മൗനാനുരാഗം, ഭാഗം 18
#മൗനാനുരാഗം_വളപ്പൊട്ടുകൾ
കുറച്ചു കഴിഞ്ഞതും ലക്ഷ്മി മുറിയിലേക്ക് വന്നു.
"എങ്ങനെ ഉണ്ട് ഇപ്പോl...റൂമിലേക്ക് മാറ്റിയപ്പോൾ ഉഷാർ ആയോ... "
അവൾ അവനുള്ള ഗുളികയും ആയിട്ട് അവന്റെ അടുത്തേക്ക് വന്നു... ഒരു ഗ്ലാസിൽ അവൾ വെള്ളവും എടുത്തിരുന്നു..
"ഇതാ... ഗുളിക കഴിക്ക് "...അവൾ തന്റെ കൈയിൽ ഇരുന്ന ഗുളിക അവനു നേരെ നീട്ടി..
പെട്ടന്ന് അവൻ അവളുടെ കൈയിൽ പിടിച്ചു..
ലക്ഷ്മി പകച്ചു പോയി.
"എന്താ... എന്ത് പറ്റി... "
അവൾ വൈശാഖനെ നോക്കി...
അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകിയിരുന്നു..
"ലക്ഷ്മി..... "...അവൻ വിളിച്ചു....
അവൻ അവളുടെ കൈയിൽ തന്റെ അധരം ചേർത്ത് വെച്ചു..
"വൈശാഖേട്ടാ..... എന്നെ... എന്നെ.. മനസ്സിലായോ.... ഏട്ടാ.. "അവൾ വിങ്ങി കരഞ്ഞു..
"എനിക്ക്.... എനിക്കു... അന്ന് ഞാൻ റോഡ് ക്രോസ്സ് ചെയ്യവേ.... പെട്ടന്ന്..
"വേണ്ടാ... എന്റെ ഏട്ടൻ ഇപ്പോളൊന്നും പറയേണ്ട... എന്നേ..എന്നെ . ശരിക്കും മനസ്സിലായോ വൈശാഖേട്ട
"
"മ്.... "
"ഡോക്ടർ.... അവൾ ഡോർ തുറന്ന് കൊണ്ട് വെളിയിലേക്ക് ഓടി...
ഡോക്ടർ വേണുഗോപാലിന്റെ ക്യാബിനിൽ ചെന്നതും ശേഖരനും അശോകനും അവിടെ ഉണ്ടായിരുന്നു..
'ഡോക്ടർ... ഒന്നു വരുമോ... വൈശാഖേട്ടൻ എന്നേ... എന്നേ...ഇപ്പോൾ,, ലക്ഷ്മി... എന്ന് വിളിച്ചു.. "അത് പറയുമ്പോൾ അവളെ വിറയ്ക്കുന്നുണ്ടായിരുന്നു..
"വാട്ട്..... ഇറ്റ്സ് എ ഹാപ്പി ന്യൂസ് "....ഡോക്ടർ വേണുഗോപാൽ വേഗം വൈശാഖന്റെ മുറിയിലേക്ക് പോയി...
സത്യം ആണോ മോളേ... നടക്കുന്നതിനിടയിൽ ശേഖരൻ അവളെ നോക്കി..
ലക്ഷ്മിക്ക് സന്തോഷം കൊണ്ട് ഒന്നും സംസാരിക്കാൻ പോലും പറ്റുന്നില്ല...
ഡോക്ടർ വേണുഗോപാൽ ചെന്നപ്പോൾ വൈശാഖൻ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുക ആണ്..
"ഹലോ... മിസ്റ്റർ വൈശാഖൻ... "
അവന്റെ അരികിലേക്ക് ഡോക്ടർ ചെന്നു....
"യെസ് ഡോക്ടർ... "അവൻ മുഖം ഉയർത്തി..
"ഇതാരാണ്.... "...ലക്ഷ്മിയുടെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് ഡോക്ടർ വേണുഗോപാൽ ചോദിച്ചു..
അശോകനും ലക്ഷ്മിയും ശേഖരനും ഒക്കെ അവന്റെ മുഖത്തേക്ക് കണ്ണു നട്ടു. ..
"ടെൽ മി... വൈശാഖൻ "
"സാർ.... ഇത്... ഇത് എന്റെ വൈഫ് ആണ്... "
അവൻ പറഞ്ഞു..
എല്ലാ മുഖങ്ങളിലും പുഞ്ചിരി വിടർന്നു..
