വീട്ടിൽ ചെന്ന് നിക്കിയുടെ മടിയിൽ കിടന്നു മിക്കി അവളുടെ സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർത്തു. അങ്ങനെ ആ സങ്കടവും, അവനോടുള്ള ഇഷ്ടവും ഒക്കെ തീരട്ടെ എന്ന് കരുതി, നിക്കിയും ഒന്നും മിണ്ടിയില്ല.
ഇടയ്ക്കു നിരഞ്ജൻ നിക്കിയെ വിളിച്ചു, മിക്കിയെ പറ്റി അന്വേഷിച്ചിരുന്നു...
വൈകുന്നേരം വരെ, മിക്കിയുടെ കരച്ചിൽ തുടർന്നു... മീര സ്കൂളിൽ നിന്ന് വരുന്ന ടൈം ആയപ്പോഴേക്കും, അവൾ പോയി കുളിച്ചു വന്നു. കരഞ്ഞു തടിച്ച കൺപോളകൾ, എങ്ങനെ മീരയിൽ നിന്നും ചന്ദ്രശേഖരനിൽ നിന്നും മറയ്ക്കും എന്ന് അറിയാതെ, അവൾ കുഴങ്ങി.
അവസാനം, അവര് വരുന്ന ടൈം അയപ്പോ, നിക്കി അവളെയും വിളിച്ചു ഗ്രൗണ്ടിലേക്കു പോയി, അവരുടെ മരത്തിന്റെ കൊമ്പിൽ ഇരുന്നു. നിയ വന്നു കഴിഞ്ഞപ്പോൾ, അവൾ മീര ഉണ്ടാക്കിയ സ്‌നാക്‌സും ആയി, ഗ്രൗണ്ടിലേക്ക് ചെന്നു, കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
"കലിപ്പനെ ജഡ്ജ് ചെയ്യാൻ മാത്രം ഉള്ള അറിവൊന്നും പുള്ളിയെക്കുറിച്ഛ് ഇല്ലെങ്കിലും, ഇങ്ങനെ അങ്ങേരു react ചെയ്തിട്ടുണ്ടെങ്കിൽ, അതിൽ എന്തെങ്കിലും കാരണം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു..." അൽപ നേരത്തെ ആലോചനയ്ക്കു ശേഷം, നിയ പറഞ്ഞു.
"അയാൾക്ക് എന്ത് കാരണം ഉണ്ടെങ്കിലും, എനിക്ക് അത് അറിയണ്ട... ആ ചാപ്റ്റർ ഞാൻ ക്ലോസ് ചെയ്തു. ഇനി എനിക്ക് എനിക്ക് ഇനി അയാളെ കുറിച്ചോ, ഈ ഇൻസിഡന്റിനെ കുറിച്ചോ ഒന്നും അറിയണ്ട. ഇൻ ഫാക്റ്റ്, ഇന്നുണ്ടായ കാര്യങ്ങൾ ആര് ചെയ്തതായാലും, ഞാൻ അവരോടു താങ്ക്സ് പറയണം. അയാള് എത്ര ചീപ്പ് ആണെന്ന് കാണിച്ചു തന്നതിന്. എന്നെ തൊട്ടപ്പോഴൊക്കെ, എന്തായിരുന്നിരിക്കും അയാളുടെ മനസ്സിൽ... ഒക്കെ ആലോചിക്കുമ്പോ, ശരീരത്തു കൂടെ പുഴു ഇഴയ്യുന്നതു മാതിരി തോന്നുവാ..." മിക്കിയുടെ മുഖം വലിഞ്ഞു മുറുകി.
"നീ അത് വിട് മിക്കി. എന്തായാലും ഭാഗ്യത്തിന് ഒന്നും ആരും അറിഞ്ഞില്ലല്ലോ! ഇങ്ങനെ ഒക്കെ ചെയ്യാൻ എങ്ങനെയാ ആളുകൾക്ക് തോന്നുന്നത്. എന്തൊരു ചീപ്പ് മെന്റാലിറ്റിയാ!" നിക്കി പറഞ്ഞു. നിയക്കും അത് തന്നെ ആയിരുന്നു അഭിപ്രായം,
മിക്കി ഒന്നും പറഞ്ഞില്ല. അഞ്ചര കഴിഞ്ഞപ്പോ ഗ്രൗണ്ടിൽ കളിയ്ക്കാൻ പിള്ളേര് വന്നു. മിക്കിയുടെ മൂഡ് ചേഞ്ച് ആക്കാൻ, അവളെയും വിളിച്ചു കൊണ്ട്, നിയയും നിക്കിയും പിള്ളേരുടെ കൂടെ കളിക്കാൻ കൂടി. അത് ഒരു പരിധി വരെ അവളെ ഹെല്പ് ചെയ്തു.
ഒന്നൊന്നര മണിക്കൂറു കളിച്ചതിനു ശേഷം, അവർ സൈഡിൽ വച്ചിരുന്ന ഫോൺ എടുത്തു നോക്കുമ്പോൾ, സിദ്ധാര്ഥിന്റെയും രിഷബിന്റെയും മിസ്സെഡ് കാൾസ്... രണ്ടു പേരും 2 തവണ വീതം വിളിച്ചിട്ടുണ്ട്. അവൾ സ്ക്രീനിലേക്ക് നോക്കി ദേഷ്യപ്പെട്ടു നിൽക്കുമ്പോഴേക്ക്, രിഷബിന്റെ കാൾ, വീണ്ടും വന്നു. അവൾ ഒറ്റ ബെല്ലിൽ തന്നെ, കാൾ കട്ട് ചെയ്തു, അവന്റെയും, മെക്കിലെ എല്ലാവരുടെയും നമ്പറുകൾ ബ്ലോക്ക് ചെയ്തു.
വാട്സാപ്പിലും രിഷബിന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു, കാൾ എടുക്കാൻ പറഞ്ഞു. അവൻ മെസ്സേജ് പിന്നെയും ടൈപ്പ് ചെയ്യുവാനെന്നു കണ്ടതും, അവൾ വാട്സാപ്പ് തന്നെ uninstall ചെയ്തു.
തിരിച്ചു വീട്ടിലേക്കു നടക്കുന്നത് വഴി, എന്തോ ആലോചിച്ചിട്ട് നിക്കി മിക്കിയോട് പറഞ്ഞു,"നീ ഇന്ന് നിയയുടെ കൂടെ കിടന്നാൽ മതി!"
