ഇനിയെന്നും നിനക്കായി.. 15

Valappottukal
ഇനിയെന്നും നിനക്കായി.. 15



അതേ.. ഞാൻ തന്നെ.. സുധീപ് ദിനകരൻ എന്ന ദീപു.. ഇവിടുത്തെ ദേവയാനി ആന്റിയുടെ ആങ്ങളയുടെ മോൻ..

അവൻ പറഞ്ഞുകൊണ്ട് ചിരിച്ചു..

ആദി അത്ഭുതത്തോടെ അവനെ നോക്കി നിന്നു..

ഇങ്ങനെ നോക്കേണ്ടഡോ അന്ന് നമ്മൾ തമ്മിൽ കണ്ടതൊക്കെയാ തന്റെ മനസ്സിലെന്നു എനിക്കറിയാം.. ഞാൻ തന്നെയാ തന്നെ വിവാഹമാലോചിച്ചു വന്നതെന്ന് പെട്ടെന്നറിഞ്ഞതിന്റെ അത്ഭുതത്തിലാണ് താനീ നിൽക്കുന്നതെന്നും അറിയാം..

സുധീപ് പറഞ്ഞു..

ആദി പുറത്തേയ്ക്ക് നോക്കി..

അന്ന് തന്നെ കണ്ടപ്പോൾ ഞാൻ തന്റെ പേര് വിളിച്ചപ്പോൾ ഞാനോർത്തു താൻ എന്നെ മനസ്സിലാക്കികാണുമെന്ന്.. പണ്ട് നമ്മൾ ഓണത്തിനൊക്കെ തെക്കേതൊടിയിൽ ഓടിനടന്നു കളിച്ചതൊക്കെ ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ..

അവൻ പറഞ്ഞു..

അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ സുധീപ്.. വർഷങ്ങളോളം ഞാനത്തൊന്നും ഓർത്തു വെയ്ക്കാറില്ല..അതിന്റെ ആവശ്യവും ഇല്ലല്ലോ.. ഓർക്കാൻ എനിക്കൊരുപാട് കാര്യങ്ങൾ ഉണ്ടല്ലോ..

അവൾ ചോദിച്ചു..

തനിക്കോർക്കാൻ ഒരുപാട് കാണും.. പക്ഷെ എനിക്കോർക്കാൻ ഈ മുഖമേയുള്ളൂ..

സുധീപ് പറഞ്ഞു.

അവൾ ഞെട്ടി അവനെ നോക്കി..

സത്യമാണ് അതിഥി.. കുഞ്ഞുന്നാളിലെ നിന്നെ ആദ്യമായി കണ്ട നാൾ മുതൽ എന്റെ മനസ്സിൽ പതിഞ്ഞതാ ഈ മുഖം..ഒരുപാട് രാത്രികളിൽ എന്റെ ഉറക്കത്തെ കളഞ്ഞ മുഖം.. എനിക്കേറ്റവും പ്രിയപ്പെട്ട മുഖം..

അവൻ പറഞ്ഞു..

എനിക്ക് മനസ്സിലായില്ല..

ആദി പറഞ്ഞു..

മനസ്സിലാക്കാൻ വഴിയില്ല.. ഈ മനസ്സിൽ നിറയെ മറ്റൊരു മുഖമാണെന്ന് എനിക്കറിയാം.. അറിഞ്ഞുകൊണ്ട് തന്നെയാണ് സ്നേഹിച്ചതും.. ഒരുപാട് ഇഷ്ട്ടപ്പെട്ടു പോയി ആദി നിന്നെ.. ആഗ്രഹിച്ചുപോയി.. മറ്റൊരു ആളെ ആ സ്ഥാനത് കാണാൻ പ്രയാസമാണ്.. അതുകൊണ്ടാ ഞാൻ ഇപ്പൊ ഈ ആവശ്യവുമായി വന്നത്..

അവൻ പറഞ്ഞു..

സോറി സുധീപ്.. എല്ലാ കാര്യങ്ങളും അറിഞ്ഞു വെച്ചുകൊണ്ട് ഇങ്ങനൊരു ഗേമിന്റെ ആവശ്യമുണ്ടായിരുന്നില്ല..

ആദി പറഞ്ഞു.. സുധീപ് ആദിയെ നോക്കി..

മനസ്സിലായില്ല..

അവൻ പറഞ്ഞു..

മനസ്സിലാക്കിത്തരാം.. കൃഷ്ണപ്രസാദിന്റെയും അമലയുടെയും മകളാണ് ആദി എന്ന അതിഥി മേനോൻ എങ്കിൽ ഈ ആദിയുടെ ജീവിതത്തിൽ ഒരൊറ്റ പുരുഷനേ ഉണ്ടാകു.. അത് ഡോക്ടർ നവനീത് പ്രഭാകർ എന്ന നവീൻ ആയിരിക്കും..

അല്ലാതെ സുധീപ് ദിനകരന് അതിൽ റോൾ ഒന്നുമില്ല.. ഞാൻ നവീനുമായി ഇഷ്ടത്തിലാണെന്നറിഞ്ഞിട്ടും ഞങ്ങൾക്കിടയിലേയ്ക്കു ഇടിച്ചു കേറാൻ ശ്രമിച്ചപ്പോഴേ നിങ്ങൾക്ക് ഞാനൊരു വില ഇട്ടു കഴിഞ്ഞു..

ആദി പുച്ഛത്തോടെ പറഞ്ഞു.

ഛി നിർത്തടി നിന്റെ അധികപ്രസംഗം.. കൂടുതൽ പറയിപ്പിക്കല്ലേ.. ഇവാൻ എന്റെ ചേട്ടന്റെ മോനാ.. എന്റെ വീട്ടിൽ വന്നിട്ട് എന്റെ ബന്ധുവിനെ കുറ്റം പറയാറായോടി നീ..

ദേവയാനി അകത്തുനിന്നും വന്നു പൊട്ടിത്തെറിച്ചു..ആദി ശാന്തയായി അവരെ നോക്കി..