"ഒക്കെ... ഈ കുട്ടിയുടെ നെയിം എന്താണ് "?
"ലക്ഷ്മി..... "...
"ഗുഡ്.... ഇതാരാണ്... ഇദ്ദേഹത്തിന്റെ നെയിം കൂടെ പറഞ്ഞാൽ ഞാൻ പോയേക്കാം "
"ഇത്... എന്റെ ഫാദർ ഇൻ ലോ ആണ്... പേര്... പേര് അശോകൻ... "
"വെരി ഗുഡ് മാൻ....,,,,"..അപ്പോൾ ശരി.. നമ്മൾക്ക് കാണാം കെട്ടോ... ഡോക്ടർ അവന്റെ ചുമലിൽ തട്ടിയിട്ട് പുറത്തേക് ഇറങ്ങി..
"ഡോക്ടർ..... "....ലക്ഷ്മി കൂപ്പുകൈകളോടെ വേണുഗോപാലിന്റെ അടുത്തേക്ക് ചെന്നു..
"എങ്ങനെ നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല "...അവൾ മിഴികൾ ഒപ്പിക്കൊണ്ട് പറഞ്ഞു.
"എന്നോടല്ല... ദൈവത്തോട്.... താൻ പാതി ദൈവo പാതി എന്നല്ലേ... "...ആ ദൈവത്തിന്റെ കരങ്ങൾ ഉള്ളത് കൊണ്ട് ആണ് മോളേ വൈശാഖനെ നിനക്ക് ദൈവം തിരിച്ചു തന്നത് "
അവളെ ആശ്വസിപ്പിച്ചിട്ട് ഡോക്ടർ വേണുഗോപാൽ നടന്നു നീങ്ങി..
ശേഖരനും അശോകനും വൈശാഖനെ ആശ്വസിപ്പിക്കുക ആണ്...
അപ്പോളാണ് ലക്ഷ്മി അകത്തേക്ക് ചെന്നത്..
"ആഹ് മോള് വന്നലോ... നിനക്ക് വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞു ഈശ്വരനെ വിളിക്കുക ആയിരുന്നു മോനെ നമ്മുടെ ലക്ഷ്‌മി മോള്.... ശേഖരൻ മകനോട് പറഞ്ഞു..
"നിങ്ങൾ രണ്ടാളും സംസാരിക്ക്...ഞാൻ ആയിട്ട് കൂടുതൽ ഒന്നും പറയുന്നില്ല...,, അശോകാ.. വരു...നമ്മൾക്ക് ഒരു ചായ കുടിച്ചിട്ട് വരാം... "
ശേഖരനും അശോകനും കൂടി പുറത്തേക്കിറങ്ങി പോയി..
ലക്ഷ്മി വൈശാഖിന്റെ അടുത്ത് വന്നിരുന്നു...
"വൈശാഖേട്ട.... '"...അവൾ വിളിച്ചു..
അവന്റെ മിഴികൾ അപ്പോളും നിറഞ്ഞു വന്നു..
പാവം ലക്ഷ്മി.....അവളുടെ ഹൃദയം എത്രമാത്രം വേദനിച്ചു.... തന്നെ അവൾ ഇത്രയും സ്‌നേഹിക്കുന്നുണ്ടെന്ന് അവൻ മനസിലാക്കുക ആയിരുന്നു..
"ലക്ഷ്മി... ആം സോറി... "...അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
"സോറിയോ... എന്തിനു... "
"നിന്നെ ഞാൻ വിഷമിപ്പിച്ചതിന് എല്ലാം... എനിക്ക്... എനിക്ക് ഒന്നും ഓർമ ഇല്ലായിരുന്നു... "
"അതൊന്നും ഇനി പറയേണ്ട... അതൊക്കെ പോട്ടെ... ഇനി മറക്കാതിരുന്നാൽ മതി... "...അവൾ ചിരിച്ചു കൊണ്ട് അവനെ ബെഡിലേക്ക് കിടത്തി...
"ഇത്രയും ദിവസം കൊണ്ട് നീ അസ്സലൊരു നഷ്സ് ആയല്ലോ "...വൈശാഖൻ അവളെ നോക്കി..
