ചെമ്പകം പൂക്കുമ്പോൾ, Part 7
"നിഹാൽ ഏട്ടാ നമ്മൾ ഇത് എങ്ങോട്ടാ ഈ പോകുന്നെ"??.... കിങ്ങിണി പരിഭ്രമം കൊണ്ട് ചോദിച്ചു പോയി.
"മിണ്ടരുത് എന്ന് നിന്നോട് അല്ലേ പറഞ്ഞത്"!!... നിഹാൽ അവൾക്ക് നേരെ ദേഷ്യപ്പെട്ടു.
"പിന്നെ എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത് എന്ന് ഞാൻ അറിയണ്ടേ"??...അവൻ പറയുന്നത് കേട്ടു ചഞ്ചലക്കും ദേഷ്യം ശരിക്കും വന്നു.
"എന്തായാലും നിന്നെ കൊല്ലാൻ കൊണ്ട് പോകുക അല്ല... അത് ഓർത്തു പേടിക്കണ്ട"...
"എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ ??എങ്ങോട്ടാ പോകുന്നെ ??ഒന്ന് പറ."....
"നിന്നോട് മിണ്ടാതെ ഇരിക്കാൻ ഞാൻ പറഞ്ഞു".... നിഹാൽ കലി തുള്ളി കാർ വീണ്ടും പറപ്പിച്ചു വിട്ടു.
"എനിക്ക് വീട്ടിൽ പോകണം"....
"എനിക്ക് വീട്ടിൽ പോകണം എന്ന്"...
"വീട്ടിൽ നമ്മൾ പോകും. ഒന്നിച്ച്. പക്ഷെ അതിന് മുൻപ് ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് നീ മറുപടി പറയണം. അതുവരെ നീ മിണ്ടാതെ ഇരിക്ക്... എന്തായാലും നിന്നെ കൊല്ലാനോ റേപ്പ് ചെയ്യാനോ ഒന്നും കൊണ്ട് പോകുവല്ല. അത്രക്ക് ചെറ്റയല്ല നിഹാൽ വർമ".... നുരഞ്ഞു പൊന്തിയ ദേഷ്യം പറ്റുന്ന അത്രയും അടക്കി പിടിച്ചു നിഹാൽ അത് പറഞ്ഞു നിർത്തി.
ബാഗ് എടുക്കാൻ പോയ കിങ്ങിണിയെയും നിഹാലിനെയും കാണാതെ ഫൈസൽ നിഹാലിനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. പാർക്കിങ്ങിൽ പോയി നോക്കിയപ്പോൾ കാർ അവിടെ ഉണ്ടായിരുന്നില്ല അവരും.
ഫൈസലിന്റെ കാൾ കണ്ടതും കിങ്ങിണി കാൾ എടുക്കാൻ വേണ്ടി നിഹാലിന്റെ ഫോണിൽ പിടിത്തം ഇട്ടു.
"പറയാൻ ഉള്ളത് ഞാൻ പറഞ്ഞോളാം. മിണ്ടാതെ ഇവിടെ ഇരുന്നോണം. ഇല്ലങ്കിൽ കണ്ണ് അടിച്ചു പൊട്ടിക്കും"....കിങ്ങിണി എടുത്ത നിഹാലിന്റെ ഫോൺ അവളുടെ കയ്യിൽ നിന്ന് തട്ടി പറിച്ചു അവൻ മേടിച്ചു.
"ഹലോ... "
"ഹലോ... ഡാ നിങ്ങൾ ഇത് എവിടെയാ"??
"ഞങ്ങൾ ഇവിടെ അടുത്ത് തന്നെ ഉണ്ട് പേടിക്കണ്ട. ഉടനെ വരാം.".... അത്രയും പറഞ്ഞു അവൻ ഫോൺ വെച്ചു.
"വണ്ടി നിർത്തു... വണ്ടി നിർത്താൻ"... കിങ്ങിണിയുടെ കണ്ണിലും കോപം കത്തി ജ്വലിച്ചു.നിഹാൽ വണ്ടി നിർത്താതെ വീണ്ടും പോയപ്പോൾ കിങ്ങിണി പറഞ്ഞു.
"വണ്ടി നിർത്തി ഇല്ലങ്കിൽ ഞാൻ ഇപ്പോ ചാടും"...കിങ്ങിണി ഡോർ തുറക്കാൻ മുതിർന്നതും നിഹാൽ വണ്ടി ചവിട്ടി നിർത്തി. ആൾ താമസം ഇല്ലാത്ത ഒരു പൊട്ടി പൊളിഞ്ഞ ഇരു നില വീടിന്റെ മുറ്റത്ത് ആണ് അവൻ വണ്ടി നിർത്തിയതു.
പെട്ടെന്ന് ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ കിങ്ങിണി മുന്നോട്ട് ആഞ്ഞു പിന്നോട്ട് ഇരുന്നു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി വന്നു. ഭയവും അതിന് ഒപ്പം ദേഷ്യവും അവൾക്ക് ആദ്യമായി നിഹാലിനോട് തോന്നി.
"എന്തിനാ നിങ്ങൾ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നേ"??....കിങ്ങിണി കണ്ണുകൾ മിഴിച്ചു അവനോടു അലറി. ആ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
നിഹാൽ അപ്പോൾ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരിക്കുക ആയിരുന്നു.
"പറ... എന്തിനാ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നേ"??
