എൻ ജീവൻ❤️[The Conclusion]
ഭാഗം- 6
"രെച്ചു... നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ? എന്തേലും അത്യാവശ്യമുണ്ടായിരുന്നെങ്കിൽ ഒന്നു കാൾ ചെയ്താൽ പോരായിരുന്നോ?"
"ഓഹ്... വിളിച്ചാൽ സർ ബിസിയെന്ന് പറഞ്ഞ് കട്ട് ചെയ്യും. അതാ, ഇവിടെ നേരിട്ട് പറയാമെന്ന് വെച്ചേ. വീട്ടിൽ വരും വരെ കാത്തിരിക്കാൻ എനിക്ക് പറ്റില്ല"
"എന്റെ രെച്ചു... ഒന്നു പതുക്കെ... നീയിവിടെ ഇരുന്നേ... ഇരിക്ക്..."
"ഹ്മ്മ്..."
ഒന്നു മൂളിക്കൊണ്ട് രശ്മി അവിടെയുള്ള കസേരയിൽ ഇരുന്നു. കാർത്തി എണീറ്റ് അവളുടെ അടുത്തേക്ക് വന്നു.
"ഇനി കാര്യം പറയ്. എന്താ മേഡത്തിന്റെ മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നേ?"
"അത്..."
"അത്?? വേഗം പറയ് രെച്ചു... എനിക്ക് ഇവിടെ പണിയുണ്ട്"
"മനോജ് സാറിനെ അല്ല മനോജിനെ വീട്ടിലേക്ക് കൊണ്ടുവരാൻ മണികണ്ഠനോട് ഏട്ടൻ പറഞ്ഞോ?"
"ഓ... അതാണോ കാര്യം? ആഹ് പറഞ്ഞു. അല്ലാ... മേഡത്തോട് ഈ കാര്യം ആര് പറഞ്ഞു?"
"കെട്ട് കഴിഞ്ഞതും ഞാൻ ഇറങ്ങി. ഏട്ടനെ വിളിച്ചു കഴിഞ്ഞ് നോക്കിയപ്പോൾ ലക്ഷ്മി കൊച്ചുമായി അവിടെ നിൽക്കുന്നത് കണ്ടു. അവളാ എന്നോട് പറഞ്ഞത് അയാളെ കൊണ്ടുവരാനായി മണികണ്ഠൻ എറണാകുളത്ത് പോയേക്കുവാണെന്ന്. എന്തിനാ ഏട്ടാ അയാളെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്?"
രശ്മിയുടെ വാക്കുകളിലപ്പോൾ സങ്കടവും ദേഷ്യവും ഭയവുമെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് കാർത്തി മനസ്സിലാക്കി.
"ഞാൻ പിന്നെ പറയാം രെച്ചു... ഇപ്പൊ നീ ചെല്ല്..."
"ഏട്ടൻ പറയ്..."
"രെച്ചു... നീ കൊച്ചുപ്പിള്ളേരെ പോലെ ആകല്ലേ... മുഹൂർത്തം 8നും 9നും ഇടക്ക് ആയിരുന്നില്ലേ? നീ സദ്യ കഴിക്കാതെയാണോ അവിടെ നിന്നും ഇറങ്ങിയത്?"
"മ്മ്..."
"കഴിച്ചിട്ട് ഇറങ്ങിയാൽ പോരായിരുന്നോ? രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ? വിശക്കുന്നില്ലേ നിനക്ക്?"
"ഇല്ലാ... രാവിലെ തന്നെ സദ്യ കഴിക്കാൻ തോന്നിയില്ല. ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം..."
"മ്മ്... ശെരി. മോള് ചെല്ല്..."
"ഏഹ്?"
"എന്തേ? ഇവിടെന്ന് വീട്ടിൽ പോകുമ്പോൾ എന്തായാലും നല്ല ടൈം എടുക്കും. വേഗം ഇവിടെന്ന് ബസ്സിൽ കയറി വീട്ടിൽ പൊയ്ക്കോ... കാർ എടുത്തൂടായിരുന്നോ?"
"ഓഹ്... എടുത്തില്ല... ഞാൻ പോണൂ..."
