ഇനിയെന്നും നിനക്കായി.. 27 - I
തന്റെ പദ്ധതികൾ മനസ്സിൽ കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു ദേവയാനി അപ്പോഴും..
അതേ സമയം തിരുവനന്തപുരം എയർ പോർട്ടിൽ കാത്തു നിന്ന നവീന് മുൻപിലേക്ക് അപ്പോൾ അവനു പ്രിയപ്പെട്ട ആ രൂപം കടന്നു വന്നു..
വിശ്വനാഥൻ..
അങ്കിൾ..
അവൻ വേഗം ചെന്നു അയാളെ ഇറുകെ പുണർന്നു...
യാത്രയൊക്കെ സുഖമായിരുന്നോ അങ്കിൾ..
അവൻ ചോദിച്ചു..
ബാംഗ്ലൂർ റ്റു കേരള.. അതെത്ര വല്യ യാത്രയൊക്കെ ആണോ നവീൻ..
അയാൾ ചോദിച്ചു..
അവൻ ഒന്നു ചിരിച്ചു..
അങ്കിൾ ക്ഷീണിച്ചു..
അവൻ പറഞ്ഞു..
നീയും.. നല്ലതുപോലെ ക്ഷീണിച്ചു..
അയാൾ പറഞ്ഞു..
ഹേയ്. അത്രയ്ക്കൊന്നും ഇല്ല. ഇപ്പോൾ ജിമ്മിൽ പോകാനും ബോഡി മെയിൻന്റെയിൻ ചെയ്യാനുമൊന്നും ടൈം കിട്ടുന്നില്ല അങ്കിൾ. അതാ..
നവീൻ പറഞ്ഞു..
ഓകെ. നീ സുഖമായി ഇരിക്കുന്നല്ലോ അല്ലെ..
യാൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു..
എനിക്കെന്താ അങ്കിൾ അസുഖം.. 'അമ്മ..
അവൻ പെട്ടെന്നു ചോദിച്ചു..
ഈയടുത്ത് ഒന്നുകൂടി ബി പി കൂടി.. ഡോക്ടർ ശ്രദ്ധിക്കണം എന്നു പറഞ്ഞു..
അയാൾ പറഞ്ഞു.. അവന്റെ മുഖത്ത് സങ്കടം നിറയുന്നത് കണ്ടു..
നിനക്ക് അവിടേയ്ക്ക് പോയി അവരെ ഒന്നു കണ്ടൂടെ നവീൻ..
അയാൾ ചോദിച്ചു..
കാണണം അങ്കിൾ.. പക്ഷെ അതിനുള്ള സമയമായില്ല. ചുറ്റുമുള്ളവരൊക്കെ കുറ്റപ്പെടുത്തിയപ്പോൾ കൂടെ നിന്നു അവരും എന്നെ ഒറ്റപ്പെടുത്തുകയായിരുന്നില്ലേ അങ്കിൾ.. അന്ന് എന്നെ ഉപേക്ഷിച്ചിറങ്ങിയതല്ലേ 'അമ്മയും അച്ഛനും..
അവൻ ചോദിച്ചു..
ഞാൻ ഇറക്കി വിട്ടിട്ടല്ല അവർ പോയത്.. അതുപോലെ ഞാൻ ക്ഷണിക്കണം എന്നില്ലല്ലോ വീട്ടിൽ വരാൻ..പിന്നെ അങ്ങോട്ട് പോകുന്ന കാര്യം.. അങ്കിളിനറിയാമല്ലോ.. ഇന്നീ നിമിഷം വരെ ഞാൻ അവരെയോ അവരെന്നെയോ വിളിച്ചിട്ടില്ല. എല്ലാ സത്യങ്ങളും തെളിയിച്ചിട്ട് ഞാൻ ചെല്ലും.. അവരെ കാണാൻ..
കൂടെ കൂട്ടാനല്ല..
നവീൻ പറഞ്ഞു അയാൾ.അവനെ നോക്കി.
പിന്നീട് എന്നെ കാണാൻ വരരുത് എന്ന് പറയാൻ..
നവീൻ പറഞ്ഞു..
നവീൻ..
അയാൾ ശാസനയോടെ വിളിച്ചു..
