കലിപ്പൻ & കലിപ്പത്തി, ഭാഗം : 31
എന്താല്ലേ... ഇപ്പൊ ഒരു റിലാക്‌സേഷൻ ഒക്കെ ഇല്ലേ? 🧘♀️🧘♀️🧘♀️
നിരഞ്ജന്, നിക്കിയെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിലും. .. ഇഷ്ടം അല്ല എന്ന് പറഞ്ഞില്ലല്ലോ! അവനു കുറച്ചു സമയം വേണം! ദത്രോള്ളൂ!!! അപ്പൊ ആ കാര്യത്തിൽ എല്ലാവര്ക്കും ഒരു ആശ്വാസം ആയല്ലൊല്ലോല്ലേ? 😇
പിന്നീടുള്ള 2-3 ദിവസങ്ങൾ കൊണ്ട്, നിരഞ്ജനും മിക്കിയും പഴയ പോലെ തന്നെ കമ്പനി ആയി. അത് മറ്റൊരു ആശ്വാസം! 😊😊😊
ഇങ്ങനെ സമാധാനപ്പെടാൻ, കുറെ കാര്യങ്ങൾ ഉണ്ടായിട്ടും, മിക്കിക്കു മാത്രം ഒരു സമാധാനം ഇല്ല. എങ്ങനെ സാധാനപ്പെടാൻ ആണ്! അന്ന് അവളേം ഉറക്കി കിടത്തി, മതിലും ചാടി പോയതല്ലേ, ചെറുക്കൻ!!! അന്ന് കാണ്മാണ്ടായതാണ് ചെക്കനെ! ഇത് വരെ ഒരു വിവരവും ഇല്ല! 😣
അവൻ ഉണ്ടാവില്ല എന്ന് അറിയാവുന്നതു കാരണം, മിക്കിക്കു കോളേജിൽ പോവാൻ ഒരു മൂടും ഇല്ല. എന്ന് വരുമെന്നും ഒരു ഐഡിയ ഇല്ല.
ഒരൊറ്റ ടെക്സ്റ്റ് ന്റെ കാര്യേ ഉള്ളു, അവളുടെ ഈ മനഃസമാധാനക്കേടോക്ക് പോവാൻ! പക്ഷെ അപ്പൊ അഭിമാന പ്രശ്നം. അവൻ മെസ്സേജ് അയച്ചില്ല. അത് കൊണ്ട്, അവൾക്കും അയക്കാൻ വയ്യ! ഋഷിയോടു ആണെങ്കിൽ, അവൾക്കു ചോദിക്കാൻ മടി! ഇതിനെ ഒക്കെ കൊണ്ട് ഞാൻ എങ്ങനെ കഥ മുന്നോട്ടു കൊണ്ട് പോവാൻ ആണ്, എന്റെ കർത്താവേ!🥺🥺🥺
പതിവ് പോലെ ആകെ തൂങ്ങി പിടിച്ചു, ബെൽ അടിക്കാറായപ്പോഴാണ് മിക്കിയൊക്കെ കോളേജിലെത്തിയത്. വണ്ടി പാർക്കിങ്ങിൽ വയ്ക്കുമ്പോ, അവൾ, ഒരു പ്രതീക്ഷയും ഇല്ലാതെ, വെറുതെ ഒന്ന് പാർക്കിങ്ങിന് ചുറ്റും കണ്ണോടിച്ചു. നിരാശയോടെ തിരിയാൻ പോയ, മിക്കി പെട്ടന്ന് ഉണ്ടായ ഒരു ഉൾവിളിയിൽ വീണ്ടും പാർക്കിങ്ങിലേക്കു തന്നെ തിരിഞ്ഞു നോക്കി.
😃😃😃😃😃😃😃
അതെ! ആ ബൈക്ക്! അവൾ ഇത്രയും നാളു, ഏതു ബൈക്ക് ആണോ കാണാൻ കൊതിച്ചേ, ആ ബൈക്ക്... അവിടെ അവളുടെ മുന്നിൽ ഇരിക്കുന്നു. അവളുടെ കണ്ണുകൾ വിടർന്നു... അവൾ ചുറ്റും നോക്കാൻ തുടങ്ങി.
ബൈക്ക് മാത്രല്ല കണ്ടുള്ളു... അത് ഓടിച്ചോണ്ടു വന്ന ആളെയും കാണണ്ടേ!
അവളവിടെ കിടന്നു കറങ്ങി കറങ്ങി നോക്കുന്നുണ്ട്... അവസാനം അവൾ കണ്ടു. ..
