മൗനാനുരാഗം, ഭാഗം 19

Valappottukal
മൗനാനുരാഗം, ഭാഗം 19

#മൗനാനുരാഗം_വളപ്പൊട്ടുകൾ



"എനിക്കറിയാം ശേഖരേട്ട..നമ്മളെ എല്ലാവരെയും അവൻ തിരിച്ചറിഞ്ഞപ്പോളും... . അവൾ ചങ്ക് പൊട്ടി കരഞ്ഞത്.... എനിക്കു അത് ഓർക്കാൻ വയ്യാ "

"മ്... ഇന്നാണ് അവളുടെ മുഖം തെളിഞ്ഞത്... ആ ഡോക്ടർക്ക് ആണ് അതിന്റെ മിടുക്ക് കെട്ടോ "

"അതേ.. അതേ.... ആ ഡോക്ടർ ഇല്ലായിരുന്നു എങ്കിൽ... . ആ ഡോക്ടർ ആണ് നമ്മുടെ ദൈവം.. ഈശ്വരൻ എപ്പോളും ആ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... "

അപ്പോളേക്കും ഉണ്ണിമോൾ കത്തിച്ചു വെച്ച നിലവിളക്കും ആയിട്ട് ഉമ്മറത്തേക്ക് വന്നു..

"കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
കൃഷ്ണ ഗോവിന്ദാ നാരായണാ ഹരേ "

വീണയും ഉണ്ണിമോളും കൂടി ഈണത്തിൽ നാമം ചൊല്ലുകയാണ്..

സുമിത്രയുടെ ജോലി അപ്പോളും തീർന്നിട്ടില്ലായിരുന്നു.....

അവർ എല്ലാം ഒതുക്കി പെറുക്കി കുളിച്ചു വന്നപ്പോൾ 8മണി കഴിഞ്ഞിരുന്നു...

"അച്ഛാ... അത്താഴം എടുത്തു വെക്കട്ടെ.... "

"മ്... അമ്മ കുളി കഴിഞ്ഞോടി ഉണ്ണിമോളേ "

"ആം... അമ്മ പാവയ്ക്ക കൊണ്ടാട്ടം ഉണ്ടാക്കുക ആണ് "

"മീനൊന്നും ഇല്ലേടി... "

"ഇല്ലച്ഛാ.. ആ ശശി അണ്ണൻ ഇന്നു മീനും കൊണ്ട് വരുന്നതിനു മുൻപേ ഞങ്ങൾ ഹോസ്പിറ്റലിൽ പോരാൻ ഇറങ്ങിയിരുന്നു..

"മ്.. അത്‌ എന്തായാലും നന്നായി "

കായമെഴുക്കുവരട്ടിയും രസവും കൊണ്ടാട്ടവും... അത്രയും ഒള്ളയിരുന്നു വിഭവങ്ങൾ..

"വായിക്ക് രുചി ഒള്ളത് ഒന്നും ഇല്ലേടി.   രണ്ട് കൊണ്ടാട്ടം എടുത്തു വായിലേക്ക് ഇട്ടുകൊണ്ട് ശേഖരൻ ഭാര്യയോട് ചോദിച്ചു..

"നാളെ മേടിക്കാം... ഇന്ന് ഇതൊക്കെ കൂട്ടി കഴിക്ക് "

ശേഖരൻ ഫോണും ആയിട്ട് സെറ്റിയിൽ പോയി ഇരുന്നു..

"ആഹ് മോളേ.....ചോറുണ്ടോ, എങ്ങനെ ഉണ്ട് മോളേ വൈശാഖന്.. മ്...ആണോ.... അവർ എല്ലാവരും ഇവിടെ ഉണ്ട്.. എങ്കിൽ ശരി മോളേ.. "

"മോളരുന്നൊ.... എന്ത് പറഞ്ഞു അവൾ "

"മ്... അവൻ കുഴപ്പം ഇല്ലാതെ ഭക്ഷണം ഒക്കെ കഴിച്ചിട്ട് കിടക്കുന്നു "

ശേഖരൻ ടീവി ഓൺ ചെയ്തിട്ട് വാർത്ത കണ്ടു കൊണ്ട് ഇരിക്കുക ആണ്..

*************-----******************

"ലക്ഷ്മി.... ഇത്തിരി വെള്ളം"

ലക്ഷ്മി ഒരു ഗ്ലാസിൽ വെള്ളം എടുത്തു കൊണ്ട് വന്നു അവനു കൊടുത്തു.

"എന്താ ഏട്ടാ,,, എന്തേലും വയ്യാഴിക ഉണ്ടോ "?

"ഓഹ്... ഇല്ലടി... വല്ലാത്ത പരവേശം "

"അതെന്താ ഏട്ടാ... ഞാൻ ഒരു കാര്യം ചെയാം, ഞാൻ ഡോക്ടറേ വിളിക്കാം "

"വേണ്ട പെണ്ണേ... അതിനു മാത്രം കുഴപ്പം ഒന്നുമില്ല... നീ വെറുതെ ബഹളം വെയ്ക്കാതെ "

എങ്കിലും അവനെ ലംഘിച്ചു കൊണ്ട് അവൾ വേഗം റൂമിനു വെളിയിലേക്ക് പോയി..