മതി വല്യമ്മേ..ഇയാളെ വെച്ചു എന്നെ മുതലെടുക്കാൻ ശ്രമിക്കേണ്ട.  ആഫ്റ്റർ ഓൾ ഞാൻ ആരുടെയും ചിലവിൽ പോലുമല്ല ഇവിടെ കഴിയുന്നത്.. മാസാ മാസം എന്റെ ചിലവിനുള്ളത് കൃത്യമായി എന്റെ കറന്റ് അക്കൗണ്ടിൽ വരുന്നുണ്ട്.  ഈ വീട്ടിൽ ഞാൻ നിൽക്കുന്നെങ്കിൽ അതു അവകാശമുണ്ടായിട്ടു തന്നെയാ . ഇപ്പോഴും ഈ വീടിന്റെ ഒരേയൊരു അവകാശി ഈ ആദിയാണ്..

പിന്നെ വല്യച്ഛൻ.. ഒന്നുമറിയിക്കുന്നില്ല എന്നെ. എന്റെ കയ്യില്നിന്നും ചില്ലി കാശുപോലും എന്റെ ഫുഡിനും മറ്റുമായി വാങ്ങുന്നില്ല.. അതും സത്യമാ.. അതുകൊണ്ട് മാത്രം ഞാൻ ആരുടെയും അടിമയൊന്നുമല്ല വല്യമ്മേ.. എനിക്ക് മെഡിസിൻ പഠിക്കേണ്ട....തീർന്നല്ലോ.. അതിന്റെ പേരിലാണല്ലോ ഇങ്ങനൊരു അവതാരത്തെകൂടി ഇങ്ങോട്ട് കൊണ്ടുവന്നത്..

ആദിയും വിട്ടുകൊടുത്തില്ല.. അക്ഷരാർത്ഥത്തിൽ ദേവയാനി പോലും ഞെട്ടിപ്പോയി.. ഇത്രയും വർഷത്തിനിടയിൽ ആദ്യമായാണ് ആദി ഇത്തരത്തിൽ തന്നോട് സംസാരിക്കുന്നത്.. തറവാട് അവളുടെ പേരിലാണെന്നു പോലും താൻ വിട്ടുപോയിരുന്നു..

ഡി.. നീ.. നീയെന്റെ അമ്മയോട് നേർക്കുനേർ പറയാറായോ..

സൂര്യ ആദിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു..

ആദി ആ വിരലിൽ കയറി പിടിച്ചു..

ഒന്നോ രണ്ടോ മാസത്തിനാണെങ്കിലും നിന്നെക്കാൾ മൂത്തതാണ് ഞാൻ.. ആ ബഹുമാനം വേണ്ട.. പക്ഷെ എന്റെ മുന്നിൽ നിന്നു വാചകമടിക്കരുത്..

ഇന്നലെ നീ പറഞ്ഞത് കേട്ടു നവീൻ നിന്റെയും കൂടി അവകാശമാണെന്നു..ആ അവകാശം പറച്ചിൽ നവീനിന്റെ കാതിൽ എത്തിയാൽ മതി നിന്റെ അഹങ്കാരം തീരാൻ.. ആദി ഒരുപാട് ക്ഷമിക്കും.. പക്ഷെ പരിധി കഴിഞ്ഞാൽ ആർക്കും മുന്നിൽ ഞാൻ താഴ്ന്നു നിൽക്കില്ല..

ആദി സൂര്യയോട് പറഞ്ഞു.

സൂര്യ പകയോടെ അവളെ നോക്കി..

ഈ നിൽക്കുന്ന മണ്ണിന്റെ പോലും അവകാശി ഞാനാ.. വെറുതെ ചൊറിയാൻ നിൽക്കേണ്ട നീ..

ആദി അവളെ ഓർമ്മിപ്പിച്ചു..

കൊള്ളാടി.. 14ആം വയസ്സിൽ തന്തയും തലയും ചത്തപ്പോ ഇവിടെ വന്നു കേറിയവളല്ലേ നീ.. അന്ന് മുതൽ കഴിക്കാൻ  ആഹാരവും കിടക്കാൻ സുരക്ഷിതമായ ഇടവും തന്നു പോറ്റിയ എന്നോട് വരെ നേർക്കുനേർ നിന്നു സംസാരിക്കാരയി നീ അല്ലെ..

ദേവയാനി പറഞ്ഞു..

സോറി വല്യമ്മേ.. വേണമെന്ന് വെച്ചിട്ടല്ല.  പറയിപ്പിച്ചതാ എല്ലാരും കൂടി എന്നെ.. ഇതുപോലൊരാളെ എന്റെ മുന്നിൽ വേഷം കെട്ടിച്ചു കൊണ്ടു നിർത്തിയിട്ടല്ലേ.. നവീനിന് പകരക്കാരനാകാൻ വന്നിരിക്കുന്നു..

അവൾ സുദീപിന് നോക്കി..

എന്റെ നവീനിന് പകരം വെയ്ക്കാൻ താനെന്നല്ല ആരും വളർന്നിട്ടില്ല.. ആദി നവീനിനെ സ്നേഹിച്ചത് ആത്മാര്ഥമായിട്ടാണ്.. ആ ആദിയുടെ ജീവിതത്തിൽ മറ്റൊരുതന്റേയും ആവശ്യമില്ല..

പിന്നെ വിരുന്നിനു വന്നതല്ലേ.. എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി..കേട്ടോ സുധീപ്..

അത്രയും പറഞ്ഞു കാട്ടുപോലെ ആദി അകത്തേയ്ക്കു പോയി....

വാതിൽക്കൽ നിന്ന അഖില അടക്കം എല്ലാവരും ആദിയുടെ പെരുമാറ്റത്തിൽ പകച്ചു പോയിരുന്നു..

ആദി പോയ പുറകിന് അഖിലയും അകത്തേയ്ക്കു പോയി.

ദേവയാനി പകയേറിയുന്ന കണ്ണുകളോടെ ആദി പോയ ഇടത്തേക്ക് നോക്കി നിന്നു..

സോറി ദീപുവേട്ടാ.. ഇങ്ങനെ അവൾ റിയാക്റ്റ് ചെയ്യുമെന്ന് ഞാൻ കരുതിയില്ല..

സൂര്യ പറഞ്ഞു..

അതേ.  അവൾ ആ അസുരവിത്ത് ഇങ്ങനെ പെരുമാറും എന്നാര് കണ്ടു .