കുറച്ചു ദൂരെ മാറി, ഒരു മരത്തിന്റെ ചുവട്ടിൽ. .. അവളെ നോക്കി ചിരിച്ചു കൊണ്ട്, അവൻ. .. സിദ്ധാർഥ്...😍😍😍
അവളുടെ ചുണ്ടിൽ അവളുടെ ട്രേഡ് മാർക്ക് ഒറ്റ നുണക്കുഴി ചിരി വിടർന്നു... അവന്റെ അടുത്തെത്താൻ അവളുടെ മനസ്സ് വെമ്പി! ☺️
പക്ഷെ, ആ സമയത്തു തന്നെ, യാതൊരു ടൈമിങ്ങും ഇല്ലാതെ, ബെല്ലടിച്ചു...! ഇനി ഇപ്പൊ എന്ത് ചെയ്യാനാ...🤷🏼♀️
അവളേം പിടിച്ചു വലിച്ചു കൊണ്ട്, നിയയും വെങ്കിയും ക്ലാസ്സിലേക്ക് ഓടി. മിക്കി, ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ട്, അവരുടെ കൂടെ പോയി. അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ, അവൻ അവിടെ തന്നെ ഇരുന്നു...🥰
ഉച്ച വരെ അവർക്കു ഫുൾ തിരക്കായിരുന്നു. .. ഗ്രാഫിക്സ് ന്റെ സർ രണ്ടു hour ആണ് അടുപ്പിച്ചു ക്ലാസ് എടുത്തത് 😴... അത് കഴിഞ്ഞിട്ടുള്ള ബ്രേക്ക് ടൈമിൽ, സ്റ്റാഫ് റൂമിൽ പോവണ്ട ആവശ്യം ഉണ്ടായിരുന്നു. അടുത്ത ആഴ്ച ഉള്ള ഒരു ഇന്റർ കോളേജ് ഡാൻസ് ഫെസ്റ്റിന് മിക്കിയോടും, സിജോയോടും പോവാമോ എന്ന് ചോദിക്കാൻ വിളിപ്പിച്ചതാണ്. കേട്ട പാടെ അവർ സമ്മതിച്ചു. കൺടെംപോററി ഡാൻസിനാണ് അവർ പോവേണ്ടത്. .. ഗ്രൂപ്പ് ഡാൻസിന് ec തേർഡ് years ഒരു ഗ്രൂപ്പ് ഉണ്ട്. .. ഒരു ഓൾ ബോയ് ബാൻഡ്! അടുത്ത വെള്ളിയാഴ്ച ആണ് പരിപാടി.
'അപ്പൊ ഇനി ഈ പേരും പറഞ്ഞു കുറെ ക്ലാസ് കട്ട് ചെയ്യാം.' മിക്കി പെരുത്തു ഹാപ്പി!
തിരിച്ചു ക്ലാസ്സിൽ ചെല്ലുമ്പോ, മാത്‍സ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഒക്കെ സഹിച്ചു, അത് കഴിയുന്നത് വരെ ഇരുന്നു.
ലഞ്ച് ബ്രേക്ക് ആവാറായതും, മിക്കി ഋഷിക്കു മെസ്സേജ് അയച്ചു, അവരെവിടെ ഉണ്ടെന്നു ചോദിച്ചു.
അവൻ അവളോട് ലഞ്ച് ബ്രേക്കിന് കാന്റീനിലേക്കു വരാൻ പറഞ്ഞു.
ബെൽ അടിച്ചതും, അവൾ ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി.
cs ബ്ലോക്കിൽ നിന്ന് ഇറങ്ങി, ക്യാന്റീനിലേക്കു നടക്കുമ്പോഴാണ്, അവളോട് ഏതോ ഒരു സീനിയർ, സേവ്യർ സർ വിളിക്കുന്നു എന്ന് പറഞ്ഞത്. അവളോട് മെയിൻ ബ്ലോക്കിലെ ബേസ്‌മെന്റിലേ ഹാളിലേക്ക് ചെല്ലാൻ.
മിക്കിക്കു ആകെ കലിപ്പായി!
'എന്തൊരു കഷ്ടാണ്! രാവിലെ തൊട്ടു അങ്ങേരെ ഒന്ന് കാണാൻ വേണ്ടി നടക്കുവാ! ഒന്ന് hi പറയാനുള്ള ഗാപ് പോലും നീ തരുന്നില്ലല്ലോ, എന്റെ കൃഷ്ണാ!'
പാവം കൃഷ്ണൻ! ഇതിനു പിന്നിൽ, വീണ്ടും ഈ മുന്മുൻന്റെ കൈകൾ ആണെന്ന് അവളോട് പറയാനാവാതെ, ആ പാവം താടിക്കു കയ്യും കൊടുത്തിരുന്നു. 😟😟😟
മെയിൻ ബ്ലോക്കിന്റെ ബേസ്‌മെന്റ്ഇൽ ആകെ ഉള്ളത് ഒരു സെമിനാര് ഹാൾ ആണ്! അത് വല്ലപ്പോഴും മാത്രേ യൂസ് ചെയ്യാറുള്ളു. എന്തെങ്കിലും മാനേജ്‍മെന്റ് മീറ്റിംഗ് ഒക്കെ ഉണ്ടാവുമ്പോഴാണ്, ആ ഹാൾ യൂസ് ചെയ്യാറ്. പിന്നെ കുറച്ചു റൂമുകൾ ഉള്ളതൊക്കെ പൂട്ടി ഇട്ടിരിക്കുകയാണ്.
സർ ആയതു കാരണം, സെമിനാര് ഹാളിൽ ഉണ്ടാവും എന്ന് കരുതി, അവൾ നേരെ അങ്ങോട്ടേക്ക് ചെന്നു. സൗണ്ട് പ്രൂഫ് ഹാൾ ആണ്... ഡോർ തുറന്നുപ്പോ അകത്തു ലൈറ്റ് ഇല്ല. തിരിച്ചു പോവാൻ പോയ മിക്കിയുടെ വലതു കയ്യിൽ പിടിച്ചു ആരോ വലിച്ചു അകത്തേക്കിട്ടു. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുൻപേ, മിക്കി താഴേക്കു വീണിരുന്നു.