നിയ ചിരിച്ചു,"ഹാഹാ! അത് നേരാ... നിന്റെ റൂമിലെ ബാൽക്കണി ഡോർ എന്തായാലും ലോക്ക് ചെയ്‌തേക്കു! കൂടാതെ നിന്റെ റൂമും നമുക്ക് പുറത്തു നിന്ന് പൂട്ടാം. അവിടെ കാണാണ്ട് ഇനി എങ്ങാനും എന്റെ റൂമിലേക്ക് വന്നാലോ!"
നിക്കിയും ചിരിക്കാൻ തുടങ്ങി!
"പോടീ! അങ്ങേരു അവിടെ കാണിച്ച ഷോ ഒന്നും പോരാഞ്ഞിട്ടാവും, ഇനി ഇങ്ങോട്ടു കെട്ടി എടുക്കുന്നത്."
"എന്തായാലും, നിനക്ക് ആ ഫോൺ ഒന്ന് എടുത്തു നോക്കായിരുന്നു. എന്താ കലിപ്പനു പറയാനുള്ളത് എന്നെങ്കിലും കേൾക്കായിരുന്നല്ലോ!" നിയ ആണ്.
"അങ്ങേരു ഇന്ന് പറഞ്ഞത് ഒന്ന് ഞാൻ കേട്ടതാ... ഇന്നത്തെ കോട്ട കഴിഞ്ഞു. ഇന്നിനി താങ്ങൂല്ല! അടുത്ത ശനിയാഴ്ച ആവട്ടെ! " മിക്കി വെളുക്കനെ ചിരിച്ചു.
മിക്കി പഴയ ഫോമിലേക്ക് തിരിച്ചു വരുന്നു എന്ന് അവർക്കു മനസ്സിലായി... പക്ഷെ അവളുടെ ഉള്ളിൽ അടിച്ചമർത്തി വച്ചിരുന്ന സങ്കടങ്ങൾ അവരുടെ അടുത്ത് നിന്ന് മറയ്ക്കാൻ, ആ ചിരിക്കു ആവുമായിരുന്നില്ല. എത്ര സമർഥമായി അവൾ ഒളിപ്പിച്ചാലും, മിക്കിയുടെ മുഖംമൂടി അവളുടെ ചങ്കുകൾക്കു കാണാൻ പറ്റും.
പക്ഷെ, ഇനിയും അതിനെ കുറിച്ച് തന്നെ സംസാരിക്കുന്നതു, അവളെ വീണ്ടും വിഷമിപ്പിക്കുകയെ ഉള്ളു എന്ന് അവർക്കു അറിയാമായിരുന്നു. അത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ല എന്നും.
അത് കൊണ്ട്, അവർ അവരുടെ സ്ഥിരം, യാതൊരു അർത്ഥവും, ബന്ധവും, ഇല്ലാത്ത കുറെ മണ്ടത്തരങ്ങൾ ഒക്കെ സംസാരിച്ചു വീട്ടിലേക്കു തിരിച്ചു.
അന്ന് രാത്രി നിക്കിയും അവരുടെ കൂടെ ആണ് കിടന്നതു... കുറെ കരഞ്ഞത് കൊണ്ടാവണം, മിക്കി അന്ന് നന്നായി ഉറങ്ങി!
*************************************************************************************************************************************
'ഇന്ന് കോളേജിൽ പോണോ മിക്കി?'
'പോണം, മുന്മുൻ! ഇല്ലെങ്കിൽ അവൻ വിചാരിക്കും, അവൻ കാരണം ഞാൻ അങ്ങ് തളർന്നു പോയി എന്ന്... അത് വേണ്ട... ആ സന്തോഷം അവനു ഞാൻ കൊടുക്കില്ല....'
കാജൽ വച്ച് കണ്ണിനു ചുറ്റും വരച്ചു കൊണ്ട്, അവൾ പറഞ്ഞു.
'അവന്റെ മുന്നിൽ പോയിട്ട് നിനക്ക് എന്ത് കാണിക്കാനാ? വെറുതെ വീട്ടിലെങ്ങാനും ഇരുന്നൂടെ?'
'ഇല്ലന്ന് പറഞ്ഞില്ലേ, മുന്മുൻ! ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സില്ല എനിക്ക്... അവന്റ മുന്നിൽ തന്നെ സന്തോഷത്തോടെ ജീവിച്ചു കാണിക്കും ഞാൻ! അങ്ങേർക്കൊരു വിചാരം ഉണ്ട്, അങ്ങേരെന്തോ വെല്യ ഏതാണ്ടൊക്കെ ആണെന്ന്! അയാളൊരു ചുക്കും അല്ല എന്ന് ഞാൻ കാണിച്ചു കൊടുക്കും.'
'ഇതൊക്കെ അവൻ വന്നു മുൻപിൽ നിൽക്കുമ്പോഴും പറയണം.'
'കളിയാക്കണ്ട! നീ നോക്കിക്കോ!' മിക്കി വീറോടെ പറഞ്ഞു.
കണ്ണിലുള്ള കലാ പരിപാടികൾ കഴിഞ്ഞു, കുറച്ചു ലിപ് balmഉം എടുത്തിട്ട് അവൾ, അവളുടെ ഫ്രണ്ട്സിനൊപ്പം കോളേജിലേക്ക് തിരിച്ചു.
ചെന്നിറങ്ങുമ്പോ പാർക്കിങ്ങിൽ അവളുടെ "പണ്ടത്തെ" മെക്ക് ഫ്രണ്ട്സ് നാല് പേരും ഉണ്ട്.
ദൂരെ നിന്നെ കണ്ടത് കൊണ്ട്, അവൾ അവരെ മൈൻഡ് ആക്കാതെ, ഫ്രണ്ട്സും ആയി ചിരിച്ചു കളിച്ചു, അവിടെന്നു നേരെ ക്ലാസ്സിലേക്ക് നടന്നു.
പിന്നീടങ്ങോട്ട് അവൾ അടുത്ത ആഴ്ചത്തെ കോംപെറ്റീഷന് വേണ്ടി ഉള്ള റിഹേർസലിൽ ആയിരുന്നു. ഇടയ്ക്കൊക്കെ എവിടെ എങ്കിലും ഒക്കെ വച്ച്, അവരെ കാണും എങ്കിലും, അവൾ അവരോടും സംസാരിക്കാൻ പോയില്ല. .. അവർ ഇങ്ങോട്ടു ഒട്ടു വന്നതും ഇല്ല.
