ഇനിയെന്നും നിനക്കായി.. 26
അപ്പോഴും പഴയ നാലുകെട്ട് തറവാടിന്റെ തെക്കേ അറ്റത്തെ തൊടിയിൽ ഉള്ള പട്ടടയ്ക്ക് മുകളിലുള്ള പുൽനാമ്പുകൾ ഏതോ വരിതെറ്റിയ പാട്ടിന്റെ ഈരടികളെന്നോണം നൃത്തം വെച്ചുകൊണ്ടിരുന്നു..
തറവാടിന്റെ ഉമ്മറത് വെച്ചിരുന്ന ചിത്രത്തിൽ അപ്പോഴും പ്രതീക്ഷയോടെ പുഞ്ചിരിക്കുന്ന കൃഷ്ണയുടെ രൂപം നിറഞ്ഞു നിന്നു..
അവളുടെ മുറിയിലെ മേശയിൽ ഇരുന്ന ഡയറി താളുകൾ ജനാലയിലൂടെ വന്ന കാറ്റിനനുസൃതമായി മറിഞ്ഞു കൊണ്ടിരുന്നു..അതിനുള്ളിലിരുന്ന അവളുടെ തൂലികത്തുമ്പിലെ അക്ഷരങ്ങൾ ലോകത്തോടായി വിളിച്ചു പറഞ്ഞു..
കാലമെത്ര താണ്ടിയാലും കാലമേ നിന്നുള്ളിലെ നിന്നെ ഞാൻ കണ്ടെത്തുകതന്നെ ചെയ്യും..
ആദിയുടെ കണ്ണുകൾ അഭിയിലായിരുന്നു.. സർ ചോദിച്ചോളൂ.. എനിക്കറിയുന്നതൊക്കെ ഞാൻ പറയാം.. സറിനെന്താ അറിയേണ്ടത്.
എല്ലാം.. തനിക്കറിയാവുന്ന നവനീതിനെ പറ്റി.. കൃഷ്ണയുടെ കൊലപാതകിയായ നവനീതിനെ പറ്റി..
അവൻ പറഞ്ഞു..
എന്റെ നവീൻ ആരെയും കൊന്നിട്ടില്ല.. പ്രത്യേകിച്ചു കൃഷ്ണയെ.. ജീവനായിരുന്നു നവീന്..
ആദി പറഞ്ഞു..
ജീവനായിരുന്ന പെണ്ണിനെ റേപ് ചെയ്തു കൊല്ലുന്നതാണോ മാന്യത..
അവൻ ചോദിച്ചു.
ഷട് അപ്..
ആദി ദേഷ്യത്തോടെ മേശയിൽ അടിച്ചു..
പെട്ടെന്ന് സ്വബോധം വന്നതുപോലെ അവൾ ചുറ്റും നോക്കി.. എല്ലാവരുടെയും കണ്ണ് തന്നിലാണെന്നറിഞ്ഞതും അവൾ ഒന്നു ശാന്തയായി..
ആം സോറി..
അവൾ പറഞ്ഞു..
ഇറ്റ്‌സ് ഓകെ..
അവൻ പറഞ്ഞു..
തൽക്കാലം കൊലപാതകിയാണോ അല്ലയോ എന്നൊന്നും താൻ പറയേണ്ട.. അത് അന്വേഷിക്കാൻ ആണല്ലോ ഞാൻ വന്നത്.. തൽക്കാലം താൻ തനിക്കറിയുന്ന നവനീതിന്റെ പറ്റി പറയ്..
അഭി അവളെ നോക്കി പറഞ്ഞു. ആദി ശാന്തയായി അവനെ നോക്കി പറഞ്ഞു തുടങ്ങി..
അഭി അവളുടെ വാക്കുകൾ സസൂക്ഷ്മം കേട്ടിരുന്നു..
പറഞ്ഞു തീർന്നതും ആദി പൊട്ടിക്കരഞ്ഞു..
എന്റെ നവീൻ ആരെയും കൊല്ലില്ല സർ.. അതിനു നവീന് പറ്റില്ല..
ആദി പറഞ്ഞു..
പിന്നെന്തിനാണ് അതിഥി നവീനെ ജീവിതത്തിൽ നിന്നൊഴിവാക്കിയത്.. അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നെങ്കിൽ നവനീതിനൊപ്പം നിൽക്കുകയായിരുന്നില്ലേ താൻ ചെയ്യേണ്ടത്..
അഭി ചോദിച്ചു..
അന്നെനിക്കതിനു പറ്റിയില്ല സർ.. വല്യച്ഛൻ.. അന്നതിനെന്നെ സമ്മതിച്ചില്ല.. 14ആം വയസ്സിൽ അനാഥയായവളാ ഞാൻ.. സ്വന്തമെന്ന് ചൂണ്ടി കാണിക്കാൻ പോലും എനിക്കവരെ ഉള്ളു..
വല്യച്ഛനാ എന്നും എനിക്ക് തണലായി നിന്നത്..ആ മനുഷ്യനെ ധിക്കരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
ആദി കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു..
ഇപ്പോൾ അതിഥി നവനീതിന്റെ കമ്പനിയിൽ അല്ലെ ജോലി ചെയ്യുന്നത്..
അഭി ചോദിച്ചു..
അതേ സർ.. വല്യച്ചന് ഒരു ആക്സിഡന്റ്.. ഒരു ജോലി അത്യാവിശമായി വന്നു..
ആദി പറഞ്ഞു..