വേണ്ട അങ്കിൾ.. നമ്മൾ സ്നേഹിക്കുന്നവർ ഒന്നു തളർന്നുപോകുമ്പോഴാണ് ഒരു സപ്പോർട്ട് കൊടുക്കേണ്ടത്.. അപ്പൊ വേദനിപ്പിച്ചു മാറി നിന്നിട്ട് സത്യം തെളിഞ്ഞു കഴിയുമ്പോൾ സ്നേഹപ്രകടനത്തിനായി ആരും എന്റടുത്തു വരേണ്ട..
നവീൻ പറഞ്ഞു..
നീ അപ്പൊ അങ്ങനെയാണോ അവരെ മനസ്സിലാക്കിയിരിക്കുന്നത്.. അവർ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കാരും പറഞ്ഞു മനസ്സിലാക്കി തരേണ്ട.
പിന്നെ ഒറ്റപ്പെടുത്തിയത്.. നിനക്കൊരു വാശി ഉണ്ടാകാൻ തന്നെ ആയിരുന്നു.. ആ വാശികൊണ്ട് തന്നെയല്ലേ നീയിന്ന് എല്ലാം നേടിയതും..
അയാൾ ചോദിച്ചു..നവീൻ അയാളെ നോക്കി..
ഇപ്പോഴും കേസന്വേഷണം ഉന്നത തലത്തിലേക്ക് പോയി എന്നറിഞ്ഞു വഴിപാടും പ്രാർത്ഥനയുമായി നടക്കുകയാണ് നിന്റെ അമ്മ.. ഞാൻ ഒറ്റയ്ക്കല്ല വന്നത്.. രണ്ടാളും ഉണ്ട് .
അയാൾ പറഞ്ഞു..
നവീൻ നിറകണ്ണുകളോടെ ചുറ്റും നോക്കി..
ലഗ്ഗേജ് കൗണ്ടറിൽ നിന്നും.ലെഗേജും എടുത്തു നടന്നു വരുന്ന അവരെ കണ്ടതും സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു..
പാർവതിയുടെയും പ്രഭകറിന്റെയും അവസ്ഥ അതുപോലെ തന്നെ ആയിരുന്നു..
നവീ..
അവനരികിൽ വന്ന് അവർ വിളിച്ചു..
അങ്കിൾ വരൂ..
അവൻ പറഞ്ഞു..
അവൻ നടന്നതും പ്രഭാകർ അവന്റെ കൈകളിൽ പിടിച്ചു.. അവൻ ഒന്നു നിന്നു..
എനിക്കീ വയസ്സാം കാലത്ത് ഉള്ള പെട്ടിയും പ്രമാണവും എല്ലാം കൂടെ എടുത്തോണ്ട് നടക്കാൻ വയ്യ.. അതൂടെ എടുത്തോണ്ട് പോ.
അയാൾ പറഞ്ഞു..
നവീൻ ദേഷ്യത്തിൽ തിരിഞ്ഞു.. തന്റെ കൈകളിൽ നിന്നു അയാളുടെ കൈ അടർത്തി മാറ്റി..
പാർവതിയുടെയും വിശ്വനാഥന്റെയും മുഖം മങ്ങി. എല്ലാവരെയും ഒന്നു നോക്കിയിട്ട് കൂട്ടത്തിൽ വലിയ പെട്ടികൾ രണ്ടെണ്ണം എടുത്തുകൊണ്ട് അവൻ മുൻപോട്ട് നടന്നു..
അതു കണ്ടതും പാർവതിയും പ്രഭാകറും വിശ്വനാഥനും പരസ്പരം നോക്കി ചിരിച്ചു..
വാ. ഇനി അവിടെ കൂടെ വെയിറ്റ് ചെയ്യിച്ചത് എനിക്കിട്ടാകും കിട്ടുക..
വിശ്വനാഥൻ പറഞ്ഞു..
ഇനി വെയിറ്റിങ് ഇല്ല വിശ്വാ.. കളി ഇവിടെ തന്നെ പൂർത്തിയാക്കിയിട്ടെ നമ്മൾ മടങ്ങു..
പ്രഭാകർ പറഞ്ഞു..
അതേ. ഫൈനൽ റൌണ്ട് ഇവിടെ തുടങ്ങുകയാ.. വാ.
പാർവതിയും പറഞ്ഞു.. അവർ കാറിനരികിലേയ്ക്ക് നടന്നു..
***************************
നവനീതം എന്ന ബോർഡുള്ള ഗെയ്റ്റ് താണ്ടി നവീനിന്റെ വണ്ടി വന്നു നിന്നു..
പാർവതിയും പ്രഭാകറും വിശ്വനാഥനും നവീനൊപ്പം ഇറങ്ങി..