അങ്ങനെ ഒക്കെ ആകെ ബോർ ആയി പോയിക്കൊണ്ടിരിക്കുമ്പോഴാണ്, പ്രാക്റ്റീസ് ചെയ്തു കൊണ്ടിരുന്ന മിക്കിയെ, സേവ്യർ സർ വിളിക്കുന്നു എന്ന് ഒരു കുട്ടി വന്നു പറഞ്ഞത്. ഇപ്പൊ ആര് വിളിക്കുന്നു എന്ന് പറഞ്ഞാലും മിക്കി, ആരെ എങ്കിലും കൂടെ കൂട്ടിയെ പോവാറുള്ളു.
ഇത്തവണ അങ്ങനെ കൂട്ടിയത് സിജോനെ ആണ്.
സേവ്യർ സാറിന്റെ റൂമിൽ ചെന്നപ്പോ, പുള്ളി അവിടെ ഇല്ല. അവിടെ ഉണ്ടായിരുന്ന സർ അവളോട് മെക്കിലേക്കു ചെല്ലാൻ പറഞ്ഞു.
'അടിപൊളി! ഇവിടെ ഇത്രേം ബ്ലോക്കുകൾ ഉണ്ടായിട്ടും, അങ്ങേർക്കു കറക്റ്റ് ആയിട്ട്, മെക്കിൽ തന്നെ പോയിരിക്കണം ആയിരുന്നോ!'
കൃഷ്ണാ... എന്ന് വിളിക്കാൻ അവൾ കൈ മെപ്പോട്ട് ഉയർത്തി എങ്കിലും, പിന്നെ, എന്ത് കാര്യം എന്ന് ആലോചിച്ചു, അങ്ങനെ തന്നെ കൈ താഴ്ത്തി!
['ഒക്കത്തിനും കാരണം നീ ആണ് മുന്മുൻ!' കൃഷ്ണൻ പരിഭവം പറഞ്ഞു.
'ഒന്ന് മിണ്ടാതിരി എന്റെ കൃഷ്ണാ... അവിടെ ഇപ്പൊ എന്ത് നടക്കും എന്ന് നോക്കട്ടെ!' മുന്മുനാണ്...]
സിജൊയേം കൂട്ടിക്കൊണ്ടു, അവൾ ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന, എന്നാൽ ഇപ്പോൾ വെറുക്കുന്ന... മെക്ക് ബ്ലോക്ക്ലേക്കു നടന്നു.
അവിടെ, ഫസ്റ്റ് ഫ്ലോറിന്റെ ഹാൾവേയിൽ തന്നെ, ആരെയോ ഫോൺ ചെയ്തു സേവ്യർ സർ നിൽക്കുന്നുണ്ടായിരുന്നു. സാർ അവളോട് ഒരു റൂമിലേക്ക് കയറിക്കോളാൻ കൈ കൊണ്ട് കാണിച്ചു.
സിജോ പുറത്തു വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ, അവൾ അകത്തേക്ക് ചെന്നു.
കയറിയതും കണ്ടു, മെക്ക് മ്യൂസിക് ബാൻഡിലെ എല്ലാവരും ഉണ്ട് അവിടെ. നിരത്തിപിടിച്ചു ഇരിപ്പുണ്ട് എല്ലാം. അവളകത്തേക്കു കയറിയതും എല്ലാവരുടെയും നോട്ടം, അവളുടെ നേരെ ആയി.
ചെന്നത് അബദ്ധം ആയല്ലോ എന്ന് വിചാരിച്ചു തിരിയാൻ പോയപ്പോഴാണ്, അവൾ ശിവ സാറിനെ കണ്ടത്.
"hi മേഘ്ന... വരൂ വരൂ! തന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു." സർ അവളെ വിളിച്ചു.
അവൾ സാറിന്റെ അടുത്ത് ചെന്ന്, ബാക്കിയുള്ളവർക്ക് പുറം തിരിഞ്ഞു ഇരുന്നു. അബദ്ധ വശാൽ പോലും ഒന്നിന്റെം മുഖം കാണരുത്! അവൾ തീരുമാനിച്ചുറപ്പിച്ചാണ്.
അപ്പോഴേക്ക് സേവ്യർ സാറും അകത്തേക്ക് വന്നു.
"സോറി, ഐ kept യൂ ഗയ്‌സ് വെയ്റ്റിംഗ്. ഇമ്പോര്ടന്റ്റ് കാൾ ആയിരുന്നു." സേവ്യർ സർ വന്നു കയറിയ പാടെ ക്ഷമാപണം നടത്തി.
'പറയാനുള്ളത് എന്താന്നു വച്ചാൽ പറഞ്ഞിട്ട്, ആളെ വിട് ചാമി!' മനസ്സിൽ പറഞ്ഞിട്ട്, സാറിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
"സൊ മേഘ്ന... എന്താ തന്നെ വിളിപ്പിച്ചേ എന്ന് വച്ചാൽ, നെക്സ്റ്റ് വീക്ക് ഒരു കോമ്പറ്റിഷൻ ഉണ്ട്, അതിനു തനിക്കു പോവാൻ പറ്റുവോ എന്ന് അറിയാൻ ആണ്! ഷോർട് നോട്ടീസ് ആണെന്ന് അറിയാം. പക്ഷെ ഈ വീക്കെൻഡ് ഒക്കെ പ്രാക്റ്റീസ് ചെയ്യാൻ പറ്റുകയാണെങ്കിൽ, നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതേ ഉള്ളു." സേവ്യർ സർ പറഞ്ഞു.
മേഘ്ന അത്യാവശ്യം നന്നായി തന്നെ പരുങ്ങി... " അത് സർ. .. വീക്കെൻഡ് കുറച്ചു. ..പേർസണൽ എൻഗേജ്മെന്റ്സ്..."
അവൾ തപ്പി കളിച്ചു.
"ഹൌ എബൌട്ട് നെക്സ്റ്റ് വീക്ക്? ഈവെനിംഗ് സ്റ്റേ ബാക്ക് ചെയ്യാൻ പറ്റില്ലേ? " ശിവ സർ ആണ്...
"നെക്സ്റ്റ് ഫ്രൈഡേ ആണ്, ഡാൻസ് കോമ്പറ്റിഷൻ. അതിന്റെ പ്രാക്റ്റീസ് ഇന്നലെ തുടങ്ങിയതേ ഉള്ളു." അവൾ ശിവ സാറിന്റെയും സേവ്യർ സാറിന്റെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു.
