ഇനിയെന്നും നിനക്കായി.. 25 To 27(2)

Valappottukal
ഇനിയെന്നും നിനക്കായി.. 25



അവൾ ഉറച്ച കാൽവെയ്പുകളോടെ നടന്നു.. ബാൽക്കണിയിൽ നിന്നവളുടെ യാത്ര നോക്കി നിന്ന നവീനിന്റെ കണ്ണുകളിൽ നിന്നവൾ മറഞ്ഞതും കൂടി നിന്ന കണ്ണുനീർ തുള്ളികൾ നിലത്തേക്ക് പതിച്ചു..

കാലം തെറ്റി കൂടിയ കാർമേഘങ്ങൾ അപ്പോഴേയ്ക്കും അവർക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരുന്നു.. മുന്പോട്ടുള്ള വഴിയിൽ പതിയിരിക്കുന്ന ചതികുഴികളറിയാതെ ആദി മുൻപോട്ട് നടന്നു..

ആദ്യം കിട്ടിയ ഓട്ടോയ്ക്ക് അവൾ കയറി..

വീട്ടിൽ എത്തിയതും മാധവമേനോൻ ഉമ്മരാതിരിക്കുന്നത് കണ്ടു .

ഓട്ടോയ്ക്ക് കൂലിയും കൊടുത്തു അവൾ അകത്തേയ്ക്ക് കയറി..

ആഹാ.  വല്യച്ഛൻ ഇവിടെ ഇരിക്കുകയാണോ..

ആദി ചോദിച്ചു..

മ്മ്.. ആദി.. നീ എവിടെയാ ജോലി ചെയ്യുന്നത്..

അയാൾ ഗൗരവത്തോടെ ചോദിച്ചു..

അത് വല്യച്ചാ.. കാക്കനാട്.. ഒരു ഐ ടി കമ്പനിയിലാ..

അവൾ പെട്ടെന്ന് പറഞ്ഞു..

മ്മ്...

അയാൾ ഒന്നു മൂളി.

അകത്തേയ്ക്ക് പോണോ വല്യച്ചാ..

അവൾ ചോദിച്ചു.

വേണ്ട.  ഞാൻ കുറച്ചു നേരം ഇങ്ങനെ ഇരിക്കട്ടെ..

മാധവമേനോൻ പറഞ്ഞു..

അയാൾ അവൾ അകത്തേയ്ക്ക് പോകുന്നതും നോക്കി ഇരുന്നു..

*****************************

അഖിലേ... അഖിലേ..

ആദിയുടെ വിളികേട്ടതും അഖില ആദിയുടെ മുറിയിലേയ്ക്ക് ചെന്നു..

എന്താ ആദിയേച്ചി...

അവൾ ചോദിച്ചു..

നീയാ വാതിൽ അടച്ചേ.

ആദി പറഞ്ഞു..

അഖില വാതിൽ അടച്ചു കുറ്റിയിട്ടു.

ആദി ബാഗ് തുറന്ന് അതിൽ നിന്നൊരു ഫോൺ എടുത്തു അഖിലയ്ക്കായി നീട്ടി.

ചേച്ചി ഇത്..

ഞാൻ വാങ്ങിയതാണ്.. മറ്റാരും തൽക്കാലം അറിയേണ്ട.. ഈ ഫോൺ ആരും കാണാതെ
സേഫ് ആക്കി സൂക്ഷിക്കണം..

ആദി പറഞ്ഞു.

മ്മ്..

അഖില ഫോൺ നോക്കി ഒന്നു മൂളി..

ഇതിൽ ഞാനൊരു സിം ഇട്ടിട്ടുണ്ട്. അതിൽ 3 നമ്പർ സേവ് ആണ്..  ഒന്നു എന്റെതാണ്..പിന്നെ നീരജിന്റെയും ശാരിയുടെയും.. എന്റെ ഫ്രണ്ട്സ് ആണ്..

ആദി പറഞ്ഞു..

എങ്കിൽ എനിക്കൊരു നമ്പർ കൂടി തരാമോ..

അഖില പെട്ടെന്ന് ചോദിച്ചു..ആദി അവളെ സംശയത്തോടെ ചോദിച്ചു..

അത്.. നവീനേട്ടന്റെ..

അഖില പറഞ്ഞു.

എന്തിനാ അത്..

ആദി ചോദിച്ചു..

അത്.. പിന്നെ..

അഖില മുഖം താഴ്ത്തി..

എന്റെ ഫോണിൽ ഉണ്ട്. എടുത്തോ..ഞാനൊന്നു കുളിച്ചിട്ട് വരാം..

ആദി മറ്റാനുള്ളതൊക്കെ എടുത്തു ബാത്‌റൂമിൽ കയറി..

അഖില അതിൽ നിന്നും നവീനിന്റെ നമ്പർ എടുത്തു. തുടർന്ന് പാർവതിയുടെയും പ്രഭാകറിന്റെയും നമ്പർ കൂടി അതിൽ സേവ് ആക്കി..

കഴിഞ്ഞോ..

കുളി കഴിഞ്ഞിറങ്ങിയ ആദി ചോദിച്ചു..

ആ.. ചേച്ചി.. എന്റെ കയ്യിലിപ്പോൾ അച്ഛന്റെ ഫോൺ ഇല്ലേ.. പിന്നെന്തിനാ ഇത്...

അഖില ചോദിച്ചു..