ദേവയാനി പല്ലു കടിച്ചു..

ഹേയ്.. അതൊന്നുമില്ല ആന്റി.. എനിക്കിഷ്ടപ്പെട്ടു അവളുടെ ഈ സ്വഭാവം. കാന്താരിയാണ്.. കടിച്ചാൽ പുകയും. എരിവിനോട് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്.. എനിവേ ഷി ഈസ് ഹോട്ട് ആന്റ് സ്പൈസി..

 സുധീപ് ചിരിച്ചു...

നീ ഇന്ന് പോകുന്നുണ്ടോ..

ദേവയാനി ചോദിച്ചു..

മ്.. ഞാനിന്നു പോകുന്നുണ്ട്.. പക്ഷെ വരും.. രണ്ടീസത്തിനകം.. ഒരാഴ്ച നിൽക്കാനായിട്ട്.. അതുപോരെ..

അവൻ ചോദിച്ചു..

മതി.. നീ ഇവിടെ വേണം..

അവർ പറഞ്ഞു..

അവൻ ചിരിച്ചു..

നേരായ വഴിയിൽ അവൾ എന്റെ അരികിൽ വന്നാൽ അവൾക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റേതാക്കാൻ എനിക്കറിയാം..

അവൻ ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു..അതു കേട്ട് ദേവയാനിയും ചിരിച്ചു..

അവൻ പോയതും അവർ സൂര്യയെ നോക്കി..

അവൾ ചേരേണ്ടത് അവന്റെയോപ്പമാ.. ഏലാം കൊണ്ടും അവൾക്ക് യോഗ്യൻ അവനാ.. കള്ളും കഞ്ചാവും പെണ്ണും തുടങ്ങി എല്ലാ നല്ല സ്വഭാവവും അവനുണ്ട്..അവൻ വേണമെന്ന് വെച്ചാൽ അവൻ നേടും..

അവർ പറഞ്ഞു..

മ്..

അവൾ മൂളി... അവളുടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു.

*******************************

എന്റെ ആദിയേച്ചി.. എന്തായിരുന്നു പെർഫോമെൻസ്.. എവിടുന്നു കിട്ടി ഈ ധൈര്യം.

മുറിയിലേയ്ക്ക് കയറി വാതിൽ അടച്ച ശേഷം അഖില ചോദിച്ചു..

ആദി പുറത്തേയ്ക്കു നോക്കി.. എന്നിട്ട് ഒന്നു ചിരിച്ചു..

അതൊക്കെ കിട്ടി.. ഇച്ചിരി ധൈര്യം ഒരാൾ ഇൻജെക്റ്റ് ചെയ്തു തന്നു..

അവൾ പറഞ്ഞു...

ആര്...നവീനേട്ടൻ ആണോ..

അവൾ ചോദിച്ചു..

ഹേയ്.. നവീൻ ഇതൊന്നും അറിഞ്ഞിട്ടേയില്ല..

ആദി പറഞ്ഞു.

പിന്നെ.. വേറാരാ ചേച്ചിക്ക് ഇത്രേം ധൈര്യം തന്നെ..

അവൾ ആകാംഷയോടെ ചോദിച്ചു..

നിന്റെ അച്ഛൻ..

അവൾ പറഞ്ഞു..

ദേ.. തന്തയ്ക്ക് വിളിച്ചാലുണ്ടല്ലോ..

അഖില പറഞ്ഞു..

ഒന്നു പോടി കുരിപ്പേ.. വല്യച്ഛന്റെ കാര്യമാ ഞാൻ പറഞ്ഞത്..

ആദി അഖിലയുടെ തലയ്ക്കിട്ടു തട്ടിയിട്ട പറഞ്ഞു..

അച്ഛനോ..

അവൾ അത്ഭുതത്തോടെ ആദിയെ നോക്കി..

അതേടി.. വല്യച്ഛൻ തന്നെ.  ആണ് ആ സംസാരത്തില് ശേഷം ഈ അവതാരത്തിന്റെ എൻട്രി വല്യച്ഛൻ പ്രതീക്ഷിച്ചിരുന്നു.. അതുകൊണ്ടു തന്നെയാ എന്നോട് നേരത്തെ പറഞ്ഞത് അയാൾ വന്നാൽ ഇതുപോലെ പ്രതികരിക്കണമെന്ന്..

ആദി പറഞ്ഞു..

അഖില അത്ഭുതത്തോടെ നിന്നു..

സത്യമാടി.. ഇന്ന് ഞാൻ അവിടെ പറഞ്ഞ ഫുൾ ഡയലോഗും വല്യച്ഛന്റെ സ്പോണ്സർഷിപ്പാ.. ഫുള്ളും എന്നെ കഴിഞ്ഞ ദിവസം ഇരുത്തി പഠിപ്പിച്ചതാ.  ക്യഷിന്റെ കാര്യവും വീടിന്റെ കാര്യവും ഒക്കെ പ്രത്യേകം പറയണമെന്ന് ഓർമ്മിപ്പിച്ചതാ വല്യച്ഛൻ..

ആദി പറഞ്ഞു..

ഈശ്വരാ.. ഞാൻ ഓർത്തു അച്ഛനെ പോലും ഓർക്കാതെ ചേച്ചി ഇതെന്തൊക്കെയാ വിളിച്ചു പറഞ്ഞത് എന്ന്. ഏതായാലും കലക്കി.. അച്ഛൻ മുത്താണ്..

അഖില പറഞ്ഞു.

ഈ..

ആദി ചിരിച്ചു..പതിയെ അവളുടെ മുഖം വാടി..

 എത്ര നാളാ ഇങ്ങനെ എന്നറിയില്ല.. ഇന്ന് അയാൾ.. നാളെ വേറെ ഒരാളെ കൊണ്ടുവരും വല്യമ്മ.. അപ്പൊ ഞാൻ എന്ത് ചെയ്യും..

ആദി ചോദിച്ചു..

അതുമാത്രമല്ല.. ചേച്ചിക്ക് മെഡിസിന് അഡ്മിഷൻ കിട്ടാൻ പോകുന്നതിനു അമ്മയ്ക്ക് അത്യാവിഷം നല്ല കുശുമ്പുണ്ട്.. അതാ ഈ ഏർപ്പാട്.. അക്കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം.. നമുക്ക് പാർവതി ആന്റിയോട് പറഞ്ഞാലോ..