ഡോർ അടഞ്ഞു... ചുറ്റും ഇരുട്ടാണ്. പക്ഷെ ആരോ ആ റൂമിൽ ഉണ്ടെന്നു അവൾക്കു മനസ്സിലായി.
"ആരാ...?" അവൾ നിലത്തിരുന്നുകൊണ്ടു തന്നെ, പേടിയോടെ വിളിച്ചു ചോദിച്ചു.
മറുപടി ഒന്നും ഇല്ല. പക്ഷെ ആരോ അവളുടെ അടുത്തേക്ക് വന്നു, അവളുടെ കാലിൽ പിടിച്ചു മുൻപിലേക്ക് വലിച്ചു, അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി. കൈ വിടുവിക്കാൻ അവൾ ആവതു ശ്രമിക്കുന്നുണ്ടെങ്കിലും, അവ കൂടുതൽ ബലപ്പെടുന്നതല്ലാതെ, അയഞ്ഞില്ല.
പെട്ടന്ന് അയാൾ കയ്യിൽ ഉള്ള പിടി വിട്ടു, അവളെ അരയിലൂടെ ചുറ്റിപ്പിടിച്ചു, മറു കൈ കൊണ്ട്, അവളുടെ മുഖം ബലമായി അയാളുടെ മുഖത്തേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. അവൾ അയാളുടെ കൈകളിൽ കിടന്നു കുതറിക്കൊണ്ടിരുന്നു. അവള് ഒച്ച വയ്ക്കുന്നുണ്ടെങ്കിലും, സൗണ്ട് പ്രൂഫ് ആയതു കാരണം, പുറത്തേക്ക് കേൾക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അവള് സർവ ശക്തിയും എടുത്തു, അയാളെ എതിർക്കാൻ ശ്രമിച്ചു.
പെട്ടന്ന് ഹാളിന്റെ ഡോർ തുറന്നു ആരോ അകത്തേക്ക് കയറി വന്നു. വെളിച്ചം വന്നതും, അവളെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ, അവളെ ശക്തമായി പുറകിലേക്ക് തള്ളി, ഇരുട്ടുള്ള വശത്തേക്ക് മറഞ്ഞു. അവൾ താഴേക്കു വീണു.
ഡോർ തുറന്നു അകത്തേക്ക് വന്നയാൾ, അയാളെ പിടിക്കാൻ നോക്കി എങ്കിലും, അയാൾക്ക് പിടികൊടുക്കാതെ അജ്ഞാതൻ ഇരുട്ടിലൂടെ ഓടി, സെമിനാര് ഹാളിന്റെ പുറകു വശത്തെ ഡോറിലൂടെ പുറത്തേക്കു പാഞ്ഞു.
അകത്തേക്ക് വന്നയാൾ എങ്ങനെയോ ഹാളിലെ ലൈറ്റ് ഇട്ടു.
മുഖം ഉയർത്തി നോക്കിയ മിക്കി, ആകെ പരിഭ്രമിച്ചു നിൽക്കുന്ന നിരഞ്ജനെ കണ്ടതും, ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു. ഒന്ന് കരയാൻ പോലും ആവാത്ത വിധം അവൾ പേടിച്ചിട്ടുണ്ടെന്നു അവനു തോന്നി. അത്ര മുറുക്കെ ആണ് അവൾ അവനെ പിടിച്ചിരിക്കുന്നത്. അവളുടെ ശരീരം ആണെങ്കിൽ പനങ്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു, അവളുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു. ഒന്നും സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ല അവളെന്നു തോന്നിയത് കാരണം, അവൻ അവളോടൊന്നും ചോദിച്ചില്ല.
"എന്താ ഇവിടെ?" ഡോറിന്റെ അടുത്ത് നിന്നുള്ള സൗണ്ട് കേട്ട്, അവർ രണ്ടു പേരും ഞെട്ടി അങ്ങോട്ടേക്ക് നോക്കി.
സിദ്ധാർഥും, ജഗത്തും, റിഷബും, പ്രവീണും ഹാളിന്റെ വാതിൽക്കൽ നിൽക്കുന്നു.
സിദ്ധാർത്ഥിനെ കണ്ടതും, മിക്കിക്കു പറഞ്ഞറിയിക്കാൻ ആവാത്ത ആശ്വാസം തോന്നി. അവന്റെ അടുത്തേക്ക് ചെല്ലാനാഞ്ഞ മിക്കി, പക്ഷെ അവന്റെ അടുത്ത ഡയലോഗ് കേട്ട്, നിന്നിടത്തു നിന്ന് ഒരടി പോലും അനങ്ങാൻ ആവാതെ തറഞ്ഞു നിന്നു.
"കോളേജിൽ വച്ചാണോ നിന്റെ ഒക്കെ അഴിഞ്ഞാട്ടം???"
മിക്കിയുടെ കണ്ണുകൾ നിറഞ്ഞു. കുറച്ചു മുന്നേ നടന്ന കാര്യത്തേക്കാൾ വലിയ ഷോക്ക് ആയിരുന്നു, അവൾക്കു സിദ്ധാർത്ഥിന്റെ വാക്കുകൾ.