"ഓ യെസ്! ഞാൻ അത് മറന്നു. ഞാൻ ആണ് ഇയാളോട് അതിൽ ചേരാൻ പറഞ്ഞത്." സേവ്യർ സർ ശിവ സാറിനോട് പറഞ്ഞു.
ശിവ സർ പുറകിൽ ഇരിക്കുവന്നവരെ, ഇനി എന്ത് വേണം എന്നുള്ള രീതിയിൽ നോക്കി.
അവിടെ നിന്ന് മറുപടികൾ ഒന്നും കേട്ടില്ല. അവൾ തിരിഞ്ഞു നോക്കാനും പോയില്ല.
"എന്നാൽ ശരി മേഘ്‌ന... താൻ പൊയ്ക്കോളൂ!" സേവ്യർ സർ പറഞ്ഞതും, അവളതു കേൾക്കാൻ കാത്തിരുന്നത് പോലെ, താങ്ക് യൂ വും പറഞ്ഞു പുറത്തേക്കോടി.
*************************************************************************************************************************************
ആ ആഴ്ച അവരുടെ ഭാഗത്തു നിന്ന് പിന്നെ യാതൊരു നീക്കങ്ങളും ഇല്ലായിരുന്നു. അവൾ പിന്നെ അതിനെ കുറിച്ച് ആലോചിക്കാനും നിന്നില്ല. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
പോരാത്തതിന് ഈ ആഴ്ച അവളുടെ സ്കൂൾ buddies എത്തുന്നുണ്ട്, ബാംഗ്ലൂർ നിന്ന്. ഓർക്കുന്നില്ലേ, നമ്മുടെ തങ്കു, ചച്ചു ആൻഡ് തനു!
വെങ്കിയുടെ അച്ഛനും അമ്മയും വീക്കെൻഡ് സ്ഥലത്തില്ല. അപ്പൊ ഈ ശനിയും ഞായറും അവർ അവിടെ കൂടാൻ ആണ് പ്ലാൻ. എന്തോ സർപ്രൈസും കൊണ്ടാണ് വരുന്നത് എന്ന് ചച്ചു വിളിച്ചു പറഞ്ഞപ്പോ തൊട്ടു അവർ വൻ excitementil ഇത് ആണ്.
ശനിയാഴ്ച രാവിലെ തന്നെ കൂടും കുടുക്കയും എടുത്തു മൂന്നും കൂടെ, വെങ്കിയുടെ വീട്ടിലേക്കു വിട്ടു. അവർ ചെല്ലുമ്പോഴേക്കു, തനുവും ചച്ചുവും തങ്കുവും എത്തിയിരുന്നു. പിന്നെ കുറെ നേരം സന്തോഷ പ്രകടനം, അടി ഇടി ബഹളം ഒക്കെ ആയി പോയി. വൈകാതെ തന്നെ എല്ലാം കൂടെ വെങ്കിയുടെ അപ്പന്റെ കാറും എടുത്തു, കറങ്ങാൻ പോയി. ഷോപ്പിങ്ങും ഫുഡടിയും, മൂവിയും ഒക്കെ ആയി, എട്ടു മണിയോടെ ആണ് അവർ തിരിച്ചെത്തിയത്...
എല്ലാവരും നല്ലവണ്ണം ക്ഷീണിച്ചിരുന്നു. കുറച്ചു നേരം കത്തി വച്ചിരുന്നിട്ടു, മിക്കി കുളിക്കാൻ ആയി പോയി.
കുളിച്ചു തിരിച്ചിറങ്ങുമ്പോ, താഴെ ആരുടേയും ഒച്ചയും അനക്കവും ഒന്നും ഇല്ല. ഡ്രസ്സ് ചെയ്തു, റൂമിൽ നിന്ന് പുറത്തേക്കിറങ്ങി നോക്കിയപ്പോ സ്റ്റെയറിന്റെ അവിടെയും ലൈറ്റ് ഒന്നും ഇല്ല. .. അവൾ ഫോണിന്റെ വെളിച്ചത്തിൽ തപ്പി തടഞ്ഞു താഴെ എത്തി...
ഹാളിലും ഇരുട്ടാണ്...
"വെങ്കി... തനൂ... നിക്കി... നിയാ...ചച്ചു... തങ്കു... " അവൾ ഓരോരുത്തരെ ആയി വിളിച്ചു കൊണ്ടിരുന്നു. രേസ്പോൻസ് ഒന്നും ഇല്ലാതെ വന്നപ്പോ, അവൾക്കു അല്പം പേടി തോന്നി തുടങ്ങി.
അവൾ ലൈറ്റ് തപ്പാൻ ആയി നീങ്ങിയതും, റൂമിൽ ലൈറ്റ് വന്നതും ഒരുമിച്ചായിരുന്നു... കൂടെ ചെറിയ ഒരു ശബ്ദത്തോടൊപ്പം ഫുൾ കോണ്ഫെറ്റിയും ചുറ്റും ചിതറി തെറിച്ചു.
ലൈറ്റിനോട് കണ്ണ് അഡ്ജസ്റ്റ് ആയപ്പോ അവൾ ചുറ്റും നോക്കി. .. റൂം ഫുൾ ഡെക്കറേറ്റ് ചെയ്തിരിക്കുന്നു... നിറയെ പല കളറുകളിൽ ഉള്ള ബലൂൺസ് താഴെ... കിച്ചൻ ന്റെ അടുത്ത്, അവളുടെ ഫേവറിന്റെ ചോക്കലേറ്റ് truffle കേക്കും പിടിച്ചു നിക്കി. മിക്കിയുടെ കണ്ണുകൾ വിടർന്നു!
"ഗയ്‌സ്... അതിനു എന്റെ ബിർത്തഡേ അടുത്ത സൺഡേ അല്ലെ? എന്താ ഇപ്പൊ ഒരു സർപ്രൈസ്?"
"ബര്ത്ഡേ ന്റെ അന്ന് സർപ്രൈസ് തന്നാൽ പിന്നെ എങ്ങനെ സർപ്രൈസ് ആവുന്നേ? സൊ one വീക്ക് early! പിന്നെ, അടുത്ത ആഴ്ച ഞങ്ങളും ഇവിടെ ഇല്ലല്ലോ. .. അത് കൊണ്ട് ഇപ്പൊ! മനസ്സിലായോ, ബിർത്തഡേ ബേബി?"
ചച്ചു അവളെ ഹഗ് ചെയ്തു കൊണ്ട് പറഞ്ഞു.
