ഇനിയെന്നും നിനക്കായി.. 17
നവീനിന്റെ പേര് കൊത്തിയ മോതിരം ആദിയുടെ കൈവിരലുകളിലേയ്ക്ക് അവൻ ഇട്ടു..
അവൾ തന്റെ പേര് കൊത്തിയ മോതിരം അവന്റെ ഇടതു കൈയിൽ മോതിരം വിരലിലും അണിയിച്ചു..
നിറകണ്ണുകളോടെ നന്ദിയോടെ അവന്റെ പാതി ഭാര്യയായ സന്തോഷത്തിൽ അവൾ ദേവിയെ നോക്കി തൊഴുതു നിന്നു..അപ്പോഴും പകയോടെ ദേവയാനി അവരെ നോക്കുകയായിരുന്നു..
അങ്ങകലെ ഏഴാം കടലിനപ്പുറം ഒരു ഹോട്ടൽ മുറിയിലെ കണ്ണാടിച്ചില്ലുകൾ ചോരച്ചുവപ്പോടെ തകർന്നു വീണു.. തകർന്നു വീഴുന്ന കണ്ണാടിച്ചില്ലുകളിലോരോന്നിലും പകയിൽ കത്തുന്ന ദീപുവിന്റെ രൂപം നിറഞ്ഞു നിന്നു..
ഇല്ല ആദി...നിന്നെ മറ്റൊരാൾക്കും വിട്ടുകൊടുക്കില്ല ഞാൻ..
ഭ്രാന്തമായ ആവേശത്തോടെ അടുത്തിരുന്ന മദ്യക്കുപ്പിയുടെ അടപ്പ് തുറന്നു അവൻ വായിലേയ്ക്കൊഴിച്ചു.
ഇതൊന്നുമറിയാതെ നിറകണ്ണുകളോടെ ദേവീ വിഗ്രഹത്തിന് മുൻപിൽ നിന്നു നന്ദി പറയുകയായിരുന്നു ആദിയും നവീനും..
തൊഴുതു തിരിഞ്ഞതും മറ്റാരും കാണാതെ ആദിയുടെ നീളൻ വിരലുകളിൽ നവീൻ തന്റെ വിരലുകൾ കോർത്തു.. ആദി നിറഞ്ഞ ചിരിയോടെ അവനെ നോക്കി..
ദേവീ നടയുടെ മുൻപിലെ കൽവിളക്കുകളിലെ ദീപങ്ങൾ അപ്പോഴും പരസ്പരം സ്വകാര്യം പറയുകയായിരുന്നു..
**********************************
ആദിയേച്ചി.. ആദിയേച്ചി..
അഖിലയുടെ തട്ടിയുള്ള വിളി കേട്ടാണ് ആദി കണ്ണു തുറന്നത്..
ഇതെന്താ ഇത്.. സ്വപ്നം കണ്ടു കിടക്കുവാണോ.. നേരം എത്രയായി എന്നറിയാമോ.
ആദി കണ്ണു തുറന്നു.. ക്ലോക്കിൽ നോക്കി. 6 50 കഴിഞ്ഞു..
അവൾ ചുറ്റും നോക്കി.. ഇത്രയും നേരം കണ്ടതൊക്കെ സ്വപ്നമായിരുന്നോ.. ആദി തന്റെ മോതിരം വിരലിലേയ്ക്ക് നോക്കി.. ശൂന്യമായ ആ വിരലുകൾ കണ്ടതും അവളുടെ കണ്ണു നിറഞ്ഞു..
അഖില ആദിയുടെ പ്രവർത്തി നോക്കി നിന്നു..
ചേച്ചി..
അഖില ആദിയുടെ തോളിൽ കൈ വെച്ചു.
ആദി നിറകണ്ണുകൾ ഉയർത്തി അവളെ നോക്കി.
പഴയതൊക്കെ ഓർത്തു കിടക്കുവായിരുന്നു അല്ലെ..
അവൾ ആർദ്രമായി ആദിയോട് ചോദിച്ചു....
മ്..
ആദി ഒന്നു മൂളി..
എന്തിനാ ചേച്ചി ഇനി അതൊക്കെ ആലോചിക്കുന്നത്.. കഴിഞ്ഞു പോയതൊന്നും ഇനി തിരികെ വരില്ലല്ലോ.. സ്നേഹവും ഇഷ്ടവും ഒക്കെ നിറഞ്ഞു നിന്ന സമയത്തു അത് നഷ്ടപ്പെടുത്തിയതല്ലേ.. അച്ഛനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ചേച്ചിക്കും അതിൽ നല്ല പങ്കുണ്ട്. നവീനേട്ടൻ ഇന്ന് എന്തായാലും അതിനൊരു കാരണക്കാരി ആദിയേച്ചി കൂടിയാ..
ഒരാളും മറ്റൊരാളെ സ്നേഹിക്കാത്തത് പോലെയല്ലേ നവീനേട്ടൻ ചേച്ചിയെ സ്നേഹിച്ചത്.. പ്രാണൻ തന്നു ഒരാൾ നമ്മളെ സ്നേഹിക്കുമ്പോൾ അയാൾക്കൊരു ആവശ്യം വരുമ്പോ അയാളുടെ കൂടെ നിൽക്കാനാ നമ്മൾ നോക്കേണ്ടത്.. പക്ഷെ ആദിയേച്ചിയോ.. അച്ഛന്റെ കൂടെ നിന്നു..