അവൾ എല്ലാവരുടെയും മുഖ ഭാവം ശ്രദ്ധിച്ചു. എല്ലാവർക്കും ദേഷ്യമോ വെറുപ്പോ ഒക്കെ കലർന്ന ഭാവം... അവളുടെ മനസ്സ് പിടഞ്ഞു. കുറച്ചു നാളുകൾ ആയി, നിക്കിയെ ഒക്കെ പോലെ തന്നെ, സ്വന്തം ആയി കണ്ടിരുന്നവർ ആണ്, ഇപ്പൊ ഇങ്ങനെ ഒരു ഭാവത്തോടെ നോക്കുന്നത്...
സിദ്ധാർത്ഥിൽ നിന്നുള്ള വാക്കുകൾ ആണ് അവളെ തകർത്തു കളഞ്ഞത്.
നിരഞ്ജനും ഞെട്ടി നിൽക്കുകയാണ്... കുറച്ചു നേരം ആയി സംഭവിക്കുന്ന കാര്യങ്ങൾ അവനു ഒന്നും മനസ്സിലാവുന്നില്ല.
"നീ എന്താടാ പറഞ്ഞേ?" ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം, നിരഞ്ജൻ മുൻപോട്ടു ചെന്നു അവന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു ചോദിച്ചു.
"രണ്ടും കൂടെ ഇവിടെ കിടന്നു കാണിച്ചതും പോരാ, എന്നിട്ടു എന്റെ മെക്കിട്ടു കയറാൻ വരുന്നോടാ പട്ടി!" സിദ്ധാർഥ്, നിരഞ്ജന്റെ കൈകൾ അവന്റെ ഷിർട്ടിൽ നിന്ന് തട്ടി എറിഞ്ഞു, അവനെ പുറകിലേക്ക് തള്ളി.
ഇതൊക്കെ കണ്ടു സ്തംഭിച്ചു നിന്നിരുന്ന മിക്കിയെ അവൻ അവജ്ഞയോടെ നോക്കി.
അവൾ ഒരു ആശ്രയത്തിനെന്നോണം, അടുത്തുണ്ടായിരുന്ന ടേബിളിലേക്ക് ചാരി.
"സിദ്ധാർഥ്... ഇവിടെ എന്ത് ഉണ്ടായി എന്നാ നീ പറയുന്നേ...! നമ്മൾ തമ്മിലുള്ള issuesഇൽ വെറുതെ മേഘ്നയെ ബലിയാടാക്കരുത്. നീ വിചാരിക്കുന്നത് പോലെ അല്ല... ഇവളെ ആരോ... "
സിദ്ധാർഥ് കൈ എടുത്തു അവനെ തടഞ്ഞു...
"മതി നിന്റെ വിശദീകരണം... ഇവിടെ എന്താ ഉണ്ടായേ എന്ന് കണ്ടോണ്ടു തന്നാ ഞങ്ങൾ വന്നത്... ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ ഇപ്പൊ ഇതൊരു ബെഡ്‌റൂം..."
"മതി നിർത്ത്!" മിക്കി അലരുകയയിരുന്നു...
അവള്ക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവന്റെ വാക്കുകൾ... അവൾക്കു അവനോടുള്ള പ്രണയത്തെ ചുട്ടു വെണ്ണീറാക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു അവയ്ക്ക്...
തികച്ചും വെറുപ്പോടെ അവൾ അവനെ നോക്കി,"സിദ്ധാർഥ് എന്താ പറഞ്ഞെ? ഞാനും രഞ്ചു ചേട്ടനും ഇവിടെ എന്ത് ചെയ്യുവായിരുന്നുന്നു??? അഴിഞ്ഞാട്ടോ? അങ്ങനെ ആണോ അപ്പൊ ഇത്രയും നാളു എന്നെ കുറിച്ച് വിചാരിച്ചിരുന്നത്... അങ്ങനെ ഒരു പെണ്ണിന്റെ അടുത്ത് നിന്ന് കിട്ടുന്നതും പ്രതീക്ഷിച്ചു കൊണ്ടാണോ , അപ്പൊ ഇത്ര നാളും എന്റെ അടുത്ത് വന്നിരുന്നതൊക്കെ? ഞാൻ അങ്ങനെ ഒരു പെണ്ണാണ് എന്ന തോന്നിയിട്ടാണോ, എന്നോട് ഇഷ്ടം കാണിച്ചത്?" മിക്കിയുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ വന്നു കൊണ്ടിരുന്നു. അവളുടെ മുഖത്തു പോലും നോക്കാതെ, അവൻ വെറുപ്പോടെ തിരിഞ്ഞു നിന്നു.
അവൾ അവന്റെ പുറകിൽ ഉണ്ടായിരുന്ന ഋഷിയുടെ നേർക്ക് തിരിഞ്ഞു,"ഞാൻ അങ്ങനെ ആയതു കൊണ്ടാണോ റിഷിയേട്ടാ, നിങ്ങളും എന്റെ കൂടെ ഇപ്പോഴും നടന്നിരുന്നത്? എന്നെ പെങ്ങളെ പോലെ ആണ് കാണുന്നെ എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നോ?" അവളുടെ ചുണ്ടുകൾ വിതുമ്പി... റിഷബും ഒന്നും മിണ്ടാതെ ദേഷ്യത്തോട് മുഖം തിരിച്ചു.