നിഹാൽ കണ്ണുകൾ വലിച്ചു തുറന്നു. സീറ്റ് ബെൽറ്റ് അഴിച്ചു. അവൾക്ക് നേരെ തിരിഞ്ഞു ഇരുന്നു അവളുടെ മുഖത്ത് നോക്കി ചോദിച്ചു.
"നിന്റെ ശരീരത്തിൽ വേണ്ടാത്ത രീതിയിൽ ഞാൻ തൊട്ടിട്ടുണ്ടോ "??...നിഹാൽ ചോദിച്ചു. കിങ്ങിണി അവന്റെ ചോദ്യത്തിന് മുൻപിൽ ഒന്ന് ഞെട്ടി. എങ്കിലും അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.
"ഇല്ല... "
"നിന്നെ ഞാൻ കളിയാക്കിയിട്ട് ഉണ്ടോ"?
"ഇല്ല"...
"ശല്യം ചെയ്തോ"??
"ഇല്ല... ''
"പിന്നെ എന്ത് തേങ്ങാ കൊല കാരണമാ രാവിലെ മുതൽ നീ ഇങ്ങനെ വീർപ്പിച്ചു കെട്ടി നടക്കുന്നെ??..ഞാൻ ചോദിച്ചാൽ മാത്രം മിണ്ടില്ല. എന്റെ മുന്നിൽ മാത്രം വരില്ല. ഇന്നലെ വരെ കുഴപ്പം ഇല്ലാതെ ഇരുന്ന പെണ്ണിന് ഇന്ന് എന്താ പറ്റിയെ"??...കിങ്ങിണി ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.
"ദേ ഇതൊക്കെ കാണുമ്പോൾ ആണ് എനിക്ക് ദേഷ്യം ഇരച്ചു കയറുന്നെ !!നേരെ നോക്കെടി.കള്ളത്തരത്തിന്റെ ലക്ഷണമാ ഈ തല കുനിച്ചുള്ള ഇരിപ്പ്. നിങ്ങൾ പെൺകുട്ടികൾക്ക് പൊതുവായി ഒരു സ്വഭാവം ഉണ്ട്. എന്താന്ന് അറിയുവോ"??....കിങ്ങിണി മെല്ലെ മുഖം ഉയർത്തി അറിയില്ല എന്ന് ചുമൽ കൂചീ കാണിച്ചു.
"ഒന്നും പുറത്ത് പറയാതെ ഉള്ളിൽ ഒതുക്കി പിടിച്ചു കൊണ്ട് നടക്കും.എന്നിട്ട് വെറുതെ അതും ഇതും മനസ്സിൽ ഇട്ട് കാട് കയറി പോകും. നിങ്ങൾക്കു ഒരു വിചാരം ഉണ്ട് നിങ്ങൾ വിചാരിക്കുന്നത് മാത്രം ആണ് ശരി എന്ന്... അമ്മ ആയാലും പെങ്ങൾ ആയാലും കാമുകി ആയാലും ഭാര്യ ആയാലും ശരി എന്തേലും ഇഷ്ടക്കേട് ഉണ്ടോ അല്ലെങ്കിൽ എന്തേലും പ്രശ്നം ഉണ്ടോ അത് തുറന്നു പറയില്ല. ചുമ്മാ നിന്നെ പോലെ വായിൽ വെച്ചോണ്ട് ഇരിക്കും. എന്നിട്ട് എന്തേലും ആപത്തു വന്നു കഴിയുമ്പോൾ കയ്യും കാലും ഇട്ട് അടിക്കും......മര്യാദക്ക് വാ തുറന്നു പറ എന്താ നിന്റെ പ്രശ്നം ??നീ പറഞ്ഞാൽ മാത്രേ എനിക്ക് അത് മനസിലാകൂ അല്ലാതെ കവടി നിരത്തി കണ്ടു പിടിക്കാൻ ഒന്നും എനിക്ക് അറിയില്ല"....നിഹാൽ പറഞ്ഞു നിർത്തി. കിങ്ങിണി അപ്പോഴും തല കുനിച്ചു ഇരിക്കുക ആയിരുന്നു.
"ചഞ്ചല... പറ എന്താ തന്റെ പ്രശ്നം"??...കിങ്ങിണിയുടെ വലതു കയ്യിൽ വിരലുകൾ ചേർത്തു പിടിച്ചു കൊണ്ട് അവൻ സൗമ്യമായി ചോദിച്ചു.
"ഒന്നുമില്ല നിഹാൽ ഏട്ടാ... നമുക്ക് പോകാം..."...
"കോപ്പ് നിന്നോടൊക്കെ ചോദിക്കാൻ വന്ന എന്നെ വേണം ചവിട്ടാൻ"....
അതും പറഞ്ഞു നിഹാൽ തുറന്നു ഇട്ട ഡോർ വലിച്ച് അടച്ചു ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങി പോയി. അവൻ എങ്ങോട്ടാ പോകുന്നത് എന്ന് കിങ്ങിണി ഭയത്തോടെ നോക്കി. അവന് നല്ല ദേഷ്യം കേറി നിൽക്കുക ആണെന്ന് അവൾക്ക് മനസിലായി.അവൾ വിചാരിച്ച പോലെ നിഹാൽ ദൂരേക്ക് ഒന്നും പോയില്ല. ദേഷ്യപ്പെട്ടു ഇറങ്ങി വണ്ടിയുടെ മുൻപിൽ കലി തുള്ളി ദൂരേക്ക് നോക്കി നിൽക്കുക ആയിരുന്നു അവൻ.കിങ്ങിണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അത് നീർ ചാലുകൽ
പോലെ പുറത്തേക്കു ഒഴുകി.അവൾ മുഖം തുടച്ചു കാറിനു വെളിയിലേക്ക് വന്നു.അവന്റെ ഒരു കൈ അകലത്തിൽ ആയി കിങ്ങിണി നിന്നു. പോക്കെറ്റിൽ കൈ ഇട്ട് നിഹാൽ സിഗററ്റ് പുറത്തെടുത്തു.ഇടം കണ്ണിൽ കൂടെ കിങ്ങിണി അത് കണ്ടു.