അഖില ചോദിച്ചു..

ഹേയ്..അതുവേണ്ട.. ഒന്നാമത് അപ്പച്ചിക്ക് ഇവിടെ ഞാൻ നിൽക്കുന്നതെ ഇഷ്ടമല്ല.. അതിന്റെ കൂടെ ഇങ്ങനെ ഓരോന്നും കൂടി ആയാൽ.. അതു ശെരിയാകില്ല.. മെഡിസിന് ചേരാൻ പറ്റിയില്ല എന്നും പറഞ്ഞു ലോകം.ഇടിഞ്ഞു വീഴാൻ ഒന്നും.പോകുന്നില്ലല്ലോ..

ആദി പറഞ്ഞു.. അവളുടെ നിറകണ്ണുകളെ അഖിലായിൽ നിന്നൊലിപ്പിക്കാൻ അവൾ വ്യർത്ഥമായ ഒരു ശ്രമം നടത്തി..

അഖില അതു കണ്ടെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല..

ഈശ്വരൻ എന്തേലും ഒരു വഴി കണ്ടിട്ടുണ്ടാകുമെന്നേ.. നമുക്ക് നോക്കാം..

അഖില പറഞ്ഞു..ആദി പുഞ്ചിരിച്ചു..

*******************************

രണ്ടു  ദിവസം കൂടി അങ്ങനെ പോയി... അതിനിടയിൽ രണ്ടു മൂന്നു തവണ ആദി പറഞ്ഞതിനെപ്പറ്റി ദേവയാനി മാധവമേനോനോട് സൂചിപ്പിച്ചെങ്കിലും അയാളുടെ തണുപ്പൻ മട്ട് അവരെ ചൊടിപ്പിച്ചു..

അച്ഛാ.. ചേച്ചി..

രാവിലെ മാധവമേനോൻ പോകാൻ ഇറങ്ങിയതും അഖില ഓടി വന്നു..

അച്ഛാ.. ദേ മെഡിക്കൽ എൻട്രൻസ് റിസൾട്ട് കഴിഞ്ഞുള്ള ഓപ്ഷൻ ആഡിങ് ഡേറ്റ് വന്നു.. ഈ 4ആം തീയത്തിക്കുള്ളിൽ ഓപ്ഷൻ ആഡ് ചെയ്യണം..

അഖില പറഞ്ഞു.

അതിനിപ്പോ എന്തു വേണം..

ദേവയാനി ചോദിച്ചു..

കോളേജിന്റെ പേര് ഓപ്ഷൻ കൊടുക്കേണ്ടതല്ലേ.. ആദിയേച്ചിക്ക്.. സമയത്തു കൊടുത്തില്ലെങ്കിൽ സ്കോർ ക്യാൻസൽ ആകും..

അഖില പറഞ്ഞു..

അതിനവൾ മെഡിസിന് ചേരുന്നില്ലല്ലോ..

ദേവയാനി പറഞ്ഞു..

അത് നീയാണോ തീരുമാനിക്കുന്നത്..

മാധവ മേനോൻ ചോദിച്ചു.

അവൾ തന്നെയാ മിനിഞ്ഞാന്ന് എന്നോട് പറഞ്ഞത്.. ദീപു വന്നപ്പോൾ..

ദേവയാനി പറഞ്ഞു..

എന്നാൽ ഇപ്പോൾ നീ കേട്ടോ.. ആദി മെഡിസിന് ചേരുന്നുണ്ട്. ഞാൻ അവളെ ഇഷ്ടമുള്ളത് പഠിപ്പിക്കും.. അതു വെച്ചു ആരും.മുതലെടുക്കാൻ ശ്രമിക്കേണ്ട..

മാധവമേനോൻ പറഞ്ഞു..

ആദിയും അപ്പോൾ ഇറങ്ങി വന്നു..

അത് നടക്കില്ല.. ഇവൾ മെഡിസിന് ചേർന്നോട്ടെ..പ്രശ്നമില്ല.. പക്ഷെ അത് നിങ്ങളുടെ കാശു കൊണ്ടാണെങ്കിൽ ഇവൾ പിന്നെ നവീനിന് പിന്നാലെ പോകാൻ പാടില്ല..

ദേവയാനി പറഞ്ഞു..

ആരും തർക്കിക്കേണ്ട.. വല്യച്ചാ.. ഞാൻ മെഡിസിന് ചേരുന്നില്ല.. ഡിഗ്രിക്ക് ചേർന്നോളാം..

ആദി പറഞ്ഞു..

ഇവിടെ എന്താ തർക്കം..

പുറത്തു നിന്നൊരു ശബ്ദം കേട്ടതും.എല്ലാവരും അവിടേയ്ക്ക് നോക്കി..
പുഞ്ചിരിയോടെ നിൽക്കുന്ന പ്രഭാകറിന്റെ കണ്ടതും ആദിയുടെ മിഴികൾ വിടർന്നു..

ആഹാ.. പ്രഭാകരനോ.. കേറി വാ..

മാധവമേനോൻ പറഞ്ഞു ..അപ്പോഴും അവിടെ നടന്ന സംസാരം അയാൾ കേട്ടോ എന്ന സംശയം മധവമേനോന് ഉണ്ടായിരുന്നു..

ഞാൻ മാത്രമല്ല.. ദേ ഇയാളുമുണ്ട്..

പുറകെ കേറി വന്ന പാർവതിയെ നോക്കിക്കൊണ്ട് പ്രഭാകർ പറഞ്ഞു..

ആഹാ.. ആന്റി വാ..

അഖില അവിടേയ്ക്ക് ചെന്നു അവരെ ചേർത്തു പിടിച്ചു..ആദിയും അവിടേയ്ക്ക് ചെന്നു..

നീ ക്ഷീണിച്ചല്ലൊടി..

അഖിലയെ നോക്കി പാർവതി പറഞ്ഞു..

ഓഹോ.. ഞാൻ തടിച്ചു ആന്റി..

അഖില പറഞ്ഞു..