ജഗ്‌തിനെയും പ്രവീണിനെയും ഒരു പ്രതീക്ഷയോടെ നോക്കി എങ്കിലും, അവരും അവളെ ദേഷ്യത്തോടെ അല്ലാതെ നോക്കിയില്ല.
അവൾക്കു പുറം തിരിഞ്ഞു നിന്നിരുന്ന സിദ്ധാർത്ഥിന്റെ മുൻപിൽ ചെന്ന് അവൾ നിന്നു," പറ സിദ്ധാർഥ്... ഞാൻ ചീത്ത ആയതു കൊണ്ടാണോ, അപ്പൊ എന്നോട് മിണ്ടിയതൊക്കെ??? എന്നോട് കാണിച്ച സ്നേഹം... അതെന്റെ മാത്രം തോന്നൽ ആയിരുന്നോ? ഒരിക്കൽ പോലും ഇയാളെന്നെ സ്നേഹിച്ചിട്ടില്ലേ? വെറും ഒരു flirt ആയിട്ടാണോ എന്നെ കണ്ടിരുന്നേ? അതോ അതിലും മോശം ആയിട്ടോ?" അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. സിദ്ധാർഥ് ഒരു നിമിഷം അവളുടെ ഇരു തോളിലും അമർത്തി പിടിച്ച ശേഷം, അവളെ പുറകിലേക്ക് തള്ളി.
താഴേക്കു വീഴാൻ പോയ മിക്കിയെ, താങ്ങിയത് റിഷബ് ആണ്.
അവന്റ കൈകളെ അവൾ വെറുപ്പോടെ തട്ടി എറിഞ്ഞു... "തൊടരുതെന്നേ! എനിക്ക് പേടിയാ നിങ്ങളെ ഒക്കെ!"
അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
ഋഷി പെട്ടന്ന് തിരിഞ്ഞു പുറത്തേക്കിറങ്ങി പോയി. .. അവന്റെ പുറകെ പ്രവീണും.
വിഷമവും വെറുപ്പും ഒക്കെ കൊണ്ട്, ഒരു വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു അവൾ. അവൾ തലയിൽ കൈ വച്ച് താഴേക്കു ഇരുന്നു പോയി.
നിരഞ്ജൻ അവളുടെ അടുത്തേക്ക് ചെന്ന്, അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.
"നിന്നെ കുറിച്ച് ഇത്ര ചീപ്പ് ആയിട്ട് സംസാരിച്ച, ഈ ഇവനെ ആണോ നിനക്ക് ഇഷ്ടം? ഇവന് വേണ്ടി ആണോ മേഘ്ന, നീ എന്റെ ഇഷ്ടം തള്ളി പറഞ്ഞത്?" അവന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു.
അവൾ തല ഉയർത്തി, അവനെ ദയനീയം ആയി നോക്കി.
ഒരു നിമിഷം അവളെ നോക്കി ഇരുന്നതിനു ശേഷം അവൻ തുടർന്നു," അവന്റെ കാമം നീ പ്രേമം ആയി തെറ്റിദ്ധരിച്ചു. അത് നീ ഇപ്പൊ മനസ്സിലാക്കി. ഇനി നീ തീരുമാനിക്ക്. .. അവനു വേണ്ടി കണ്ണീരൊഴുക്കണോ വേണ്ടയോ എന്ന്! "
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ, അവൾ മുഖം അമർത്തി തുടച്ചു.
"ഇല്ല രഞ്ജു ചേട്ടാ... ഇയാളെ പോലെ ഒരാൾക്ക് വേണ്ടി ഇനി ഈ മേഘ്‌ന കരയില്ല. ഹീ ഈസ് നോട്ട് worth മൈ ലവ് ഓർ മൈ tears!"
"ഹ്മ്മ്... ഗുഡ്! നീ വാ... പോവാം." നിരഞ്ജൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ്, ഒന്ന് കൂടെ അവൾ തിരിഞ്ഞു സിദ്ധാർത്ഥിനെ നോക്കി. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... മുഖത്തു പണ്ടത്തേതു പോലെ പുച്ഛം മാത്രം.
അവൾ വെറുപ്പോടെ അവനെ നോക്കിയിട്ടു, നിരഞ്ജന്റെ കൂടെ തിരിഞ്ഞു നടന്നു.
നിരഞ്ജൻ അവളെയും കൊണ്ട് ഫുട്ബോൾ ഗ്രൗണ്ടിലേക്കാണ് നടന്നത്. ഉച്ച ആയതു കാരണം, ഗ്രൗണ്ടിൽ ആരും ഇല്ലായിരുന്നു.
ഒരു മരത്തിന്റെ താഴെ ഉള്ള, ഗ്രൗണ്ടിലേക്കുള്ള സ്റ്റെപ്പിൽ അവർ പോയിരുന്നു.
മിക്കി ആകെ തളർന്നിരുന്നു. അവൾ കയ്യിലേക്ക് തല വച്ചിരുന്നു.
ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം, നിരഞ്ജൻ പറഞ്ഞു,"അവനെ സ്നേഹിച്ചതിൽ, ഞാൻ നിന്നെ തെറ്റ് പറയില്ല, മേഘ്ന... എന്റെ ശത്രു ആണ് അവൻ എങ്കിൽ പോലും, അവന്റെ ഇങ്ങനെ ഒരു മുഖം ഞാൻ ഇത് വരെ കണ്ടിട്ടില്ല. പെൺകുട്ടികളോട് മോശമായി ഒരു വാക്കു പോലും അവൻ പറഞ്ഞു ഞാൻ കേട്ടിട്ടില്ല... "
"പിന്നെ എന്നോട് മാത്രം എന്തിനാ രഞ്ജു ചേട്ടാ... ഇങ്ങനെ? ഇത്രയ്ക്ക് വെറുക്കാനും... ഇങ്ങനെ തരം താഴ്ത്തി സംസാരിക്കാനും മാത്രം തെറ്റുകളൊക്കെ ഞാൻ ചെയ്തിട്ടുണ്ടോ?" കണ്ണ് നിറഞ്ഞു എങ്കിലും, ഒരു തുള്ളി പോലും പുറത്തേക്കു വരാൻ അവൾ അനുവദിച്ചില്ല.
"നമുക്ക് അറിയില്ലല്ലോ മേഘ്ന, അവൻ എന്ത് കൊണ്ടാണ് ഇങ്ങനെ ബിഹേവ് ചെയ്തത് എന്ന്...അവന് ഇങ്ങനെ ഒരു character അല്ല!"
"എന്ത് കാരണം കൊണ്ടാ നന്ദു ചേട്ടാ... ഒരാൾക്ക് ഇത്ര ചീപ്പ് ആയി, ഒരു പെണ്ണിനോട് സംസാരിക്കാൻ പറ്റുന്നത്? എന്നെ എന്നെകിലും ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ, ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുവോ? ഒരു തവണ എങ്കിലും എന്താ ഉണ്ടായേ എന്ന് പോലും ചോദിച്ചില്ലല്ലോ!"
നിരഞ്ജന് ഒന്നും പറയാനില്ല. .. സിദ്ധാർത്ഥിന്റെ പെരുമാറ്റം അവനെയും കുഴപ്പിച്ചു!
"നീ എന്തിനാ അങ്ങോട്ടേക്ക് പോയത്?" നിരഞ്ജൻ തെല്ലൊരു മൗനത്തിനു ശേഷം ചോദിച്ചു.
"എന്നോട് സേവ്യർ സർ വിളിക്കുന്നു എന്ന് പറഞ്ഞു... അതാ ഞാൻ പോയെ..."
"ഇത് തന്നെ പറഞ്ഞിട്ടാണ്, ഞാനും അങ്ങോട്ട് വന്നത്... ആരാണ് നിന്നോട് പറഞ്ഞേ?"
"പേരറിയില്ല... സീനിയർ ആണ്. it ആണെന്ന് തോന്നുന്നു... പലപ്പോഴും കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടൊന്നും ഇല്ല, ഇതിനു മുൻപ്!"
"നിന്നെ കയറി പിടിച്ചവനെ നീ കണ്ടതേ ഇല്ലേ?"
"രഞ്ജു ചേട്ടൻ കണ്ടതല്ലേ... ആ ഹാളിൽ ലൈറ്റ് ഇല്ലാതെ എത്ര ഇരുട്ടാണെന്നു... എനിക്ക് കാണാനേ പറ്റിയില്ല."
അവൻ എഴുന്നേറ്റു മാറി നിന്ന് ഒരു കാൾ ചെയ്തു. രണ്ടു മിനിറ്റ് കൊണ്ട് കാൾ അവസാനിപ്പിച്ച് അവൻ തിരിച്ചു വന്നു, അവളുടെ അടുത്തിരുന്നു.
"ഹ്മ്മ്... സേവ്യർ സർനെ ആണ് ഞാൻ വിളിച്ചത്. സർ ആരോടും നിന്നെയോ എന്നെയോ വിളിക്കാൻ പറഞ്ഞിട്ടില്ല. ഇതില് വേറെ എന്തോ കളി ഉണ്ട്. നീ വിഷമിക്കണ്ട... നമുക്ക് കണ്ടു പിടിക്കാം. ഇമ്മാതിരി തന്തയില്ലായ്മ്മ കാണിച്ചത് ഏതവൻ ആണെങ്കിലും അവനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല."
മിക്കിക്കു അപ്പൊ സംശയം വന്നത് ശരണ്യയെ ആണ്. .. അത് അവൾ നിരഞ്ജനും ആയി ഷെയർഉം ചെയ്തു. ശരണ്യ സിദ്ധാർത്ഥിന്റെ പുറകെ നടന്നിരുന്നതും, ഓണം സെലിബ്രേഷൻന്റെ അന്ന്, മിക്കി അവളോട് സിദ്ധാർഥും അവളും ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞതും ഒക്കെ അവൾ അവനോടു പറഞ്ഞു.
"ടീ... അപ്പൊ ഇതിനു പിന്നിൽ അവൾ ആയിക്കൂടെ? അവൾ തെറ്റിദ്ധരിപ്പിച്ചതാണെങ്കിലോ അവനെ?"