എന്നും പറഞ്ഞ് രശ്‌മി എണീറ്റ് കാർത്തിയെ നോക്കി ചുണ്ട് കോട്ടിയിട്ട് പോയി. അവൾ പോയത് കണ്ടിട്ട് അവൻ മെല്ലെ ചിരിച്ചുകൊണ്ട് നിന്നു. പെട്ടന്ന് ഷിബു അകത്തേക്ക് കയറി വന്നു.
"എന്താ സർ സാറിന്റെ വൈഫ് ഇപ്പോൾ വന്നിട്ട് പോയല്ലോ... എന്തേലും പ്രോബ്ലം?"
"ഏയ് നതിങ്..."
"അല്ല സാറിന് പറയാൻ മടിയാണെങ്കിൽ..."
"വാട്ട് യൂ മീൻ? ഷിബുവിന് ഇവിടെ വേറെ പണിയൊന്നുമില്ലേ?"
"സോറി സർ..."
കാർത്തിയുടെ ദേഷ്യം കണ്ടിട്ട് ഷിബു ഉടനെ സല്യൂട്ട് ചെയ്ത് സ്ഥലം വിട്ടു. ഷിബു ജീപ്പിൽ കേറി പോയപ്പോൾ കോൺസ്റ്റബിൾ സുകുമാരൻ കാർത്തിയുടെ അടുത്തേക്ക് വന്നു.
"സർ..."
"ആഹ്... തന്നെ ഞാനിപ്പോൾ വിളിക്കാൻ പോയതാ... നേരത്തെ പറഞ്ഞില്ലേ... ആ കേസ് ഫയൽ..."
"ആഹ്... ഇവിടെന്നിപ്പോൾ ട്രാൻസ്ഫർ ആയി പോയ ബാലു സർ തയാറാക്കിയതാ ആ ഫയൽ..."
"ആഹ് അതെനിക്കറിയാം... ബാലു തന്നെയാ എന്നോട് പറഞ്ഞത്"
"മ്മ്... ആ ചെക്കനെ ഇവിടെ കൊണ്ടു വരുമ്പോഴൊക്കെ ജാമ്യം എടുക്കാൻ
ആരേലും വരും. അവന്റെ അച്ഛന് മന്ത്രിമാരുമായി നല്ല പിടിപാടുണ്ട്. ഡ്രഗ് അഡിക്ഷൻ സെൻട്രലിലൊക്കെ കൊണ്ടുപോയെന്നാ കേട്ടത്. പക്ഷേ, അവിടെ അധികം നിന്നൊന്നുമില്ല. വീണ്ടും കോളേജിൽ പോകാൻ തുടങ്ങി"
"കോളേജ് പയ്യനാണോ?"
"അതെ സർ... ഇവിടെ യൂണിവേഴ്സിറ്റി കോളേജിൽ..."
"ഏഹ്? യൂണിവേഴ്സിറ്റി കോളേജിലോ?!"
"എന്താ സർ?"
"ഹേയ്... ഒന്നുല്ലാ..."
"ഞാനിത് പറയാൻ കാരണം എന്റെ അനിയന്റെ മകൾ അവന്റെയൊപ്പമായിരുന്നു പഠിച്ചത്. ഇപ്പോൾ വേറെ കോളേജിലേക്ക് മാറ്റി. അവന്റെ ശല്യം കാരണമാ സാറെ... കോളേജിൽ ക്ലാസ്സിലെന്നും കേറത്തില്ല. കൂട്ടുകാരുമായി അവിടെ കറങ്ങി നടക്കും. വേറെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാലും പിന്നെ ബാക്ക്ഗ്രൗണ്ട് അറിയാവുന്നത് കൊണ്ടും പ്രിൻസിപ്പലും ടീച്ചർസും ആരും അവന്റെ കാര്യത്തിൽ ഇടപെടാറില്ല. ഇടപെട്ടിട്ടും കാര്യമില്ലെന്ന് അവർക്കറിയാം. എന്തേലും അവനെതിരെ ചെയ്താൽ അവർക്ക് തന്നെ അത് തിരിഞ്ഞു വരും"
"ഹ്മ്മ്... എന്തൊക്കെ കേസാണ് ചാർജ് ചെയ്തേക്കുന്നതെന്ന് അറിയണമെങ്കിൽ ആ ഫയൽ കിട്ടണ്ടേ?"