അപ്പൊ ഒറ്റപ്പെട്ടു പോയത് നവീനേട്ടനല്ലേ.. പാർവതി ആന്റിയും അങ്കിളും പോലും ആ പാവത്തെ ഒറ്റപ്പെടുത്തി.. സ്വന്തം അച്ഛനും അമ്മയും പോലും കൈവിട്ടപ്പോഴും നവീനേട്ടന് ചേച്ചിയെ വിശ്വാസമായിരുന്നു.. അതുകൊണ്ടല്ലേ അതും നഷ്ടപ്പെട്ടപ്പോൾ കയ്യുടെ ഞരമ്പ് മുറിച്ചത്..
ശെരിക്കും അന്ന് മരിച്ചതാ നവീനേട്ടൻ.. ഇപ്പൊ ഉള്ളത് വേറാരോ ആണ്.. അയാൾക്ക് ചേച്ചിയോടടക്കം ദേഷ്യമാണ്.. പകയാണ്..
അഖില പറഞ്ഞു..
ആദി ഇരുന്നു വിങ്ങി.. അഖില പറയുന്നതൊക്കെ സത്യമാണ്.. എങ്ങനെ നിഷേധിക്കും അതൊക്കെ.. പക്ഷെ ഇപ്പോഴും മനസ്സിലാകാത്തത് അപ്പച്ചിയുടെയും ചിറ്റപ്പന്റെയും നിലപാടാണ്.. അവരിപ്പോഴും മാറി നിൽക്കുന്നത് എന്തിനാണ്..
ആദി ആലോചിച്ചു..
ചേച്ചി.. ചേച്ചിയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഇന്നലെ ചേച്ചി ചോദിച്ച ചോദ്യത്തിന് ഞാൻ കണ്ടെത്തിയ മറുപടിയാണ്... എന്തോ അന്ന് നടന്ന സംഭവങ്ങൾക്ക് പിന്നിൽ ആരോ ശക്തമായി കളിച്ചിട്ടുണ്ടെന്നാ എന്റെ വിശ്വാസം.. അതിനു പിന്നിലുള്ളവർ ഇപ്പോഴും മറഞ്ഞു നിൽക്കുവല്ലേ.. പോയത് ദാമോദരൻ മാഷുക്കാ.. പാവം.. ഇല്ലത്തു അല്ലലായിരുന്നപ്പോഴും കൃഷ്ണേച്ചിക്ക് ഒരു കുറവും വരുത്തിയിട്ടില്ലായിരുന്നു അവർ.. ആ പവത്തെയാ... ആ ദ്രോഹം അവരോട് ചെയ്തത് ആരായാലും നരകിച്ചേ തീരൂ.. പുഴുത്തേ മരിക്കൂ..
അഖില പറഞ്ഞു....
ആദിയുടെ കണ്ണിൽ ചന്ദനത്തിന്റെ നൈർമല്യമുള്ള പൂ പോലൊരു പെണ്കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു.. നീളൻ മുടിയിഴകൾക്കിടയിൽ എപ്പോഴും തുളസിക്കതിരിനെ ഒളിപ്പിച്ചു നിറഞ്ഞ പുഞ്ചിരിയുമായി നടക്കുന്ന ഒരു പെണ്കുട്ടി..
ഇല്ലാതെ ദാരിദ്ര്യങ്ങൾക്കിടയിലും അവൾ പുഞ്ചിരി മായ്ക്കുമായിരുന്നില്ല.. കഴിക്കാൻ ഒന്നുമില്ലാതിരിക്കുമ്പോഴും വെച്ചു നീട്ടുന്ന ഭക്ഷണം പോലും അവൾ സ്നേഹത്തോടെ നിരസിക്കുമായിരുന്നു എന്നും.. ഒടുവിൽ... ആ ദിവസം.. ആ രാത്രി.. തന്റെ കണ്മുന്പിൽ ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിൽ അവളെ കണ്ട നിമിഷം ആ അച്ഛൻ കരഞ്ഞ കരച്ചിൽ... ആ അമ്മയുടെ അവസ്ഥ...
ആദിയുടെ കണ്ണുകൾ കവിഞ്ഞൊഴുകി.. നവീനിന്റെ വീടിന്റെ ഔട്ട് ഹൗസിൽ പിച്ചിച്ചീന്തപ്പെട്ടു ക്രൂരമായി ഇല്ലാതാക്കപ്പെട്ടപ്പോൾ അവൾ എത്ര ഒച്ച വെച്ചു കരഞ്ഞിട്ടുണ്ടാകും.. തെളിവുകൾ എല്ലാം നവീന് എതിരായിരുന്നു..
അവളുടെ ബോഡി കിടന്നിടത്തുനിന്നും കിട്ടിയ ഇടിവളയടക്കം..അവൻ കൃഷ്ണയെ കാറിൽ കയറ്റിക്കൊണ്ടു പോകുന്ന സിസിറ്റിവി ദൃശ്യങ്ങളടക്കം...പക്ഷെ...
