ഇനിയെന്നും നിനക്കായി.. 27-2

Valappottukal
ഇനിയെന്നും നിനക്കായി.. 27-2


കാർ തിരിക്കുന്നത് അവൾ കണ്ടിരുന്നു.. അവൾ ഒന്നും മിണ്ടിയില്ല.. കണ്ണുകൾ അവൾ ഇറുക്കി അടച്ചു..നീർച്ചാല് കണക്കെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന ദ്രാവകത്തെ അവൾ പുച്ഛത്തോടെ തുടച്ചു മാറ്റിക്കൊണ്ടേ ഇരുന്നു...പതിയെ കണ്ണിലേക്ക് മയക്കം വരുന്നതുപോലെ തോന്നി... എന്തോ അനങ്ങാൻ പോലും തോന്നാത്ത ക്ഷീണം.. ആദി പതിയെ ആ നിദ്രയെ പുൽകി..

*********************************

അവൾ ഇടയ്ക്ക് കണ്ണു തുറന്നപ്പോൾ കണ്ടത് കറങ്ങുന്ന ഒരു ഫാൻ മാത്രമാണ്..
അവൾ ചുറ്റും നോക്കി.. താനിതെവിടെയാ.

അതൊരു ആശുപത്രി മുറിയാണെന്ന് പെട്ടെന്ന് മനസ്സിലായി..

ആഹാ.. ഉണർന്നോ...

മാലാഖയെപോലെ വേഷം ധരിച്ചൊരു നേഴ്‌സ് അടുത്തു വന്നു ചോദിച്ചു..

അവൾ നോക്കുന്നത് കണ്ടതും അവർ ചിരിച്ചു..

ഹസ്ബൻഡിനെ നോക്കുവാണോ..

അവർ ചോദിച്ചു..

ആദി സംശയത്തോടെ അവരെ നോക്കി.. കാറിൽ ഇരുന്നതും സംസാരിച്ചതുമൊക്കെ പതിയെ ഓർമ്മയിൽ തെളിഞ്ഞതും അവൾ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി..

ഇപ്പൊ വരും . തന്റെ ടെസ്റ്റിന്റെ റിസൾട്ട് വാങ്ങാൻ പോയതാ..

അവർ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു .

എന്ത് ടെസ്റ്റ്...

ആദി അൽപ്പം ടെൻഷനോടെ ചോദിച്ചു..

ആഹാ.. പ്രെഗ്നെൻസി  ടെസ്റ്റ്..

അവർ കളിയാക്കുമ്പോലെ പറഞ്ഞതും ആദിയുടെ മിഴി നിറഞ്ഞൊഴുകി..

ഇത് ഏത് ആശുപത്രിയാ..

അവൾ ചോദിച്ചു..

സി എം ഹോസ്പിറ്റൽ എന്താ കുട്ടി..

അവർ ചോദിച്ചു..

നവീൻ എന്തിനാ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..

അവൾ മനസ്സിലോർത്തു...

അപ്പോഴേയ്ക്കും  ഡോർ തുറന്നു നവീൻ വന്നു..

അവനെ കണ്ടതും അവന്റെ മുഖത്തേയ്ക്ക് അവൾ നോക്കി..

ആ ഭാവം തനിക്ക് മനസ്സിലാകില്ല എന്നറിഞ്ഞിട്ടും വെറുതെ വ്യഗ്രതയോടെ അവൾ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു..

എന്തായി റിസൾട്ട്..

നേഴ്‌സ് ആകാംഷയോടെ ചോദിച്ചു..

തന്റെ മനസ്സിലും ആ ആകാംഷ ഇല്ലേ.. ഉണ്ട്.. മനസ്സു നിറയെ ഉണ്ട്..

അവൾ അവനെ നോക്കി..

പൊസിറ്റിവ് ആണ്..

അവൻ പറഞ്ഞതും ആദിയുടെ മനസ്സ് കലങ്ങി മറിഞ്ഞു..

ആദി ഞെട്ടലോടെ അവനെ നോക്കി..

ആ മുഖത്ത് ദേഷ്യമാണോ.. ഒന്നും മനസ്സിലാകുന്നില്ല..

കൺഗ്രാറ്റ്‌സ്..