തന്റെ വല്യച്ഛനൊക്കെ നല്ല ക്യാഷ് ഉള്ള ടീംസ് അല്ലെ.. പിന്നെ എന്താ..
അഭി ചോദിച്ചു..
ഞാൻ പറഞ്ഞില്ലേ സർ. ബിസിനസ്സിൽ ചെറിയൊരു വീഴ്ച്ച പറ്റി.. പിന്നെ കുറച്ചു ബാധ്യതകൾ ആയി.. എല്ലാം കൂടി ആയപ്പോൾ.. അതിനിടയിൽ വല്യച്ഛന്റെ ആക്സിഡന്റും. മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു...
ആദി പറഞ്ഞു..
നവനീതുമായി താൻ ഇപ്പോഴുമ അടുപ്പത്തിലാണോ..
അവൻ ചോദിച്ചു..
എന്നു ചോദിച്ചാൽ.. അന്നത്തെ സംഭവങ്ങൾ ഞങ്ങൾക്കിടയിൽ വലിയൊരു ഗ്യാപ് ഉണ്ടാക്കി.. എത്രയൊക്കെ ആണെങ്കിലും ഞാനന്നു ചെയ്തത് ന്യായീകരിക്കപ്പെടാത്ത തെറ്റ് തന്നെയാണ്.. ആ പൂർണ ബോധ്യം മനസ്സിൽ ഉള്ളതുകൊണ്ടാകാം ഇപ്പോഴും നവീനുമായി പഴയപോലെ അടുക്കാൻ എന്നെക്കൊണ്ട് പറ്റിയിട്ടില്ല..
ആദി പറഞ്ഞു..
ഓകെ.. സമയം ഒരുപാട് വൈകിയല്ലോ.. താൻ ഇനി എങ്ങനെ പോകും..
അവൻ ചോദിച്ചു..
ആദി ചുറ്റും നോക്കി..സന്ധ്യ ആയിക്കഴിഞ്ഞു..
അത്.. ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം സർ..
അവൾ പറഞ്ഞു..
താൻ ഇടയ്ക്കിടെ സർ എന്നു വിളിക്കേണ്ട. യു ക്യാൻ കോൾ മി അഭി.. എന്താവിശ്യമുണ്ടെങ്കിലും വിളിക്കാം.. എന്റെ നമ്പർ നോട്ട് ചെയ്തുകൊള്ളു..
പിന്നെ അതിഥിയുടെ നമ്പർ എനിക്കൊന്ന് വേണം.. അതിഥിയുടെ മാത്രമല്ല.. നവനീതിന്റെ പേരെന്റ്‌സ്.. അവരുടെ മൊഴിയും എനിക്ക് കളക്റ്റ് ചെയ്യണം..
അഭി പറഞ്ഞു..
ഓകെ സർ..
അവൾ എല്ലാവരുടെയും നമ്പർ കൊടുത്തു..
തന്റെ വല്യച്ഛൻ ഐ മീൻ മിസ്റ്റർ മാധവമേനോൻ ഓകെ അല്ലെ. ഒരു മൊഴിയെടുപ്പ് വേണ്ടി വന്നാൽ ആൾ ആരുടെ ഭാഗത്ത് നിൽക്കും.. നവനീതിന്റെയോ അതോ പഴയ സ്റ്റാൻഡോ.
അഭി ചോദിച്ചു.. ആദി അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..
പഴയ സ്റ്റാൻഡ്.. എന്റെ വല്യച്ഛൻ മാറില്ല..
ആദി പറഞ്ഞു..
ഗുഡ്..
അവൻ പുഞ്ചിരിച്ചു..
കൊണ്ടു വിടണോ..
അഭി ചോദിച്ചു..
ഹേയ്.. ഈ നാടും ഈ രാത്രിയുമൊക്കെ ഞാനിപ്പോൾ പേടിക്കാതെ കാര്യങ്ങളാണ്..
അവൾ പറഞ്ഞു..
പേടിക്കണം.. മറ്റൊരു കൃഷ്ണയായി ഞങ്ങൾക്ക് പണിയുണ്ടാക്കുന്നതിലും നല്ലതാണ് സ്വയം സൂക്ഷിക്കുന്നത്..
അഭി പറഞ്ഞു.. അവൾ അതിനു മറുപടിയായി ഒന്നു ചിരിച്ചു..
ബൈ ദെൻ..
അവൻ പറഞ്ഞു..
അവൾ അവൻ പോകുന്നതും നോക്കി നിന്നു..
പിന്നെ വാച്ചിൽ നോക്കി.. സമയം 7 മാണി ആകാറായിരിക്കുന്നു..
ഈ നേരത്ത് ഒറ്റയ്ക്ക് പോകാൻ അവൾക്കൊരു ഭയം തോന്നി.. എങ്കിലും അവൾ മുൻപോട്ട് നീങ്ങി..
ആദിയുടെ ഫോൺ ബെല്ലടിച്ചതും ആദി നോക്കി..
നീരജ് എന്ന നമ്പർ ഡിസ്പ്ലെയിൽ തെളിഞ്ഞു വന്നു..ആദിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
ഹലോ..
ആദി ഫോണെടുത്തു..
എവിടെയാ താൻ..
നീരജ് ചോദിച്ചു..
ഞാൻ സിറ്റിയിലാ.. ഓഫീസിനടുത്തു ഒരു ഓട്ടോ പിടിക്കാനുള്ള പ്ലാനിലാ.. അവൾ പറഞ്ഞു..