ഡ്യൂട്ടി ഡോക്ടർ ആയിരുന്നു ഉള്ളത്.

അയാൾ വന്നു ബിപി ചെക്ക് ചെയ്തു..

"വേറെ പ്രോബ്ലം ഒന്നും ഇല്ലാ.... ബിപി ഒക്കെ നോർമൽ ആണ് "

ഡോക്ടർ,,,, ലക്ഷ്മിയെ നോക്കി പറഞ്ഞു..

"ഭയങ്കര പരവേശം ആയിരുന്നു... അതു കൊണ്ട് ആണ് ഞാൻ പെട്ടന്ന് വന്നത് "

"ഒക്കെ... ഒരു കാര്യം ചെയ്യു... മെഡിബാത്തിന്റെ ബോഡി വൈപ്സ് ഇല്ലേ... അതെടുത്തു വൈശാഖന്റെ ബോഡി ഒന്ന് തുടച്ചു കൊടുക്ക്... ഈ ചൂടല്ലേ...എന്തെങ്കിലും ഉണ്ടെങ്കിൽ  വിളിച്ചാൽ മതി.. "ഡ്യൂട്ടി ഡോക്ടർ പുറത്തേക്ക് ഇറങ്ങി പോയി..

"എന്താ ന്റെ ലക്ഷ്മി, നീ വെറുതെ ബഹളം വെയ്ക്കാതെ.... എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞത് അല്ലേ "

അവൾ അവനെ തുടയ്ക്കുവാനായി ഉള്ള ബോഡി വൈപ്സ് എടുക്കുക ആയിരുന്നു...

"ഏട്ടൻ അവിടെ മിണ്ടാതിരിക്കാൻ നോക്ക്,എനിക്ക് പേടിയാണ്.. അത്കൊണ്ട് ഞാൻ ഇത്തിരി ബഹളം ഒക്കെ വെയ്ക്കും "

അവൾ അവന്റെ ടി ഷർട്ട് ഊരി മാറ്റിയിട്ടു, ദേഹം ഒക്കെ നന്നയി തുടയ്ക്കുക ആണ്.....

"നീ വല്ലാതെ കഷ്ടപെടുന്നുണ്ട് അല്ലേ,"?  അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...

"എന്ത് കഷ്ടപ്പാട്... എന്റെ ഏട്ടാ..ഞാൻ എന്താ മല മറിക്കുക ആണോ "

നല്ലോരു മണവും ചെറിയ നനവും ഒക്കെ ഉള്ളത് കൊണ്ട് ദേഹം തുടച്ചു കഴിഞ്ഞപ്പോൾ അവനു ആകെ ഒരു ഉന്മേഷം തോന്നിയിരുന്നു..

"ഇപ്പോൾ എങ്ങനെ ഉണ്ട്.... മാറ്റം ഉണ്ടോ ഏട്ടാ "

"മ്.... ചെറിയ മാറ്റം ഉണ്ട്.. എന്നാലും പൂർണമായും മാറണമെങ്കിൽ നീ ഒരു ഉമ്മ തന്നാൽ മതി "

"അതേയ്... ഇത്, ഹോസ്പിറ്റൽ ആണ്, അല്ലാതെ നമ്മൾ ഹണി മൂണിന് വന്നതല്ല "...

"ഇതാണ് എനിക്ക് പിടിക്കാത്തത്... എടി ഞാൻ ഒരു പുരുഷൻ അല്ലേടി.. എന്റെ കാലൊടിഞ്ഞു എന്നെ ഒള്ളു.. എന്റെ ഹൃദയത്തിനു  ഒരു കുഴപ്പവും ഇല്ലാ... "

"അടങ്ങി കിടന്നില്ലെങ്കിൽ ആ ഹൃദയം എടുത്തു ഞാൻ ഇവിടെ ആർക്കെങ്കിലും മാറ്റി വെയ്ക്കും "

"മ്... ഞാനും അത്‌ ഓർക്കാതിരുന്നില്ല.. ആ സിസ്റ്റർ റിയ കൊള്ളാം അല്ലേടി.അവർക്ക് ആണെങ്കിൽ എന്നോട് മുടിഞ്ഞ സോഫ്റ്റ്‌ കോർണറും "

"ആണോ.. അയ്യടാ, എന്തൊരു വലിയ കണ്ടുപിടിത്തം... നിങ്ങൾക്ക് ഐ എസ് ആർ ഓ യിൽ എങ്ങാനും പോയി അതിന്റ തലപ്പത്തു ഇരിക്കാൻ മേലാരുന്നോ "

"എന്നിട്ടോടി... m"

"എന്നിട്ട് അവർ വിക്ഷേപിക്കുന്ന റോക്കറ്റിൽ കയറി വല്ല ബഹ്റികാശത്തേക്കും പോകാൻ നോക്കു "

"ഓഹ്... എന്തൊരു തമാശ... നീ ഇതൊക്ക എങ്ങനെ ആടി പെട്ടന്ന് പെട്ടെന്ന് പറയുന്നത്... നിന്നെ കൊണ്ട് അല്ലാതെ ആർക്കും ഇതൊന്ന് സാധിക്കില്ല കെട്ടോ "

"കിടന്നുറങ്ങാൻ നോക്ക് ചെറുക്കാ... നിന്ന് വാചകം അടിയ്ക്കാതെ "

അവൾ ഒച്ച വെച്ചതും അവൻ പിന്നീട് ഒന്നു സംസാരിച്ചില്ല...