പക്ഷെ നവനീത് പ്രഭാകർ എന്ന തന്റെ നവീൻ ഒരിക്കലും അത് ചെയ്യില്ല എന്ന് അവനെ അത്രമാത്രം മനസ്സിലാക്കിയ താൻ എന്തുകൊണ്ട് വിളിച്ചു പറഞ്ഞില്ല... എന്നും നവീൻ അവളെ സ്നേഹിച്ചിരുന്നു.. ഒരു കുഞ്ഞു അനിയത്തിയുടെ സ്ഥാനമായിരുന്നു അവന്റെ മനസ്സിൽ കൃഷ്ണയ്ക്ക്.. ആ അവളെ കാമം നിറഞ്ഞ ഒരു നോട്ടം കൊണ്ടുപോലും അവൻ കളങ്കപ്പെടുത്തില്ല എന്ന് തനിക്ക് വിളിച്ചു പറയാമായിരുന്നു...
എന്നിട്ടും താനത് ചെയ്തില്ല.. അവന്റെ കൈകളിൽ വിലങ്ങു വെയ്ക്കുമ്പോഴും അവൻ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു എന്നതായിരുന്നില്ലേ സത്യം.. അവിടെ കൂടിയിരുന്ന ഓരോരുത്തരോടും അവൻ കാലുപിടിക്കുമ്പോലെ പറഞ്ഞു അവനത് ചെയ്തിട്ടില്ല എന്ന്.. വല്യച്ഛനു അന്നൊരു വല്ലാത്ത ആവേശമായിരുന്നു അവനെ കുറ്റക്കാരനാക്കാൻ.. തന്റെ കൈപിടിച്ചു ഞാനത് ചെയ്തിട്ടില്ല ആദി എന്നു പറഞ്ഞുകൊണ്ട് നിന്ന അവനെ പിടിച്ചു തള്ളി ക്രൂരമായി തള്ളുമ്പോഴും വാക്കുകൾകൊണ്ട് അപമാനിക്കുമ്പോഴും താനും പാർവതി അപ്പച്ചിയും ചിറ്റപ്പനും വെറും കാഴ്ചക്കാരായി പോയിരുന്നു..
ഒരു പേപ്പട്ടിയെ പോലെ ആളുകൾ കൂകിവിളിച്ചും ക്രൂരമായ പഴി പറഞ്ഞും അവനെ വലിച്ചിഴച്ചു കൊണ്ടുപോകുമ്പോൾ പുറകെ ഓടാനാഞ്ഞ തന്റെ കൈകളിൽ ബലമായി ആദ്യം വീണ പിടുത്തം വല്യച്ഛന്റെയായിരുന്നു.. വേണ്ട എന്ന അർത്ഥത്തിലുള്ള ആ നോട്ടത്തെ ധിക്കരിക്കാൻ തനിക്ക് കഴിഞ്ഞില്ല... അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ തെറ്റ്..
ആദി കട്ടിലിലേയ്ക്ക് വീണ്ടും ചാഞ്ഞു.. അവളുടെ കണ്ണുനീർ കവിളിടങ്ങളെ തഴുകി മാഞ്ഞു..
ചേച്ചി...
അഖില സങ്കടത്തോടെ വിളിച്ചു.. ആദി തീർത്തും നിസാഹയായി അവളെ നോക്കി..
കഴിഞ്ഞില്ല അഖിലമോളെ.. വല്യച്ഛനെ ധിക്കരിക്കാൻ പറ്റിയില്ല..അപ്പോഴും ധൈര്യമായിരുന്നു.. നവീൻ തെറ്റുചെയ്യാത്തിടത്തോളം അവനൊന്നും വരില്ല എന്ന ധൈര്യം.. ആറു കൂടെയില്ലെങ്കിലും അപ്പച്ചിയും ചിട്ടപ്പനും നവീനെ തള്ളിപ്പറയില്ല എന്ന ധൈര്യം.. എല്ലാത്തിലുമുപരി എന്റെ അവസ്ഥ നവീൻ മനസ്സിൽക്കുമെന്ന വിശ്വാസം.. പക്ഷെ..
എല്ലാ കുറ്റപ്പെടുത്തലുകൾക്കും മേലെ സത്യം വിജയിക്കും.എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു തനിക്ക്.. പക്ഷെ ഏത് സൂര്യനെയും മറയ്ക്കാൻ ഒരു ഗ്രഹണം ഉണ്ടാകുമെന്നത് താനും മറന്നു..
ആദി പറഞ്ഞു..
ചേച്ചി..
അഖില ശാസനയോടെ അവളെ വിളിച്ചു..
നിനക്കറിയില്ലേ അഖിലമോളെ അന്ന് മുതൽ ഞാനനുഭവിച്ച വേദന.. മാറ്റർക്കാ മനസ്സിലാക്കുക.. കാര്യങ്ങൾ വല്യച്ഛനെ പറഞ്ഞു ബോധ്യപ്പെടുത്തി തിരിച്ചു പോകണം എന്ന് കരുതിയാ ഞാൻ അന്ന് വന്നത്..
പക്ഷെ പുറത്തിറങ്ങാനാകാതെ ഈ മുറിക്കുള്ളിൽ ഞാൻ ബന്ധിക്കപ്പെട്ടു..അപ്പോഴും എനിക്ക് വിശ്വാസമുണ്ടായിരുന്നു.. നവീൻ സത്യം പുറത്തുകൊണ്ടുവന്നു എന്റെ അരികിൽ ഓടിയെത്തുമെന്ന്.. ആത്മഹത്യ ചെയ്യാതെ ഞാൻ ഇരുന്നത് ആ ഒറ്റ വിശ്വാസത്തിലായിരുന്നു..
