിപാടിക്ക് ഞാൻ ഉണ്ടാവില്ല........"
പ്രണയം ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നാണ് അച്ചുവിന്റെ ഏറ്റവും വലിയ ആഗ്രഹം....
മാഷും ടീച്ചറും അവളെ അങ്ങനെയാണ് നോക്കി വളർത്തിയതും ഒറ്റമോൾ ആയതുകൊണ്ടുതന്നെ പിന്നെ അവരെ നോക്കാൻ വേറെ ആരും ഇല്ല എന്നതും ഒരു കാരണമാണ്........
അശ്വതിക്ക് എന്നോടുള്ള സ്നേഹം അവളുടെ കണ്ണിൽ നിന്നും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു
"ശോ...... മോശം
പിറന്നാൾ കുട്ടി കരയുന്നു......മോശം.... മോശം"
കണ്ണുതുടച്ച് അച്ചുവിനെ ഞാൻ ചേർത്തുപിടിച്ചു
നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു......
"അയ്യടാ......"
അവൾ എന്നെ തള്ളി താഴെയിട്ടു
"ഇതൊക്കെ കല്യാണത്തിന് ശേഷം മതി.....
എന്നു പറഞ്ഞു ഒരു പുഞ്ചിരിയും കൂടെ തന്നു..."
"ഓടിക്കോ കാന്താരി........"
സ്വയം വിഷമിക്കും
എന്നിട്ട് എനിക്കൊരു സങ്കടം വന്നാൽ
സ്വയം എന്തെങ്കിലും തമാശ ഒപ്പിച്ചു കൊണ്ട്
സീൻ അവൾ കളർ ആകും.......
എന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു
"ഞാൻ പോവാ......
നേരത്തിന് കണ്ടില്ലെങ്കിൽ അമ്മ നേരെ ശ്രീ യെ വിളിച്ചു അന്വേഷിക്കും കള്ളം എല്ലാം അമ്മ കയ്യോടെ പിടിക്കും എന്റെ മോൻ ആലോചിച്ച് പെട്ടെന്ന് എന്തെങ്കിലും ചെയ്യ്
പേടിക്കണ്ട അച്ഛന് നിന്നെ വലിയ കാര്യമാണ്
വേഗം തന്നെ വേണം കേട്ടോ....."
"ഇടം വലം നോക്കാതെ ചെയ്തിരിക്കും സാർ...."
അച്ചു നടന്നകലുന്നത് ഞാൻ നോക്കി നിന്നു
ഉമ്മറത്ത് നാലഞ്ച് ആളുകൾ ഇരിപ്പുണ്ട്
ഇതാണ് എന്റെ മോള്
കയറിച്ചെന്നതും അച്ഛൻ എന്നെ പരിചയപ്പെടുത്തി.....
അടുക്കളയിൽ അമ്മ അവിയലും ആയുള്ള ഗുസ്തിയിൽ ആണ്........
"നീ ഈ ചായ അവർക്കു കൊണ്ടുപോയി കൊടുക്ക്........"
"എനിക്കൊന്നും വയ്യ......"
എനിക്ക് ഇവിടെ നിന്ന് മാറ്റാൻ പറ്റില്ല അതാണ് അച്ചു നീ കൊണ്ടുപോയി കൊടുക്ക് മോളെ
"ഇനി ഇത് അതാണോ......
പെണ്ണുകാണൽ...
ദൈവമേ..........!!
ആ പൊട്ടൻ എവിടെയാണോ എന്തോ......"
എന്തായാലും എന്റെ സമാധാനം പോയി
ഫോണെടുത്തു വിധുവിനെ വിളിച്ചു
"മോൻ അവിടെ ആലോചിച്ചിരുന്നോ....
ആമ്പിള്ളേർ വന്നു എന്നെ കെട്ടി
കൊണ്ടു പോകും....."
"എന്താ അച്ചു എന്താ ഇപ്പോൾ പ്രശ്നം"
"പെണ്ണുകാണാൻ ആള് വന്നിട്ടുണ്ട് മണ്ടാ...."