മക്കളെ വളർത്താൻ അറിയില്ലെങ്കിൽ.പ്രസവികരുതായിരുന്നു.. നാടിനും വീടിനും കൊള്ളാത്ത ഒരുത്തനെ പെറ്റിട്ടിട്ട്.. ഗുണം പിടിക്കില്ല നീ.. നിന്റെ മോനും.. ആ പാവം പെങ്കൊച്ചിനെ നശിപ്പിച്ചു കണി അവൻ നരകിച്ചു ചാകും..
ആരുടെയൊക്കെയോ കണ്ണീരിൽ കുതിർന്ന ശാപ വാക്കുകൾ അവരുടെ കാതിൽ തുളച്ചു കയറി..
അവരുടെ കണ്ണുകൾ ഔട്ട് ഹൗസിലേക്ക് നീണ്ടു..
പാർവതി..
പ്രഭാകറിന്റെ വിളി കേട്ടതും അവർ കണ്ണുകളെ ശാസനയോടെ പിൻവലിച്ചു അകത്തേയ്ക്കു കയറി..
ഹാളിൽ കയറി ആദ്യത്തെ മുറിയിൽ കയറാൻ തുടങ്ങിയതും നവീൻ അവരെ തടഞ്ഞു..
അമ്മയെന്താ ഈ മുറിയിൽ...
അവൻ ചോദിച്ചു..
ഞാൻ ഈ മുറി ഉപയോഗിക്കാറുണ്ടായിരുന്നല്ലോ..
പാർവതി ചോദിച്ചു..
അത്.. അതിപ്പോൾ മൊത്തം പൊടിയാ. അല്ലേൽ തന്നെ 'അമ്മ അച്ഛനുള്ളപ്പോ ഈ മുറിയിൽ അല്ലല്ലോ കിടന്നിരുന്നത്..
നവീൻ ചോദിച്ചു..
അതിനെന്താടാ.. വിശ്വേട്ടൻ ഉണ്ടല്ലോ.. വിശ്വേട്ടൻ ആ റൂം എടുത്തോട്ടെ.. ഞങ്ങൾ ഇതിൽ കിടന്നോളാം..
പാർവതി പറഞ്ഞു..
അങ്കിളിനു മുകളിൽ റൂം ഉണ്ട്. 'അമ്മ തൽക്കാലം ആ റൂം എടുക്ക്.. ഇവിടെ മൊത്തം പൊടിയാ.. അതുമല്ല എന്റെ കുറച്ചു സാധനങ്ങൾ ഇവിടെ ഇട്ടിട്ടുണ്ട്. എനിക്കിപ്പോൾ എല്ലാം കൂടെ ഒതുക്കാൻ വയ്യ..
അവൻ പറഞ്ഞു..
പാർവതി താനിങ്ങു വന്നേ.. ഇവിടെ കിടക്കാം..
പ്രഭാകർ പറഞ്ഞു..
അതേ ഞാൻ മുകളിൽ പോകുകയാ..
വിശ്വനാഥൻ നേരെ മുകളിലേയ്ക്ക് പോയി. അവർ മുറിയിൽ കയറിയതും നവീൻ ആ മുറി തുറന്നു..
ആദി അവസാനം വന്നപ്പോൾ ഉടുത്തുമാറിയ വസ്ത്രങ്ങൾ ഒക്കെ നനച്ചിട്ടത് ഉണങ്ങിയപ്പോൾ കൊണ്ടുവന്നു കട്ടിലിൽ ഇട്ടതാണ്.. നവീൻ വേഗം അതൊക്കെ എടുത്തു അലമാരയ്ക്കുള്ളിലെ ഒരു ബാഗിൽ കുത്തികേറ്റി വെച്ചു .
ഇപ്പൊ എന്നെ ശെരിയാക്കിയേനെ..
നവീൻ സ്വയം പറഞ്ഞിട്ട് മുറി തുറന്നിറങ്ങി മുകളിലേയ്ക്ക് പോയി..
അവന്റെ പോക്കും നോക്കി നിറചിരിയോടെ പാർവതി തന്റെ മുറിയുടെ വാതിലിനു മറവിൽ നിന്നു..പിന്നെ പതിയെ തന്റെ മുറിയിലേയ്ക്ക് പോയി..
*************************
നവീൻ നവീൻ..
പാർവതിയുടെ ഒച്ച കേട്ടതും നവീൻ താഴേയ്ക്കിറങ്ങി വന്നു..