അവർ ആദിയെ നോക്കി.. വിളറിയ ഒരു പുഞ്ചിരി അവൾ അവർക്ക് സമ്മാനിച്ചു..

എന്താ ഇവിടെ. കാര്യമായ ചർച്ച ആണെന്ന് തോന്നുന്നല്ലോ..

വിളറി നിൽക്കുന്ന ദേവയാനിയെ നോക്കി അവർ ചോദിച്ചു..

ഹേയ്.. ഞങ്ങൾ വെറുതെ..

അവർ പറയാൻ ശ്രമിച്ചു.

അല്ല... വന്ന കാലിൽ നിൽക്കാതെ രണ്ടു പേരും ഇരിക്ക്..

ആദി പറഞ്ഞു..

മ്.. ഞങ്ങൾ ഇന്ന് പോകുന്നില്ല മോളെ. തറവാട്ടു ക്ഷേത്രത്തിൽ കുളിച്ചു തൊഴണം ഒരാഴ്ച.. ഒരു വൃതമാ..

പാർവതി പറഞ്ഞു..

ആഹാ.. നവീനേട്ടന് വേണ്ടിയുള്ള നേർച്ചയാകും അല്ലെ..

അഖില ചോദിച്ചു..

ഹേയ്.. അല്ല ദേ എന്റെ മോൾക്ക് വേണ്ടിയുള്ള നേർച്ചയാ.. അവൾക്ക് എൻട്രൻസിൽ  നല്ല റാങ്ക് കിട്ടാനുള്ള നേർച്ച.. റാങ്ക് ലിസ്റ്റ് വന്നല്ലോ.. 200 തിൽ താഴെ റാങ്ക് ഇല്ലേ.. അപ്പൊ നേർച്ച അങ്ങു നടത്തിയേക്കാം എന്നങ് കരുതി..

പാർവതി ആദിയെ ചേർത്തു നിർത്തി പറഞ്ഞു..ആദി നിറകണ്ണുകളോടെ അവരെ നോക്കി പുഞ്ചിരിച്ചു..

നവീൻ വന്നില്ലേ പാർവതി..

മാധവമേനോൻ ചോദിച്ചു..

ഇല്ല ഏട്ടാ.. അവനു എക്സാം സമയമായി... ഇങ്ങോട്ട് വന്നാൽ ഉഴപ്പാകും അതുകൊണ്ട് വരുന്നില്ല എന്നിങ്ങോട്ട് പറഞ്ഞു..

അവർ പറഞ്ഞു..

ഈ എക്സാം കൂടെ കഴിഞ്ഞാലെങ്കിലും നവീനേട്ടന്റെ പഠിത്തം കഴിയുമോ ആന്റി..

അഖില ചോദിച്ചു..

അതെന്നാടി അങ്ങനൊരു ചോദ്യം..

പ്രഭാകർ ചോദിച്ചു..

കുറെ കൊല്ലമായല്ലോ ഡോക്ടർ അകാൻ പഠിക്കുന്നു.. എം ബി ബി എസ് 5 കൊല്ലം.. അതുകഴിഞ്ഞപ്പോ അടുത്തത് എം എസ്.. അത് രണ്ടു കൊല്ലം.. ഇപ്പൊ എം ടി.. അതിപ്പോ കൊല്ലം 1 ആകുന്നു.. ഇനിയും ചോദിച്ചാൽ നവീനേട്ടൻ പഠിക്കുവാണെന്നു പറയുമൊന്നാ സംശയം...

അഖില പറയുന്നത് കേട്ട് പ്രഭാകർ ചിരിച്ചു..

1 കൊല്ലം കൂടെ.. അത് കഴിഞ്ഞാൽ അവന്റെ പഠിത്തം കഴിയും.

പാർവതി പറഞ്ഞു..

എന്നാലും ഈ സയൻസൊക്കെ കീറി മുറിച്ചു പഠിക്കുന്നോരെ സമ്മതിക്കണം.. ഞാനാന്നേൽ ഓരോ എക്‌സാമിനും എത്രയാ പാട് പെടുന്നതെന്നറിയാമോ..

അഖില പറഞ്ഞു..

നീ ആദിയെ കണ്ടു പഠിക്ക്.. നിന്റെ സൂര്യേച്ചിയെ കണ്ടു പഠിക്കാതിരുന്നാൽ മതി .

മാധവമേനോൻ പറഞ്ഞു..

അല്ലെങ്കിലും നിങ്ങൾക്ക് എന്റെ മോളെയല്ലേ വില ഇല്ലാതായിട്ടുള്ളൂ..

ദേവയാനി ചായ കൊണ്ടുവന്നു വെച്ചുകൊണ്ട് പറഞ്ഞു..

അല്ല.. സൂര്യ ഇനി എന്താ ചേച്ചി പ്ലാൻ.. പ്ലസ് 2 പഠിക്കുന്നോ അതോ വല്ല സർട്ടിഫിക്കേഷൻ കോഴ്സും ചെയ്യുന്നോ..

പാർവതി ചോദിച്ചു..

അവൾക്കു സുഖമില്ലാത്തയോണ്ടാ പ്ലസ് 2 ജയിക്കാഞ്ഞെ.. സേ വരുമ്പോ അവൾ പാസ്സാകും..

ദേവയാനി പറഞ്ഞു..

അല്ലാതെ ഉഴപ്പിയതുകൊണ്ടല്ല..

മാധവമേനോൻ പറഞ്ഞു..

ഉഴപ്പിയെങ്കിൽ അങ്ങനെ.  അതെങ്ങനാ.. സ്വന്തം അച്ഛന് മക്കളേക്കാൾ വലുത് കണ്ടോന്റെ മക്കളും ബിസിനെസ്സും അല്ലെ . പിന്നെങ്ങനെ അവൾ ഉഴപ്പാതിരിക്കും..

ദേവയാനി ചോദിച്ചു..

പാർവതിയുടെയും പ്രഭാകറിന്റെയും മുഖം മങ്ങിയത് മാധവമേനോൻ ശ്രദ്ധിച്ചു..