ലക്ഷ്മി നോക്കിയപ്പോൾ അവൻ മുഖം വീർപ്പിച്ചു കിടക്കുക ആണ്.

"അങ്ങനെ കിടന്നുറങ്ങാൻ നോക്ക്.. എനിക്ക് ഉറക്കo വരുന്നുണ്ട്... "അവളും ഒരു ബെഡിൽ കയറി കിടന്നു.....

മെല്ലെ കണ്ണുകൾ അടച്ചു..

പാവം... അവൾ പെട്ടന്ന് ഉറങ്ങിപ്പോയല്ലോ എന്ന് അവൻ ഓർത്തു...

എത്ര ദിവസം ആയി അവൾ ഉറങ്ങാതെ കാവൽ ഇരിക്കുക ആയിരുന്നു..

ഈശ്വരാ.... അന്ന് നീ ഒന്നു കണ്ണടച്ചിരുന്നു എങ്കിൽ.... എന്റെ ലക്ഷ്മി..അവൾ... ന്റെ ഗുരുവായൂരപ്പാ... കൂടുതൽ ആഗ്രഹം ഒന്നും ഇല്ല.... ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു 50വർഷം... അത്‌ കുറവായി പോകുo... ഒരു 60വർഷം... അല്ലെങ്കിൽ വേണ്ട ഒരു 70വർഷം എങ്കിലും കുറഞ്ഞത്.. അത് മതി... അത് മാത്രം മതി... അവൻ മിഴികൾ അടച്ചു.

ഉറക്കം വരുന്നില്ല എങ്കിലും അവൻ വെറുതെ കണ്ണുകൾ അടച്ചു കിടക്കുക ആണ്..

തന്റെ കവിളത്തു, ലക്ഷ്മിയുടെ അധരങ്ങൾ പതിഞ്ഞതും അവൻ മിഴികൾ തുറന്ന്...

"പെട്ടന്ന് തന്നെ അവൻ തന്റെ വലതു കൈ കൊണ്ട് അവളെ വട്ടം പിടിച്ചു..."

അവൻ തിരിച്ചും അവളുടെ മൂർദ്ധാവിൽ നുകർന്നു...

"നീ ഉറങ്ങിയില്ലാരുന്നോ.... ഞാൻ വിചാരിച്ചു... "...അവൻ മെല്ലെ മന്ത്രിച്ചു..

കുറച്ചു നിമിഷം അവന്റെ കരവലയത്തിൽ ഒതുങ്ങി എങ്കിലും അവൾ വേഗം തന്നെ ഒഴിഞ്ഞു മാറി..

"നിനക്കെന്താ ഇത്രയും നാണം... നീ ആരെയാ പേടിക്കുന്നത് "...അവൻ അവളുടെ മുഖത്തേക്ക് നോക്കി.

"അങ്ങനെ ഒന്നും ഇല്ലാ, അതൊക്ക വെറുതെ.... "

"നീ എന്റെ മുഖത്തേക്ക് ഒന്നു നോക്കിക്കേ... "..

അവൻ രണ്ട് തവണ പറഞ്ഞു എങ്കിലും അവൾ പക്ഷെ നോക്കിയില്ല..

"നീ ഇവിടെ വന്നു ഇരുന്നേ.... "അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ ചാരെ വന്നു ഇരുന്നു..

"ലക്ഷ്മി...നീ എന്നെ ഒന്നു എഴുനേൽപ്പിച്ചേ .. "....പെട്ടന്ന് തന്നെ അവൾ അവനെ ചാരി ഇരുത്തി...

അവൻ ഒരു കൈകൊണ്ട് അവളെയും പിടിച്ചു തന്റെ അരികത്തു തന്നോട് ചേർത്ത് ഇരുത്തി..

പ്രായത്തിന്റെ പക്വത ഒന്നും അവൾക്ക് ആയിട്ടില്ല ന്നു അവൻ ഓർത്തു..

"ലക്ഷ്മി.... "

അവൻ അവളുടെ താടി പിടിച്ചു ഉയർത്തി.

"നീ എന്തിനാ പേടിക്കുന്നത്... എന്നെ പേടിയാണോ... "?

"ഇല്ലാ... എന്നവൾ ചുമൽ കൂപ്പിച്ചു..