ആ നേഴ്‌സ് സന്തോഷത്തോടെ അവനു നേരെ കൈനീട്ടി.  അവൻ യാന്ത്രികമായി അവരുടെ കയ്യിൽകൈകോർത്തു..

അവൻ തന്നെ നോക്കുന്നത് കണ്ടതും ആദിയുടെ കണ്ണു നിറഞ്ഞു..

ഒരുപക്ഷേ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു തന്റെ ജീവിതത്തിലേയ്‌ക്ക് പുതിയൊരു അതിഥി കൂടി വരികയാണ്..

അവൾപോലുമറിയാതെ അവളുടെ വയറിലേയ്ക്ക് നീണ്ടു..

അപ്പൊ ശെരി.. ഈ ഡ്രിപ്പ് തീരുമ്പോൾ പോകാം.. നല്ല വിശ്രമം വേണം കേട്ടോ.. ഓടിച്ചാടി നടക്കുവോന്നും വേണ്ട.  ജോലിക്കൊക്കെ പോകുന്നുണ്ടെങ്കിൽ പ്രത്യേകം.ശ്രദ്ധിക്കണം ഓട്ടോയിൽ ഒന്നും കയറേണ്ട... കേട്ടോ..

അവർ ആദിയുടെ അരികിൽ വന്നു ക്യാനുല ഒന്നുകൂടി നോക്കിയ ശേഷം പോയി..

നവീൻ ഒന്നും മിണ്ടാതെ നിന്നു.. അൽപ്പം കഴിഞ്ഞതും അവൻ ചെന്ന് ഡോർ അടച്ചു ലോക്ക് ചെയ്തു..

ആദിയുടെ അരികിൽ വന്നു ഇരുന്നു..

ഒന്നു മയങ്ങിക്കോ.. ഡ്രിപ്പ് തീരാൻ സമയമെടുക്കും..

അവൻ അവളുടെ നെറ്റിയിൽ തഴുകിക്കൊണ്ടു പറഞ്ഞു..

നവി ഞാൻ..

ആദി പറയാൻ വന്നതും അവൻ അവളെ നോക്കി..

എനിക്കറിയാം.. തൽക്കാലം റെസ്റ്റെടുക്കു .  ബാക്കിയൊക്കെ പിന്നെ..

അവൻ പറഞ്ഞു..

പറ്റില്ല.. പറയ് നവീൻ.. ഞാനെന്താ വേണ്ടത്..

അവൾ ചോദിച്ചു..

അവൻ അവളുടെ അരികിൽ നിന്നെഴുന്നേറ്റു..

നവി..

അവൾ വിളിച്ചു..

ഇക്കാര്യത്തിൽ എനിക്ക് പ്രത്യേകിച്ചു അഭിപ്രായം ഒന്നുമില്ല.. നിന്റെ തീരുമാനം.. ഇതിനെ വളർത്താനാണെങ്കിൽ വളർത്താം.. അല്ലെങ്കിൽ... മറിച്ചാണ് തന്റെ തീരുമാനം എങ്കിൽ ഒറ്റയ്ക്കാകില്ല..  ആ തീരുമാനത്തിനൊപ്പവും ഞാൻ നിൽക്കും..

നവീൻ പറഞ്ഞു..

ആദി കണ്ണുകൾ അടച്ചു..

അവളുടെ മനസ്സ് ശൂന്യമായതുപോലെ തോന്നി..

ഇല്ല.. തന്നെ അവൻ സ്വീകരിക്കില്ല..

അവളുടെ കൺ പീലിക്കിടയിലൂടെ കണ്ണുനീർ ഒഴുകുന്നത് നവീൻ കണ്ടു..

അവന്റെ മനസ്സിലും ഒരു വിങ്ങൽ ഉണ്ടായി..

എന്തോ തീരുമാനിച്ചുറപ്പിച്ചെന്നോണം അവൻ ഫോണുമെടുത്തു പുറത്തേക്കിറങ്ങി..

ഡ്രിപ് തീർന്നതും ആദിയെ ഡിസ്ചാർജ് ചെയ്തു..

കേറ്..

നവീൻ കാറിന്റെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു..

വേണ്ട . ഞാൻ ഒരു ഓട്ടോ പിടിച്ചോളാം..

അവൾ പറഞ്ഞു...

അതേതായാലും വേണ്ട.. ഈ സമയത്തു ഓട്ടോയിൽ പോകുന്നത് റിസ്‌കാ..