ജീൻസും ഷർട്ടുമിട്ടു കൈ മടക്കിക്കൊണ്ട വരുന്ന നവീനെ അവർ നോക്കി..
അല്ല ഇന്നിതെവിടെ പോകുകയാ..
പ്രഭാകർ ചോദിച്ചു..
അത് അച്ഛാ.. ഓഫീസിൽ നെക്സ്റ്റ് വീക് ഐ ടി ഓഡിറ്റ് ഉണ്ട്. അതിന്റെ ചില ഫയലുകൾ ഇമ്പോർട്ടന്റായി ഡ്രാഫ്റ്റ് ചെയ്യാനുണ്ട്. ഞാൻ വെരിഫൈ ചെയ്യേണ്ടവയും ഉണ്ട്. അത്യാവിശമായി അവിടെ വരെ പോകണം..
നവീൻ പറഞ്ഞു..
ഞങ്ങൾ ഇന്ന് വന്നല്ലേയുള്ളൂ നവീ.
പാർവതി ചോദിച്ചു..
ഇന്ന് നിങ്ങൾ വരും എന്ന് ഞാൻ അറിഞ്ഞില്ലല്ലോ അമ്മേ.. പിന്നെ ഇവിടുന്നു പോകാൻ ഞാൻ പറഞ്ഞിട്ടൊന്നുമല്ലല്ലോ ഒന്നൊന്നര കൊല്ലം ബാംഗ്ലൂരിൽ പോയി നിന്നത്.. അത്യാവിശമായി നോക്കേണ്ട കാര്യങ്ങളാ.. ഞാൻ പോയിട്ട് വരാം..
അവൻ പറഞ്ഞു..
നേരത്തെ വരുമോ..
അവർ ചോദിച്ചു..
ഇല്ല. ഇന്ന് ലേറ്റാകും..
അവൻ പറഞ്ഞു.. പാർവതിയുടെ മുഖം മങ്ങി...
എന്റമ്മേ ഈ തിരകൊന്നൊഴിഞ്ഞാൽ പിന്നെ ഞാൻ ലീവെടുക്കാം.. പോരെ..
അവൻ ചോദിച്ചു..
അവർ തലയാട്ടി..
ഫുഡ് ഞാൻ ഓർഡർ ചെയ്യട്ടെ..
അവൻ ചോദിച്ചു..
വേണ്ട ഞാൻ ഉണ്ടാക്കി..
പാർവതി പറഞ്ഞു..
ഇത്ര വേഗമോ..
അവൻ ചോദിച്ചു..
അരിയിട്ടു തൈരിരിപ്പുണ്ടായിരുന്നത് ഞാൻ മോരുകറി ആക്കി ചമ്മന്തി അരച്ചു.. മുട്ട പൊരിച്ചു പപ്പടം കാച്ചി.. ഇത്രയും പോരെ കഴിക്കാൻ..
പാർവതി ചോദിച്ചു..
നീ കഴിച്ചിട്ട് പോ നവീ..
പ്രഭാകറും പറഞ്ഞു..
അങ്കിൾ എവിടെ..
അവൻ ചോദിച്ചു..
ഇവിടെ ഉണ്ടേ..
അയാൾ ഡൈനിങ്ങ് ടേബിളിന് ചുറ്റുമുള്ള കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു..
എന്നാൽ വാ..
നവീൻ അവരോടൊപ്പം ഇരുന്നു കഴിച്ചു...
അവൻ ആദ്യത്തെ ഉരുള നാവിൽ വെച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞു..
ഇത്രനാളും തനിക്ക് അന്യമായിരുന്നു വാത്സല്യത്തിന്റെ രുചി അത്രമേൽ അവന്റെ നാവിൽ നിറഞ്ഞു നിന്നു..
അവൻ പാർവതിയെ നോക്കി.. പ്രഭാകറിനെയും....
ഇനിയീ സ്നേഹം നഷ്ടമാകാതിരിക്കാൻ ഞാൻ എന്തും ചെയ്യും..
അവൻ മനസ്സിൽ ഉറപ്പിച്ചു..
പെട്ടെന്ന് ഭക്ഷണം അവന്റെ നെറുകയിൽ കയറി..
പാർവതി..
പ്രഭാകർ വിളിച്ചു കഴിയും മുൻപേ പാർവതി അവന്റെ ശിരസ്സിൽ തട്ടി.. പ്രഭാകർ അവനു വെള്ളം എടുത്തു നൽകി..