ഇത്രേം നേരമായല്ലോ.. വൈകിയോ..
അവന്റെ ഉത്ഖണ്ഡ നിറഞ്ഞ സ്വരം അവളുടെ കാതിൽ എത്തി..
മ്മ്.. ഇത്തിരി..
ആദി പറഞ്ഞു..
ഇത്തിരിയോ... 7 മണി ആകുന്നു.. തനിക്ക് വണ്ടി കിട്ടിയോ..
നീരജ് ചോദിച്ചു.
ഇല്ല.. ഒരു ഓട്ടോ നോക്കി നിൽക്കുകയാ..
അവൾ പറഞ്ഞു..
എങ്കിൽ അവിടെ നിൽക്ക്..ഒരു 10 മിനിട്ട്. അപ്പോഴേയ്ക്കും ഞാൻ അവിടെ എത്താം.. ഒറ്റയ്ക്ക് പോകേണ്ട..
അവൻ പറഞ്ഞു..
ഹേയ് വേണ്ട നീരജ്.. ഞാൻ പൊയ്ക്കോളാം.. ഹലോ.. ഹലോ..
ആദി ഫോൺ നോക്കി. അത് കട്ടായി കഴിഞ്ഞിരുന്നു..
ആദി 10 മിനിറ്റ് നിന്നപ്പോഴേയ്ക്കും ഓപ്പോസിറ്റ് വശത്തായി നീരജിന്റെ കാർ വന്നു നിന്നത് അവൾ കണ്ടു..
അവൾ കൈ ഉയർത്തി കാണിച്ചതും അവൻ ശ്രദ്ധയോടെ വണ്ടി തിരിച്ചു അവൾക്കടുത്തായി കൊണ്ടു നിർത്തി.. അവൾ അകത്തേയ്ക്ക് കയറി സീറ്റ് ബെൽറ്റ് ഇട്ടു..
ഇവിടെ ഉണ്ടായിരുന്നോ..
ആദി ചോദിച്ചു..
ഹേയ്.. ഞാൻ ഇന്ന് ലീവ് എടുത്തു. അച്ഛന്റെ കൺസൾട്ടേഷൻ ഡേറ്റ് ആയിരുന്നു ഇന്ന്.. അതുകൊണ്ട് അച്ഛനെയും കൊണ്ട് രാവിലെ ഹോസ്പിറ്റലിൽ പോയി . പിന്നെ ഉച്ചയ്ക്ക് ഞങ്ങൾ പുറത്തുനിന്നും ഫുഡും കഴിച്ചിട്ടാ വീട്ടിൽ പോയത്. ഒന്നു മയങ്ങി.. എണീറ്റ് ഒന്നു ഫ്രഷായി എന്നാൽ മാർക്കറ്റിൽ ഒന്നു പോകാം എന്ന് വെച്ചപ്പോഴാ തന്നെ ഒന്നു വിളിക്കണം എന്നു തോന്നിയത്..
അവൻ പറഞ്ഞു..
വീട്ടീന്ന് ഇത്ര വേഗം ഇവിടെത്തിയോ...
ആദി ചോദിച്ചു.
പിന്നല്ലാതെ.. എന്റെ ആദി.. കാലം അത്ര നല്ലതൊന്നും അല്ല... രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തു പോകുന്നതൊക്കെ ഇത്തിരി റിസ്‌കാണ്.. പിന്നെ വാചകമടിക്കാം പെണ്കുട്ടികള് രാത്രി ഇറങ്ങിയാൽ എന്താണെന്നൊക്കെ.. ശെരിയാ.. എല്ലാവർക്കും അതിനുള്ള അവകാശം ഉണ്ട്. എന്നാലും സൂക്ഷയ്ക്കേണ്ടത് അവരവർ തന്നെയാണ്..
നീരജ് പറഞ്ഞു..
ശെരി..
ആദി ചിരിച്ചു..
അല്ല ഇന്നിത്രയും വൈകിയത് വീട്ടിൽ വിളിച്ചു പറഞ്ഞോ..
നീരജ് ചോദിച്ചു..
ആ അഖില വിളിച്ചിരുന്നു... തന്റെ ഒപ്പമാ എന്ന് ഞാൻ പറഞ്ഞു...
ആദി പറഞ്ഞു..
തന്റെ വീട്ടുകാർ പലരും പല സ്വഭാവം ആണല്ലേ..
നീരജ് കളിയായി ചോദിച്ചു..
അതെന്താ അങ്ങനെ തോന്നിയത്..
ആദി ചോദിച്ചു..
അന്ന് തന്റെ അനിയത്തി ആണെന്നും പറഞ്ഞു സൂര്യയെ കണ്ടപ്പോൾ തോന്നി ഈ കുട്ടിയെന്താ ഇങ്ങനെ എന്ന്.. അന്ന് അവളെ രക്ഷിക്കാൻ നോക്കിയ തന്നെ അപമാനിച്ചപ്പോൾ എനിക്കാ കുട്ടിയോടും അവളുടെ അച്ഛനോടും അമ്മയോടും ഒക്കെ പുച്ഛം തോന്നി..
പിന്നെ അഖിലയെ പരിചയപ്പെട്ടത്.. അവൾ തന്റെ അനിയത്തി തന്നെയാ.. എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി. ശെരിക്കും തന്നെപോലെയാണ് അവളും.. മിടുക്കിയാ അല്ലെ..