ഞാൻ ഫോൺ കട്ട് ചെയ്തു
അമ്മ ചായയുമായി അടുത്തെത്തി
ഫോൺ സൈലന്റ് ആക്കി ഞാൻ
ഫ്രിഡ്ജിന് മുകളിൽ വെച്ചു,,,,,,,,
ഒട്ടും ഇഷ്ടം ഇല്ലാതെ ഞാൻ ചായയുമായി
അവരുടെ മുന്നിലെത്തി
ചായ എടുത്തു കൊടുക്കുന്നതിനിടയിൽ ഒരാൾ എന്നോട് പേരും ചോദിച്ചു.....
ഇത് അത് തന്നെ......
മനസ്സിലുറപ്പിച്ചു
ഞാൻ അകത്തേക്ക് പോയി.....
മുറിയിലിരുന്ന് ഓരോന്ന്
കുത്തിക്കുറിക്കാൻ തുടങ്ങി
മനസ്സ് ശാന്തമല്ല അതു വരികളിൽ
വ്യക്തമാവുന്നുണ്ട്......
അവന്റെ കാര്യം ആലോചിച്ചാണ് സങ്കടം
അയ്യോ ഫോൺ......... അതു മറന്നു
ഓടിപ്പോയി ബ്രിഡ്ജിനു മുകളിൽ
നിന്ന് ഫോണെടുത്തു.....
45 മിസ്ഡ് കോൾ........
ഇന്ന് അവൻ എന്നെ കൊല്ലും.......
മുറിയിൽ കയറിയിട്ട് വിളിക്കാം
മോളെ അച്ചു.......
പുറകിൽ നിന്ന് അച്ഛൻ വിളിച്ചു
അവർ ആരാണെന്ന് മനസ്സിലായോ...
ഞാൻ പഠിപ്പിച്ചിട്ടുള്ള പിള്ളേരാണ്
ഇവിടെ എന്തോ കാര്യത്തിന് വന്നതാണ്
വന്നപ്പോൾ എന്നെ കാണാതെ
മടങ്ങാൻ പറ്റില്ലെന്ന്,,,,,
ഒരു അധ്യാപകന്റെ സംതൃപ്തിയിൽ
അച്ഛൻ പുഞ്ചിരിച്ചു.....
ഇനിയിപ്പോ അവനോട് എന്തു പറയും എന്ന് ടെൻഷനിൽ ഇനിയിപ്പോൾ വിളിച്ചാൽ നല്ല തെറി കേൾക്കും........ ഏയ് ഇല്ല
ഇന്ന് എന്റെ പിറന്നാൾ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല ഭഗവതി കാത്തോളണേ....
"അച്ചു...... നീയെന്താ ഫോൺ എടുക്കാഞ്ഞത്"
"സോറി മറന്നു..."
"ഓ......
ഞാൻ പിറന്നാൾ മറന്നപ്പോൾ മുഖം ബലൂൺ പോലെ വീർപ്പിച്ച് താണ് നീ
അപ്പോൾ എല്ലാവർക്കും മറവി ഉണ്ട് അല്ലെ അച്ചു"
"സൈലന്റ് ആയിരുന്നു അതാണ്"
"എന്താ പറഞ്ഞത് നേരത്തെ ഞാൻ വ്യക്തമായി കേട്ടില്ല വണ്ടി ഓടിക്കുകയായിരുന്നു.......'
"ഭാഗ്യം അവൻ ഒന്നും കേട്ടില്ല......."
ടെൻഷൻ അങ്ങ് മാറിക്കിട്ടി...
ഒന്നുമില്ല കാലത്ത് വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല സങ്കടം ആയെങ്കിൽ സോറി....
"ഏയ് കുഴപ്പമില്ല അച്ചു
നീ പറഞ്ഞതെല്ലാം ശരിയാണ്....."
"ശരിയെന്നാ അച്ഛനും അമ്മയും ഉണ്ട് ഇവിടെ
നാളെ അമ്പലത്തിൽ വച്ച് കാണാം.....
ശരി....."
അവനെ ആലോചിച്ചു നിന്നാൽ ചിലപ്പോൾ
ആർക്കായാലും ഉണ്ടാവും ഒരു ചമ്മൽ
പ്രത്യേകിച്ച് ഈ കാര്യത്തിൽ
ഞാൻ തന്നെ അച്ഛനോട് നേരിട്ട് പറയാം
അതാവും കുറേക്കൂടി നല്ലത്.....