ആ വെള്ളം കുടിച്ചുകൊണ്ട് അവൻ എഴുന്നേറ്റു..
മതിയാക്കിയോ..
വിശ്വനാഥൻ ചോദിച്ചു..
സമയമൊന്നും ആയില്ലല്ലോ അങ്കിൾ.. 1 ആകുന്നേയുള്ളൂ. ഞാൻ ഉച്ചയ്ക്കങ്ങനെ കഴിക്കുന്നതൊക്കെ ചുരുക്കമാ.. അതാ.
അവൻ അതും പറഞ്ഞു പര്വതിയെയും പ്രഭാകറിനെയും ഒന്നു നോക്കി..രണ്ടാളുടെയും മുഖത്തു വേദന നിറഞ്ഞിരുന്നു..ഒന്നും മിണ്ടാതെ നവീൻ തന്റെ ഫയലുകൾ അടങ്ങിയ ബാഗും എടുത്ത് ഇറങ്ങി..
***************************
നീയങ്ങനെ ഫുഡിൽ ചിക്കി ഇരിക്കാതെ എന്തെങ്കിലും കഴിക്ക് ആദി..
ശാരി വഴക്ക് പറഞ്ഞു..
എനിക്ക് വിശപ്പൊന്നും തോന്നുന്നില്ല ശാരി.. എന്തോ വല്ലാത്ത തളർച്ച... മനം പിരട്ടുന്നപോലെ..
ആദി പറഞ്ഞു..
ആണോ.. നീ പുറത്തൂന്ന് വല്ലോം വാങ്ങി കഴിച്ചായിരുന്നോ..അങ്ങനാണേൽ വല്ല ഫുഡ് പോയിസണും ആകും
ശാരി ചോദിച്ചു..
ഹേയ്.. ഇതിപ്പോ രണ്ടുമൂന്ന് ദിവസമായി.. ഒന്നും വേണോന്ന് തോന്നണില്യ.. നല്ല ക്ഷീണം.
ആദി പറഞ്ഞു..
ഡോക്ടറെ ഒന്നു കാണാമായിരുന്നു..എനിക്കും വരാറുണ്ട്.. ഗ്യാസ് കേറുമ്പോ..അപ്പൊ 'അമ്മ കളിയാക്കും.. ഗര്ഭിണികളെക്കാൾ കഷ്ടമാ ഞാനെന്ന് പറഞ്ഞു..
ശാരി ചിരിച്ചു..
പക്ഷെ കേട്ടത് തന്റെ തലയിൽ ആയിരം വട്ടം പ്രതിധ്വനിക്കുന്നത് ആദി അറിഞ്ഞു...
ഗർഭിണികളെ പോലെ..
അവളുടെ ഇടം കൈ അറിയാതെ തന്റെ വയറ്റിലേയ്ക്ക് നീണ്ടു ..
ഈശ്വരാ.. താനെന്തു വിഡ്ഢിയാണ്.. ഇത്ര നാളും ഇങ്ങനൊരു ചിന്ത തന്റെ ഉളിൽ തോന്നാഞ്ഞതെന്തേ..
അവൾ ചിന്തിച്ചു..
ചുമ്മാ ഇരുന്നു ടെൻഷൻ അടിക്കാതെ വല്ലോം കഴിക്ക് പെണ്ണേ.. ഇറങ്ങുമ്പോൾ മെഡിക്കൽ സ്റ്റോറിൽ പറഞ്ഞു ഗ്യാസ്ട്രെട്ടീസിനുള്ള ടാബ്ലെറ്റു വാങ്ങാം..
ശാരി പറഞ്ഞു..
എനിക്ക് മതി ശാരി..
ആദി പറഞ്ഞു..
അതിന് നീ ഒന്നും കഴിച്ചില്ലല്ലോ..
ശാരി ചോദിച്ചു..
വേണ്ട.. വിശപ്പില്ല..
ആദി എഴുന്നേറ്റുകൊണ്ട് പറഞ്ഞു..
അവൾ കൈകഴുകി നേരെ ക്യാബിനിലേയ്ക്ക് ചെന്നു..
അവിടെ കണ്ട കലണ്ടറിൽ ഒന്നു നോക്കി..
ഡേറ്റ് കഴിഞ്ഞിട്ടിപ്പോൾ രണ്ടര ആഴ്ച കഴിഞ്ഞിരിക്കുന്നു.. എല്ലാവരുടെയും കാര്യം നോക്കുന്നതിനിടയിൽ അത് പോലും താൻ വിട്ടുപോയോ..