പക്ഷെ ജാമ്യത്തിലിറങ്ങിയ നവീൻ സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നറിഞ്ഞ നിമിഷം. അപ്പൊ ഉരുകി തീർന്നു ഞാൻ.. എല്ലാവരെയും ധിക്കരിച്ചു ഈ വീട്ടീന്ന് എന്റെ നവീനരികിലേയ്ക്ക് ഓടിച്ചെല്ലാൻ ശ്രമിച്ചതാ ഞാൻ.. പക്ഷെ മോളെ സ്വയം അവസാനിപ്പിക്കുമെന്ന് വല്യച്ഛന്റെ ഭീഷണിക്ക് മുൻപിൽ തോറ്റുപോയി ഞാൻ..
എന്നിട്ടും സ്വയം അവസാനിപ്പിക്കാതെ ഇത്രയും കാലം ഞാൻ കാത്തിരുന്നതെന്തിനാണെന്ന് നിനക്കറിയോ.. സത്യം തെളിയിച്ചു നവീൻ എന്റെ അരികിൽ വരുന്ന ദിവസത്തിനായി.. എന്റെ പ്രാർത്ഥനയും ജീവിതവും അതിനായിരുന്നു മോളെ.. പിണങ്ങിയതുപോലെ കണ്ടാൽ മിണ്ടാതെയും മുഖം തിരിച്ചും നടന്നു അവന്റെയുള്ളിൽ ദേഷ്യമുണ്ടാക്കിയെടുത്തത് വാശി കൂടാനായിരുന്നു.. അവൻ വല്യച്ഛന്റെ മുന്നിൽ കുറ്റക്കാരനല്ല എന്നു തെളിയിച്ചു എന്നെ അവന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന വിശ്വാസം..
അവിടെയും ഞാൻ തോറ്റു.. നവീനും എന്നെ തോൽപ്പിച്ചു.. അവൻ അവൻ എന്നെയും ശത്രുപക്ഷത്താക്കി..ദേഷ്യം പകയായി.. എന്നെ നേടാൻ വല്യച്ഛന്റെ ജീവൻ മുന്നിൽ വെച്ചു എന്റെ ശരീരത്തിനായി അവൻ വിലപേശിയപ്പോൾ അവനു മുൻപിൽ തോറ്റു പോയതിലല്ല... വല്യമ്മ പറയുംപോലെ അവനു മുന്നിൽ സർവ്വവും പണയം വെച്ചതിലുമല്ല.. ഒരിക്കൽ പോലും എന്നെ അവൻ മനസ്സിലാക്കിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം.. എന്നോ അവനായി ഞാൻ സമർപ്പിച്ച എന്റെ ജീവിതം എന്റെ ശരീരം കൊണ്ട് അളന്നതിലായിരുന്നു എന്റെ വേദന..
ആദി പൊട്ടിക്കരയുകയായിരുന്നു.. അഖില എന്തു ചെയ്യണം എന്നറിയാതെ നിന്നു.. ആദിയേച്ചിയുടെ പക്ഷത്ത് ശെരിയില്ല എന്നു പറയാൻ പറ്റില്ല.. പക്ഷെ നവീനേട്ടൻ.. ആ മനുഷ്യന്റെ അന്നത്തെ അവസ്ഥയ്ക്ക് മുൻപിൽ ഇതൊക്കെ ന്യായമാണോ..
അഖിലയുടെ മനസ്സു പതറി..
എന്നും പ്രാണനായി പ്രണയിച്ചവൾ.. ജന്മം നൽകിയ അച്ഛനും അമ്മയും.. ചുറ്റുമുള്ള സമൂഹം.. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും അപമാനിച്ചും വേദനിപ്പിച്ചും രസിച്ചപ്പോൾ തകർന്നു പോയ ഒരു മനസ്സുണ്ട് നവീനേട്ടന്.. അത് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലാക്കേണ്ടത് ആദിയേച്ചി ആയിരുന്നു..
മനസ്സിലാക്കാഞ്ഞിട്ടായിരുന്നില്ല.. അവർക്കിടയിലെ അന്നത്തെ തടസ്സം അച്ഛനും അമ്മയുമായിരുന്നു.. 14ആം വയസ്സിൽ അനാഥത്വം എന്ന സമസ്യയ്ക്കു മുൻപിൽ പകച്ചു നിന്നപ്പോൾ ആദിയേച്ചിക്കായി അച്ഛൻ നീട്ടിയ കൈകൾ കൊണ്ട് ആദിയേച്ചിയുടെ കാലു പിടിച്ചപ്പോൾ.. തന്റെ പ്രണനായവന്റെ വേദനയ്ക്ക് തുല്യമായി ത്രാസ്സിന്റെ മറുവശത്ത് ആ മനുഷ്യൻ തന്റെ ജീവൻ വെച്ചപ്പോൾ സ്വന്തം മനസ്സിനെയും മനസാക്ഷിയെയും മരവിപ്പിച്ചു കൊണ്ട് പ്രണനായവനെ തള്ളിപ്പറയേണ്ടി വന്ന അവസ്ഥ..
ഇനി ഒരു പെണ്ണിനും ജീവിതത്തിൽ ഉണ്ടാകരുത്താത്ത അവസ്ഥ.. താൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.. ജീവിതം അവസാനിപ്പിക്കാൻ തനിക്ക് പോലും തോന്നിപ്പോയ സമയത്തും ആദിയേച്ചിയാണ് ധൈര്യമായി കൂടെ നിന്നത്..