"നീ... നിന്റെ പെണ്ണാണ് ലക്ഷ്മി, എനിക്ക്,,,, എനിക്ക് മാത്രം അവകാശപെട്ടവൾ ആണ്   നിയ്..... ഈ വൈശാഖന് വേണ്ടി  ജനിച്ച പെണ്ണാണ് നീ.. .. അറിയാമോ..ഞാൻ ചാർത്തിയ താലി ആണ് നിന്റെ ഈ  ഹൃദയത്തിൽ പറ്റി ചേർന്ന് കിടക്കുന്നത്,,,  അതുകൊണ്ട് ഇത്രക്ക് പേടിയും നാണവും ഒന്നും വേണ്ട കെട്ടോ... "അത്‌ പറയുന്പോൾ അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.

അവൻ അതൊക്ക പറഞ്ഞു എങ്കിലും ലക്ഷ്മി തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല...

"പോയി കിടന്നോ...ഗുഡ് നൈറ്റ്‌ ."..വൈശാഖൻ അത്‌ പറയുമ്പോൾ ലക്ഷ്മി അത്‌ അനുസരിച്ചു...

"എടോ... ഞാൻ ഇങ്ങനെ ഇരുന്നാൽ മതിയോ "

"ആം സോറി... ഏട്ടാ... "

ലക്ഷ്മി വന്നു അവനെ മെല്ലെ കട്ടിലിലേക്ക് കിടത്തി.

"ലക്ഷ്മി... നിനക്ക് എന്തേലും പറയാൻ ഉണ്ടോ എന്നോട് "?

അത്‌ ചോദിച്ചതും അവൾ അവനെ ദേഷ്യപ്പെട്ട് നോക്കി..

"മ്.. എന്താ... എന്ത് പറ്റി... "

"എന്നാലും... എന്നാലും ഏട്ടൻ പറഞ്ഞില്ലേ ആ സിസ്റ്റർ റിയക്ക് ഹൃദയം കൊടുക്കണം എന്ന് "

"അതൊക്കെ ഞാൻ പറഞ്ഞതാ....നീ വിചാരിച്ചാൽ അത്‌ ഒക്കെ മാറ്റി എടുക്കാം "

"അയ്യെടാ... മിണ്ടാതെ കിടന്നു ഉറങ് മാഷേ "

***********************-*-****

രണ്ട് മൂന്നു ദിവസം കൂടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു അവർക്ക്...

"എന്തായാലും നമ്മൾക്ക് ഇന്ന് ഡിസ്ചാർജ് ആകാം കെട്ടോ വൈശാഖൻ "...ഡോക്ടർ വേണുഗോപാൽ പറഞ്ഞതും വൈശാഖന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..

"താങ്ക്സ് ഡോക്ടർ.... "...അവൻ പറഞ്ഞു..

"മ്... കുറച്ചു ദിവസം കൂടി ടാബ്ലറ്റ് ഒക്കെ കഴിക്കണം കെട്ടോ. ഞാൻ എല്ലാം എഴുതിയേക്കാം... "

"ഒക്കെ ഡോക്ടർ."

"വീട്ടിൽ പോയാലും ഇയാൾ റസ്റ്റ്‌ എടുക്കേണ്ടി വരും.. ഞാൻ പറയാതെ തന്നെ അറിയാല്ലോ അല്ലേ.. "

ഡോക്ടർ പറഞ്ഞപ്പോൾ അവൻ തല കുലുക്കി..

" പതിയെ പതിയെ.... ഫിസിയോ തെറാപ്പി ഒക്കെ ചെയ്തു നമ്മൾക്ക് നടന്നു ഒക്കെ തുടങ്ങാം കെട്ടോ.. "

"ഒക്കെ ഡോക്ടർ... "

"എന്തെങ്കിലും ക്ഷീണം ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും പറഞ്ഞു വിട്ടാൽ മതി.. "...

ഡോക്ടർ പുറത്തേക്ക് ഇറങ്ങി പോയി..

"ലക്ഷ്മി.. നീ വീട്ടിലേക്ക് ഒന്നു വിളിച്ചു പറയുമോ... അച്ഛൻ പൈസയും ആയിട്ട് വരട്ടെ.. എന്നിട്ട് വേണo ഡിസ്ചാർജ് ആകാൻ.. "

അവൻ പറഞ്ഞു..

എങ്കിലും അവൾ ശേഖരനെ വിളിക്കാൻ കൂട്ടാക്കിയില്ല..

പതിയെ അവൾ റൂമിനു വെളിയിലേക്ക് ഇറങ്ങി..

ലക്ഷ്മി അപ്പോൾ തന്നെ വിവരങ്ങൾ എല്ലാം   അശോകിനോട് വിളിച്ചു പറഞ്ഞു..

വൈകാതെ തന്നെ അയാൾ ഹോസ്പിറ്റലിൽ എത്തിചേർന്നു..

അയാൾ ആണ് ബില്ലെല്ലാം തീർത്തത്..

 അത് അറിഞ്ഞതും വൈശാഖന്  ചെറിയ ദേഷ്യം വന്നു....