"മ്... എല്ലാം... സിസ്റ്റർ റിയ പഠിപ്പിച്ചതാണ്.. കുറച്ചു കഴിഞ്ഞു വരും ഏട്ടനെ കാണാൻ "
"അന്ന് നിന്നെ കൂട്ടികൊണ്ട് നിന്റെ വീട്ടിൽ പോകണം എന്നൊക്കെ ഓർത്തു ഇരുന്നതാണ്.. അപ്പോളാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്... "
"എനിക്ക് ഒരിടത്തേക്കും പോകേണ്ട.... എനിക്ക് എന്റെ വൈശാഖേട്ടന്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി... "
"ഈ പെണ്ണിന് ഇത് എന്ത് പറ്റി... ഇത്രയും പെട്ടന്നൊരു മാറ്റം "
അവൻ ലക്ഷ്മിയെ നോക്കി...
"എത്രയും പെട്ടന്ന്... മിണ്ടാതെ അടങ്ങി കിടക്കു "
ലക്ഷ്മി അവനെ താക്കീതു ചെയ്തു..
അപ്പോളേക്കും ശേഖരനും അശോകനും കൂടി റൂമിലേക്ക് വന്നു..
"മോളേ,, ലക്ഷ്മി,,,, ഇനി ഇന്നെങ്കിലും എന്റെ മോളൊന്ന് അച്ഛന്റെ കൂടെ പോയി ഒന്നു കുളിച്ചിട്ട് വാ, ഒരാഴ്ച ആയില്ലേ ഇതിന്റെ അകത്തു ചടഞ്ഞു കൂടി ഇരിക്കാൻ തുടങ്ങിയിട്ട് "
ശേഖരൻ അവളെ നോക്കി..
"അത് വേണ്ടഛ.. നമ്മൾക് എല്ലാവർക്കും കൂടി ഒരുമിച്ചു പോകാം ഇനി... '
.
"മോളേ... എന്നാലും... നീ ഒന്നു പോയി കിടന്നു ഉറങ് "
"എനിക്ക് പ്രോബ്ലം ഒന്നുമില്ല അച്ഛാ,,,,, ഒരു ക്ഷീണവും എനിക്കു ഇല്ലാ "
അവൾ രണ്ട് ആപ്പിൾ എടുത്തു കഴുകിയിട്ട് പിസ് ആക്കുക ആണ്
അവൾ അത് എടുത്തു കൊണ്ട് പോയി, വൈശാഖന്റെ വായിലേക്ക് വെച്ചു കൊടുത്തു
ഒരെണ്ണം കട്ട് ചെയ്തത് എടുത്തു അവൾ അശോകനും ശേഖരനും കൊടുത്തു, എങ്കിലും അവർ അതൊന്നും കഴിച്ചില്ല..
"ലക്ഷ്മി.. അച്ഛൻ പറഞ്ഞത്പോലെ നീ നിന്റെ വീട്ടിൽ പോയിട്ട് വരുന്നേ "..വൈശാഖൻ അവളെ നോക്കി.
അവൾ അപ്പോൾ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
"മിണ്ടാതിരിക്കുന്നെ.... എന്റെ കാര്യങ്ങൾ, ഒക്കെ ഞാൻ നോക്കിക്കോളാം, ഇതെല്ലാം കഴിക്ക് "
"വേണ്ട വൈശാഖാ.... ഇനി അവളെ നിർബന്ധിക്കേണ്ട,,,"..അശോകൻ പറഞ്ഞതും പിന്നീട് ആരും അതിനെ കുറിച്ച് സംസാരിച്ചില്ല...
"മോനേ.... എങ്ങനെ ഉണ്ട് ഇപ്പോൾ "
സുമിത്രയും മക്കളും കൂടി വന്നതാണ് അവനെ കാണുവാൻ...
"കുഴപ്പമില്ല അമ്മേ, വേദന കുറവുണ്ട് "
"ഏട്ടാ,,,,,, "...അനുജത്തിമാർ രണ്ടാളും കൂടി അവന്റെ ചാരെ ഇരുന്നു..
"എന്തായാലും അമ്മയ്ക്കു സന്തോഷം ആയി, ന്റെ മോൻ, ലഷ്മിമോളെ തിരിച്ചറിഞ്ഞല്ലോ,, പാവം കുട്ടി വിഷമിച്ചതിനും കരഞ്ഞതിനും ഒരു കണക്കില്ല "
"അതൊന്നും ഇനി പറയേണ്ട അമ്മേ,,, ഏട്ടന്ന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ലാലോ ".
വീണ അവരെ വിലക്കി..
ലക്ഷ്മി ആണെങ്കിൽ അപ്പോൾ കുളിക്കുവാരുന്നു.
കുറച്ചു കഴിഞ്ഞതും അവൾ ഇറങ്ങി വന്നു.