ഇതിനുള്ള മറുപടി ഞാൻ പറയുന്നില്ല.. പിന്നെ അച്ഛൻ ശ്രദ്ധിച്ചില്ലെങ്കിലും 'അമ്മ ശ്രദ്ധിക്കുന്നുണ്ടല്ലോ.. എന്നിട്ടും മക്കൾ നന്നാകുന്നില്ലെങ്കിൽ കാര്യമായ കുഴപ്പം അമ്മയ്ക്കുണ്ടെന്നു വേണം കരുതാൻ..

മാധവമേനോൻ പറഞ്ഞു.. ദേവയാനി ദേഷ്യത്തോടെ അയാളെ നോക്കി..

അഖിലേ.. എന്റെ വാച്ച്  ഇങ്ങെടുത്തെ.  ഞാൻ ഇറങ്ങട്ടെ.  പ്രഭാകരാ.. വൈകീട്ട് കാണാം.. ഇന്നൊരു ഇമ്പോർട്ടൻറ് മീറ്റിങ് ഉണ്ട്..

മാധവമേനോൻ പറഞ്ഞു..

ഓകെ അളിയാ..

അയാൾ പുഞ്ചിരിച്ചു..

അഖില കൊടുത്ത വാച്ചും കെട്ടി ബാഗുമെടുത്തു മാധവമേനോൻ ഇറങ്ങിയപ്പോഴും താക്കീതെന്നോണം അയാൾ ദേവയാനിയെ നോക്കുന്നുണ്ടായിരുന്നു.. അവർക്കിടയിൽ മാത്രം നിറഞ്ഞു നിൽക്കുന്ന മൗനമായ ആ സംസാരത്തിന്റെ അർത്ഥം അപ്പോഴും കാലത്തിന്റെ സൂചികയിൽ മയങ്ങി കിടന്നു..

**********************************

അല്ല ആദിമോളെ കോളേജുകളുടെ ലിസ്റ്റ് ഓപ്ഷൻ വയ്‌ക്കേണ്ട സമയമായല്ലോ..ഏതു കോളേജാ മോളുടെ മനസ്സിൽ..

പ്രഭാകർ ചോദിച്ചു.. പിറ്റേദിവസം രാത്രി എല്ലാവരും കൂടെ കൂടിയിരുന്നു സംസാരിക്കുകയായിരുന്നു അപ്പോൾ..

അത്.. ചിറ്റപ്പാ..

അവൾ നിന്നു വിക്കി..

അടുത്തുള്ള കോളേജല്ലേ അളിയാ നല്ലത്.. അതാകുമ്പോ ഹോസ്റ്റലിൽ ആയാലും നമുക്ക് എപ്പോഴും പോയി വരുന്നത് എളുപ്പമാകുമല്ലോ..

പ്രഭാകർ ചോദിച്ചു..

അതാ പ്രഭാകരാ ഞാനും ചിന്തിച്ചത്.. ഗവണ്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടും.. എന്നാലും പോയി വരാൻ പ്രയാസമാണ്.. ഇവിടെ തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നോക്കിയാലോ എന്നൊരു ആലോചന ഉണ്ട്.. റാങ്ക് ഉള്ളോണ്ട് കിട്ടാതിരിക്കില്ല..

മാധവമേനോൻ.പറഞ്ഞു..

പോക്ക് വരവൊക്കെ അല്ലെങ്കിലും പാടാ അളിയാ..പിന്നെ ഹോസ്റ്റലിലാണേലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നമുക്ക് പോയി വരാമല്ലോ.. അതുകൊണ്ട് ഇവിടെ കിട്ടുവാണേൽ അതാ നല്ലത്.

പ്രഭാകർ പറഞ്ഞു..

അത്.. ഇവിടുത്തേക്കാൾ നല്ല കോച്ചിങ് ബാംഗ്ലൂർ ഉണ്ടല്ലോ ഏട്ടാ..പിന്നെന്തിനാ നമ്മൾ ഈ ഇട്ടാവട്ടത് കിടന്ന് ആലോചിക്കുന്നത്..

പാർവതി ചോദിച്ചു..

ബാംഗ്ലൂരോ.. അവിടെ വരെ എന്തിനാ ആലോചിക്കുന്നത്.. ഇവിടെ അടുത്ത് ഇത്രയും നല്ല ഒരു ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളപ്പോൾ.. അവൾക്ക് നല്ല റാങ്കും ഉള്ളപ്പോൾ.. പിന്നെന്തിനാ അവിടെ ആലോചിക്കുന്നത്..

മാധവമേനോൻ ചോദിച്ചു..

അത്.. അളിയാ.. ഹോസ്റ്റലിൽ നിൽക്കുന്നതിലും നല്ലതല്ലേ വീട്ടിൽ നിന്നും പോയി വരുന്നത്..അവിടെ നവീൻ പഠിക്കുന്ന കോളേജിൽ ആണെങ്കിൽ ഫ്ലാറ്റിൽ നിന്നും പോയി വരാവുന്ന ദൂരമാ.. പിന്നെ ആദിക്ക് ലൈസൻസും എടുത്താൽ ഒരു വണ്ടി വാങ്ങി കൊടുത്താൽ മതിയല്ലോ..

പ്രഭാകർ  പറഞ്ഞു..

അത് വേണ്ട പ്രഭാകരാ.. അതൊന്നും ശെരിയാകില്ല.. ഈ ചർച്ച മുൻപൊരിക്കൽ നടന്നപ്പോൾ തന്നെ ഞാൻ പറഞ്ഞ കാര്യമാണ്.. കല്യാണത്തിന് മുൻപ് അവൾ അവിടെ നിന്നു പഠിക്കുന്നതൊന്നും ശെരിയാകില്ല..

മാധവമേനോൻ പറഞ്ഞു..

ഏട്ടൻ എതിർക്കും.എന്നറിഞ്ഞുകൊണ്ടാ ഞാൻ ആദ്യം പറയാതിരുന്നത്.. പിന്നെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നു മാത്രം..

പാർവതി പറഞ്ഞു..

ആദി പാർവതിയെ നോക്കി.. അവരുടെ ഭാവം ആദിക്ക് സംശയം തോന്നി.. എന്തോ ഒരു ഭാവമാറ്റമുണ്ട് അവർക്കെന്ന് അവൾക്ക് തോന്നിയിരുന്നു.. ഇന്നലെ മുതൽ..