അവൻ പറഞ്ഞു..

എന്ത് റിസ്ക്.. ഓ അബോർഷൻ ആകുമെന്ന്.. അങ്ങനെയെങ്കിൽ അങ്ങനെ.  മറ്റാരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ.. ഏതായാലും പിഴച്ചുണ്ടായ ഒരു കുഞ്ഞല്ലേ . പിഴച്ചു പെറ്റതെന്നും അച്ഛനില്ലാത്തതാണെന്നും കേട്ട് വളരുന്നതിലും ഭേദം ന്റെ ഉള്ളിൽ തന്നെ അതൊടുങ്ങണതാ..

ആദി നെഞ്ചു പൊട്ടുന്ന വേദനയോടെ പറഞ്ഞു..

അങ്ങനെയാണെങ്കിൽ അത്ര ബുദ്ധിമുട്ടേണ്ട.  ഒരു ടാബ്‌ലെറ്റ് കഴിച്ചോ അല്ലെങ്കിൽ ഹോസ്‌പിറ്റലിൽ വന്നു സേഫായിട്ടൊ ഡിയാൻസി ചെയ്യാം..

നവീൻ എടുത്തടിച്ചതുപോലെ പറഞ്ഞു..

വേണ്ട.. എന്റെ കുഞ്ഞല്ലേ.. ഈ ലോകത്ത്‌ സ്വന്തമെന്ന് പറയാൻ എനിക്കിപ്പോ ആരുമില്ല.  ആരും.. ഇപ്പൊ ഈ അനാഥപ്പെണ്ണിനു ദൈവമായി തന്നതാകും ഈ കുഞ്ഞിനെ .

അവൾ കൈകൾ വയറിനോട് ചേർത്തു വെച്ചു പറഞ്ഞു..

അങ്ങനെ ആണെങ്കിൽ ഓട്ടോയിൽ കേറി ബുദ്ധിമുട്ടേണ്ടല്ലോ.. ഇങ്ങോട്ട് കേറ് .

അവൻ പറഞ്ഞു..

അവൾ സങ്കടത്തോടെ അവനെ നോക്കി..

മാധവമേനോനോട് എന്താ പറയുക.. നവനീത് പ്രഭാകറിന്റെ കുഞ്ഞാ നിന്റെ വയറ്റിൽ വളരുന്നതെന്നോ.. അങ്ങേര് ചാകൻ കിടന്നപ്പോ അങ്ങേർക്കായി നീ എന്റെ കൂടെ വന്നതാണെന്നോ..

അവൻ ചോദിച്ചു..

അങ്ങനെ പറഞ്ഞാൽ വല്യച്ഛൻ... ചിലപ്പോ..

അവൾ പറയാൻ വന്നത് പാതിയിൽ നിർത്തി..

ചാകാനാണേൽ പോയി ചാകട്ടെടി.എന്തിനാ ഇങ്ങനെ ഒരു ജന്മം..

അവൻ പറഞ്ഞു.. അവൾ രൂക്ഷമായി അവനെ നോക്കി കാറിലേക്ക് കയറി ഇരുന്നു..

അവൻ ചെറു ചിരിയോടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.. ആദിയെ നോക്കിയതും അവൾ കണ്ണടച്ചിരിക്കുകയാണ്..

അവൻ പതിയെ അവളുടെ അടുത്തേയ്ക്ക് ചെന്നു..

കൈ ഇടുപ്പിനരികിലേയ്ക്ക് കൈ കൊണ്ടുവന്നതും അവൾ ഞെട്ടി കണ്ണുതുറന്നു..

എന്താ..

അവൾ ചോദിച്ചു..

സീറ്റ് ബെൽറ്റ്..

അവൾ പറഞ്ഞു..

ഞാനിട്ടോളാം..

അവൾ പറഞ്ഞുകൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചിട്ടു..

അവൻ ചിരിച്ചു..അപ്പോഴാണ് അവളുടെ തലയിൽ എന്തോ ഇലയോ മറ്റോ ഇരിക്കുന്നത് കണ്ടത്..

അവൻ അതെടുക്കാൻ ചെന്നതും അവൾ കൈതട്ടിമാറ്റി...

എന്താ..

അവൾ ചോദിച്ചു..

ഇല..

അവൻ പറഞ്ഞു..

അവൾ തലയിൽ രണ്ടു തട്ടു കൊടുത്തു..