തന്റെ ജീവിതം കുട്ടിച്ചോറാക്കിയിട്ടും ബിസിനെസ്സ് തകരുന്ന അവസ്ഥയിൽ എല്ലാം വല്യച്ഛനായി കയ്യിൽ വെച്ചു കൊടുത്ത ആദിയേച്ചിയെ അത്ഭുതത്തോടെ നോക്കിയിട്ടുണ്ട് താൻ..
അഖില അവളെ അനുതാപതോടെ നോക്കി..അവളെ ചേർത്തു പിടിച്ചു..ഹൃദയതോടെന്നപോലെ..
ആദിയേച്ചി.. ശെരിയേത് തെറ്റേത് എന്നു എനിക്കിപ്പോഴും അറിയില്ല.. പക്ഷെ ഒന്നറിയാം.. നിങ്ങളെ രണ്ടാളെയും കരുതിക്കൂട്ടി ആരോ ചതിച്ചതാ.. അതാരായാലും ആര് വെറുതെ വിട്ടാലും ക്ഷമിക്കാത്ത രണ്ടു പേരുണ്ട്.. ഒന്നു നവീനേട്ടൻ.. മറ്റൊന്ന്..
അഖില പറഞ്ഞുവന്നത് മുഴുവിപ്പിക്കാതെ നിർത്തി ആദിയെ നോക്കി..
എന്താ മോളെ..
ആദി അവളോടായി ചോദിച്ചു..
മറ്റൊന്ന് പ്രഭാകർ അങ്കിൾ...
അഖില പറഞ്ഞു.. ആദി അത്ഭുതത്തോടെ അവളെ നോക്കി..
ആടിയേച്ചി നോക്കേണ്ട. സത്യമാ.. ഞാൻ മനസ്സിലാക്കിയ പ്രഭാകർ അങ്കിൾ ഒരിക്കലും.ഇങ്ങനൊരവസ്ഥയിൽ നവീനേട്ടനെ തള്ളിക്കളയുന്ന ഒരാളല്ല.. ഒരച്ഛനും മകനുമെന്നതിലുപരി അവർ തമ്മിൽ വല്ലാത്തൊരു ബോണ്ടുണ്ട്... ആ അടുപ്പത്തിൽ സ്വന്തം മകൻ ഇത്തരമൊരു നീചമായ കാര്യം ചെയ്യില്ല എന്ന കോമൺ സെൻസ് അങ്കിളിനില്ല എന്ന് ചേച്ചി വിശ്വസിക്കുന്നുണ്ടോ..
അഖില ചോദിച്ചു..ആദി സംശയത്തോടെ അവളെ നോക്കി..
ഒരിക്കലുമില്ല.. മറ്റാരേക്കാളും മകനോടുള്ള വാത്സല്യം ഉള്ളയാളാണ് ചിറ്റപ്പൻ..അപ്പച്ചിയും അതുപോലെ.. നവീൻ അവർക്ക് ഒറ്റ മോനാണ്.. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും അവർ അവനായി ഒരു സ്വർഗം തന്നെ ഒരുക്കിയിരുന്നു..
ആ സ്വർഗ്ഗത്തിനുള്ളിലെ രാജ്ഞി ആയി തന്നെ വഴിച്ചിരുന്നു അവർ.. ഇപ്പോൾ അവർ ഇവിടെ എന്നുപോലും തനിക്കറിയില്ല.. വിളിക്കാൻ പലവട്ടം മനസ്സു പറഞ്ഞപ്പോഴും സ്വയം തടഞ്ഞതാണ്.. അവരുടെ മകനോട് ചെയ്ത തെറ്റിനുള്ള കുറ്റബോധമാണ് അതിനുള്ള കാരണം..
ആദി ഓർത്തു.
ചേച്ചി അധികം തല പുകയ്ക്കേണ്ട. ഒന്നുകിൽ ചേച്ചിയെപോലെ നവീനേട്ടനെ വാശി പിടിപ്പിക്കാൻ അവർ മാറി നിൽക്കുന്നു.. അല്ലെങ്കിൽ.. അല്ലെങ്കിൽ മറ്റെന്തോ കാര്യം അവരുടെ ഈ അജ്ഞാതവാസത്തിനു പിന്നിലുണ്ട്.. അതു എനിക്കും പിടിയില്ല..
അഖില പറഞ്ഞു..
ആദി അവളെ നോക്കി..താൻ ഇന്നലെ വരെ കണ്ട പൊട്ടിയായ കൗമാരക്കാരിയല്ല അവളിപ്പോൾ.. പാകതയും പക്വതയുമുണ്ട് അവളുടെ പെരുമാറ്റത്തിൽ ചിന്തയിൽ.. സ്വന്തം അച്ചനെപോലും വിമർശിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു..