അവർ പ്രഭാകറിനെ കണ്ണു കാണിക്കുന്നത് ആദി ശ്രദ്ധിച്ചു..

അത് അളിയാ.. ഞാൻ വേറൊരു കാര്യം കൂടെ പറയണം എന്നോർത്തു..

പ്രഭാകർ പറഞ്ഞു..

ദേവയാനിയും സൂര്യയും അപ്പോൾ പുറത്തേയ്ക്കു വന്നു..

അഖില ഏതോ പുസ്തകവുമായി വന്നു ആദിയുടെ അടുത്തിരുന്നു..

അത്... ഞങ്ങൾ.. ഞങ്ങളൊരു കാര്യം പറയാൻ..

പ്രഭാകർ പറയാൻ ശ്രമിച്ചു..

എന്താ പ്രഭാകർ..

അത് വേറൊന്നുമല്ല അളിയാ.. ആദി മോൾ എന്നയാലും ഞങ്ങളുടെ വീട്ടിൽ വന്നു കയറേണ്ട കുട്ടിയല്ലേ.. ഇത്രയും നാൾ അവളുടെ കാര്യങ്ങളൊക്കെ നിങ്ങൾ നോക്കി.. ഞങ്ങൾ പരാതിയൊന്നും പറഞ്ഞിട്ടുമില്ല.. പക്ഷെ ഇനി അത് ശെരിയാകില്ല.. ഇനി തുടർന്നുള്ള അവളുടെ വിദ്യാഭ്യാസത്തിന് ഇപ്പൊ ചെലവായ ക്യാഷ് ഒന്നുമാക്കില്ല ആകുന്നത്..

അതുകൊണ്ടു തന്നെ ഇനിയങ്ങോട്ട് അവളുടെ എഡ്യൂക്കേഷൻ ഞങ്ങൾ ഏറ്റെടുക്കാനാ തീരുമാനിച്ചിരിക്കുന്നത്..

പ്രഭാകർ പറഞ്ഞു..

അതിന്റെ ആവശ്യമുണ്ടോ പാർവതി ഇപ്പോൾ..

മാധവമേനോൻ ചോദിച്ചു..

ആദിയും അത്ഭുതത്തിൽ അവരെ നോക്കി..പാർവതിയുടെ മുഖം മങ്ങിയിരുന്നതിന്റെ കാരണം ആദിക്ക് മനസ്സിലായി..

എങ്കിലും ആരാണ് ഇതൊക്കെ അപ്പച്ചിയോട് പറഞ്ഞത്..

അവളോർത്തു.

ആദി അടുത്തുരിക്കുന്ന അഖിലയെ നോക്കി..അവൾ പുസ്തകത്തിലേയ്ക്ക് നോക്കി ഇരിക്കുകയാണ്.. ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ട് അവളുടെ പാർവതിയുടെ മുഖത്തേയ്ക്കുള്ള നോട്ടം കണ്ടതും ആദിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..

അപ്പൊ നീയാണല്ലേ കാന്താരി ഈ പണി ഒപ്പിച്ചത്..

അവൾ മനസിൽ പറഞ്ഞു..

ആവശ്യമുണ്ട് ഏട്ടാ.. ആദിയ്ക്ക് അവകാശപ്പെട്ടതൊക്കെ ഇപ്പോൾ നോക്കി നടത്തുന്നത് ഞങ്ങളല്ലേ.. അവളുടെ പേരിൽ തന്നെ എല്ലാം ഡിപ്പോസിറ്റ് ചെയ്യുന്നുണ്ട്.. എങ്കിലും നാളെ കല്യാണം കഴിഞ്ഞു ഇതിനൊക്കെ അവകാശിയാകാം പോകുന്നത് നവീനും ആദിയും അവരുടെ കുഞ്ഞുങ്ങളുമാണ്.. അങ്ങനെ നോക്കിയാൽ അവൽക്കവകാശപ്പെട്ടതൊക്കെ ഉള്ളപ്പോൾ എന്തിനാ ഏട്ടൻ കാശു ചിലവാക്കി ആദിയെ പഠിപ്പിക്കുന്നത്..

ഏട്ടനും വളർന്നു വരുന്നത് രണ്ടു പെണ്കുട്ടികളല്ലേ..അവരുടെ കാര്യവും ഏട്ടൻ നോക്കണം.. പ്രസദേട്ടൻ ജീവിച്ചിരുന്നപ്പോൾ തന്നെ ആദിക്കുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. മറ്റാരും അവൾക്കായി  ബുദ്ധിമുട്ടുന്നത് ആ ആത്മാവിനു പോലും സഹിക്കില്ല..

പാർവതി പറഞ്ഞു..

മാധവമേനോൻ പകയോടെ ദേവയാനിയെ നോക്കി.. മറ്റൊന്നും പറയാനില്ലാതെ അയാൾ മുഖം താഴ്ത്തുന്നത് കണ്ടപ്പോൾ ആദിയുടെ മനസ്സു പിടഞ്ഞു..

ഇത് നവീനാണ് ഞങ്ങളോട് പറഞ്ഞത്.. അവളെ ഇനി പഠിപ്പിക്കേണ്ടത് ഞങ്ങളാണെന്ന്.. അവന്റെ പഠിത്തം കഴിഞ്ഞാൽ ബാംഗ്ലൂർ ഉള്ള ഞങ്ങളുടെ ഹോസ്പിറ്റൽ അവനെ ഏല്പിക്കും.. ആദിയും മെഡിസിനിൽ ഇന്ററെസ്റ്റ് കാണിക്കുന്നതുകൊണ്ടുതന്നെ  അവർ രണ്ടാളും കൂടെ ഭംഗിയായി കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോയ്ക്കോള്ളും..

പ്രഭാകർ പറഞ്ഞു..അവരുടെ സംസാരത്തിൽ നിന്നുതന്നെ അവർ എല്ലാം ഉറപ്പിച്ചാണ് വന്നിരിക്കുന്നത് എന്നവർക്കെല്ലാം മനസ്സിലായി..