എന്നെ തോടെണ്ട..

അവൾ പറഞ്ഞു..

ഓഹോ.. പൊന്നുമോളെ നിന്നെ ഞാൻ കെട്ടിക്കൊണ്ട് വന്നതൊന്നുമല്ലല്ലോ.. കാശ് തന്നു കൂടെ പാർക്കാൻ വാങ്ങിയ ഒരു സാധനമാ.. എനിക്ക് തോന്നുമ്പോഴൊക്കെ ഞാൻ നിന്നെ തൊടും.. എതിർക്കുന്നത് എനിക്കൊന്ന് കാണണം..

അതും പറഞ്ഞു ബലമായി അവളുടെ ടോപ്പ് പോക്ക് അവൻ അവളുടെ വയറ്റിൽ ചുംബിച്ചു..

ദേഹം മുഴുക്കെ ഒന്നു കോരിത്തരിക്കുമ്പോലെ തോന്നിയെങ്കിലും അവന്റെ വാക്കുകൾ അവളിൽ വേദന നിറച്ചു.. കണ്ണുനീർ കയ്യിൽ വീണതും അവൻ അവളെ നോക്കി..

അവളുടെ സങ്കടം കണ്ടതും വേണ്ടിയിരുന്നില്ല എന്നവന് തോന്നി.. എങ്കിലും ഒന്നും പറയാതെ അവൻ കാർ സ്റ്റാർട്ട് ചെയ്തു..

അവൾ കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു..

കാർ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയതും അവൾ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു..

പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അവൾ തിരിച്ചു വന്നു.. നവീൻ ഗ്ലാസ് താഴ്ത്തി അവളെ നോക്കി.

സർ വിലാപറഞ്ഞു വാങ്ങിയ ഈ ശരീരം ഇപ്പോൾ സർ ഉദ്ദേശിക്കുന്ന ഉപയോഗത്തിന് കൊള്ളില്ല.. അതുകൊണ്ട് കുറച്ചു ദിവസം എനിക്ക് ലീവ് വേണം.. നിങ്ങൾ പറയുന്ന ജോലിയിൽ നിന്നും..

അവൾ പറഞ്ഞു..

നവീൻ ഒന്നു പുഞ്ചിരിച്ചു..

ഈ ജോലിക്ക് ലീവ് ഇല്ല.. അത്രയും പറഞ്ഞു ഒരു കള്ളച്ചിരിയോടെ അവൻ കാർ മുൻപോട്ടെടുത്തു..

അപമാനവും ദേഷ്യവും സങ്കടവും നിരാശയും കാരണം ആദിക്ക് പൊട്ടിത്തകരുംപോലെ തോന്നി.. അവൾ വേഗം വീട്ടിലേയ്ക്ക് നടന്നു..

****************************

സൂര്യ എവിടെ വല്യമ്മേ..

വന്നപാടെ കുറച്ചുനേരം ഷവറിന് ചുവട്ടിൽ നിന്നു തല തണുക്കെ വെള്ളം ഒഴിച്ചു കുളിച്ച ശേഷമാണ് അവൾ പുറത്തേയ്ക്ക് വന്നത്..  ദേവയാനി അടുക്കളയിൽ നിൽക്കുന്നത് കണ്ടതും ആദി അവിടേയ്ക്ക് വന്നു ചോദിച്ചു.

ആ പുറത്തോട്ട് പോവാന്നും പറഞ്ഞു ഉച്ചയ്ക്ക് ഇറങ്ങിയതാണ്.. എന്തിയെ എന്തോ..

അവർ പറഞ്ഞു..

നേരം ഇരുട്ടാറായല്ലോ..

ആദി പറഞ്ഞു..

മ്മ്..

ദേവയാനി ആദി കാണാതെ വന്യമായൊന്ന് ചിരിച്ചുകൊണ്ട് വീണ്ടും അടുപ്പിലേയ്‌ക്കൂതി..

അടുപ്പിലിരുന്ന കനലിൽ നിന്നും തീപ്പൊരി തെറിച്ചു..

ആദി ഒരു നിമിഷം ആലോചനയോടെ നിന്നു.. പിന്നെ മുറിയിലേയ്ക്ക് നടന്നു..