"അങ്ങനെ ആരെങ്കിലും പറഞ്ഞാൽ എന്നെ കുറിച്ച് ഇങ്ങനെ സംശയിക്കാവുന്ന വിശ്വാസമേ സിദ്ധാർത്ഥിന് എന്നോടുളളു എങ്കിൽ, അത് ശെരിക്കും ഇഷ്ടം ആണോ, രഞ്ജു ചേട്ടാ?
"അവന്റെ സിറ്റുവേഷൻ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ! നീ അവനോടു സംസാരിച്ചു നോക്ക്... എന്റെ മനസ്സ് പറയുന്നത്, ഇത് നിങ്ങൾ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാ..."
"രഞ്ജു ചേട്ടൻ എന്തിനാ അയാളെ ഡിഫൻഡ് ചെയ്യുന്നത്? അങ്ങേരെ കിട്ടാതെ വരുമ്പോ ഞാൻ രഞ്ജു ചേട്ടന്റെ പുറകെ വരും എന്ന് വല്ല പേടിയും ഉണ്ടോ?" അവൾ ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
"നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ, മേഘ്‌നാ! ഇഷ്ടം അല്ല എന്ന് നീ പറഞ്ഞിട്ടും, പിന്നേം നിന്റെ പുറകെ നടക്കാൻ, ഞാൻ അത്രയ്ക്ക് വല്യ കോന്തൻ ഒന്നും അല്ല... അതും സാഹചര്യം ചൂഷണം ചെയ്ത് കൊണ്ട്! എടുത്തു ചാടി ഓരോന്നും ചെയ്യല്ലേ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. " അവൻ അവളുടെ തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു.
അവന്റെ അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ അവൾക്കു ഓർമ്മ വന്നത്, അന്നത്തെ ആ രാത്രി ആണ്. .. സിദ്ധുവിന്റെ ഉപദേശം. അവൾക്കു അവളോട് തന്നെ വെറുപ്പ് തോന്നി... അവനെ പോലെ ഒരാളെ പ്രണയിച്ചതിനു ...
ആ പിരിമുറുക്കം ഒക്കെ അവളുടെ മുഖത്തു കണ്ടത് കൊണ്ടാവണം, നിരഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു.
അവന്റെ മുഖത്തേക്ക് നോക്കാതെ, അവൾ ചോദിച്ചു, "എന്നെ ഒന്ന് വീട്ടിൽ ആക്കി തരാവോ, രഞ്ജു ചേട്ടാ? പ്ളീസ്!!!"
"മേഘ്ന... ഇപ്പൊ വീട്ടിൽ പോയി ഒറ്റയ്ക്കിരിക്കണോ? ഇവിടെ ആവുമ്പൊ എല്ലാവരും ഇല്ലേ? വീട്ടിൽ ഒറ്റയ്ക്കിരുന്നാൽ, നീ വെറുതെ ഓരോന്ന് ആലോചിച്ചു... വെറുതെ സ്ട്രെസ് കൂട്ടുന്നത് എന്തിനാ?"
"രഞ്ജു ചേട്ടൻ എന്താ പറഞ്ഞു വരുന്നേ? ഞാൻ ഇതിന്റെ പേരിൽ സൂയിസൈഡ് ചെയ്യും എന്നോ? ഞാൻ അത്ര സില്ലി ആണെന്ന് തോന്നുന്നുണ്ടോ? എന്നെ സ്നേഹിക്കുന്ന ഒരു ഫാമിലി ഉണ്ട്, രഞ്ജു ചേട്ടാ എനിക്ക്. പോരാത്തതിന്, ചങ്കു പോലെ കൊണ്ട് നടക്കാൻ കുറെ ഫ്രണ്ട്സും. അപ്പൊ പിന്നെ, എന്നെ സ്നേഹിക്കാഞ്ഞ ഒരാളുടെ പേരും പറഞ്ഞു, ഞാൻ എന്തിനാ എന്റെ ലൈഫ് വേണ്ടാ എന്ന് വയ്ക്കുന്നത്? ആദ്യായിട്ട ഒരാളോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നുന്നത്. അത് ഇങ്ങനെ ഒരുത്തൻ ആയി പോയല്ലോ എന്ന് ആലോചിക്കുമ്പോ ഒരു സങ്കടം. അത് വൈകാതെ തന്നെ മാറിക്കോളും. അത്കൊണ്ട്, അങ്ങനത്തെ പേടി ഒന്നും ചേട്ടന് വേണ്ടാട്ടോ!" ഇത്തവണ അല്പം തെളിച്ചതോടെ തന്നെ അവൾ ചിരിക്കാൻ ശ്രമിച്ചു.
പക്ഷെ അതിനു അവൾ എത്രത്തോളം effort എടുക്കേണ്ടി വന്നു എന്നുള്ളത് അവളുടെ മുഖം തന്നെ പറയുന്നുണ്ടായിരുന്നു. ചിരി ചുണ്ടുകളിൽ നിറഞ്ഞു എങ്കിലും, അത് കണ്ണുകൾ വരെ എത്തിയില്ല.