നീരജ് ചോദിച്ചു..
മിടുക്കിയാ.. പഠിക്കാൻ മാത്രമല്ല എല്ലാത്തിനും.. ഡാൻസ് കളിക്കും പിന്നെ വരയ്ക്കും.. എന്നെപോലെ.. പിന്നെ പ്രസംഗിക്കും..മത്സരത്തിനൊക്കെ പങ്കെടുത്തു ജയിച്ചിട്ടുണ്ട്..
ആദി പറഞ്ഞു..
ആഹാ.. താനും ഡാൻസ് കളിക്കുമായിരുന്നു അല്ലെ..
നീരജ് ചോദിച്ചു..
മ്മ്.. നൃത്തവും സംഗീതവും ചിത്ര രചനയും ഒക്കെ ഉണ്ടായിരുന്നു കയ്യിൽ.. എന്തുണ്ടായാലും അനുഭവിക്കാൻ വിധി കൂടെ വേണം.
ആദി ഒന്നു നിശ്വസിച്ചു..
തനിക്ക് പഠിത്തം പൂർത്തിയാക്കികൂടെ..
നീരജ് ചോദിച്ചു. ആദി ഒന്നു ചിരിച്ചു..
പൂർത്തിയക്കമായിരുന്നു.. ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്താൽ മതി.. 4ത് ഇയറിലെ എക്സാം എഴുതാം.. പിന്നെ ഹൗസ് സർജൻസി ആണ്.. അതിനും വീട്ടിലിരുന്നോ ജോലി ചെയ്തോ ചെയ്യാൻ പറ്റില്ലല്ലോ.. കൃത്യമായി ഡ്യൂട്ടിക്ക് പോകണം.. പിന്നെ ഇപ്പൊ എംബിബിഎസ് മാത്രം കൊണ്ട് ഒന്നും ആകില്ല.. എംടിയും എംഎസും ഒക്കെ വേണ്ടി വരും..
ഞാൻ കൂട്ടിയാൽ ഇതൊന്നും കൂടില്ല. അത്ര വലിയ സ്വപ്നം കാണാനുള്ള അത്യാഗ്രഹവും ഇപ്പൊ എനിക്കില്ല..
ആദി പറഞ്ഞു..
നീരജ് ഒന്നും.മിണ്ടിയില്ല..
തനിക്ക് എന്റെ ഓഫീസിൽ ജോലി തരട്ടെ. തൽക്കാലം.. ഫ്രീ ആകുമ്പോൾ വന്നാൽ മതി.. പഠിത്തത്തിൽ ശ്രദ്ധ വെയ്ക്ക്..
നീരജ് ചോദിച്ചു..ആദി അവനെ നോക്കി..
5 വർഷത്തെ ബോണ്ട് ഉണ്ട്.. അതു വിട്ടു പോരണം എങ്കിൽ 15 ലക്ഷം രൂപയോളം കൊടുക്കണം...
ആദി പറഞ്ഞു..
5 വർഷമോ.. ഇതൊക്കെ ഇത്രേമൊക്കെ വെയ്ക്കാമോ..
നീരജ് ചോദിച്ചു.
അതൊന്നും കുഴപ്പമില്ല.
ആദി പറഞ്ഞു..
മ്മ്... അപ്പൊ അത് നടക്കില്ല..അല്ലെ..
അവൻ ചോദിച്ചു...ആദി ചിരിച്ചു..
ചേച്ചി ചേട്ടൻ ഒക്കെ സുഖമായിരിക്കുന്നോ..
ആദി ചോദിച്ചു..
ആ.. അവർ സുഖമായി ഇരിക്കുന്നു. ആക്ച്വലി ചേച്ചി ഇപ്പോൾ ട്രീറ്റ്‌മെന്റിലാ.. ഇൻഫെർട്ടിലിറ്റിയുടെ.. ഐ വി എഫ് ചെയ്യാതെ ഒരു പ്രെഗ്നെൻസിയ്ക്കാണ് ശ്രമം..സോ ലീവിലാണ്.. യാത്രയൊന്നും ഇല്ല.
നീരജ് പറഞ്ഞു..
ആദി പുഞ്ചിരിച്ചു..
ഇവിടുന്ന് ഒത്തിരിയുണ്ടോ വീട്ടിലോട്ട് .
ആദി ചോദിച്ചു..
ഹേയ്.. ഇത്തിരി ദൂരം.. തന്നെ ഒരിക്കൽ കൊണ്ടുപോകാം..
അവൻ പറഞ്ഞു..
വിശക്കുന്നുണ്ടോ തനിക്ക്..
നീരജ് തിരക്കി..
ഹേയ്. ഇല്ല. ഞാനൊരു കോഫി കുടിച്ചിരുന്നു..
അവൾ പറഞ്ഞു..
ഓകെ. സത്യാണല്ലോ അല്ലെ. അതോ കഴിഞ്ഞ ദിവസത്തെ സംഭവം ഓർത്ത് പറയുവാണോ..
നീരജ് ചോദിച്ചു..
സത്യം..
ആദി പറഞ്ഞു അവർ ചിരിച്ചു..
താനാ എഫ് എം ഓൺ ആക്ക്..
നീരജ് പറഞ്ഞതും അവൾ എഫ് എം ഓൺ ആക്കി..
നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം..

സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ

എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ നിന്റെ മൂകതപസ്സില്‍ നിന്നുംനീയുണര്‍ന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ...