ആദി വാതിൽക്കൽ എത്താറായതും സൂര്യ ഉള്ളിലേയ്ക്ക് വരുന്നത് അവൾ കണ്ടു..

അവൾ സൂര്യയെ ഒന്നു നോക്കി..

അവൾ ഒരു കള്ളച്ചിരിയോടെ പരിസരം പോലും മറന്ന് നടക്കുകയാണ്..

ഒന്നു നിന്നെ..

ആദി അവളെ വിളിച്ചു.. അവൾ നിന്നു..

നേരം എത്രയായി എന്ന് അറിയുമോ..

ആദി ശാന്തയായി ചോദിച്ചു..

അവൾ ക്ലോക്കിലേയ്ക്ക് നോക്കി.. 7 20..

രാത്രി ആയി.. എവിടേയ്ക്കെങ്കിലും പൊയ്ക്കോ നീ.. എങ്കിലും രാത്രിക്ക് മുൻപ് വീട്ടിൽ കേറിക്കൂടെ നിനക്ക്..

ആദി ചോദിച്ചു..

പെട്ടെന്ന് മാധവമേനോൻ പുറത്തേക്കിറങ്ങി വന്നു..

ഞാൻ എനിക്കിഷ്ടമുള്ളിടത്തു പോകും.. തോന്നുമ്പോ വരും.  അതു ചോദിക്കാൻ നീയാരാടി..

സൂര്യ ചോദിച്ചു..

സൂര്യേ..

മാധവമേനോൻ ദേഷ്യത്തോടെ വിളിച്ചു..

അവർ രണ്ടാളും ഞെട്ടി അയാളെ നോക്കി..

നീ എവിടായിരുന്നു..

മാധവമേനോൻ അവളോടായി ചോദിച്ചു..

ഞാൻ.. എന്റെ കൂട്ടുകാരുടെ അടുത്തു..

സൂര്യ പറഞ്ഞു..

അപ്പോഴേയ്ക്കും ദേവയാനിയും ഇറങ്ങി വന്നു..

എന്താ.  ആ വന്നോ.. എവിടായിരുന്നു അസത്തെ നീ ഇതുവരെ..

അവർ സൂര്യയുടെ നേർക്ക് വന്നു..

ഞാൻ പുറത്തോട്ട്  പോകുമ്പോഴേ നിങ്ങൾക്കൊക്കെ പ്രശ്നമുള്ളല്ലോ.. ഇവൾ കഴിഞ്ഞ ഇടയ്ക്ക് ദേ ഇവൾ പാതിരാത്രി ആയപ്പോ ഒരുത്തന്റെ കൂടെ കേറി വന്നപ്പോ ഈ ബഹളമൊന്നും കണ്ടില്ലല്ലോ..

സൂര്യ പൊട്ടിത്തെറിച്ചു..

അടങ്ങെടി..

ദേവയാനി പറഞ്ഞു..

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് ബോധ്യം വേണം..പിന്നെ ഇവൾ പോകുന്നുണ്ടെങ്കിൽ അതുകൊണ്ട് മൂന്നു നേരം വെട്ടിവിഴുങ്ങാനുള്ളത് അവൾ ഉണ്ടാക്കുന്നുണ്ട്.  അതിനാ അവൾ പോകുന്നത്.. നീയോ..

ദേവയാനി ചൊടിച്ചു..

മൂന്നു നേരം കഴിക്കാനുള്ളത് ഇവൾ ഉണ്ടാക്കുന്നുണ്ട്.. സമ്മതിച്ചു..ഏതായാലും അതിന് ഇവൾ തിരഞ്ഞെടുത്ത ജോലി ചെയ്യാൻ തൽക്കാലം എനിക്ക് വയ്യ..

സൂര്യ പുച്ഛത്തോടെ ആദിയെ നോക്കി പറഞ്ഞു..

സൂര്യേ.. നീ പോയതിലും വന്നതിലുമൊന്നും എനിക്ക് പ്രശ്നമില്ല.. എന്നെ എന്തിനാ ഇതിൽ വലിച്ചിടുന്നത്..

ആദി ഞെട്ടലോടെ മാധവമേനോനെ പാളി നോക്കിക്കൊണ്ട് പറഞ്ഞു..

നിനക്ക് പേടിയുണ്ട്. ഞാൻ എന്താ വിളിച്ചു പറയുന്നത് എന്ന് അല്ലെ..

സൂര്യ ചോദിച്ചു..