വല്യച്ഛൻ ഇപ്പൊ പതിയെ എഴുന്നേറ്റു നടക്കാറൊക്കെ ആയില്ലേ.. ചിലപ്പോൾ ഫോണങ്ങു വാങ്ങും.  നിനക്കെന്തെങ്കിലും അത്യാവിശ്യം തോന്നിയാലോ.. പിന്നെ ഫോണൊക്കെ വാങ്ങി തന്നു.. അത് നിന്നോടുള്ള എന്റെ വിശ്വാസമാണ്.. എന്റെ മോളായിട്ട് അതൂടെ തകർക്കരുത്..

ആദി പറഞ്ഞു..

അഖില അവളെ നോക്കി..

നീയാ മോളെ ഈ ആദിയേച്ചിയുടെ ജീവിതത്തിൽ ബാക്കിയുള്ള ഏക പ്രതീക്ഷ..
നിന്നെ നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചെടുക്കണം.. ചേച്ചി ഇങ്ങനൊക്കെ ആയിപ്പോയി... ഇനിയൊരു ജീവിതം പോലും പ്രതീക്ഷിക്കാനില്ലാത്തവളാണ് നിന്റെ ആദിയേച്ചി..

ആദിയുടെ കണ്ണുകൾ നിറഞ്ഞു..അഖില അവളുടെ നെഞ്ചിലേക്ക് ചേർന്നു നിന്നു..

ഇല്ല ചേച്ചി... എനിക്കീ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് എന്റെ ചേച്ചിയാ.. അച്ഛനേക്കാളും അമ്മയെക്കാളും എനിക്കിഷ്ടം ആദിയേച്ചിയെ ആണ്..

കാരണം എന്താണെന്നോ..

ആദി അവളെ നോക്കി...

ഞങ്ങളുടെ അച്ഛൻ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെ പോയപ്പോൾ സ്വന്തം സുഖം നോക്കി കണ്ടവരുടെ കൂടെ കറങ്ങി നടന്നവളാണ് സൂര്യേച്ചി..

പക്ഷെ നവീനേട്ടന്റെ മനസ്സു നിറയെ പകയാണെന്നറിഞ്ഞിട്ടും ഇഷ്ടമില്ലാഞ്ഞിട്ടും ഇന്നിപ്പോൾ എല്ലാം അറിയുമ്പോൾ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നറിയാഞ്ഞിട്ടുപോലും എനിക്കും സൂര്യേച്ചിക്കും വേണ്ടിയാ നവീനേട്ടന്റെ അടുത്തേയ്ക്ക് ആദിയേച്ചി  അന്ന് പോയത്.

എനിക്കൊരുപാട് അറിവൊന്നും ഇല്ല. എന്നാലും അന്ന് മുതൽ ഇന്നുവരെ എന്റെ ചേച്ചീടെ മനസ്സിൽ ആ രാത്രിയുടെ വേദന ഉണ്ടെന്നു എനിക്കറിയാം.. എന്നിട്ടും ഒന്നും പുറമെ കാണിക്കാതെ എല്ലാം ഉള്ളിലിട്ടു നീറ്റിക്കൊണ്ട് ഞങ്ങൾക്കായി രാപകലില്ലാതെ കഷ്ടപ്പെടുന്നില്ലേ..

അഖില ചോദിച്ചു.. ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അഖിലയെ ചേർത്തുപിടിച്ചവൾ ഒന്നു പൊട്ടിക്കരഞ്ഞു..

ചേച്ചി ഇങ്ങനായിപോയി മോളെ... എന്തിനാ ഇങ്ങനൊരു ജീവിതം എന്നോർത്തിട്ടുണ്ട്.  എന്നും കരയാൻ മാത്രം വിധിക്കപ്പെട്ട ഒരു നശിച്ച ജന്മം.. ഇതിങ്ങനെ ജീവിച്ചോടുങ്ങട്ടെ..

ആദി പറഞ്ഞു..

ഹേയ്.. അങ്ങനൊന്നും ആകില്ല ചേച്ചീടെ ലൈഫ്.. എന്നെങ്കിലും ചേച്ചിയുടെ ലൈഫും നന്നാകും.. നവീനേട്ടന്റെ കൂടെ നവീനേട്ടന്റെ ഭാര്യയായി സന്തോഷത്തോടെ ചേച്ചി ജീവിക്കും.. ഞങ്ങൾക്കായി ഈ കഷ്ടപ്പാട് പെടുന്നതിനു ദൈവം അങ്ങനെ ചേച്ചിയെ അനുഗ്രഹിക്കും..

അഖില പറഞ്ഞു..

ആ പ്രതീക്ഷയൊന്നും  ഇപ്പൊ ചേച്ചിക്കില്ല  മോളെ.. നവീനെന്നെ ഇനി പഴയതുപോലെ സ്നേഹിക്കാൻ ആകില്ല..എനിക്ക് നവീനെയും.. മുൻപ് ഞങ്ങൾ തമ്മിലുണ്ടായിരുന്ന ഇഷ്ടത്തിനൊരു നിഷ്കളങ്കത ഉണ്ടായിരുന്നു.. ഒരിക്കലും പിരിയാത്ത ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ അതില്ല..

ഞാൻ പഴയ ആദിയായി ഇനി ഒരിക്കലും മാറില്ല.. നവീനെന്റെ മനസ്സിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെ എനിക്ക് നവീനിനെ  പഴയതുപോലെ സ്നേഹിക്കാൻ പറ്റില്ല.. തിരിച്ചും അങ്ങനെ ആകും..