പിന്നെ അവിട കൂട്ട കെട്ടിപ്പിടുത്തം ആയിരുന്നു... അത് കഴിഞ്ഞു കേക്ക് കട്ടിങ്... അതും കഴിഞ്ഞു മുഖത്തു വാരിപ്പൊത്തൽ.
ചോക്ലേറ്റ് ഫേഷ്യൽ ഒക്കെ കഴിഞ്ഞു, എല്ലാവരും മുഖം ഒക്കെ കഴുകി വന്നു, ഹാളിൽ settle ആയി.
"ഇതായിരുന്നോ ചച്ചു നീ പറഞ്ഞ സർപ്രൈസ്?"
"അതെങ്ങനെയാടി പോത്തേ, ഞങ്ങൾക്കൊക്കെ അറിയായിരുന്നില്ലേ, ഈ കാര്യം!" നിക്കി മിക്കിയെ കളിയാക്കി.
"സർപ്രൈസ് എന്താണെന്ന് പറ, ചച്ചു!!!" വെങ്കിയും നിയയും ഒരുമിച്ചു പറഞ്ഞു.
തനുവിന്റെയും , തങ്കുവിന്റെയും, ചച്ചുവിന്റെയും മുഖത്തു ഒരു കുരുത്തം കെട്ട ചിരി വിരിഞ്ഞു.
ചച്ചു പോയി, അവളുടെ ബാക്ക്പാക്ക് എടുത്തിട്ട് വന്നു, വട്ടത്തിൽ ഇരുന്നിരുന്ന ബാക്കി ഉള്ളവരുടെ കൂടെ വന്നിരുന്നു. എല്ലാവരുടെയും മുഖത്തേക്ക് നോക്കി, അതെ കുരുത്തം കെട്ട ചിരി വീണ്ടും ഫിറ്റ് ചെയ്തു.
"ട്ടണ് ട്ടോ ടോയ്‌ങ്!!!!!" മ്യൂസിക്കോടെ അവൾ ബാഗിൽ നിന്ന് ഒരു ബോട്ടിൽ പുറത്തേക്കെടുത്തു, അവരുടെ നടുക്കായി വച്ചു.
"വൗ! വൈൻ! അടിപൊളി! മാൻ... aged 14 years ഓ???" വെങ്കിയുടെ കണ്ണ് മിഴിഞ്ഞു.
"അതിനെന്താ?" ഇതിനെ കുറിച്ച് വല്യ നിശ്ചയം ഒന്നും ഇല്ലാത്ത മിക്കി ചോദിച്ചു.
"എടി പൊട്ടി... നിനക്കറിയില്ലേ? കാലം ചെല്ലും തോറും, വൈനിന് വീര്യം കൂടും! ഇത് നല്ല കിടിലൻ ഐറ്റം ആണ്! എവിടെ നിന്ന് ഒപ്പിച്ചു?" വെങ്കിയുടെ വകയാണ് വിശദീകരണവും, അവസാനം ചച്ചുവിനുള്ള ചോദ്യവും.
"ഞങ്ങളുടെ ക്ലാസ്സിലെ ഒരു ഗ്രിഗറിയെ കുറിച്ച് പറഞ്ഞിട്ടില്ലെ?"
"മ്മ്മ്... നിന്റെ ക്രഷ് അല്ലെ?" മിക്കി ചോദിച്ചു.
"ആ അതന്നെ... അവന്റെ അമ്മയ്ക്ക് ഈ വൈൻ ഉണ്ടാക്കുന്നതിന്റെ ബിസിനെസ്സുണ്ട്. അവനെ കൊണ്ട് പൊക്കിച്ചതാ!" ചച്ചു അഭിമാനത്തോടെ പറഞ്ഞു.
"ഒരു ബോട്ടിലെ ഉള്ളോ? ഇത് ഒന്ന് മണുക്കുമ്പോഴേ തീരുവല്ലോ?" നിയ ആണ്.
"നീ ആദ്യം അത് മണുക്ക്... എന്നിട്ടു ഇത് രണ്ടും മണുക്കാം!!!" തങ്കു ചച്ചുവിന്റെ ബാഗിൽ നിന്ന് രണ്ടു വൈൻ ബോട്ടിൽ കൂടെ എടുത്തു പുറത്തു വച്ചു.
ഒരു രണ്ടു മൂന്നു റൌണ്ട് കഴിഞ്ഞപ്പോ തന്നെ, ഒരു മാതിരി എല്ലാവരും കിക്ക് ആയി...
എല്ലാവരും കൂടെ എന്തൊക്കെയോ വളവളാന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മിക്കിയുടെ ഫോൺ റിങ് ചെയ്യുന്നത്.
തങ്കു, അവളുടെ അടുത്തിരുന്ന മിക്കിയുടെ ഫോൺ, എടുത്തു നോക്കി.
"രഞ്ജു ചേട്ടൻ സീനിയർ കാളിങ്... ഏഹ്? ഇത് നിന്റെ സ്പാർക്കി അല്ലെ, നിക്കി? ദേണ്ടെ ഇങ്ങേരു പിന്നേം ദിവളെ വിളിക്കുന്നു."
"കുടുംബ കലഹം ഉണ്ടാക്കാൻ നോക്കാതെ, ആ ഫോൺ അവൾക്കു കൊടുക്കെടി ഏപ്പരാച്ചി!!!" കടലാസ് ചുരുട്ടി സിഗററ്റ് പോലെ ആക്കി, ആഞ്ഞു വലിച്ചു, മെപ്പോട്ട് നോക്കി പുക വിട്ടു കൊണ്ട്, നിക്കി പറഞ്ഞു.
മിക്കി കൈ എത്തിച്ചു, തങ്കുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി, അറ്റൻഡ് ചെയ്തു.
"ഹാ...ലൂ??" അവൾ നീട്ടി ഹലോ പറഞ്ഞു. ഈ ത്രീ കിങ്സിൽ സലിം കുമാർ പറയുന്ന ഹലോ പോലെ ഒരെണ്ണം!
ഹലോ പറയാൻ വന്ന നിരഞ്ജൻ, ആ നീട്ടം കണ്ടു, ഹ യിൽ അറിയാതെ നിർത്തി പോയി. ഒരു 4-5 സെക്കന്റ് എടുത്തു അവനു പിന്നെ ഹലോ പറയാൻ.
"ഹലോ മേഘ്ന! ഇത് ഞാനാ നിരഞ്ജൻ!"