നിനക്കെന്താ പറയാനുള്ളത്..

മാധവമേനോൻ സംശയത്തോടെ ചോദിച്ചു..

എന്തു പറയാൻ. ഒന്നും കിട്ടിയില്ലേൽ ഇവളെ രണ്ടു ചീത്ത പറയും.. അല്ലാതെ ഒന്നിനും പറ്റില്ലല്ലോ..ആദിയെപോലെ ആകാൻ ഇവൾക്കീ ജന്മം പറ്റില്ല..

ദേവയാനി സൂര്യയ്ക്ക്  മാത്രം മനസ്സിലാകും പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു.. ആദിയുടെ മുഖം വിളറി വെളുത്തു.

കഷ്ട്ടം... മൂന്നു നേരം ഉണ്ണാനും അടുക്കാനും ഉണ്ടാക്കാൻ ഡെയ്‌ലി കണ്ടവന്മാരുടെ മുന്നിൽ മടിക്കുത്തഴിക്കുന്ന ഇവളെ വെച്ചാണോ 'അമ്മ എന്നെ കമ്പയർ ചെയ്യുന്നത്..

ആദി തന്റെ കണ്ണുകൾ ഇറുക്കിയടച്ചു..

സൂര്യേ..

മാധവമേനോൻ ഉച്ചത്തിൽ അലറുകയായിരുന്നു.. അതിനോടൊപ്പം സൂര്യയുടെ കവിളിൽ തന്റെ സർവ്വ ശക്തിയുമെടുത്തു അയാൾ ആഞ്ഞടിച്ചു..

ആഹ്..

സൂര്യയുടെ കവിൾ നീറിപ്പുകഞ്ഞു..

തൊട്ടുപോകരുത് എന്നെ..

സൂര്യ മാധവനെനോനെ ചൂണ്ടി പറഞ്ഞു..

സൂര്യേ..

ദേവയാനി വിളിച്ചു..

പിന്നെ.. ഞാൻ പറഞ്ഞത് കള്ളമാണോ സത്യമാണോ എന്ന് ആദ്യം ദേ ഈ നിൽക്കുന്ന നിങ്ങളുടെ പുന്നാര മോളോട് ചോദിക്ക്.. എന്നിട്ട് മതി എന്നോട് ചൂടാകുന്നത്..

നിങ്ങൾ ജീവിതത്തിനും മരണത്തിനും ഇടയിൽ ഐ സി യുവിൽ കിടന്നപ്പോൾ നിങ്ങളീ ലോകത്ത് ഏറ്റവും വെറുക്കുന്ന നവനീതിനൊപ്പം കിടന്നു കൊടുത്തിട്ട് വന്നു നിന്നവളാണ് ഇവൾ.. നിങ്ങളുടെ ഈ നിൽക്കുന്ന ആദി മോൾ.. സംശയമുണ്ടെങ്കിൽ ചോദിച്ചു നോക്ക്..

സൂര്യ ചീറി.. മാധവമേനോൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.. പിന്നെ ആദിയെ നോക്കി...

ഭൂമി പിളർന്ന് ഉടലോടെ താഴേയ്ക്ക് പോകണെ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു..

ആദി..

അതൊരു അലർച്ചയായിരുന്നു..

ആദി അയാളെ നോക്കി..

ഈ കേട്ടത് സത്യമാണോ..

അയാൾ ചോദിച്ചു..

അവൾ മൗനം വരിച്ചു..

ചോദിച്ചത് കേട്ടില്ലേ.. സത്യമാണോ എന്ന്..

അയാൾ വീണ്ടും ചോദിച്ചു..

അത് മാത്രമല്ല.. ജോലിക്കെന്നും പറഞ്ഞു ദിവസോം ഇവൾ ഇറങ്ങുന്നത് നവനീതിന്റെ അടുത്തേയ്ക്കാ.. ബംഗളൂരോ മറ്റോ ഒരാഴ്ച അവനോടൊപ്പം കറങ്ങി നടന്നു ഇവൾ.. ഇപ്പോഴും ചിലപ്പോ അവന്റെ വിയർപ്പിന്റെ ഗന്ധം ഉണ്ടാകും അവളുടെ ദേഹത്ത്

സൂര്യ പുച്ഛത്തോടെ പറഞ്ഞു..