"ആഹ്.. അമ്മേ.. അമ്മ എപ്പോ വന്നു "
"ഞങ്ങൾ ഇപ്പോൾ ഇങ്ങ് വന്നതേ ഒള്ളു, കുളി കഴിഞ്ഞോ മോളേ "
"മ്... കുളിച്ചു അമ്മേ "
"ഏട്ടത്തി... പറഞ്ഞ സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട് കെട്ടോ "
അവൾ ഒരു ചെറിയ പൊതി എടുത്തു ലക്ഷ്മിക്ക് കൊടുത്തു..
"എന്താ അത് "....വൈശാഖൻ ഉണ്ണിമോളേ നോക്കി..
"ഏട്ടത്തി കുംകുമം എടുത്തുകൊണ്ടു വരാൻ പറഞ്ഞതാണ് ഏട്ടാ .... അതു ഞാൻ കൊണ്ട് വന്നതാ "
വിവാഹത്തിന്റെ പിറ്റേ ദിവസം അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ താൻ അവളോട് കുംകുമം ചാർത്താൻ പറഞ്ഞത് ആണ്, അപ്പോൾ അവൾ അവനോട് കയർത്തത് അവൻ ഓർത്തു..
സുമിത്ര അപ്പോൾ ഭക്ഷണം ഒക്കെ എടുത്തു ടേബിളിൽ വെച്ചു..
അവർ ഒരു പാത്രത്തിൽ കുറച്ചു ചോറും കറികളും കൂടി മകന് കഴിക്കുവാനായി എടുത്തു
"ഇതാ മോനേ, നീ ഈ ചോറ് കഴിക്ക്.."
അമ്മ കൊടുത്ത ഭക്ഷണം അവൻ മേടിച്ചു...
" ലക്ഷ്മി... നീയും കൂടി എടുത്തോണ്ട് വാ,,, നിനക്കും വിശക്കുന്നില്ലേ "
വൈശാഖൻ അവളെ നോക്കി..
"ഏട്ടൻ കഴിക്ക്... എനിക്ക് ഇത്തിരി കൂടി കഴിഞ്ഞു മതി "
വൈശാഖനുള്ള ഭക്ഷണം ലക്ഷ്മി അവനു അല്പാല്പം ആയി കൊടുത്തു..
അതുകഴിഞ്ഞു ലക്ഷ്മി വന്നു അവനെ കയ്യും വായയും കഴുകിപ്പിച്ചു..
" ആഹ്... ഉഷാർ ആയല്ലോ.... "സിസ്റ്റർ റിയ അവരുടെ അടുത്തേക്ക് വന്നു...
"സിസ്റ്റർ.... "..ലക്ഷ്മി ഓടി ചെന്നു അവരുടെ കൈയിൽ പിടിച്ചു..
"ഹാവൂ... ഈ മുഖം ചിരിക്കുമ്പോൾ ഇത്രക്ക് സുന്ദരം ആയിരുന്നു അല്ലെ ലക്ഷ്മി "...
"എന്റെ വൈശാഖ്, ഈ കുട്ടീടെ കരച്ചിൽ,,,, കണ്ട് നിൽക്കുന്നവർക്ക് ഒന്നും സഹിക്കാൻ പറ്റില്ലായിരുന്നു കെട്ടോ "
സിസ്റ്റർ റിയ ഓരോരോ കാര്യങ്ങൾ പറയുന്പോഴും വൈശാഖൻ ലക്ഷ്മിയെ തന്നെ നോക്കി ഇരിക്കുക ആണ്..
അവൾ എത്ര മാത്രം വിഷമിച്ചിരുന്നു...
"അച്ഛൻ ഇനി നിൽക്കേണ്ട.... പൊയ്ക്കോളൂ... ഇപ്പോൾ ഞങ്ങൾ ഒക്കെ ഇല്ലേ.., ഇപ്പോൾ ഇവിടെ ഒരാളുടെ ആവശ്യം ഒള്ളു... അതിനു ലക്ഷ്മി ഇവിടെ ഉണ്ടല്ലോ ". സിസ്റ്റർ റിയ ശേഖരനെ നോക്കി പറഞ്ഞു..
"ശരിയാ,,, അച്ഛനോട് ഞാൻ അത് അങ്ങോട്ട് പറയണം എന്ന് കരുതി ഇരിക്കുക ആയിരുന്നു... "വൈശാഖനും സിസ്റ്റർ റിയയെ സപ്പോർട്ട് ചെയ്തു...