"ഓ really! എന്റെ ഫോണിൽ രഞ്ജു ചേട്ടൻ എന്ന് കാണിച്ചപ്പോ ഞാൻ കരുതി രൺജി പണിക്കർ ആണെന്ന്! കാര്യം പറ രഞ്ജു ചേട്ടാ?"
വീണ്ടും ഒരു 4-5 സെക്കൻഡ് സൈലെൻസ്!!!
"നീ എന്താ ഇങ്ങനെ സംസാരിക്കുന്നേ?" അവൻ ചെറുതായി ഞെട്ടിയിട്ടില്ലേ...ന്നൊരു സംശയം.
"ഞാൻ ഇനി തൊട്ടു ഇങ്ങനെയാ സംസാരിക്കാൻ പോവുന്നത്. എങ്ങനേണ്ട്?"
"പൊളിക്കും! ടീ, ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്... അന്ന് സിദ്ധാർഥ്..."
"നിർത്ത്... നിർത്ത്... നിർത്ത്... അങ്ങേരുടെ കാര്യം എന്തിനാ ഇപ്പൊ പറയുന്നേ?"
"എടി അവൻ അന്ന്..."
"രഞ്ജു ചേട്ടാ... നിൽ! അങ്ങേരുടെ കാര്യം പറയാൻ ആണ് ചേട്ടൻ വിളിച്ചത് എങ്കിലും, ദിപ്പോ ദിവിടെ വച്ച് നിർത്തിക്കോ... എനിക്ക് കേൾക്കാൻ യാതൊരു താൽപ്പര്യവും ഇല്ല!! അങ്ങേരു എന്നാ കാണിച്ചാലും എനിക്ക് വെറും ആന മയിൽ ഒട്ടകം ആണ്. .. "
"നീ ഒന്ന് കേൾക്കു... സിദ്ധാർഥ്..."
"എനിക്ക് കേൾക്കണ്ടാ...." അവൾ അതും പറഞ്ഞു ഫോൺ താഴേക്കിട്ടു. ഭാഗ്യത്തിനു ഫോൺ പൊട്ടിയില്ല.
നിയയുടെ മുൻപിലേക്ക് വീണ ഫോൺ അവൾ കയ്യിലെടുത്തു, കാൾ ലൗഡ് സ്‌പീക്കറിൽ ആക്കി.
"അവള് പറഞ്ഞില്ലേ രഞ്ജു ചേട്ടാ... അവൾക്കു കേൾക്കണ്ട എന്ന്! പിന്നെ എന്തിനാ വീണ്ടും വീണ്ടും അവന്റെ കാര്യം പറയുന്നത്? ഏഹ്?"
"ഹലോ... ആരാ ഇത്? താനിയ ആണോ?"
"ആ അതെ... നിയ!"
"ആ ... താനിയ താനെങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു... അവളോട് പറ, അവൻ അന്ന്..."
"വെയിറ്റ് രഞ്ജു ചേട്ടാ വെയ്റ്റ്... ഇത് നടപടി ആവത്തില്ല! ചേട്ടൻ വീണ്ടും കലിപ്പന്റെ കാര്യം പറയുന്നു. ഇനി അങ്ങേരുടെ പേര് പറഞ്ഞാൽ ഫൗൾ ആണേ... ചേട്ടനെ ഗെയിം ന്നു പുറത്താക്കും."
"താനിയ... നിങ്ങൾ ഒക്കെ എന്താ ഇങ്ങനെ സംസാരിക്കുന്നെ? എന്താ അവിടെ പരിപാടി?"
"ഞങ്ങൾ ഇവിടെ ഒരു നൊവേന കൂടുവാ! കുറച്ചൂടെ ബാക്കി ഉണ്ട്... ചേട്ടൻ കൂടുന്നോ??"
"താനി..." അവൾ പറയുന്നതിന് ഇടയ്ക്കു കയറി എന്തോ പറയാൻ പോയ അവനു, അവൾ പറഞ്ഞ മൊത്തം ഡയലോഗ് കേട്ടപ്പോ, അത്രയേ പറയാൻ പറ്റിയുള്ളൂ എന്ന് തോന്നുന്നു... അവന്റെ സൈഡിൽ നിന്ന് മിണ്ടാട്ടം ഒന്നും ഇല്ല...
"പോയോ? ഇനി വരുവാണോ? അയ്യോ ചേട്ടാ... തമാശയ്ക്കു പറഞ്ഞതാ... വരല്ലേ... വരല്ലേ... തെകയത്തില്ല... കൂയ്!!!" നിയ ഫോണിലൂടെ കൂവി!
"നയനയ്ക്കു ഒന്ന് കൊടുക്കാവോ?" ദയനീയം ആയ ചോദ്യം.
നിക്കി ഫോൺ വാങ്ങി, ലൗഡ്‌സ്‌പീക്കറിൽ നിന്ന് മാറ്റി, ഫോൺ ചെവിയിലേക്ക് വച്ചു... "എന്താണ് രഞ്ജുകുട്ടാ?"
"നയന, നീയും???" ഞെട്ടാൻ രഞ്ജു മോന്റെ ജീവിതം ഇനിയും ബാക്കി...
"ഞാനും??? ഞാനും എന്താ?"
"ഒന്നുമില്ല... ഇതിപ്പോ ആരോടാ ഞാൻ ഇത് പറയേണ്ടത്... നിനക്ക് എന്തേലും വെളിവോണ്ടോ?"
"pinnnaaaaaaa!!!"
"എന്നാ നീ കേൾക്കു... സിദ്ധാർഥ്..."
"നിർത്തു, രഞ്ജു ചേട്ടാ... ഒന്നില്ലെങ്കിലും, നിങ്ങൾ ശത്രുക്കൾ അല്ലെ? നിങ്ങളെ പല കോമ്പറ്റിഷൻസിനും തോൽപ്പിച്ചിട്ടുള്ളതല്ലേ? ഒന്നും വേണ്ട... രഞ്ജു ചേട്ടൻ വളയ്ക്കാൻ വച്ച പെണ്ണിനെ അടിച്ചോണ്ടു പോയി തേക്കാൻ നോക്കിയതല്ലേ! ആ അങ്ങേർക്കു വേണ്ടി വക്കത്ത് പറയാൻ നാണം ഇല്ലേ? നിങ്ങൾ ഒക്കെ എന്ത് ദുരന്തം ആണ് രഞ്ജു ചേട്ടാ...??? പിന്നെ, എന്റെ കൊച്ചു രണ്ടു ദിവസമേ ആയിട്ടുള്ളു, മര്യാദയ്ക്ക്, പഴയതു പോലെ ആയി വന്നിട്ട്... വീണ്ടും അങ്ങേരുടെ കാര്യവും പറഞ്ഞു, അവളെ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... ഇല്ലാ... ഇല്ലാ... ഇനി അങ്ങേരുടെ പേര് മിണ്ടിയാൽ, ഞാൻ ഈ കാൾ കട്ട് ചെയ്യും..."