ചോദിച്ചത് കേട്ടില്ലേ.. ഇല്ല എന്നു പറയ്.. കള്ളമാണെന്ന് പറ ആദി..

മാധവമേനോൻ അവളെ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു...

ആദിയെ വെട്ടിവിയർത്തു.. അവളുടെനവു ചലിക്കില്ല എന്നു തോന്നി..

സ.. സത്യമാ..

അത്ര മാത്രമേ ആദിയുടെ നാവിൽ നിന്നും വീണുള്ളൂ..

മാധവമേനോൻ തന്റെ കൈകൾ അവളിൽ നിന്നും.എടുത്തു..

ദേവയാനി..

അതൊരു അലർച്ചയായിരുന്നു..

മാധവേട്ടാ..

അവർ അയാൾക്കാരികിൽ വന്നു..

ഇനി.. ഇനി ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇവളെ കാണാൻ ഇടവരരുത്..  എടുക്കാൻ ഉള്ളതൊക്കെ നിനക്ക് എടുക്കാം.. നമ്മളും മക്കളും ഇനി ഇങ്ങോട്ട് വരില്ല..

അയാൾ പറഞ്ഞു..

വല്യച്ചാ.. ഞാൻ..

ശ്..

അയാൾ മിണ്ടാരുതെന്ന് അവളെ ആംഗ്യം കാണിച്ചു..

ദേവയാനി..

അയാൾ വീണ്ടും വിളിച്ചു..

മാധവേട്ടാ.. ഈ രാത്രി പ്രായമായ ഈ കുഞ്ഞിനെയും കൊണ്ട് നമ്മൾ എങ്ങോട്ട് പോകാനാ..

അയാളുടെ വാക്കുകൾ കേട്ട അത്ഭുതത്തിൽ അവർ ചോദിച്ചു..

എങ്ങോട്ടേയ്ക്കെങ്കിലും.  എനിക്കിനി ഇവളെ കാണേണ്ട..

അയാൾ പറഞ്ഞു..

അതിനു നമ്മൾ എന്തിനാ പോകുന്നത്.. ഇറക്കി വിട്ടാൽ പോരെ ഈ പിഴച്ചവളെ..

സൂര്യയുടെ നാവിൽ നിന്നും വീണ ഓരോ വാക്കിലും ആദി നീറിപ്പുകയുകയായിരുന്നു..

അല്ലെങ്കിൽ തന്നെ ഇവൾക്കെന്ത് നോക്കാനാ.. നവീൻ പോരാഞ്ഞിട്ട് കഴിഞ്ഞ ദിവസം വന്നവനുമായും ഹോട്ടലിൽ കേറി ഇറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.  മാനമുള്ളവർക്കല്ലേ അത് നഷ്ട്ടമാകുമോ എന്ന് പേടിക്കേണ്ടതുള്ളൂ.. നാട് നീളെ ഉള്ള ആണുങ്ങൾക്ക് മുഴുവൻ കേറിയിറങ്ങാൻ നിന്നു കൊടുക്കുന്നവൾക്ക് എന്തു അഭിമാനം..

സൂര്യ പറഞ്ഞു.. ആദി ഒന്നും മിണ്ടിയില്ല..

ആദി..

ദേവയാനി വിളിച്ചു..

ഇത് നിന്റെ വീടാ.. പക്ഷെ. ഇറങ്ങിപോകാൻ മറ്റൊരിടം ഇല്ല.. അതുകൊണ്ട് പറയുവാ.. നീ പോകണം..

ദേവയാനി പറഞ്ഞു..

ആദി അവരെ ശാന്തമായൊന്നു നോക്കി..

നിന്നെ കൊണ്ടുപോകാൻ നവീൻ വരില്ലേ..

അവർ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ തന്റെ മുറിയിലേയ്ക്ക് കയറി വാതിൽ അടച്ചു..

മാധവമേനോനും തന്റെ മുറിയിലേയ്ക്ക് കയറി..

തന്റെ ഹൃദയം കഷ്ണങ്ങളായി നുറുക്കപ്പെട്ട വേദനയിൽ അയാൾ ഹൃദയം പൊട്ടി കരഞ്ഞു.

ആദിക്ക് കരയാൻ തോന്നിയില്ല..