"അമ്മേ... എങ്കിൽ നിങ്ങൾ വൈകാതെ ഇറങ്ങിക്കോളു....അച്ഛൻ ആകെ മടുത്തു... "...വൈശാഖൻ കൂടെ കൂടെ നിർബന്ധിച്ചപ്പോൾ ശേഖരനും അവരുടെ ഒപ്പം പോകാൻ തയ്യാറായി..
അശോകൻ അവരെ എല്ലാവരെയും ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വിട്ടു..
അന്ന് ആണ് ശ്യാമളയും ദീപയും രാജീവനും എല്ലാം വന്നത് ..
"ഞങ്ങൾ ഒക്കെ നേരത്തെ വന്നിരുന്നു,,, പക്ഷെ വൈശാഖന് ഞങ്ങളെ ഒന്നും അറിയില്ലായിരുന്നു.."..
"അതൊക്കെ ഇപ്പോൾ മാറി ഇല്ലേ, ഇനി ആരെയും മറന്നു പോകില്ലa...അല്ലേ വൈശാഖൻ "
അശോകൻ പറഞ്ഞപ്പോൾ അവൻ ഒന്നു മന്ദഹസിച്ചു..
എല്ലാവരും ഒന്നു പോയിരുന്നുവെങ്കിൽ തന്റെ ലക്ഷ്മിയെ തനിക്ക് ഇത്തിരി നേരം തനിച്ചു കിട്ടുമായിരുന്നു... അവൻ ഓർത്തു..
"ആക്ച്വലി... വൈശാഖൻ...... എന്തായിരുന്നു സംഭവിച്ചത്... "?... രാജീവൻ അവനോട് ചോദിച്ചു..
"രാജീവേട്ടാ... അതൊന്നും ഇപ്പോൾ ഓർമ്മിപ്പിക്കേണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്.... "...ലക്ഷ്മി വേഗം പറഞ്ഞു..
"ഓഹ്.. സോറി... "അയാൾ പെട്ടന്ന് ക്ഷമാപണം നടത്തി..
ഇവനെ കൂടുതൽ സമയം ഇരുത്തുന്നത് ആപത്താണ് എന്ന് അശോകന് മനസിലായി..
"മോളേ... എന്നാൽ ഞങ്ങൾ ഇറങ്ങുവാ... എനിക്ക് പോകുന്ന വഴിക്ക് ഷോപ്പിലും ഒന്നു കയറണം "...
അശോകൻ ദൃതി വെച്ചപ്പോൾ വൈശാഖന് സന്തോഷം തോന്നി..
അങ്ങനെ അവരും യാത്ര പറഞ്ഞു പോയി..
"നീ,, ആ,, ഡോർ ഒന്ന് ലോക്ക് ചെയ്യു.. എനിക്ക് ആകെ അസ്വസ്ഥത തോന്നുന്നു "
"അയ്യോ... എന്ത് പറ്റി... "
"ഒന്നും പറ്റാതിരിക്കാനാ, അതൊന്ന് ലോക്ക് ചെയ്യു എന്റെ ലക്ഷ്മി... "
അവൾ വാതിൽ അടയ്ക്കാനായി പോയതും ദേ വരുന്നു മാധവമ്മാമയും കുടുംബവും...
"മാധവമ്മാമ വരുന്നുണ്ട്... "
"അങ്ങേർക്ക് വീട്ടിൽ ഇരിക്കാൻ ഒന്നു o സ്ഥലം ഇല്ലേ പോലും... "...വൈശാഖൻ പിറുപിറുത്തു...
"മോനേ... എങ്ങനെ ഉണ്ട് ഇപ്പോൾ.. "അയാൾ വന്നു അവന്റെ അരികത്തു ഇരുന്നു..
"കുറവുണ്ട് അമ്മാമ്മേ.... പിന്നെ ആകെ ഒരു പ്രശ്നo ഉള്ളത് ഭയങ്കരമായിട്ടും ഉറക്കം വരുവാ "...അവൻ ഒരു കോട്ടുവാ ഇട്ടു..
ലക്ഷ്മി അടക്കി ചിരിച്ചത് വൈശാഖൻ മാത്രമേ കണ്ടോള്ളൂ..
"ചായ മേടിക്കണോ മോനേ... "ഒന്നും വേണ്ട എന്ന് അവൻ മറുപടിയും പറഞ്ഞു..