കൂടുതൽ വളച്ചു കെട്ടേണ്ട പാർവതി.. ഇവിടെ ഉണ്ടായ സംസാരമൊക്കെ അങ്ങു വിളിച്ചു പറയാൻ ആളുണ്ടല്ലോ.. ചോറിവിടെയും കൂറവിടേയും.. ആ എന്തേലും ആകട്ടെ . പിന്നെ ചിലവ് ഏറ്റെടുക്കുന്നതൊക്കെ കൊള്ളാം ഇത്രേം നാൾ ഇവളെ പഠിപ്പിച്ചതും ആ ചിലവിൽ നിന്നും തിരിച്ചു തന്നെയ്ക്കണം.. ഇപ്പൊ കണക്കുള്ളതുപോലെ അതും തീർക്കണമല്ലോ..

ദേവയാനി പറഞ്ഞു..

ദേവയാനി..

ദേഷ്യത്തോടെ മാധവമേനോൻ വിളിച്ചു..

ഏട്ടാ വേണ്ട..ഇക്കാര്യത്തിൽ ഏടത്തിയുടെ ഭാഗത്തും ചില ന്യായങ്ങളുണ്ട്.. പിന്നെ ഇവിടെ ഇങ്ങനൊരു സംസാരം നടന്നതൊന്നും അറിഞ്ഞിട്ടല്ല നവീൻ ഇങ്ങനൊരു കാര്യം പറഞ്ഞത്.. ആദിയെ അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി അവൻ കണ്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ അവന്റെ ഒഎന്നിന്റെ കാര്യത്തിൽ അവൻ ചിലതു തീരുമാനിക്കുന്നു . അത്രേയുള്ളൂ..

പാർവതി പറഞ്ഞു..

എല്ലാവരും എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ.. ഇ ഇ നടപ്പിലാക്കിക്കൊള്ളു.. എനിക്ക് പരാതി ഒന്നുമില്ല.  പിന്നെ ദേ ഇവളുടെ വാക്കും കേട്ടു എന്റെ മോൾക്കായി ഞാൻ ചെലവാക്കിയ കാശിന്റെ കണക്കുംകൊണ്ട് എന്റടുത്തു വന്നാൽ.. എന്റെ സ്വഭാവം മാറും..

മാധവമേനോൻ പറഞ്ഞിട്ട് അകത്തേയ്ക്കു പോയി .

ഏട്ടത്തി ഇതൊന്നും കാര്യമാക്കേണ്ട.. ഏട്ടന്റെ ദേഷ്യം കൊണ്ടാ..

പാർവതി ദേവയാനിയോട് പറഞ്ഞു.

എന്തു കാര്യമാക്കാൻ.. എല്ലാർക്കും എടുത്തിട്ട് ഇടയ്ക്കിടെ തട്ടാനുള്ള ചെണ്ടയാണല്ലോ ഞാനും എന്റെ മോളും..

അതും പറഞ്ഞു അവർ അകത്തേയ്ക്കു പോയി.. പുറകെ സൂര്യയും.. ആദിയും അഖിലയും എഴുന്നേറ്റു നിന്നു..

പാർവതി ആദിയുടെ അടുത്തേയ്ക്ക് നടന്നു ചെന്നു..

സങ്കടമൊന്നും വേണ്ട എന്റെ മോൾക്ക്.. നിന്നെ പഠിപ്പിക്കാൻ ഒരാളുടെയും ശാപം വീണ കാശൊന്നും വേണ്ട.. ദൈവം അനുഗ്രഹിച്ചു നിന്റെ അപ്പച്ചിയും ചിറ്റപ്പനും നിന്റെ കാര്യങ്ങൾക്കായി എത്ര വേണമെങ്കിലും മുടക്കാൻ പര്യാപ്തി ഉള്ളവരാണ്.. മോള് നന്നായി പഠിക്ക്.. ബാക്കിയൊക്കെ പിന്നെ.

പാർവതി പറഞ്ഞു..

അതേ മോളെ.. പിന്നെ ഇവിടുത്തെ മെഡിക്കൽ കോളേജ് തന്നെ വേണം എന്നൊന്നും ഇല്ല.. ഇന്ത്യയിലെ തന്നെ ടോപ്പ് കോളേജിൽ മോൾ പഠിക്കണം..നല്ല മിടുക്കിയായി..

 പ്രഭാകർ അവളെ തഴുകിക്കൊണ്ടു പറഞ്ഞു..

അവൾ കണ്ണു തുടച്ചു പുഞ്ചിരിച്ചു..

കഴിക്കാൻ ഇരുന്നപ്പോഴും മാധവമേനോന്റെ മുഖം മങ്ങിയിരുന്നു..

പലപ്പോഴും ദേഷ്യവും വാശിയും കൂടുതലായതിനാൽ പാർവതി അതൊന്നും ശ്രദ്ധിച്ചില്ല.. ആദിക്ക് പക്ഷെ നല്ല സങ്കടം ഉണ്ടായിരുന്നു..

അപ്പോഴും ദേവയാനിയുടെ കണ്ണിൽ തന്റെ പദ്ധതികൾ തകർന്ന ദേഷ്യം അലതല്ലി..

ഇല്ല ആദി നിന്നെ ഞാൻ വിട്ടുകളയില്ല.. എന്റെ ലക്ഷ്യങ്ങൾ ഞാൻ നിന്നിലൂടെ തന്നെ നേടിയിരിക്കും..

ദേവയാനി മനസ്സിൽ പറഞ്ഞു...

അപ്പൊ നമുക്ക് ആദിയുടെയും നവീനിന്റെയും പാസ്റ്റ് അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം അല്ലെ.. എഡിറ്റ് ചെയ്തിട്ടില്ല.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. കമെന്റുകൾക്ക് എല്ലാം മറുപടി കൊടുക്കാൻ പറ്റാത്തതിനാലാണ് ഇങ്ങനെ ഡീറ്റൈൽ ആയ കുറിപ്പ് ഇടുന്നത്.. ഏതായാലും ഈ പാർട്ട് ഇഷ്ടമായാലും ഇല്ലെങ്കിലും അറിയിക്കണം.. നിങ്ങളുടെ അഭിപ്രായതിനായി ഞാൻ കാത്തിരിക്കുകയാണ്..സസ്നേഹം ഗൗരി..

Next Part Here...

© Copyright Protected

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top