അത്യാവിശം വസ്ത്രങ്ങളും തന്റെ ലാപ്പും നിധിപോലെ താൻ കരുതിവെച്ച തെളിവുകളും ഫോണും മറ്റു അത്യാവിശ്യ സാധനങ്ങളും എടുത്തു രണ്ടു ബാഗിലാക്കി അവൾ ഇറങ്ങി..

ദേവയാനി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു..

മോളെ.. ഞാൻ.. മാധവേട്ടനെ അവസ്ഥ അറിയില്ലേ . അതാ ഞാൻ.. നീ ഏട്ടന് വേണ്ടിയാ ഇതൊക്കെ ചെയ്തത് എന്നറിഞ്ഞാൽ ചിലപ്പോ അദ്ദേഹത്തെകൂടി  നമുക്ക് നഷ്ട്ടമാകും..

അവർ അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു..

വല്യച്ഛനെ നോക്കിക്കോണേ.. ഞാൻ പോവാ..

ആദി പറഞ്ഞു..

അവർ ദൈന്യമായി അവളെ നോക്കി..

അവൾ അവരുടെ കൈ വിടുവിച്ചു ബാഗും എടുത്തിറങ്ങി..

കൂരിരുട്ടിൽ അവൾ ദിശയറിയാതെ നടന്നു പോകുന്നതും നോക്കി തീക്ഷ്ണമായ വൈരത്തോടെ അവർ നിന്നു..

************************

ദിക്കോ ദിശയോ അറിയാതെ ആദി നടന്നു.. കാലുകൾക്ക് ബലം കുറയുന്നുവോ.  വഴിവിളക്കുകൾ പ്രകാശം പരത്തുന്നുണ്ട്.. പോകേണ്ടത് എങ്ങോട്ട്.  ആരുണ്ട് തുണയ്ക്ക്..

അവൾ മനസ്സിലോർത്തു...

കടന്നുപോകുന്ന ഓരോ വണ്ടിയും അവളുടെ നെഞ്ചിടിപ്പേറ്റി.. പല കണ്ണുകളും തന്നെ ചൂഴ്ന്നെടുക്കുന്നു എന്നു തോന്നി..

അവൾ പതിയെ നടന്നു.. ഈ ഇടവഴി താണ്ടിയാൽ മെയിൻ റോഡ് ആണ്.. അവൾ നടന്നതും മുൻപിലേക്ക് ഒരു വണ്ടി വന്നു നിന്നു..

കഴുകൻ കണ്ണുകളോടെ അതിൽ നിന്ന് ഇറങ്ങിയവരെ കണ്ട് ആദി പിന്നിലേയ്ക്ക് നടന്നു..

ഒന്നോടി മാറും മുൻപേ അവരിൽ രണ്ടുപേർ അവളെ പിടിത്തമിട്ട് കഴിഞ്ഞിരുന്നു..

ഒന്നലറിവിളിക്കാൻ തുടങ്ങിയതും വെളുത്ത തുണിയിൽ എന്തോ ഒന്ന് അവളുടെ നാസിക തുമ്പിലേയ്ക്ക് നീണ്ടു..

മുൻപിൽ തന്റെ ജീവിതം തകർന്നുപോകുന്നത് പോലെ അവളുടെ കണ്ണിലേക്ക് ഇരുട്ട് കയറി..

Next Here

ഇടുമെന്ന് പറഞ്ഞാൽ ഇട്ടിരിക്കും.. അതാണ് ഗൗരി..

പിന്നെ ഇത് കണ്ട് പൊങ്കാല ഇടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... ദൈവത്തെയോർത്തു ഒരു മയത്തിലൊക്കെ പൊങ്കാല തരണം.. എല്ലാവരുടെയും അഭിപ്രായം ഞാൻ വഴിയേ പരിഗണിക്കുന്നതായിരിക്കും.. കഥ ഞാൻ സ്റ്റർട്ടിങ്ങിൽ ഉദ്ദേശിച്ച പോലെ കൊണ്ടുപോകുകയാ.. അതുകൊണ്ട് ദയവായി കഥയെ കഥയായി കാണുക..

പൊങ്കാല ഇടാൻ വരുന്നവർ 1 മീറ്റർ ഡിസ്റ്റൻസ് കീപ് ചെയ്യണം. കൊറോണ കാലമാണ്.. സോ സ്റ്റേ സേഫ്

സസ്നേഹം ഗൗരി..

© Copyright Protected

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top