ആദി ചിന്തിച്ചു...
ആദിയുടെ കണ്ണുകൾ നിറഞ്ഞു.. വല്യച്ഛന് ആക്സിഡന്റ് ആയ ആ രാത്രി അവളുടെ ഓർമ്മയിൽ നിറഞ്ഞു..
മദ്യത്തിന്റെ ഗന്ധം നാസികയിലേയ്ക്ക് ഇരച്ചു കയറുന്നു..
നവീനിന്റെ ഒഴിഞ്ഞ സീറ്റ് നോക്കി ആദി നിന്നു.
ക്യാബിൻ ഡോർ ആരോ തുറന്നോ.. നിന്നിടത്തു നിന്നും അനങ്ങാൻ പറ്റുന്നില്ല... ദേഹം തളരുകയാണ്.. ആദിക്ക് കണ്ണിൽ ഇരുട്ടു കയറുംപോലെ തോന്നി..
അവൾ നിന്ന നിൽപ്പിൽ പുറകോട്ട് മറിഞ്ഞു വീണു..നിലത്തേയ്ക്ക് തലയടിച്ചു വീണുവോ.. ഇല്ല ആരോ തന്നെ താങ്ങി നിർത്തിയിട്ടുണ്ട്..
ആദി.. ആദി.. കണ്ണു തുറക്ക്..
ശാരിയുടെ തുടർച്ചയായ വിളി കേട്ട് ആദി കണ്ണുകൾ വലിച്ചു തുറന്നു..
അവൾ പരതി നോക്കി.. മുൻപിൽ ജഗ്ഗിൽ വെള്ളവുമായി ശാരി നിൽക്കുന്നു..
ചുറ്റും സ്റ്റാഫുകളിൽ പലരും ഉണ്ട്..അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..
അപ്പോഴാണ് താൻ ആരുടെയോ കരവലയത്തിനുള്ളിലാണെന്നു അവൾ അറിയുന്നത്..
അവൾ തല ചരിച്ചു നോക്കി..
നവീൻ..
അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു..
എല്ലാരും പൊയ്ക്കോളൂ.. ഇത് ആഹാരം കഴിക്കാഞ്ഞിട്ടാ..
ശാരി കൂളായി പറഞ്ഞത് കേട്ട് എല്ലാവരും മടങ്ങി..
വെള്ളം..
ആദി പറഞ്ഞു..
ഇത് കുടിക്ക്.. ഞാൻ പറഞ്ഞതല്ലേ എന്തെങ്കിലും കഴിക്കാൻ.. അപ്പൊ വൊമിറ്റിങ് ചെയ്യാൻ വരുന്നു എന്നും പറഞ്ഞു പോരുന്നു.. ഇപ്പോഴോ..
ശാരി അവളെ നേരെയിരുത്തി വഴക്കു പറഞ്ഞുകൊണ്ട് വെള്ളം കുടിപ്പിച്ചു..
സർ അപ്പോൾ വന്നത് നന്നായി.. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ നടുവടിച്ചു നിലത്തു കിടന്നേനെ..
ശാരി കളിയാക്കും പോലെ പറഞ്ഞു..
ആദി നേരെയിരുന്നു..
സാറിന്റെ നടുവിന് കുഴപ്പം ഒന്നും ഇല്ലല്ലോല്ലേ..
ശാരി ചോദിച്ചു..
ഹേയ്.. ആം ഓകെ..
അവൻ പറഞ്ഞൊഴിഞ്ഞു..
മ്മ്.. ഓകെ ആയോടാ..
ശാരി ആദിയോടായി ചോദിച്ചു..
മ്മ്..
ആദി മൂളി..
എങ്കിൽ എഴുന്നേൽക്ക്.. നമുക്ക് ഡോക്ടറെ കാണാം..
നവീൻ പറഞ്ഞു..
നോ സർ.. ഇപ്പോൾ ഓകെ ആണ്..
ആദി പറഞ്ഞു..
അത് പറഞ്ഞാൽ പറ്റില്ല. ഓൾറെഡി താൻ ഇപ്പോൾ തന്നെ കുറെ ലീവ് എടുത്തിട്ടുണ്ട്.. ഒക്കെയും തലവേദനയ്ക്കാ. ഇടയ്ക്കിടെ തലവേദന വരുന്നത് അത്രയ്ക്ക് നല്ലതല്ല. അതിന്റെ കൂടെ ഈ തലചുറ്റലും.. താൻ വന്നേ..