"അത് ശെരിയാ... അതിപ്പോൾ ഷിബു സാറിന്റെ കയ്യിൽ നിന്നും എങ്ങനെ എടുക്കും? അല്ലാ... ഇന്നലെ കാറിൽ വന്നിടിച്ച വണ്ടി ആരുടേതാണെന്ന് അറിഞ്ഞോ സർ?"
"അവിടെ CCTV ക്യാമറ വെച്ചിട്ടുണ്ടല്ലോ. ഫൂട്ടേജുമായി പ്രശാന്ത് വൈകിട്ട് വരും"
"സാറ് അപ്പോൾ കാറിൽ ഇരിക്കാത്തത് ഭാഗ്യം"
"ഹ്മ്മ്... കാറിനു മുന്നിൽ ദീപു ചായ കുടിച്ചുകൊണ്ട് നിൽക്കുവായിരുന്നു. കാറിനകത്ത് ഞാൻ ഇരിക്കുന്നുണ്ടാകും എന്ന് വിചാരിച്ചു കാണും"
"ദീപു അപ്പോൾ നമ്പറൊന്നും നോട്ട് ചെയ്തില്ലേ?"
"ഞാൻ ബാങ്കിൽ നിന്നും വരുന്നത് കണ്ട് അവന്മാർ സ്പീഡിൽ പോയി. ദീപു പെട്ടന്ന് ഒഴിഞ്ഞുമാറിയത് കൊണ്ട് കൊള്ളാം..."
"ഹ്മ്മ്... ഷിബു സാറിന്റെ വീട്ടിൽ നിന്നും ആ ഫയൽ എങ്ങനെയെങ്കിലും എടുക്കാൻ വഴിയുണ്ടോയെന്ന് ഞാനൊന്നു നോക്കട്ടെ... അവനെ വെറുതെ വിടരുത് സാറേ... ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്"
"മ്മ്... കോളേജിൽ അവൻ ഏത് ഡിപ്പാർട്ട്മെന്റാണ്?"
"ഹിസ്റ്ററി ആണ് സർ..."
"ഓക്കേ, ഞാൻ നോക്കിക്കോളാം. പിന്നെ, ആ കുട്ടിക്ക് വേറെ കുഴപ്പമൊന്നും ഇല്ലാലോ..."
"അതിന് മുൻപ് ദൈവം എന്റെ മോളെ രക്ഷിച്ചു സാറേ..."
"ഓക്കേ ഓക്കേ... ഞാനിത് നോക്കിക്കോളാം..."
"താങ്ക് യൂ സർ..."
സുകുമാരൻ സന്തോഷത്തോടെ സല്യൂട്ട് ചെയ്തിട്ട് പോയി. അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം കാർത്തിയൊന്നു ആലോചിച്ചു നോക്കി. പെട്ടെന്നാണ് അവന് രശ്മിയുടെ കാര്യം ഓർമ്മ വന്നത്. മൊബൈൽ എടുത്ത് അവളെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ അവൾ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ... എന്താ?"
"ഒരു കാര്യം പറയാൻ വിളിച്ചതാ... വീട്ടിൽ പോകും മുൻപ് മര്യാദക്ക് എവിടെന്നേലും ഫുഡ് കഴിച്ചിട്ട് വേണം പോകാൻ... കേട്ടല്ലോ..."
"ഓ..."
അത്ര മാത്രം പറഞ്ഞ് രശ്മി ഉടനെ കാൾ കട്ട് ചെയ്തു.
*****❤️❤️❤️❤️❤️*****
നിവി വീട്ടിലെത്തിയപ്പോൾ രേവതിയും സീതയും രവിയും കൂടിയിരുന്ന് വർത്തമാനം പറയുന്നതാണ് കണ്ടത്.
"ആഹാ... മൂന്നുപേരും കൂടി നല്ല സംസാരമാണല്ലോ... നിങ്ങൾ രണ്ടുപേരും കൂടി എന്നോട് പറയാതെ അമ്പലത്തിൽ പോയല്ലേ..."