അശോകൻ തന്നെ ആണ് അവരെ രണ്ടാളെയും വീട്ടിൽ കൊണ്ട് പോയി ആക്കിയത്.. ഏകദേശം രണ്ട് മണി ആയപ്പൊളേക്കും ആണ് അവർ വന്നത്..

"അയ്യോ... ഇന്ന് വിടുമായിരുന്നോ മോളേ... വിളിച്ചപ്പോൾ ഒന്നും പറഞ്ഞുവില്ലലോ... "..സുമിത്ര വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു...

"മ്... ഇന്ന് കാലത്തേ ആണ് അമ്മേ ഡോക്ടർ എന്നോട് വിവരം എല്ലാം പറഞ്ഞത്... പിന്നെ അച്ഛൻ വരാമെന്ന് പറഞ്ഞു.. അതുകൊണ്ട് ആണ് ഞാൻ പിന്നേ ഇങ്ങോട്ടു വിളിച്ചു പറയാതിരുന്നത് "

അവൾ കുറെ ഏറെ കവറുകളും  ആയിട്ട് വീടിന്റെ അകത്തേക്ക് കയറി  വന്നു...

ശേഖരൻ പാടത്തേക്ക് പോയിരുന്നു.. അയാളെ വേഗം പോയി സുമിത്ര വിളിച്ചു കൊണ്ട് വന്നു..

അശോകനും ശേഖരനും കൂടി വൈശാഖാനെ പതിയെ കാറിൽ നിന്ന് എടുത്തുകൊണ്ടു പോയി അവരുടെ റൂമിൽ കിടത്തി..

ലക്ഷ്‌മി ബെഡ്ഷീറ്റ് ഒക്കെ മാറി വിരിച്ചിരുന്നു..

"ഇപ്പോൾ സമാധാനം ആയോ ഏട്ടാ..ഹോസ്പിറ്റലിൽ വെച്ചു എന്തൊരു ബഹളം ആയിരുന്നു എന്നറിയാമോ എന്റെ അമ്മേ... ഏട്ടന് വീട്ടിൽ പോകണം, കാറ്റു കൊള്ളണം, ഫ്രെണ്ട്സിനെ കാണണം... ".

"ഇങ്ങനെ ഒന്നുo അടഞ്ഞു കൂടി കിടന്നിട്ടില്ലലോ മോളേ... അതുകൊണ്ട് ആണ്... "

"അത്‌ വെല്ലോം ഇവൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ അമ്മേ "

"അയ്യോ... എനിക്കു അതൊന്നും മനസിലാകില്ല... സാർ ഒന്നു പഠിപ്പിച്ചു തരാമോ "

അവൾ ചിരിച്ചു കൊണ്ട് റൂമിന് വെളിയിലേക്ക് പോയി..

നിന്നെ എല്ലാം പഠിപ്പിച്ചു വരുമ്പോൾ എന്റെ മൂക്കിൽ പല്ല് കിളുക്കും... അവൻ പിറുപിറുത്തു..

വീണയും ഉണ്ണിമോളും ഒക്കെ ഓണാവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ട്..

അശോകന് ഊണ് കൊടുക്കേണ്ടത് കൊണ്ട് എന്തൊക്കെയോ കറികൾ കൂടെ കാലമാക്കുക ആണ് സുമിത്ര. അമ്മയെ സഹായിക്കുക ആണ് അവർ രണ്ടാളും..

"അമ്മേ.. ഇത് എന്തെടുക്കുവാ... "

"അച്ഛന് ഊണ് കൊടുക്കേണ്ടേ മോളേ.. ഞാൻ ഇത്തിരി പയർ ഉപ്പേരി കൂടി വെയ്ക്കുവാ.. പപ്പടം കൂടി വറുത്താൽ മതി... "

"വേറെ കറി എന്തൊക്കെയാണ് അമ്മേ "

"എരിശേരിയും, കോവയ്ക്ക തോരനും കിളി മീൻ പൊരിച്ചതും ആയിരുന്നു മോളേ കറി വെച്ചത്.. അച്ചൻ വരുമെന്ന് അറിഞ്ഞില്ലല്ലോ... "

ലക്ഷ്മി വേഗം പുറത്തേക്ക് ഇറങ്ങി പോയി..
അശോകൻ അപ്പോൾ വൈശാഖനും ആയിട്ട് സംസാരിക്കുക ആയിരുന്നു..

"അച്ഛാ... ഒന്നിങ്ങോട്ട് വന്നേ..."അവൾ വന്നു അശോകനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പോയി..

വൈശാഖന് കാര്യം ഒന്നും മനസിലായില്ല..

അവൾ അശോകനും ആയിട്ട് നേരെ അടുക്കളയിലേക്ക് വന്നു....