നിരഞ്ജൻ അപ്പുറത് നിന്ന് എന്തോ പിറുപിറുക്കന്നത് കേൾക്കാമായിരുന്നു.
"വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ, രഞ്ജു മോനെ?"
"ഇല്ല...പറയാൻ വിളിച്ച കാര്യം പറയാൻ നീയൊന്നും സമ്മതിച്ചില്ലല്ലോ!"
"ഇമ്മാതിരി കാര്യങ്ങൾ ആണെങ്കിൽ ഇനി നിങ്ങള് എന്നത്തേക്കും മിണ്ടാട്ടം നിർത്തിക്കോ. അല്ലെങ്കിൽ നിങ്ങടെ നാക്കു ഇവളോ ഞങ്ങൾ ആരെങ്കിലുമോ കൊണ്ട് പോവും! നാക്കൊക്കെ പോയാൽ നമ്മുടെ ഭാവി ജീവിതം എന്താവും? നമ്മൾ എങ്ങനെ ഫ്രഞ്ച് കിസ് ചെയ്യും! വെള്ളമടിക്കുമ്പോ, രഞ്ജു ചേട്ടൻ എങ്ങനെ തൊട്ടു നക്കും. സൊ, റിസ്ക് എടുക്കണ്ട! ആൻഡ് ബൈ ദി ബൈ. .. സ്പീകിംഗ് ഓഫ് ഭാവി ജീവിതം ആൻഡ് ഫ്രഞ്ച് കിസ്സെസ്, നമ്മുടെ കാര്യം എങ്ങനാ? വല്ല നടപടിയും ഉണ്ടാകുവോ???"
അവൻ ചിരിച്ചു..."നീ വെളിവുള്ളപ്പോ വന്നു ചോദിക്കെടി!"
"ആഹ്! അങ്ങനെ ആണേൽ പിന്നെ ചോദിക്കാം... ഇപ്പൊ അതല്പം കുറവുണ്ടോ എന്നൊരു സംശയം. ഞാൻ അല്പം വൈൻ കൂടെ കുടിച്ചു നോക്കട്ടെ! എങ്ങാനും കൂടിയാലോ? അപ്പൊ ശെരി! രാത്രി യാത്ര ഇല്ല. ഇവിടെ തന്നെ കിടന്നുറങ്ങാൻ പോകുവാ. .. ഗുഡ് നൈറ്റ്!"
അവൾ, അവന്റെ മറുപടിക്കു കാക്കാതെ, കാൾ കട്ട് ചെയ്തു.
മിക്കി, നിക്കിയെ നോക്കി ചിരിച്ചു. അവൾ മുട്ടിലിഴഞ്ഞു വന്നു, നിക്കിയുടെ തോളിലേക്ക് മുഖം വച്ച്, അവളെ കെട്ടിപ്പിടിച്ചു. നിക്കി തിരിച്ചും.
പിറ്റേന്ന് ലേറ്റ് ആയാണ് അവർ എഴുന്നേറ്റത്.... അന്ന് ഫുൾ അവർ വീട്ടിൽ തന്നെ കത്തി വച്ചിരുന്നു... വൈകുന്നേരം ആയപ്പോ, ഗുഡ്ബൈയും പറഞ്ഞു പിരിഞ്ഞു.....
************************************************************************************************************************************
അടുത്ത ആഴ്ച ഫുൾ, മിക്കി ഡാൻസിന്റെ തിരക്കിൽ ആയിരുന്നു. കോളേജിൽ വന്നാൽ ഫുൾ ടൈം പ്രാക്ടീസ്! ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് നോക്കി സിജോയും അവളും കൂടെ കയറി കഴിഞ്ഞാൽ പിന്നെ വൈകുന്നേരം വീട്ടിൽ പോവുമ്പോ ആണ് അവിടെ നിന്ന് ഇറങ്ങുന്നത്. അത് കൊണ്ട് ആരെയും കാണേണ്ടി വന്നില്ല. നിരഞ്ജൻ അവളോട് സിദ്ധാർത്ഥിന്റെ കാര്യം പറയാൻ വന്നപ്പോൾ, അവർ അവനെ ഓടിച്ചു.
'ഒന്നുകിൽ അവൾ, അല്ലെങ്കിൽ അവൻ!' തീരുമാനിക്കാൻ പറഞ്ഞു. അവസാനം നിവർത്തി ഇല്ലാതെ അവൻ ഒന്നിനും മുതിർന്നില്ല.
റിഷബും പലപ്പോഴും അവളോട് സംസാരിക്കാൻ വന്നു എങ്കിലും, അവൾ അവനെ നോക്കിയത് പോലും ഇല്ല.
************************************************************************************************************************************
ഫ്രൈഡേ രാവിലെ മൂന്നു മണിക്കുള്ള ബസിൽ ആണ് സിജോയും മിക്കിയും കോഴിക്കോടിനു തിരിച്ചത്. നിക്കി വരാൻ ആദ്യം പ്ലാൻ ചെയ്തിരുന്നു എങ്കിലും, നിക്കിക്കും വെങ്കിക്കും അന്ന് സെമിനാര് ഉണ്ടായിരുന്നതിനാൽ പോവാൻ പറ്റിയില്ല. നിയയുടെ പീരിയഡ്‌സ്നു തിയതി അടുത്തിരിക്കുന്നതിനാൽ, അവൾക്കും ട്രാവൽ ചെയ്യാൻ വയ്യായിരുന്നു.
എന്തായാലും കറക്റ്റ് സമയത്തു തന്നെ, അവർ venueഇൽ എത്തി. പരിപാടി ഒക്കെ നന്നായി തന്നെ നടന്നു. അവർ നന്നായി പെർഫോം ചെയ്തു എങ്കിലും, അവരെക്കാൾ നന്നായി ചെയ്ത ഒരു ടീം ഉണ്ടായതു കാരണം, ഫസ്റ്റ് എന്തായാലും കിട്ടില്ല എന്ന് ഉറപ്പായിരുന്നു. റിസൾട്ട് പിറ്റേന്ന് വരുള്ളൂ. അത് എങ്ങനെ അവിടെത്തെ organizers അറിയിച്ചോളും.