നവീൻ എഴുനേറ്റുകൊണ്ട് പറഞ്ഞു..
തലവേദന മൈഗ്രെന്റെ ആണ് സർ.. പിന്നെ ഇപ്പോൾ രണ്ടു ദിവസമായി ഫുഡ് കഴിക്കഞ്ഞിട്ടാ..
ആദി പറഞ്ഞു .
തനിക്ക് സാലറി കുറവാണോ..
നവീൻ ചോദിച്ചു.. ആദിയും ശാരിയും അവനെ നോക്കി..
അല്ല പട്ടിണി കിടക്കാൻ..
അവൻ ചോദിച്ചു.
അത് സർ..
ആദി നിന്നു വിക്കി..
ഇനി അസുഖം ഒന്നും ഇല്ലെങ്കിലും ശെരി.. ഇവിടെ ഞാൻ ഒരു ഡോക്ടർ ആണ്.. ഞാൻ നടത്തുന്ന സ്ഥാപനത്തിൽ ഒരാൾക്കൊരു അസുഖം വന്നാൽ നോക്കേണ്ട ചുമതല എനിക്കാണ്.. താൻ എഴുന്നേൽക്കുന്നോ..
നവീൻ മുന്നറിയിപ്പെന്നോണം ചോദിച്ചു..
എണീറ്റോ.. സാറിന് ദേഷ്യം വരുന്നു..
ശാരി പതിയെ ആദിയുടെ ചെവിയിൽ പറഞ്ഞു.. ആദി പതിയെ എഴുന്നേറ്റു..
ഞാനും വരാം സർ .
ശാരി പറഞ്ഞു..
വേണ്ട.. ഇവിടെ പിന്നെ ആരാ.. ഒന്നാമത് പ്രിയ ലീവ് ആണ്.. നെക്സ്റ്റ് വീക്ക് ഓഡിറ്റ് ഉള്ള കാര്യം ആരും മറക്കേണ്ട. ശാരി ആ ഫയാലൊക്കെ ഒന്നു നോക്കി വെച്ചേക്കണം..
നവീൻ പറഞ്ഞു..
ഓകെ സർ..
അവൾ പറഞ്ഞതും ആദിയെ വിളിച്ചു നവീൻ മുൻപേ നടന്നു.. ശാരിയെ ഒന്നു നോക്കിയ ശേഷം പുറകെ ആദിയും ഇറങ്ങി.. അവർ പോയതും ശാരി ഓഫിസിലെ പതിവ് തിരക്കിലേക്ക് വീണു..
**************************
ആശുപത്രിയിലേക്കുള്ള യാത്രയിൽ രണ്ടാളും മൗനമായിരുന്നു..
കുറച്ചു ദൂരം ചെന്നതും നവീൻ തന്നെ മൗനം ഭേദിച്ചു..
ആദി.. എന്താ തനിക്ക്..
നവീൻ ചോദിച്ചു..
അവൾ ഒന്നും മിണ്ടിയില്ല.. ഉള്ളിലെ സങ്കടം കണ്ണിൽ നിന്നും ധാരയായി ഒഴുകി ഇറങ്ങി..
നവീൻ അവളെ നോക്കി..
തന്നോട് ചോദിച്ചത് കേട്ടില്ലേ..
നവീൻ ചോദിച്ചു..
പ്രതികരണം ഒന്നും ഇല്ലാഞ്ഞതിനാൽ അവൻ കാർ ഒതുക്കി നിർത്തി അവളെ നോക്കി..
അവൾ കരയുകയാണെന്ന് കണ്ടതും നവീന് ദേഷ്യം ഇരച്ചു കയറി..
നിന്റെ അണ്ണാക്കിൽ പഴമാണോ.. ഞാൻ ചോദിക്കുന്നത് നീ കേൾക്കാതിരിക്കാൻ..
നവീൻ ഇത്തവണ അൽപ്പം പരുഷമായാണ് ചോദിച്ചത്..
അവൾ മറുപടി പറഞ്ഞില്ല...
എന്തു പറഞ്ഞാലും ഈ പൂങ്കണ്ണീർ പൊഴിക്കാൻ നീ എന്നു മുതലായ ആദി ശീലിച്ചത്.. ഒരുമാതിരി കണ്ണീർ സീരിയലിലെ പോലെ..