ഒരുപക്ഷേ ഇതിന്റെ പകുതി തന്റേടം തനിക്കുണ്ടായിരുന്നെങ്കിൽ താനിന്നു നവീനിന്റെ നല്ല പാതിയായി അവന്റെ താലി കഴുത്തിലണിഞ്ഞു നിന്നേനെ.. പക്ഷെ അവൾ പറഞ്ഞതിലും കാര്യമുണ്ട്.. ചിറ്റപ്പനും അപ്പച്ചിയും ഇങ്ങനെ നവീനെ ഒറ്റയ്ക്കാക്കി മാറി നിൽക്കില്ല.. അപ്പോൾ താനറിയാതെ എന്തൊക്കെയോ ചുറ്റും നടക്കുന്നുണ്ട് . അതെന്തായാലും.. ആദിയെയും നവീനെയും തമ്മിൽ തെറ്റിക്കാൻ ഒരു പാവം പെണ്കുട്ടിയുടെ ജീവിതം ചവിട്ടിയരച്ച ഒരുത്തരേയും ആദി വെറുതെ വിടില്ല...
ആദി മനസ്സിലോർത്തു..
ചേച്ചി ഇതുമാലോചിച്ചിരിക്കാതെ.. ഇന്ന് ചേച്ചിയുടെ ഓഫീസിലെ ഫസ്റ്റ് ഡേ അല്ലെ.. ടൈമിനു ചെന്നില്ലേൽ ഇന്നിനി നവീനേട്ടന് അതുമതി.. ചേച്ചി ഒരുങ്ങി ഇറങ്ങു.. ഞാൻ ദോശ ചുടാം..
അഖില പറഞ്ഞു..
മ് . ഹോസ്പിറ്റലിൽ പോകുന്നുണ്ട് ഞാൻ. വല്യച്ഛനെ ഒന്നു കാണണം.. ഈ ആഴ്ച്ച ഡിസ്ചാർജ് ആക്കില്ലേ.. ഇങ്ങോട്ട് കൊണ്ടുവരും മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.. എല്ലാം ഡോക്ടറോട് വ്യക്തമായി ചോദിച്ചിട്ട് വേണം കമ്പനിയിൽ പോകാൻ..
ആദി പറഞ്ഞു..
അല്ല നവീനേട്ടൻ ഡോക്ടർ അല്ലെ.. അപ്പൊ ഈ കമ്പനിയിൽ ആരാ..
അഖില ചോദിച്ചു..
നവീൻ പ്രാക്ടീസ് ഒന്നും അധികം ചെയ്യുന്നില്ല.. ഇമ്പോർട്ടൻറ് കേസുകൾ മാത്രമേ നവീൻ ഹാൻഡിൽ ചെയ്യാറുള്ളൂ.. ബാക്കി സമയമൊക്കെ ഓഫീസിലാ..
ആദി പറഞ്ഞു..
മ്.. അല്ലേൽ തന്നെ കയ്യിലെ തീരെ ചെറിയ സമ്പാദ്യത്തിൽ നിന്നു 2 2അര വർഷം കൊണ്ട് ഇത്രയും ഉയരാൻ മറ്റാർക്കാ പറ്റുക..
അഖില ചോദിച്ചു..
ആദി ഒന്നു നിശ്വസിച്ചു..
നവീന് നല്ല അർപ്പണ ബോധമുണ്ട്. നല്ല ഹാർഡ് വർക്കിങ് ആണ്.. കഴിവുമുണ്ട്..അത്ര മാത്രം മതി ഉയരാൻ..
ആദി പറഞ്ഞു..
ഈ ഉയർച്ചയിൽ എന്റെ ചേച്ചി കൂടെ ഉണ്ടാവേണ്ടതായിരുന്നില്ലേ..
അഖില ചോദിച്ചു..
തലയിലെഴുത്തും നന്നായിരിക്കണം.. എനിക്കിതാ മോളെ വിധി..
ആദി ഏതോ ഓർമ്മയിൽ സങ്കടത്തോടെ പുഞ്ചിരിച്ചു..
ചേച്ചി വിഷമിക്കേണ്ട . എല്ലാം ശെരിയാകുന്ന ഒരീസം വരും.. ഏതു ഗ്രഹനത്തിനും ഒടുവിൽ സൂര്യൻ പൂർവാധികം ശക്തിയോടെ തെളിയാറില്ലേ.. അതുപോലെ..അതിനിനി അധികം സമയമെടുക്കില്ല എന്റെ മനസ്സ് പറയുന്നു..
അഖിലയുടെ വാക്കുകൾ ആടിക്കൊരു വല്ലാത്ത ആശ്വാസമായി തോന്നി..
ഞനെന്നാൽ വേഗം റെഡിയാകട്ടേട്ടോ.. ആദി പറഞ്ഞു..
അഖില അടുക്കളയിലേക്കു നടന്നു..
********************************
അഖിലയും ആദിയും ഒന്നിച്ചാണ് ആശുപത്രിയിലേയ്ക്ക് ഇറങ്ങിയത്.. ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ 8അര ആയി..
എന്റെ ചേച്ചീ. ഒന്നു പതുക്കെ നടക്ക്.. എനിക്ക് ഇത്രേം സ്പീഡ് ഇല്ല..
അഖില പറഞ്ഞു..
മ്.. നീ വേഗം വന്നേ.. ഇന്ന് ഓഫീസിലെ എന്റെ ഫസ്റ്റ് ഡേയാ.. നിനക്കാറിയാമല്ലോ.. എന്നെ കടിച്ചു കീറി സൂപ്പ് ഉണ്ടാക്കാനുള്ള റെസിപ്പി തപ്പുകയാകും നവനീത് സർ ഇപ്പോൾ.. ആദ്യത്തെ ദിവസം തന്നെ എന്നെ ചീത്ത കേൾപ്പിക്കാതെ വാ..