പാട്ട് കേൾക്കുന്നതിനൊപ്പം കൈ ഗിയറിൽ തട്ടി താളം പിടിച്ചു ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്ന നീരജിനെ നോക്കി ആദി ഇരുന്നു..
അവൻ മറ്റേതോ ലോകത്തായിരുന്നു.. ആ ലോകത്ത് അവന്റെ നെഞ്ചിൽ തന്റെ ശിരസ്സ് ചേർത്തുവെച്ചു അവന്റെ താരത്തിനൊപ്പം ഈണം മൂളുന്ന അവന്റെ മാത്രം പ്രണയിനിയും അവനും മാത്രം....
ആദിയും അവളുടെ ലോകത്തായിരുന്നു.. കാലിൽ ചിലങ്ക ചാർത്തി തന്റെ പ്രിയനായി മാത്രം അവൾ ചുവടുകൾ വെക്കുമ്പോൾ കണ്ണിമ വെട്ടാതെ തന്നെ നോക്കിയിരിക്കുന്ന തന്റെ പ്രിയൻ അവളുടെ മനസ്സിലും നിറഞ്ഞു നിന്നു..
******************************
ഇറങ്ങുന്നില്ലേ..
വീടുത്തി കാറിൽ നിന്നിറങ്ങിയതും ആദി നീരാജിനോടായി ചോദിച്ചു.. അപ്പോഴേയ്ക്കും ക്രെച്ചെസ്സിൽ സ്വയം താങ്ങി മാധവമേനോൻ ഉമ്മറത്തേയ്ക്കിറങ്ങി വന്നു..
ഒപ്പം അഖിലയും ദേവയാനിയും..
ഹേയ്. രാത്രി ആയില്ലേ പിന്നീടൊരിക്കൽ ആകാം..
നീരജ് പറഞ്ഞു..
ഇറങ്ങു മാഷെ..
അവൾ ഡോർ തുറന്നതും അവൻ ഇറങ്ങി.
അവൾ അകത്തേയ്ക്ക് നടന്നു..
എന്താ ആദി ഇത്രയും താമസിച്ചത്..
മാധവമേനോൻ ചോദിച്ചു..
അത് വല്യച്ചാ.. ഓഫീസിൽ കുറച്ചേറെ ജോലി ഉണ്ടായിരുന്നു. അതാ..
ആദി പറഞ്ഞു..
കേറി ഇരിക്ക് നീരജേട്ടാ..
അഖില പറഞ്ഞു.. അവൻ പുഞ്ചിരിച്ചു..
ഇല്ല. പോകുകയാ. ആദിയെ ഒറ്റയ്ക്ക് ഈ സമയത്ത് വിടുന്നത് ശെരിയല്ല എന്നു തോന്നി. കാലം മോശമല്ലേ. അതാ ഞാൻ..
നീരജ് പറഞ്ഞു..
ഇതാണോ നിന്റെ ബോസ്..
മാധവമേനോൻ ആദിയോടായി ചോദിച്ചു..
ആ.. അതേ അച്ഛാ. ഇടയ്ക്ക് നീരാജേട്ടൻ ഹോസ്പിറ്റലിൽ വന്നിരുന്നു അച്ഛനെ കാണാൻ..
അഖില പെട്ടെന്ന് പറഞ്ഞു..
മ്മ്.. താങ്ക് യു സർ..
അയാൾ പറഞ്ഞു.
നീരജ് അത്ഭുതത്തോടെ ആദിയെ നോക്കി.. അവൾ എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു..
അവളുടെ നിൽപ്പ് നോക്കി അവൻ അഖിലയെ നോക്കിയതും അവൾ.ഇരുകണ്ണുകളും അടച്ചു നീരജിനെ കാണിച്ചു..
കേറി ഇരിക്ക് സർ..
ദേവയാനി ഭവ്യത കാണിച്ചു..
രാത്രിയായില്ലേ.. ഇനി പിന്നീടൊരിക്കൽ ആകാം..
നീരജ് ഒഴിഞ്ഞു..
അതേ. സാറിന്റെ സിസ്റ്റർ വീട്ടിൽ ഒറ്റയ്ക്കാ.. ഹസ്ബൻഡ് ഇവിടെ ഇല്ല.. അതാ..
ആദി പെട്ടെന്ന് വായിൽ വന്ന നുണ പറഞ്ഞു..
മ്മ്..
മാധവമേനോൻ ഒന്നു മൂളി..
അപ്പൊ ശെരി ഇറങ്ങട്ടെ..
നീരജ് പറഞ്ഞു.
ശെരി..
അവർ അവനെ യാത്രയയയ്ച്ചു..
ആദി പെട്ടെന്നുതന്നെ മുറിയിലേയ്ക്ക് വലിഞ്ഞു..
അവൾ കുളിച്ചിട്ടിറങ്ങിയതും കട്ടിലിൽ ഇരിക്കുന്ന അഖിലയെ കണ്ടു.. അവളുടെ മുഖത്ത് പതിവില്ലാത്ത സങ്കടം.
എന്താ മോളെ..
ആദി ചോദിച്ചു..
അത്..ആദിയേച്ചി.. അത് പിന്നെ..
അഖില അവളെ നിറകണ്ണുകളോടെ നോക്കി..
എന്താടാ..
ആദി ചോദിച്ചു.