"അച്ഛാ.. ഇത് നോക്കിക്കേ... എരിശേരി ഉണ്ട്, കോവയ്ക്ക തോരൻ ഉണ്ട്, മീൻ ഫ്രൈ ഉണ്ട്, പിന്നെ കട്ട തൈരും അച്ചാറും ദേ ഇരിക്കുന്നു...അച്ചൻ വന്നത് പ്രമാണിച്ചു  ഇതെല്ലാം പോരാഞ്ഞിട്ട് അമ്മ ദേ പയർ ഉപ്പേരി വെയ്ക്കുന്നു.. ഇനി പപ്പടം കൂടി വറുക്കാൻ കിടക്കുന്നു "

"എന്റമ്മേ... എന്തിനാ ചേച്ചി ഇത്രയും കറികൾ... എനിക്ക് ഒന്നും ഉണ്ടാക്കേണ്ട കെട്ടോ... ആ കട്ട തൈരും, അച്ചാറും മതി എനിക്കു... കൂടെ മീൻ പൊരിച്ചതും ഉണ്ടെങ്കിൽ എനിക്ക് കുശാലായി... "

"ഈ കുട്ടി പറയണത് ഒന്നും കാര്യമാക്കേണ്ട കെട്ടോ... അശോകൻ പോയി ഇരുന്നാട്ടെ.. ഞാൻ ഇപ്പോൾ ഊണ് വിളമ്പാം "

അതും പറഞ്ഞു കൊണ്ട് സുമിത്ര വേഗം പ്ലേറ്റുകൾ ഒക്കെ എടുത്തു കഴുകാൻ തുടങ്ങി.

ഊണൊക്കെ കഴിഞ്ഞു അശോകൻ അവരോട് എല്ലാവരോടും യാത്ര പറഞ്ഞു പോയി..

ലക്ഷ്മിയും ഉണ്ണിമോളും കൂടി വന്നപ്പോൾ മുതൽ ഉള്ള നനയ്ക്കൽ ആണ്....അതെല്ലാ കഴിഞ്ഞപ്പോൾ തന്നെ ലക്ഷ്മിയുടെ നടു ഒടിഞ്ഞു...

ജോലി എല്ലാം കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞു അവൾ തിരികെ റൂമിലെത്തിയപ്പോൾ വൈശാഖൻ മയങ്ങുക ആയിരുന്നു..

അവൾ തന്റെ ഫോണെടുത്തു അമ്മയെയും ദീപച്ചേച്ചിയേയും ഒക്കെ വിളിച്ചു സംസാരിച്ചു..

"ആദ്യത്തെ ഓണം അല്ലേ മോളേ... അത്‌ ഇങ്ങനെയും ആയല്ലോ..." ശ്യാമള മകളോട് ചോദിച്ചു..

"ഓഹ്... അതിലൊക്കെ എന്തിരിക്കുന്നു അമ്മേ.... എല്ലാ വർഷവും ഉള്ളതല്ലേ ഓണം... ഈ വർഷം നമ്മൾ ആഘോഷിച്ചില്ലെന്നു കരുതി അടുത്ത കൊല്ലം ഓണം വരാതിരിക്കില്ലലോ.. "

അവൾ അതൊക്ക എത്ര നിസാരമാക്കി കളഞ്ഞു എന്ന് ശ്യാമള ഓർത്തു... എല്ലാ വർഷവും അത്തം മുതൽ പത്തു ദിവസവും പൂക്കളവും ഇട്ടു, ഓണക്കോടി ഒരു മാസം മുന്നേ തയ്ച്ചു വെച്ചും, മുത്തശ്ശിയെ തറവാട്ടിൽ നിന്നു നേരത്തെ തന്നെ കൂട്ടികൊണ്ട് വന്നും ഒക്കെ ഓണം ആഘോഷോച്ചിരുന്ന പെൺകുട്ടി ആണ്.. കഴിഞ്ഞ വർഷം വരെ അവൾ നാട്ടുമാവിൽ ഊഞ്ഞാൽ ആടികൊണ്ട് ഇരുന്നതാണ്...

ഇന്നവൾ പറയുവാ ഓണം എല്ലാക്കൊല്ലവും വരുന്നതല്ലേ എന്ന്...

വൈശാഖൻ ഉണർന്നപ്പോൾ ലക്ഷ്മി ഉണങ്ങിയ തുണികൾ ഒക്കെ മടക്കി അലമാരയിൽ വെയ്ക്കുക ആണ്..

"സമയം ഇത്രയും ആയോ...എന്റെ ഈശ്വരാ... അവൻ ക്ലോക്കിലേക്ക് നോക്കുക ആണ്.. "

"മ്... നാല് മണിക്കൂർ ആയി മോൻ ഉറങ്ങാൻ തുടങ്ങിയിട്ട്, ക്ഷീണം ഒക്കെ മാറിയോ "

"നാല് മണിക്കൂറോ... നിനക്ക് എന്നെ ഒന്നു വിളിക്കാൻ മേലാരുന്നോടി "

"ആഹ് ബെസ്റ്റ്... ഉറങ്ങുന്ന ആളെ വിളിച്ചു എഴുന്നേല്പിക്കാനോ... എനിക്കു ഒട്ടും ഇഷ്ടമില്ലാത്ത കാര്യം ആണ് അത്‌ "

"നല്ല കാര്യം... തല്ക്കാലം നീ എനിക്കു ഒരു ചായ എടുത്തോണ്ട് വാ..."