"രവിയേട്ടൻ ഇന്ന് രാവിലെ പറഞ്ഞതാ... ഒന്നു അമ്പലത്തിൽ പോണമെന്ന്. മോളോട് പറയാൻ വന്നപ്പോൾ മോള് കുളിക്കാൻ കേറി. പിന്നെ, മോൾക്ക് കോളേജിൽ പോകേണ്ടേ? പോയി വരുമ്പോൾ ലേറ്റ് ആകും"
"മ്മ്... പിന്നേ... അവിടെത്തെ വാടകക്കാര് പൈസ അയച്ചു തന്നോ അപ്പൂപ്പാ?"
"ഇല്ല. ഡേറ്റ് ആയില്ലല്ലോ... എന്താ മോളെ?"
"ഏയ്... വെറുതെ ചോദിച്ചതാ... കോളേജിൽ പോകാൻ തുടങ്ങിയില്ലേ... പോക്കറ്റ് മണിയൊക്കെ വേണ്ടി വരില്ലേ... അതോണ്ട് ചോദിച്ചതാ... അച്ഛനും രെച്ചുമ്മയും അത്യാവശ്യം പൈസയൊക്കെ തന്നിട്ടുണ്ട്. പക്ഷേ, അതെടുത്ത് ചെലവാക്കാൻ തോന്നില്ല"
"അമ്പടി... നീ ആള് കൊള്ളാലോ... പോയി കയ്യും മുഖവും കഴുകിയിട്ട് വാ... അച്ഛമ്മ ചോറെടുക്കട്ടെ?"
"വേണ്ട അച്ഛമ്മേ... ഞങ്ങളുടെ സീനിയർസിന്റെ വക ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഫുഡും ഉണ്ടായിരുന്നു"
"പ്രോഗ്രാമോ? എന്ത് പ്രോഗ്രാം?"
രശ്‌മിയായിരുന്നു അത്.
"ഹായ് രെച്ചുമ്മ വന്നോ? എങ്ങനെയുണ്ടായിരുന്നു കല്യാണം? ഇന്ന് കോളേജിൽ പോകണ്ടായിരുന്നുവെങ്കിൽ ഞാനും കൂടെ വന്നേനെ"
"ഹ്മ്മ്... നീ ഇന്ന് സ്കൂട്ടിയിലാണല്ലേ കോളേജിൽ പോയേ?"
"ഈൗ..."
"ഇളിക്കണ്ട. സ്കൂട്ടി കൊണ്ടുപോകാൻ ആരാ സമ്മതിച്ചെന്ന് എനിക്കറിയാം. വരട്ടെ ഇങ്ങ്..."
എന്നും പറഞ്ഞ് രശ്മി അവളുടെ റൂമിലേക്ക് പോയി.
"അച്ഛനോട് എന്തോ പറഞ്ഞ് പിണങ്ങിയെന്നാ തോന്നുന്നുന്നെ. അതാ ഇത്ര ദേഷ്യം... അല്ലാതെ സ്കൂട്ടി കൊണ്ടുപോയിട്ടൊന്നും അല്ലാ..."
"എന്റെ ഏട്ടത്തി... നിവി മോള് പറഞ്ഞത് ശെരിയാ... ഇത്രയും വർഷം ആയിട്ടും രണ്ടുപേർക്കും ഒരു മാറ്റവുമില്ല"
രേവതി പറഞ്ഞു.
"ദേ ഇവിടെ നിൽക്കുന്ന ആള് പകുതി കാർത്തിയും പകുതി രശ്‌മിയുമാണ്... "
"ഈ..."
സീതയെ നോക്കിയൊന്നു ചിരിച്ചിട്ട് നിവി പെട്ടന്ന് റൂമിലേക്ക് പോയി. കാർത്തി അന്ന് വീട്ടിൽ വരുന്നില്ലെന്ന് പറഞ്ഞ് രശ്മിക്ക് കാൾ ചെയ്തിരുന്നു.