സ്കൂളിൽ നിന്ന് മിസ് വിളിച്ചു.. ഇത്രേം വേഗം തിരിച്ചു ചെല്ലാൻ പറഞ്ഞു.. എക്സാം ആകുന്നു . പബ്ലിക്ക് എക്സാം ആണ് ക്ലാസ്സിൽ ചെന്നില്ലേൽ എഴുതിച്ച പറ്റില്ല എന്ന് പറഞ്ഞു..
അഖില പറഞ്ഞു..
ആദിയുടെ മുഖം മങ്ങി.. എങ്കിലും അവൾ പെട്ടെന്ന് തന്നെ പുഞ്ചിരി സ്വീകരിച്ചു..
അതിനെന്താ. ശെരിയാ എക്സാം ആകുന്നു.. വല്ലോം പഠിക്കേണ്ടേ.. മ്മ്.. അച്ഛനെയും ചേച്ചിയെയും നോക്കി ഇരുന്നാൽ പോര. പ്ലസ് വൺ ആണ്.. അതുകൊണ്ട് മാക്സിമം മാർക്ക് സ്‌കോർ ചെയ്യാൻ നോക്കണം.. ഈ ഉഴപ്പൊന്നും പാടില്ല..
ആദി പറഞ്ഞു..
എന്നാലും... ചേച്ചി ഒറ്റയ്ക്ക്..
അഖിലയുടെ മുഖം വാടി..
ഹേയ്.. ഇപ്പോ ഞാൻ ജോലിക്ക് പോകുകയല്ലേ.. ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ.. പിന്നെ എക്സാം കഴിഞ്ഞാൽ ലീവ് അല്ലെ. ഒന്നോ രണ്ടോ മാസത്തെ കാര്യം.. അതിനിത്ര ടെൻഷൻ ആകേണ്ട കാര്യം.എന്താ..
ആദി ചോദിച്ചു..
മ്മ്..
അഖില മൂളി..
എന്നാ ചെല്ലേണ്ടത്..
ആദി ചോദിച്ചു..
മറ്റന്നാൾ..
അഖില പറഞ്ഞു..
മ്മ്.. മോൾ മിടുക്കിയായ പോകാൻ റെഡി ആകണം..
ആദി പറഞ്ഞു..അവൾ ആ
തലയാട്ടി..
എന്നാൽ ചേച്ചി വാ കഴിക്കാം..
അഖില വിളിച്ചു..
ഇപ്പൊ വിശപ്പില്ല മോളെ. നിങ്ങൾ കഴിക്ക്..
ആദി പറഞ്ഞു..ഒന്നുമടിച്ചെങ്കിലും അഖിലയെ ആദി നിർബന്ധിച്ചു പോകാൻ തയാറാക്കി..
***************************
എന്താ ആദി നിന്റെ മുഖത്തൊരു വല്ലാത്ത സങ്കടം.
ശാരി ചോദിച്ചു..
ഹേയ്.. ഇന്നലെ അഖില പോയി.. അതാ ഞാൻ..
ശാരിയോടായി അവൾ പറഞ്ഞു..
മ്മ്.. എവിടെയാ അവൾ പഠിക്കുന്നത്..
ശാരി ചോദിച്ചു..
അത് നവോദയയിൽ ആണ്..അതാ. അവിടെ ഹോസ്റ്റലിൽ നിൽക്കണം.. മസ്റ്റാ..
ആദി പറഞ്ഞു..
എന്നാലും.. നീ ഇങ്ങനെ സങ്കടപ്പെട്ടാലോ.. എന്റെ ആദി അവൾ പഠിക്കാൻ പോയതല്ലേ..
ശാരി ചോദിച്ചു.
ഓഫീസിൽ നിന്നിറങ്ങി ബസ് കയറാൻ നിൽക്കുകയായിരുന്നു അവർ..
നവനീത് സർ ഇന്നും ലീവായിരുന്നല്ലോ..
ആദി പറഞ്ഞു..
ഓ.. സർ ഇവിടെ മാത്രമല്ല.. ബാംഗ്ലൂരിലും മുംബൈയിലും കൽക്കട്ടായിലും ഒക്കെ സാറിന്റെ ഓഫീസുകൾ ഉണ്ട്.. പിന്നെ ഇവിടെ ഒരു ആശുപത്രി ഉണ്ട്..അതുപോരാഞ്ഞിട്ട് ചെന്നെയിലോ വേറെ എവിടെയോ ആശുപത്രിയുണ്ട്.. അങ്ങനെ പുള്ളി ബിസിയാ.. ഈയിടെ തന്നെ അപ്പോയിന്റ്ചെയ്തു കഴിഞ്ഞാ ഇത്രെയേലും ഒക്കെ വരാൻ തുടങ്ങിയത്.
ശാരി പറഞ്ഞു.. ആദിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു..
നവീൻ എന്നത് തന്റെ കണ്ണിൽ കാണുന്നപോലെ ഒരു നിസാരനല്ല എന്നവൾ തിരിച്ചറിയുകയായിരുന്നു..
വിദഗ്ദ്ധനായ ഒരു ഡോക്ടർ എന്നതിലുപരി അച്ഛന്റെ എല്ലാ കഴിവുകളും കിട്ടിയ ഒരു ബിസ്സിനെസ്സുകാരൻ കൂടിയാണ് അവൻ എന്നവൾ ഓർത്തു..