ഞാനായിട്ട് നവീനിന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ അതങ്ങനെ കിടക്കുകയാണ്.. അതിന്റെ ദേഷ്യവും പകയും എന്നോട് നവിക്കുണ്ട്.. അതിനി ഉണങ്ങാനൊന്നും പോകുന്നില്ല.. അതിപ്പോൾ ഞാൻ ആഗ്രഹിക്കുന്നുമില്ല.. നിന്നെ നല്ലൊരു നിലയിൽ എത്തിക്കണം.. പിന്നെ.. പിന്നെ മറ്റൊരു ജോലി കണ്ടെത്തണം.. നവീനിന്റെ കൺവെട്ടത്തുനിന്നു തന്നെ പോണം.. എങ്ങോട്ടേയ്ക്കെങ്കിലും..

ആദി പറഞ്ഞു.

അഖിലയുടെ മുഖത്തു നിരാശ പടർന്നു..

ഇല്ല ആദിയേച്ചി ഇനി ആദിയേച്ചിയെ ഒറ്റയ്ക്കാക്കാൻ ഞാൻ വിടില്ല. നിങ്ങളെ ഒന്നിപ്പിക്കാൻ ഏതറ്റം വരെയും അഖില പോകും.. അതിനി അച്ഛനെ അൽപ്പം വേദനിപ്പിച്ചിട്ടാണെങ്കിലും..

അഖില മനസ്സിൽ പറഞ്ഞു..

ആ.. മോളെ .

ആദി വിളിച്ചു..

എന്താ ചേച്ചി..

അഖില ചോദിച്ചു..

അത്.. വല്യച്ഛനെന്തോ ഒരു സംശയം പോലെ.. ഞാൻ എവിടെയാ ജോലി ചെയ്യുന്നത് എന്നൊക്കെ എന്നോട് ഇന്ന് ചോദിച്ചു..

ആദി പറഞ്ഞു..

എന്നോടും ഇന്നലെ എന്തൊക്കെയോ ചോദിച്ചു.. ഹോസ്പിറ്റൽ ബില്ലൊക്കെ ആരാ അടച്ചത് എന്നൊക്കെ .

അഖില പറഞ്ഞു.

അപ്പൊ എന്തോ സംശയം തോന്നിയിട്ട് തന്നെയാ ചോദ്യം ചെയ്യൽ..

ആദി പറഞ്ഞു..

മ്മ്.. ഇനി ആദിയേച്ചി നവീനേട്ടന്റെ സഹായം വല്ലോം സ്വീകരിച്ചോ എന്നറിയാൻ ആയിരിക്കും..

അഖില പറഞ്ഞു..

മ്മ്.. ഞാൻ നീരജിന്റെ കമ്പനിയുടെ കാര്യമാ പറഞ്ഞത്.. വല്യച്ഛനോട്..

അത് നന്നായി.  തൽക്കാലം നവീനേട്ടന്റെ കാര്യമേ പറയേണ്ട.  അപ്പൊ തുടങ്ങും പഴമ്പുരാണത്തിന്റെ കെട്ടഴിക്കാൻ..

അഖില പറഞ്ഞു....ആദി അവളെ നോക്കി...

കഴിഞ്ഞ ദിവസം തന്നെ ന്യൂസ് കണ്ടപ്പോഴുള്ള ഭാവം കണ്ടില്ലേ.  അച്ഛനല്ലേലും ഇച്ചിരി ദുരഭിമാനം കൂടുതലാണ് . ഇച്ചിരി ദുർവാശിയും..

അഖില പറഞ്ഞു..

എന്താ മോളെ ഇത്..

ആദി ചോദിച്ചു..

പിന്നല്ലാതെ.  അന്ന് അച്ഛനോട് ചേച്ചി കാലുപിടിച്ചു പറഞ്ഞതല്ലേ നവീനേട്ടൻ സൂയിസൈഡിന് ശ്രമിച്ചപ്പോൾ ഒന്നു കാണാൻ പൊക്കോട്ടേന്നു.  അന്നത് സമ്മതിച്ചിരുന്നേൽ ഇന്ന് നവീനേട്ടൻ ഇങ്ങനെ വിലപേശില്ലായിരുന്നു.. ആദിയേച്ചി ഇങ്ങനെ തകർന്നുപോകില്ലായിരുന്നു..

അഖില പറഞ്ഞു..

അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ മോളെ.  നീ അതൊക്കെ വിട്.  വല്യച്ഛനു സംശയം തോന്നേണ്ട . നീ ചെല്ലു.. പിന്നെ തൽക്കാലം ഫോൺ ആരും കാണേണ്ട.

ആദി പറഞ്ഞു..

മ്മ് ശെരി ആദിയേച്ചി..ചേച്ചി റെസ്റ്റെടുക്കു..

അഖില അതും പറഞ്ഞു പുറത്തേക്കിറങ്ങി..

ആദി കട്ടിലിലേയ്ക്കിരുന്നു..

നല്ല ക്ഷീണം തോന്നിയതിനാൽ അവൾ പതിയെ കിടന്നു.. അഖില പറഞ്ഞ ഓരോ വാക്കുകളും ആദിയുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു .

****************************

മേ ഐ കം ഇൻ സർ..