കുറച്ചു സമയം അവർ ഓരോ വിശേഷം ഒക്കെ പറഞ്ഞു ഇരുന്നു..
ഇടയ്ക്ക് ഒക്കെ വൈശാഖൻ കണ്ണു അടച്ചു കിടക്കുന്നുണ്ട്...
"വൈശാഖന് നല്ല ക്ഷീണം ഉണ്ട്... നമ്മൾക്ക് എന്നാൽ ഇറങ്ങിയാലോ... "...ആദ്യമായി അവനു അമ്മായിയോട് ബഹുമാനം തോന്നിയ അപൂർവ നിമിഷം ആയിരുന്നു അത്..
"എങ്കിൽ ഞങ്ങൾ ഇറങ്ങുവാ... മോൻ ഉറങ്ങിയാട്ടെ "...
അങ്ങനെ അവർ ലക്ഷ്മിയോടും കൂടി യാത്ര പറഞ്ഞിട്ട് പോയി...
"ലക്ഷ്മി... എന്റെ കാല് വായ്യ്തത് കൊണ്ട് ആണ് കെട്ടോ... അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഇറങ്ങി വന്നു ആ ഡോർ ലോക്ക് ചെയ്തേനെ.. "
"ഇപ്പോൾ ലോക്ക് ചെയ്തിട്ട് എന്ത് കാണിക്കാനാ എന്റെ വൈശാഖേട്ട.."
"അതൊക്കെ കാണിക്കാം... നീ വാ.. "
അവൾ വാതിൽ അടച്ചിട്ടു, അവന്റെ അടുത്ത് വന്നിരുന്നു...
പ്ലാസ്റ്റർ ഇട്ടു വെച്ചിരുന്ന കാൽ ആണെങ്കിൽ ഒന്നു അനക്കാൻ പോലും അവനു കഴിയില്ലായിരുന്നു... ഇടതു കാലും കയ്യും വയ്യാതായതോടെ ഞാൻ അവിഞ്ഞു പോയല്ലേ പെണ്ണേ....
"ഓഹ് പിന്നെ... ഒരു കുഴപ്പവും ഇല്ല... ചുമ്മാ തള്ളാതെ ചെറുക്കാ "
"അല്ലടി... സത്യം പറയുവാ... എനിക്ക് ഈ കിടപ്പ് സഹിക്കാൻ പറ്റുന്നില്ല, എങ്ങനെ എങ്കിലും വീടെത്തിയിരുന്നു എങ്കിൽ കുറച്ചു കാറ്റെങ്കിലും കൊള്ളാമായിരുന്നു "
"ഒക്കെ ശരിയാകും വൈശാഖേട്ട... കുറച്ചു ദിവസം സഹിക്കാതെ പറ്റില്ലാലോ "
"ലക്ഷ്മി... "
അവൻ വിളിച്ചപ്പോൾ അവൾ അവനെ നോക്കി..
"എന്താ ഏട്ടാ.. "
"അല്ലാ... തെക്ക് വടക്ക് തെണ്ടി നടക്കുന്ന എന്നെ നിന്റെ അച്ഛൻ കെട്ടിച്ചു തന്നത് ഏറ്റവും വലിയ അബദ്ധം ആയിരുന്നു എന്നല്ലേ നീ പറഞ്ഞത്,,, നല്ല ഒരു ബന്ധം ഒത്തുവന്നേനെ അല്ലേ... അപ്പോളേക്കും എല്ലാം കളഞ്ഞു കുളിച്ചു... "
അവൾ വൈശാഖനെ നോക്കി...
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
അവൾ പതിയെ എഴുനേറ്റു... അവന്റെ കാലിൽ പോയി പിടിച്ചു...
എന്നിട്ട് അവൾ പൊട്ടിക്കരഞ്ഞു..
"ലക്ഷ്മി... എന്തായിത്... ഞാൻ... ചെ.. നീ എഴുന്നേൽക്കു..."വൈശാഖൻ കുറേ ഏറെ പറഞ്ഞതിന് ശേഷം ആണ് അവൾ എഴുന്നേറ്റത്..
"എന്താ ലക്ഷ്മി ഇത്... ഞാൻ വെറുതെ പറഞ്ഞത് അല്ലേ... "
"വൈശാഖേട്ടാ..... എന്നോട് ക്ഷമിക്കണം.... ഞാൻ വിഷമിപ്പിച്ചതിന് എല്ലാം.."അവൾ വിങ്ങിപ്പൊട്ടി..