അവൻ എഴുന്നേറ്റു. .. കൂടെ അവളും. ഇടയ്ക്കു അവന്റെ ഫോൺ വാങ്ങി, അവൾ നിക്കിയെ വിളിച്ചു കാര്യങ്ങൾ ചുരുക്കി പറഞ്ഞു. അവളോട് പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്, നിക്കി ഫോൺ കട്ട് ചെയ്തു.
അവർ പാർക്കിങ്ങിൽ എത്തി, ഒരു പത്തു മിനുട്ടിനുള്ളിൽ, നിക്കി അവരുടെ രണ്ടു പേരുടെയും ബാഗും ആയി വന്നു.
നിരഞ്ജനെ നോക്കി ചിരിച്ചു കാണിച്ചിട്ട്, അവൾ നേരെ പോയി അവളുടെ സ്കൂട്ടി എടുത്തിട്ട് വന്നു.
"നോക്കിയേ രഞ്ജു ചേട്ടാ... ചേട്ടൻ എന്നെ കൊണ്ട് വിടുന്നതിൽ ഒരു വിശ്വാസം ഇല്ല! നമ്മൾ വഴിതെറ്റിയാലോ എന്ന് പേടി!!!"
"ചവിട്ടു വേണ്ടെങ്കിൽ, മിണ്ടാതെ വന്നു കയറിക്കോ മിക്കി! അല്ല, വാങ്ങിയേ മതിയാവു എന്നാണെങ്കിൽ, നീ ഒരു ഡയലോഗ് കൂടെ പറ. ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ടിട്ടു വരാം." അവൾ വണ്ടിയിൽ നിന്ന് എഴുന്നേറ്റ്, സൈഡ് സ്റ്റാൻഡ് ഇടാൻ പോവുന്നത് പോലെ കാണിച്ചു.
"പൊന്നു മോളെ! മാപ്പാക്കു! ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. നീ വണ്ടി എടുക്കു." അവൾ ചിരിയോടെ പറഞ്ഞിട്ട്, നീക്കിക്കൊപ്പം, വണ്ടിയിലേക്ക് കയറി.
സൈഡിൽ നിന്നിരുന്ന നിരഞ്ജനു നേരെ കൈ നീട്ടി. അവൻ അവളുടെ കയ്യിൽ പിടിച്ചു.
"ആരുടെ മാസ്റ്റർ ബ്രെയിൻ വഴി ആണെങ്കിലും, ഞാൻ കാരണം നാറ്റക്കേസിൽ പെട്ടു അല്ലേ? സോറി ഉണ്ട് കേട്ടോ!" അവൾ അവനെ നോക്കി മുന്നത്തെ പോലെ ഒരു വലിയ തെളിച്ചം ഇല്ലാത്ത ചിരി ചിരിച്ചു.
"നയനാ... നീ വീട്ടിൽ ചെല്ലുമ്പോ, ഇവൾക്കിട്ടു കൊടുക്കാം എന്ന് പറഞ്ഞ ചവിട്ടിന്റെ കൂടെ, എന്റെ രണ്ടു ചവിട്ടും കൂടെ കൊടുത്തേക്കണേ!" നിരഞ്ജൻ ഒരു ഞെക്കു കൊടുത്തിട്ടു മിക്കിയുടെ കൈ വിട്ടു.
നിക്കി done എന്നും പറഞ്ഞു തള്ള വിരൽ ഉയർത്തി കാണിച്ചു.
"നോക്കി പോ!" നിക്കി വണ്ടി മുൻപിലേക്ക് എടുത്തപ്പോ, നിരഞ്ജൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. അവനെ നോക്കി റിയർ വ്യൂ മിററിൽ കൂടെ ചിരിച്ചിട്ട് അവൾ പുറകിലിരിക്കുന്ന മിക്കിയോടായി പറഞ്ഞു,"കലിപ്പൻ അവിടെ നോക്കി നിൽപ്പുണ്ട്..."
"അയാളെവിടെ എങ്കിലും നിക്കട്ടെ! ഐ ഡോണ്ട് ഗിവ് എ damn!"അവൾ തിരിഞ്ഞു നോക്കാതെ , നിക്കിയുടെ തോളിലേക്ക് തല ചായ്ച്ചു.
###########################################################################################
ആദ്യം പറഞ്ഞ ആ ഒരു relaxation ഒക്കെ അങ്ങ് മാറി കിട്ടിയില്ലേ? ഇപ്പോഴാ എനിക്കൊരു relaxation ആയെ!
because, ഞാൻ ജീവിച്ചിരിക്കുമ്പോ, വേറെ ആരും ഇവിടെ ഹീറോയും ഹീറോയിനും കളിക്കേണ്ട!!!!
ചുമ്മാതാ.... വെറുതെ ചുറ്റികയും വലയും ഒന്നും എടുക്കാൻ നിൽക്കണ്ട. .. ഒന്ന് പേടിപ്പിച്ചാൽ മതി. .. ഞാൻ നന്നായിക്കോളും!
സ്റ്റോറി കുറച്ചു ഡിപ്രെഷൻ സോണിലേക്കു പോയി എന്ന് അറിയാം. .. പക്ഷെ എന്നും പറയാറുള്ളത് പോലെ, ഒക്കെ നമുക്ക് റെഡി ആക്കാം! മേം ഹൂ നാ! ഈ മുന്മുൻ!
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....