വൈശാഖനെ കാണാൻ അന്ന് കുറെ ആളുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു..

എല്ലാവരും സഹതാപത്തോടെ നോക്കുക ആണ്...

ചിലരുടെ ഒക്കെ സംസാരം കേൾക്കുമ്പോൾ അവനു ദേഷ്യം വരുന്നുണ്ടായിരുന്നു..

ആകെ ഒരു സമാധാനം വന്നത് വിഷ്ണുവും അനൂപും വന്നപ്പോൾ ആയിരുന്നു..

"എങ്ങനെ ഉണ്ടെടാ... ഒക്കെ ആയോ '

"ഓഹ് നടക്കാൻ വയ്യല്ലോടാ... അതുകൊണ്ട് ആകെ ഒരു വിഷമം.. "

"അതൊന്നും കാര്യമാക്കേണ്ട... ആ കാറുകാരൻ എവിടെ ഉള്ളതരുന്നു.. ".അനൂപ് ചോദിച്ചു..

"അത്‌ ഒരു ലേഡി ആയിരുന്നു.... പോലീസ് വന്നു ഡീറ്റെയിൽസ് ഒക്കെ ചോദിച്ചായിരുന്നു "

"മ്... എന്തേലും ആവട്ടെ... വേറൊന്നും സംഭവിച്ചില്ലല്ലോ.. "

"എടാ... സന്ധ്യ ആകാറായി... ഞങ്ങൾ എന്നാൽ ഇറങ്ങുവാണെ... "

അവർ രണ്ടാളും കൂടി എഴുനേറ്റു..

"ഇടയ്ക്ക് ഇറങ്ങെടാ... തന്നെ ഇരുന്നു ബോർ അടിച്ചു "

"മ്...വരാടാ... നീ വിളിച്ചാൽ മതി.. "

രാത്രിയിൽ വൈശാഖാനുള്ള ഭക്ഷണം സുമിത്ര കൊണ്ട് വന്നു കൊടുത്തു..

ലക്ഷ്മി എന്ത്യേ അമ്മേ...?

"മോള് ആരെയോ ഫോൺ വിളിക്കുക ആണ്... "

"അവളെ ഇങ്ങോട്ടു ഒന്നു വിളിക്കുമോ അമ്മേ "

"മ്... വിളിക്കാം... "

കുറച്ചു കഴിഞ്ഞതും ലക്ഷ്മി മുറിയിലേക്ക് വന്നു..

"നീ ഇത് എവിടെ ആയിരുന്നു... ഊണ് കഴിച്ചോ "

"ഇല്ലാ ഏട്ടാ... എന്താ... "

"ഒന്നുല്ല... ഞാൻ വെറുതെ വിളിച്ചതാ... "

"എന്താ ഏട്ടാ... എന്ത് പറ്റി.. "

"അത്‌.... ഇപ്പോൾ പ്രീതി ടെക്‌സിൽ നിന്നും വിളിച്ചിരുന്നു... അവിടുത്തെ മാനേജർ ആണ് വിളിച്ചത്... "

"ആണോ... എന്നിട്ടോ "

"അവർ നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്നു പറഞ്ഞു "

"അതിനെന്താ ഏട്ടാ.. നാളെ അവർ വരട്ടെ, നമ്മൾക്ക്  ഇപ്പോൾ അതിനെ കുറിച്ചൊന്നും ഓർക്കേണ്ട.. "

"ഈ ഭക്ഷണം എല്ലാം കഴിച്ചു തീർക്കാൻ നോക്ക്.. എന്നിട്ട് നമ്മൾക്ക് ഗുളിക കഴിക്കാം. "

ലക്ഷ്മി ആണെങ്കിൽ വീണയുടേയുo ഉണ്ണിമോൾടെയും കൂടെ ഇരുന്നു ആയിരുന്നു കഴിച്ചത്..

എല്ലാം കഴിഞ്ഞു അവൾ കിടക്കാനായി റൂമിലെത്തിയപ്പോൾ 10മണി കഴിഞ്ഞിരുന്നു..

അവന്റെ അടുത്തു കട്ടിലിന്റെ ഒരത്തായി അവൾ വന്നു ഇരുന്നു..
എളിക്കു കയ്യും കൊടുത്താണ് അവളുടെ ഇരിപ്പ്.. അതിന്റെ ഇടയ്ക്ക് തന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ അവൾ ഓടി ഓടി വരും...

"ലക്ഷ്‌മി... നീ ഇന്ന് ഒരുപാട് കഷ്ടപ്പെട്ട്... ആകെ മടുത്തല്ലേ.... ".ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു..