അവൻ ദേഷ്യപ്പെട്ടു..
അവൾ പുറത്തേയ്ക്ക് നോക്കി ഇരുന്നതും നവീൻ ബലമായി അവളുടെ താടിക്ക് പിടിച്ചുതൻറെ നേരെ ഇരുത്തി..
ചോദിച്ചത് കേട്ടില്ലേ..
അവൻ ചൂടായതും അവൾ ഒന്നു ഞരങ്ങി.. തന്റെ കൈപ്പിടി വല്ലാതെ മുറുകി എന്നു തോന്നിയതും അവൻ അവളുടെ കവിളിൽ നിന്നും കയ്യെടുത്തു..
സോറി..
അവൻ പറഞ്ഞു..
എന്തിനാ.. നവീൻ എന്നെയൊന്ന് കൊന്നു തരാമോ..
ആദി ചോദിച്ചു.. അവൻ അവളെ സംശയത്തോടെ നോക്കി..
ഇപ്പൊ ഒരു ചോദ്യം ചോദിച്ചില്ലേ. ഞാൻ എന്നു മുതലാ ഇങ്ങനെ ആയതെന്ന്.. അതിനുള്ള ഉത്തരം ഡേറ്റും സമയവും അടക്കം നവീന് അറിയില്ലേ..
അവൾ ചോദിച്ചു . അവൻ അവളെ നോക്കി..
ഇനി അസുഖം. എന്റെ അസുഖം അറിഞ്ഞാൽ പരിഹാരം കാണുമോ.. എങ്കിൽ കേട്ടോളു.. ഞാൻ ഗർഭിണിയാണ്..
ആദി അവന്റെ മുഖത്തുനോക്കി പറഞ്ഞു..
ആദി..
അവൻ അവിശ്വസനീയതയോടെ വിളിച്ചു..
എന്തേ അത്ഭുതം തോന്നുന്നുണ്ടോ.. ഉണ്ടാകും.. പക്ഷെ എനിക്കില്ല.. കാരണം ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പരിശുദ്ധി ഇന്നെനിക്കില്ല എന്നെനിക്കറിയാം.. നിങ്ങൾ അന്നെന്നെ ചെയ്തതൊന്നും സ്വബോധത്തിൽ ആയിരുന്നില്ലല്ലോ.. ഉള്ളിലെ മദ്യമായിരുന്നില്ലേ എന്നെ...
അവൾ ഒന്നു നിർത്തി.. പക്ഷെ എനിക്ക് അന്നും നല്ല ബോധം ഉണ്ടായിരുന്നു.. വിലപേശി വാങ്ങിയ ശരീരം ആർത്തിയോടെ രുചിക്കുമ്പോൾ ആണിന് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ... ഗർഭപാത്രത്തിൽ ഒരു ഭ്രൂണത്തെ വഹിക്കേണ്ടത് പെണ്ണല്ലേ. അവൾ സൂക്ഷിക്കണം..അല്ലെ..
അവൾ ചോദിച്ചു..
നവീൻ അപ്പോഴും അവളെ ആശ്ചര്യത്തോടെ നോക്കി ഇരുന്നു..
ആദി.. കൺഫേം ആണോ..
അവൻ ചോദിച്ചു..
എനിക്കറിയില്ല..
ആദി പറഞ്ഞു..
ഡേറ്റ്..
അവൻ ചോദിച്ചു..
അതൊക്കെ കഴിഞ്ഞിട്ട് ആഴ്ചകൾ ആയി..
അവൾ പറഞ്ഞു..
അവൻ ഒന്നും മിണ്ടിയില്ല.. കാർ തിരിക്കുന്നത് അവൾ കണ്ടിരുന്നു.. അവൾ ഒന്നും മിണ്ടിയില്ല.. കണ്ണുകൾ അവൾ ഇറുക്കി അടച്ചു..നീർച്ചാല് കണക്കെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന ദ്രാവകത്തെ അവൾ പുച്ഛത്തോടെ തുടച്ചു മാറ്റിക്കൊണ്ടേ ഇരുന്നു...പതിയെ കണ്ണിലേക്ക് മയക്കം വരുന്നതുപോലെ തോന്നി... എന്തോ അനങ്ങാൻ പോലും തോന്നാത്ത ക്ഷീണം.. ആദി പതിയെ ആ നിദ്രയെ പുൽകി..
Next Here
സസ്നേഹം ഗൗരി...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....