താൻ അവനെ വിട്ടു പോയിട്ട് ഒന്നര വർഷം കഴിട്ടേയുള്ളൂ.. അതിനിടയിൽ അവൻ കീഴടക്കിയ ഉയരങ്ങൾ താൻ സ്വപ്നം പോലും കാണാത്തവയാണ്.. താനോ.. ഉയർന്നുയർന്ന് ഒടുവിൽ ശരീരം പോലും അവന്റെ മുൻപിൽ പണയം വെയ്ക്കുന്ന അവസ്ഥയിൽ..
ആദി ബസ് വന്നു.. നീ എന്താലോചിച്ചു നിൽക്കുകയാ..
ശാരിയുടെ ശബ്ദം അവളെ ഉണർത്തി..
അവൾ വന്ന ബസിലേയ്ക്ക് കയറി..
ശാരിയെ നോക്കി വിളറിയ ഒരു പുഞ്ചിരി നൽകി അവൾ കിട്ടിയ സീറ്റിൽ ഇരുന്നു..
ബസിനൊപ്പം അവളുടെ ചിന്തകളും പിന്നിലേയ്ക്ക് പോയി..
പലപ്പോഴും ഈറനണിഞ്ഞ കണ്ണുകൾ അവൾ തുടച്ചുമാറ്റിക്കൊണ്ടിരുന്നു..
എന്തിനാ ദേവി എനിക്കിങ്ങനെ ഒരു ജീവിതം.. എത്ര കാലമാണ് ഞാൻ..
ആദി മനസ്സിൽ പറഞ്ഞു . ആ ദിവസത്തിന്റെ അവസാനമെന്നോണം കിളികൾ തന്റെ കൂട്ടിലേക്ക് പറന്നു കയറുകയായിരുന്നു..
****************************
അമ്മേ.. അമ്മേ..
എന്താ സൂര്യേ..
ദേവയാനി ബാത്‌റൂമിൽ നിന്നു ചോദിച്ചു..
'അമ്മ എന്തെടുക്കുവാ..
സൂര്യ ചോദിച്ചു..
മാധവേട്ടനെ കുളിപ്പിച്ചു ഈ തുണി അലക്കുവായിരുന്നു..
അലക്കിയെടുത്ത തുണി തോളിൽ ഇട്ട് അവർ പുറത്തേക്കിറങ്ങി വന്നു..
അച്ഛൻ എന്തിയെ..
സൂര്യ ചോദിച്ചു..
കുളി കഴിഞ്ഞു കേറി കിടന്നു..
അവർ പറഞ്ഞു..
നീ എന്തിനാ ഇങ്ങനെ അലച്ചു കൂവുന്നത്..
ദേവയാനി ചോദിച്ചു..
ഓ. ആ ചെട്ടിയാർ വിളിച്ചു..
സൂര്യ പറഞ്ഞു.. ദേവയാനി അവളെ നോക്കി..
എന്തു പറഞ്ഞു അയാൾ..
അവർ ചോദിച്ചു..
അവൾ ചുറ്റും നോക്കി..എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു..
ഇന്ന് രാത്രി തന്നെ അയാൾ പറയുന്ന സ്ഥലത്തു ആദിയെ എത്തിക്കണം എന്ന്..
സൂര്യ പറഞ്ഞു..
ഇന്നോ..
ദേവയാനി എളിയിൽ കുത്തിയിരുന്ന തന്റെ സാരിതുമ്പു അഴിച്ചിട്ടുകുടഞ്ഞുകൊണ്ട് ചോദിച്ചു..
ആ.. ഇന്ന് തന്നെ . വൈകുന്നേരം 5 അര കഴിയുമ്പോൾ അവളെ എത്തിക്കണം എന്ന്..
സൂര്യ പറഞ്ഞു..
ദേവയാനി ഒന്നാലോചിച്ചു..
'അമ്മ അയാളെ വിളിച്ചു ഇച്ചിരി സമയം ചോദിക്ക്..
സൂര്യ പറഞ്ഞു..
നീ അയാളെ ഇങ്ങു വിളിച്ചു താ. എനിക്കൊന്ന് സംസാരിക്കണം..
അവർ പറഞ്ഞു.
സൂര്യ ഫോണെടുത്തു അയാളെ വിളിച്ചു..
ഹലോ ചെട്ടിയാരെ ഇത് നാൻ താ. ദേവയാനി.. എനിക്ക് കൊഞ്ചം പേഴ്സണലാ ഉന്നോട് പേസണം... ചെട്ടിയാരിപ്പോ ഫ്രീ ആണോ അതോ ഫ്രീ ആകുമ്പോ എന്നെ തിരുമ്പി വിളിക്കുമോ..
ദേവയാനി ചോദിച്ചു..
ആ.. സെരി.. ഒരു മിനിറ്റ്..
സൂര്യേ നീ അച്ഛന്റടുത്തു ചെന്നിരിക്ക്.. എണീറ്റാൽ പറയണം..
ദേവയാനി പറഞ്ഞു..
അവൾ തലയാട്ടി അകത്തേയ്ക്ക് കയറി.. അവൾ പോകുന്നതും നോക്കി നിന്നു ശേഷം അവർ ഫോൺ കാതോരം ചേർത്തു..
ഏകദേശം ഒന്നര മണിക്കൂറോളം സൂര്യ മാധവമേനോൻറ്റെടുത്തിരുന്നു..
ഇതെന്തൊരു സംസാരമാ ഈശ്വരാ..
സൂര്യ ആത്മഗതം പറഞ്ഞു..
സൂര്യേ..
ദേവയാനിയുടെ വിളി കേട്ടതും.അവൾ പുറത്തേയ്ക്ക് ചെന്നു..