മനോജും മണികണ്ഠനും വീട്ടിൽ എത്തിയപ്പോഴേക്കും രാത്രിയായി. പിറ്റേന്ന് രാവിലെ ഭക്ഷണം വിളമ്പി തരുന്ന ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചപ്പോൾ മനോജ് അവളോട് തന്നെ ഭയമാണോ എന്ന് ചോദിച്ചു. അതിന് മറുപടി അവളുടെ വിളറിയ ചിരിയായിരുന്നു.
"ഏട്ടാ... ഇനി നമ്മുടെ കട ഏട്ടൻ നോക്കണോട്ടോ..."
"ങേ? ഞാനോ?"
"അതെ. ഏട്ടനെ ആളുകൾ ഒന്നും പറയില്ല. ജയിൽപ്പുള്ളി ആയിരുന്നുവെന്ന് പറഞ്ഞു പരത്താൻ ഇവിടെയാരുമില്ല. പിന്നെ, അഥവാ അറിഞ്ഞാൽ തന്നെ സാധനം വാങ്ങിക്കാൻ വരുന്നവരെ ഏട്ടൻ കൊല്ലാനൊന്നും പോകുന്നില്ലാലോ"
"ഡാ അത്..."
"ഏട്ടൻ ഇനിയൊന്നും മറുത്ത് പറയണ്ട. ഇവിടെ വെറുതെ അങ്ങനെ ഇരിക്കണ്ട. പിന്നെ, ഇപ്പോൾ കട നോക്കുന്നത് വേറെ ആരുമല്ല ഏട്ടന്റെ കൂട്ടുകാരൻ തന്നെയാ..."
"എന്റെയോ?"
"ആഹ്... ദാസേട്ടനെ മറന്നോ?"
"ദാസപ്പനല്ലേ?"
"അത് തന്നെ... അച്ഛൻ ഉണ്ടായപ്പോഴും കടയിൽ ഞങ്ങളെ സഹായിക്കാൻ ദാസേട്ടൻ ഉണ്ടായിരുന്നു"
"ഹ്മ്മ്..."
"ഏട്ടൻ ആഹാരം കഴിച്ചിട്ട് എന്റെയൊപ്പം ബൈക്കിൽ വാ... ജംഗ്ഷനിൽ ഇറക്കാം"
"മ്മ്..."
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം മണികണ്ഠൻ മനോജിനെ ജംഗ്ഷനിൽ ഇറക്കിയിട്ട് ബാങ്കിലേക്ക് പോയി. കടയിലേക്ക് ചെന്ന മനോജിനെ കണ്ട ദാസൻ അമ്പരന്നു.
"ഡാ മനോജേ... നീ ജയിലിൽ നിന്നും ഇറങ്ങിയോ?! മണികണ്ഠൻ കഴിഞ്ഞ ആഴ്ചയെന്തോ പറഞ്ഞിരുന്നുവെന്ന് തോന്നുന്നു"
"ഹ്മ്മ്..."
"നിന്നെ അവിടെ വന്ന് കാണണമെന്ന് ഉണ്ടായിരുന്നുടാ... പക്ഷേ, പെണ്ണുമ്പിള്ള സമ്മതിച്ചില്ല. ഇവിടെ എല്ലാവരും പത്രത്തിൽ വായിച്ച് അറിഞ്ഞിരുന്നു. മദ്യലഹരിയിൽ സ്വന്തം കൂട്ടുകാരനെ തലക്കടിച്ച് കൊന്നുവെന്ന്... എന്തിനാടാ നീ ഓവർ ആയി കുടിക്കാൻ പോയേ? പിന്നെ, ആ ശങ്കർ അത്ര നല്ലവനൊന്നുമല്ലാലോ... ആഹ് അതൊക്കെ കഴിഞ്ഞ കഥ. ഇനി എനിക്ക് റസ്റ്റ് ആകുമല്ലോ... നീ തന്നെ കട നോക്കിയാൽ മതി"
"ഇല്ലെടാ... ഞാനില്ല"
"അതൊന്നും പറഞ്ഞാൽ പറ്റില്ല. നമ്മുടെ പഴയ ടീംസ് ഇവിടെ തന്നെയുണ്ട്. എല്ലാവരെയും വിളിച്ച് വൈകിട്ട് കാണാം. നമ്മുടെ പഴയ സ്ഥലത്ത്... ആ വയലിന്റെ സൈഡിൽ... ഓർക്കുന്നുണ്ടോ നീ അതൊക്കെ?"