"നിഹാൽ ഏട്ടാ.... "
"വേണ്ടാ കിങ്ങിണി നീ ഇനി ഒന്നും മിണ്ടണ്ട... നിനക്ക് പറയാൻ ഉള്ള അവസരം ഞാൻ തന്നതാ... അന്നേരം നീ ഒന്നും പറഞ്ഞില്ലല്ലോ... ഇനി നിനക്ക് വോയിസ് ഇല്ല".......ദേഷ്യത്തോടെ വീണ്ടും നിഹാൽ അവളോട് അത് പറഞ്ഞതും കിങ്ങിണി തടഞ്ഞു നിർത്തിയ അവളുടെ മിഴി നീരിനെ അഴിച്ചു വിട്ടു. നിഹാൽ അവളുടെ മുഖത്തേക്ക് നോക്കാതെ നിന്നു. ചുണ്ടിൽ വെച്ച സിഗററ്റ് അവൻ എടുത്തു വലിച്ച് എറിഞ്ഞു . ഒരു ദീർഘ നിശ്വാസം വലിച്ച് എടുത്തു അവൻ കിങ്ങിണിയോട് വീണ്ടും ചോദിച്ചു.
"എന്താ നിന്റെ പ്രശ്നം ??ഇനി എങ്കിലും പറയാമോ"???...നിഹാൽ ചോദിച്ചു.
"നിങ്ങൾ ആണ് ഇപ്പോൾ എന്റെ പ്രശ്നം??എന്തിനാ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നത് ??എന്തിനാ അന്ന് എന്നെ രക്ഷിച്ചത് ??ഇവിടെ വെച്ച് എന്നോട് കൂട്ട് കൂടാൻ വന്നത് ??...എല്ലാം നിങ്ങൾ ഒരാൾ കാരണമാ... "
തികട്ടി വന്ന ഒരായിരം ചിന്തകളും ഉള്ളിലെ ദേഷ്യവും സങ്കടവും വിരഹവും എല്ലാം കൂടെ അനു നിമിഷം അവളിൽ നിന്ന് പ്രവഹിച്ചു.
കിങ്ങിണി എന്താ പറയുന്നത് എന്ന് വ്യക്തം ആകാതെ നിഹാൽ തറഞ്ഞു നിന്നു പോയി.
"ഞാൻ നിന്നെ... ഞാൻ എന്ത് ചെയ്തു എന്നാ മോളെ നീ ഈ പറയുന്നേ"??...കിങ്ങിണിയുടെ നാവിൽ നിന്ന് കേട്ടതും അവളുടെ കണ്ണിൽ നിന്ന് അണപൊട്ടി ഒഴുകുന്ന കണ്ണീരും കണ്ടു നിഹാൽ ഒരു നിമിഷം ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിയുക പോലും ചെയ്യാതെ നിന്നു.
"നമുക്ക് പോകാം നിഹാൽ ഏട്ടാ... പ്ലീസ്"....കിങ്ങിണി അവന് നേരെ കൈ കൂപ്പി.
"പറ്റില്ല... എനിക്ക് അറിയണം ഞാൻ എന്ത് അപരാധം ആണ് നിന്നോട് ചെയ്തത് എന്ന്....അറിഞ്ഞു കൊണ്ട് ഞാൻ ഇന്നുവരെ ഒരു പെണ്ണിനേയും വിഷമിപ്പിച്ചിട്ടില്ല. പക്ഷെ, ഇന്ന് നീ എന്റെ മുന്നിൽ നിന്ന് ഈ കരയുന്നത് ഞാൻ കാരണം ആണെന്ന് പറയുന്നു. അതിന്റെ കാരണം ഞാൻ ആണെങ്കിൽ അത് അറിയാൻ ഉള്ള അവകാശം എനിക്ക് ഉണ്ട്. എനിക്ക് അറിയണം എന്താ അത്"??.....കിങ്ങിണിയുടെ ഇരു കൈ മുട്ടിലും പിടിച്ചു കുലുക്കി കൊണ്ട് നിഹാൽ ഒരു ഭ്രാന്തനെ പോലെ ചോദിച്ചു.
"എന്റെ കണ്ണിലേക്കു നോക്ക്... പറ... എന്നിട്ട് എന്താ നിന്റെ പ്രശ്നം"??....അവൾ ആ നിറഞ്ഞു തുളുമ്പി തൂവിയ കണ്ണുകളും ആയി മുഖം ഉയർത്തി അവനെ നോക്കി.