ഡി ഐ ജി ഓഫീസിനു മുൻപിൽ നിന്നു ദൃഢതയുള്ള ശബ്ദം മുഴങ്ങി..

യെസ്.  കം ഇൻസൈഡ്..

ഡി ഐ ജി ജോർജ് കുര്യൻ അനുമതി നൽകിയതും ഡോർ തുറന്ന് ഒരാൾ അകത്തേയ്ക്ക് വന്നു..

ഡി ഐ ജി അയാളെ നോക്കി..

കസവു മുണ്ടും ഇളം നീല നിറമുള്ള ഷർട്ടും അണിഞ്ഞൊരു രൂപം.. ആഢ്യത്വമുള്ള ഒരു ചെറുപ്പക്കാരൻ..  ഒരു 27ഓ 28ഓ വയസ്സു വരും ...നെറ്റിയിൽ കറുത്തചന്ദനം തൊട്ടിട്ടുണ്ട്.  കയ്യിൽ ഒരു വാച്ച്.  തോളിൽ ഒരു ബാഗും ഉണ്ട്..

ആരാ.  എന്ത്. വേണം..

ജോർജ് കുര്യൻ ചോദിച്ചു..

അവൻ ഒന്നു പുഞ്ചിരിച്ചു..

ഞാൻ.. എന്റെ പേര് അഭിമന്യു.. അഭിമന്യു സിദ്ധാർഥ്..

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

അവൻ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്തു അയാൾക്ക് നീട്ടി.. അയാൾ അത് വാങ്ങി ഓടിച്ചൊന്നു വായിച്ചു..

ഓ.. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതലയുള്ള ഓഫീസർ അല്ലെ.  ഇരിക്ക്..

ഡി ഐ ജി പറഞ്ഞു..

താങ്ക് യു സർ..

അവൻ ഇരുന്നു..ഡി ഐ ജി ഫോണെടുത്തു ആരെയോ വിളിച്ചു.. രണ്ടു നിമിഷത്തിനകം രണ്ട് ഓഫീസേഴ്‌സ് അവിടേയ്ക്ക് വന്നു..

സർ..

അവർ സല്യൂട്ട് ചെയ്തു..

ആ.. അഭിമന്യു.. ഇത് സി ഐ മാത്യു തരകൻ..

ഇത് പ്രഭാ രാമകൃഷ്ണൻ ഐ പി എസ്..

ആ പിന്നെ പ്രഭാ ഇത് അഭിമന്യു സിദ്ധാർഥ്.. കൃഷ്ണ വധക്കേസ് അന്വേഷിക്കാൻ വന്ന
ഓഫീസർ ആണ്..

അഭിമന്യുവിനെ അവർക്കായി ഡി ഐ ജി പരിചയപ്പെടുത്തിക്കൊടുത്തു..

സർ.. അവർ അഭിമന്യുവിനായി സല്യൂട്ട് നൽകി.. അവൻ തിരിച്ചും കയ്യുയർത്തി കാണിച്ചു..

അവൻ അവരെ നോക്കി..

മാത്യു തരകൻ.. ഒരു 45 വയസ്സ് പ്രായം വരും.. ഒത്ത ഉയരം വണ്ണം.. പ്രഭ ചെറുപ്പമാണ്.. 27 28 വയസ്സു പ്രായം വരും..

ആ ഇവിടെ കൃഷ്ണ വധക്കേസ് അന്വേഷിച്ചുകൊണ്ടിരുന്നത് ഒന്നു മിസ്റ്റർ രാജീവ് വാടക്കേറ്റിലിന്റെ നെറ്‌ഗ്രുത്വത്തിലുള്ള ഒരു 3 അംഗ സംഘം ആയിരുന്നു.. അവരുടെ അന്വേഷണം തൃപ്തികരമല്ല എന്നു പറഞ്ഞു പ്രതി നൽകിയ ഹർജിയിലാണ് ഉന്നതതല അന്വേഷണത്തിന് ഓർഡർ വന്നത്.. അവർ ഇവിടെയുണ്ട്.. വിളിപ്പിക്കണോ..

ഡി ഐ ജി ചോദിച്ചു..

നോ സർ . ഞാൻ ജസ്റ്റ് ഇങ്ങോട്ട് വന്നു എന്നേയുള്ളു.. ആക്ച്വലി ഞാൻ നേവി മുംബൈയിൽ ആയിരുന്നു.. അവിടുത്തെ എന്റെ പെർഫോമൻസ് താങ്ങാനാകാതെ ഇങ്ങോട്ടേക്കു സ്നേഹത്തോടെ അയയ്ച്ചതാണ് എന്നെ.  പിന്നെ അമ്മേടെ വല്യ ആഗ്രഹമായിരുന്നു പത്മനാഭനെ ഒന്നു തൊഴണം എന്ന്.  കുറെ നാളായി ആൾ ആ ആഗ്രഹവും പറഞ്ഞു നടക്കുന്നു.. എനിക്കണേൽ ഭയങ്കര തിരക്ക്.. അവിടെ ഷിപ് ബേസ്ഡ് ആയി നടക്കുന്ന സ്‌മഗളിങ് കേസിന്റെ അന്വേഷണത്തിൽ ആയിരുന്നു..

ഏതായാലും ഇന്നാ പരാതി അങ്ങു തീർത്തുകൊടുത്തു.. 'അമ്മയുമായി പദ്മനാഭനെ പോയൊന്നു കണ്ടു.. എന്നിട്ടുള്ള വരവാണ്.. അതാണ് ഈ വേഷത്തിൽ.. ഞാൻ നാളെയെ ജോയിൻ ചെയ്യൂ..