"മ്മ്..."
"നീ ഇരിക്ക്... "
ദാസൻ മനോജിന് കസേര നീക്കിയിട്ട് കൊടുത്തു. അപ്പോഴാണ് നിവി ജംഗ്ഷനിൽ വന്നത്. അവൾ അവരുടെ കടയിൽ കേറി കൃഷ്ണനോട് സംസാരിച്ചപ്പോഴാണ് മനോജ് ശ്രദ്ധിച്ചത്"
'ഈ പെൺക്കൊച്ച് ആരാ? രശ്‌മിയെ പോലെ ഇരിക്കുന്നുവല്ലോ...'
"ഡാ ദാസാ... അതാരാ?"
"ആര്?"
"ദാ അവിടെ നിൽക്കുന്ന പെൺക്കുട്ടി"
"നിന്റെ വല്യച്ഛന്റെ കടയിൽ നിൽക്കുന്നതോ? വേറെ ആര് നമ്മുടെ കാർത്തിയുടെ മോള്... ഇപ്പോൾ കോളേജിൽ പഠിക്കുവാ.. ആള് മിടുക്കിയാ... പ്ലസ് ടു വിലൊക്കെ നല്ല മാർക്കുണ്ട്. ദേ ഇവിടെ ഫ്ലെക്സ് ബോർഡിൽ വലുതായി ഫോട്ടോയൊക്കെ വെച്ചിട്ടുണ്ടായിരുന്നു. കാർത്തിയുടെ അല്ലേ മോള്... അപ്പൊ പിന്നെ നല്ല മാർക്ക് കാണാതെ ഇരിക്കുമോ..."
ദാസൻ പറഞ്ഞതിന് മറുപടി പറയാതെ മനോജ് നിവിയെ തന്നെ നോക്കിക്കൊണ്ട് നിന്നു.
"നീയെന്താ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നേ?"
"ഇവളെ കണ്ടിട്ട്..."
മനോജ് പറഞ്ഞത് പകുതിക്ക് വെച്ച് നിർത്തി.
"കണ്ടിട്ട്..? കണ്ടിട്ട് കാർത്തിയുടെ കട്ട് തോന്നുന്നില്ലാലേ? ഇവൾക്ക് ഇവളുടെ അമ്മയുടെ ഛായയാ... പക്ഷേ, അവന്റെ മോൻ... അസ്സൽ കാർത്തി തന്നെയാ... ആ നോട്ടവും ചിരിയുമൊക്കെ... എന്റെ മോന്റെ കൂടെയാ പഠിക്കുന്നെ"
"ഹ്മ്മ്..."
മരിയ വന്നപ്പോൾ നിവി കടയിൽ നിന്നുമിറങ്ങി. ബസ്സ് വന്നപ്പോൾ അവർ അതിൽ കയറി പോവുകയും ചെയ്തു. മനോജിന്റെ ഓർമ്മകൾ പുറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
*****❤️❤️❤️❤️❤️*****
"എടി നിവിയേ... സത്യം പറഞ്ഞാൽ ഇന്നലെ പാട്ട് പാടാൻ കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. മൈക്കൊക്കെ കണ്ടപ്പോൾ പാട്ട് പാടിപ്പിച്ചാൽ മതിയേ എന്റെ മാതാവേ എന്ന് പ്രാർത്ഥിച്ചു. അവര് പാട്ട് പാടാൻ പറഞ്ഞപ്പോൾ എനിക്കതിശയം തോന്നി"
"നിനക്ക് കിട്ടിയ പേര് അറിഞ്ഞപ്പോഴാ എനിക്കതിശയം തോന്നിയേ... "
"അത് വേറൊരു അതിശയം..."