"എനിക്ക് എനിക്ക് അറിയില്ല.... ഇപ്പോ ഇവിടെ ഏട്ടന്റെ അടുത്തു നിൽക്കുമ്പോൾ പോലും എന്റെ ഇട നെഞ്ച് പൊട്ടി പോകുവാ. ആദ്യം ആയിട്ടാ എനിക്ക് ഇങ്ങനെയൊക്കെ.... !!...ഏട്ടൻ അടുത്തു വരുമ്പോൾ എന്റെ നെഞ്ചിന്റെ ഇടിപ്പ് വല്ലാണ്ട് കൂടി പോകും. എന്നെ ഏട്ടൻ നോക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു അമ്പ് കുത്തി കേറുന്ന പോലെയാ... അകന്ന് പോകാൻ നോക്കുമ്പോൾ പോലും ഏട്ടൻ അടുത്തു വന്നോണ്ടിരിക്കുവാ. മറക്കാൻ നോക്കുമ്പോൾ പോലും ഏറ്റവും കൂടുതൽ ഓർക്കുന്നത് ഈ മുഖമാ.....എനിക്ക് അറിയില്ല എനിക്ക് എന്താ ഇങ്ങനെ എന്ന്"!!....കിങ്ങിണി നിഹാലിന്റെ കൈ വിടിയിച്ചു വാ പൊത്തി കരഞ്ഞു കൊണ്ട് കാറിൽ പോയി കയറി.
നിഹാൽ കുറച്ച് നേരം എന്താ കേട്ടത് എന്ന് പോലും മനസ്സിലാകാതെ നിന്നു. അവൻ കൈ രണ്ടും തലയിൽ കൂടെ ഓടിച്ചു.
"ഈ കുട്ടി പറഞ്ഞ ഇതേ കാര്യങ്ങൾ എനിക്കും തോന്നിയിട്ടുണ്ട്... ശരിയാണ്... അവൾ പറഞ്ഞത്. അവൾ അടുത്ത് വരുമ്പോൾ എന്റെ നെഞ്ചും ക്രമം തെറ്റി മിടിക്കാറുണ്ട് . അവളെ കാണുമ്പോൾ ഉള്ളിൽ ഒരിഷ്ടം അല്ല ഒരുപാട് ഇഷ്ടം തോന്നാറുണ്ട്, അവൾ മിണ്ടാതെ പോകുമ്പോൾ നെഞ്ച് പിളർന്നു പോകാറുണ്ട്. അതാണല്ലോ ഇപ്പോൾ ഞാൻ ഈ കാണിച്ച ഈ പേക്കൂത്തിന്റെയും അർഥം. പേരിട്ടു വിളിക്കാൻ പറ്റാതെ എനിക്ക് തോന്നി പോകുന്ന അവളോട് ഉള്ള ഈ അടുപ്പത്തിന് ഒരു പേര് പോലും നിർവചിക്കാൻ എനിക്ക് ആകില്ല....അതിനു കാരണം.. എന്താ"!!....ഉത്തരം കിട്ടാത്ത ചോദ്യവും ആയി അവനും നിന്നു.
കുറച്ച് നേരം ആ നിൽപ്പ് അവൻ തുടർന്നു. അതിന് ശേഷം കാറിൽ വന്നു കയറി. കിങ്ങിണി അവന്റെ മുഖത്ത് നോക്കാതെ പുറത്തേക്കു നോക്കി ഇരുന്നു.
"ദയവു ചെയ്തു ഞാൻ പറഞ്ഞത് ഒന്നും ആരോടും പറയരുത്. മേഘ സ്നേഹിക്കുന്ന ആളെ ഞാൻ... മനസ്സിൽ കയറ്റിയത് തന്നെ തെറ്റാ എനിക്ക് അറിയാം. കല്യാണത്തിന് മുൻപ് വേറെ ഒരാളോട് ഇഷ്ടം തോന്നുന്നതും തെറ്റ് ആണെന്ന് എനിക്ക് അറിയാം. പക്ഷെ അറിയാതെ പറ്റി പോയി.... ക്ഷമിക്കണം".... കിങ്ങിണി പറഞ്ഞത് മുഴുവൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെ നിഹാൽ കേട്ടു ഇരുന്നു. പിന്നെ കവിളിൽ കാറ്റ് നിറച്ചു കൊണ്ട് പൊട്ടി ചിരിച്ചു.
"ഹഹഹഹ ഹഹഹഹ.... അയ്യോ എന്റെ അമ്മേ.... എനിക്ക് വയ്യ... ചിരിക്കാൻ"....നിഹാൽ വയറു പൊത്തി ചിരിക്കാൻ തുടങ്ങി.
കിങ്ങിണി നിഹാൽ എന്തിനാ ചിരിക്കൂന്നേ എന്ന് അറിയാതെ അവനെ തന്നെ നോക്കി നെറ്റി ചുളിച്ചു ഇരുന്നു.
"ചിരിക്കേണ്ട.... മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കണം എങ്കിൽ ആദ്യം സ്നേഹിക്കാൻ പഠിക്കണം"....അവന്റെ അസ്ഥാനത്തുള്ള ചിരി കണ്ട് കിങ്ങിണിക്ക് ദേഷ്യം വന്നു. അവൾ ഡോർ തുറന്നു പുറത്തേക്കു പോയി.
"എടൊ... ഏയ്... ചഞ്ചല ...... നിക്ക്... നിക്ക്... നിക്ക് പെണ്ണേ"....നിഹാൽ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.
"എന്താ"??...
"ഹ എന്തൊരു കൊമ്പ് ആടോ"??
"പിന്നെ ഞാൻ ഇത്ര സീരിയസ് ആയൊരു കാര്യം പറഞ്ഞിട്ട് എന്നെ ഒരുമാതിരി കളിയാക്കി ചിരിച്ചാൽ എനിക്ക് ദേഷ്യം വരില്ലേ"!!...