പിന്നെ എന്റെ അന്വേഷണ രീതിക്ക് രവെന്നോ പകലെന്നോ ഒന്നുമില്ല.  സോ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും മാറാം.. കേട്ടോ..

അഭിമന്യു പറഞ്ഞു..

ഓകെ സർ.

പ്രഭ പറഞ്ഞു..

അല്ല അഭിമന്യുവിന്റെ ഡി
ഫാമിലി ഒക്കെ..

ജോർജ് കുര്യൻ ചോദിച്ചു..

'അമ്മ മാത്രം.. തൽക്കാലം ഫാമിലി എന്നു പറയാൻ അതേയുള്ളൂ.  അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു.. ഒരു അറ്റാക്ക്.. അവർ പ്രണയിച്ചു കെട്ടിയതായതുകൊണ്ടും വീട്ടുകാരുമായി നല്ല ടേംസിൽ ആയിരുന്നതുകൊണ്ടും ഇപ്പൊ ഞങ്ങൾ രണ്ടാളുമേ ഉള്ളു..

അഭിമന്യു പറഞ്ഞു..

അയാൾ ഒന്നു ചിരിച്ചു.. കെട്ടുപ്രായമൊക്കെ ആയില്ലേ.  'അമ്മയ്ക്കൊരു കൂട്ടിനെ നോക്കികൂടെ..

ജോർജ് കുര്യൻ ചോദിച്ചു..

പറ്റിയ ഒരാളെ കാണുമ്പോൾ കൂട്ടണം.. പിന്നെ നമുക്കീ ഒരിടത്തു നിന്നുള്ള ജോലി അല്ലാത്തതുകൊണ്ടും ആവശ്യത്തിനു ശത്രുക്കൾ ഉള്ളതുകൊണ്ടും ഇങ്ങോട്ട് വന്നാരും പ്രേമിച്ചിട്ടില്ലാത്തതുകൊണ്ടും ഇങ്ങനെ പോകുന്നു.. എനിവേ പോട്ടെ സർ. 'അമ്മ പുറത്തിരിക്കുന്നു..

അഭിമന്യു എഴുന്നേറ്റു..

ഓകെ.. അപ്പോൾ നാളെ കാണാം..

അയാൾ കൈ കൊടുത്തു..

ഓകെ.  നിങ്ങളെ പരിചയപ്പെടാത്തത് മനപൂർവം അല്ലാട്ടോ.. തൽക്കാലം ഒരു വീട് അറേഞ്ചു ചെയ്യാം എന്നൊരാൾ ഏറ്റിട്ടുണ്ട്.. ഇന്ന് അങ്ങോട്ടൊന്നു പോകണം.  നാളെ വിശദമായി പരിചയപ്പെടാം..

അവൻ പ്രഭയോടും മാത്യു സറിനോടും പറഞ്ഞു. അവർ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു..

അവൻ പോകുന്നതും നോക്കി അവർ നിന്നു..

ഇതെന്തു ടൈപ്പ് സാധനമാണ് സർ.

പ്രഭ ചോദിച്ചു.

അത്രയ്ക്ക് വിലകുറച്ചു കാണേണ്ട പ്രഭാ.  അയാൾ ചുമ്മാതെ പറഞ്ഞതല്ല.. മുംബൈയിൽ ഗോൾഡ്‌ സ്മഗ്ലിംഗ് നടത്തിയിരുന്ന ഒരു വലിയ ചെയിൻ തന്നെ ഇപ്പോൾ ജയിലിൽ ആണ്..  കണ്ടാൽ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ.. ഞാൻ ഇയാളുടെ ഹിസ്റ്ററി ഒന്നു നോക്കിയിരുന്നു.. ബട് താൻ പറഞ്ഞതുപോലെ ഇങ്ങനെ ഒരാളെ അല്ല ഞാൻ പ്രതീക്ഷിച്ചത്.. ആ നോക്കാം.

ജോർജ് കുര്യൻ പറഞ്ഞു..

അല്ലെങ്കിലും രൂപത്തിലല്ലല്ലോ സർ കാര്യം.. പ്രവർത്തിയിൽ അല്ലെ.

മാത്യു പറഞ്ഞു..

അത് മാത്യു സർ പറഞ്ഞത് ശെരിയാ നമുക്ക് നോക്കാം..

ജോർജ് കുര്യൻ പറഞ്ഞു.. അവർ പുഞ്ചിരിയോടെ ഇറങ്ങുന്നതും നോക്കി പുറത്തു രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു.ആ കണ്ണുകളിലെ പകയുടെ ആഴം ആരും കാണാതെ അയാൾ താഴിട്ടു പൂട്ടി നടന്നു..

***************************
ഓഫീസിൽ നിന്നിറങ്ങി ബസ് കയറാനായി നിൽക്കുകയായിരുന്നു ആദി..

റോഡിൽ വൈകുന്നേരമായതിനാൽ നല്ല തിരക്കാണ്..

അല്ല ആദി വീട്ടിൽ വണ്ടിയൊന്നും ഇല്ലേ.. ഉണ്ടെങ്കിൽ നിനക്ക് അതെടുത്തൂടെ

ശാരി ചോദിച്ചു..