ആദി അഖിലയുടെ കൈ പിടിച്ചു റൂമിലേക്കോടി..
ആദി വാതിൽ തുറന്നതും ദേവയാനിയും സൂര്യയും കഴിക്കുന്നതാണ് കണ്ടത്..
ആഹാ.. കഴിപ്പും കഴിഞ്ഞോ.. 8 അര അല്ലെ ആയുള്ളൂ..
അഖില ചോദിച്ചു..
എനിക്ക് വിശന്നു.. ഞങ്ങൾ ഫുഡ് വാങ്ങി.. അതിനു നിനക്കെന്താടി..
സൂര്യ അവൾക്ക് നേരെ ചൊടിച്ചു..
എനിക്കൊന്നൂല്യ.. ഞാൻ ദോശ കൊണ്ടുവന്നു. ഇത്ര നേരത്തെ വിശക്കുമെന്നോർത്തില്ല..
അഖില പറഞ്ഞുകൊണ്ട് ആദിയുടെ കയ്യിലിരുന്ന കവർ വാങ്ങി മേശപ്പുറത്തു വെച്ചു..
ഇങ്ങനെ പുറത്തൂന്നു ഫുഡ് വാങ്ങാനാണേൽ എന്റെ മാല പണയം വെച്ച കാശു പോരാതെ വരുമല്ലോ..
അഖില ചോദിച്ചു..അപ്പോഴാണ് ആദി അഖിലയുടെ ഒഴിഞ്ഞ കഴുത്തു കാണുന്നത്..
ഇത് ഇതെപ്പോ പണയം വെച്ചു..
ആദി ചോദിച്ചു..
ഓ.. കൊച്ചമ്മ കണ്ടവന്റെ കൂടെ ടൂർ പോയെക്കുവായിരുന്നല്ലോ... ഇവിടെ മനുഷ്യന് വിശപ്പും ദാഹവും ഒക്കെയുണ്ട്.. വല്ലോം വങ്ങണമെങ്കിൽ കയ്യിൽ കാശ് വേണം.. അതോണ്ട് പണയം വെച്ചു..അല്ലാണ്ട് നിന്നെപ്പോലെ വല്ലൊർടേം മുന്നിൽ..
സൂര്യേ..
ദേവയാനി ശാസനയോടെ വിളിച്ചു..
മതി.. നീ കഴിച്ചെങ്കിൽ പോയി കൈ കഴുക്.. പിന്നെ.. ഇവൾ എന്തുചെയ്തിട്ടുണ്ടെങ്കിലും അതു നിനക്കും അവൾക്കും വേണ്ടിട്ടാ.. ആ കിടക്കുന്നത് നിങ്ങളുടെ അച്ഛനാ.. വല്ലപ്പോഴും അതോർത്താൽ നന്ന്..
ദേവയാനി പറഞ്ഞതു കേട്ടു സൂര്യ ദേഷ്യത്തിൽ എഴുന്നേറ്റു പോയി കൈ കഴുകി ഇറങ്ങിപ്പോയി..
വിട്ടേരെ മോളെ.. അവൾക്ക് വിവരമില്ല.. എല്ലാം കൂടിപ്പോയി.. അതാ.. പറഞ്ഞിട്ട് കാര്യമില്ല.. യാത്ര കഴിഞ്ഞു ഇന്നലെ വന്നല്ലേ ഉള്ളൂ.. ഇന്ന് തന്നെ ഓഫീസിൽ പോണോ..
ദേവയാനി ചോദിച്ചു..
പോണം വല്യമ്മേ.. ശമ്പളം കിട്ടിയിട്ട് ഒരുപാട് ആവശ്യങ്ങൾ ഉള്ളതല്ലേ..
ആദി പറഞ്ഞു..
ഞാൻ വല്യച്ഛനെ ഒന്നു നോക്കട്ടെ..
അതും പറഞ്ഞു അവൾ മാധവമേനോനടുത്തു ചെന്നു...
അവൾ അയാളെ നോക്കി..
പ്രൗഢി നിറഞ്ഞ മുഖമൊക്കെ കരുവാളിച്ചിരിക്കുന്നു.. ശരീരം 4 ദിവസംകൊണ്ട് നല്ലതുപോലെ ശുഷ്കിച്ചു... തൊലിയൊക്കെ ചുളിവുകൾ വീണിരിക്കുന്നു..
പഞ്ഞിക്കെട്ട് പോലെ ഉള്ള ആ കൈകൾ അവൾ തന്റെ കൈകൾക്കുള്ളിൽ എടുത്തു വെച്ചു..
അവളുടെ കണ്ണിൽ നിന്നും നീർക്കണങ്ങൾ ഉരുകിയൊലിച്ചു..
സോറി വല്യച്ചാ.. ഈ ചെയ്യുന്നത് വല്യച്ചൻ ഒരിക്കലും പൊറുക്കില്ല എന്നറിയാം.. എങ്കിലും ചെന്നു ചോദിക്കാൻ എനിക്ക് വേറാരുമില്ല.. ഒരു പെണ്ണ് നിസഹായവസ്ഥയിൽ മുന്നിൽ വന്നു നിന്നാൽ ആദ്യം അവളെ എങ്ങനെ മുതലെടുക്കാം എന്നാ എല്ലാരും ചിന്തിക്കുന്നത്..