"എവിടം കൊണ്ടാണ് ആവോ ചേച്ചിക്ക് ദേഷ്യം വന്നത്"??....കിങ്ങിണിക്ക് ദേഷ്യം ഇരച്ചു കയറി. അവൾ കൈ രണ്ടും കെട്ടി അവനെ നോക്കാതെ ദൂരേക്ക് നോക്കി നിന്നു.
"എടൊ ഞാൻ ഇയാളെ കളിയാക്കിയത് അല്ല... തന്റെ വർത്താനം കേട്ടു ചിരിച്ചു പോയതാ...സ്നേഹിക്കുന്നത് തെറ്റാണു. മേഘ സ്നേഹിച്ച ആളെ സ്നേഹിക്കുന്നത് തെറ്റാണു. എന്നൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാതെ. ഇത്രക്ക് പാവം ആകരുത് കേട്ടോ. നേരത്തെ ഇയാള് പറഞ്ഞിട്ട് പോയത് ഒന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ, ഇപ്പോൾ ആണ് കാര്യം മനസ്സിലായത്... "
"എന്ത്"??...കിങ്ങിണി അല്പം ഗൗരവത്തോടെ ചോദിച്ചു.
നിഹാൽ രണ്ടും കയ്യും കെട്ടി അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
"പറയട്ടെ"??
"മ്മ്"....
"പറഞ്ഞാൽ പിണങ്ങുവോ "??
"ഇല്ല"...
"എങ്കിൽ പറയാം... "
"മ്മ്"...കിങ്ങിണി അവൻ പറയാൻ പോകുന്നത് എന്താണെന്നു അറിയാൻ കാതോർത്തു നിന്നു.
"ഈ നിൽക്കുന്ന തൊട്ടാവാടി പെണ്ണിന് എന്നെ ഇഷ്ടം ആണെന്ന്"....കിങ്ങിണിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി അത് അവളുടെ മുഖത്തും ഉണ്ടായിരുന്നു.
"സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാ കാര്യങ്ങൾ ക്ലിയർ ആയത്. ഇന്നലെ രാത്രി നമ്മൾ മേഘയുടെ കാര്യം സംസാരിച്ചു എന്റെ കല്യാണ കാര്യവും സംസാരിച്ചു. ഇയാള് ഉറക്കം വരുന്നു എന്ന് പറഞ്ഞു പോയി കിടന്നു. എന്നിട്ട് പിറ്റേന്ന് രാവിലെ ആയപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ കൂട്ടും വിട്ടു മുഖവും വീർപ്പിച്ചു നടന്നു. ഇപ്പോൾ പോരാത്തതിന് പറയാതെ തന്നെ പറഞ്ഞു പോയല്ലോ എന്നോട് തോന്നിയ ഇഷ്ടം. "......നിഹാൽ പറഞ്ഞത് എല്ലാം സത്യം തന്നെ ആയിരുന്നു . അവൻ തന്റെ മനസ്സിൽ ഉള്ളത് എല്ലാം അറിഞ്ഞു എന്ന് ആയപ്പോൾ കിങ്ങിണി ആ ചമ്മൽ പുറത്ത് കാട്ടാതെ ഇരിക്കാൻ പരമാവധി ശ്രെമിച്ചു.
"ചമ്മണ്ട.... ഇതൊക്കെ എല്ലാവർക്കും തോന്നുന്ന കാര്യമാ.... അല്ല നിനക്ക് ഇത് ആദ്യമായിട്ട് ആണോ അതോ എല്ലാ ചെക്കന്മാരെയും കാണുമ്പോൾ ഇത് തോന്നാറുണ്ടോ"??... നിഹാലിന്റെ ചോദ്യം കേട്ടതും കിങ്ങിണിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.
"എന്താ ഇയാള് ചോദിച്ചത്"??,.... അവൾ ഗൗരവം കളയാതെ ചോദിച്ചു.
"അല്ല ആദ്യം ആയിട്ട് ആണോ അതോ എല്ലാവരോടും തോന്നുമോ എന്ന്"??...
നിഹാലിന്റെ ആ ചോദ്യത്തിന് ഉള്ള മറുപടി അല്പം ചൂട് കൂട്ടി ആണ് കിങ്ങിണി അവന്റെ കവിളിൽ കൊടുത്തത്.
"Mind your words.... മേലിൽ ഇനി ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞാൽ തന്റെ തലയിൽ കൂടെ ഞാൻ പെട്രോൾ ഒഴിക്കും".... കിങ്ങിണി അതും പറഞ്ഞു അവന്റെ അടുക്കൽ നിന്ന് മാറി നിന്നു.
"ആദ്യത്തെ പ്രേമം തന്നെ"....ഒരു അടി കിട്ടിയപ്പോൾ നിഹാലിന് അത് ബോധ്യം ആയി.
"കിങ്ങിണി.... തന്നോട് ആർക്കും ഒരു ഇഷ്ടമൊക്കെ തോന്നും. നീ മിടുക്കി ആണ്, നിഷ്കളങ്കത ഒരുപാട് ഉള്ള അകവും പുറവും ഒരുപോലെ പൊള്ള ആയ ഒരു പെണ്ണ് ആണ്. ഇപ്പോൾ ഈ കാലത്ത് മഷി ഇട്ട് നോക്കിയാൽ പോലും മരുന്നിനു ഒരു പെണ്ണിനെ പോലും കിട്ടില്ല. നിന്നെ പോലെ ഒരു പെണ്ണിനെ എല്ലാവരും ആഗ്രഹിക്കും. പക്ഷെ, കിങ്ങിണിക്ക് ഇപ്പോൾ എന്നോട് തോന്നുന്നത് വെറും ആകർഷണം ആണ്. അല്ലാതെ ആ ഇഷ്ടത്തിന്റെ പേര് പ്രണയം എന്ന് ഒന്നുമല്ല. ഈ പ്രായത്തിൽ ഇതൊക്കെ തോന്നും. തോന്നേണ്ട കാര്യം തന്നെ ആണ് തോന്നി ഇല്ലങ്കിൽ ആണ് കുഴപ്പം. ചിലപ്പോൾ നിന്റെ ജീവൻ ഞാൻ രക്ഷിച്ചത് കൊണ്ട് നിനക്ക് തോന്നിയ ആരാധന ആവാം ഈ ആകർഷണത്തിന് കാരണം. ചിലപ്പോൾ എന്നിൽ കണ്ട മറ്റു എന്തേലും ഗുണം ആകാം. ".....