നല്ല ചോദ്യം. വണ്ടി ഒക്കെ ഉണ്ടായിരുന്നു.  അതാ ആക്സിഡന്റ് ആയത്. പിന്നെ പെട്രോൾ അടിക്കാനുള്ള ക്യാഷും ഞാനുണ്ടാക്കേണ്ടേ..

ആദി ചിരിയോടെ ചോദിച്ചു..

ആ.. ബസ് വന്നു..യ്യോ.. എന്തൊരു തിരക്കാ.. ഇതിൽ മനുഷ്യൻ എങ്ങനെ കേറും..

ശാരി നിന്നു പിറുപിറുക്കുന്നത് കേട്ടു ആദി ചിരിച്ചു.

നമുക്ക് ഒരു കാപ്പി കുടിച്ചാലോ ആദി..

ശാരി ചോദിച്ചു..

ഇപ്പോഴോ..

ആദി ചോദിച്ചു..

പിന്നെ നടപ്പാതിരായ്ക്കോ. വാ പെണ്ണേ..

ശാരി അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു..

ദേ ആ ഹോട്ടലിൽ കയറാം..

ശാരി അതും പറഞ്ഞു ആദിയെയും വലിച്ചുകൊണ്ട് റോഡ് ക്രോസ്സ് ചെയ്തു.. എന്റെ പെണ്ണേ വണ്ടി.  നോക്കി ക്രോസ്സ് ചെയ്യൂ..

ആദി മുന്നറിയിപ്പ് നൽകി..

ഓ പിന്നെ.  ദേ ക്രോസ്സ് ചെയ്തു കഴിഞ്ഞു.  ഒന്നു വാ..

അതും പറഞ്ഞു ആദിയെയും നോക്കി അവൾ അകത്തേയ്ക്ക് കയറിയതും പുറത്തേയ്ക്ക് വന്ന ഒരാളുമായി അവൾ കൂട്ടിയിടിച്ചു..

അയ്യോ..

ശാരി വിളിച്ചു..

സ്സ്...

ആദി കണ്ണുകൾ ഇറുക്കി അടച്ചു.

എന്റെ പൊന്നു പെങ്ങന്മാരെ നോക്കി നടന്നൂടെ..

അയാളുടെ ചോദ്യം കേട്ടതും അവർ അയാളെ നോക്കി..

ജീൻസും ഷർട്ടും ഇട്ട് ഒരു സൺഗ്ലാസ്സും വെച്ച ഒരു ചെറുപ്പക്കാരൻ..

ഞങ്ങൾ നോക്കി നടന്നില്ല.  ആങ്ങളയ്ക്കങ്ങു  നോക്കി മാറി നടന്നൂടായിരുന്നോ..

ശാരി വിട്ടു കൊടുത്തില്ല.. ആദിയുടെ മനസ്സിലേക്ക് സുധീപിനെ ആദ്യമായി കണ്ട ദിവസം ഓർമ്മ വന്നു.. അവളുടെ മുഖം മങ്ങി.

ഓഹോ.  എങ്ങാണ്ടോട്ടോ നോക്കി നടന്ന് മനുഷ്യനെ വന്നിടിച്ചിട്ട് ഇപ്പൊ കഷ്ടമാ കേട്ടോ പെങ്ങളെ..

അവൻ കുറുമ്പോടെ പറഞ്ഞു..

ആരാടോ തന്റെ പെങ്ങൾ.. എന്റച്ഛനു ഈ പ്രായത്തിലുള്ള ഒരു മോനുള്ള കാര്യം അച്ഛൻ പറഞ്ഞില്ലല്ലോ..

ശാരി ചൊടിച്ചു...

ശാരി.. വേണ്ട.. നീ വന്നേ..

ആദി വിളിച്ചു..

എന്റെ പൊന്നേ.. ഞാനൊന്നും പറഞ്ഞില്ല.. എന്റെ കുഴപ്പമാ.. സോറി.. പോട്ടെ..

അവൻ പറഞ്ഞു..

മ്മ്..

ശാരി ഒന്നടങ്ങി..

സോറി ചേട്ടാ.  ഞങ്ങൾ പൊക്കോട്ടെ .

ആദി ചോദിച്ചു..

ആ ചെല്ലു..

അവൻ പറഞ്ഞു..

അവർ അകത്തേയ്ക്ക് നടന്നു.. ഒഴിഞ്ഞു കിടന്ന ഒരു മേശയ്ക്കരികിൽ അവർ ഇരുന്നു..

എന്നാലും മോശമായിപ്പോയി ശാരി.. നമ്മുടെ ഭാഗത്തല്ലേ തെറ്റ്..

ആദി ചോദിച്ചു..

മ്മ്.. അതൊക്കെ ശെരിയാ.. എന്നാലും. അയാളെന്തിനാ പെങ്ങളെന്നൊക്കെ വിളിച്ചത്..

.ശാരി ചോദിച്ചു..

ആ ബെസ്റ്റ്.. അപ്പൊ പൊന്നുമോൾക്ക് അതാ അല്ലെ പ്രശ്നം..

ആദി ചെറു ചിരിയോടെ ചോദിച്ചു..

പിന്നല്ലാതെ.  കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ.. ഒന്നു വായിന്നോക്കി ഭംഗി നോക്കി വന്നപ്പോഴല്ലേ അങ്ങേരുടെ ഒരു പെങ്ങളെ വിളി.. കുരങ്ങൻ..