ഉമ്മറത്ത് ഒന്നു രണ്ടാളുകൾ സംസാരിക്കുന്നുണ്ട് അച്ഛനോട്
ഞാൻ തിരിഞ്ഞു നടന്നു
ഇന്ന് വിരുന്നുകാരെ കൊണ്ട് ശല്യം ആണല്ലോ വീട്ടിൽ.....
"അശ്വതി... മോളെ
ഇതെങ്ങനെയുണ്ട് ഈ വെഡിങ് കാർഡ്
ഞാൻ പറഞ്ഞില്ലേ ആ പയ്യന് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് എന്ന് പിന്നെ എല്ലാവർക്കും അറിയുന്ന ആയതുകൊണ്ട് വിവാഹനിശ്ചയത്തിൽ ഒന്നും താല്പര്യം ഇല്ല എന്ന് പയ്യന്റെ വീട്ടുകാരും പറഞ്ഞു....
ഞാനും സമ്മതിച്ചു.......
മോള് പോയി അമ്മയ്ക്ക് ഒന്ന് കാണിച്ചു കൊടുക്ക് പിന്നെ അവളെയും വിളിച്ചു വാ
ചെക്കൻ ഉമ്മറത്തു ഇരിപ്പുണ്ട്....
ഒപ്പം നീയും പോരെ പിന്നെ കണ്ടില്ല എന്ന് പരാതി പറയരുത്" അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി...........
ഞാൻ ഫോൺ എടുത്ത് വിധുവിനെ വിളിച്ചു
കാര്യങ്ങളെല്ലാം കൈ വിട്ടു പോവുകയാണ് ഈശ്വരാ........
അവൻ ഫോൺ കട്ട് ചെയ്തു.....
ഞാൻ വീണ്ടും വിളിച്ചു.....
അതേ ഇനി വന്നു അച്ഛനോട് ചോദിച്ചിട്ട് കാര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല......
ഞാൻ കാർഡ് തുറന്നു ഡേറ്റ് നോക്കി
ഈ മാസം 17ന് എന്റെ വിവാഹമാണ് കുടുംബത്തോടെ വന്നു എന്നെ അനുഗ്രഹിക്കണം ഓഡിറ്റോറിയത്തിൽ വച്ച് നല്ല സദ്യയും ഉണ്ട് വന്നത് നന്നായി കഴിച്ചു പൊക്കോ
നിന്നെ കൊണ്ട് അതെ പറ്റൂ......
പാലട ഇല്ല........
നിന്റെ പാലട..........
"അല്ല അച്ചു......
പാലട വേണമെന്ന് ഞാൻ നിർബന്ധമായി പറഞ്ഞിട്ടുണ്ടായിരുന്നു......
എന്റെ അച്ചുവിന് അത് ഭയങ്കര ഇഷ്ടമാണ്
കാർഡിലെ ഡേറ്റ് മാത്രം നോക്കിയുള്ളൂ
അല്ലെ അച്ചു........."
"ഞാൻ കാർഡ് തുറന്നു പേര് നോക്കി
സെക്കൻഡ് പേര് വിഥുൻ വിദ്യാധർ.....
എന്റെ വിധു.........."
വേഗം തന്നെ ഉമ്മറത്തേക്ക് ഓടി
ഉമ്മറത്തിണ്ണയിൽ ഇരുന്ന് അച്ഛനോടൊപ്പം എന്നെ കളിയാക്കി ചിരിക്കുന്ന അവനെയാണ് ഞാൻ കണ്ടത്........
"ഹാപ്പി ബർത്ത് ഡേ അച്ചു.....
ഞാൻ കല്യാണ സാരിയും
മറ്റും അവളെ ഏൽപ്പിച്ചു......"
ചെറിയൊരു സർപ്രൈസ് അത്രയ
ഉദ്ദേശിച്ചുള്ളൂ.....
വിഷമിപ്പിച്ചതിന് സോറി......
മറ്റുള്ളവരെ വിഷമിപ്പിച്ചു നേടുന്ന
പുഞ്ചിരിക്ക് അധികം ആയുസ്സ് ഉണ്ടാവില്ല..... ലൈക്ക് ഷെയർ ചെയ്യാൻ മടിക്കല്ലേ...
രചന: Vidhun Chowalloor
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....