കിങ്ങിണി മിഴികൾ ഉയർത്തി അവനെ നോക്കി.
"ഇപ്പോൾ മോള് പഠിക്കേണ്ട സമയം ആണ്. ഒരുപാട് നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന നിനക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് തന്നെ നിന്റെ വീട്ടുകാർ കൊണ്ട് തരും. എന്റെ കിങ്ങിണി അതുകൊണ്ട് ഈ ചിന്തകൾ എല്ലാം മറന്നു നല്ല കുട്ടി ആയി നടക്കണം. ഇപ്പോൾ ഇവിടെ നടന്നത് നമ്മൾ അല്ലാതെ മൂന്നാമത് ഒരാൾ അറിയില്ല വാക്ക്".....കിങ്ങിണിയുടെ കയ്യിൽ പിടിച്ചു അവൻ സത്യം ചെയ്തു.
അവളുടെ മിഴികളിൽ മുഴുവൻ നിറഞ്ഞു നിന്നത് തന്നോട് ഉള്ള പ്രണയ രാശികൾ ആണെന്ന് നിഹാലിന് വെക്തമായി അറിയാമായിരുന്നു. പക്ഷെ, മനപ്പൂർവം അവൻ അത് കണ്ടില്ല എന്ന് നടിച്ചു.
"വാ പോകാം നമുക്ക്"....നിഹാൽ കാറിൽ കയറാൻ തുനിഞ്ഞതും കിങ്ങിണി അവന്റെ കയ്യിൽ കയറി പിടിച്ചു.
നിഹാൽ "എന്ത്"....എന്ന അർഥത്തിൽ അവളെ നോക്കി. പെട്ടെന്ന് ഒരു തേങ്ങലോടെ കിങ്ങിണി അവന്റെ ഹൃദയ ചൂടിലേക്ക് മുഖം പൂഴ്ത്തി നിന്നു കരഞ്ഞു. അവളുടെ ഗോതമ്പ് നിറമുള്ള ആ നീളൻ കൈകൾ അവനെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കും പോലെ അവന് തോന്നി. അടർത്തി മാറ്റുവാനും അടക്കി പിടിക്കാനും കഴിയാതെ നിഹാൽ പിടഞ്ഞു പോയി.
ഉള്ളിന്റെ ഉള്ളിൽ ഏതോ കോണിൽ ആ തൊട്ടാവാടി ഒരു നെരിപ്പോട് ആയി പടർന്നു കയറുന്നത് അവന് അറിയാമായിരുന്നു.
"നിന്നെ മനസിലാകാഞ്ഞിട്ടല്ല .. കുട്ടി... നിനക്ക് ഉള്ള വിധി ഞാൻ അല്ല അതുകൊണ്ടാ".....നില തെറ്റി പൊടിയുന്ന അവളുടെ ഹൃദയം അവന് മുന്നിൽ ചോദ്യ ചിഹ്നം ആയി മാറി.
കിങ്ങിണി കൈകൾ അയച്ചു കണ്ണീർ തുടച്ചു കാറിൽ പോയി ഇരുന്നു.മിഴി കോണിൽ നിറഞ്ഞു പൊന്തിയ കണ്ണീർ അവൾ കാണാതെ തുടച്ചു കൊണ്ട് നിഹാൽ കാറിൽ പോയി കയറി.അവർ യാത്ര തിരിച്ചു.
യാത്രക്ക് ഇടയിൽ fm ൽ കൂടെ ഒഴുകി എത്തിയ പാട്ടിനു നല്ല രംഗ ബോധം ഉണ്ടായിരുന്നു.
"മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനനുരാഗത്തിൻ ലോല ഭാവം.... "...
പറയാത്ത മൂക പ്രണയവും ആയി നിഹാലും പറഞ്ഞിട്ടും മനസിലാകാത്ത നഷ്ട പ്രണയവും ആയി ചഞ്ചലയും യാത്രയായി.
"നിങ്ങൾ ഇത് എവിടെ പോയത് ആയിരുന്നു"??...ഫൈസൽ അവരുടെ കാർ കണ്ടപ്പോഴേ ഓടി വന്നു ചോദിച്ചു.
"അത്... ഡാ... പെട്ടെന്ന്... ഈ കുട്ടിക്ക് എന്തോ ഒരു തല കറക്കം പോലെ തോന്നി അപ്പോൾ ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയതാ... "....നിഹാൽ പറഞ്ഞ ഉത്തരത്തെ പുച്ഛത്തോടെ ആണ് കിങ്ങിണി വരവേറ്റത്.
"മോളെ ഇപ്പോ എങ്ങനെ ഉണ്ട്??...ഡോക്ടർ എന്ത് പറഞ്ഞു"??