"ഓഹ്.. ഇല്ല ഏട്ടാ.... ഏട്ടനെന്തെങ്കിലും വേണോ "

"എനിക്കൊന്നും വേണ്ട... നീ വന്നു കിടക്കു.. "

"മ്... എന്നും പറഞ്ഞു അവൾ എഴുനേറ്റു.. "

നിലത്തൊരു ബെഡ്ഷീറ്റ് അവൾ എടുത്തു വിരിച്ചു..

"നീ എന്താ ഈ കാണിക്കുന്നത്, ഈ കട്ടിലിൽ കയറി കിടക്കാൻ നോക്ക് പെണ്ണേ "

"ഓഹ്.. അതൊന്നും വേണ്ട ഏട്ടാ.... ഞാൻ ഇവിടെ കിടന്നോളാം "

"ദേ... പെണ്ണേ... മര്യാദക്ക് ഇവിടെ കയറി കിടന്നേ,, ഈ കട്ടിലിൽ ആവശ്യത്തിൽ കൂടുതൽ സ്ഥലം ഉണ്ട്... "

"ഏട്ടാ.... അതേയ്... അമ്മ പറഞ്ഞു ഇവിടെ കിടന്നാൽ മതി എന്ന് "

"അമ്മയോ..... ഏത് അമ്മ... "

"എന്റെ അമ്മ... "

"എന്തിനു "

"അത്‌... ഏട്ടാ.... ഞാൻ.. അത്‌ പിന്നെ.. "

"എന്താ ലക്ഷ്മി... നീ കാര്യം പറയു "

"ഒന്നുല്ല ഏട്ടാ.... "

"പിന്നെ...പിന്നെന്താ.... "

"ഈ അശുദ്ധി ആയിരിക്കുമ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ആരും ഭർത്താക്കന്മാരുടെ കൂടെ കിടക്കില്ല "

അത്‌ കേട്ടതും വൈശാഖൻ പൊട്ടി ചിരിച്ചു...

"അതാണ് അപ്പൊ കാര്യം അല്ലേ... ശരി ശരി... നീ ഇപ്പോൾ എന്റെ അടുതേക്ക് ഒന്ന് വന്നേ പെണ്ണേ... "

മടിച്ചു മടിച്ചാണ് ലക്ഷ്മി അവന്റെ അരികത്തേക്ക് വന്നത്..

അവൻ തന്റെ കൈ നീട്ടി അവളെ അവന്റെ അരികത്തായി ഇരുത്തി..

"എന്റെ ലക്ഷ്മി... നിന്റെ വീട്ടിലെ ആചാരങ്ങൾ ഒന്നും ഇവിടെ ഇല്ലാ കെട്ടോ... ഇവിടെ എന്നും ഭാര്യ ഭർത്താവിന്റെ ഒപ്പം മാത്രമേ കിടക്കാറുള്ളു.... അതു കൊണ്ട് നമ്മൾക്കായിട്ട് അത്‌ ഒന്നും തെറ്റിക്കേണ്ട... "

"എന്നാലും.... ഏട്ടാ... അമ്മ പറഞ്ഞത് "

"അമ്മയോട് നീ ഇപ്പോൾ പറയാൻ പോകുവാണോ ഇത് "

"അല്ലാ... എന്നാലും... "

"ഒരെന്നാലും ഇല്ലാ പെണ്ണേ... നീ ഇവിടെ കിടന്നോളു.. "

അവൻ നിർബന്ധിച്ചപ്പോൾ പിന്നീട് അവൾ ഒന്നും എതിർത്തു പറഞ്ഞില്ല..

എത്ര ദിവസം കൂടിയാണ് വൈശാഖേട്ടന്റെ കൂടെ കിടക്കുന്നത്... അവൾ ഓർത്തു..

*******-***********-----*****

കാലത്തേ ശേഖരൻ പാടത്തേക്ക് പോയിരുന്നു..

ഏത്തവാഴക്ക് നല്ല ചിലവ് ആണ് കിട്ടുന്നത്... അതുകൊണ്ട് അയാൾ കാലത്തേ പോകുo..

സുമിത്രയും ഉണ്ണിമോളും കൂടി പൂവാലിയെയും മണിക്കുട്ടിയെയും കൊണ്ട് തൊടിയിലേക്ക് പോയി..

ലക്ഷ്മി ആണെങ്കിൽ റൂമെല്ലാം തുടയ്ക്കുക ആണ്..

അപ്പോളാണ് മുറ്റത്തൊരു കാർ വന്നു നിന്നത്..

നോക്കിയപ്പോൾ അതിൽ നിന്നും ഇറങ്ങിയത് രംഗനാഥ ഷെട്ടി ആയിരുന്നു... കൂടെ അയാളുടെ മകനും...

തുടരും..

ഉല്ലാസ് os..

(Hai ഫ്രണ്ട്സ്... കഥ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടോ... ഉണ്ടെങ്കിലും ഇല്ലെങ്കിലും comment cheyne... ലൈക്ക് ചെയ്യണേ,നിങ്ങൾ വായനക്കാർ ആണ് എന്നെ പോലെ ഉളള ചെറിയ എഴുത്തുകാരുടെ പവർ.... )

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top