അവൾ പിറുപിറുക്കുന്നത് കണ്ട് ആദിക്ക് ചിരി പൊട്ടി..

മേഡം.. കോഫീ .

സപ്ളയർ വന്നു 3 കപ് കാപ്പി കൊണ്ടു വെച്ചു..

ഇതാരാ കാപ്പി ഓർഡർ ചെയ്തത്..

ശാരി ആദിയോട് ചോദിച്ചു..

ആ..

അവർ സപ്ലെയറെ നോക്കി..

ആ സാറാ.. 3 കാപ്പി ഈ ടേബിളിലേയ്ക്ക് ഓർഡർ ചെയ്തത്..

പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളെ ചൂണ്ടി അയാൾ പറഞ്ഞു..

ആരാത്..

ശാരി ചോദിച്ചു..അപ്പോഴേയ്ക്കും അവൻ തിരിഞ്ഞു.

ദേവിയെ ഇത് അയാളല്ലേ..

ആദി ചോദിച്ചു..

ആ.. ഇങ്ങേര് പിന്നെയും വഴക്കുണ്ടാക്കാൻ വരുവാണോ..

ശാരി ആദിയോടായി  ചോദിച്ചു..

ആ.. വെറുതെ ഒരു കുരിശിനെ തലേലെടുത്തു വെച്ചു..

ആദി പറഞ്ഞു..

അപ്പോഴേയ്ക്കും അവൻ അവരുടെ അടുത്തേയ്ക്ക് വന്നു ഒരു കസേര നീക്കിയിട്ട് ഇരുന്നു..

ഹലോ..

അവൻ വിളിച്ചു..

തനാരാ..താനെന്തിനാ ഞങ്ങൾക്ക് കാപ്പി ഓർഡർ ചെയ്തത്..

ശാരി ചോദിച്ചു.

വെറുതെ..

അതും പറഞ്ഞു അവൻ കാപ്പി എടുത്തു ഒരു സിപ് കുടിച്ചു..

ഇയാൾ...

ആദി വേണ്ട എന്നർത്ഥത്തിൽ ശാരിയെ നോക്കി..

നിങ്ങളാരാ.. എന്താ വേണ്ടത്..

ആദി ചോദിച്ചു..

ആ അങ്ങനെ ചോദിക്കു അതിഥി മേനോൻ..

അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു..

ആദി അത്ഭുതത്തോടെ അവനെ നോക്കി..

എന്റെ പേര് നിങ്ങൾക്ക് എങ്ങനറിയാം..

ആദി ചോദിച്ചു..

ഹോ ഇങ്ങനെ വണ്ടർ അടിച്ചിരിക്കാതെ കാപ്പി കുടിക്ക് ശാരിക..

അവൻ ശാരിയുടെ അരികിലേക്ക് കാപ്പി നീക്കി വെച്ചു.

അവൾ അത്ഭുതത്തോടെ ആദിയെ നോക്കി.. അവർ അവനെ നോക്കി..

ആരാ.. നിങ്ങൾ..

ആദി ചോദിച്ചു..

ആം അഭിമന്യു സിദ്ധാർഥ് ഐ പി എസ്... കൃഷ്ണ മർടർ കേസിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ..

അവൻ പുഞ്ചിരിയോടെ ആദിയെ നോക്കി പറഞ്ഞു..

ശാരി ഒന്നും മനസ്സിലാകാതെ ആദിയെയും അവനെയും മാറി മാറി നോക്കി.. ആദിയുടെ കണ്ണുകളിൽ പല ഭാവങ്ങൾ മിന്നി മറഞ്ഞുകൊണ്ടിരുന്നു..

ആരാ ഈ കൃഷ്ണ.. അതുമായി ഞങ്ങൾക്കെന്താ ബന്ധം..

ശാരി ചോദിച്ചു..

ശോ.. ഇതൊന്നും കൂട്ടുകാരിക്ക് പറഞ്ഞു കൊടുത്തില്ലേ അതിഥി.. ആ പോട്ടെ.. താൻ കാപ്പി കുടിക്ക്.. നമുക്ക് ഇറങ്ങണം.. ആ അതിഥി.. ഐ വിൽ ഡ്രോപ്പ് യു..

അവൻ ആദിയോടായി പറഞ്ഞു..

ആദി എന്തു ചെയ്യണം എന്നറിയാതെ തറഞ്ഞിരുന്നു..

കുടിക്കെടോ..

അവൻ കാപ്പി നീക്കി വെച്ചു..

ആദി.. നിനക്കറിയുമോ ഈ കേസിനെപ്പറ്റി..

ശാരി ചോദിച്ചു..

മ്മ്.. എന്റെ.. എന്റെ ഫ്രണ്ടായിരുന്നു..

ആദി പറഞ്ഞു..

ശാരിയുടെ മുഖത് ഒരാശ്വാസം വിരിഞ്ഞു..

നിങ്ങൾ കാപ്പി കുടിക്ക്.. ഞാൻ ദേ വരുന്നു..

അവൻ തന്റെ കാപ്പി കുടിച്ചു കഴിഞ്ഞു റിസെപ്ഷനിലേയ്ക്ക് പോയി..

ആ കൊച്ചെങ്ങനാ മരിച്ചത്..

ശാരി ചോദിച്ചു..

ശാരി.. എനിക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്.. പക്ഷെ ഇപ്പൊ വേണ്ട.. കുറച്ചു സമയം വേണം..അതുവരെ നീ ഒന്നും ചോദിക്കരുത് പ്ലീസ്..