"കുഴപ്പം ഒന്നുമില്ല ഇക്കാക്ക.റസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞു"...
"മ്മ്.... ചിലപ്പോൾ ഫുഡ് ശരി ആകഞ്ഞിട്ടൊക്കെ ആവും.പോട്ടെ കേട്ടോ... ഈ തിരക്ക് എല്ലാം തീരട്ടെ... മോള് വാ"...ഫൈസൽ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി. കിങ്ങിണി കത്തുന്ന നോട്ടത്തോടെ നിഹാലിനെ നോക്കി അകത്തേക്ക് പോയി.
പെട്ടെന്ന് ആണ് നിഹാലിന്റെ ഫോൺ റിങ് ചെയ്തത്.
"ഹലോ അച്ഛാ... "
"ആ ഇന്നലെ അമ്മ വിളിച്ചു ഒരു കല്യാണ കാര്യം പറഞ്ഞില്ലേ"!
"മ്മ്... "
"അത് ഞങ്ങൾ അങ്ങ് ഉറപ്പിച്ചു. നല്ല ബന്ധം ആണ് പെൺകുട്ടി അമേരിക്കയിൽ ഡോക്ടർ ആണ്"...
"മ്മ്"....
"നല്ല കുടുംബം നല്ല ആൾക്കാർ... "
"മ്മ്"...
"നീ എന്താ വണ്ടോ ??എന്ത് ചോദിച്ചാലും വണ്ട് മൂളും പോലെ മ്മ്...മ്മ് എന്ന്"...
"അച്ഛനും ബാക്കി എല്ലാവരും കൂടെ എല്ലാം തീരുമാനിച്ചോ ഞാൻ വന്നു കെട്ടിക്കോളാം"...
"എടാ... അത്... "
"ഞാൻ കുറച്ച് തിരക്കിൽ ആണ് പിന്നെ വിളിക്കാം"...നിഹാൽ പെട്ടെന്ന് കാൾ കട്ട് ചെയ്തു.
ഫൈസൽ വന്നു വിളിച്ചപ്പോൾ നിഹാൽ ഡ്രസ്സ് എടുക്കാൻ അകത്തേക്ക് കയറി പോയി.
അവന്റെ കണ്ണുകൾ കിങ്ങിണിയെ തേടി പോയി എങ്കിലും അവൾ ആ നോട്ടത്തെ പൂർണമായും അവഗണിച്ചു കളഞ്ഞിരുന്നു.
എല്ലാവരും ഡ്രസ്സ് എടുത്തു തിരികെ പോകാൻ ഇറങ്ങി. ഇപ്രാവശ്യം കിങ്ങിണി കാറിന്റെ പിൻ സീറ്റിലേക്ക് മനഃപൂർവം വലിഞ്ഞു.
ഉള്ളിൽ അല്പം വേദന തോന്നി എങ്കിലും നിഹാൽ അതിനോട് ഒത്തു പോകാൻ ശ്രെമിച്ചു.
"വെറുതെ ഒരു പെണ്ണിന്റെ മനസ്സിന് ആശ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ" എന്നാണ് അവൻ ചിന്തിച്ചത്. ഇടയ്ക്ക് വഴിയിൽ വെച്ച് ഫാത്തിമ വണ്ടിയിൽ നിന്ന് ഇറങ്ങി. ഡ്രസ്സ് ചിലത് തയ്‌ക്കാൻ കൊടുക്കാനും ബ്യൂട്ടി പാർലറിൽ പോകാനും. കിങ്ങിണി കൂടെ വരാം എന്ന് പറഞ്ഞെങ്കിലും ഫാത്തിമ അവൾക്ക് വയ്യാത്തത് കൊണ്ട് വരണ്ട എന്ന് പറഞ്ഞു. നിഹാലിന്റെ ഒപ്പം അവളെ വീട്ടിലേക്കു വിട്ടു.
കിങ്ങിണി അവൾ ഇറങ്ങി പോയി കഴിഞ്ഞപ്പോൾ സീറ്റിലേക്ക് ചാരി കിടന്നു കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് കണ്ണാടിയിൽ കൂടെയും അല്ലാതെയും എല്ലാം നിഹാൽ അവളെ ഒളി കണ്ണിട്ട് നോക്കി കൊണ്ടിരുന്നു.
അലസമായി പാറി വീഴുന്ന ആ മുടി ഇഴകൾ, നീണ്ട കണ്ണുകൾ ആർക്കും ഒന്ന് മുത്താൻ തോന്നുന്ന ചുവന്ന ചുണ്ടുകൾ.അവന്റെ കാഴ്ചകളിൽ പോലും കിങ്ങിണി നിറഞ്ഞു നിന്നു.
"ഇത്ര പെട്ടെന്ന് ഒരു പെണ്ണിന് ആണിന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയുമോ"??...അവൻ അത്ഭുതത്തോടെ ഓർത്തു.
വീട് എത്താറായപ്പോൾ നിഹാൽ അവളെ കൊട്ടി വിളിച്ചു. അവൾ കണ്ണുകൾ തുറന്നു. ചുറ്റും ഒന്ന് നോക്കി കണ്ണുകൾ തിരുമി ഇരുന്നു.
കാർ വീടിന്റെ മുറ്റത്ത് നിർത്തിയപ്പോൾ കിങ്ങിണി ഡ്രെസ്സും എടുത്തു അകത്തേക്ക് കയറി പോയി. അവളിൽ നിന്നും ഒരു നോട്ടം എങ്കിലും നിഹാൽ പ്രതീക്ഷിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം.