"ഹ്മ്മ്... ബാഗ് ക്ലാസ്സിൽ വെച്ചിട്ട് നമുക്ക് ലൈബ്രറിയിലൊന്നു പോകാം. മെമ്പർഷിപ്പ് എടുക്കണം. എന്നിട്ട് കുറേ ബുക്കെടുത്ത് വായിക്കണം"
"വീട്ടിൽ തന്നെ ചെറിയൊരു ലൈബ്രറിയുണ്ടല്ലോ... അതൊന്നും പോരാല്ലേ?"
നിവി മരിയയെ നോക്കി പല്ലിളിച്ചു കാണിച്ചു.
"നീ ഇങ്ങനെ ചിരിക്കുമ്പോൾ ഞാനൊരു കാര്യം ശ്രദ്ധിക്കാറുണ്ട്"
"എന്താടി?"
"നിന്റേത് നല്ല പല്ലാണ്..."
"ഇത് നീ എത്രാമത്തെ തവണയാ എന്നോട് പറയുന്നതെന്ന് ഓർമ്മയുണ്ടോ?"
"അങ്ങനെയൊക്കെ ചോദിച്ചാൽ... അറിയില്ല... ഇതും കൂടി ഇന്നലെ പറയാത്തതെന്തേ?"
"ഇതെനിക്ക് ഓർമ വന്നില്ല. ഞാൻ പറഞ്ഞത് എന്നോട് വേറെ ഒരാള് പറഞ്ഞ കാര്യമാ..."
"വേറൊരാള് എന്ന് പറയണ്ട... എനിക്കറിയാലോ നിന്റെ ആളെ... നിന്റെ രഞ്ജുവേട്ടൻ... മുറച്ചെറുക്കൻ ആയതുകൊണ്ടാണോ നിനക്ക് ഇത്രയും ഇഷ്ടം??"
"അങ്ങനെ അല്ലാടി... എന്റെ പ്ലസും നെഗറ്റീവും അറിയുന്ന ആള് രഞ്ജുവേട്ടനാ... ഞാൻ എങ്ങനെയാണോ അതുപോലെ എനിക്ക് രഞ്ജുവേട്ടനോട് പെരുമാറാം. അതായത് നല്ല പിള്ള ചമയണ്ടെന്ന്..."
"ആഹ്... അത് ശെരിയാ..."
"അങ്ങനെ പ്ലസും നെഗറ്റീവും അറിയാവുന്ന ഒരാള് നമ്മുടെ ലൈഫ് പാർട്ട്‌നർ ആകുന്നതല്ലേ നല്ലത്..."
"എന്നിട്ട് ഇതുവരെ നിന്റെ രഞ്ജുവേട്ടൻ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലാലോ..."
"അത് പറയാതെ തന്നെ എനിക്ക് അറിയാം..."
"ഓഹോ... എങ്കിലും പറയുന്നത് നല്ലതാ... ഞാൻ ആണേൽ എപ്പോൾ പറയിപ്പിച്ചു എന്ന് ചോദിച്ചാൽ പോരെ?"
"ഓ... ഞാൻ ചോദിക്കുന്നില്ല. ദേ ലൈബ്രറി എത്തി. നല്ല വലുതാല്ലേ... കുറേ ബുക്ക്സ് ഉണ്ട്"
"പിന്നെ, ലൈബ്രറിയിൽ കുറച്ചു ബുക്ക്സ് ആണോ വെക്കുന്നെ?"
"ശൂ... മിണ്ടാതെ ഇരുന്നേ... ലൈബ്രറിയാണ്. ബി സൈലന്റ്..."
"ഓ... ദേ സൈലന്റ് വാലിയിൽ ഒരു കുരങ്ങൻ ഇരിക്കുന്നു. അയ്യോ... സാറ്..."
"എന്താ കുട്ടികളെ? ബുക്ക്സ് എടുക്കാൻ വന്നതാണോ?"
അവിടെ ഇരുന്ന സ്റ്റാഫ് അവരോട് ചോദിച്ചു.
"അത്... മെമ്പർ ഷിപ്പ് കാർഡ്..."
"ലൈബ്രറിയിലെ സാർ കുറച്ചു കഴിഞ്ഞ് വരും"
"എന്നാൽ ഞങ്ങൾ പിന്നെ വരാം"
നിവി മരിയയേയും കൊണ്ട് ലൈബ്രറിയിൽ നിന്നും ഇറങ്ങി.