ആദി പറഞ്ഞു..ശാരി അവളുടെ കയ്യിലേക്ക് കൈ ചേർത്തു..

പേടിക്കേണ്ടടാ.. ഞാനുണ്ട് കൂടെ.  അയാളോടൊപ്പം പോകാൻ താത്പര്യമില്ലേൽ പോകേണ്ട.. നമുക്ക് ഒരു ഓട്ടോ എടുത്തു പോകാം.. വല്ലോം ചോദിക്കാനുണ്ടേൽ അയാൾ വീട്ടിലോട്ട് വരട്ടെ..

ശാരി അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു..

ഹേയ്.. നീ ചെല്ലൂ. എനിക്ക് പേടിയൊന്നും ഇല്ല..

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

ആ ഓകെ.. എത്തിയലുടനെ എന്നെ വിളിക്കണേ.

ശാരി പറഞ്ഞു.

മ്മ്..

ആദി ഒന്നു മൂളി..

അപ്പോഴേയ്ക്കും അഭിമന്യു അവർക്കരികിൽ വന്നു..

എന്തായി.. കാപ്പി കുടി കഴിഞ്ഞില്ലേ..

അവൻ ചോദിച്ചു..

ഞാൻ ബില്ലടച്ചിട്ട് വരാം ആദി..

ശാരി എഴുന്നേറ്റു..

ഹേയ്.. അത് ഞാൻ പേ ചെയ്തു.. പിന്നെ നിങ്ങൾ പേടിക്കേണ്ട.. എനിക്ക് കുറച്ചു കാര്യങ്ങൾ അതിഥിയിൽ നിന്നൊന്നു അറിയാനുണ്ട്..

അത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഞാൻ വീട്ടിൽ ആക്കാം..

അഭിമന്യു പറഞ്ഞു...

ശെരി സർ..

ശാരി പറഞ്ഞു..

ഹേയ്.  യു ക്യാൻ കോൾ മി അഭി.. അടുപ്പമുള്ളവർ അങ്ങനെയാണ് എന്നെ വിളിക്കാറ്..

അവൻ മീശ പിരിച്ചുകൊണ്ട് പറഞ്ഞു..

അതിനു നമ്മൾ തമ്മിൽ അടുപ്പമൊന്നും ഇല്ലല്ലോ..

ശാരി വിട്ടുകൊടുത്തില്ല..

ആദി അവളെ അന്തിച്ചു നോക്കി..

അടുപ്പം ആയിക്കൂടാ എന്നൊന്നും ഇല്ലല്ലോ..

അവൻ കുറുമ്പോടെ ചോദിച്ചു..

പോടോ..

ആദി ഞാൻ പോവാ..

ശാരി അവനെ നോക്കി പറഞ്ഞിട്ട് ആദിയോടായി പറഞ്ഞുകൊണ്ടിറങ്ങി...

അവൻ ഇരുന്നു ചിരിച്ചു..

ആദി അവനെ നോക്കി..

കാന്താരി..

അവൻ പതിയെ പറഞ്ഞു..

സർ കൊള്ളാല്ലോ..

ആദി പറഞ്ഞു..

അല്ലേലും ഞാൻ കൊള്ളാം..

അവൻ പറഞ്ഞു..

സറിനെന്താ അറിയേണ്ടത്..

ആദി ചോദിച്ചു..

എനിക്കറിയേണ്ടത് നവനീതിനെ പറ്റിയാണ്..

അവൻ പറഞ്ഞു.

ആദി ശാന്തയായി അവനെ ഒന്നു നോക്കി..

ചോദിച്ചോളൂ ഞാൻ പറയാം..

അവൾ പറഞ്ഞു..അവന്റെ കണ്ണിലൊരു തിളക്കം വിരിഞ്ഞു..

അപ്പോഴും പഴയ നാലുകെട്ട് തറവാടിന്റെ തെക്കേ അറ്റത്തെ തൊടിയിൽ ഉള്ള പട്ടടയ്ക്ക് മുകളിലുള്ള പുൽനാമ്പുകൾ ഏതോ വരിതെറ്റിയ പാട്ടിന്റെ ഈരടികളെന്നോണം നൃത്തം വെച്ചുകൊണ്ടിരുന്നു..

തറവാടിന്റെ ഉമ്മറത് വെച്ചിരുന്ന ചിത്രത്തിൽ അപ്പോഴും പ്രതീക്ഷയോടെ പുഞ്ചിരിക്കുന്ന കൃഷ്ണയുടെ രൂപം നിറഞ്ഞു നിന്നു..

അവളുടെ മുറിയിലെ മേശയിൽ ഇരുന്ന ഡയറി താളുകൾ ജനാലയിലൂടെ വന്ന കാറ്റിനനുസൃതമായി മറിഞ്ഞു കൊണ്ടിരുന്നു..അതിനുള്ളിലിരുന്ന അവളുടെ തൂലികത്തുമ്പിലെ അക്ഷരങ്ങൾ ലോകത്തോടായി വിളിച്ചു പറഞ്ഞു..

കാലമെത്ര താണ്ടിയാലും കാലമേ നിന്നുള്ളിലെ നിന്നെ ഞാൻ കണ്ടെത്തുകതന്നെ ചെയ്യും..

Next Here

© Copyright Protected


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top