മുറിയിൽ പോയി സാധനങ്ങൾ എല്ലാം എടുത്തു വെച്ച് ഡ്രസ്സ് മാറാൻ വാതിൽ കുറ്റിയിട്ടപ്പോൾ അത്ര നേരവും പിടിച്ചു വെച്ച കണ്ണീരും ദേഷ്യവും അവളിൽ നിന്ന് പുറത്തേക്കു വന്നു.അവൾ ആ നിലത്തേക്ക് ഊർന്നിരുന്നു കരഞ്ഞു പോയി. കയ്യിൽ കിട്ടിയ എന്തോ ഒന്ന് വലിച്ചെറിഞ്ഞു. മുട്ടുകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി കരയുമ്പോൾ ആണ് മുറ്റത്ത് കാറുകൾ വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത്. കിങ്ങിണി വേഗം തന്നെ ഡ്രസ്സ് മാറി ഒന്ന് ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങി.അമ്മായിമാരെയും ഇത്താത്തമാരെയും എല്ലാം വീട്ടിൽ ആക്കി ഫൈസൽ ഫാത്തിമയുടെ അടുത്തേക്കും മറ്റ് ചില ആവശ്യങ്ങൾക്കുമായി പുറത്തേക്കു പോയി. കുറച്ച് നേരം എല്ലാവരോടും ഇരുന്നു വർത്താനം പറഞ്ഞു കഴിഞ്ഞ് അവൾ പുറത്തേക്കു ഇറങ്ങി.
വെറുതെ പറമ്പിൽ കൂടെ അവൾ അലഞ്ഞു തിരിഞ്ഞു നടന്നു.പറമ്പിലെ ഒരു കലുങ്കിൽ പോയി എന്തൊക്കെയോ ആലോചിച്ചു ഇരുന്നു.
വീട്ടിലെ പറമ്പിൽ ഇരുന്നു മുകളിലെ മട്ടുപ്പാവിലേക്ക് നോക്കിയപ്പോൾ നിഹാലിനെ അവൾ കണ്ടു. ആരെയോ ഫോൺ വിളിക്കുക ആണ്.
"ഇയാളെ ഇതിനും മാത്രം ഇത് ആരാ വിളിക്കുന്നെ"??...വല്ല സെറ്റപ്പും കാണും. അതാകും എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത്"....
"ആ അല്ലേലും പുറത്ത് എല്ലാം പഠിച്ച ചെക്കന്മാർക്ക് ഇഷ്ടംപോലെ പെണ്ണുങ്ങളും ആയിട്ട് കമ്പനി ഉണ്ടാകും."...കിങ്ങിണി ഓരോന്നൊക്കെ സ്വയം മനസ്സിൽ ചിന്തിച്ചു കൂട്ടി.
കിങ്ങിണി ഒറ്റക്ക് ഇരിക്കുന്നത് ശ്രെദ്ധയിൽ പെട്ടു എങ്കിലും നിഹാൽ അങ്ങോട്ട് പോകാൻ ശ്രെമിച്ചില്ല. ഫോൺ വിളി കഴിഞ്ഞു കിങ്ങിണിയെ അവിടെ നോക്കിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല. അകത്തേക്ക് പോയി കാണും എന്ന വിശ്വാസത്തിൽ അവൻ മുറിയിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ്
"മോനെ കിങ്ങിണി മോളെ കണ്ടോ"??......മുറിയിൽ കിടന്ന നിഹാലിനോട് ഫൈസലിന്റെ ഉമ്മ ഓടി വന്നു ചോദിച്ചു.
"ഇല്ല ഉമ്മാ...എന്തൈ"??
"കിങ്ങിണി മോളെ കാണുന്നില്ല....കുറെ നേരമായി ഞങ്ങൾ നോക്കി നടക്കുന്നു. ഉമ്മ ആതി പിടിച്ചു പുറത്തേക്കു പോയി. കട്ടിലിൽ കിടന്ന നിഹാലും ചാടി ഇറങ്ങി അവളെ അന്വേഷിക്കാൻ തുടങ്ങി. പക്ഷെ കിങ്ങിണിയെ കണ്ടെത്താൻ ആയില്ല.
"കിങ്ങിണി.... എവിടെ പോയി കാണും ഈശ്വര!!!....ഇനി എന്തേലും അബദ്ധം"!!....അവന്റെ മനസ്സ് വ്യാകുലപ്പെട്ടു തുടിച്ചു കൊണ്ടിരുന്നു. എന്തോ അപകടം വരാൻ പോകുന്നു എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.
തുടരും
(ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റൂ. ഇത് വായിച്ചു തീർന്നു ടെൻഷൻ അടിച്ചാൽ ഉടനെ അടുത്ത ടെൻഷൻ തരാം. ഉടനെ means നാളെ. ചുമ്മാ വന്നു വായിച്ചിട്ടു മാത്രം പോകുന്ന സേട്ടൻമാരെ സേച്ചിമാരെ ആ വലതു സൈഡിൽ ഉള്ള ലൈക്ക് ബട്ടൺ ഒന്ന് അമർത്തിയിട്ട് പോണേ. പിന്നെ ഈ key ബോഡിൽ super, good, waiting,adipoli എന്ന് അല്ലാതെ വേറെയും അക്ഷരങ്ങൾ ഉണ്ട് കേട്ടോ കമന്റ് ഇടയ്ക്കൊക്കെ ബലുതായിട്ട് ഇടാം കേട്ടോ...)
രചന :-അനു അനാമിക
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....