"മിണ്ടാതിരിക്കു പെണ്ണെ.... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. "
"വൈശാഖേട്ടന് ആക്‌സിഡന്റ് ഉണ്ടായി എന്നറിഞ്ഞ നിമിഷം....ഞാൻ... ഞാനനുഭവിച്ച വേദന... അത് ഈശ്വരന് മാത്രം അറിയൂ... അരുതാത്തത് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ ഈ ഭൂമിയിൽ ഞാൻ ഒരു നിമിഷം പോലും കാണില്ലായിരുന്നു "..
അത് പറയുമ്പോൾ അവളുടെ ശബ്ദം മുറുകിയിരുന്നു...
"അങ്ങനെ അങ്ങ് പോകാൻ പറ്റുമോടി പെണ്ണേ... നമ്മൾക്ക്... ജീവിതം തുടങ്ങുന്നത് അല്ലേ ഒള്ളു... എനി എന്തെല്ലാം കിടക്കുന്നു... എന്റെ കുഞ്ഞുലക്ഷ്മിനെ കാണാൻ എനിക്ക് കൊതിയായി... "
"ങേ... കുഞ്ഞുലക്ഷ്മിയോ... "
"മ്.... എനിക്കു ഭയങ്കര ആഗ്രഹം ആടി... നിന്നെ പോലൊരു സുന്ദരി കുട്ടി...വിജിക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്കു ഒരു തോന്നൽ "
"ഒന്നു പോ വൈശാഖേട്ട.... അതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ട്..എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യണം, . "
"ലക്ഷ്മി... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും അല്ലേ.. "
"നീ ഇങ്ങനെ ഒരു കൈ എളിക്കൊക്കെ കുത്തി വലിയ വയറും താങ്ങി പിടിച്ചു കൊണ്ട് വരുന്നത് ഞാൻ ഓർത്തു പോയി.. "
"ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിരുന്ന ആളാണോ... "
"ഞാൻ അടുത്തു വരുമ്പോൾ നീ അല്ലേ എന്നെ ഒഴിവാക്കി വിട്ടത്... "
"എന്നാലും എന്റെ മനസ് നിറയെ സ്നേഹം ഉണ്ടായിരുന്നു "
"എന്തിനു.... മാധവികുട്ടി പറഞ്ഞത് പോലെ, "പ്രകടിപ്പിക്കാത്ത സ്നേഹം,,, പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ആണ്... അത് നിരർത്ഥകം ആണ് മോളേ"വൈശാഖൻ അവളെ നോക്കി പറഞ്ഞു...
"ഓഹോ... എങ്കിൽ ആ ക്ലാവ് പിടിച്ച നാണ്യശേഖരം എല്ലാം കൂടി നമ്മൾക്ക് എടുത്തു കുറച്ചു "
"മതി... മതി.... നീ നിർത്തു... എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ "
"ഇനി ഇത്തിരി സമയം കിടക്കാം വൈശാഖേട്ട "
"അതിനെന്താ... നീ വാ... ഇവിടെ കിടന്നോളു.. "
"അയ്യോ... എനിക്കല്ല... വൈശാഖേട്ടന്റെ കാര്യം ആണ് പറഞ്ഞത് "
"ആഹ് ബെസ്റ്റ്.. ഞാൻ കിടന്നോളാം... ഇത്തിരി കഴിയട്ടെ "
"ഓണം ഇങ് എത്തി കെട്ടോ...ഇന്ന് ചോതി ആയി.. "ലക്ഷ്മി ഫോണിൽ നോക്കി...
"ഓഹ്... എന്തോന്ന് ഓണം....എനിക്കു ഇനി എന്നാടി ഒന്ന് എഴുനേൽക്കാൻ പറ്റുന്നത് "
"എത്രയും പെട്ടന്ന് എല്ലാം സാധിക്കും ഏട്ടാ... ഏട്ടൻ വിഷമിപ്പിക്കാതെ ഇരിക്ക്, "..അവൾ വന്നു അവനെ പിടിച്ചു ബെഡിലേക്ക് കിടത്തി...
പെട്ടന്നവൻ അവളെ അവന്റെ വലത് കൈ കൊണ്ട് പിടിച്ചു തന്റെ നെഞ്ചിലേക്ക് കിടത്തി..
"അയ്യോ... എന്തായിത് വൈശാഖേട്ട... കൈ വേദനിക്കൂലെ, "
അവൾ പിടഞ്ഞെഴുനേറ്റു...