വൈകുന്നേരം ഏഴരയ്ക്കാണ് തിരിച്ചുള്ള ബസ്. അത് വരെ അവിടെ ഒക്കെ കറങ്ങി തിരിഞ്ഞു, ഒരു ഏഴു മണിയോടു കൂടെ ബസ് സ്റ്റാൻഡിലേക്ക് പോവാൻ, റോഡ് ക്രോസ്സ് ചെയ്യുമ്പോ ആണ്, റോങ്ങ് directionil വന്ന ഒരു ഓട്ടോ അവളെ തട്ടുന്നത്...
പേടിക്കേണ്ട!!! ഒന്നും സംഭവിച്ചിട്ടില്ല... നെറ്റി ചെറുതായി ഒന്ന് മുറിഞ്ഞിട്ടുണ്ട്. കയ്യിലും കാലിലും ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്. പക്ഷെ പെട്ടന്നുണ്ടായ സംഭവത്തിൽ, അവളുടെ ഉണ്ടായിരുന്നു കുറച്ചു ബോധം അങ്ങ് പോയി.
പിന്നെ അവിടെ ഉണ്ടായിരുന്ന കുറെ പേരൊക്കെ കൂടെ, അവളെ ആ തട്ടിയ ഓട്ടോയിൽ തന്നെ കയറ്റി, ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ചെന്ന് വൈകാതെ തന്നെ ഡ്രസ്സ് ചെയ്തു, ഇച്ചിരി ഗുൽക്കോസു വെള്ളവും കയറ്റിയപ്പോ അവള് ഉഷാറായി.
പക്ഷെ ബുക്ക് ചെയ്തിരുന്ന ആ ബസ് അങ്ങ് പോയിക്കിട്ടി.
പിന്നീടുള്ള ബസുകളിൽ ഒന്നും സീറ്റും ഇല്ല. ഫ്രൈഡേ അല്ലെ!
വളരെ ലേറ്റ് ആയിട്ട് ഒരു പെൺകുട്ടിയെയും കൊണ്ട് ഒറ്റയ്ക്ക് ട്രാവൽ ചെയ്യാൻ, സിജോയ്ക്ക് പേടിയും. പിറ്റേന്ന് വൈകുന്നേരം ഉള്ള ഒരു ബസിൽ സീറ്റ് ഉണ്ടെന്നു അന്വേഷിച്ചപ്പോ അറിഞ്ഞു.
പക്ഷെ, പ്രധാന പ്രശ്നം അതായിരുന്നില്ല... അന്ന് രാത്രി എവിടെ തങ്ങും???
പിന്നെ അതിനു വേണ്ടി ഉള്ള അന്വേഷണങ്ങൾ ആയി. സിജോ നിരഞ്ജനെവിളിക്കാൻ ആയി പുറത്തേക്കു പോയി.
ഒരു നേഴ്സ് അവളോട് വന്നു, ഇനി പോയിക്കോളാൻ പറഞ്ഞു. നാളെ വന്നിട്ട് ഒന്ന് കൂടെ ഡ്രസ്സ് ചെയ്യണം എന്നും പറഞ്ഞു.
അവൾ casualityil നിന്ന് പുറത്തേക്കിറങ്ങുമ്പോ, സിജോ കോറിഡോറിന്റെ അങ്ങ് അറ്റത്തു ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽപ്പാണ്.
അവളെ കണ്ടതും, അവൻ അവളുടെ അടുത്തേക്ക് വന്നു.
"എങ്ങനെ ഉണ്ടെടാ? വേദന ഉണ്ടോ? നിനക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടോ?"
"വേദന ഇല്ലടാ... നടക്കുമ്പോ പിച്ചുന്ന പോലെത്തെ ചെറിയ വേദന... അത്രേ ഉള്ളു." അവൾ അവനെ നോക്കി ചിരിച്ചു.
"നാളെത്തേക്കുള്ള ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ന് എനിക്ക് ഇവിടെ ബോയ്സ് ഹോസ്റ്റലിൽ, എന്റെ ഫ്രണ്ട് വഴി ആക്കോമോഡേഷൻ ശരി ആക്കിയിട്ടുണ്ട്. പിന്നെ രഞ്ജു ചേട്ടൻ വിളിച്ചു പറഞ്ഞിട്ട്, ഇവിടെ നമ്മുടെ ഏതോ സീനിയറിന്റെ വീട്ടിൽ, നിനക്കും താമസം ഓക്കേ ആക്കി. നാളെ ഉച്ച കഴിഞ്ഞു ഞാൻ വരാം നിന്നെ പിക്ക് ചെയ്യാൻ. ഓക്കേ അല്ലെ?"
അവൾ തലയാട്ടി. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ!!! അതും ഈ രാത്രി! സമയം എട്ട് ആവുന്നു. ഏതെങ്കിലും സീനിയർ ചേച്ചിയുടെ വീട്ടിൽ താമസിക്കുന്നതല്ലേ, അറിയാത്ത ഹോസ്റ്റലിൽ താമസിക്കുന്നതിനേക്കാൽ നല്ലത്.
അവൻ അവളെയും വിളിച്ചു കൊണ്ട്, എൻട്രൻസിലേക്കു നടന്നു, അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു.
അല്പം കഴിഞ്ഞപ്പോൾ, സിജോയുടെ ഫ്രണ്ട് വന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഗേറ്റിലേക്ക് നോക്കിയിട്ടു, സിജോ പറഞ്ഞു, "ഡാ... നിനക്കുള്ള വണ്ടി എത്തി. .. എന്നാ ഞാൻ വിട്ടേക്കുവാ!" അതും പറഞ്ഞു, അവൾക്കു പെട്ടന്നൊരു ടാറ്റയും കൊടുത്തു, അവൻ വേഗം തന്നെ പോയി.
അവന്റെ ആ പോക്ക് കണ്ടു എന്താണെന്നു മനസ്സിലാവാതെ നിന്ന മിക്കിക്കു കാര്യം കത്തിയത്, അവൾക്കു പോവാനുള്ള ശകടവും അതിന്റെ സാരഥിയും മുൻപിൽ നിന്നപ്പോഴാണ്! സീനിയർ ചേച്ചിയെയും പ്രതീക്ഷിച്ചു നിന്ന അവളുടെ മുൻപിൽ പക്ഷെ വന്നു നിന്നതു അവനാണ്. .. കലിപ്പൻ!
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