"ലൈബ്രറിയിലേക്കുള്ള വഴി കണ്ടാൽ പ്രേതാലയത്തിലേക്കുള്ള വഴി പോലുണ്ട്. അല്ലേ നിവി?"
"മ്മ്... നമുക്ക് അപ്പുറത്ത് പോയി നോക്കാം"
"ഓഹ്... അങ്ങോട്ടാണോ M.Sc. ബ്ലോക്ക്? മ്മ്... മ്മ്.. "
M.Sc. ബ്ലോക്കിന് തൊട്ടടുത്തുള്ള വാകമരം എത്തിയപ്പോൾ ഒരുത്തൻ നിവിയുടെ ഇടത്തെ കയ്യിൽ കേറി പിടിച്ചു. അവരുടെ തേർഡ് ഇയർ സീനിയർ ആയിരുന്നു അവൻ.
"ഒന്നു നിന്നേ... ഇന്നലെ നീ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. നിന്റെ കവിളും ചിരിയും പിന്നെ മുടിയുമൊക്കെ കാണാൻ ഭംഗിയുണ്ട്. ഇത് മാത്രമല്ല വേറെ പലതും കാണാൻ നല്ല ഭംഗിയാണെന്ന് ഈ ചേട്ടൻ പറഞ്ഞാൽ മോള് സമ്മതിക്കുമോ?"
"ചേട്ടൻ കയ്യീന്ന് വിട്ടേ..."
"മോള് പറയ്. എന്നിട്ട് ചേട്ടൻ വിടാം.."
"ദേ പിള്ളേരൊക്കെ ശ്രദ്ധിക്കുന്നു..."
"ഇവള് പറഞ്ഞത് കേട്ടില്ലേ? വിട്..."
അപ്പോഴവിടെ കിരണും മെൽവിനും കൂടി വരുകയായിരുന്നു.
"ഡാ കിരണേ... നോക്കെടാ നിന്റെ സിസ്സ്..."
"സിസ്സോ? അതെന്തോന്ന്?"
"ഇന്നലെ അവൾ നിന്നെ ബ്രോ ആക്കിയില്ലേ? ബ്രോ ബ്രദർ അല്ലേ? അപ്പോൾ സിസ്റ്ററിനെ ഞാൻ സിസ്സ് ആക്കിയെന്നേ ഉള്ളു"
"ഓഹ്... ലങ്ങനെ... നമ്മൾ ഇടപെടണോ?"
"നോക്കാം... അവര് B.Sc അല്ലേ... നമ്മൾ ഇടപെട്ട് പ്രശ്നം വലുതാക്കണ്ട"
അവർ കുറച്ചു മാറി നിന്നു.
"ഇതാരാ മോളെ? മോളുടെ ഫ്രണ്ടാണോ? എങ്കിൽ ബാക്കിലേക്ക് നീങ്ങി നിൽക്കാൻ പറയ്. മോളുടെ കഴുത്തിൽ കിടക്കുന്ന ചെയിൻ കൊള്ളാലോ... ഞാനൊന്നു നോക്കിക്കോട്ടെ?"
എന്നും പറഞ്ഞവൻ നിവിയുടെ കഴുത്തിൽ തൊടാൻ പോയതും അവൾ വലതു മുഷ്ടി ചുരുട്ടി അവന്റെ മൂക്കിന് ഒരെണ്ണം കൊടുത്തു"
"ഡി..."
അവൻ അടിക്കാൻ കയ്യോങ്ങിയപ്പോൾ നിവി അതിനെ അവളുടെ കൈ കൊണ്ട് തടുത്തു.
"ഡാ... നിന്റെ സിസ്സ് കരോട്ടെ പഠിച്ചിട്ടുണ്ടെന്നാ തോന്നുന്നേ..."
മെൽവിൻ പറഞ്ഞത് കെട്ട് കിരൺ നിവിയെ തന്നെ നോക്കി നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇഷ്ടമായെങ്കിൽ അഭിപ്രായം പറയണേ... നാളെ വലിയ പാർട്ട് ഇടാട്ടോ]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....