ഹോ എന്റെ ഫോൺ പൊട്ടിത്തെറിച്ചില്ലേ . ഞാനോർത്തു അതു പൊട്ടിത്തെറിച്ചില്ലേ..
സൂര്യ ദേവയാനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങികൊണ്ട് പറഞ്ഞു..
അവർ പുഞ്ചിരിച്ചു..
അയാൾ സമ്മതിച്ചോ..
സൂര്യ ചോദിച്ചു..
ഇല്ല ഞാൻ സമ്മതിച്ചു..
ദേവയാനിയുടെ കണ്ണിൽ വന്യമായ ഒരു ഭാവം വിരിഞ്ഞു.. സൂര്യ അതിശയത്തോടെ അവരെ നോക്കി..
എന്താ.. ഇന്നോ.. അവളെ.. അമ്മ എന്താലോചിച്ചിട്ടാ ഈ പറയുന്നത്.
സൂര്യ ചോദിച്ചു..
ഹഹ.. ഞാനെന്താ പൊട്ടിയാണെന്നാണോ നിന്റെ വിചാരം..
ദേവയാനി ചിരിച്ചു.. സൂര്യ അതിശയത്തോടെ അവരെ നോക്കി..
എടി.. ഈ സമയത്താണ് അവളെ അങ്ങോട്ടെത്തിക്കാൻ ഏറ്റവും നല്ലത്.. കാരണം അഖില ഇവിടെ ഇല്ല.. നമ്മൾ മാത്രം..
ദേവയാനി പറഞ്ഞു.. സൂര്യ നോക്കി..
അത് ശെരിയാ പക്ഷെ.. അവൾ എന്തിയെ എന്ന ചോദ്യത്തിന് നമ്മൾ എന്തു പറയും..
സൂര്യ ചോദിച്ചു..
ദേവയാനി ഒന്നു പൊട്ടിച്ചിരിച്ചു..
എന്താ അമ്മേ..
സൂര്യ ചോദിച്ചു..
എടി ഇതാ ആദ്യം നിന്നെ ഞാൻ പൊട്ടി എന്നു വിളിച്ചത്.. എടി ഞാനെന്താ പൊട്ടിയോ.. അവളെ ഇവിടുന്നെങ്ങാനും കാണാതായാൽ ആദ്യം സംശയിക്കുന്നത് നമ്മളെ തന്നെയാകും..അല്ലെ
ദേവയാനി ചോദിച്ചു.. സൂര്യ ഒന്നും മനസ്സിലാകാതെ അവരെ നോക്കി..
ഇപ്പൊ 'അമ്മ എങ്ങനാ അവളെ അങ്ങേരുടെ അടുത്ത് എത്തിക്കാൻ പോകുന്നത്
സൂര്യ ചോദിച്ചു..
എന്റെ പൊന്നുമോളെ.. ഇന്ന് വൈകുന്നേരം അവൾ വരുമ്പോൾ ഞാനൊരു ബോംബ് അങ്ങു പൊട്ടിക്കും..
എന്തു ബോംബ്..
സൂര്യ ചോദിച്ചു..
അതൊക്കെയുണ്ട്.. ഞാൻ വഴിയേ പറയാം.. ഏതായാലും.ആ ബോംബ് പൊട്ടിക്കാൻ ഉള്ള അവസരം നിനക്കെ ഞാൻ തരൂ..പോരെ..
ദേവയാനി സൂര്യയോട് പറഞ്ഞു.. സൂര്യ സന്തോഷത്തോടെ തലയാട്ടി..
തന്റെ പദ്ധതികൾ മനസ്സിൽ കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു ദേവയാനി അപ്പോഴും..
അതേ സമയം തിരുവനന്തപുരം എയർ പോർട്ടിൽ കാത്തു നിന്ന നവീന് മുൻപിലേക്ക് അപ്പോൾ അവനു പ്രിയപ്പെട്ട ആ രൂപം കടന്നു വന്നു..
വിശ്വനാഥൻ...
Next Here
എന്റെ ആദിയെയും നവീനെയും നീരജിനെയും ഒക്കെ സ്വീകരിച്ച എല്ലാവർക്കും ഒത്തിരി നന്ദി.. പിന്നെ ദേവയാനിയെപോലെ ഉള്ളവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉറപ്പായും ഉണ്ടാകും . മനുഷ്യന്റെ മനസ്സിലെന്താണെന്ന് അളക്കാനുള്ള ഉപകരണമൊന്നും കണ്ടെത്തിടത്തോളം അവരുടെ ചിന്തകൾ കാട് കയറുന്നത് ആരും തിരിച്ചറിയില്ല...
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വയം അല്ലെങ്കിൽ തന്റെ മക്കൾ തന്റെ ഭർത്താവ് അവരൊക്കെ നന്നാവണം മറ്റാരും ഉയരാറുത് എന്നൊക്കെ ചിന്തിക്കുന്നവർ ഒരുപാട് കാണും.. അക്കൂട്ടത്തിൽ ദേവയാനിയെ കാണുക.. പിന്നെ കഥയാണ്.. കഥയിൽ ചോദ്യമില്ല . ക്ലൈമാക്സ് ട്രാജഡി ആണോ എന്ന് ചോദിക്കുന്നവരോട്.. ജീവിതമല്ലേ മുൻകൂട്ടി അറിഞ്ഞാൽ എന്താണ് ത്രിൽ..
സസ്നേഹം ഗൗരി..
© Copyright Protected
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....