അങ്ങനെ ഒരിടത്ത് ഞാൻ.. ഞാനെങ്ങനാ വല്യച്ചാ വിശ്വസിച്ചു മറ്റൊരിടത്തു പോകുന്നത്..
അതല്ലെങ്കിൽ തന്നെ ഈ അവസ്ഥയിൽ മറ്റാരാ സഹായിക്കാൻ.. നവീൻ ഈ ചെയ്യുന്നതിനെ പോലും എതിർക്കാൻ ഇപ്പോഴും ഞാൻ അശക്തയാണ്.. തോറ്റുപോയി ഞാൻ അവനുമുന്പിൽ.. ഇനിയും അവനെ അകറ്റിനിർത്താൻ കഴിയാത്തപോലെ അവനെന്നെ സ്വന്തമാക്കി വല്യച്ചാ..
അവൾ മനസ്സിൽ പറഞ്ഞു.. കണ്ണിൽ നിന്നും ഉതിർന്ന ജലകണങ്ങളെ കയ്യാൽ തടുത്തു അവൾ ആ മുഖത്തേയ്ക്ക് നോക്കി ഇരുന്നു..
നീ നവീനൊപ്പം ജീവിക്കാൻ ഇവിടുന്നിറങ്ങിയാൽ അന്ന് തീരും നിന്റെ വല്യച്ഛൻ.. ജീവിച്ചിരിക്കില്ല പിന്നെ ഞാൻ. അവനു മുന്നിൽ തോറ്റു പോയാൽ അന്നവസാനിപ്പിക്കും ഞാനെന്റെ ജീവൻ..
മാധവമേനോന്റെ ശബ്ദം തന്റെ കാതടച്ചു കേൾക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..
എല്ലാം അറിയുന്ന ദിവസം.. വല്യച്ഛൻ ഈ ലോകത്ത് ഏറ്റവും വറുക്കുക ഈ ആദിമോളെ ആയിരിക്കും.. എങ്കിലും ഞാൻ സന്തോഷിക്കും വല്യച്ചാ.. കാരണം ഈ ജീവന് ഞാൻ പകരം വെച്ചത് എന്റെ ആത്മാഭിമാനമായിരുന്നു..
ആദി മനസ്സിൽ പറഞ്ഞു.
അവളുടെ കണ്ണുനീർ കണ്ടു ദേവയാനി മനസ്സിൽ അട്ടഹസിക്കുന്നത് അടുത്തു നിന്ന അഖിലയൊഴികെ ആരും അറിഞ്ഞിരുന്നില്ല..
കാതങ്ങൾക്കപ്പുറം ഒരു ചെസ്സ് ബോർഡിലെ കറുത്ത കാലാളുകൾ വെട്ടിയരിയപ്പെടുകയായിരുന്നു.. അപ്പോഴും ചുറ്റുമൊരുങ്ങുന്ന ചെക്ക് അറിയാതെ നിഷയുടെ പുതപ്പണിഞ്ഞ ആ രാജാവ് എതിർ ഭാഗത്തിന് നേരെ നീങ്ങുകയായിരുന്നു..
മറ്റൊരിടത്ത് വെള്ളക്കല്ലിൽ കൊത്തിയ മോതിരമണിഞ്ഞ ആ കൈകൾ ഷെൽഫിൽ നിന്നൊരു മഹാഭാരതം കൈകളിലെടുത്തു..
വെറുതെ തുറന്ന ആ പേജിൽ ചക്രവ്യൂഹത്തിൽ പെട്ടു പൊലിഞ്ഞുപോയ അഭിമന്യുവിനായി പടയൊരുക്കം നടത്തുന്ന അർജ്ജുനന്റെ ചിത്രം നിറഞ്ഞു നിന്നു..
ചോരച്ചുവപ്പാർന്ന ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ആരെയും തകർക്കാൻ പോന്ന ഒരു പുഞ്ചിരി..
(നവീനിന്റെയും ആദിയുടെയും.ജീവിതത്തിൽ സംഭവിച്ച മിക്കവാറും കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു.. ഇടയിൽ നടന്ന ചില കാര്യങ്ങൾ വഴിയേ അറിയാം.. എങ്കിലും എന്റെ കണ്ണിൽ നവീനും ആദിയും ഒരുപോലെ ന്യായീകരിക്കപ്പെടാവുന്നവരാണ്.. അല്ലെങ്കിൽ ആദിയേക്കാൾ ഒരുപക്ഷേ ന്യായീകരിക്കപ്പെടാവുന്നത് നവീൻ തന്നെയാണ്..അതുകൊണ്ട് നവീൻ ആദിയോട് ചെയ്തതൊക്കെ ശരിയാണെന്ന പക്ഷമൊന്നും എനിക്കില്ല..കാഴ്ചപ്പാടുകൾ മാറാം.. വ്യക്തികൾ മാറുന്നത് അനുസരിച്ചു.. നവീനിന്റെ കണ്ണിൽ നവീൻ ചിലപ്പോൾ ശെരിയാകാം..എന്തായാലും സംശയങ്ങൾ മാറി എന്നു കരുതുന്നു.. ഇനിയുള്ള സംശയങ്ങൾ ബാക്കി ഭാഗങ്ങളിൽ തിരുത്താം..
വായിക്കുന്ന കൂട്ടുകാർ ലൈക്ക് കമന്റ് ചെയ്യണേ...)
NEXT PART HERE...
സസ്നേഹം ഗൗരി.
© Copyright Protected
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....