കൈ ഒന്നും വേദനിക്കൂലാ.. നീ ഇവിടെ കിടക്ക്... "
"ദേ മനുഷ്യ, എന്റെ കൈയിൽ നിന്ന് നല്ലത് മേടിക്കും കെട്ടോ, അടങ്ങി കിടന്നോണം മര്യാദക്ക് "
"ഞാൻ ഇവിടെ നിന്ന് ഒന്ന് എഴുനേൽക്കട്ടെ... അപ്പോൾ കാണിച്ച തരാം കെട്ടോടി "
"ഓഹ് അത് അപ്പോളല്ലേ... "
അവൾ ചിരിച്ചു കൊണ്ട് കണ്ണിറുക്കി..
*****++******************-
"സുമിത്രെ..... എങ്ങനെ ഉണ്ട് വൈശാഖന് ഇപ്പോൾ...".അയൽവക്കത്തെ വീട്ടിലെ മാലതി ആണെങ്കിൽ സുമിത്ര സാരീ അഴയിൽ വിരിക്കുന്നത് കണ്ടുകൊണ്ട് വേഗം അവരുടെ മുറ്റത്തേക്ക് വന്നു...
"നല്ല മാറ്റം ഉണ്ട് മാലതി.... ഇന്ന് അവനു എല്ലാവരെയും മനസിലായി"
"ആണോ... നന്നായി... ഞാൻ പറഞ്ഞില്ലേ പെട്ടന്ന് എല്ലാം ശരിയാകും എന്ന് "
"ശരിയാ മാലതി.. പക്ഷേ ഇത്രയും ദിവസം കൊണ്ട് തിന്ന തീയ്... അത് ആർക്കു പറഞ്ഞാൽ മനസിലാകില്ല "
"ഒക്കെ ഒരു പരീക്ഷണം ആയി കൂട്ടിയാൽ മതിന്നെ... ഭഗവാന്റെ ഓരോരോ ലീലകൾ അത്രയും ഒള്ളു "
"മാലതി... പിന്നെ കാണാം കെട്ടോ... ശേഖരേട്ടന് കാപ്പി കൊടുക്കട്ടെ "
"എന്നാലും നമ്മുടെ മോൻ രക്ഷപെട്ടു വന്നല്ലോടി...ഈശ്വരൻ കാത്തു.... "..ഭാര്യ കൊടുത്ത ചൂട് ചായ എടുത്തു അയാൾ ചുണ്ടോടു ചേർത്തു..
"ഇത്രയും ദിവസം അനുഭവിച്ച വേദന.... പെറ്റ വയറിനെ അറിയത്തൊള്ളൂ... "...അത് പറയുമ്പോൾ സുമിത്രയുടെ കണ്ഠം ഇടറി..
"എടി... ആ കുട്ടി... അവളുടെ വിഷമം കണ്ട് നില്ക്കാൻ പറ്റില്ലായിരുന്നു... "
"എനിക്കറിയാം ശേഖരേട്ട..നമ്മളെ എല്ലാവരെയും അവൻ തിരിച്ചറിഞ്ഞപ്പോളും... . അവൾ ചങ്ക് പൊട്ടി കരഞ്ഞത്.... എനിക്കു അത് ഓർക്കാൻ വയ്യാ "
"എല്ലാം ഉള്ളിൽ ഒതുക്കി അവൾ കഴിയുകയായിരുന്നു... "
"ഞാൻ എന്ത് മാത്രം നേർച്ച നേർന്നെന്നോ,,, അവൻ ലക്ഷ്മിമോളെ ഒന്നു തിരിച്ചു അറിയുവാൻ... "...സുമിത്ര ഭർത്താവിന്റെ അടുത്ത് വന്നു ഒരു കസേരയിൽ ഇരുന്നു..
"മ്... ഇന്നാണ് അവളുടെ മുഖം തെളിഞ്ഞത്... ആ ഡോക്ടർക്ക് ആണ് അതിന്റെ മിടുക്ക് കെട്ടോ "
"അതേ.. അതേ.... ആ ഡോക്ടർ ഇല്ലായിരുന്നു എങ്കിൽ... . ആ ഡോക്ടർ ആണ് നമ്മുടെ ദൈവം.. ഈശ്വരൻ എപ്പോളും ആ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... "
അപ്പോളേക്കും ഉണ്ണിമോൾ കത്തിച്ചു വെച്ച നിലവിളക്കും ആയിട്ട് ഉമ്മറത്തേക്ക് വന്നു..
തുടരും...
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: ഉല്ലാസ് os
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....